Tuesday 10 April 2018

അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ . റജബു മാസം മുതൽ ചിലർ ഇങ്ങനെ പ്രാർത്ഥിക്കുന്നത് കാണാം


റജബു മാസം മുതൽ ചിലർ ഇങ്ങനെ പ്രാർത്ഥിക്കുന്നത് കാണാം. അല്ലാവേ റജബിലും ശഅ്‌ബാനിലും ഞങ്ങൾക്ക് നീ ബർക്കത്ത് ചെയ്യേണമേ, റമളാനിലേക്ക് എത്തിക്കുകയും ചെയ്യേണമേ എന്ന്. ഈ പ്രാർത്ഥനക്ക് വല്ല അടിസ്ഥാനവുമുണ്ടോ ?ഉണ്ടെങ്കിൽ തെളിവു സഹിതം മറുപടി നൽകുമല്ലോ. ബർക്കത്ത് റജബിലും ശഅ്‌ബാനിലും മതിയോ ? മറ്റു പത്തു മാസങ്ങളിലും വേണ്ടയോ ?

അല്ലാഹുവിന്റെ ബറകത്ത് എല്ലായ്പ്പോളും ആവശ്യമാണ്. പക്ഷേ, റജബു മാസം ആരംഭിച്ചാൽ മേൽ പ്രകാരം നബി(സ) തങ്ങൾ പ്രാർത്ഥിക്കുക പതിവായിരുന്നുവെന്ന് അനസി(റ)നെ തൊട്ട് ഇമാം ബൈഹഖി അദ്ദഅ്‌വാത്തുൽ കബീറിൽ നിവേദനം ചെയ്ത ഒരു ഹദീസിലുണ്ട്.ഇതു പ്രകാരമാണു പലരും അങ്ങനെ പ്രാർത്ഥിക്കുന്നത്. റമളാനിലെ മൂന്നു പത്തുകളിലും പ്രത്യേകം വിഷയങ്ങൾ ( റഹ്മത്ത്, മഗ്ഫിറത്ത്, ഇത്ഖ്‌ ) അല്ലാഹുവിനോടു നാം പ്രാർത്ഥിക്കാറുണ്ടല്ലോ. നബി(സ) ആ വിഷയങ്ങൾ പഠിപ്പിച്ചിട്ടുമുണ്ട്.പ്രസ്തുത വിഷയങ്ങൾ മറ്റു മാസങ്ങളിലോ സമയങ്ങളിലോ വേണ്ടാത്തതു കൊണ്ടല്ലല്ലോ അത്.അല്ലാഹുവിന്റെ വഹ് യു പ്രകാരം അല്ലാഹുവിനോടു ചില സമയത്തു ചില കാര്യങ്ങൾ പ്രത്യേകം ചോദിക്കുവാൻ നബി(സ) പഠിപ്പിച്ചു. സമയോചിതം ചോദിക്കേണ്ടതെന്തെന്നു നിശ്ചയിച്ചുതരേണ്ടതും അല്ലാഹുവും റസൂലുമാണല്ലോ. അതനുസരിച്ചു പ്രാർത്ഥിക്കുന്നതു കൊണ്ടു മറ്റു സമയങ്ങളിൽ ആ കാര്യങ്ങൾ വേണ്ടെന്നും അതിനായി പ്രാർത്ഥിച്ചു കൂടെന്നും അർത്ഥമില്ല.

No comments:

Post a Comment