Friday 3 July 2020

പ്രവാചകരുടെ (സ) കാലത്ത് അറേബ്യയിൽ ഒരത്ഭുത ബാലൻ പ്രത്യക്ഷപ്പെട്ടുവെന്നും ദജ്ജാലാണെന്ന് അഭിപ്രായമുണ്ടായതിനാൽ ഉമർ(റ) കൊല്ലാൻ തുനിഞ്ഞപ്പോൾ റസൂൽ(സ്വ) തടഞ്ഞുവെന്നും പിന്നീടവൻ അപ്രത്യക്ഷനായെന്നും കേട്ടു. എന്താണ് വസ്തുത. ഇവനാണ് പിന്നീട് പ്രത്യക്ഷപ്പെടുന്ന മസീഹുദ്ദജ്ജാൽ എന്ന് ഇമാമുമാരാരെങ്കിലും അഭിപ്രായപ്പെട്ടിട്ടുണ്ടോ


റസൂൽകരീം(സ്വ)യുടെ ജീവിത കാലത്ത് ഇബ്‌നുസ്വയ്യാദ് എന്ന് പറയപ്പെടുന്ന ഒരു ബാലനെ കണ്ട് മുട്ടിയതും അവന്റെ ചില സംസാരങ്ങൾ കേട്ടപ്പോൾ അവനെ വധിക്കാൻ ഉമർ(റ) അനുവാദം ചോദിച്ചതും നിങ്ങൾ വിചാരിച്ചവനാണ് അവനെങ്കിൽ നിങ്ങൾക്ക് അവനെ കൊല്ലാൻ കഴിയില്ലെന്നും നിങ്ങൾ വിചാരിച്ചവനല്ലെങ്കിൽ അവനെ കൊല്ലുന്നതിൽ ഗുണമില്ലെന്നും പറഞ്ഞുകൊണ്ട് നബി(സ്വ) വിലക്കിയതും ഇമാം ബുഖാരി(റ), ഇമാം മുസ്‌ലിം(റ), തുടങ്ങിയവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കബളിപ്പിക്കൽ വീരന്മാരും വ്യാജന്മാരുമായ ധാരാളം ദജ്ജാലുകളുണ്ടെന്ന് തിരുനബി(സ്വ) വ്യക്തമാക്കിയത് പ്രമാണയോഗ്യമായ ഹദീസുകൾ മുഖേന സ്ഥിരപ്പെട്ടതാണ്. അത്തരം ദജ്ജാലുകളിൽ ഒരാളാണ് ഇബ്‌നുസ്വയാദ് എന്നതിൽ സംശയമില്ലെന്ന് ഇമാമുകൾ വ്യക്തമാക്കിയിരിക്കുന്നു. അന്ത്യനാളിനോടടുത്ത് പ്രത്യക്ഷപ്പെടുന്ന മസീഹുദ്ദജ്ജാൽ അവൻ തന്നെയാണെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും അത് ഖണ്ഡിതമായി സ്ഥിരപ്പെട്ടിട്ടില്ല (ഫത്ഹുൽ ബാരി 13/372, ശറഹ്മുസ്‌ലിം 18/46).

No comments:

Post a Comment