Tuesday 26 January 2021

രോഗിയെ സന്ദർശിക്കുന്നതിന്റെ പുണ്യം

 

സൗബാനി(റ)ല്‍ നിന്ന് നിവേദനം. നബിﷺ പറഞ്ഞു: ആരെങ്കിലും ഒരു രോഗിയെ സന്ദര്‍ശിച്ച് ആവശ്യമായ ശുശ്രൂഷകള്‍ നിര്‍വഹിച്ചാല്‍ അവന്‍ (അവിടെ നിന്ന് മടങ്ങുന്നതുവരെ) സ്വര്‍ഗത്തില്‍ ‘ഖുര്‍ഫത്തി’ലായിരിക്കും. ഒരാള്‍ ചോദിച്ചു: അല്ലാഹുﷻവിന്റെ ദൂതരേ, എന്താണ് സ്വര്‍ഗത്തിലെ ‘ഖുര്‍ഫത്ത്’..? നബി ﷺ പറഞ്ഞു: അതിലെ പഴവര്‍ഗങ്ങള്‍ തന്നെ...(മുസ്‌ലിം: 2568)

അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: തിരുനബി ﷺ പറഞ്ഞു: "ആരെങ്കിലും ഒരു രോഗിയെ സന്ദർശിച്ചാൽ ആകാശലോകത്തുനിന്ന് ഇപ്രകാരം വിളിച്ചുപറയും: നീ നല്ലതു ചെയ്തു. നിന്റെ നടത്തം ഗുണകരമായി ഭവിച്ചു. സ്വര്‍ഗത്തില്‍ നീയൊരു സ്ഥാനം സജ്ജമാക്കി...(ഇബ്‌നുമാജഃ 1443)

അലി (റ) പറയുന്നു: മുത്ത് നബി ﷺ പറഞ്ഞതായി ഞാൻ കേട്ടു: "ഒരു മുസ്‌ലിം രാവിലെ (രോഗിയായ) മറ്റൊരു മുസ്‌ലിമിനെ സന്ദർശിച്ചാൽ വൈകുന്നേരം വരെ എഴുപതിനായിരം മലക്കുകള്‍ അവന് വേണ്ടി പ്രാര്‍ത്ഥിക്കും. വൈകുന്നേരമാണ് സന്ദർശിച്ചതെങ്കില്‍ പ്രഭാതം വരെ എഴുപതിനായിരം മലക്കുകള്‍ അവന് വേണ്ടി പ്രാര്‍ത്ഥിക്കും. സ്വര്‍ഗത്തില്‍ അവന് ഒരു പൂന്തോട്ടം ലഭിക്കുകയും ചെയ്യും...(തിര്‍മിദി: 969)


عَنْ ثَوْبَانَ عَنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: مَنْ عَادَ مَرِيضًا لَمْ يَزَلْ فِي خُرْفَةِ الْجَنَّةِ، قِيلَ : يَا رَسُولَ اللهِ وَمَا خُرْفَةُ الْجَنَّةِ؟ قَالَ: «جَنَاهَا»(صحيح مسلم:٢٥٦٨)

ﻋَﻦْ ﺃَﺑِﻲ ﻫُﺮَﻳْﺮَﺓَ، ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ:مَنْ عَادَ مَرِيضًا ، نَادَى مُنَادٍ مِنَ السَّمَاءِ : طِبْتَ ، وَطَابَ مَمْشَاكَ ، وَتَبَوَّأْتَ مِنَ الْجَنَّةِ مَنْزِلاً (سنن ابن ماجة:١٤٤٣)

ﻓَﻘَﺎﻝَ ﻋَﻠِﻲٌّ رضي الله عنه: ﺳَﻤِﻌْﺖُ ﺭَﺳُﻮﻝَ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﻘُﻮﻝُ:مَا مِنْ مُسْلِمٍ يَعُودُ مُسْلِمًا غُدْوَةً إِلاَّ صَلَّى عَلَيْهِ سَبْعُونَ أَلْفَ مَلَكٍ حَتَّى يُمْسِىَ وَإِنْ عَادَهُ عَشِيَّةً إِلاَّ صَلَّى عَلَيْهِ سَبْعُونَ أَلْفَ مَلَكٍ حَتَّى يُصْبِحَ وَكَانَ لَهُ خَرِيفٌ فِى الْجَنَّةِ(سنن الترمذي:٩٦٩)


മുഹമ്മദ് ശാഹിദ് സഖാഫി

No comments:

Post a Comment