Wednesday, 30 April 2025

പുരുഷൻമാർ മീശ വടിക്കൽ

 

ചിലർ മീശ മുഴുവനും വടിച്ചു കളയാറുണ്ടല്ലോ. അതിൻ്റെ വിധിയെന്ത്?

മീശ മുഴുവനും വടിച്ചു കളയൽ കറാഹത്താണെന്ന് ഇമാം ഇബ്നു ഹജർ(റ) തുഹ്ഫ: യിൽ ( 2 / 476) വ്യക്തമാക്കിയിട്ടുണ്ട്  .ചുണ്ടിൻ്റെ ചുകപ്പ് വെളിവാകുന്ന നിലയിൽ മീശ വെട്ടലാണ് സുന്നത്ത്. ഇതാണ് പ്രബല വീക്ഷണം.

എന്നാൽ മീശ വടിച്ചു കളയൽ സുന്നത്താണ് എന്ന വീക്ഷണവും വെട്ടുകയോ കളയുകയോ ഇഷ്ടം പോലെ ചെയ്യാം എന്ന ഒരു വീക്ഷണവും ഉണ്ട്.ഇങ്ങനെ മൂന്ന് വീക്ഷണം രേഖപ്പെടുത്തിയ ശേഷം സയ്യിദ് അലവി ബ്നു അഹ്മദ് സഖാഫ് (റ) ഇങ്ങനെ പറയുന്നു: മീശ വെട്ടലാണ് ഏറ്റവും നല്ലത് .തിരുനബി(സ്വ) മീശ വെട്ടുകയാണ് ചെയ്തിട്ടുള്ളത് ( തർശീഹ്: പേജ്: 207)

`സ്ത്രീക്ക് മീശയോ താടിയോ മുളച്ചാൽ അതു വടിച്ചു നീക്കൽ സുന്നത്താണ്` ( ശർഹുൽ മുഹദ്ദബ്: 1/290 )

ﻭﻳﻜﺮﻩ اﺳﺘﺌﺼﺎل الشارب ﻭﺣﻠﻘﻪ ( تحفة 2 / 476 )

ﺃﻣﺎ اﻟﻤﺮﺃﺓ ﺇﺫا ﻧﺒﺘﺖ ﻟﻬﺎ ﻟﺤﻴﺔ ﻓﻴﺴﺘﺤﺐ ﺣﻠﻘﻬﺎ ﺻﺮﺡ ﺑﻪ اﻟﻘﺎﺿﻲ ﺣﺴﻴﻦ ﻭﻏﻴﺮﻩ ﻭﻛﺬا اﻟﺸﺎﺭﺏ ﻭاﻟﻌﻨﻔﻘﺔ ﻟﻬﺎ ﻫﺬا ﻣﺬﻫﺒﻨﺎ ( شرح المهذب : ١ / ٢٩٠ )



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

Friday, 25 April 2025

ശഅ്ബാൻ ആദ്യരാത്രി ദുഖാൻ സൂറത്ത് ഓതൽ

 

ശഅ്ബാൻ ആദ്യരാത്രി ദുഖാൻ സൂറത്ത് ഓതൽ പ്രത്യേകം സുന്നത്താണെന്ന് ചിലർ പറയുന്നു. എന്നാൽ മറ്റു ചിലർ ദുഖാൻ സൂറത്തിലെ ആദ്യ എട്ട് ആയത്ത് ശഅ്ബാൻ ആദ്യരാത്രി ഓതൽ പ്രത്യേകം സുന്നത്താണെന്ന് പറയുന്നു. ഏതാണു ശരി?


രണ്ടും ശരിയല്ല. ശഅ്ബാൻ പ്രഥമ രാത്രി സൂറത്ത് ദുഖാൻ ഓതലോ അതിലെ ആദ്യ എട്ട് ആയത്ത് ഓതലോ പ്രത്യേകം സുന്നത്തില്ല. പ്രത്യേകം സുന്നത്തുണ്ടെന്ന് വിശ്വസിക്കാനും പാടില്ല. 

`പ്രത്യേക ശ്രദ്ധയ്ക്ക്‌`

എല്ലാ ദിവസവും ദുഖാൻ സൂറത്ത് ഓതൽ സുന്നത്തുണ്ട്.( ഫത്ഹുൽ മുഈൻ ) ആ നിലയ്ക്ക് ശഅ്ബാൻ ഒന്നിനും സുന്നത്തുണ്ട്. ശഅ്ബാൻ പ്രഥമ രാവ് എന്ന പരിഗണന വെച്ച് പ്രത്യേകം സുന്നത്തില്ല.

ദുഖാൻ സൂറത്ത് ഓതിയാലുള്ള പ്രതിഫലം തിരുനബി ﷺ പഠിപ്പിക്കുന്നത് ഇങ്ങനെ:

عن أبي هريرة رضي الله عنه قال قال رسول الله صلى الله عليه وسلم من قرأ حم الدخان في ليلة أصبح يستغفر له سبعون ألف ملك

നബി ﷺ പറയുന്നു: ആരെങ്കിലും രാത്രി സൂറത്തു ദുഖാൻ പാരായണം ചെയ്താൽ എഴുപതിനായിരം മലക്കുകൾ അവനു പാപമോചനം തേടുന്ന നിലയിൽ അവൻ പ്രഭാതത്തിലാവും ( തഫ്സീർ ഇബ്നി കസീർ : 7/ 245 ) 

എട്ടു ആയത്തും തെളിവുകളും

ശഅ്ബാൻ ഒന്നു മുതൽ രാത്രി പതിനഞ്ചാം രാവു വരെ തുടർച്ചയായി സൂറതുദ്ദുഖാനിലെ ആദ്യത്തെ എട്ട് ആയത്തുകൾ പതിനഞ്ചു തവണ വീതം പാരായണം ചെയ്ത് പതിനഞ്ചാം രാവ് ആയാൽ പ്രസ്തുത ആയത്തുകൾ മുപ്പതു തവണ പാരായണം ചെയ്ത് ദിക്‌ർ, സ്വലാത്ത് എന്നിവ ചൊല്ലി അല്ലാഹുവിനോട് ദുആ ചെയ്താൽ ഇജാബത്ത് (വേഗം) ലഭിക്കുമെന്ന് ചില സൂഫിയാക്കൾ പറഞ്ഞിട്ടുണ്ട്. കൻസുന്നജാഹി വസ്സുറൂർ എന്ന ഗ്രന്ഥത്തിലും മറ്റു പല ഗ്രന്ഥങ്ങളിലും ഈ വസ്തുത കാണാം . 

എന്നാൽ നിഹായത്തുൽ അമൽ എന്ന ഗ്രന്ഥത്തിൽ ശഅ്ബാൻ ആദ്യരാത്രി മാത്രമാണ് പ്രസ്തുത കാര്യം പറഞ്ഞത്.തുടർന്നുള്ള ദിവസങ്ങളിലില്ല.

`സംഗ്രഹം`

  1. എല്ലാ ദിവസവും ദുഖാൻ സൂറത്ത് പതിവാക്കൽ സുന്നത്താണ്.
  2. എല്ലാ ദിവസവും എന്നു പറഞ്ഞതിൽ ശഅ്ബാൻ പ്രഥമ ദിവസവും ഉൾപ്പെട്ടു.
  3. ശഅ്ബാൻ പ്രഥമ രാവിൽ പ്രസ്തുത സൂറത്ത് ഓതലോ അതിലെ ആദ്യ ആയത്ത് ഓതലോ പ്രത്യേകം സുന്നത്തില്ല.
  4. സുന്നത്തു എന്ന വിധി പറയാതെ'' ശഅ്ബാൻ പ്രഥമ രാവിലും തുടർന്നുള്ള രാവുകളിലും ശഅ്ബാൻ പതിനഞ്ച് വരെ ദുഖാൻ സൂറത്തിലെ ആദ്യ എട്ട് ആയത്ത് ഓതി പ്രാർത്ഥിച്ചാൽ അല്ലാഹു പ്രാർത്ഥന സ്വീകരിക്കുമെന്ന് പല സൂഫിയാക്കളും വിവരിച്ചിട്ടുണ്ട്.


ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

Saturday, 19 April 2025

ശഅ്ബാൻ പതിനഞ്ചിനു ശേഷം ഏതെല്ലാം നോമ്പ് ഹറാം

 

ശഅ്ബാൻ പതിനഞ്ചിനു ശേഷം പ്രസ്തുത മാസത്തിൽ നോമ്പ് ഖളാ വീട്ടൽ ഹറാമാണോ?

അല്ല , ഹറാമല്ല, ഖളാഅ് വീട്ടേണ്ട നോമ്പ് ഖളാ വീട്ടൽ നിർബന്ധമാണ്. 

ശഅ്ബാൻ പതിനഞ്ചിനു ശേഷം കേവലം സുന്നത്ത് നോമ്പ് മാത്രമാണ് നിഷിദ്ധമായത്. 

ഫർളു നോമ്പ് ഖളാ വീട്ടൽ ,സുന്നത്ത് നോമ്പ് ഖളാ വീട്ടൽ , നേർച്ച നോമ്പ് അനുഷ്ഠിക്കൽ ,

കഫ്ഫാറത്തിൻ്റ നോമ്പ് പിടിക്കൽ , പതിവുള്ള സുന്നത്തു നോമ്പ് (ഉദാ: തിങ്കൾ , വ്യാഴം) അനുഷ്ഠിക്കൽ എന്നിവയൊന്നും ശഅ്ബാൻ പതിനഞ്ചിനു ശേഷം നിഷിദ്ധമല്ല. 

ശഅ്ബാൻ പതിനഞ്ചിനു നോമ്പനുഷ്ഠിച്ചാൽ തുടർന്നു ബാക്കിയുള്ള ദിവസങ്ങളിൽ തുടരെ ശഅ്ബാൻ അവസാനം വരെ സുന്നത്ത് നോമ്പനുഷ്ഠിക്കൽ സുന്നത്താണ്. നിഷിദ്ധമല്ല. (ഇആനത്ത് :2/267) ഇടക്ക് നോമ്പ് ഒഴിവാക്കിയാൽ പിന്നീട് കേവലം സുന്നത്ത് നോമ്പ് ഹറാമാകും (ജമൽ 2/326 )

ശഅ്ബാൻ പതിനഞ്ചിനു ശേഷം നോമ്പ് ഖളാ വീട്ടൽ ഹറാമാണെന്ന ചിലരുടെ ധാരണ തിരുത്തപ്പെടേണ്ടതാണ്.

 ﻳﺤﺮﻡ اﻟﺼﻮﻡ ﺑﻌﺪ ﻧﺼﻒ ﺷﻌﺒﺎﻥ ﻟﻤﺎ ﺻﺢ ﻣﻦ ﻗﻮﻟﻪ -* *ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ -: ﺇﺫا اﻧﺘﺼﻒ ﺷﻌﺒﺎﻥ ﻓﻼ ﺗﺼﻮﻣﻮا

*(ﻗﻮﻟﻪ: ﻣﺎ ﻟﻢ ﻳﺼﻠﻪ ﺑﻤﺎ ﻗﺒﻠﻪ)* *ﺃﻱ ﻣﺤﻞ اﻟﺤﺮﻣﺔ ﻣﺎ ﻟﻢ ﻳﺼﻞ ﺻﻮﻡ ﻣﺎ ﺑﻌﺪ اﻟﻨﺼﻒ ﺑﻤﺎ ﻗﺒﻠﻪ، ﻓﺈﻥ ﻭﺻﻠﻪ ﺑﻪ ﻭﻟﻮ ﺑﻴﻮﻡ اﻟﻨﺼﻒ، ﺑﺄﻥ ﺻﺎﻡ ﺧﺎﻣﺲ ﻋﺸﺮﻩ ﻭﺗﺎﻟﻴﻴﻪ ﻭاﺳﺘﻤﺮ ﺇﻟﻰ ﺁﺧﺮ اﻟﺸﻬﺮ، ﻓﻼ ﺣﺮﻣﺔ

*(ﻗﻮﻟﻪ: ﺃﻭ ﻟﻢ ﻳﻮاﻓﻖ ﻋﺎﺩﺗﻪ) ﺃﻱ ﻭﻣﺤﻞ اﻟﺤﺮﻣﺔ ﺃﻳﻀﺎ ﻣﺎ ﻟﻢ ﻳﻮاﻓﻖ ﺻﻮﻣﻪ ﻋﺎﺩﺓ ﻟﻪ ﻓﻲ اﻟﺼﻮﻡ، ﻓﺈﻥ ﻭاﻓﻘﻬﺎ - ﻛﺄﻥ ﻛﺎﻥ ﻳﻌﺘﺎﺩ ﺻﻮﻡ ﻳﻮﻡ ﻣﻌﻴﻦ ﻛﺎﻻﺛﻨﻴﻦ ﻭاﻟﺨﻤﻴﺲ - ﻓﻼ ﺣﺮﻣﺔ

*(ﻗﻮﻟﻪ: ﺃﻭ ﻟﻢ ﻳﻜﻦ ﻋﻦ ﻧﺬﺭ اﻟﺦ) ﺃﻱ: ﻭﻣﺤﻞ اﻟﺤﺮﻣﺔ ﺃﻳﻀﺎ: ﻣﺎ ﻟﻢ ﻳﻜﻦ ﺻﻮﻣﻪ ﻋﻦ ﻧﺬﺭ ﻣﺴﺘﻘﺮ ﻓﻲ ﺫﻣﺘﻪ، ﺃﻭ ﻗﻀﺎء، ﻭﻟﻮ ﻛﺎﻥ اﻟﻘﻀﺎء ﻟﻨﻔﻞ، ﺃﻭ ﻛﻔﺎﺭﺓ، ﻓﺈﻥ ﻛﺎﻥ ﻛﺬﻟﻚ، ﻓﻼ ﺣﺮﻣﺔ، ﻭﺫﻟﻚ ﻟﺨﺒﺮ* *اﻟﺼﺤﻴﺤﻴﻦ: ﻻ ﺗﻘﺪﻣﻮا - ﺃﻱ ﻻ ﺗﺘﻘﺪﻣﻮا ﺭﻣﻀﺎﻥ ﺑﺼﻮﻡ ﻳﻮﻡ ﺃﻭ ﻳﻮﻣﻴﻦ ﺇﻻ ﺭﺟﻞ ﻛﺎﻥ ﻳﺼﻮﻡ ﻳﻮﻣﺎ ﻭﻳﻔﻄﺮ ﻳﻮﻣﺎ ﻓﻠﻴﺼﻤﻪ

ﻭﻗﻴﺲ ﺑﻤﺎ ﻓﻲ اﻟﺤﺪﻳﺚ ﻣﻦ اﻟﻌﺎﺩﺓ: اﻟﻨﺬﺭ، ﻭاﻟﻘﻀﺎء، ﻭاﻟﻜﻔﺎﺭﺓ - ﺑﺠﺎﻣﻊ اﻟﺴﺒﺐ

إعانة الطالبين: ٢ / ٣٠٩)




ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

Thursday, 3 April 2025

വാട്സാപ്പിൽ അയക്കുന്ന സന്ദേശം, ഫോണിലൂടെയുള്ള സംസാരം എന്നിവ അയാളുടെ പൂർണ്ണ സമ്മതമില്ലാതെ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുന്നതിന്റെ മതവിധി എന്ത്?


തെറ്റാണത് . ഹറാമാണ്. മറ്റുള്ളവരുടെ രഹസ്യം പരസ്യമാക്കലും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കലും അനിഷ്ടകരവും ഉപദ്രവകരവുമാകുമ്പോൾ അത് ഹറാമാണ്.

കുഴപ്പം സൃഷ്ടിക്കലുദ്ദേശിച്ചുകൊണ്ട് ഒരാളുടെ രഹസ്യം അയാൾക്കിഷ്ടമില്ലാതെ മറ്റൊരാൾക്ക് എത്തിച്ചു വാക്കുമുഖേനയോ, എഴുത്തു മുഖേനയോ, സൂചനമുഖേനയോ, ആംഗ്യംമുഖേനയോ മറ്റൊ എത്തിച്ചുകൊടുക്കൽ നിഷിദ്ധമായ നമീമത്താണ്.

(അതുമൂലം കുറേ ഗീബത്തുകളും ഉണ്ടാകുന്നുണ്ട് ) ശർഹു മുസ് ലിം: 2/113, ഇഹ്'യാ: 3/156 ഫതാവൽ ഹദീസിയ്യ പേജ് :142 നോക്കുക)


 *اﻋﻠﻢ ﺃﻥ اﺳﻢ اﻟﻨﻤﻴﻤﺔ ﺇﻧﻤﺎ ﻳﻄﻠﻖ ﻓﻲ اﻷﻛﺜﺮ ﻋﻠﻰ ﻣﻦ ﻳﻨﻢ ﻗﻮﻝ اﻟﻐﻴﺮ ﺇﻟﻰ اﻟﻤﻘﻮﻝ ﻓﻴﻪ ﻛﻤﺎ ﺗﻘﻮﻝ ﻓﻼﻥ ﻛﺎﻥ ﻳﺘﻜﻠﻢ ﻓﻴﻚ ﺑﻜﺬا ﻭﻛﺬا ﻭﻟﻴﺴﺖ اﻟﻨﻤﻴﻤﺔ ﻣﺨﺘﺼﺔ ﺑﻪ ﺑﻞ ﺣﺪﻫﺎ ﻛﺸﻒ ﻣﺎ ﻳﻜﺮﻩ ﻛﺸﻔﻪ ﺳﻮاء ﻛﺮﻫﻪ اﻟﻤﻨﻘﻮﻝ ﻋﻨﻪ ﺃﻭ اﻟﻤﻨﻘﻮﻝ ﺇﻟﻴﻪ ﺃﻭ ﻛﺮﻫﻪ ﺛﺎﻟﺚ ﻭﺳﻮاء ﻛﺎﻥ اﻟﻜﺸﻒ ﺑﺎﻟﻘﻮﻝ ﺃﻮ ﺑﺎﻟﻜﺘﺎﺑﺔ ﺃﻭ ﺑﺎﻟﺮﻣﺰ ﺃﻭ ﺑﺎﻹﻳﻤﺎء ﻭﺳﻮاء ﻛﺎﻥ اﻟﻤﻨﻘﻮﻝ ﻣﻦ اﻷﻋﻤﺎﻝ ﺃﻭ ﻣﻦ اﻷﻗﻮاﻝ ﻭﺳﻮاء ﻛﺎﻥ ﺫﻟﻚ ﻋﻴﺒﺎ ﻭﻧﻘﺼﺎ ﻓﻲ اﻟﻤﻨﻘﻮﻝ ﻋﻨﻪ ﺃﻭ ﻟﻢ ﻳﻜﻦ ﺑﻞ ﺣﻘﻴﻘﺔ اﻟﻨﻤﻴﻤﺔ ﺇﻓﺸﺎء اﻟﺴﺮ ﻭﻫﺘﻚ اﻟﺴﺘﺮ ﻋﻤﺎ ﻳﻜﺮﻩ ﻛﺸﻔﻪ*




എ.ജലീൽ സഖാഫി പുല്ലാര


Wednesday, 2 April 2025

ദേശ സ്നേഹവും വിശ്വാസവും

 

ദേശ സ്നേഹം വിശ്വാസത്തിൻ്റെ ഭാഗമാണ് ( حب الوطن من الإيمان) എന്ന ഹദീസിൻ്റെ ഉദ്ദേശ്യമെന്ത്? ഓരോരുത്തരും അവർ താമസിക്കുന്ന രാജ്യത്തെ സ്നേഹിക്കണമെന്നാണോ?

        ചോദ്യത്തിൽ വിവരിച്ച حب الوطن من الإيمان എന്ന ഹദീസ് സ്വീകാര്യമല്ല. موضوع ആണ്.( ഹദീസിൽ കളവ് സ്ഥിരപ്പെട്ട വ്യക്തി നിവേദന പരമ്പരയിലുള്ളത്)

പ്രസ്തുത ഹദീസ് موضوع ആണെന്ന് മുല്ല അലിയ്യുൽ ഖാരി(റ) വ്യക്തമാക്കിയിട്ടുണ്ട്.( മിർഖാത്ത്: 2/323)

പ്രസ്തുത ഹദീസിലെ ദേശം (الوطن ) കൊണ്ടുദ്ദേശ്യം സ്വർഗമാണെന്നും സദ്കർമങ്ങളും പുണ്യകർമങ്ങളും ചെയ്തു കൊണ്ട് തൻ്റെ സ്ഥിരതാമസമായ സ്വർഗത്തെ പരിപാലിക്കൽ സമ്പൂർണ വിശ്വാസമുള്ളവർക്ക് അനിവാര്യമാണെന്നും ചില ഹദീസ് പണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്. ഇക്കാര്യം മുഹമ്മദ്ബ്നു അലാൽ (റ) തൻ്റെ ദലീലുൽ ഫാലിഹീൻ(1/26) എന്ന രിയാളുസ്വാലിഹീനിൻ്റെ വ്യാഖ്യാനത്തിൽ വിവരിച്ചിട്ടുണ്ട്.

നശ്വരമായ ഈ ദുനിയാവിനേയോ ദുനിയാവിൽ താൻ താമസിക്കുന്ന ദേശത്തേയോ സ്നേഹിക്കൽ വിശ്വാസത്തിൻ്റെ ഭാഗമാണെന്നല്ല പ്രസ്തുത ഹദീസിൻ്റെ പൊരുൾ. സത്യവിശ്വാസിയുടെ യഥാർത്ഥ ദേശം സ്വർഗമാണ്. അതിനെ സ്നേഹിക്കലും അതിൽ പ്രവേശിക്കാനുള്ള ശ്രമം ഇബാദത്തിലൂടെ ഉണ്ടാക്കലും

ഈമാനിൻ്റെ ഭാഗമാണെന്നതിൽ സംശയമില്ല മുല്ലാ അയ്യുൽ ഖാരി(റ) موضوع എന്നു പറഞ്ഞ ശേഷം

وإن كان معناه صحيحا لا سيما إذا حمل على أن المراد بالوطن الجنة فإنها المسكن الأول

എന്നു പറഞ്ഞതു ശ്രദ്ദേയമാണ്.

താമസിക്കുന്ന രാജ്യത്തോട് സ്നേഹം സ്വാഭാവികമാണല്ലോ. ഇമാം ശാഫിഈ (റ) പാടിയ ഈരടി എത്ര മനോഹരം

إنَّ لله عبادا فطنا 

طلقواالدنياوخافواالفتنا

نظروا فيها فلما علموا 

أنّها ليست لحيّ وطنا

جعلوها لجّة واتخذوا 

صالح الأعمال فيها سفنا

(തഫ്സീർ സ്വാവീ)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര