തറാവീഹ് നിസ്കാരത്തിൽ ഒരു പ്രാവശ്യം മുഴുവൻ ഖുർആൻ ഖത്മ് പൂർത്തിയാക്കൽ പ്രധാന സുന്നത്താണ്. രണ്ട് പ്രാവശ്യം ഖത്മ് പൂർത്തിയാക്കൽ മുസ്തഹബ് ആണെന്നും മൂന്ന് പ്രാവശ്യം ഖത്മ് പൂർത്തിയാക്കൽ അഫ്ളൽ (ഏറ്റവും ശ്രേഷ്ഠത) ആണെന്നും ഫുഖഹാക്കൾ രേഖപ്പെടുത്തിയിരിക്കുന്നു.
തറാവീഹിലെ ഖുർആൻ ഓതൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ അവരുടെ അവസ്ഥ പരിഗണിച്ച് കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാൽ തന്നെ ഒരു ചിലരുടെ താല്പര്യക്കുറവ് പരിഗണിച്ച് ഖുർആൻ ഖത്മ് ഒഴിവാക്കുന്നത് ശരിയായ പ്രവണതയല്ല. അങ്ങനെയുള്ളവർക്ക് ഖുർആൻ ഖത്മ് ഇല്ലാത്ത മറ്റു പള്ളികളിലും തറാവീഹ് നിസ്കാരം നിർവഹിക്കാമല്ലോ.
ഇരുപത്തിയേഴാം രാവിൽ ഖത്മ് പൂർത്തിയാക്കൽ മുസ്തഹബ്ബാണ്. കാരണം അന്നേ ദിവസം ലൈലത്തുൽ ഖദ്ർ കൂടുതൽ പ്രതീക്ഷിക്കപ്പെടുന്നു.
السُّنَّةُ فِي التَّرَاوِيحِ إنَّمَا هُوَ الْخَتْمُ مَرَّةً فَلَا يُتْرَكُ لِكَسَلِ الْقَوْمِ، كَذَا فِي الْكَافِي
[مجموعة من المؤلفين ,الفتاوى الهندية ,1/117]
اسْتَحَبَّ الْخَتْمَ فِي اللَّيْلَةِ السَّابِعَةِ وَالْعِشْرِينَ مِنْ رَمَضَانَ رَجَاءَ أَنْ يَنَالُوا لَيْلَةَ الْقَدْرِ؛ لِأَنَّ الْأَخْبَارَ تَضَافَرَتْ عَلَيْهَا وَرَوَى الْحَسَنُ عَنْ أَبِي حَنِيفَةَ أَنَّهُ يَقْرَأُ فِي كُلِّ رَكْعَةٍ عَشْرَ آيَاتٍ وَنَحْوِهَا وَهُوَ الصَّحِيحُ لِأَنَّ السُّنَّةَ فِيهَا الْخَتْمُ مَرَّةً وَهُوَ يَحْصُلُ بِذَلِكَ مَعَ التَّخْفِيفِ لِأَنَّ عَدَدَ رَكَعَاتِ التَّرَاوِيحِ فِي الشَّهْرِ سِتُّمِائَةِ رَكْعَةٍ وَعَدَدُ آيِ الْقُرْآنِ سِتَّةُ آلَافِ آيَةٍ وَشَيْءٌ فَإِذَا قَرَأَ فِي كُلِّ رَكْعَةٍ عَشْرًا يَحْصُلُ الْخَتْمُ وَلَا يَتْرُكُ الْخَتْمَ مَرَّةً لِكَسَلِ الْقَوْمِ بِخِلَافِ الدَّعَوَاتِ فِي التَّشَهُّدِ حَيْثُ يَتْرُكُ إذَا عَرَفَ مِنْهُمْ الْمَلَلَ
[الزيلعي ، فخر الدين، تبيين الحقائق شرح كنز الدقائق وحاشية الشلبي، ١٧٩/١]
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment