Sunday 14 August 2016

ഭര്‍ത്താവിനോടുള്ള കടമകള്‍



💥 കുറ്റകരമല്ലാത്ത കാര്യങ്ങളില്‍ ഭര്‍ത്താവിന്റെ ആജ്ഞകള്‍ക്ക് ഭാര്യ വഴിപ്പെടല്‍ നിര്‍ബന്ധമാണ്. തന്റെ ഭര്‍ത്താവ് തൃപ്തിപ്പെട്ട നിലയില്‍ ഏതൊരു സ്ത്രീ ചരമമടയുന്നുവോ അവള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും (ഹ.ശ)

💥 നബി യുടെ കാലത്ത് ഒരാള്‍ യാത്രക്ക് പുറപ്പെടുമ്പോള്‍ തന്റെ ഭാര്യയോട് മാളികമുകളില്‍ നിന്ന് താഴെ ഇറങ്ങരുതെന്ന് ഉപദേശിച്ചു. അയാളുടെ യാത്രാനന്തരം, താഴെയുണ്ടായിരുന്ന അവളുടെ പിതാവ് രോഗബാധിതനായി. അപ്പോള്‍ ആ സ്ത്രീ തന്റെ പിതാവിന്റെ സന്ദര്‍ശനാര്‍ത്ഥം താഴെ ഇറങ്ങാന്‍ സമ്മതം ആവശ്യപ്പെട്ടുകൊണ്ട് നബി യുടെ അടുത്തേക്ക് ആളെ അയച്ചു. ‘നിന്റെ ഭര്‍ത്താവിനെ അനുസരിക്കുക’ എന്ന് അപ്പോള്‍ നബി മറുപടി പറഞ്ഞയക്കുകയുണ്ടായി. പിന്നീട് ആ പിതാവ് മരണപ്പെട്ടു. അപ്പോള്‍ മയ്യിത്ത് സന്ദര്‍ശിക്കാനുള്ള സമ്മതം ആരാഞ്ഞുകൊണ്ട് വീണ്ടും അവള്‍ ആളെ അയച്ചു. അപ്പോഴും നിന്റെ ഭര്‍ത്താവിനെ അനുസരിക്കുക എന്നാണ് നബി മറുപടി പറഞ്ഞയച്ചത്. അയാളുടെ പാപങ്ങളെല്ലാം അവള്‍ ഭര്‍ത്താവിനെ അനുസരിച്ച കാരണത്താല്‍ പൊറുക്കപ്പെട്ടിരിക്കുന്നുവെന്ന് പറയുവാന്‍ അയാളെ മറവ് ചെയ്ത ശേഷം റസൂല്‍ ഒരാളെ അവളുടെ അടുത്തേക്ക് അയക്കുകയുണ്ടായി.

💥 ഒരു സ്ത്രീ അഞ്ച് നേരത്തെ നമസ്‌കാരം നിര്‍വ്വഹിക്കുകയും റമളാനിലെ നോമ്പനുഷ്ഠിക്കുകയും നിഷിദ്ധമായ കാര്യങ്ങളില്‍ നിന്ന് ഗുഹ്യസ്ഥാനത്തെ സൂക്ഷിക്കുകയും ഭര്‍ത്താവിന്ന് വഴിപ്പെടുകയും ചെയ്താല്‍ അവള്‍ സ്വര്‍ഗ്ഗാവകാശിയാണ് (ഹ.ശ).

🍇 നരകവാസികളില്‍ കൂടുതലും സ്ത്രീകളാണെന്നും അതിന്ന് കാരണം അവര്‍ ഭര്‍ത്താക്കളെ വെറുപ്പിക്കുന്ന സംസാരങ്ങള്‍ അധികമാക്കുന്നതുകൊണ്ടും ശപിക്കല്‍ അധികരിച്ചതുകൊണ്ടുമാണെന്നും ഒരു ഹദീസില്‍ വന്നിരിക്കുന്നു.

ഒരു രിവായത്തില്‍ ഭൗതിക സുഖങ്ങളിലുള്ള അവരുടെ ഭ്രമം കാരണത്താലാണ് എന്നുമുണ്ട്. സ്വര്‍ണ്ണം, വെള്ളി, വസ്ത്രങ്ങള്‍ എന്നിവയിലേക്കുള്ള അതിയായ ആഗ്രഹം എന്നാണ് അതുകൊണ്ടുള്ള വിവക്ഷ. ഭാര്യ തന്റെ ഭര്‍ത്താവിനെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കരുത്

💥 ഭര്‍ത്താവിന്റെ മൂര്‍ദ്ധാവ് മുതല്‍ പാദം വരെ ചീഞ്ഞളിഞ്ഞ് ചലം വരികയും അതിനെ അവള്‍ ഈമ്പിക്കുടിക്കുകയും ചെയ്താല്‍ പോലും ഭര്‍ത്താവിന്റെ കടമ നിര്‍വഹിച്ചവളാകുകയില്ല എന്ന് ഹദീസില്‍ വന്നിരിക്കുന്നു.

💥 പ്രവാചകതിരുമേനി(സ)പറഞ്ഞു:”ഏതെങ്കിലുമൊരു മനുഷ്യന് സാഷ്ടാംഗം ചെയ്യാന്‍ ആരോടെങ്കിലും ഞാന്‍ കല്‍പ്പിക്കുമായിരുന്നെങ്കില്‍ അത് ഭാര്യയോടു സ്വന്തം ഭര്‍ത്താവിനു സാഷ്ടാംഗം ചെയ്യാനായിരിക്കും.”(തിര്‍മിദി)

💥 തിരുമേനി(സ)വീണ്ടും പറഞ്ഞു:”ഭര്‍ത്താവിന്‍റെ മനസ്സില്‍ സ്നേഹ സംതൃപ്തികളവശേഷിപ്പിച്ചു ഏതൊരു സ്ത്രീ മരിച്ചുപോകുന്നുവോ അവള്‍ സ്വര്‍ഗത്തിലാണ്.”(ഇബ്നുമാജ,തിര്‍മിദി)

💥 പ്രവാചക തിരുമേനി(സ) പറഞ്ഞു:”അവളെ നോക്കിയാല്‍ ഭര്‍ത്താവിനെയവള്‍സന്തോഷിപ്പിക്കും. അവന്‍ കല്‍പ്പിച്ചാല്‍ അവളനുസരിക്കും. അവന്‍റെ അസാന്നിദ്ധ്യത്തില്‍അവനു വേണ്ടതെല്ലാം കാത്തു സൂക്ഷിക്കും.”(നാസാഇ,ഹാകിം,അഹമദ്)

💥 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഭർത്താവ് ഹാജറുണ്ടാ യിരിക്കെ സമ്മതം കൂടാതെ നോമ്പ് പിടിക്കുന്നതും ഭർത്താവിന്റെ അനുമതി കൂടാതെ വീട്ടിൽ ആളുകളെ പ്രവേശിപ്പിക്കുന്ന തും നബി(സ) വിരോധിക്കുകയുണ്ടായി. (മുത്തഫഖുൻ അലൈഹി)

💥 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: ഒരു മനുഷ്യൻ തന്റെ ഇണയെ വിരിപ്പിലേക്ക് ക്ഷണിച്ചു. അപ്പോൾ അവൾ വിസമ്മതം കാണിച്ചു. അങ്ങിനെ അവളോട് കോപിഷ്ടനായി കൊണ്ട് ആ രാത്രി അവൻ കഴിച്ച്കൂട്ടി. എങ്കിൽ പ്രഭാതം വരേക്കും മലക്കുകൾ അവളെ ശപിച്ച് കൊണ്ടേയിരിക്കും. (മുത്തഫഖുൻ അലൈഹി)

മറ്റൊരു റിപ്പോർട്ടിൽ, ഭർത്താവിന്റെ വിരിപ്പ് വെടിഞ്ഞ് ഉറങ്ങുന്ന ഭാര്യയെ പുലരും വരെ മലക്കുകൾ ശപിക്കും എന്നാണുള്ളത്.

💥 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ആരോടെങ്കിലും മറ്റൊരാൾക്ക് സുജൂദ് ചെയ്യുവാൻ ഞാൻ കൽപിക്കുമായിരുന്നുവെങ്കിൽ ഭർത്താവിന് സുജൂദ് ചെയ്യുവാൻ ഭാര്യയോട് കൽപിക്കു മായിരുന്നു. (തിർമിദി ഉദ്ധരിക്കുകയും തരക്കേടില്ലാത്ത സനദെന്ന് പറയുകയും ചെയ്തത്)

💥 ഒരിക്കല്‍ അല്ലാഹുവില്‍ സത്യം ചെയ്തുകൊണ്ട് നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:

«وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ، لاَ تُؤَدِّي الْمَرْأَةُ حَقَّ رَبِّهَا حَتَّى تُؤَدِّيَ حَقَّ زَوْجِهَا» 
"മുഹമ്മദിന്റെ മനസ്സ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണെ സത്യം! തന്റെ ഭര്‍ത്താവിനോടുള്ള ബാധ്യത നിര്‍വ്വഹിക്കുന്നതുവരെ ഒരു സ്ത്രീ തന്റെ റബ്ബിനോടുള്ള ബാധ്യത നിര്‍വ്വഹിക്കുകയില്ല." ഒരിക്കല്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം ഒരു സ്ത്രീയോട് നീ നിന്റെ ഭര്‍ത്താവിനോട് എങ്ങിനെയാണ് പെരുമാറാറുള്ളതെന്ന് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ഭര്‍ത്താവിനെ അനുസരിക്കുന്നതിലും അദ്ദേഹത്തിന് സേവനമനുഷ്ഠിക്കുന്നതിലും ഞാന്‍ യാതൊരു കുറവും വരുത്താറില്ല. ഞാന്‍ അശക്തയായതൊഴികെ. അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം അവരോട് പറഞ്ഞു:

«فَانْظُرِي أَيْنَ أَنْتِ مِنْهُ، فَإِنَّمَا هُوَ جَنَّتُكِ أَوْ نَارُكِ» 
"നീ അദ്ദേഹത്തോട് എങ്ങിനെയാണ് പെരുമാറുന്നതെന്ന് ആലോചിച്ചുകൊള്ളുക. തീര്‍ച്ചയായും അദ്ദേഹമാണ് നിന്റെ സ്വര്‍ഗ്ഗവും നരകവും."

💥 നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:

«إِذَا دَعَا الرَّجُلُ امْرَأَتَهُ إِلَى فِرَاشِهِ فَأَبَتْ فَلَمْ تَأْتِهِ فَبَاتَ غَضْبَانَ عَلَيْهَا لَعَنَتْهَا الْمَلاَئِكَةُ حَتَّى تُصْبِحَ» 

[أخرجه البخاري ومسلم وأبو داود واللفظ له]


"ഒരു പുരുഷന്‍ തന്റെ ഭാര്യയെ കിടപ്പറയിലേക്ക് വിളിക്കുകയും എന്നിട്ടവള്‍ വിസമ്മതിച്ച് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലാതിരിക്കുകയും അങ്ങനെ അയാള്‍ അവളോട് കോപിച്ച് രാത്രി കഴിച്ചുകൂട്ടുകയും ചെയ്‌താല്‍ പ്രഭാതമാകും വരെയും മലക്കുകള്‍ അവളെ ശപിച്ചുകൊണ്ടിരിക്കും".

💥 നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:

عَنْ أَبِي هُرَيْرَةَ رَضِيَ الله عَنْهُ قَالَ: سُئِلَ النَّبِيُّ صَلَّى الله عَلَيْهِ وَسَلَّم أيُّ النِّسَاءِ خَيْرٌ؟ فَقَالَ: «خَيْرُ النِّسَاءِ الَّتِي تَسُرُّهُ إِذَا نَظَرَ وَتُطِيعُهُ إِذَا أَمَرَ وَلاَ تُخَالِفُهُ فِي نَفْسِهَا وَلاَ مَالِهَا بِمَا يَكْرَهُ»

[انظر السلسلة الصحيحة رقم الحديث:3/453]


അബൂഹുറൈറ റളിയല്ലാഹു അന്‍ഹുവില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: നല്ല സ്ത്രീകള്‍ ആരാണെന്ന് നബി സല്ലല്ലാഹു അലൈഹി വസല്ലമയോട് ചോദിക്കപ്പെട്ടു. അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: "ഭര്‍ത്താവ് നോക്കിയാല്‍ അദ്ദേഹത്തെ സന്തോഷിപ്പിക്കുകയും കല്പിച്ചാല്‍ അനുസരിക്കുകയും ചെയ്യുകയും തന്റെ ശരീരത്തിലും ധനത്തിലും (ഒരിക്കലും ഭര്‍ത്താവിന്) ഇഷ്ടപ്പെടാത്തത് ചെയ്തുകൊണ്ട് അദ്ദേഹത്തോട് എതിരാവാതിരിക്കുകയും ചെയ്യുന്നവളാണ് നല്ല സ്ത്രീ."

💥നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:

تَبَسُّمُكَ فِي وَجْهِ أَخِيكَ لَكَ صَدَقَةٌ

"നിന്റെ സഹോദരനോട് പുഞ്ചിരിക്കല്‍ നിനക്കൊരു സ്വദഖയാണ്." അപ്പോള്‍ ഭര്‍ത്താവിനെ സന്തോഷിപ്പിക്കുവാനായി ഭാര്യയുടെ മുഖത്ത് വിടരുന്ന പുഞ്ചിരിയുടെ പ്രതിഫലം പറയേണ്ടതില്ലല്ലോ.

💥 നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:

«وَالْمَرْأَةُ رَاعِيَةٌ عَلَى بَيْتِ بَعْلِهَا وَوَلَدِهِ وَهِىَ مَسْئُولَةٌ عَنْهُمْ» [أخرجه البخاري ومسلم واللفظ لمسلم]

"സ്ത്രീ തന്റെ ഭര്‍ത്താവിന്റെ വീടിന്റെയും കുട്ടികളുടെയും ഉത്തരവാദിത്വമുള്ളവളാണ്. അവരെക്കുറിച്ച് അവള്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്." അതിനാല്‍ വീട്ടുപകരണങ്ങള്‍ കേടുവരാതെ സൂക്ഷിക്കുക, ഒന്നിലും അമിതവ്യയം വരുത്താതിരിക്കുക, കഴിവിനപ്പുറം ഭര്‍ത്താവിനെക്കൊണ്ട് ചിലവഴിപ്പിക്കാതിരിക്കുക, കുട്ടികളെ നല്ലവരായി വളര്‍ത്തുക... എന്നുതുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഒരു നല്ല ഭാര്യ ശ്രദ്ധിക്കേണ്ടതുണ്ട്.

No comments:

Post a Comment