Monday, 23 March 2026

10 വർഷമായി സകാത്ത് നൽകാത്ത ഒരാൾ മുൻ വർഷങ്ങളിലെ സകാത് കൊടുത്തു വീട്ടുവാൻ ഉദ്ദേശിക്കുന്നെങ്കിൽ സ്വർണ്ണത്തിന്റെ ഏതു വിലയാണ് കൂട്ടേണ്ടത് ഇപ്പോഴത്തെ വിലയാണോ പഴയ വിലയാണോ ?ഈ കാലയളവിലെ സകാത് കൊടുത്തു വിടേണ്ട രൂപം വിശദീകരിക്കാമോ


മുൻ കഴിഞ്ഞ വർഷങ്ങളിലെ സകാത്ത് ഒരാൾ കൊടുത്തിട്ടില്ലെങ്കിൽ സകാത്ത് നൽകുന്ന ദിവസത്തെ നിലവിലെ മാർക്കറ്റ് വിലയാണ് പരിഗണിക്കേണ്ടത്. മുൻ വർഷങ്ങളിലെ പഴയ വിലയല്ല. അതിനാൽ സ്വർണ്ണത്തിന്റെ സകാത്ത് നൽകുമ്പോൾ സ്വർണ്ണത്തിന്റെ നിലവിലെ മാർക്കറ്റ് വിലയെ അടിസ്ഥാനമാക്കി ഓരോ കഴിഞ്ഞ വർഷത്തിനും 2.5% (നാൽപതിലൊന്ന്) വീതം നൽകണം. 

എന്നാൽ ഇന്ന് സ്വർണ്ണത്തിന്റെ വില വളരെ കൂടുതലായി ഉയർന്നതിനാൽ നിലവിലെ വിലയുടെ അടിസ്ഥാനത്തിൽ സകാത്ത് നൽകുന്നത് ബുദ്ധിമുട്ടാകുന്നുവെങ്കിൽ അതാത് മുൻ വർഷങ്ങളിലെ വില കണക്കാക്കി നൽകലും അനുവദനീയമാണ്. (അഹ്സനുൽ ഫതാവാ 4/278)

അങ്ങനെ കണക്കാക്കിയ സകാത്ത് തുക അടുത്ത വർഷത്തിന്റെ കണക്കിൽ നിന്ന് കുറച്ച് ശേഷിക്കുന്നതിന്റെ സകാത് കണക്കാക്കണം. ഇതേ രീതിയിൽ പിന്നീടുള്ള വർഷങ്ങളിലും തുടരണം.

ഉദാഹരണം:

ഒരു വ്യക്തിയുടെ കൈയിൽ ഉള്ള സ്വർണ്ണത്തിന്റെ നിലവിലെ മൂല്യം ₹1,000,000 ആണെന്ന് കരുതുക. കഴിഞ്ഞ ഒരു വർഷത്തെ സകാത്ത്: ₹25,000 (2.5%) നൽകി. ഇനി അടുത്ത വർഷത്തെ സകാത്ത് കണക്കാക്കുമ്പോൾ:

₹1,000,000 − ₹25,000 = ₹975,000

ഇപ്പോൾ ₹975,000 യുടെ നാൽപതിലൊന്ന് (2.5%) സകാത്തായി നൽകണം.

ഇങ്ങനെ പല വർഷങ്ങളിലെ സകാത്ത് കണക്കാക്കി നൽകിയ ശേഷം ശേഷിക്കുന്ന സമ്പത്ത് നിസാബിനേക്കാൾ കുറവായാൽ അതിനുശേഷം സകാത്ത് നൽകേണ്ട ബാധ്യതയില്ല.

"وجاز دفع القيمة في زكاة وعشر وخراج وفطرة ونذر وكفارة غير الإعتاق، وتعتبر القيمة يوم الوجوب، وقالا يوم الأداء".

(الدر المختار، علاء الدين الحصكفي، 2/285)

"ثم قول أبي حنيفة فيه: إنه تعتبر القيمة يوم الوجوب وعندهما يوم الأداء، والخلاف مبني على أن الواجب عندهما جزء من العين وله ولاية منعها إلى القيمة فتعتبر يوم المنع كما في منع الوديعة وولد المغصوب، وعنده الواجب أحدهما ابتداء، ولذا يجبر المصدق على قبولها فيستند إلى وقت ثبوت الخيار وهو وقت الوجوب…".

(فتح القدير، كمال الدين ابن الهمام، 2/219)

"إذا كان لرجل مائتا درهم أو عشرون مثقال ذهب فلم يؤد زكاته سنتين يزكي السنة الأولى، وليس عليه للسنة الثانية شيء عند أصحابنا الثلاثة".

(بدائع الصنائع، علاء الدين الكاساني، 2/7)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment