Saturday 12 May 2018

നിന്ന് മൂത്രം ഒഴിക്കാമോ? നിന്ന് മൂത്രമൊഴിക്കുന്നതിന്‍റെ മതപരവും ആരോഗ്യ പരവുമായ കാഴ്ചപ്പാട് എന്താണ്?


കാരണം കൂടാതെ നിന്ന് മൂത്രം ഒഴിക്കൽ കറാഹത്താണ്. 
കാരണമുണ്ടെങ്കിൽ കറാഹത്തില്ല (ശറഹുൽ മുഹദ്ദബ്). 
നജസ് ശരീരത്തിലോ വസ്ത്രത്തിലോ ആകുമെന്ന ആശങ്കയുണ്ടെങ്കിലോ അസുഖം കാരണമോ മറ്റോ ഇരുന്ന് മൂത്രമൊഴിക്കുന്നതിന് വല്ല ബുദ്ധിമുട്ടും അനുഭവപ്പെടുകയാണെങ്കിലോ ഒക്കെ നിന്ന് മൂത്രമൊഴിച്ചാൽ കറാഹത്തില്ല. 
നബി (സ്വ) ഇരുന്നു കൊണ്ടും നിന്നു കൊണ്ടും മൂത്രമൊഴിച്ചതായി റിപ്പോർട്ടുണ്ട്. 
എന്നാൽ ജാഹിലിയ്യാ കാലത്ത് അറബികൾ നിന്നായിരുന്നു മൂത്രമൊഴിച്ചിരുന്നത്. അവരോട് എതിരാകാൻ നബി (സ്വ) ഇരുന്ന് മൂത്രമൊഴിക്കുമായിരുന്നു (ദാറഖുഥ്നി, ഫത്ഹുൽ ബാരി). 
ആഇശാ ബിവി (റ) പറയുന്നു: നബി (സ്വ)ക്ക് ഖുർആൻ ഇറക്കപ്പെട്ടതിന് ശേഷം നബി തങ്ങൾ (സ്വ) നിന്ന് മൂത്രമൊഴിച്ചിട്ടില്ല (ഹാകിം, ഫത്ഹുൽ ബാരി).
ഇരുന്ന് മൂത്രമൊഴിക്കുന്നതാണ് മൂത്രം സുഖമമായി മൂത്ര നാളിയിലൂടെ സഞ്ചരിക്കുവാനും മൂത്രാശയത്തിലുള്ള മൂത്രം മുഴുവുൻ പുറത്തേക്ക് വരാനും ഉത്തമമെന്നാണ് ആധുനിക വൈദ്യ ശാസ്ത്രം പറയുന്നത്. പൂർണ്ണ ആരോഗ്യമുള്ളവർക്ക് നിന്ന് മൂത്രമൊഴിച്ചാലും കുഴപ്പമില്ല എന്നാൽ മൂത്ര സംബന്ധമായി പ്രശ്നമുള്ളവരും ആരോഗ്യം ക്ഷയിച്ചവരും ഇരുന്ന് മൂത്രമൊഴിക്കുന്നതാണ് അഭികാമ്യം എന്നും മെഡികൽ സയൻസ് വിലയിരുത്തുന്നു.

No comments:

Post a Comment