Thursday 2 June 2016

ജനങ്ങൾ നാല് കാര്യങ്ങൾ പറയുന്നു


ജനങ്ങൾ നാല് കാര്യങ്ങൾ പറയുന്നു - എന്നാൽ അവർ പ്രവർത്തിക്കുന്നത് അതിനു വിപരീതമാണ്.

1) അല്ലാഹുവിന്റെ അടിമയാണ് താനെന്ന് ജനങ്ങൾ അവകാശപ്പെടുന്നു - എന്നാൽ അവരുടെ പ്രവർത്തികൾ താൻ ആരുടേയും അടിമയല്ല, തനിക്കൊരു ഉടമയുമില്ലെന്ന നിലക്കാണ്.

2) അല്ലാഹുവാണ് എല്ലാം നൽകുന്ന, നിയന്ത്രിക്കുന്ന പരിപാലകനെന്ന് ജനങ്ങൾ പറയുന്നു - എന്നാൽ ഭൗതികമായ സമ്പത്തിലല്ലാതെ അവരുടെ ഹൃദയങ്ങൾ സംതൃപ്തമാകുന്നില്ല.

3) ആഖിറമാണ് ദുനിയാവിനേക്കാൾ ഉത്തമം എന്ന് ജനങ്ങൾ വിശ്വസിച്ച് അവകാശപ്പെടുന്നു - എന്നാൽ രാവും പകലും മുഴുവൻ അവർ ചിലവഴിക്കുന്നത് ഹലാലും ഹറാമും എന്ന വേർതിരിവ് പോലുമില്ലാതെ ദുനിയാവിനെ വാരിക്കൂട്ടാൻ വേണ്ടിയാണ്.

4) മരണം സുനിശ്ചിതമാണ് എന്ന് ജനങ്ങൾ പറയുന്നു - എന്നാൽ അവർ ജീവിക്കുന്നത് താനൊരിക്കലും മരിക്കില്ലെന്ന രീതിയിലാണ്.

لو أن البهائم تعلم من الموت ما تعلمون ما أكلتم منها سمينا

"നാമറിയുന്നത്‌ പോലെ മരണത്തെ പറ്റിയെങ്ങാനും മൃഗങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ കൊഴുത്തു തടിച്ച ഒരു മൃഗത്തെ പോലും നിങ്ങൾക്ക്‌ ഭക്ഷിക്കാൻ ലഭിക്കുമായിരുന്നില്ല" (ഹദീസ്).

No comments:

Post a Comment