സംസ്ഥാനത്ത് മദ്റസ അധ്യാപക ക്ഷേമനിധിയിൽ ഇനിയും അംഗത്വമെടുക്കാനുള്ളത് ലക്ഷത്തിലേറെ അധ്യാപകർ. ഏകദേശം രണ്ട് ലക്ഷത്തിലേറ മദ്റസ അധ്യാപകരുള്ള കേരളത്തിൽ ഇതുവരെ 26,000 ത്തോളം പേർ മാത്രമാണ് ക്ഷേമനിധിയിൽ അംഗത്വമെടുത്തത്.
ജില്ലയിൽ ഒരുലക്ഷത്തോളം മദ്റസ അധ്യാപകരുണ്ടെങ്കിലും ഇതുവരെ 10,000ത്തിൽ താഴെപേർ മാത്രേമ അംഗത്വം നേടിയിട്ടുള്ളൂ. പദ്ധതിയെക്കുറിച്ചുള്ള അറിവില്ലായ്മയും ധാരണക്കുറവുകളുമാണ് പലരെയും ക്ഷേമനിധിയിൽനിന്ന് അകറ്റുന്നത്. മദ്റസ ക്ഷേമനിധിയും ആനുകൂല്യങ്ങളിൽ വന്ന പുതിയ മാറ്റങ്ങളും പരിചയപ്പെടാം.
ആർക്കൊക്കെ അംഗത്വം
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകൾ, അര്‍ധ സര്‍ക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍നിന്ന് പെൻഷൻ ലഭിക്കാൻ അര്‍ഹതയില്ലാത്തവരും 18-55നുമിടയില്‍ പ്രായവും നിലവില്‍ മദ്റസ അധ്യാപകരായി ജോലി ചെയ്യുന്നവരുമായവര്‍ക്ക് ക്ഷേമനിധിയിൽ അംഗത്വമെടുക്കാം.
ക്ഷേമനിധിയില്‍ അംഗമാകുന്നവര്‍ക്ക് പെന്ഷന്, ഭവന നിർമാണ വായ്പ, വിവാഹ ധനസഹായം, ചികിത്സ ആനുകൂല്യം, മെറിറ്റ് അവാര്‍ഡ്, പ്രസവാനുകൂല്യം എന്നിവ ലഭിക്കും.
അംഗങ്ങള്‍ക്ക് 5000 മുതല്‍ 25,000 രൂപ വരെ ചികിത്സ ധനസഹായവും 25,000 രൂപ വിവാഹ ധനസഹായമായും ലഭിക്കും. കോവിഡ് സാഹചര്യത്തിൽ ക്ഷേമനിധി അംഗങ്ങൾക്ക് പ്രത്യേക ധനഹസായം നൽകിയിരുന്നു.
എങ്ങനെ അംഗത്വമെടുക്കാം
കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സെല്‍, കോഴിക്കോട് ചക്കോരത്ത് കുളത്തെ കെ.യു.ആര്.ഡി.എഫ്.സി കെട്ടിടത്തില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മദ്റസ അധ്യാപക ക്ഷേമനിധിയുടെ ഓഫിസ് അല്ലെങ്കില്‍ www.kmtboard.in എന്ന വെബ്സൈറ്റിലും ക്ഷേമനിധിയില്‍ അംഗമാകാനുള്ള അപേക്ഷ ഫോറം ലഭിക്കും.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കാനുള്ള രേഖ, റേഷന്‍ കാര്ഡിെൻറയും ആധാര്‍ കാര്ഡിെൻറയും പകര്‍പ്പ് എന്നിവ സഹിതം ക്ഷേമനിധി ഓഫിസിലോ കലക്ടറേറ്റിലുള്ള ന്യൂനപക്ഷ സെല്ലിലോ നേരിട്ട് നല്‍കാം. സബ് പോസ്റ്റ് ഓഫിസുകള്‍ വഴി അംശദായം ഓണ്‍ലൈനായി അടക്കുകയും ചെയ്യാം. അപൂര്‍ണമായതും അനുബന്ധ രേഖകളില്ലാത്തതുമായ അപേക്ഷകള്‍ സ്വീകരിക്കില്ല.
പെന്ഷന് പദ്ധതി
ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും അംഗത്വവിഹിതം അടച്ച് 60 വയസ്സ് പൂര്‍ത്തിയായ മദ്റസ അധ്യാപകര്‍ക്കാണ് പെന്ഷന് ലഭിക്കുക. 2020 ഏപ്രില്‍ മുതല്‍ പ്രതിമാസ പെന്‍ഷനായി 1500 രൂപയാണ് നല്‍കുന്നത്.
ഭവന വായ്പ
അംഗങ്ങള്‍ക്ക് ഭവന നിര്‍മാണത്തിനായി രണ്ടരലക്ഷം രൂപ വരെ പലിശരഹിത വായ്പയും ലഭിക്കും. മൂന്ന് സെൻറില്‍ കുറയാതെ ഭൂമിയുള്ള ക്ഷേമനിധി അംഗങ്ങള്‍ക്കാണ് 84 മാസംകൊണ്ട് അടച്ചുതീര്‍ക്കാവുന്ന വിധത്തില്‍ രണ്ടരലക്ഷം രൂപ പലിശരഹിത വായ്പയായി ലഭിക്കുക.
No comments:
Post a Comment