Wednesday 7 August 2019

വൈദ്യുത ഉപകരണങ്ങളും ഉപയോഗവും

 

■ ആംപ്ലിഫയർ - വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം.

◼️ അമ്മീറ്റർ - വൈദ്യുതി അളക്കുന്ന ഉപകരണം

■ കമ്യൂട്ടേറ്റർ - വൈദ്യുതിയുടെ ദിശാമാറ്റുന്ന ഉപകരണം.

■ ഇലക്ട്രോസ്കോപ്പ് - വൈദ്യുത ചാർജ്ജിന്റെ സാന്നിധ്യം മനസ്സിലാക്കാൻ സഹായിക്കുന്ന ഉപകരണം

■ ഇലക്ട്രിക് മോട്ടോർ - വൈദ്യുതോർജ്ജത്തെ യന്ത്രികോർജ്ജമാക്കി മാറ്റുന്ന ഉപകരണം

■ ഗാൽവനോമീറ്റർ - വൈദ്യുതിയുടെ ചെറിയ സാന്നിധ്യം പോലും തിരിച്ചറിയുന്ന ഉപകരണം.

■ ലൗഡ്‌ സ്‌പീക്കർ - ഓഡിയോ ഫ്രീക്വൻസി സിഗ്നലുകളെ ശബ്ദമാക്കി മാറ്റുന്നു.

■ റിയോസ്റ്റാറ്റ് - ഒരു സർക്യൂട്ടിലെ പ്രതിരോധത്തിൽ ക്രമമായി മാറ്റം വരുത്താനുള്ള ഉപകരണം.

■ ടേപ് റെക്കോർഡർ - ശബ്ദത്തെ കാന്തികോർജ്ജമാക്കി മാറ്റി സംഭരിക്കാനും ആവശ്യമുള്ളപ്പോൾ പുനർ നിർമ്മിക്കാനും കഴിവുള്ള ഉപകരണം.

■ ട്യൂണർ - റേഡിയോയിൽ ഒരു പ്രത്യേക സ്റ്റേഷൻ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന സംവിധാനം

■ ട്രാൻസ്ഫോമർ - വൈദ്യുതിയുടെ വോൾട്ടത കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്ന ഉപകരണം.

■ വോൾട്ട് മീറ്റർ - വൈദ്യുതിയുടെ വോൾട്ടത അളക്കുന്ന ഉപകരണം.

■ അക്യുമുലേറ്റർ - വൈദ്യുതിയെ സംഭരിച്ചുവെയ്ക്കാൻ

■ റക്ടിഫയർ - എ.സി. യെ ഡി.സി. ആക്കി മാറ്റാൻ

■ ഇൻവെർട്ടർ - ഡി.സി. യെ എ.സി. ആക്കി മാറ്റാൻ

No comments:

Post a Comment