Monday, 23 March 2026

പെരുന്നാൾ വെള്ളിയാഴ്ച ആയാൽ അന്ന് ജുമുഅ നിസ്‌ക്കരിക്കാത്തതിന് ഇളവുണ്ടോ ?


വെള്ളിയാഴ്ച പെരുന്നാൾ നിസ്‌കാരം നിർവഹിക്കുന്നത് കൊണ്ട് ജുമുഅ നിസ്‌കാരം ഒഴിവാകുന്നതല്ല. അതിന് പ്രത്യേക ഇളവുകളുമില്ല. പെരുന്നാൾ ദിവസമാണെങ്കിലും ജുമുഅയുടെ ഫർളിയത്ത് (നിർബന്ധ ബാധ്യത) അതിന്റെ സ്ഥാനത്ത് നിലനിൽക്കുന്നതാണ്. അതിനാൽ ഇരു നിസ്‌കാരങ്ങളും നിർണ്ണിത  സമയങ്ങളിൽ നിർവഹിക്കൽ നിർബന്ധമാണ്. കൂടാതെ ഇരു നിസ്‌കാരങ്ങൾക്കും ഖുത്ബകളും ഓതപ്പെടണം.  പെരുന്നാൾ നിസ്കാരം നിർവഹിച്ചതിനാൽ ജുമുഅ നിസ്‌കാരം ഉപേക്ഷിക്കൽ അനുവദനീയമല്ല.

(تَجِبُ صَلَاتُهُمَا) فِي الْأَصَحِّ (عَلَى مَنْ تَجِبُ عَلَيْهِ الْجُمُعَةُ بِشَرَائِطِهَا)....أَمَّا مَذْهَبُنَا فَلُزُومُ كُلٍّ مِنْهُمَا. قَالَ فِي الْهِدَايَةِ نَاقِلًا عَنْ الْجَامِعِ الصَّغِيرِ: عِيدَانِ اجْتَمَعَا فِي يَوْمٍ وَاحِدٍ فَالْأَوَّلُ سُنَّةٌ وَالثَّانِي فَرِيضَةٌ وَلَا يُتْرَكُ وَاحِدٌ مِنْهُمَا اهـ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/166]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

റമളാനിലെ അവസാന വെള്ളിയാഴ്ച വ്യത്യസ്ത വാചകങ്ങളിൽ റമദാനിന് സലാമിലൂടെ വിട പറയൽ ഉണ്ട് ഇതിന്റെ വിധി


റമദാനിന്റെ അവസാന വെള്ളിയാഴ്ച الوداع والفراع والسلام يا شهر رمضان എന്നതുപോലുള്ള വാക്കുകൾ ഉപയോഗിച്ച് “ഖുത്ബത്തുൽ വിദാഅ്” എന്ന പ്രത്യേക ഖുത്ബ ഓതുന്നത് നബി ﷺ യിൽ നിന്നോ സന്മാർഗം സിദ്ധിച്ച ഖലീഫമാരിൽ നിന്നോ മുജ്തഹിദുകളായ ഇമാമുമാരിൽ നിന്നോ സ്ഥിരപ്പെട്ടിട്ടില്ല. അതിനാൽ നിരവധി പ്രമുഖ ഉലമാക്കൾ ഇതിനെ ബിദ്അത്തെന്നും മക്രൂഹെന്നും പറഞ്ഞിട്ടുണ്ട്. അതിനാൽ ഇത്തരം പ്രവണതകൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

وَمِنَ الْأُمُورِ الْمُحْدَثَةِ مَا ذَاعَ فِي أَكْثَرِ بِلَادِ الْهِنْدِ، وَالدَّكَنِ وَغَيْرِهِمَا مِنْ تَسْمِيَةِ خُطْبَةِ الْجُمُعَةِ الْأَخِيرَةِ بِخُطْبَةِ الْوَدَاعِ، وَتَضْمِينِهَا جُمَلًا دَالَّةً عَلَى التَّحَسُّرِ بِذَهَابِ ذَلِكَ الشَّهْرِ، فَيُدْرِجُونَ فِيهَا جُمَلًا دَالَّةً عَلَى فَضَائِلِ ذَلِكَ الشَّهْرِ، وَيَقُولُونَ بَعْدَ جُمْلَةٍ أَوْ جُمْلَتَيْنِ: الْوَدَاعَ الْوَدَاعَ، أَوِ الْفِرَاقَ الْفِرَاقَ، لِشَهْرِ رَمَضَانَ، أَوِ الْوَدَاعُ يَا شَهْرَ رَمَضَانَ، وَنَحْوَ ذَلِكَ مِنَ الْأَلْفَاظِ الدَّالَّةِ عَلَى ذَلِكَ۔

(مجموعة رسائل اللَّكْنَوِي، ٢/٢٤)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

തറാവീഹ് നിസ്കാരത്തിൽ ഖുർആൻ ഖത്മ് ഓതി പൂർത്തിയാക്കുന്നതിന്റെ വിധി എന്താണ് ?ഇരുപത്തിയേഴാം രാവിന് തന്നെ ഖത്മ് പൂർത്തിയാക്കുന്നതിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ


തറാവീഹ് നിസ്കാരത്തിൽ ഒരു പ്രാവശ്യം  മുഴുവൻ ഖുർആൻ ഖത്മ് പൂർത്തിയാക്കൽ പ്രധാന സുന്നത്താണ്. രണ്ട് പ്രാവശ്യം ഖത്മ് പൂർത്തിയാക്കൽ മുസ്തഹബ് ആണെന്നും മൂന്ന് പ്രാവശ്യം ഖത്മ് പൂർത്തിയാക്കൽ അഫ്ളൽ (ഏറ്റവും ശ്രേഷ്ഠത) ആണെന്നും ഫുഖഹാക്കൾ രേഖപ്പെടുത്തിയിരിക്കുന്നു. 

തറാവീഹിലെ ഖുർആൻ ഓതൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ അവരുടെ അവസ്ഥ പരിഗണിച്ച് കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാൽ തന്നെ ഒരു ചിലരുടെ താല്പര്യക്കുറവ് പരിഗണിച്ച് ഖുർആൻ ഖത്മ് ഒഴിവാക്കുന്നത് ശരിയായ പ്രവണതയല്ല. അങ്ങനെയുള്ളവർക്ക് ഖുർആൻ ഖത്മ് ഇല്ലാത്ത മറ്റു പള്ളികളിലും തറാവീഹ് നിസ്കാരം നിർവഹിക്കാമല്ലോ.

ഇരുപത്തിയേഴാം രാവിൽ ഖത്മ് പൂർത്തിയാക്കൽ മുസ്തഹബ്ബാണ്. കാരണം അന്നേ ദിവസം ലൈലത്തുൽ ഖദ്ർ കൂടുതൽ പ്രതീക്ഷിക്കപ്പെടുന്നു.


السُّنَّةُ فِي التَّرَاوِيحِ إنَّمَا هُوَ الْخَتْمُ مَرَّةً فَلَا يُتْرَكُ لِكَسَلِ الْقَوْمِ، كَذَا فِي الْكَافِي

[مجموعة من المؤلفين ,الفتاوى الهندية ,1/117]

اسْتَحَبَّ الْخَتْمَ فِي اللَّيْلَةِ السَّابِعَةِ وَالْعِشْرِينَ مِنْ رَمَضَانَ رَجَاءَ أَنْ يَنَالُوا لَيْلَةَ الْقَدْرِ؛ لِأَنَّ الْأَخْبَارَ تَضَافَرَتْ عَلَيْهَا وَرَوَى الْحَسَنُ عَنْ أَبِي حَنِيفَةَ أَنَّهُ يَقْرَأُ فِي كُلِّ رَكْعَةٍ عَشْرَ آيَاتٍ وَنَحْوِهَا وَهُوَ الصَّحِيحُ لِأَنَّ السُّنَّةَ فِيهَا الْخَتْمُ مَرَّةً وَهُوَ يَحْصُلُ بِذَلِكَ مَعَ التَّخْفِيفِ لِأَنَّ عَدَدَ رَكَعَاتِ التَّرَاوِيحِ فِي الشَّهْرِ سِتُّمِائَةِ رَكْعَةٍ وَعَدَدُ آيِ الْقُرْآنِ سِتَّةُ آلَافِ آيَةٍ وَشَيْءٌ فَإِذَا قَرَأَ فِي كُلِّ رَكْعَةٍ عَشْرًا يَحْصُلُ الْخَتْمُ وَلَا يَتْرُكُ الْخَتْمَ مَرَّةً لِكَسَلِ الْقَوْمِ بِخِلَافِ الدَّعَوَاتِ فِي التَّشَهُّدِ حَيْثُ يَتْرُكُ إذَا عَرَفَ مِنْهُمْ الْمَلَلَ

[الزيلعي ، فخر الدين، تبيين الحقائق شرح كنز الدقائق وحاشية الشلبي، ١٧٩/١]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ബദ്രീങ്ങളാൽ തുണ റബ്ബനാ എന്ന ഈ വാക്കിൽ ശിർക്ക് ഉണ്ടോ

 

ബദ്രീങ്ങളാൽ തുണ റബ്ബനാ എന്ന വാക്കിൽ ശിർക്കൊന്നുമില്ല. ഇത് ഖുർആനിലും ഹദീസിലും സ്ഥിരപ്പെട്ട മഹാന്മാരായ ഉലമാക്കൾ അംഗീകരിച്ച തവസ്സുലിന്റെ രൂപമാണ്. തവസ്സുൽ അനുവദനീയമാണ് എന്ന് മാത്രമല്ല ദുആയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതുമാണ്.  

ബദ്ർ തവസ്സുൽ ബൈത്തിൽ ആവർത്തിച്ചുവരുന്ന ഒരു ഭാഗമാണ്. 

ഉദാ: ദാഹം മൗത്തത് കൂട്ടിടും ഇബ്ലീസ് കൂസിനെ കാട്ടിടും നേരം ലഈനവനാട്ടുവാന്‍ 

ബദ്രീങ്ങളാൽ തുണ റബ്ബനാ.

മരണസമയത്ത് ദാഹം അധികരിക്കുന്നതും അന്നേരത്ത് പിശാച് അവന്റെ മിഥ്യാ പാനപാത്രങ്ങൾ കൊണ്ടുവരുമ്പോൾ ആ ശപിക്കപ്പെട്ടവനെ ആട്ടി അകറ്റുവാൻ ബദരീങ്ങളുടെ ബർക്കത്ത് കൊണ്ട് നമ്മളെ സഹായിക്കണേ അല്ലാഹുവേ എന്നാണ് ഇതിന്റെ ആശയം.

ഇവിടെ ദുആ ചെയ്യുന്നത് അല്ലാഹുവിനോടാണ്. ബദ്രീങ്ങളെ വസീലയാക്കുന്നു എന്ന് മാത്രം. നബി ﷺ തങ്ങളും സഹാബാക്കളും ദുആയിൽ തവസ്സുൽ ചെയ്തിട്ടുള്ളതിന്റെ ധാരാളം ഉദാഹരണങ്ങൾ ഹദീസിന്റെ കിതാബുകളിൽ ലഭ്യമാണ്. 

عِنْدَنَا وَعِنْدَ مَشَايِخِنَا يَجُوزُ التَّوَسُّلُ فِي الدُّعَوَاتِ بِالْأَنْبِيَاءِ وَالصَّالِحِينَ مِنَ الْأَوْلِيَاءِ وَالشُّهَدَاءِ وَالصِّدِّيقِينَ فِي حَيَاتِهِمْ وَبَعْدَ وَفَاتِهِمْ، بِأَنْ يَقُولَ فِي دُعَائِهِ: اللَّهُمَّ إِنِّي أَتَوَسَّلُ إِلَيْكَ بِفُلَانٍ أَنْ تُجِيبَ دَعْوَتِي وَتَقْضِيَ حَاجَتِي إِلَى غَيْرِ ذَلِكَ

(الْمُهَنَّدُ عَلَى الْمُفَنَّد ص ٣٩)

ثُمَّ هَذِهِ الشَّرَائِعُ الَّتِي تَلْزَمُنَا إِنَّمَا تَلْزَمُنَا عَلَى أَنَّهَا شَرِيعَةٌ لِرَسُولِنَا، لَا عَلَى أَنَّهَا شَرَائِعُ الْأَنْبِيَاءِ السَّابِقَةِ؛ لِأَنَّهَا إِذَا قُصَّتْ فِي كِتَابِنَا بِلَا إِنْكَارٍ صَارَتْ جُزْءًا مِنْ دِينِنَا

(نُورُ الْأَنْوَار ص ٢١٦)

إِنْ يَقْصِدْ أَنَّ لِلْمُتَوَسَّلِ بِهِ مَرْتَبَةً مَقْبُولَةً عِنْدَ اللَّهِ، وَأَنِّي أُحِبُّهُ، وَبِوَسِيلَةِ حُبِّي إِيَّاهُ أَسْتَغِيثُ اللَّهَ تَعَالَى وَأَسْتَجْلِبُ رَحْمَتَهُ؛ فَهَذَا مَعْنًى صَحِيحٌ لَا مَحْظُورَ فِيهِ

(تَكْمِلَةُ فَتْحِ الْمُلْهِم ٥/٦٢٤، بَابُ قِصَّةِ أَهْلِ الْغَارِ)

قُلْتُ: أَمَّا التَّوَسُّلُ بِالْأَعْمَالِ الصَّالِحَةِ، أَوِ التَّوَسُّلُ بِالنَّبِيِّ ﷺ وَالصَّالِحِينَ، فَلَا يُنْكِرُهُ أَبُو حَنِيفَةَ وَلَا أَحَدٌ مِنَ السَّلَفِ الْمُتَقَدِّمِينَ؛ لِأَنَّهُ قَالَ: التَّوَسُّلُ بِالصَّالِحِ هُوَ التَّوَسُّلُ بِعَمَلِهِ الصَّالِحِ، وَالتَّوَسُّلُ بِالْأَعْمَالِ الصَّالِحَةِ ثَابِتٌ فِي الْبُخَارِيِّ.

(منح الرَّوْضُ الْأَزْهَر شَرْحُ الْفِقْهِ الْأَكْبَر ص ٣٧٨)

أَوْ يُرَادُ بِالْحَقِّ الْحُرْمَةُ وَالْعَظَمَةُ، فَيَكُونُ مِنْ بَابِ الْوَسِيلَةِ، وَقَدْ قَالَ تَعَالَى: ﴿وَابْتَغُوا إِلَيْهِ الْوَسِيلَةَ﴾، وَقَدْ عُدَّ مِنْ آدَابِ الدُّعَاءِ التَّوَسُّلُ عَلَى مَا فِي الْحِصْنِ… وَقَالَ السُّبْكِيُّ: يَحْسُنُ التَّوَسُّلُ بِالنَّبِيِّ إِلَى رَبِّهِ، وَلَمْ يُنْكِرْهُ أَحَدٌ مِنَ السَّلَفِ وَلَا الْخَلَفِ إِلَّا ابْنَ تَيْمِيَّةَ.

(رَدُّ الْمُحْتَار ٦/٣٩٧)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഫിത്ർ സകാത് നൽകുമ്പോൾ പണമായോ ധാന്യമായോ തന്നെ നൽകണമെന്ന് നിർബന്ധമുണ്ടോ


ഫിത്ർ സകാതിൽ പണമോ ധാന്യമോ തന്നെ നൽകൽ നിർബന്ധമില്ല. ഫിത്ർ സകാതിന്റെ മൂല്യത്തിന് തത്തുല്യമായ എന്തു വസ്തുക്കളും നൽകാവുന്നതാണ്. ഉദാ: വസ്ത്രം, വാഹനം, വീട്, പച്ചക്കറി, പഴങ്ങൾ, ഇറച്ചി, പലചരക്ക് വസ്തുക്കൾ തുടങ്ങിയ ഏതു രൂപത്തിലും അവകാശികൾക്ക് നൽകാവുന്നതാണ്. ഭക്ഷണമായും നൽകാവുന്നതാണ് അവകാശികളെ ക്ഷണിച്ച് ആഹാരം കഴിപ്പിക്കാതെ ഭക്ഷണം അവർക്ക് നൽകി  അയക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഫിത്ർ സകാത് നൽകുന്നതിൽ നാല് വസ്തുക്കളെയാണ് അടിസ്ഥാനമായി കണക്കാക്കുന്നത്. അവയുടെ മൂല്യത്തിന് തത്തുല്യമായിരിക്കണം കൂടുതൽ വന്നാലും ഒരു തരത്തിലും കുറവ് വരാൻ പാടില്ല.

  • ഗോതമ്പ് 

അളവ് : അര സാഅ് (ഏകദേശം 1.633 കിലോ ഗ്രാം). അല്ലെങ്കിൽ അതിന്റെ മാർക്കറ്റ് വില നൽകുന്നത് നല്ലതാണ്. 

  • ബാർലി 

അളവ് : ഒരു സാഅ് (ഏകദേശം 3.266 കിലോ ഗ്രാം) അല്ലെങ്കിൽ അതിന്റെ മാർക്കറ്റ് വില.

  • ഈന്തപ്പഴം

അളവ് : ഒരു സാഅ് (ഏകദേശം 3.266 കിലോ ഗ്രാം) അല്ലെങ്കിൽ അതിന്റെ മാർക്കറ്റ് വില.

  • ഉണക്ക മുന്തിരി

അളവ് : ഒരു സാഅ് (ഏകദേശം 3.266 കിലോ ഗ്രാം) അല്ലെങ്കിൽ അതിന്റെ മാർക്കറ്റ് വില.

 صَاعٍ) فَاعِلُ يَجِبُ (مِنْ بُرٍّ أَوْ دَقِيقِهِ أَوْ سَوِيقِهِ أَوْ زَبِيبٍ)...... (أَوْ صَاعُ تَمْرٍ أَوْ شَعِيرٍ) وَلَوْ رَدِيئًا وَمَا لَمْ يَنُصَّ عَلَيْهِ كَذُرَةٍ وَخُبْزٍ يُعْتَبَرُ فِيهِ الْقِيمَةُ.....(قَوْلُهُ: وَخُبْزٍ) عَدَمُ جَوَازِ دَفْعِهِ إلَّا بِاعْتِبَارِ الْقِيمَةِ هُوَ الصَّحِيحُ لِعَدَمِ وُرُودِ النَّصِّ بِهِ فَكَانَ كَالذُّرَةِ وَغَيْرِهَا مِنْ الْحُبُوبِ الَّتِي لَمْ يَرِدْ بِهَا نَصٌّ وَكَالْأَقِطِ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٦٥/٢]

وَجَوَازُ مَا لَيْسَ بِمَنْصُوصٍ عَلَيْهِ لَا يَكُونُ إلَّا بِاعْتِبَارِ الْقِيمَةِ كَسَائِرِ الْأَعْيَانِ الَّتِي لَمْ يَقَعْ التَّنْصِيصُ عَلَيْهَا مِنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ 

[الكاساني ,بدائع الصنائع في ترتيب الشرائع ,2/73]

وَدَفْعُ الْقِيمَةِ) أَيْ الدَّرَاهِمِ (أَفْضَلُ مِنْ دَفْعِ الْعَيْنِ عَلَى الْمَذْهَبِ) الْمُفْتَى بِهِ ......الْعِلَّةَ فِي أَفْضَلِيَّةِ الْقِيمَةِ كَوْنُهَا أَعْوَنَ عَلَى دَفْعِ حَاجَةِ الْفَقِيرِ لِاحْتِمَالِ أَنَّهُ يَحْتَاجُ غَيْرَ الْحِنْطَةِ مَثَلًا مِنْ ثِيَابٍ وَنَحْوِهَا بِخِلَافِ دَفْعِ الْعُرُوضِ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٦٦/٢]




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

10 വർഷമായി സകാത്ത് നൽകാത്ത ഒരാൾ മുൻ വർഷങ്ങളിലെ സകാത് കൊടുത്തു വീട്ടുവാൻ ഉദ്ദേശിക്കുന്നെങ്കിൽ സ്വർണ്ണത്തിന്റെ ഏതു വിലയാണ് കൂട്ടേണ്ടത് ഇപ്പോഴത്തെ വിലയാണോ പഴയ വിലയാണോ ?ഈ കാലയളവിലെ സകാത് കൊടുത്തു വിടേണ്ട രൂപം വിശദീകരിക്കാമോ


മുൻ കഴിഞ്ഞ വർഷങ്ങളിലെ സകാത്ത് ഒരാൾ കൊടുത്തിട്ടില്ലെങ്കിൽ സകാത്ത് നൽകുന്ന ദിവസത്തെ നിലവിലെ മാർക്കറ്റ് വിലയാണ് പരിഗണിക്കേണ്ടത്. മുൻ വർഷങ്ങളിലെ പഴയ വിലയല്ല. അതിനാൽ സ്വർണ്ണത്തിന്റെ സകാത്ത് നൽകുമ്പോൾ സ്വർണ്ണത്തിന്റെ നിലവിലെ മാർക്കറ്റ് വിലയെ അടിസ്ഥാനമാക്കി ഓരോ കഴിഞ്ഞ വർഷത്തിനും 2.5% (നാൽപതിലൊന്ന്) വീതം നൽകണം. 

എന്നാൽ ഇന്ന് സ്വർണ്ണത്തിന്റെ വില വളരെ കൂടുതലായി ഉയർന്നതിനാൽ നിലവിലെ വിലയുടെ അടിസ്ഥാനത്തിൽ സകാത്ത് നൽകുന്നത് ബുദ്ധിമുട്ടാകുന്നുവെങ്കിൽ അതാത് മുൻ വർഷങ്ങളിലെ വില കണക്കാക്കി നൽകലും അനുവദനീയമാണ്. (അഹ്സനുൽ ഫതാവാ 4/278)

അങ്ങനെ കണക്കാക്കിയ സകാത്ത് തുക അടുത്ത വർഷത്തിന്റെ കണക്കിൽ നിന്ന് കുറച്ച് ശേഷിക്കുന്നതിന്റെ സകാത് കണക്കാക്കണം. ഇതേ രീതിയിൽ പിന്നീടുള്ള വർഷങ്ങളിലും തുടരണം.

ഉദാഹരണം:

ഒരു വ്യക്തിയുടെ കൈയിൽ ഉള്ള സ്വർണ്ണത്തിന്റെ നിലവിലെ മൂല്യം ₹1,000,000 ആണെന്ന് കരുതുക. കഴിഞ്ഞ ഒരു വർഷത്തെ സകാത്ത്: ₹25,000 (2.5%) നൽകി. ഇനി അടുത്ത വർഷത്തെ സകാത്ത് കണക്കാക്കുമ്പോൾ:

₹1,000,000 − ₹25,000 = ₹975,000

ഇപ്പോൾ ₹975,000 യുടെ നാൽപതിലൊന്ന് (2.5%) സകാത്തായി നൽകണം.

ഇങ്ങനെ പല വർഷങ്ങളിലെ സകാത്ത് കണക്കാക്കി നൽകിയ ശേഷം ശേഷിക്കുന്ന സമ്പത്ത് നിസാബിനേക്കാൾ കുറവായാൽ അതിനുശേഷം സകാത്ത് നൽകേണ്ട ബാധ്യതയില്ല.

"وجاز دفع القيمة في زكاة وعشر وخراج وفطرة ونذر وكفارة غير الإعتاق، وتعتبر القيمة يوم الوجوب، وقالا يوم الأداء".

(الدر المختار، علاء الدين الحصكفي، 2/285)

"ثم قول أبي حنيفة فيه: إنه تعتبر القيمة يوم الوجوب وعندهما يوم الأداء، والخلاف مبني على أن الواجب عندهما جزء من العين وله ولاية منعها إلى القيمة فتعتبر يوم المنع كما في منع الوديعة وولد المغصوب، وعنده الواجب أحدهما ابتداء، ولذا يجبر المصدق على قبولها فيستند إلى وقت ثبوت الخيار وهو وقت الوجوب…".

(فتح القدير، كمال الدين ابن الهمام، 2/219)

"إذا كان لرجل مائتا درهم أو عشرون مثقال ذهب فلم يؤد زكاته سنتين يزكي السنة الأولى، وليس عليه للسنة الثانية شيء عند أصحابنا الثلاثة".

(بدائع الصنائع، علاء الدين الكاساني، 2/7)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

നാലു പവൻ സ്വർണത്തിന്റെ മേൽ സക്കാത്ത് നിർബന്ധമാകുമോ ? കാരണം അത് വെള്ളിയുടെ നിസാബിനേക്കാൾ അധികമാണല്ലോ


ഒരാളുടെ ഉടമസ്ഥതയിൽ നാല് പവൻ സ്വർണം മാത്രമേ ഉള്ളൂ കൂടാതെ അതിനൊപ്പം വെള്ളി, കറൻസി, അല്ലെങ്കിൽ സകാത് ബാധകമായ മറ്റു സ്വത്തുകൾ ഒന്നുമില്ലങ്കിൽ ഈ സ്വർണം പൂർണ്ണ നിസാബ് (87 ഗ്രാം) തികയാത്തതിനാൽ  നാല് പവൻ സ്വർണത്തിന് സകാത്ത് നിർബന്ധമില്ല. 

സ്വർണ്ണത്തിന്റെ കൂടെ മറ്റ് എന്തെങ്കിലും സമ്പത്ത് കൂടി ചേർത്ത് സ്വത്തുക്കളുടെ മൊത്തം മൂല്യം കൂട്ടി കണക്കാക്കുമ്പോൾ അത് വെള്ളിയുടെ നിസബിനു (612 ഗ്രാം) തുല്യമോ അതിലധികമോ ആകുന്നുവെങ്കിൽ സകാത്തിന്റെ നിസാബ് പൂർത്തിയായതായി കണക്കാക്കപ്പെടും. അങ്ങനെ ആയാൽ ഒരു വർഷം പൂർത്തിയായ ശേഷം, ആ മൊത്തം സമ്പത്തിൽ നിന്ന് 2.5% സകാത്ത് നൽകൽ നിർബന്ധമായിരിക്കും.


نِصَابُ الذَّهَبِ عِشْرُونَ مِثْقَالًا وَالْفِضَّةِ مِائَتَا دِرْهَمٍ كُلُّ عَشْرَةِ) دَرَاهِمَ (وَزْنُ سَبْعَةِ مَثَاقِيلَ)......(قَوْلُهُ: عِشْرُونَ مِثْقَالًا) فَمَا دُونَ ذَلِكَ لَا زَكَاةَ فِيهِ وَلَوْ كَانَ نُقْصَانًا يَسِيرًا 

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/295]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

സൗദിയിൽ ഒരു ദിവസം മുമ്പ് നോമ്പ് തുടങ്ങിയതിനാൽ 30 നോമ്പ് പൂർത്തിയാക്കിയ വ്യക്തി. നാട്ടിൽ വരുമ്പോൾ 29-ാം നോമ്പ് ആയിരിക്കാം. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച നോമ്പ് പിടിക്കണോ, അല്ലെങ്കിൽ പെരുന്നാൾ ആഘോഷിക്കണോ?അതുപോലെ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകുന്ന ഒരാൾക്ക് തീയതി വ്യത്യാസം കാരണം മൊത്തം 28 നോമ്പ് മാത്രമേ ലഭിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ അയാൾ എന്ത് ചെയ്യണം?


30 നോമ്പ് പൂർത്തിയാക്കിയ വ്യക്തി നാട്ടിലെത്തിയതിനുശേഷം നാട്ടിൽ റമദാൻ തുടരുന്നുണ്ടെങ്കിൽ റമദാനിന്റെ പവിത്രതയെ മാനിച്ച് നാട്ടിലെ ജനങ്ങളോട് ഐക്യപ്പെട്ട് നോമ്പുപിടിക്കേണ്ടതാണ്. മാസത്തിലെ പരമാവധി ദിവസങ്ങൾ 30 ആയതിനാൽ 31-ാം നോമ്പ് പിടിക്കൽ നിർബന്ധമില്ല. അധികരിച്ച നോമ്പിന് നഫ്ലായി കണക്കാക്കപ്പെടുന്നതാണ്. ഖളാ ഉണ്ടെങ്കിൽ ഖളായുടെ നിയ്യത്തും ശരിയാവുന്നതാണ്. എന്നാൽ 29 നോമ്പ് പിടിച്ച് വരുന്ന വ്യക്തിയാണെങ്കിൽ നാട്ടിലെ നോമ്പ് കൂടി ചേർത്ത് 30 നോമ്പ് പിടിക്കൽ നിർബന്ധമാണ്.

28 നോമ്പുകൾ മാത്രം ലഭിച്ച വ്യക്തി ആ റമളാൻ മാസം 29 ദിവസമുള്ളതായാൽ ഒരു നോമ്പ് ഖളാ വീട്ടണം. 30 ദിവസമുള്ളതായാൽ രണ്ട് ദിവസത്തെ നോമ്പ് ഖളാ വീട്ടണം.

പെരുന്നാൾ ആഘോഷം എന്നത് വ്യക്തിപരമായ ഒന്നല്ല മറിച്ച് നാട്ടിലെ ജനങ്ങൾക്കൊപ്പമാണ് പെരുന്നാൾ ആഘോഷിക്കേണ്ടത്.

إذَا صَامَ أَهْلُ مِصْرٍ شَهْرَ رَمَضَانَ عَلَى غَيْرِ رُؤْيَةٍ ثَمَانِيَةً وَعِشْرِينَ يَوْمًا ثُمَّ رَأَوْا هِلَالَ شَوَّالٍ إنْ عَدُّوا شَعْبَانَ بِرُؤْيَتِهِ ثَلَاثِينَ يَوْمًا، وَلَمْ يَرَوْا هِلَالَ رَمَضَانَ قَضَوْا يَوْمًا وَاحِدًا، وَإِنْ صَامُوا تِسْعًا وَعِشْرِينَ يَوْمًا ثُمَّ رَأَوْا هِلَالَ شَوَّالٍ لَا قَضَاءَ عَلَيْهِمْ فَإِنْ عَدُّوا هِلَالَ شَعْبَانَ ثَلَاثِينَ يَوْمًا مِنْ غَيْرِ رُؤْيَةِ هِلَالِ شَعْبَانَ ثُمَّ صَامُوا رَمَضَانَ قَضَوْا يَوْمَيْنِ كَذَا فِي الْخُلَاصَةِ

[مجموعة من المؤلفين، الفتاوى الهندية، ١٩٩/١]

لِأَنَّ الشَّهْرَ لَا يَكُونُ أَكْثَرَ مِنْ ثَلَاثِينَ يَوْمًا وَعَلَى هَذَا رُوِيَ عَنْ مُحَمَّدٍ - رَحِمَهُ اللَّهُ تَعَالَى - أَنَّهُمْ لَوْ صَامُوا بِشَهَادَةِ الْوَاحِدِ عَلَى رُؤْيَةِ الْهِلَالِ فَصَامُوا ثَلَاثِينَ يَوْمًا ثُمَّ لَمْ يَرَوْا الْهِلَالَ أَفْطَرُوا؛ لِأَنَّ الشَّهْرَ لَا يَكُونُ أَكْثَرَ مِنْ ثَلَاثِينَ يَوْمًا،

[السرخسي، المبسوط للسرخسي، ٧٨/٣]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഹനഫി ഫിത്വർ സകാത്ത് അമുസ്ലിങ്ങൾക്ക് കൊടുക്കൽ അനുവദനീയമാണെന്ന് കേൾക്കുന്നു. ശരിയാണോ.?ഹനഫി മദ്ഹബിലെ പ്രബലമായ ഫിഖിഹിന്റെ കിതാബ് ഷാമിയിൽ അമുസ്ലിമീങ്ങൾക്ക് കൊടുക്കാമെന്ന് ഇബറാത് ഉണ്ടെന്ന് പറയുന്നു. ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.


ഫിത്ർ സകാത് അമുസ്ലിങ്ങൾക്ക് നൽകൽ അനുവദനീയമല്ല. അത് വീടപെടുകയുമില്ല. അർഹരായ മുസ്ലിമീങ്ങൾക്ക് തന്നെ നൽകണം.

ഇബാറത്തിലെ ഇഷ്കാൽ

ഫിത്ർ സകാത് അമുസ്ലിമീങ്ങൾക്ക് നൽകുന്ന വിഷയത്തിൽ മദ്ഹബിൽ രണ്ട് അഭിപ്രായങ്ങളാണുള്ളത്. അത്യാവശ്യക്കാരായ അമുസ്ലീങ്ങൾക്കും ഫിത്ർ സകാത് നൽകാം എന്നാണ് ഇമാം അബൂ ഹനീഫ (റ), മുഹമ്മദ് (റ) യുടെ അഭിപ്രായം. 

എന്നാൽ അബൂ യൂസുഫ് (റ) യുടെ അഭിപ്രായം നൽകൽ അനുവദനീയമല്ല എന്നതാണ്. ദുർറിന്റെ മത് നിൽ കൊണ്ടുവന്നിട്ടുള്ള ഇബാറത് അബൂ ഹനീഫ (റ), മുഹമ്മദ് (റ) യുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ മദ്ഹബിൽ ഫത്‌വ നൽകപ്പെടുന്ന പ്രബല അഭിപ്രായം അബൂ യൂസുഫ് (റ) യുടെ  അഭിപ്രായമാണ്. അത് അല്ലാമാ ഷാമി (റ) ഷറഹിൽ വിശദീകരിക്കുന്നുണ്ട്.

وصدقة الفطر كالزكاة في المصارف ولا تجوز للذمي على المفتي به

[الطحطاوي، حاشية الطحطاوي على مراقي الفلاح شرح نور الإيضاح، صفحة ٧٢٤]

(وَلَا) تُدْفَعُ (إلَى ذِمِّيٍّ) لِحَدِيثِ مُعَاذٍ (وَجَازَ) دَفْعُ (غَيْرِهَا وَغَيْرِ الْعُشْرِ) وَالْخَرَاجِ (إلَيْهِ) أَيْ الذِّمِّيِّ وَلَوْ وَاجِبًا كَنَذْرٍ وَكَفَّارَةٍ وَفِطْرَةٍخِلَافًا لِلثَّانِي 

 .......وَبِقَوْلِهِ يُفْتِي حَاوِي الْقُدْسِيِّ وَأَمَّا الْحَرْبِيُّ وَلَوْ مُسْتَأْمَنًا فَجَمِيعُ الصَّدَقَاتِ لَا تَجُوزُ لَهُ اتِّفَاقًا بَحْرٌ عَنْ الْغَايَةِ وَغَيْرِهَا، لَكِنْ جَزَمَ الزَّيْلَعِيُّ بِجَوَازِ التَّطَوُّعِ لَهُ

(دَفَعَ بِتَحَرٍّ) لِمَنْ يَظُنُّهُ مَصْرِفًا (فَبَانَ أَنَّهُ عَبْدُهُ أَوْ مُكَاتَبُهُ أَوْ حَرْبِيٌّ وَلَوْ مُسْتَأْمَنًا أَعَادَهَا) فِيهَا وَمَصْرِفُهُ مَصَالِحُ الْمُسْلِمِينَ كَمَا مَرَّ وَلِذَا لَمْ يَسْتَثْنِ فِي الْكَنْزِ وَالْهِدَايَةِ إلَّا الزَّكَاةَ (قَوْلُهُ: خِلَافًا لِلثَّانِي) حَيْثُ قَالَ إنْ دَفَعَ سَائِرَ الصَّدَقَاتِ الْوَاجِبَةِ إلَيْهِ لَا يَجُوزُ اعْتِبَارًا بِالزَّكَاةِ، وَصَرَّحَ فِي الْهِدَايَةِ وَغَيْرِهَا بِأَنَّ هَذِهِ رِوَايَةٌ عَنْ الثَّانِي، وَظَاهِرُهُ أَنَّ قَوْلَهُ الْمَشْهُورَ كَقَوْلِهِمَا (قَوْلُهُ: وَبِقَوْلِهِ يُفْتِي) الَّذِي فِي حَاشِيَةِ الْخَيْرِ الرَّمْلِيِّ عَنْ الْحَاوِي وَبِقَوْلِهِ نَأْخُذُ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/352]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഗൾഫിലുള്ളവർ തങ്ങൾക്കും കുടുംബത്തിനും വേണ്ടി ഫിത്ർ സകാത് നൽകുമ്പോൾ ഏതു നാട്ടില് വിലയാണ് പരിഗണിക്കേണ്ടത്


ഫിത്ർ സകാത്ത് നൽകുന്നയാൾ പെരുന്നാൾ ദിവസം സുബഹിക്ക് ഏതു നാട്ടിലാണോ  ഉള്ളത് ആ നാട്ടിലെ വിലയാണ് പരിഗണിക്കേണ്ടത്.

وَأَمَّا مَكَانُ الْأَدَاءِ وَهُوَ الْمَوْضِعُ الَّذِي يُسْتَحَبُّ فِيهِ إخْرَاجُ الْفِطْرَةِ رُوِيَ عَنْ مُحَمَّدٍ أَنَّهُ يُؤَدِّي زَكَاةَ الْمَالِ حَيْثُ الْمَالِ وَيُؤَدِّي صَدَقَةَ الْفِطْرِ عَنْ نَفْسِهِ وَعَبِيدِهِ حَيْثُ هُوَ وَهُوَ قَوْلُ أَبِي يُوسُفَ الْأَوَّلُ ثُمَّ رَجَعَ وَقَالَ يُؤَدِّي صَدَقَةَ الْفِطْرِ عَنْ نَفْسِهِ حَيْثُ هُوَ وَعَنْ عَبِيدِهِ حَيْثُ هُمْ حَكَى الْحَاكِمُ رُجُوعَهُ وَذَكَرَ الْقَاضِي فِي شَرْحِهِ مُخْتَصَرَ الطَّحَاوِيِّ قَوْلَ أَبِي حَنِيفَةِ مَعَ قَوْلِ أَبِي يُوسُفَ

 [الكاساني، بدائع الصنائع في ترتيب الشرائع، ٧٥/٢]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ശവ്വാൽ മാസം 6 നോമ്പ് പിടിക്കുന്നതിന്റെ വിധി ശവ്വാൽ മാസത്തിൽ തുടർച്ചയായി 6 നോമ്പുകൾ പിടിക്കലാണോ അല്ലാതെ പിടിക്കലാണോ വേണ്ടത്


ശവ്വാൽ മാസത്തിലെ ആറു നോമ്പുകൾ മുസ്തഹബ്ബാണ്. ഹദീസുകളിൽ ഇതിന്റെ വലിയ മഹത്വം വന്നിട്ടുണ്ട്. ശവ്വാൽ ആറു നോമ്പുകൾ ശവ്വാൽ രണ്ടാം തീയതി മുതൽ മാസം അവസാനിക്കുന്നതുവരെ എപ്പോൾ വേണമെങ്കിലും പിടിക്കാവുന്നതാണ്. വേർതിരിച്ച് (ഒറ്റത്തവണകളായി) പിടിക്കാം അല്ലെങ്കിൽ തുടർച്ചയായി (ആറു ദിവസങ്ങൾ ഒരുമിച്ച്) പിടിക്കാം. തുടർച്ചയായി പിടിക്കാതെ വേർതിരിച്ച് തിരിച്ചുപിടിക്കലാണ് ശ്രേഷ്ഠമായത്.


(وَنُدِبَ تَفْرِيقُ صَوْمِ السِّتِّ مِنْ شَوَّالٍ) وَلَا يُكْرَهُ التَّتَابُعُ عَلَى الْمُخْتَارِ خِلَافًا لِلثَّانِي حَاوِي

وَالْإِتْبَاعُ الْمَكْرُوهُ أَنْ يَصُومَ الْفِطْرَ وَخَمْسَةً بَعْدَهُ فَلَوْ أَفْطَرَ الْفِطْرَ لَمْ يُكْرَهْ بَلْ يُسْتَحَبُّ وَيُسَنُّ ابْنُ كَمَالٍ...... (قَوْلُهُ عَلَى الْمُخْتَارِ) قَالَ صَاحِبُ الْهِدَايَةِ فِي كِتَابِهِ التَّجْنِيسُ: إنَّ صَوْمَ السِّتَّةِ بَعْدَ الْفِطْرِ مُتَتَابِعَةً مِنْهُمْ مَنْ كَرِهَهُ وَالْمُخْتَارُ أَنَّهُ لَا بَأْسَ بِهِ.....وَاخْتَلَفُوا هَلْ الْأَفْضَلُ التَّفْرِيقُ أَوْ التَّتَابُعُ اهـ.

وَفِي الْحَقَائِقِ صَوْمُهَا مُتَّصِلًا بِيَوْمِ الْفِطْرِ يُكْرَهُ عِنْدَ مَالِكٍ وَعِنْدَنَا لَا يُكْرَهُ وَإِنْ اخْتَلَفَ مَشَايِخُنَا فِي الْأَفْضَلِ

وَعَنْ أَبِي يُوسُفَ أَنَّهُ كَرِهَهُ مُتَتَابِعًا وَالْمُخْتَارُ لَا بَأْسَ بِهِ اهـ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/435]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ശവ്വാലിലെ 6 നോമ്പിന്റെ കൂടെ പീരിയഡ്‌സ് ടൈമിൽ വിട്ടുപോയ നോമ്പിന്റെയും കൂടി നിയ്യത്ത് ചെയ്യാമോ.അതോ ശവാലിലെ നോമ്പ് വേറെ പോയ നോമ്പ് വേറെ ആയിട്ട് വെക്കണോ. ഇത് ക്ലിയർ ആക്കി തരാമോ.


ശവ്വാൽ മാസത്തിലെ നോമ്പുകൾ നഫ്ലാണ്. എന്നാൽ ഖളാ നോമ്പുകൾ ഒരാളുടെ മേൽ നിർബന്ധമായുള്ളതാണ്. ഇരു നോമ്പുകൾക്കും വ്യത്യസ്ത സ്ഥാനമുണ്ട്. അതിനാൽ അതിനാൽ ഒരു നോമ്പിൽ തന്നെ ഫർളും നിയത്തുകൾ ഒരുമിച്ചു കൂട്ടാൻ പാടില്ല.

ഇനി ആരെങ്കിലും ശവ്വാലിലെ നഫ്ല് നോമ്പുകളിൽ ഖളാ നോമ്പിന്റെ നിയ്യത്ത് കൂടി ചെയ്താൽ അത് ഖളാ നോമ്പുകളായിരിക്കും കണക്കാക്കുക.

ഏറ്റവും നല്ലത് ആദ്യം ഖദാ നോമ്പുകൾ പൂർത്തിയാക്കി പിന്നീട് നഫ്ല് നോമ്പുകൾ നോൽക്കുന്നതാണ്. അത് പോലെ ശവ്വാലിൽ തന്നെ ഏതെങ്കിലും ദിവസങ്ങളിൽ 6 നോമ്പുകൾ പിടിച്ചാൽ ശവ്വാൽ ആറ് നോമ്പിന്റെയും പ്രതിഫലം ലഭിക്കുന്നതാണ്.


وَإِذَا نَوَىٰ قَضَاءَ بَعْضِ رَمَضَانَ وَالتَّطَوُّعَ يَقَعُ عَنْ رَمَضَانَ فِي قَوْلِ أَبِي يُوسُفَ رَحِمَهُ اللَّهُ تَعَالَىٰ، وَهُوَ رِوَايَةٌ عَنْ أَبِي حَنِيفَةَ رَحِمَهُ اللَّهُ تَعَالَىٰ، كَذَا فِي الذَّخِيرَةِ

(الْهِنْدِيَّة، كِتَابُ الصَّوْمِ، ١/١٩٧)

وَلَوْ نَوَىٰ صَوْمَ الْقَضَاءِ وَالنَّفْلَ أَوِ الزَّكَاةَ وَالتَّطَوُّعَ أَوِ الْحَجَّ الْمَنْذُورَ وَالتَّطَوُّعَ يَكُونُ تَطَوُّعًا عِنْدَ مُحَمَّدٍ؛ لِأَنَّهُمَا بَطَلَتَا بِالتَّعَارُضِ فَبَقِيَ مُطْلَقُ النِّيَّةِ فَصَارَ نَفْلًا، وَعِنْدَ أَبِي يُوسُفَ يَقَعُ عَنِ الْأَقْوَىٰ تَرْجِيحًا لَهُ عِنْدَ التَّعَارُضِ، وَهُوَ الْفَرْضُ أَوِ الْوَاجِبُ

(تَبْيِينُ الْحَقَائِقِ، ٣/١٣)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട