ഒരാളുടെ ഉടമസ്ഥതയിൽ നാല് പവൻ സ്വർണം മാത്രമേ ഉള്ളൂ കൂടാതെ അതിനൊപ്പം വെള്ളി, കറൻസി, അല്ലെങ്കിൽ സകാത് ബാധകമായ മറ്റു സ്വത്തുകൾ ഒന്നുമില്ലങ്കിൽ ഈ സ്വർണം പൂർണ്ണ നിസാബ് (87 ഗ്രാം) തികയാത്തതിനാൽ നാല് പവൻ സ്വർണത്തിന് സകാത്ത് നിർബന്ധമില്ല.
സ്വർണ്ണത്തിന്റെ കൂടെ മറ്റ് എന്തെങ്കിലും സമ്പത്ത് കൂടി ചേർത്ത് സ്വത്തുക്കളുടെ മൊത്തം മൂല്യം കൂട്ടി കണക്കാക്കുമ്പോൾ അത് വെള്ളിയുടെ നിസബിനു (612 ഗ്രാം) തുല്യമോ അതിലധികമോ ആകുന്നുവെങ്കിൽ സകാത്തിന്റെ നിസാബ് പൂർത്തിയായതായി കണക്കാക്കപ്പെടും. അങ്ങനെ ആയാൽ ഒരു വർഷം പൂർത്തിയായ ശേഷം, ആ മൊത്തം സമ്പത്തിൽ നിന്ന് 2.5% സകാത്ത് നൽകൽ നിർബന്ധമായിരിക്കും.
نِصَابُ الذَّهَبِ عِشْرُونَ مِثْقَالًا وَالْفِضَّةِ مِائَتَا دِرْهَمٍ كُلُّ عَشْرَةِ) دَرَاهِمَ (وَزْنُ سَبْعَةِ مَثَاقِيلَ)......(قَوْلُهُ: عِشْرُونَ مِثْقَالًا) فَمَا دُونَ ذَلِكَ لَا زَكَاةَ فِيهِ وَلَوْ كَانَ نُقْصَانًا يَسِيرًا
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/295]
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment