Sunday 15 October 2017

ലോകാവസാനത്തിന്റെ ചില ചെറിയ അടയാളങ്ങൾ ഹദീസിൽ





നാം വസിക്കുന്ന ഈ ലോകം എന്നും നില നിൽക്കും എന്നാണോ നാം കരുതുന്നത് . എത്രയോ തലമുറ നമുക്ക് മുന്നിൽ കഴിഞ്ഞു പോയിരിക്കുന്നു .

പ്രാവാചകൻമാർ , സഹാബാക്കൾ , ഔലിയാക്കൾ , ആരിഫീങ്ങൾ , സൂഫി വര്യന്മാർ , പണ്ഡിത മഹത്തുക്കൾ അങ്ങനെ എത്ര എത്ര മഹാന്മാർ

അതുപോലെ തന്നെ അക്രമകാരികൾ , അഹങ്കാരികൾ , സ്വേച്ഛാതിപതികൾ , ബഹുദൈവ ആരാധകർ , വിനാശകാരികൾ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്തവർ ..

ഇപ്പോൾ നമ്മുടെ തലമുറ , ഇതും കടന്നു പോകുക തന്നെ ചെയ്യും , പിന്നീട് പുതിയ തലമുറ ഭൂമിയിൽ വിരാജിക്കും ..

അതായതു ഭൂമിയിൽ ഏതൊക്കെ സമുദായം ജീവിച്ചിരുന്നോ അവരെല്ലാം മരണപ്പെട്ടു അവരുടെ കബറിടങ്ങളിൽ അവർ ചെയ്ത അമലുകൾ അനുസരിച്ചു സുഖ ദുഃഖങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു ..

പറഞ്ഞു വരുന്നത് ഈ ലോകത്തിനും ഒരു അവസാനമുണ്ട് , അതിനു ശേഷം കണക്കുകൾ പരിശോധിക്കുന്ന ദിവസങ്ങൾ ..

പിന്നീട്  സ്വർഗ്ഗം നരകം ...

ലോകം അവസാനിക്കുന്നതിനു മുൻപ് പല അടയാളങ്ങളും അല്ലാഹുവിന്റെ ഹബീബ് (സ) നമുക്ക് വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട് . എല്ലാം വിശദമായി ഇവിടെ കുറിക്കുന്നില്ല . ചെറിയ  അടയാളമായി പറഞ്ഞ ഹദീസുകൾ മാത്രം പരിശോധിക്കാം ..

ഇമാം തുര്‍മുദി [റ] പറയുന്നു 15 അടയാളം നിങ്ങളുടെ കണ്ണില്‍ കണ്ടാല്‍ നിങ്ങള്‍ ഖിയാമത്ത് നാളിനെ ദിവസം അടയാളപ്പെടുത്തണം എന്നു നബി  (സ) തങ്ങള്‍ പറഞ്ഞിരിക്കുന്നു ..

1. പൊതു ഖജനാവ്‌ കട്ടുമുടിക്കുന്ന ഭരണാധികാരികളുടെ കാലം വന്നാല്‍..

2. ഒരാളെയും വിശ്വസിക്കാന്‍ വയ്യാത്ത കാലം വന്നാല്‍..

3. പണക്കാരന്‍ സകാത്ത് കൊടുക്കാതെ പാവങ്ങളുടെ ഹഖ് തിന്നുന്ന കാലം വന്നാല്‍...

4.അല്ലാഹുവിന്റെ ദീനിന്റെ ആവശ്യത്തിനു വേണ്ടിയല്ലാതെ ദീന്‍ കൊണ്ട് തട്ടിക്കളിക്കുന്ന കാലം വന്നാല്‍..

5. ഭാര്യമാരെ ഭയപ്പെട്ടു കൊണ്ട് ഭര്ത്താവക്കന്മാര്ക്ക് ജീവിക്കേണ്ട കാലം വന്നാല്‍..

6. ഉമ്മാനെ മക്കള്‍ തരം താഴ്ത്തുന്ന കാലം വന്നാല്‍..

7. ബന്ധുക്കളെക്കാളും കൂട്ടുകാര്ക്ക് മുന്തിയ സ്ഥാനം നല്കു്ന്ന കാലം വന്നാല്‍..

8. ബാപ്പയെ വീട്ടില്‍ നിന്നും പുറത്താക്കുന്ന കാലം വന്നാല്‍..

9. പള്ളികളില്‍ തർക്കങ്ങൾ തുടങ്ങുന്ന കാലം വന്നാല്‍...

10. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണാധികാരികള്‍ കള്ള് കുടിയന്മാരും പെണ്ണ് പിടിയന്മാരുമാകുന്ന കാലം വന്നാല്‍..

11. ഒരാളെ പേടിച്ചു ജനങ്ങൾക്ക് കഴിയേണ്ടി  വരുന്ന കാലം വന്നാല്‍..

12. പാട്ട് പാടി നടക്കുന്ന പെണ്ണുങ്ങള്‍ പെരുകുന്ന കാലം വന്നാല്‍..

13. സംഗീത ഉപകരണങ്ങള്‍ വര്ദ്ധി്ക്കുന്ന കാലം വന്നാല്‍..

14. ലോകമാകെ മദ്യത്തിന്റെ കീഴിലാകുന്ന ഒരു കാലം വന്നാല്‍..

15. കഴിഞ്ഞു പോയ നല്ല നല്ല ആളുകളെ അവസാനം വരുന്നവര്‍ കുറ്റം പറയുന്ന കാലം വന്നാല്‍..

നബി തങ്ങള്‍ തുടരുന്നു. ഈ അടയാളങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ലോകത്ത് കൊടും കാറ്റു ഉണ്ടാകും. ഇടയ്ക്കിടയ്ക്ക് ഭൂമി കുലുക്കങ്ങളുണ്ടാകും ഭൂമിയുടെ പല ഭാഗങ്ങളില്‍ പിളരും .


പ്രവാചക നിയോഗം

അന്ത്യദിനത്തിന്‍റെ ഏറ്റവും പ്രഥമമായ അടയാളമായി നബി(സ) പഠിപ്പിച്ചത് പ്രവാചക നിയോഗമാണ്.

سهل بن سعد,رضى الله عنه, قال رأيت رسول الله صلى الله عليه وسلم وقال: بإصبعيه هكذا بالوسطى والّتي تلى الإبهام بعثت والسّاعة كهاتين.

സഹ്ല്‍ ബിന്‍ സഅദ്(റ) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദൂതരെ കണ്ടു. അദ്ദേഹം തന്‍റെ നടുവിരലും ചൂണ്ടുവിരലും ചേര്‍ത്ത് പിടിച്ചു കൊണ്ട് പറഞ്ഞു: ഞാനും അന്ത്യദിനവും ഇവ രണ്ടും പോലെയാണ് നിയുക്തമായിട്ടുള്ളത്. (ബുഖാരി)


ഇമാം ഖുര്‍തുബി പറഞ്ഞു: അന്ത്യദിനത്തിന്‍റെ ഒന്നാമത്തെ അടയാളം പ്രവാചകനാണ്‌. കാരണം അദ്ദേഹം അവസാനത്തെ പ്രവാചകനാണ്‌. അദ്ദേഹത്തിനും അന്ത്യദിനത്തിനുമിടയില്‍ മറ്റൊരു പ്രവാചകനില്ല.

നബി (സ) യുടെ വഫാത്ത്

ഔഫു ബിന്‍ മാലിക് പറഞ്ഞു. തബൂക്ക് യുദ്ധവേളയില്‍ ഞാന്‍ നബി(സ)യുടെ അടുക്കല്‍ ചെന്നു. അദേഹം തുകല്‍ കൊണ്ട് നിര്‍മ്മിച്ച ഒരു കൂടാരത്തിലായിരുന്നു. അദ്ദേഹം പറഞ്ഞു. അന്ത്യദിനത്തിന് മുന്‍പായി ഞാന്‍ ആറു കാര്യങ്ങള്‍ എന്നുന്നു. എന്‍റെ മരണം, ബൈത്തുല്‍ മുഖദ്ദസിന്‍റെ വിജയം. രോഗബാധിത ആടുകള്‍ ചാവുന്നത് പോലുള്ള ആകസ്മിക മരണം, ധനത്തിന്‍റെ ഒഴുക്ക് എത്രത്തോളമെന്നാല്‍ നൂറ് ദിനാര്‍ പോലും ഒരാള്‍ക്ക്‌ നിസ്സാരമായിരിക്കും. അറബികളുടെ മുഴുവന്‍ ഭവനങ്ങളിലുമെത്തുന്ന കുഴപ്പം, നിങ്ങളും റോമാക്കാരും തമ്മില്‍ സന്ധിയുണ്ടാക്കുകയും അവര്‍ അത് ലംഘിക്കുകയും എണ്‍പത് പതാകകള്‍ക്ക് കീഴില്‍ അവര്‍ നിങ്ങള്‍ക്ക് നേരെ വരികയും ചെയ്യും. ഓരോ പതാകക്ക് കീഴിലും പന്തീരായിരം ഉണ്ടായിരിക്കും. (ബുഖാരി)

ചന്ദ്രന്‍ പിളര്‍ന്ന സംഭവം

അനസ് ബിന്‍ മാലിക്(റ) പറഞ്ഞു: മക്കയിലെ ആളുകള്‍ അല്ലാഹുവിന്‍റെ ദൂതരോട് ഒരു ദ്രിഷ്ടാന്തം കാണിച്ചു കൊടുക്കുവാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അവര്‍ക്ക് ചന്ദ്രന്‍ പിളര്‍ന്നത് കാണിച്ചു കൊടുത്തു.

ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ബഹുദൈവവിശ്വാസികള്‍ പ്രവാചകന്‍റെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: നീ സത്യവാനാണെങ്കില്‍ ഞങ്ങള്‍ക്ക് ചന്ദ്രനെ രണ്ടായി പിളര്‍ത്തി കാണിച്ചു തരിക. ഒരു പകുതി അബു ഖുബൈസ് പര്‍വ്വതത്തിലും മറ്റേ പകുതി ഖഅ് ലിയാന്‍ മലയിലും. അന്ന് ഒരു പൗര്‍ണ്ണമി ദിനമായിരുന്നു. അപ്പോള്‍ അല്ലാഹുവിന്‍റെ ദൂതര്‍ തന്‍റെ രക്ഷിതാവിനോട് അവര്‍ ആവശ്യപ്പെട്ടത് നല്‍കാന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ചന്ദ്രന്‍ രണ്ട് പകുതിയായി. ഒന്ന് അബൂ ഖുബൈസിന്‍മേലും മറ്റേത് ഖഅ്ഖിയാന്‍ മലയിലും. നബി(സ) പറഞ്ഞു: നിങ്ങള്‍ സാക്ഷ്യം വഹിക്കുക.

ബൈത്തുല്‍ മുഖദ്ദസിന്‍റെ വിജയം

മുഹമ്മദ്‌ നബി(സ) ദൈവ ദൂതരായി നിയോഗിതനായ സമയത്ത് ബൈത്തുല്‍ മുഖദ്ദസ് റോമക്കാരായ ക്രിസ്ത്യാനികളുടെ കീഴിലായിരുന്നു. റോമക്കാര്‍ വളരെ വലിയ സാമ്രാജ്യത്തിന്‍റെ ഉടമകളുമായിരുന്നു. ബൈത്തുല്‍ മുഖദ്ദിസിന്‍റെ വിജയം നബി(സ) പ്രവചിക്കുകയും അത് അന്ത്യ ദിനത്തിന്‍റെ അടയാളങ്ങളുടെ കൂട്ടത്തില്‍ എണ്ണുകയും ചെയ്തു. ഉമര്‍ ബിന്‍ ഖത്താബ്(റ)ന്‍റെ കാലത്ത് (16 ഹി. 637 ക്രി.) ബൈതുല്‍ മുഖദ്ദസ് വിജയിച്ചടക്കപ്പെടുകയും അത് ശുദ്ധീകരിച്ച് അവിടം ഒരു പള്ളി നിര്‍മ്മിക്കുകയും ചെയ്തു. പിന്നീട് സ്വലാഹുദ്ദീന്‍ അയ്യൂബിയും ഈ വിശുദ്ധഭവനം വിജയിച്ചടക്കിയിട്ടുണ്ട്. ഇനിയും ഈ ഭവനം വിജയിക്കപ്പെടുമെന്ന് സൂചിപ്പിക്കുന്ന പ്രവാചക വചനങ്ങളുണ്ട്.

 ആകസ്മിക മരണം

موتان يأخذ فيكم كقعاص الغنم

നബി(സ) പറഞ്ഞു: ഖുനൂസ് എന്ന രോഗം കാരണം ആടുകള്‍ ചാവുന്നത് പോലുള്ള മരണം. ഖുനൂസ് എന്ന രോഗം ബാധിച്ച മൃഗങ്ങളുടെ മൂക്കില്‍ നിന്ന് ഒരു ദ്രാവകം ഒലിക്കുകയും പെട്ടെന്ന് ചാവുകയും ചെയ്യും. ഈ രോഗം ഒരു പകര്‍ച്ച വ്യാധിയായത് കൊണ്ട് മറ്റു മൃഗങ്ങളിലേക്ക് പെട്ടെന്ന് പടരുകയും അവ ഒന്നടങ്കം ചത്തൊടുങ്ങുകയും ചെയ്യും. പ്ലേഗ് പോലുള്ള രോഗങ്ങള്‍ കാരണം ആളുകള്‍ കൂട്ടത്തോടെ മരിച്ചു വീഴുന്നത് അന്ത്യ ദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്

കുഴപ്പങ്ങളുടെ വ്യാപനം


 إِنَّ بَيْنَ يَدَيِ السَّاعَةِ فِتَنًا كَقِطَعِ اللَّيْلِ الْمُظْلِمِ , فِتَنًا كَقِطَعِ الدُّخَانِ يَمُوتُ فِيهَا قَلْبُ الرَّجُلِ كَمَا يَمُوتُ بَدَنُهُ , يُصْبِحُ الرَّجُلَ مُؤْمِنًا وَيُمْسِي كَافِرًا , وَيُمْسِي مُؤْمِنًا وَيُصْبِحُ كَافِرًا , يَبِيعُ قَوْمٌ خَلاقَهُمْ وَدِينَهُمْ بِعَرَضٍ مِنَ الدُّنْيَا

നബി(സ) പറഞ്ഞു: അന്ത്യ ദിനത്തിന് മുന്നോടിയായി ഇരുളടഞ്ഞ രാത്രി പോലുള്ള കുഴപ്പങ്ങള്‍ ഉണ്ടാകും. പുകകഷ്ണങ്ങള്‍ പോലുള്ള കുഴപ്പങ്ങള്‍ മനുഷ്യരുടെ ശരീരം മരിക്കുന്നത് പോലെ ഹൃദയവും മരിക്കും. ഒരാള്‍ രാവിലെ വിശ്വാസിയും വൈകുന്നേരം അവിശ്വാസിയും ആകും, വൈകുന്നേരം വിശ്വാസിയും രാവിലെ അവിശ്വാസിയുമാകും. ജനങ്ങള്‍ അവരുടെ സ്വഭാവവും മതവും ദുനിയാവിന് വേണ്ടി വില്‍ക്കും. (അഹ്മദ്)

യുദ്ധങ്ങള്‍ പോരാട്ടങ്ങള്‍

നബി(സ) പറഞ്ഞു: രണ്ടു വന്‍ സംഘങ്ങള്‍ തമ്മില്‍ യുദ്ധത്തിലേര്‍പ്പെടുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല. അവര്‍ക്കിടയില്‍ വമ്പിച്ച ആള്‍നാശം സംഭവിക്കും. അവരുടെ വാദം ഒന്നായിരിക്കും.( ബുഖാരി)

قال رسول الله صلى الله عليه وسلم : لا تقوم الساعة حتى تقاتلوا الترك صعار الأعين حمر الوجوه ذلف الأنوف كأن وجوههم المجان المطرقة ولا تقوم الساعة حتى تقاتلوا قوما نعالهم الشعر

നബി(സ) പറഞ്ഞു: അന്ത്യ ദിനം സംഭവിക്കുകയില്ല. നിങ്ങള്‍ തുര്‍ക്കികളുമായി യുദ്ധം ചെയ്യുന്നത് വരെ. അവരുടെ കണ്ണുകള്‍ ചെറിയതും മുഖങ്ങള്‍ ചുവന്നതും മൂക്കുകള്‍ പതിഞ്ഞതുമായിരിക്കും. അവരുടെ മുഖങ്ങള്‍ പരിചകള്‍ പോലിരിക്കും, അന്ത്യ ദിനം സംഭവിക്കുകയില്ല. നിങ്ങള്‍ ഒരു ജനതയുമായി യുദ്ധം ചെയ്യുന്നത് വരെ. അവരുടെ പാദരക്ഷകള്‍ രോമങ്ങള്‍ കൊണ്ടുള്ളതായിരിക്കും. (ബുഖാരി)

മത പ്രമാണങ്ങളിലെ അജ്ഞതയും അവിവേകവും


سيخرج في آخر الزمان قوم أحداث الأسنان سفهاء الأحلام يقولون من خير قول البرية يقرءون القرآن لا يجاوز حناجرهم يمرقون من الدين كما يمرق السهم من الرمية

നബി (സ) പറഞ്ഞു: അവസാന കാലത്ത് ഒരു ജനത വരും, അവര്‍ ചെറുപ്പക്കാരും  വിവേകമില്ലാത്തവരുമായിരിക്കും. അവര്‍ സൃഷ്ടികളില്‍ ഏറ്റവും ഉത്തമന്‍റെ വാക്കുകള്‍ (പ്രവാചക വചനങ്ങള്‍) പറയും. അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യും. പക്ഷെ അത് അവരുടെ കണ്ഠങ്ങള്‍ക്ക്  അപ്പുറം പോകുകയില്ല..... മതത്തില്‍ നിന്ന് അവര്‍ പുറത്തു പോകും, അമ്പ് വില്ലില്‍ നിന്ന് പുറത്തു പോകുന്നത് പോലെ.(നസാഈ)

പ്രവാചകത്വവാദികളുടെ പുറപ്പാട്


ولا تقوم الساعة حتى تلحق قبائل من أمتي بالمشركين، وحتى تعبد قبائل من أمتي الأوثان ، وإنه سيكون في أمتي كذابون ثلاثون ، كلهم يزعم أنه نبيالله ، وأنا خاتم النبيين ، ولا نبي بعد

നബി(സ) പറഞ്ഞു: എന്‍റെ സമുദായത്തിലെ ചില ഗോത്രങ്ങള്‍ അവിശ്വാസികളുമായി ചേരുകയും അവര്‍ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്യുന്നത് വരെ അന്ത്യദിനം സംഭവിക്കുകയില്ല. അത് പോലെ എന്‍റെ സമുദായത്തില്‍ നിന്ന് മുപ്പത് കള്ളവാദികള്‍ വരും. അവരെല്ലാം താന്‍ പ്രവാചകനാണെന്ന് വാദിക്കും. ഞാന്‍ അന്ത്യ പ്രവാചകനാണ്‌. എനിക്ക് ശേഷം പ്രവാചകനില്ല. (അബൂദാവൂദ്)


സമ്പല്‍സമൃദ്ധി വര്‍ദ്ധിക്കും



عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: "لا تقوم الساعة حتى يكثر المال ويفيض. حتى يخرج الرجل بزكاة ماله فلا يجد أحدا يقبلها منه وحتى تعود أرض العرب مروجا وأنهارا"  

അബൂ ഹുറൈറ(റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: അന്ത്യ ദിനം വരികയില്ല സമ്പത്ത് വര്‍ദ്ധിച്ച് ഒഴുകുന്നത് വരെ, എത്രത്തോളമെന്നാല്‍ ഒരാള്‍ തന്‍റെ സകാത്ത് ധനവുമായി പുറപ്പെടും. അത് അവനില്‍ നിന്ന് സ്വീകരിക്കുവാന്‍ ആരെയും കാണുകയില്ല. അത്പോലെ അറബ്ഭൂമി പച്ച പിടിച്ചതും പുഴകളുള്ളതുമായിരിക്കും, (മുസ്‌ലിം) 

അക്രമികളുടെ അരങ്ങേറ്റം

رجال معهم اسياط كأذناب البقر يضربون بها النّاس

നബി(സ) പറഞ്ഞു: ചില ആളുകളുണ്ടാവും അവരുടെ അടുക്കല്‍ പശുക്കളുടെ വാലുകള്‍ പോലുള്ള ചാട്ടവാറുണ്ടാകും. അവര്‍ അതുകൊണ്ട് ജനങ്ങളെ അടിക്കും.(മുസ്‌ലിം)

കൊലപാതകങ്ങള്‍ വര്‍ദ്ധിക്കും

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : وَالَّذِي نَفْسِي بِيَدِهِ ، لَا تَذْهَبُ الدُّنْيَا حَتَّى يَأْتِيَ عَلَى النَّاسِ يَوْمٌ لَا يَدْرِي الْقَاتِلُ فِيمَ قَتَلَ ، وَلَا الْمَقْتُولُ فِيمَ قُتِلَ ، فَقِيلَ : كَيْفَ يَكُونُ ذَلِكَ ؟ قَالَ : الْهَرْجُ ، الْقَاتِلُ وَالْمَقْتُولُ فِي النَّارِ

നബി(സ) പറഞ്ഞു: എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. ഈ ലോകം അവസാനിക്കുകയില്ല ഒരു നാള്‍ വരുന്നത് വരെ. അന്ന് കൊല്ലുന്നവന് താന്‍ എന്തിനാണ് കൊല്ലുന്നതെന്നോ കൊല്ലപ്പെട്ടവന്‍ എന്തിനാണ് കൊല്ലപ്പെട്ടതെന്നോ അറിയുകയില്ല.(മുസ്‌ലിം)

വിശ്വസ്ഥത നഷ്ടപ്പെടുക

അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം. ഒരിക്കല്‍ നബി(സ) ഒരു സദസ്സിലിരുണ്ണ്‍ ഒരു ജനതയോട് സംസാരിക്കുകയായിരുന്നു. അപ്പോള്‍ ഒരു അപരിഷ്കൃത അറബി വന്നിട്ട് ചൊദിച്ചു. എപ്പോഴാണ് അന്ത്യദിനം. നബി(സ) സംസാരം തുടര്‍ന്നു കൊണ്ടിരുന്നു. ചിലര്‍ പറഞ്ഞു: നബി(സ) അവന്‍ ചോദിച്ചത് കേട്ടിരിക്കും പക്ഷെ ഇഷ്ടപ്പെടാത്തത് കൊണ്ടായിരിക്കാം. ചിലര്‍ പറഞ്ഞു: നബി(സ) ചോദിച്ചത് കേട്ടിരിക്കില്ല. നബി(സ) സംസാരം കഴിഞ്ഞതിന് ശേഷം ചോദിച്ചു. അന്ത്യദിനത്തെക്കുറിച്ച് ചോദിച്ചവനെവിടെ? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരെ ഞാന്‍ ഇതാ. നബി(സ) പറഞ്ഞു: അമാനത്ത്(വിശ്വസ്ഥത) നഷ്ടപ്പെട്ടാല്‍ നീ അന്ത്യദിനം പ്രതീക്ഷിക്കുക. അദ്ദേഹം ചോദിച്ചു. എങ്ങിനെയാണ് അത് നഷ്ടപ്പെടുക. നബി(സ) പറഞ്ഞു: കാര്യം അനര്‍ഹരിലേക്ക് ഏല്‍പ്പിക്കപ്പെട്ടാല്‍ നീ അന്ത്യദിനം പ്രതീക്ഷിക്കുക. (ബുഖാരി)

പൂര്‍വ്വ സമുദായങ്ങളെ പിന്തുടരുക

അടിമസ്ത്രീ യജമാനന് ജന്മം നല്‍കുക

കെട്ടിടങ്ങളുടെ ഉയരം

وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ

പാദരക്ഷയും ഉടുതുണിയും ഇല്ലാത്ത ആശ്രിതരും ആടുമേക്കുന്നവരുമായ ആളുകള്‍ കെട്ടിടങ്ങളുടെ ഉയര്‍ച്ചയില്‍ പെരുമ നടിക്കുന്നത് നിനക്ക് കാണാം. (മുസ്ലിം)

വസ്ത്രം ധരിച്ച നഗ്നകള്‍


نساء كاسيات عاريات مميلات مائلات رءوسهن كأسنمة البخت المائلة لا يدخلن الجنة ولا يجدن ريحها وإن ريحها ليوجد من مسيرة كذا وكذا.

ചില സ്ത്രീകള്‍ അവര്‍ വസ്ത്രം ധരിച്ചവരും നഗ്നരുമാണ്. ചാഞ്ഞും ചെരിഞ്ഞും നടക്കുന്നവരുമാണ്. അവരുടെ ശിരസ്സുകള്‍ ഒട്ടകങ്ങളുടെ പൂഞ്ഞ പോലിരിക്കും. അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. അതിന്‍റെ വാസന പോലും അവര്‍ അനുഭവിക്കുകയില്ല. അതിന്‍റെ സുഗന്ധം ഇത്രയിത്ര വഴിദൂരം എത്തും. (മുസ്‌ലിം)

വ്യാപാര വ്യാപനം

عن النبي صلى الله عليه وسلم قال : بين يدي الساعة : تسليم الخاصة, وفشوّ التجارة حتى تعين المرأة زوجها على التجارة ، وقطع الأرحام, وفشوّ القلم, وظهور الشهادة بالزورِ, وكتمان شهادة الحق.

നബി(സ) പറഞ്ഞു: അന്ത്യദിനത്തിന്‍റെ മുന്നോടിയാണ്; പ്രത്യേകക്കാരോട് മാത്രം അഭിവാദ്യം ചെയ്യല്‍, കച്ചവടത്തിന്‍റെ വ്യാപനം, എത്രത്തോളമെന്നാല്‍ ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനെ കച്ചവടത്തില്‍ സഹായിക്കും. കുടുംബ ബന്ധത്തിന്‍റെ വിഛേദനം, പേനയുടെ വ്യാപനം, കള്ളസാക്ഷ്യത്തിന്‍റെ പ്രകടനം, സത്യസാക്ഷ്യം മറച്ചുവെക്കപ്പെടും (അബൂദാവൂദ്)

പിശുക്ക് വര്‍ദ്ധിക്കും

إن من أشراط الساعة أن يظهر الشح

നബി(സ) പറഞ്ഞു: പിശുക്ക് പ്രകടമാകുന്നത് അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്. (ത്വബറാനി)

ചീത്ത അയല്‍പക്കം

لا تقوم الساعة حتى يظهر الفحش, وقطيعة الرحم, وسوء الجوار

നബി(സ.അ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല, അസഭ്യം വര്‍ദ്ധിക്കുകയും. കുടുംബബന്ധം വിഛേദിക്കപ്പെടുകയും, ചീത്ത അയല്‍പക്കം വ്യാപിക്കുകയും ചെയ്യുന്നത് വരെ.(അഹമദ്)

മഹാന്മാരുടെ വിയോഗം, വിഡ്ഢികളുടെ ആഗമനം

عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، أَنَّهُ قَالَ : " وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ ، لا تَقُومُ السَّاعَةُ حَتَّى يَظْهَرَ الْفُحْشُ وَالْبُخْلُ ، وَيُخَوَّنَ الأَمِينُ ، وَيُؤْتَمَنَ الْخَائِنُ ، وَيَهْلِكَ الْوُعُولُ ، وَتَظْهَرَ التَّحُوتُ "

നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല പിശുക്കും തോന്നിവാസവും പ്രകടമാകുന്നത് വരെ. വിശ്വസ്തന്‍ ചതിക്കപ്പെടുകയും ചതിയനെ അമാനത്ത് ഏല്‍പ്പിക്കപ്പെടുകയും ചെയ്യും. മഹാന്മാര്‍ നശിക്കുകയും അധമര്‍ രംഗത്ത് വരികയും ചെയ്യും. (ത്വബറാനി)

ധനത്തിന്‍റെ സ്രോതസ്സ് ഗൗനിക്കാതിരിക്കുക

عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " لَيَأْتِيَنَّ عَلَى النَّاسِ زَمَانٌ لا يُبَالِي الْمَرْءُ بِمَا أَخَذَ الْمَالَ بِحَلالٍ أَوْ حَرَامٍ "

നബി(സ) പറഞ്ഞു: ജനങ്ങള്‍ക്ക് ഒരു കാലം വരും അന്ന് മനുഷ്യര്‍ താന്‍ സമ്പാദിക്കുന്ന ധനം അനുവദനീയമായതില്‍ നിന്നാണോ നിഷിദ്ധമായതില്‍ നിന്നാണോ എന്ന കാര്യം വിലവെക്കുകയില്ല. (ബുഖാരി)

ദൈവ പ്രീതിക്ക് വേണ്ടിയല്ലാതെ അറിവ് ആര്‍ജ്ജിക്കും

قال رسول الله صلى الله عليه وسلم... وتعلم لعير الدين

നബി(സ) പറഞ്ഞു: മതത്തിന് വേണ്ടിയല്ലാതെ അറിവ് നേടും (തുര്‍മുദി)

ഭാര്യയെ അനുസരിക്കുകയും മാതാപിതാക്കളെ ധിക്കരിക്കുകയും ചെയ്യും.

قال رسول الله - صلى الله عليه وسلم- ....وأطاع الرجل امرأته وعق أمه وأدنى صديقه وأقصى أباه

നബി(സ) പറഞ്ഞു: ഒരു മനുഷ്യന്‍ തന്‍റെ ഭാര്യയെ അനുസരിക്കുകയും മാതാവിനെ ധിക്കരിക്കുകയും ചെയ്യും. കൂട്ടുകാരനെ അടുപ്പിക്കുകയും പിതാവിനെ അകറ്റുകയും ചെയ്യും (തുര്‍മുദി)

തെമ്മാടികള്‍ നേതാക്കളാകും.

قال رسول الله صلى الله عليه وسلم وَسَادَ الْقَبِيلَةَ فَاسِقُهُمْ, وَكَانَ زَعِيمُ الْقَوْمِ أَرْذَلَهُمْ ,وَأُكْرِمَ الرَّجُلُ مَخَافَةَ شَرِّهِ 

നബി(സ) പറഞ്ഞു: ഒരു ഗോത്രത്തിലെ തെമ്മാടി അവരുടെ നേതാവാകും. ഒരു ജനതയിലെ ഏറ്റവും നീചന്‍ അവരുടെ നേതാവാകും. ഒരാളുടെ തിന്മയില്‍ നിന്ന് മോചനം ലഭിക്കാന്‍ വേണ്ടി അവന്‍ ആദരിക്കപ്പെടും. (ത്വബറാനി)

പള്ളികള്‍ അലങ്കരിക്കപ്പെടും

قال رسول الله صلى الله عليه وسلم  وقعدت الحملان على المنابر, واتخذوا القرآن مزامير, وزخرفت المساجد, ورفعت المنابر

നബി(സ) പറഞ്ഞു: പ്രായമില്ലാത്തവര്‍ മിമ്പറുകളില്‍ ഇരിക്കും, അവര്‍ ഖുര്‍ആന്‍ സംഗീതാത്മകമാക്കും, പള്ളികള്‍ അലങ്കരിക്കപ്പെടുകയും മിമ്പറുകള്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും. (ത്വബറാനി)

പട്ടും വ്യഭിചാരവും അനുവദനീയമായി ഗണിക്കും

قال رسول الله صلى الله عليه وسلم لَيَكُونَنَّ مِنْ أُمَّتى أقْوَامٌ يَسْتَحِلُّونَ الحِرَ والْحَرِيرَ

നബി(സ) പറഞ്ഞു: എന്‍റെ സമുദായത്തില്‍ നിന്ന് ചില വിഭാഗങ്ങള്‍ വരും. അവര്‍ വ്യഭിചാരവും പട്ടും അനുവദനീയമായി കാണും. (ത്വബറാനി)

ജനങ്ങള്‍ മരണം ആഗ്രഹിക്കും

عن أبي هريرة عن النبي صلى الله عليه وسلم قال لا تقوم الساعة حتى يمر الرجل بقبر الرجل فيقول يا ليتني مكانه

അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല, ഒരു മനുഷ്യന്‍ മറ്റൊരു വ്യക്തിയുടെ ഖബറിന്‍റെ അരികിലൂടെ നടന്ന് പോകുകയും, താന്‍ അവന്‍റെ സ്ഥാനത്ത് ആയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത് വരെ. (ബുഖാരി)

മദ്യപാനം വര്‍ദ്ധിക്കും

أبو مالك الأشعرىّ أنّه سمع رسول الله - صلى الله عليه وسلم - يقول << ليشربنّ ناس من أمّتى الخمر يسمّونها بعير اسمها >>.

അബൂമാലിക്കില്‍ അശ്അരിയില്‍ നിന്നും നിവേദനം: നബി(സ) പറയുന്നത് അദ്ദേഹം കേട്ടു. നിശ്ചയം എന്‍റെ സമുദായത്തിലെ ആളുകള്‍ മദ്യം കുടിക്കും. അവര്‍ മറ്റ് പേരുകള്‍ അതിന് പറയുകയും ചെയ്യും. (അബൂദാവൂദ്)

പള്ളികള്‍ കൊണ്ട് പെരുമ നടിക്കും.


عن أنس(ر) أنّ النّبىّ - صلى الله عليه وسلم - قال << لا تقوم السّاعة حتّى يتباهى النّاس فى المساجد >>.

അനസ്(റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല ജനങ്ങള്‍ പള്ളികള്‍ കൊണ്ട് പ്രൌഢി നടിക്കുന്നത് വരെ. ജൂതക്രൈസ്തവര്‍ തങ്ങളുടെ ആരാധനാലയങ്ങള്‍ അലങ്കരിക്കുന്നത് പോലെ മുസ്‌ലിം പള്ളികളും അലങ്കരിക്കപ്പെടും എന്നാണ് ഇബ്നു അബ്ബാസ് ഇതിന് വിശദീകരണമായി പറഞ്ഞിട്ടുള്ളത്. (അഹമദ്)

ഭവനങ്ങളുടെ മോടി കൂട്ടും.

عن أبي هريرة (ر) قال: قال رسول الله صلى الله عليه وسلم: لا تقوم السّاعة حتّى يبني النّاس بيوتًا يوشونها وشيَ المراحيل

നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല  ജനങ്ങള്‍ വീടുകള്‍ നിര്‍മ്മിക്കുകയും അലങ്കാര വസ്ത്രങ്ങള്‍ അലങ്കരിക്കുന്നത് പോലെ അലങ്കരിക്കുകയും ചെയ്യുന്നത് വരെ. (അദബുല്‍ മുഫ്റദ്)

ഇടിത്തീകള്‍ വര്‍ദ്ധിക്കും.


عن أبي سعيد الخدري(ر) أنّ رسول الله صلى الله عليه وسلّم قال: "تكثر الصّواعق عند اقتراب السّاعة, حتّى يأتي الرّجل القوم, فيقول: من صعق قبلكم الغداق؟ فيقولون: صعق فلان وفلان"   

അബൂസഈദില്‍ ഖുദ്റി(റ) യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു:  അന്ത്യദിനം അടുക്കുന്നതോടുകൂടി ഇടിത്തീ വര്‍ദ്ധിക്കും. എത്രത്തോളമെന്നാല്‍, ഒരാള്‍ ഒരു ജനതയുടെ അടുക്കല്‍ ചെന്ന് ചോദിക്കും. ഇന്ന് പ്രഭാതത്തില്‍ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ആരാണ് ഇടിത്തീയുടെ പതനമേറ്റത്? അപ്പോള്‍ അവര്‍ പറയും ഇന്ന ഇന്ന ആളുകള്‍ നിലം പതിച്ചിട്ടുണ്ട്. (ഹാകിം)

പുരുഷന്മാര്‍ കുറയും സ്ത്രീകള്‍ വര്‍ദ്ധിക്കും.

إنّ من أشراط السّاعة ويذهب الرّجال وتبقى النّساء حتّى يكون لخمسين امرأةً قيِّم واحدٌ

അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്.... പുരുഷന്മാര്‍  കൊഴിഞ്ഞ് പോകുകയും സ്ത്രീകള്‍ അവശേഷിക്കുകയും ചെയ്യുകയെന്നത്. എത്രത്തോളമെന്നാല്‍ ഒരു പുരുഷന് അമ്പത് സ്ത്രീകളുണ്ടാകും. (മുസ്‌ലിം)

ഖുര്‍ആന്‍ പാരായണം വര്‍ദ്ധിക്കും.

عن رسول الله صلى الله عليه وسلم, قال: << سيأتى على أمتي زمان تكثر فيه القراء, وتقل  الفقهاء ويقبض العلم 

നബി(സ) പറഞ്ഞു: എന്‍റെ സമുദായത്തിന്‍റെ മേല്‍ ഒരു കാലം വരും. അന്ന് ഖുര്‍ആന്‍ പാരായണക്കാര്‍ വര്‍ദ്ധിക്കും. പണ്ഡിതര്‍ കുറയുകയും അറിവ് ഉയര്‍ത്തപ്പെടുകയും ചെയ്യും.(ഹാക്കിം)

ചെറിയവരില്‍ നിന്ന് അറിവ് ആര്‍ജ്ജിക്കപ്പെടും

أنّ النّبيّ صلّى الله عليه وسلّم, قال: إنّ من أشراط السّاعة ثلاثةً: إحداهنّ أن يلتمس العلم عند الأصاغر.

നബി(സ) പറഞ്ഞു: അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ് മൂന്ന് കാര്യം. അതിലൊന്ന് ചെറിയവരോട് അറിവ് അന്വേഷിക്കുന്നതാണ്.  (ത്വബറാനി)

ആകസ്മിക മരണം അധികരിച്ചുവരും

عن أنس بن مالك (ر) قال: قال رسول الله صلّى الله عليه وصلّم: << من اقتراب السّاعة أن يفشو الفالج, وموت الفجأة >>

അനസ് ബിന്‍ മാലിക്(റ)ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്‍റെ ദൂദന്‍ പറഞ്ഞു: ആകസ്മിക മരണവും പക്ഷാഘാതവും വര്‍ദ്ധിക്കുന്നത് അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്. (ത്വബറാനി)

സമയം വേഗത്തില്‍ കടന്നുപോകുന്നതായി അനുഭവപ്പെടും.

عن أنس بن مالك (ر) قال رسول الله صلى الله عليه وسلم لا تقوم الساعة حتى يتقارب الزمان، فتكون السنة كالشهر، والشهر كالجمعة، وتكون الجمعة كاليوم، ويكون اليوم كالساعة، وتكون الساعة كالضرمة بالنار

അനസ് ബിന്‍ മാലിക്(റ) ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല കാലം അടുത്ത് വരുന്നത് വരെ. അപ്പോള്‍ ഒരു വര്‍ഷം ഒരു മാസം പോലെയാകും.  ഒരു മാസം ഒരു ആഴ്ച പോലെയാകും. ഒരു ആഴ്ച ഒരു ദിവസം പോലെയാകും ഒരു ദിവസം ഒരു മണിക്കൂര്‍ പോലെയാകും. ഒരു മണിക്കൂര്‍ ഒരു തീജ്ജ്വാല പോലെയുമാകും (തിര്‍മുദി) 

നീചന്മാര്‍ സൗഭാഗ്യവാന്മാരാകും

قال رسول الله صلى الله عليه وسلم :<< لا تذهب الأيام والليالي حتى يكون أسعد الناس بالدنيا لكع بن لكع

നബി(സ) പറഞ്ഞു: രാപ്പകലുകള്‍ ഇല്ലാതാകുകയില്ല നികൃഷ്ടന്‍ ഭൗതികസുഖങ്ങള്‍ കൊണ്ട് ജനങ്ങളില്‍ വച്ച് ഏറ്റവും വലിയ സൗഭാഗ്യവാനാകുന്നത് വരെ. (ത്വബറാനി)

പള്ളികളില്‍ ഇമാമുകള്‍ക്ക് ദൗര്‍ലഭ്യതയുണ്ടാകും.

من أشراط الساعة أن يتدافع أهل المسجد لا يجدون إماما يصلي بهم

നബി(സ) പറഞ്ഞു: അന്ത്യദിനത്തിന്‍റെ അടയാളത്തില്‍ പെട്ടതാണ് പള്ളിയുടെ ആളുകള്‍ ഇമാമിന് വേണ്ടി പരസ്പരം തള്ളികൊണ്ടിരിക്കും. അവര്‍ അവരെയും കൊണ്ട് നമസ്കരിക്കാന്‍ ഒരു ഇമാമിനെ കണ്ടെത്തുകയില്ല. (അബൂദാവൂദ്)  

കളവ് പറയുന്നവര്‍ വര്‍ദ്ധിക്കും.

"قال رسول الله صلى الله عليه وسلم:  "إن بين يدي الساعة كذابين 

നബി(സ) പറഞ്ഞു:തീര്‍ച്ചയായും അന്ത്യദിനത്തിന്‍റെ മുന്നോടിയായി ധാരാളം കളവ് പറയുന്നവരുണ്ടാകും. (മുസ്‌ലിം)

ഭൂകമ്പങ്ങള്‍ വര്‍ദ്ധിക്കും.

قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  لَا تَقُومُ السَّاعَةُ حَتَّى يُقْبَضَ الْعِلْمُ وَتَكْثرَ الزَّلَازِلُ

നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല, അറിവ് ഉയര്‍ത്തപ്പെടുകയും ഭൂചലനങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നത് വരെ (ബുഖാരി)

മതവിധികള്‍ ലംഘിക്കപ്പെടും.

عن رسول الله  صلى الله عليه وسلم , قال:  لتنقضن عرى الإسلام عروة عروة ، فكلما انتقضت عروة تشبث الناس بالتي تليها ، فأولهن نقضاً الحكم وآخرهن الصلاة 

നബി(സ) പറഞ്ഞു: ഇസ്ലാമിക പാശങ്ങള്‍ ഓരോന്നായി ഉടക്കപ്പെടും.  ഒരു പാശം പൊട്ടുമ്പോള്‍ ജനങ്ങള്‍ തൊട്ടടുത്തതിനെ മുറുകെപ്പിടിക്കും. ആദ്യമായി ലംഘിക്കപെടുന്നത് മതവിധികളാകും. അവസാനത്തേത് നമസ്കാരവും. (ത്വബറാനി)

💥 ‘ഒരാള്‍ നബി(സ)തിരുമേനിയെ സമീപിച്ച് ലോകാവസാനത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ തിരുമേനി പ്രതിവചിച്ചു: വിശ്വസ്തത നഷ്ടപ്പെട്ടാല്‍ ലോകാവസാനം പ്രതീക്ഷിച്ചുകൊള്ളുക. ആഗതന്‍ ‘അതെങ്ങനെയാണ് നഷ്ടപ്പെടുക?’ തിരുമേനി:’അനര്‍ഹരെ കാര്യങ്ങളേല്‍പിക്കുന്ന ഘട്ടമെത്തിയാല്‍ ലോകാവസാനം പ്രതീക്ഷിച്ചുകൊള്ളുക.”

