Thursday 14 January 2021

ഋതുമതി നിസ്ക്കാരം ഖളാവീട്ടണം

 

ഒരു സ്ത്രീ തന്റെ ഹൈളു രക്തത്തിൽനിന്നു ശുദ്ധിയായാൽ അവൾ വല്ല നമസ്ക്കാരവും ഖളാഉ വീട്ടേണ്ടതുണ്ടോ? ഉണ്ടെങ്കിൽ അതിനു വല്ല നിബന്ധനയുമുണ്ടോ?


ഖളാഉ വീട്ടേണ്ടതുണ്ട്‌. അഞ്ചുനേരത്തെ നമസ്കാരങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ സമയത്തിൽ നിന്നു തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്ന തോതെങ്കിലും അവശേഷിച്ചിരിക്കെയാണ്‌ അവൾ ഋതുരക്തത്തിൽ നിന്ന് ശുദ്ധിയായതെങ്കിൽ, ആ നമസ്കാരം അവൾക്കു നിർബന്ധമാണ്‌. അതേസമയം, അസ്‌റിന്റെയോ ഇശാഇന്റെയോ സമയത്താണ്‌ ഇങ്ങനെ ശുദ്ധിയായതെങ്കിൽ അസ്‌റിനും ഇശാഇനും പുറമെ യഥാക്രമം ളുഹ്‌റും മഗ്‌രിബും കൂടി നിർബന്ധമാകുകയും ചെയ്യും. ഈ നമസ്ക്കാരങ്ങളും അതിന്റെ ഉപാധികളും നിർവ്വഹിക്കാൻ സാധ്യമാകുന്നതിൽ ഏറ്റം ലഘുവായ രീതിയിൽ നടത്തുവാൻ പറ്റുന്ന സമയം മറ്റു തടസ്സങ്ങളില്ലാതെ അവൾ നിലനിൽക്കുന്നുണ്ടെങ്കിലാണു മേൽ നമസ്കാരങ്ങൾ നിർബന്ധമാകുകയുള്ളൂ. ഇതാണു നിബന്ധന. (തുഹ്ഫ 1-454-55).

പ്രസ്തുത നമസ്കാരങ്ങൾ അവൾ കുളിച്ചു ശുദ്ധിയായ ശേഷം നിർവ്വഹിക്കുമ്പോൾ പലപ്പോളും അവയുടെ സമയം കഴിഞ്ഞിട്ടുണ്ടാകുമല്ലോ. അങ്ങനെ അവൾ അതു ഖളാഉ വീട്ടേണ്ടി വരുന്നു. എന്നാൽ, ഹൈളു കാലത്തായി സമയം പൂർണ്ണമായും അവസാനിച്ച നമസ്ക്കാരങ്ങൾ യാതൊന്നും ഹൈളുകാരി ഖളാഉ വീട്ടാവതല്ല. അതു ഹറാമാണ്‌. നമസ്കാരമായി അതു കെട്ടുപെടുകയില്ല. (തുഹ്ഫ: 2-388).


നജീബ്‌ ഉസ്താദ് മമ്പാട് പ്രശ്നോത്തരം ഭാഗം 1, പേജ്‌: 63

No comments:

Post a Comment