Friday 3 June 2016

ആദ്യ രാത്രിയിലെ മര്യാദകള്‍




വിവാഹം ചെയ്ത പെണ്ണിനെ ആദ്യം കാണുമ്പോഴും മഹ്ര്‍ കൊടുക്കുമ്പോഴും പ്രത്യേക ദുആകളൊന്നും സുന്നത്തില്ല. എന്ത് നല്ലകാര്യം ആരംഭിക്കുമ്പോഴും ബിസ്മി ചൊല്ലല്‍ സുന്നത്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മണിയറയിൽ ആദ്യരാത്രി

ആദ്യരാത്രി  മണിയറയിലെത്തുന്ന ഭാര്യ ഭർത്താവിന് സമ്മാനിക്കുന്ന പാലിൽ നിന്നും അൽപം കുടിച്ച് ഭർത്താവ് സ്നഹത്തോടെ ഭാര്യക്ക് തന്നെ നൽകുന്ന ഒരാചാരം നമ്മുടെ നാടുകളിലൊക്കെ പതിവുള്ളതാണ്.ബാക്കി പാൽ സന്തോഷത്തോടെ ഭാര്യ കുടിച്ച് സ്നേഹം പങ്കിടുന്നു.

സത്യത്തിൽ ഭാര്യ ഭർത്താവിനല്ല;മറിച്ച് ഭർത്താവ് ഭാര്യക്കാണ് പാൽ സമ്മാനിക്കേണ്ടത്.

നബി സ തങ്ങൾ മഹതി ആയിശ റ യുമായി വീട്ടിൽ കൂടിയ ദിവസം ആയിശ റ ക്ക് പാൽ നൽകിയിട്ടുണ്ട്.അൽപം നബി സ തങ്ങൾ കുടിച്ച ശേഷം ആയിശ റ ക്ക് നൽകുകയാണുണ്ടായത്. (അഹ്മദ്)

നബി (സ) തങ്ങളുടെ ചര്യ പിൻറ്റൽ നമുക്ക് ഗുണം മാത്രമേ വരുത്തൂ.


ഭാര്യയുമൊത്ത് താമസം തുടങ്ങുന്ന ആദ്യ രാത്രിയില്‍ ചെയ്യേണ്ട കാര്യങ്ങളെ ക്കുറിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്.  ആദ്യ രാത്രിയില്‍ ഭാര്യയുടെ അടുത്തേക്ക്‌ പ്രവേശിച്ച് കഴിഞ്ഞാല്‍ ഭര്‍ത്താവ്‌ തന്‍റെ ഇണയുടെ ശിരസ്സില്‍ കൈ വെച്ച് ബിസ്മി ചൊല്ലുകയും ബറകത്തിനു വേണ്ടി ദുആ ചെയ്യുകയും ചെയ്യുക ഈ പ്രാര്‍ത്ഥന ചൊല്ലല്‍ സുന്നത്താണ്.


اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِهَا ، وَخَيْرِ مَا جُبِلَتْ عَلَيْهِ، وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا جُبِلَتْ عَلَيْهِ

(അല്ലാഹുവേ, അവളുടെയും അവള്‍ സൃഷ്ടിക്കപ്പെട്ട സ്വഭാവത്തിന്റെയും നന്മ നിന്നോട് ചോദിക്കുന്നു. അവളുടെയും അവള്‍ സൃഷ്ടിക്കപ്പെട്ട സ്വഭാവത്തിന്റെയും തിന്മയില്‍ നിന്ന് നിന്നോട് കാവല്‍ ചോദിക്കുകയും ചെയ്യുന്നു വെന്നാണ് ഈ ദുആയുടെ സാരം)


ആദ്യ രാത്രിയിലെ സുന്നത്ത് നിസ്ക്കാരം 

ഇമാം ബുഖാരി (റഹ്) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഈ ദുആ കാണാം. ശേഷം തന്റെ ഇണയോടൊപ്പം രണ്ടു റക് അത്ത്‌ സുന്നത്ത് നിസ്കാരം ജമാഅത്തായി നിര്‍വഹിക്കുക. ശേഷം പരസ്പര സ്നേഹത്തോടെയുള്ള ജീവിതത്തിനായി ദുആ ചെയ്യുക. ഹദീസുകളില്‍ വന്ന ദുആ ഇപ്രകാരമാണ്.

اللَّهُمَّ بَارِكْ لِي فِي أَهْلِي ، وَبَارِكْ لأَهْلِي فِيَّ ، اللَّهُمَّ ارْزُقْنِي مِنْهَا ، وَارْزُقْهَا مِنِّي ، اللَّهُمَّ اجْمَعْ بَيْنَنَا مَا جَمَعْتَ فِي خَيْرٍوَفَرِّقْ بَيْنَنَا إِذَا فَرَّقْتَ فِي خَيْرٍ


(അല്ലാഹുവേ എന്‍റെ ഭാര്യയില്‍ എനിക്ക് നീ ബറകത്ത് ചെയ്യണമേ. എന്റെ ഭാര്യക്ക്‌ എന്നിലും നീ ബറകത്ത് ചെയ്യണമേ. എന്നില്‍ നിന്ന് അവള്‍ക്കും അവളില്‍ നിന്ന് എനിക്കും നീ (സന്താനം) നല്‍കണമേ.അല്ലാഹുവേ 

ഗുണമാകുന്ന കാലത്തോളം ഞങ്ങളെ തമ്മില്‍ ചേര്‍ക്കുകയും വിട്ടുപിരിയല്‍ ഗുണമാകുന്ന അവസരത്തില്‍ ഞങ്ങള്‍ക്കിടയില്‍ വിട്ടുപിരിക്കുകയും ചെയ്യണമേ എന്ന് സാരം) ഇമാം ഥബ്റാനി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇത് വന്നിട്ടുണ്ട്.

ആദ്യ രാത്രിയിൽ രണ്ട് റക്അത് സുന്നത്ത് നിസ്കാരം ജമാഅത്തായോ ഒറ്റയായോ നിർവ്വഹിക്കണം.പരസ്പരം ഇണക്കമുണ്ടാകാൻ ഏറ്റവും നല്ല മാർഗമാണിത്.ബഹുമാന്യരായ ഇബ്നു മസ്ഊദ് റ വിൻറെ അടുക്കൽ ഒരാൾ വന്ന് പറഞ്ഞു:ഞാൻ ഒരു യുവതിയെ വിവാഹം കഴിച്ചിട്ടുണ്ട്.പക്ഷേ,അവൾ എന്നെ വെറക്കുമോ എന്നൊരു ഭയമുണ്ട്.എന്ത് ചെയ്യും?

ഇബ്നു മസ്ഊദ് റ അദ്ദേഹത്തോട് പറഞ്ഞത്: മണിയറയിൽ വെച്ച് അവളെ നിൻറെ ബാക്കിൽ നിർത്തി രണ്ട് റക്അത് സുന്നത്ത് നിസ്കരിക്കാനാണ്.
ശാരീരിക ബന്ധത്തിലേർപ്പെടും മുമ്പ് രണ്ട് റക്അത് നിസ്കരിക്കൽ ഭാര്യക്കും ഭർത്താവിനും സുന്നത്താണ് {ശർവാനി}


ആദ്യ രാത്രിയില്‍ ഇണയോട് വളരെ സൌമ്യതയോടെയും സ്നേഹത്തോടെയും പെരുമാറുകയും പാലോമറ്റോ കുടിക്കാന്‍ നല്‍കുകയും ചെയ്യുക. ആ ഇശ ബീവിയുമായുള്ള ആദ്യ രാത്രിയില്‍ നബി (സ) തനിക്ക്‌ നല്‍കിയ പാല്‍ അല്പം കുടിച്ചതിനു ശേഷം ആഇശ ബീവിക്ക്‌ കുടിക്കാന്‍ നല്‍കിയതായി ഇമാം അഹ്മദും ഥബ്റാനിയും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം.

ആദ്യ രാത്രിയിലെ സുന്നത്ത് നിസ്കാരം അല്ലാഹുവിന് വേണ്ടി ഞാൻ നിസ്കരിക്കുന്നു എന്നാണ് നിയ്യത്ത് ചെയ്യേണ്ടത്.

ഇണയുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ ഉദ്ദേശിക്കുന്ന പക്ഷം ഈ പ്രാര്‍ത്ഥന ചൊല്ലുക.

اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتنا

(അല്ലാഹുവേ ഞങ്ങളില്‍ നിന്ന് പിശാചിനെ അകറ്റണെ, ഞങ്ങള്‍ക്ക്‌ നല്കപ്പെടുന്നതില്‍ (സന്താനം) നിന്ന് പിശാചിനെ അകറ്റണമേ)

അതോടൊപ്പം ഈ ഹദീസ് കൂടി ഓര്‍ക്കുക അനസ്‌ ബിന്‍ മാലിക്‌ (റ) പറയുന്നു നബി(സ) പറയുന്നു: മൃഗങ്ങള്‍ ഇണകള്‍ക്കു മീതെ ചാടിവീഴുന്ന പോലെ നിങ്ങളാരും തങ്ങളുടെ ഭാര്യമാരെ കടന്നാക്രമിക്കരുത്. നിങ്ങള്‍ക്കിടയില്‍ സന്ദേശവാഹകര്‍ ഉണ്ടായിരിക്കണം. അനുചരര്‍ ചോദിച്ചു: ആരാണ് നബിയെ സന്ദേശവാഹകര്‍? അവിടുന്ന് പറഞ്ഞു: കളിവാക്കുകളും ചുംബനങ്ങളുമാണവ.

(നബി (സ) അരുളി : ” നിങ്ങളിലൊരാള്‍ തന്‍റെ ഭാര്യയെ സംയോഗം ചെയ്യുന്നതിന് മുമ്പ് ഇപ്രകാരം ചൊല്ലിയാല്‍, അതിലൂടെ ഒരു കുഞ്ഞിനെ നല്‍കപ്പെടുമ്പോള്‍ അതിനെ ശൈത്താന്‍ ഒരിക്കലും അക്രമിക്കുകയില്ല!”)

മാത്രമല്ല സ്കലനമുണ്ടാകുന്ന വേളയിലും ഈ ദിക്ർ നാവ് കൊണ്ട് പറയാതെ മനസ്സിൽ കൊണ്ടുവരലും സുന്നത്തുണ്ട്.(തുഹ്ഫ)


ഇന്ദ്രിയം പുറപെടുന്ന സന്ദര്‍ഭത്തില്‍ ചുണ്ടനക്കാതെ ഈ ആയത്ത് മനസ്സില്‍ ഓര്‍ക്കണം:

اَلْحَمْدُ لِلهِ الَذِي خَلَقَ مِنَ اْلمَاءِ بَشَرًا فَجَعَلَهُ نَسَبًا وَصِهْرًا

“മനുഷ്യനെ വെള്ളത്തില്‍ (ശുക്ളത്തില്‍ ) നിന്ന് സൃഷ്ടിക്കുകയും എന്നിട്ട് അവന് കുടുംബവും ബന്ധവും നിശ്ചയിക്കുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും”

ഖിബ്ലക്ക് തിരിഞ്ഞുകൊണ്ടാവരുത് വേഴ്ച നടത്തുന്നത്. ശരീരം തുറിന്നിടാതെ ഒരു വസ്ത്രം കൊണ്ട് പുതച്ചിരിക്കണം. ചന്ദ്രമാസത്തിലെ പ്രഥമരാത്രി, അവസാനത്തെയും മധ്യത്തിലെയും രാത്രികള്‍ എന്നിവയില്‍ ബന്ധപ്പെടാതിരിക്കലാണ് ഉത്തമമെന്നു പണ്ഡിതര്‍ വിവരിക്കുന്നു.

ആര്‍ത്തവവേളയിലും പ്രസവരക്തം പുറപ്പെടുന്ന സന്ദര്‍ഭങ്ങളിലും ലൈംഗികവേഴ്ച ഹറാമാണ്,കുറ്റകരമാണ്. സംസര്‍ഗം കഴിഞ്ഞ് അല്പനേരത്തിനു ശേഷം കുളിക്കണം. നേരംപുലരും വരെ കുളി നീട്ടിവെക്കാതിരിക്കുകയാണുത്തമം. കുളിക്കാതെ നിസ്കാരം, ഖുര്‍ആന്‍ സ്പര്‍ശം, പള്ളിയില്‍ താമസിക്കല്‍, ത്വവാഫ്, സുജൂദ് തുടങ്ങിയവ ഹറാമാണ്. “വലിയ അശുദ്ധി ഒഴിവാക്കാന്‍ വേണ്ടി ഞാന്‍ കുളിക്കുന്നു” എന്ന നിയ്യത്തോട് കൂടി കുളി ആരംഭിക്കേണ്ടത്.

നോമ്പുകാലത്ത് പകല്‍സമയത്ത് സംസര്‍ഗത്തിലേര്‍പ്പെടുന്നത് കടുത്ത കുറ്റമാണ്. വിപത്തുകളിറങ്ങിയ ദിനങ്ങള്, ഗ്രഹണദിനങ്ങള്, യാത്ര കഴിഞ്ഞ് എത്തിയ പകലിനു ശേഷം വരുന്ന രാത്രി, യാത്ര തിരിക്കാനുദ്ദേശിക്കു പ്രഭാതത്തിന്റെ മുമ്പുള്ള രാത്രി, നിശയുടെ ആദ്യയാമങ്ങള്‍, സൂര്യോദയത്തിനും പ്രഭാതത്തിനുമിടക്കുള്ള സമയം, അസ്തമയത്തിനും മേഘത്തിലെ ചുവപ്പുമായുന്നതിനും ഇടക്കുള്ള സമയം, മധ്യാഹ്നം, ബാങ്കിനും ഇഖാമത്തിനും ഇടയ്ക്കുള്ള സമയം, നട്ടുച്ച, കടുത്ത ചൂടുള്ള സമയം, തീക്കാറ്റടിക്കുന്ന സമയം തുടങ്ങിയവ ലൈംഗിക വേഴ്ചക്ക് ഉത്തമമായ സമയമല്ല.

രഹസ്യം പരസ്യമാക്കരുത്.

ചില വ്യക്തികൾ ആദ്യ രാത്രി കഴിഞ്ഞ് അതിലെ സംഭവങ്ങൾ കൂട്ടുകാരുമൊത്ത് പങ്കു വെക്കുന്നതായി കാണാം. ഇതിൽ പുരുഷന്മാരും , സ്ത്രീകളും തഥൈവ. ഭാര്യ ഭർതൃ ബന്ധം മറ്റൊരാളോട് പറയുന്നതും , ചോദിക്കുന്നതും ഇസ്ലാമിൽ ശിക്ഷക്ക് അർഹനാക്കുന്ന പ്രവൃത്തിയാണ് 

ദാമ്പത്യ ജീവിത രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കുന്നവർക്ക് ഖിയാമത് നാളിൽ അല്ലാഹുവിൻറെ അടുക്കൽ ഏറ്റവും മോശപ്പെട്ട സ്ഥാനമായിരിക്കും-മുസ്ലിം.

No comments:

Post a Comment