💥 ലക്ഷണങ്ങള്‍ നബിതിരുമേനി (സ) വിശദീകരിച്ചത് ഇങ്ങനെയാണ്:
‘അടിമസ്ത്രീ തന്റെ യജമാനനെ അഥവാ യജമാനത്തിയെ പ്രസവിക്കുകയും ദരിദ്രരും നഗ്നരും നഗ്നപാദരും ആട്ടിടയന്‍മാരും ആയിരുന്ന ആളുകള്‍ വമ്പന്‍ കെട്ടിടങ്ങളുണ്ടാക്കിത്തുടങ്ങുന്നതും കണ്ടാല്‍ ലോകാവസാനമായി.

💥 വിശ്വസ്തത നഷ്ടപ്പെടുന്നതിനെക്കുറിച്ച് നബിതിരുമേനി വിശ്വസ്തത നഷ്ടപ്പെടുന്നതിനെക്കുറിച്ച് നബിതിരുമേനി ഇങ്ങനെ പറഞ്ഞു:’ആളുകള്‍ അന്യോന്യം ഇടപാടുകള്‍ നടത്തിക്കൊണ്ടിരിക്കും. പക്ഷേ , ആരും വിശ്വസ്തത പാലിക്കില്ല. എത്രത്തോളമെന്നാല്‍ ഇന്നാലിന്ന കുടുംബത്തില്‍ വിശ്വസ്തനായൊരാളുണ്ട്. അയാളെത്ര ചന്തമുള്ളവന്‍! അയാളെത്ര ബുദ്ധിമാന്‍! എന്നിങ്ങനെയെല്ലാം ആളുകള്‍ വിലയിരുത്തും. അയാളുടെ ഹൃദയത്തിലാകട്ടെ കടുക് മണിത്തൂക്കം ഈമാനുണ്ടാവുകയില്ല.’ ആളുകളെ വിലയിരുത്താന്‍ ജനങ്ങള്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ മാറുമെന്നര്‍ഥം. ആളുകളെ ഈമാനികമൂല്യങ്ങളുടെയും ദൈവികാശയങ്ങളുടെയും സ്വഭാവവൈശിഷ്ട്യങ്ങളുടെയും വെളിച്ചത്തില്‍ വേണം വിലയിരുത്താനെന്നാണ് ഇസ്‌ലാമികപാഠം. ചന്തവും ബുദ്ധിസാമര്‍ഥ്യവും മറ്റും വ്യക്തിത്വം നിര്‍ണയിക്കാനുള്ള മാനദണ്ഡമല്ല. ഇങ്ങനെ പറഞ്ഞു:’ആളുകള്‍ അന്യോന്യം ഇടപാടുകള്‍ നടത്തിക്കൊണ്ടിരിക്കും. പക്ഷേ , ആരും വിശ്വസ്തത പാലിക്കില്ല. എത്രത്തോളമെന്നാല്‍ ഇന്നാലിന്ന കുടുംബത്തില്‍ വിശ്വസ്തനായൊരാളുണ്ട്. അയാളെത്ര ചന്തമുള്ളവന്‍! അയാളെത്ര ബുദ്ധിമാന്‍! എന്നിങ്ങനെയെല്ലാം ആളുകള്‍ വിലയിരുത്തും. അയാളുടെ ഹൃദയത്തിലാകട്ടെ കടുക് മണിത്തൂക്കം ഈമാനുണ്ടാവുകയില്ല.’ 

ആളുകളെ വിലയിരുത്താന്‍ ജനങ്ങള്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ മാറുമെന്നര്‍ഥം. ആളുകളെ ഈമാനികമൂല്യങ്ങളുടെയും ദൈവികാശയങ്ങളുടെയും സ്വഭാവവൈശിഷ്ട്യങ്ങളുടെയും വെളിച്ചത്തില്‍ വേണം വിലയിരുത്താനെന്നാണ് ഇസ്‌ലാമികപാഠം. ചന്തവും ബുദ്ധിസാമര്‍ഥ്യവും മറ്റും വ്യക്തിത്വം നിര്‍ണയിക്കാനുള്ള മാനദണ്ഡമല്ല.

❄ സൗബാനില്‍ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ‘തീറ്റക്കൊതിയന്‍മാര്‍ ഭക്ഷണത്തളികയിലേക്കെന്നപോലെ ശത്രുസമൂഹങ്ങള്‍ എല്ലാ ചക്രവാളങ്ങളില്‍നിന്നുമായി നിങ്ങള്‍ക്കെതിരെ ചാടിവീഴാന്‍ കാലമായിരിക്കുന്നു’ അപ്പോള്‍ സ്വഹാബികള്‍ ‘അല്ലാഹുവിന്റെ ദൂതരേ, അന്ന് ഞങ്ങള്‍ ന്യൂനപക്ഷമായതുകൊണ്ടാണോ?’ തിരുമേനി:’അല്ല, അന്ന് നിങ്ങള്‍ ധാരാളം പേരുണ്ടാവും. പക്ഷേ നിങ്ങള്‍ മലവെള്ളപ്പാച്ചിലിലെ ചപ്പുചണ്ടികളെപ്പോലെയായിരിക്കും. ശത്രുക്കളുടെ ഹൃദയത്തില്‍നിന്ന് നിങ്ങളെക്കുറിച്ച ഭയം അല്ലാഹു എടുത്തുകളയും. അവന്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ ദൗര്‍ബല്യം ഇട്ടുതരികയുംചെയ്യും.’സ്വഹാബികള്‍ :’അല്ലാഹുവിന്റെ ദൂതരേ, എന്താണ് ദൗര്‍ബല്യം?’ 

തിരുമേനി:’ഇഹലോകത്തോടുള്ള പ്രേമം. മരണത്തോടുള്ള വെറുപ്പ്

✅ അബ്ദുല്ലാഹിബ്‌നു അംറില്‍ നിന്ന് നിവേദനം:
‘രണ്ട് നഗരങ്ങളില്‍ ഏതാണ് ആദ്യം ജയിച്ചടക്കപ്പെടുക? കോണ്‍സ്റ്റാന്റിനോപ്പിളോ, റോമോ?’ തിരുമേനി :’ഹിര്‍ഖലിന്റെ നഗരമാണ് ആദ്യം ജയിച്ചടക്കപ്പെടുക.’ 

ഇപ്പോഴത്ത ഇറ്റലിയുടെ തലസ്ഥാനമാണ് റോം. കോണ്‍സ്റ്റാന്റിനോപ്പിളാകട്ടെ ഇപ്പോഴത്തെ തുര്‍ക്കിയിലെ ഇസ്തംബൂളും. മേല്‍പ്പറഞ്ഞ രണ്ട് നഗരങ്ങളും ഇസ്‌ലാമിന്ന് കീഴ്‌പ്പെടുമെന്നും അവിടത്തുകാര്‍ ഇസ്‌ലാം സ്വീകരിക്കുമെന്നും സ്വഹാബികള്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ, ഇവയിലേതാണ് ആദ്യം ഇസ്‌ലാമിന് വിധേയമാവുക എന്നതാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. അതിനുള്ള മറുപടിയായാണ് ഹിര്‍ഖലിന്റെ നഗരമെന്ന് നബിതിരുമേനി മൊഴിഞ്ഞത്.

ചരിത്രത്തില്‍ മുഹമ്മദുല്‍ ഫാതിഹ് എന്ന പേരില്‍ അറിയപ്പെടുന്ന ഇരുപത്തിമൂന്നുകാരന്‍ മുഹമ്മദ്ബ്‌നു മുറാദ് എന്ന ഉസ്മാനീ യുവാവിന്റെ കൈയ്യാല്‍ അത് യാഥാര്‍ഥ്യമായി.സുവാര്‍ത്തയുടെ രണ്ടാം ഭാഗം പുലരാനിരിക്കുന്നതേയുള്ളൂ. ഒരിക്കല്‍ അന്തുലുസില്‍നിന്നും മറ്റൊരിക്കല്‍ ബാല്‍ക്കണില്‍നിന്നും തുരത്തപ്പെട്ട ശേഷം ഇസ്‌ലാം ഒരിക്കല്‍കൂടി യൂറോപ്പില്‍ വെന്നിക്കൊടി പാറിക്കും.

💥 നബി(സ) പ്രസ്താവിച്ചതായി സൗബാന്‍ ഉദ്ധരിക്കുന്നു:
‘തീര്‍ച്ചയായും അല്ലാഹു എനിക്ക് ഭൂമിയെ ഒന്നടങ്കം ചുരുട്ടിപ്പിടിച്ച് കാണിച്ചുതന്നു. ഞാന്‍ അതിന്റെ കിഴക്കും പടിഞ്ഞാറും കണ്ടു. തീര്‍ച്ചയായും എന്റെ സമുദായത്തിന്‍െര അധികാരം ഭൂമിയില്‍നിന്ന് അല്ലാഹു എനിക്ക് ഒരുമിച്ചുകൂട്ടി കാട്ടിത്തന്നിടത്തെല്ലാം എത്തുകതന്നെ ചെയ്യും. ചുവന്നതും വെളുത്തതുമായ രണ്ട് നിധികള്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു.’ ‘ചുരുട്ടിപ്പിടിച്ചു’ എന്നതിന്റെ വിവക്ഷ നബിക്ക് ഭൂമിയെ മൊത്തത്തില്‍ കാണത്തക്കവിധം സൗകര്യംചെയ്തുകൊടുത്തു എന്നാണ്. ഭൂഗോളം മുഴുവന്‍ ഒരുഘട്ടത്തില്‍ ഇസ്‌ലാമിന്റെതാകുമെന്ന വ്യക്തമായ സൂചനയാണ് ഈ നബിവചനം നല്‍കുന്നത്.

💥 നബി(സ) പ്രസ്താവിച്ചതായി അബൂഹുറൈയ്‌റ(റ) ഉദ്ധരിക്കുന്നു:’അറേബ്യന്‍ ഭൂമി പുല്‍മേടുകളും നദികളുമാവുന്നതുവരെ ലോകാവസാനമുണ്ടാവുകയില്ല.’

💥 നിങ്ങള്‍ക്കിടയില്‍ സമ്പത്ത് പെരുത്തൊഴുകുന്നത് വരെ ലോകാവസാനമുണ്ടാവുകയില്ല. തന്റെ ദാനധര്‍മം സ്വീകരിക്കാന്‍ ആരുമുണ്ടാവില്ലേ എന്ന് മുതലുടമ ആശങ്കിക്കുന്ന അവസ്ഥയുണ്ടാകും. ദാനധര്‍മം വെച്ചുനീട്ടിയാല്‍ ‘എനിക്ക് അതിന്റെ ആവശ്യമില്ലെന്ന് ‘ ആളുകള്‍ പറയുന്ന അവസ്ഥ സംജാതമാവും.

☄ അബൂമൂസാ ഉദ്ധരിക്കുന്ന ഒരു പ്രവാചകവചനം ഇപ്രകാരമാണ്: ‘സ്വര്‍ണം ദാനം ചെയ്യാനായി ഒരാള്‍ ചുറ്റിനടന്നാലും അയാളില്‍നിന്ന് അത് സ്വീകരിക്കാന്‍ ആരും മുന്നോട്ടുവരാത്ത ഒരു കാലഘട്ടം തീര്‍ച്ചയായും ജനങ്ങള്‍ക്ക് വരാനിരിക്കുന്നു.’അത്യാര്‍ത്തിയോടെ ശേഖരിക്കാനായി ജനം മത്സരിക്കുന്ന സ്വര്‍ണം വിതരണം ചെയ്യാനായി ആളുകള്‍ നടന്നിട്ടും സ്വീകര്‍ത്താക്കളില്ലാതാവുമാറ് സമ്പല്‍സമൃദ്ധി കളിയാടുമെന്നര്‍ഥം.

⚡ ഹാരിഥഃ ഇബ്‌നു വഹ്ബ് നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:

‘നിങ്ങള്‍ സ്വദഖഃ ചെയ്യുക. വിതരണത്തിനുള്ള സ്വദഖഃയുമായി ദാതാവ് നടന്നാലും അത് സ്വീകരിക്കാന്‍ ആളില്ലാത്ത ഒരു കാലം വരും. അപ്പോള്‍ ആളുകള്‍ പറയും:’ഇന്നലെ ഇതുമായി താങ്കള്‍ വന്നിരുന്നെങ്കില്‍ ഞാന്‍ അത് സ്വീകരിച്ചേനെ. ഇന്ന് എനിക്ക് അതിന്റെ ആവശ്യമില്ല.”

🌈 പ്രവാചകരീതിയെ പിന്തുടരുന്ന ഖിലാഫത്ത്

ഹുദൈഫത്തുല്‍ യമാനില്‍ നിന്ന് നിവേദനം. നബി(സ) പ്രസ്താവിച്ചു:’അല്ലാഹു ഉദ്ദേശിച്ചിടത്തോളം കാലം പ്രവാചകത്വം നിങ്ങളില്‍ നിലനില്‍ക്കും. പിന്നീട് അവന്‍ അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ ഉയര്‍ത്തിക്കളയും അനന്തരം പ്രവാചകത്വരീതിയനുസരിച്ച ഖിലാഫത്തുണ്ടായിരിക്കും അല്ലാഹു ഉദ്ദേശിക്കുന്ന കാലമത്രയും അതുണ്ടായിരിക്കും. ശേഷം, അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ അതിനെ ഉയര്‍ത്തിക്കളയും. പിന്നീടുണ്ടാവുക പീഡകാധികാരമായിരിക്കും. അല്ലാഹു ഉദ്ദേശിക്കുവോളം കാലം അതുണ്ടായിരിക്കും. അനന്തരം അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ ഉയര്‍ത്തിക്കളയും. പിന്നീടുണ്ടാവുക സ്വേഛാധിപത്യ ഭരണമായിരിക്കും. അല്ലാഹു ഉദ്ദേശിക്കുവോളം കാലം അതുണ്ടായിരിക്കും. പിന്നീട് അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ ഉയര്‍ത്തിക്കളയും.ശേഷം പ്രവാചകത്വമാതൃകയനുസരിച്ച ഭരണമായിരിക്കും. ഇത് പറഞ്ഞ ശേഷം നബി (സ) മൗനം ഭജിച്ചു.’


No comments:

Post a Comment