Wednesday 1 June 2016

പ്രവാസിയുടെ ഭാര്യ ഉമ്രക്കു വന്നപ്പോൾ



അബു മണ്ണാർക്കാട് എഴുതുന്നു. . . . .

കഴിഞ്ഞ മാസം എന്റെ ഭാര്യയും അവളുടെ ജേഷ്ടത്തിയും അളിയന്റെ മകളും ഉംറക്ക് വന്നിരുന്നു. ഞാനും15 ദിവസത്തോളം അവരുടെ കൂടെ മക്കയിലും മദീനയിലും ഉണ്ടായിരുന്നു. അന്ന് അവരുടെ ട്രൂപ്പിൽ വന്ന ഒരു സ്ത്രിയും (സറീന)ഇവർ മൂന്ന് പേരും ഒരുമിച്ചായിരുന്നു താമസം. സറീനയുടെ ഭർത്താവാണ് "നാസർ" "" നാസറിന് ഭാര്യയുമായി സംസാരിക്കാൻ എന്റെ മൊബൈൽ നമ്പറായിരുന്നു കൊടുത്തിരുന്നത്.അങ്ങനെയാണ് ഞാൻ നാസറിനെ പരിജയപെടുന്നത്. 4-5 ദിവസത്തെ ഫോൺവിളികളിലൂടെ ഞാനും നാസറും സുഹൃത്ത് ക്കളായി ഞങ്ങൾ ഒരേ പ്രായകാരണ് എങ്കിലും നാസർ എന്നെ "അബുക്ക എന്നാണ് വിളിച്ചിരുന്നത്.അടുത്ത വെള്ളിയാഴ്ച്ച ഭാര്യയെ കാണാനും ജിദ്ദയിലേക്ക് കൂട്ടികൊണ്ടുപോവാന്നും നാസർ വരും എന്ന് പറഞ്ഞു.

ഭാര്യ എത്തിയിട്ട് നാല് ദിവസമായങ്കിലും ഭാര്യയെ കാണാൻ വേണ്ടി നാസറിന് വെള്ളിയാഴ് വരെ കാത്തിരിക്കണൊ എന്ന എന്റെ ചോദ്യമാണ് നാസർ അവന്റെ കഥ എന്നോട് പറഞ്ഞത്.

*മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി .കഴിഞ്ഞ 15 വർഷമായി ജിദ്ദയിൽ ജോലി ചെയ്യുന്ന നാസർ കഴിഞ്ഞ 8 വർഷമായി ജിദ്ദയിൽ ഹൗസ് ഡ്രൈവർ ആണ്.നീണ്ട നാളത്തെ പ്രവാസത്തിൽ കാര്യമായി ഒന്നും നേടാൻ നാസറിന്നു കഴിഞ്ഞിട്ടില്ലങ്കിലും അത്യാവശ്യം ഷുഗറും കൊളസ്ട്രോളും ഒക്കെ സമ്പാദിച്ചിട്ടുണ്ട്. ജിദ്ദയിലെത്തിയ ആദ്യ നാളുകളിൽ പല പല ജോലികൾ മാറി മാറി എടുത്ത നാസർ സൗദിയിലെ തൊഴിൽ നിയമം കർഷനമാക്കിയപ്പോൾ ഗത്യന്തരമില്ലാതെയാണ് ഹൗസ് ഡ്രൈവർ ജോലിക്ക് വേണ്ടി തെനസിൽ മാറ്റിയത്. മാസത്തിൽ എണ്ണി തിട്ടപെടുത്തി കിട്ടുന്ന ശമ്പളം നാട്ടിൽ വർധിച്ച് വരുന്ന ചിലവുകളും, അതിലുപരി വീട്ടിൽ ധനകാര്യവും, ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന സ്വന്തം ഭാര്യയുടേയും മക്കളുടെയും അനാവശ്യ ദൂർത്തും ആർഭാടം നിറഞ്ഞ ജീവിതരീതിക്കും തികയാതെ വന്നപ്പോഴാണ് ഖഫീൽ തരുന്ന ശമ്പളത്തിന് പുറത്ത് മറ്റൊരു വരുമാനത്തെ കുറിച്ച് നാസർ ചിന്തിച്ചത്.ജിദ്ദയിലെ പഴയ കാല പരിജയം വെച്ച് ഒരു മെസ്സ് പാചകം തരപെടുത്തി .ഹൗസ് ഡ്രൈവർ ജോലിക്കിടെ കിട്ടുന്ന ഇടവേളകളിൽ അതിന് സമയം കണ്ടെത്തി അതിൽ നിന്നും കിട്ടുന്ന 1000 റിയാൽ കൂടി നാട്ടിലേക്ക് അയച്ച് തുടങ്ങി....

സറീനയുടെ അനിയത്തിയുടെ ഭർത്താവ് ഖത്തറിലാണ്.തരകേടില്ലാത്ത ഒരു ജോലിയും പിന്നെ ചെറിയ ഒരു സൂപ്പർ മാർക്കറ്റും ഉണ്ട്. അവർ ഇരുനില വീട് വെച്ച് നിലം ഗ്രാനൈറ്റ് ഇട്ടപ്പോൾ എന്റെ ഭാര്യക്കും അത് പോലെയൊക്കെ ചെയ്യണം എന്ന പാടിവാശിയിൽ എനിക്ക് മുട്ട് മടകേണ്ടി വന്നു. നിലത്തിട്ടിരുന്ന ടൈൽ അടർത്തിമാറ്റുമ്പോൾ പലപ്പോഴും ഹൃദയം പിളരുന്നത് പോലെ തോന്നിയിട്ടുണ്ട്. അതിന്റെ കടങ്ങൾ തീർന്ന് വരുന്നതേയുള്ളു. ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന എന്റെ കുടുംബത്തിന് താഴെയും മുകളിലുമായി 5 ബെഡ് റൂമുള്ള വീട് ഒരു അധിക ചിലവല്ലെ?
അനിയത്തിക്ക് രണ്ട് നില വീട് ഉണ്ടാക്കാമെങ്കിൽ പിന്നെ എന്ത് കൊണ്ട് നമുക്കും രണ്ട് നിലയാക്കി കൂടെ എന്ന് അവളുടെ ചോദ്യത്തിന് മുമ്പിൽ ഉത്തരം മുട്ടി നിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളു.

മാറുന്ന ഫാഷനൊത്ത് തുണി തരങ്ങളും ഫർണിച്ചറുകളും മാറ്റി കൊണ്ടിരിക്കുന്ന ഭാര്യ .നാസറിന്റെ വരുമാനത്തിന്റെയൊ ശമ്പളത്തിന്റെയൊ കര്യം ഒരിക്കലും അവളെ അലട്ടിയിരുന്നില്ല.

ഒരു മാസം മുമ്പാണ് മോന് ബുള്ളറ്റ് വേണം എന്ന് പറഞ്ഞത്. ഒരു പൾസർ എടുത്തിട്ട് ഒരു വർഷം ആയിട്ടില്ല. ""അത് പോരെ എന്ന ചോദ്യത്തിന്നു്.

"പൾസറിന് ഒരു "ഗുമ്മ് " പോരാ എന്നായിരുന്നു അവന്റെ മറുപടി.അതിന്നു് ഭാര്യയുടെ ഒത്താശയും കൂടി ഉണ്ടായിരുന്നു. ശമ്പളത്തിന്റെ പരിധിക്കനുസരിച്ച് ചിലവാക്കണം അനാവശ്യ ചിലവുകൾ ഒഴിവാക്കണം എന്നൊക്കെ പറഞ്ഞ് പറഞ്ഞ് മടുത്ത് അവസാനം കണ്ടെത്തിയ ഒരു വഴിയാണ് ഭാര്യയെ ഒരു ഉംറക്ക് കൊണ്ടുവരിക എന്നത്. അങ്ങനെയാണ് അവൾ ഉംറക്ക് വന്നത്.

പക്ഷെ ഹൗസ് ഡ്രൈവർ ആയ നാസറിന് ഖഫീൽ അനുവതിച്ച ലീവ് വെള്ളിയാഴ്ചയും ശനിയാഴ്ച്ച ഉചവരേയും മാത്രം.

നാസർ മക്കയിലെത്തി ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ കണ്ടെത്തി.മക്കയിൽ ഭാര്യയുമൊത്ത് ജുമാ നമസ്കാരത്തിന് ശേഷം ഭക്ഷണം കഴിച്ച് ഭാര്യയേയും കൂട്ടി നേരെ ജിദ്ദയിലേക്ക് പുറപെടുമ്പോൾ നാസർ പറഞ്ഞു: രാത്രി തിരിച്ച് കൊട്ന്ന് വിടുകയൊ അല്ലങ്കിൽ അതിനുള്ള വാഹനം ഏർപാടിക്കി തരികയൊ ചെയ്യാം എന്നൊക്കെ പറഞ്ഞ് എന്നേയും ഭാര്യയേയും അവരുടെ കൂടെ ജിദ്ദയിലേക്ക് ക്ഷണിച്ചു.നാസറിന്റെ നിർബന്ധത്തിന് വഴങ്ങി ഞങ്ങളും അവരുടെ കൂടെ കൂടി.

ജിദ്ദയിലെത്തുന്നത് വരെ വാതോരാതെ അവർ സംസാരിച്ച് കൊണ്ടിരുന്നു.മധുവിധു ആഘോഷിക്കാൻ പുറപെട്ട പുതുമോടികളെപ്പോലെ; നാസറിന്റെ റൂമിനെ കുറിച്ചും റൂമിലെ Ac യെ കുറിച്ചും അവൾ ചോദിച്ചറിഞ്ഞു..സാനു (.മകൻ) പറഞ്ഞിട്ടുണ്ട് മുകളിലെ ഒരു റൂമിലും താഴെ ഒര് റുമിലും Ac വെക്കണം എന്ന് - ആദ്യം അവന് ബുള്ളറ്റ് വാങ്ങണം .പിന്നെ മുറ്റത്ത് ടൈൽ വിരിക്കണം.. എന്നിങ്ങനെയുള്ള സംസാരങ്ങൾ നീണ്ട് ജിദ്ദയിൽ എത്തിയതറിഞ്ഞില്ല.

ജിദ്ദയിലെ അൽ സലാമ ഏരിയയിലെ ഇടറോഡിലൂടെ നാസറിന്റെ കാർ വളഞ്ഞും തിരിഞ്ഞും യൂടേൺ എടുത്തും ഒടുവിൽ ഒരു മരചുവട്ടിൽ വാഹനം നിറുത്തി.ഞങ്ങൾ പുറത്തിറങ്ങി.

നാസർ ഭാര്യയെ തന്റെ ഖഫീലിന്റെ വീട് കാണിച്ച് കൊടുത്തു...

"മ്മോ.... എന്ത് വലിയ വീട് ല്ലെ?എന്ന് പറഞ്ഞ് അവൾ വീടിന്റെ വലിപത്തെ കുറിച്ചും ഗൈറ്റിന്റെ ഭംഗിയെ കുറിച്ചും മതിലിന്റെ ഉയരത്തെ കുറിച്ചും മുന്നിൽ ഭംഗിയായി വെട്ടി നിർത്തിയിരിക്കുന്ന ചെടികളെ കുറിച്ചും ഒരുപാട് പുകഴ്ത്തിയും അതിലേറെ സംശയങ്ങളും നാസറിനോട് ചോദിച്ചറിഞ്ഞു.

വലിയ മതിൽ കെട്ടിന്റെ സൈഡിലുള്ള ചെറിയ ഒരു ഇരുമ്പ് വാതിൽ പുറത്തേക്ക് തുറന്ന് കൊണ്ട് നാസർ ഞങ്ങളെ അകത്തേക്ക് വിളിച്ചു.

സമയം മൂന്ന് മണി. പുറത്തേ ചൂടിനേക്കാൾ വലിയ ചൂടായിരുന്നു അകത്ത്
ഇരുമ്പ് വാതിൽ പതച്ച് റൂമിനക്കത്ത് കനത്ത ചൂടും ആവിയും തളം കെട്ടി നിൽക്കുന്നു. Ac ഓൺ ചെയ്തങ്കിലും അതിൽ നിന്നും ചെറിയ ഒരു കാറ്റ് മാത്രം പുറത്തേക്ക് വന്നു. ഒരാൾക്ക് കിടക്കാവുന്ന ചെറിയ ഒരു കട്ടിൽ 'പിന്നെ അവിടെ ഒരാൾക്ക് നിന്ന് തിരിയാൻ മാത്രം സ്ഥലം ഇല്ല. അതിനിടക്ക് പഴയ രണ്ട് ടയറും കുറച്ച് ഓയിൽപാത്രങ്ങളും ചെറിയ പെട്ടി പോലെ ഒരു ഫ്രിഡ്ജും. അതിന് മുകളിൽ പഴയ ഒരു Tv സ്ഥാനം പിടിച്ചിട്ടുണ്ട്. ചുമരിൽ തുങ്ങി നിൽക്കുന്ന ഒരു അലമാര . ചുമരിൽ ഒരു പൊട്ടിയ കണ്ണാടിയുടെ കഷ്ണം ഒട്ടിച്ച് വെച്ചിട്ടുണ്ട് ഫ്രിഡ്ജിന്റേയും ബെഡിന്റേയും ഇടയിലൂടെ ചരിഞ്ഞ് അടുത്ത റും എന്ന് തോന്നിക്കുന്ന ചെറിയ വാതിൽ തുറന്ന് നോക്കി.

രണ്ട് ഹോളോബ്രിക്സ് നാട്ടിവെച്ച് അതിൽ ഒരു ടൈൽ വെച്ച് അതിന് മുകളിൽ രണ്ട് അലുമനിയ പാത്രം' രണ്ട് സ്റ്റീൽ പ്ലൈറ്റും കറപിടിച്ച ഒരു ഗ്ലാസും കറുത്ത് കരിപിടിച്ച ഒരു ഗ്യാസ് സ്റ്റൗ.
അതിനോട് ചേർന്ന് തന്നെ ഒരാൾക്ക് നിന്ന് തിരിയാൻ ഇടമില്ലത്ത ബാത്റൂം .ചുരുക്കത്തിൽ എല്ലാം കൂടി നാസറിന്റെ വീട്ടിലെ ഒരു ബാത്ത് റൂമിന്റെ വലുപ്പം വരില്ല. തറയിലെ ചളി പിടിച്ച കാർപറ്റിൽ നിന്നും പാറ്റകൾ തലങ്ങും വിലങ്ങു ഓടുന്നുണ്ട്. അസഹ്യമായ ചൂടും ആവിയും പിന്നെ നാലാൾക്ക് നിന്ന് സംസാരിക്കാൻ ഇടമില്ലാത്തത് കൊണ്ടും സറീനയുടെ മുഖത്തെ പ്രകാശം മങ്ങി ഒരു കരച്ചിലിന് വഴിവെക്കുമൊ എന്ന തോന്നലിൽ ഞാനെന്റെ മൊബൈലിൽ ആ റൂമിന്റെ 1-2. ഫോട്ടൊയെടുത്ത് ഞാനും ഭാര്യം പുറത്തിറങ്ങി മരചുവട്ടിൽ സ്ഥാനം പിടിച്ചു.

ഇതാണ് അയാൾ താമസിക്കുന്ന മുറി... ഭാര്യ എന്നോട് ചോദിച്ചു.

ഉം... ഞാനൊന്ന് മൂളി .. ഇവിടെ 90% ഹൗസ് ഡ്രൈവർമാരും ഇത്തരം മുറികളിലാണ് താമസിക്കുന്നത്. ഹൗസ് ഡ്രൈവർമാർ എന്നല്ല.ചില ലേബർ ക്യാമ്പുകൾ ഇതിലും കഷ്ടമാണ്. ഇത്തരം റൂമുകളിൽ 10 -20 വർഷം താമസിക്കുന്നവർ നാട്ടിൽ ഇരുനില വീടും അതിൽ 3-4 - ബാത്ത്റും വരെയുണ്ടാവും. അങ്ങനെ കെട്ടിയുണ്ടാക്കിയവർ ഇവിടെ ഒന്ന് മൂത്രമൊഴിക്കാൻ ക്യു നിൽക്കുന്നവരാണ് - "ഈ ഞാനടക്കം". എന്ന് ഞാൻ പറഞ്ഞപ്പോൾ ഭാര്യ എന്നെ ഒന്ന് നോക്കി..

കുറേ കഴിഞ്ഞ് ഞാൻ നാസറിനെ വിളിച്ച് അകത്ത് കയറിപ്പോൾ കണ്ട രംഗം: കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി നാസറിനെ കെട്ടിപ്പിടിച്ച് തേങ്ങി കരയുന്ന സെറീനയെയും ചുമലിൽ തട്ടി ആശ്വസിപ്പിക്കുന്ന നാസറിനേയും ആണ് - ചെറിയ ഒരു ചിരിയോടെ നാസർ പറഞ്ഞു.

ഇവൾ ഇന്ന് ഇവിടെ നിൽക്കാം എന്ന് പറഞ്ഞ് പോന്നതാണ്. ഇപ്പൊ പറയുന്നു എത്രയും പെട്ടന്ന് മക്കത്ത് എത്തണം എന്ന്. അതിന്റെ തിരക്കാണ് ഇതെന്ന് പറഞ്ഞ് അവൻ ഒന്ന് ചിരിച്ചു.

ഭാര്യയുടെ വാശിയുടെ മുമ്പിൽ എന്നും മുട്ട് മടക്കിയിട്ടുള്ള നാസർ ഇന്നും അത് തന്നെ ചെയ്തു. കൂടുതൽ സമയം അവിടെ നിൽക്കാതെ ഞങ്ങൾ മക്കയിലേക്ക് തന്നെ പുറപെട്ടു. പോയതിലും വേഗത്തിലായിരുന്നു മടക്കം.
ജിദ്ദയിലേക്ക് പോകുമ്പോൾ കളിയും ചിരിയും വീട് മോടിപിടിപ്പിക്കലുമായി പോയ ഞങ്ങൾ തിരിച്ച് പോരുമ്പോൾ സങ്കടവും കുറ്റബോധവും നിറഞ്ഞ സറീനയുടെ കരച്ചിലും മാപ്പ് പറച്ചിലും ആശ്വസിപ്പിക്കലുമായി ഇഷാ നമസ്കാരത്തിന് മുമ്പായി മക്കയിൽ തന്നെ തിരിചെത്തി.

ഇഷാ നമസ്ക്കാരത്തിന് ഞങ്ങൾക്ക് പള്ളിയുടെ ഉള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. നമസ്ക്കാര ശേഷം കഅബയുടെ അടുത്ത് ചെന്ന് എനിക്ക് പ്രാർത്ഥിക്കണം എന്ന് സറീന...

സറീനയുടെ നിർബന്ധപ്രകാരം കഅബയുടെ അടുത്ത് ചെന്ന് അവൾ പ്രാർത്ഥനയിൽ മുഴുകി. കുറ്റബോധം കൊണ്ട് നിറകണ്ണുകളോടെ രണ്ട് കൈയ്യും ഉയർത്തി ഞാനിത്രയും കാലം പൊങ്ങച്ചത്തിന്നും , പേരിനും ,പെരുമക്കും, വേണ്ടി തന്റെ ഭർത്താവിന്റെ പണം ആർഭാടമായി ചിലവാക്കിയതിന് എന്നോട് നീ ക്ഷമിക്കണേ നാഥാ .... എന്ന് പറഞ് അവളുടെ പ്രാർത്ഥന നീണ്ട് നീണ്ട് പോയി .കവിൾ തടത്തിലൂടെ ധാര ധാരയായി ഒലിച്ചിറങ്ങുന്ന കണ്ണീർ കഅബയുടെ മാർബിളിൽ വന്ന് വീഴുന്നത് കാണാമായിരുന്നു.

പ്രാർത്ഥന ഒരു പാട് നീണ്ട് പോയപ്പോൾ നാസർ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി അടുത്ത് ചെന്ന നാസറിനെ ആയിരങ്ങൾ നോക്കി നിൽകെ അവൾ കെട്ടിപിടിച്ച് മാപ്പ് ചോദിക്കുന്ന രംഗം എന്നെ വല്ലാതെ വിശമിപ്പിച്ചു. എന്റെ കണ്ണുകളും നനഞ്ഞ് തുടങ്ങിയിരുന്നു.
നീണ്ട ഒരു മണിക്കൂർ നേരം തന്റെ എല്ലാ പാപങ്ങളും ദൈവത്തിൽ അർപ്പിച്ച് ചെയ്ത് പോയ തെറ്റുകൾക്കും പ്രവർത്തികൾക്കും ദൈവത്തോടും നാസറിനോടും മാപ്പ് അപേക്ഷിച്ച് ഇനിയൊരിക്കലും ആവർത്തിക്കില്ല എന്ന് സത്യം ചെയ്തും പുതിയ ഒരാളായിട്ടാണ് അന്ന് സറീന ഹോട്ടലിലേക്ക് മടങ്ങിയത് -

No comments:

Post a Comment