Wednesday, 2 April 2025

ദേശ സ്നേഹവും വിശ്വാസവും

 

ദേശ സ്നേഹം വിശ്വാസത്തിൻ്റെ ഭാഗമാണ് ( حب الوطن من الإيمان) എന്ന ഹദീസിൻ്റെ ഉദ്ദേശ്യമെന്ത്? ഓരോരുത്തരും അവർ താമസിക്കുന്ന രാജ്യത്തെ സ്നേഹിക്കണമെന്നാണോ?

        ചോദ്യത്തിൽ വിവരിച്ച حب الوطن من الإيمان എന്ന ഹദീസ് സ്വീകാര്യമല്ല. موضوع ആണ്.( ഹദീസിൽ കളവ് സ്ഥിരപ്പെട്ട വ്യക്തി നിവേദന പരമ്പരയിലുള്ളത്)

പ്രസ്തുത ഹദീസ് موضوع ആണെന്ന് മുല്ല അലിയ്യുൽ ഖാരി(റ) വ്യക്തമാക്കിയിട്ടുണ്ട്.( മിർഖാത്ത്: 2/323)

പ്രസ്തുത ഹദീസിലെ ദേശം (الوطن ) കൊണ്ടുദ്ദേശ്യം സ്വർഗമാണെന്നും സദ്കർമങ്ങളും പുണ്യകർമങ്ങളും ചെയ്തു കൊണ്ട് തൻ്റെ സ്ഥിരതാമസമായ സ്വർഗത്തെ പരിപാലിക്കൽ സമ്പൂർണ വിശ്വാസമുള്ളവർക്ക് അനിവാര്യമാണെന്നും ചില ഹദീസ് പണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്. ഇക്കാര്യം മുഹമ്മദ്ബ്നു അലാൽ (റ) തൻ്റെ ദലീലുൽ ഫാലിഹീൻ(1/26) എന്ന രിയാളുസ്വാലിഹീനിൻ്റെ വ്യാഖ്യാനത്തിൽ വിവരിച്ചിട്ടുണ്ട്.

നശ്വരമായ ഈ ദുനിയാവിനേയോ ദുനിയാവിൽ താൻ താമസിക്കുന്ന ദേശത്തേയോ സ്നേഹിക്കൽ വിശ്വാസത്തിൻ്റെ ഭാഗമാണെന്നല്ല പ്രസ്തുത ഹദീസിൻ്റെ പൊരുൾ. സത്യവിശ്വാസിയുടെ യഥാർത്ഥ ദേശം സ്വർഗമാണ്. അതിനെ സ്നേഹിക്കലും അതിൽ പ്രവേശിക്കാനുള്ള ശ്രമം ഇബാദത്തിലൂടെ ഉണ്ടാക്കലും

ഈമാനിൻ്റെ ഭാഗമാണെന്നതിൽ സംശയമില്ല മുല്ലാ അയ്യുൽ ഖാരി(റ) موضوع എന്നു പറഞ്ഞ ശേഷം

وإن كان معناه صحيحا لا سيما إذا حمل على أن المراد بالوطن الجنة فإنها المسكن الأول

എന്നു പറഞ്ഞതു ശ്രദ്ദേയമാണ്.

താമസിക്കുന്ന രാജ്യത്തോട് സ്നേഹം സ്വാഭാവികമാണല്ലോ. ഇമാം ശാഫിഈ (റ) പാടിയ ഈരടി എത്ര മനോഹരം

إنَّ لله عبادا فطنا 

طلقواالدنياوخافواالفتنا

نظروا فيها فلما علموا 

أنّها ليست لحيّ وطنا

جعلوها لجّة واتخذوا 

صالح الأعمال فيها سفنا

(തഫ്സീർ സ്വാവീ)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment