Thursday 12 October 2017

വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ









🌺 പ്രവാചകന്‍ അലി (റ) വിനെ വിളിച്ചു പറഞ്ഞു:

അലിയെ, നീ വെളുത്തുള്ളി തിന്നുക. എന്റെ അടുത്ത് മലക്ക് വരുമായിരുന്നില്ലെങ്കില്‍ ഞാന്‍ വെളുത്തുള്ളി ഭക്ഷിക്കുമായിരുന്നു (ഥിബ്ബന്നബവി). വെളുത്തുള്ളി ഭക്ഷിച്ചാലുണ്ടാകുന്ന വാസന മലക്കുകളെ ബുദ്ധിമുട്ടിക്കുമെന്നു പേടിച്ചതിനാലാണ് പ്രവാചകന്‍ ഭക്ഷിക്കാതിരുന്നത്. അത് കഴിക്കാന്‍ അവിടന്ന് പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് വെളുത്തുള്ളി. ഈജിപ്തിലെ പിരമിഡ് നിര്‍മാതാക്കള്‍ ശക്തി ലഭിക്കാന്‍ വെഴുത്തുള്ളി കഴിക്കാറുണ്ടായിരുന്നു. ബുദ്ധിയും ശക്തിയും ലഭിക്കാന്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് പാലിനോടൊപ്പം ഒരു ഇതള്‍ വെളുത്തുള്ളി കഴിച്ചാല്‍ മതിയെന്ന് ചില വൈദ്യശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുണ്ട് (മുഅ്ജിസാത്തു ശ്ശിഫാ: 41).


ഇത് നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. രോഗങ്ങള്‍ വരാതിരിക്കാന്‍ മാത്രമല്ലാ, ചര്‍മരോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയും കൂടിയാണ് വെളുത്തുള്ളി. ചര്‍മസുഷിരങ്ങളിലൂടെ ശരീരത്തിലെ വിഷവസ്തുക്കള്‍ പുറത്തു തള്ളാനുള്ള കഴിവ് വെളുത്തുള്ളി ജ്യൂസിനുണ്ട്. ഹൃദയത്തിനും വെളുത്തുള്ളി വളരെ നല്ലതാണ്. ഇതിലെ സള്‍ഫൈഡ്‌സ് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കുന്നു. ഇത് ബ്ലോക്കുണ്ടാകുന്നത് തടയുകയും ചെയ്യും.

പ്രമേഹമുള്ളവര്‍ ദിവസവും ഒരു വെളുത്തുള്ളിയല്ലി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ ഇന്‍സുലിന്‍ തോത് നിയന്ത്രിക്കും.

ചെവിവേദന മാറാന്‍ ഒന്നോ രണ്ടോ വെളുത്തുള്ളിയിട്ടു ചൂടാക്കിയ വെളിച്ചെണ്ണ ചെവിയിലൊഴിച്ചാല്‍ മതിയാകും. അല്ലെങ്കില്‍ വെളുത്തുള്ളി ഓയില്‍ വാങ്ങി ചൂടാക്കി ഉപയോഗിച്ചാലും മതി.
കോള്‍ഡ് മാറാന്‍ വെളുത്തുള്ളി തീയില്‍ ചൂടാക്കി കഴിച്ചാല്‍ മതിയാകും.

ദഹനപ്രശ്‌നങ്ങളുള്ളവര്‍ ഭക്ഷണത്തിന് ശേഷം ഒരല്ലി വെളുത്തുള്ളി കടിച്ചു തിന്നുന്നത് നല്ലതായിരിക്കും.

ഒടിഞ്ഞ എല്ലുകള്‍ ശരിയാക്കാന്‍ വെളുത്തുള്ളി ഓയില്‍ കൊണ്ട് മസാജ് ചെയ്യുന്നതു നല്ലതാണ്.

കാൽവിരലുകൾക്കിടയിൽ ചൊറിഞ്ഞു പൊട്ടുന്നതിന് വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു പുരട്ടിയാൽ മതി.

ക്രമം തെറ്റിയും വേദനയോടെയും കൂടി ആർത്തവത്തിന് വെളുത്തുള്ളി നെയ്യിൽ മൂപ്പിച്ച് കഴിച്ചാൽ മതി

ശരീര സന്ധികളിൽ നീരും വേദനയും ഉള്ളപ്പോൾ വെളുത്തുള്ളി അരച്ച് പുരട്ടിയാൽ മതി. 

ചുമയ്ക്കും ജ്വരത്തിനും വെളുത്തുള്ളിയെടുത്ത് അല്പം വെള്ളവും ചേര്‍ത്ത് നല്ലതുപോലെ ചതച്ച് ചാറെടുത്തു സമം പഞ്ചസാരയുമെടുത്ത് കലക്കി അതില്‍ നിന്നും ഓരോ സ്പൂണ്‍ വീതം കഴിക്കുക. 

പഴകിയ ആസ്ത്മയ്ക്ക് വിനാഗിരിയില്‍ വേവിച്ചെടുത്ത വെളുത്തുള്ളി, തേനും ചേര്‍ത്തരച്ച്, ഉലുവ കഷായത്തില്‍ പതിവായി സേവിക്കുക.
ക്ഷയത്തിന് വെളുത്തുള്ളി സമം വീഴാലരിയും പശുവിന്‍ പാലില്‍ കാച്ചി കഴിക്കുക. 
തൊണ്ടവീക്കം വെളുത്തുള്ളി ചൂടാക്കി അതു ഭക്ഷിക്കുകയും അരച്ചു തൊണ്ടയില്‍ പുരട്ടുകയും ചെയ്യുക.

രക്തസമ്മര്‍ദ്ദത്തിന് ആറു വെളുത്തുള്ളി തൊലികളഞ്ഞ് പാലില്‍ കാച്ചി ദിവസവും കഴിക്കുക. 

പ്രമേഹരോഗികള്‍ക്ക് ദഹനക്കുറവും കാല്‍കഴപ്പും ഉള്ളപ്പോള്‍ ഒന്നോ രണ്ടോ വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ ദിവസവും കഴിക്കുക. 

മലശോധനക്കുറവും, വായുസ്തംഭനവും ഉള്ളപ്പോള്‍  പെരുങ്കായം നെയ്യില്‍ വറുത്ത്, കുറച്ച് വെളുത്തുള്ളി, പുളി, ഉപ്പ്, കറിവേപേപ്പില എന്നിവ ചേര്‍ത്ത് ചമ്മന്തി ഉണ്ടാക്കി കഴിക്കുക.

മുറിവ്, ചതവ് ഇവയ്ക്ക് വെളുത്തുള്ളി തൊലികളഞ്ഞ് നല്ലതുപോലെ അരച്ചു പുരട്ടി ശുദ്ധമായ തുണികൊണ്ട് കെട്ടുക. 

രണ്ട് വെളുത്തുള്ളി തോലോടുകൂടി അരച്ച് ഒരു ഔണ്‍സ് വെളിച്ചെണ്ണയില്‍ ചേര്‍ത്ത്, മൂന്നി ഉണങ്ങിയ മുളകും ചെറുതായി നുറുക്കിയിട്ട് കാച്ചി, ഉള്ളി ചുമക്കുമ്പോള്‍ വാങ്ങി ചൂടാറിയാല്‍ അരിച്ചെടുത്ത് സൂക്ഷിക്കുക. ഈ തൈലം മൂന്നു തുള്ളി വീതം ചെവിയില്‍ ഇറ്റിച്ചു പഞ്ഞി വെയ്ക്കുക. ഇപ്രകാരം കുറച്ചു ദിവസം തുടര്‍ന്നു ശീലിച്ചാല്‍ ചെവിമാന്ദ്യം, വേദന, എന്നിവയും മറ്റെല്ലാവിധ കര്‍ണ്ണരോഗങ്ങളും ശമിക്കും. 

വെളുത്തുള്ളി ഉപ്പുവെള്ളവും തളിച്ച് ചതച്ചു പഴിഞ്ഞ നീര് ചെവിയില്‍ ഇറ്റിച്ചാല്‍ ചെവിവേദന ശമിക്കുന്നതാണ്.

വളം കടിക്ക് കാല്‍ വിരലുകളുടെ ഇടയില്‍ ചൊറിച്ചിലും, വേദനയും, തൊലി പൊട്ടുകയും ചെയ്യുമ്പോള്‍ വെളുത്തുള്ളിയും സമം മഞ്ഞളും ചേര്‍ത്തരച്ച് ഒരാഴ്ച പുരട്ടിയാല്‍ ശമനം കിട്ടും. 

വെള്ളപ്പാണ്ട് മാറുന്നതിന് വെളുത്തുള്ളി തൊലി കളഞ്ഞു തേനിലിട്ടുവച്ച് 45 ദിവസം കഴിഞ്ഞ് ദിവസേന ഓരോ സ്പൂണ്‍ വീതം സേവിക്കുക. 

വെളുത്തുള്ളിയുടെ നീരില്‍ വെളുത്തുള്ളി തന്നെ കല്‍ക്കമാക്കി കാച്ചിയ നെയ്യ് സേവിക്കുന്നത് സകലവിധ വാതരോഗങ്ങള്‍ക്കും ഗുണകരമാണ്.

വെളുത്തുള്ളി ചേര്‍ത്ത് കാച്ചിയ എണ്ണ എല്ലാവിധ വാതരോഗങ്ങള്‍ക്കും നല്ലതാണ്.

വിഷം
വെളുത്തുള്ളിയുടെ അഞ്ച് ഇതളെടുത്ത് പൊടിച്ചതിനു ശേഷം കരിഞ്ചീരക കഷായത്തില്‍ കലക്കിയ ഒരു കപ്പ് തേനില്‍ ചാലിക്കുക. രാവിലെയും വൈകുന്നേരവും കഴിക്കുക.

ഡൈഫോയ്ഡ്
വെളുത്തുള്ളിയുടെ അഞ്ച് ഇതളെടുത്ത് പൊടിച്ച് തേന്‍ ചേര്‍ത്ത ചുടുപാലില്‍ കലര്‍ത്തുക. ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക. അതോടൊപ്പം, രോഗിയുടെ നട്ടെല്ലിലു അവയവങ്ങളിലും സൈത്തൂനെണ്ണ കലര്‍ത്തിയ വെളുത്തുള്ളിയെണ്ണ പുരട്ടുക. രാവിലെ അഞ്ചു മിനുട്ട് നേരം വെളുത്തുള്ളിയുടെ ആവി മൂക്കിലൂടെ വിലിക്കുക.

മുറിവുകള്‍
വെളുത്തുള്ളി പൊടിച്ച് കുഴമ്പാക്കിയതിനു ശേഷം മുറിവുള്ള ഭാഗത്ത് പുരട്ടുക. മുറിവ് സുഖപ്പെടും. പൊടിച്ച വെളുത്തുള്ളി ചൂടുവെള്ളത്തില്‍ ചേര്‍ത്തി ആ വെള്ളം ഉപയോഗിച്ച് മുറിവ് കഴുകുന്ന പക്ഷം എല്ലാ രോഗാണുക്കളും നശിക്കുന്നതാണ്.

ഡിഫ്തീരിയ (തൊണ്ടരോഗം)
എന്നും ഭക്ഷണ ശേഷം വെളുത്തുള്ളിയുടെ ഇതള്‍ മൂന്നു മിനുട്ടു നേരം ചവക്കുകയും പിന്നീട് വിഴുങ്ങുകയും ചെയ്യുക. ശേഷം, വെള്ളത്തില്‍ തിളപ്പിച്ച വെളുത്തുള്ളിയുടെ ആവി മൂന്നോ അഞ്ചോ മിനുട്ട് നേരം മൂക്കില്‍ വലിക്കുക. തണുപ്പ് കൊള്ളുന്നത് ശ്രദ്ധിക്കണം.
ഞരമ്പിന് ശക്തി
വെളുത്തുള്ളിയുടെ ഒരു ഇതള്‍ പൊടിച്ച് അല്‍പം അമ്പര്‍ സുഗന്ധം ചേര്‍ത്ത് ചുടുപാലില്‍ വെറും വയറ്റില്‍ കഴിക്കുക. ഞരമ്പുകള്‍ക്ക് ശക്തി ലഭിക്കും.

ബധിരത
വെളുത്തുള്ളിയുടെ ഏഴ് ഇതളുകള്‍ സൈത്തൂനെണ്ണയില്‍ ഇട്ടതിന് ശേഷം നേരിയ ചുടുള്ള തീക്ക് മുകളില്‍ വെക്കുക. ഇളം ചൂടായതിനു ശേഷം അതെടുത്ത് ഉറങ്ങുന്നതിനു മുമ്പ് ചെവിയില്‍ ഇറ്റിക്കുക. അതോടൊപ്പം ഒരു പഞ്ഞികൊണ്ട് ചെവി മൂടുകയും ചെയ്യുക. ഒന്നിടവിട്ട ദിസങ്ങളിലാണ് ഇത് ചെയ്യേണ്ടത്.

പകര്‍ച്ചപ്പനി
ഏഴ് വെളുത്തുള്ളി ഇതളലടിച്ച് ലൈം ഓറഞ്ച് ജ്യൂസ് വെറുംവയറ്റില്‍ കുടിക്കുക. ഉറങ്ങുന്നതിനു മുമ്പ് വെളുത്തുള്ളിയുടെ ആവി വലിക്കുക. ഒന്നോ രണ്ടോ പ്രാവശ്യം ചെയ്യുമ്പോഴേക്ക് രോഗം ശമിക്കുന്നതാണ്.

കാന്‍സര്‍
കാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ വെളുത്തുള്ളിയിലടങ്ങിയിട്ടുണ്ട്. കാന്‍സര്‍ രോഗികളെ വെളുത്തുള്ളി ഭക്ഷിപ്പിക്കുന്നത് നല്ലതാണ്.

കൊക്കക്കുര
ഒരു പിടി വെളുത്തുള്ളി പൊടിച്ച് അല്‍പം ഉപ്പോടുകൂടി വെള്ളിത്തിലിടുക. ശേഷം അതിന്റെ ആവി മൂക്കില്‍ വലിക്കുക. ഒരാഴ്ച എല്ലാ വൈകുന്നേരവും ഇതാവര്‍ത്തിക്കുക.

കോളറ
ഒരു സ്പൂണ്‍ വെളുത്തുള്ളിയുടെ കഴമ്പ് തേനില്‍ ചേര്‍ത്ത് എല്ലാ ഭക്ഷണ ശേഷവും കഴിക്കുക. കോളറ മാറ്റുന്നതാണ്.

ബുദ്ധിശക്തി
വെളുത്തുള്ളിയുടെ മൂന്ന് ഇതളുകളും മൂന്ന് തക്കാളികളും അല്‍പം ഉപ്പും ചേര്‍ത്ത് പൊടിച്ച് ജൂസാക്കി സേവിക്കുക.
തലവേദന
വെളുത്തുള്ളിയുടെ എണ്ണ തലവേദനയുള്ള ഭാഗത്ത് പുരട്ടുക. ആമാശയത്തില്‍ തലവേദനയുടെ ഘടകങ്ങള്‍ നീങ്ങാന്‍ വേണ്ടി അല്‍പം വെള്ളത്തോടൊപ്പം ഒരു ഇതള്‍ വെളുത്തുള്ളി പൊടിച്ച് വിഴുങ്ങുക.

പല്ലുവേദന
വെളുത്തുള്ളി ഇതളിന്റെ പകുതി വേദനയുള്ള സ്ഥാനത്ത് വെക്കുക. രോഗം ശമിക്കും.

രക്തസമ്മര്‍ദ്ദം
വെളുത്തുള്ളി പൊടിച്ച് സൈത്തൂനെണ്ണയില്‍ ചേര്‍ത്ത് മൂടിയതിന് ശേഷം നാല്‍പത് ദിവസം വെയിലത്ത് വെക്കുക. പിന്നെ വെറും വയറ്റില്‍ ഓരോ ദിവസവും ഒരു സ്പൂണ്‍ വീതം കഴിക്കുക.

കണ്ണുരോഗങ്ങള്‍
വെളുത്തുള്ളിയില ചവച്ചതിനു ശേഷം രാവിലെയും വൈകുന്നേരവും കണ്ണില്‍ പുരട്ടുക. ചെങ്കണ്ണ് പോലെയുള്ള രോഗങ്ങള്‍ക്ക് ശമനം ലഭിക്കും (മുഅ്ജിസാത്തുശ്ശിഫാ).


No comments:

Post a Comment