Monday 14 May 2018

ജൂലൈബീബ് (റ)

 

സഹാബിയും രക്തസാക്ഷിയുമായ ജൂലൈബീബ് പൊക്കം കുറഞ്ഞ ഒരു വിരൂപനായിരുന്നു.മനം മടുപ്പിക്കുന്ന മുഖം.പക്ഷേ കളങ്കമില്ലാത്ത ഒരു ഹൃദയത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. സ്വഭാവത്തിന്നും പ്രവർത്തിക്കും വിലകൽപ്പിക്കുന്ന ഇസ്ലാമിൽ ബാഹ്യസൗന്ദര്യത്തിന്ന് എന്ത് സ്ഥാനം?

സുന്ദരനും വിരൂപനും അല്ലാഹുവിന്റെ സൃഷ്ടികൾ. വിശ്വാസവും കർമ്മങ്ങളുമാണ് അവരെ യോഗ്യരും അയോഗ്യരുമാക്കുന്നത്.

ആ വിരൂപനെ നബി(സ്വ) സ്നേഹിച്ചു .തിരുസന്നിധിയിൽ അവജ്ഞയോ അവഗണനയോ അദ്ദേഹത്തിന്നു അനുഭവിക്കേണ്ടി വന്നില്ല .താൻ വിരൂപനാണെന്ന ബോധവും അതിൽനിന്നും ഉൽഭ്രതമാവുന്ന അപകർഷതാ ബോധവും ജൂലൈബീബിന്ന് (റ) ഉണ്ടായിരുന്നു .പക്ഷെ നബിയിൽ (സ)  അദ്ദേഹം ആശ്വാസവും ആനന്ദവും  കണ്ടെത്തി.അപകർഷതാബോധം ദുരികരിച്ച് കഥാപുരുഷനിൽ ആശയും ആവേശവും ഉണർത്താനും അദ്ദേഹത്തിന്റെ ജീവിതയാതനകൾ ലഘൂകരിക്കാനും തിരുമേനി (സ) സദാ ഔൽസുക്യം കാണിച്ചിരുന്നു.

വിവാഹത്തെപ്പറ്റി ജൂലൈബീബ് (റ) ചിന്തിച്ചിരുന്നില്ല. തന്നെ സംബന്ധിച്ചിടത്തോളം അത് അപ്രാപ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. സാധാരണ മനുഷ്യനേക്കാൾ ഉയരം കുറഞ്ഞ വിരൂപനായ തന്നെ ഏത് യുവതി സ്വീകരിക്കാനാണ് ? തന്മൂലം ദാമ്പത്യ ജീവിതത്തെക്കുറിച്ച് ചിന്തിക്കാതെ സൽകർമ്മങ്ങളിലും മതസേവന രംഗത്തും ശ്രദ്ധയൂന്നിയ അദ്ദേഹത്തെ ഒരു നാൾ തട്ടിയുണർത്തി .തന്റെ ശിഷ്യന്റെ ഏകാന്തജീവിതം അവസാനിപ്പിക്കാൻ ആ മനുഷ്യ സ്നേഹി നിശ്ചയിച്ചിരുന്നു.

അനസ് ബ്നു മാലിക് നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ വന്നിട്ടുണ്ട് "നബിയുടെ (സ) അനുചരന്മാരിൽ വികൃതമുഖനായ ഒരാളുണ്ടായിരുന്നു .വിവാഹം കഴിപ്പിച്ചു തരാമെന്നു തിരുമേനി (സ) അദ്ദേഹത്തോട് നിർദ്ദേശിച്ചു .തൽസമയം അദ്ദേഹം ഇങ്ങനെ പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ! അപ്പോൾ ഞാൻ ഒരു വിലകുറഞ്ഞവനായി അങ്ങേക്ക് കാണാം, അല്ലാഹുവിന്റെ അടുക്കൽ താങ്കൾ വിലകുറഞ്ഞവനല്ല  എന്നായിരുന്നു ഇതിനു നബിയുടെ ഉത്തരം  "

ഒരു അൻസാരിയുടെ മക്കളെ ജൂലൈബീബിന്ന് ഭാര്യയായി തിരുമേനി (സ) കണ്ടു വെച്ചു. അദ്ദേഹം നിർദ്ദേശിച്ചതനുസരിച്ച്  കഥാപുരുഷൻ വധുഗൃഹത്തിൽ ചെന്നപ്പോൾ മാതാപിതാക്കൾക്ക് വരനെ ഇഷട്ടപെട്ടില്ല .ഒരു വിരൂപന്ന് മകളെ വിവാഹം ചെയ്തു കൊടുക്കുകയേ ?ഇത്തരം ത്യാഗത്തിന്ന് അവൾ മുതിരുമോ?അതായിരുന്നു അവരെ അലട്ടിയ പ്രശ്നം .

തിരുമേനിയുടെ (സ) ഇംഗിതം മനസ്സിലാക്കുകയും മാതാപിതാക്കളുടെ സംഭാഷണം കേട്ടുകൊണ്ടിരിക്കുകയും ചെയ്ത യുവതി ഈ സമയം അകത്തുനിന്ന് ''അല്ലാഹും റസുലും ഒരു സംഗതി തിരുമാനിച്ചാൽ തന്നിഷ്ടം പ്രവർത്തിക്കാൻ സത്യവിശ്വാസിക്കും  സത്യവിശ്വസിനിക്കും പാടുള്ളതല്ല ' എന്നും അർത്ഥം വരുന്ന ഖുർആൻ വചനം ഓതി. നബിയുടെ പോറ്റു മകനായിരുന്ന സൈദ് ബ്നു ഹരി സയെ വിവാഹം കഴിക്കാൻ വിസമ്മതിച്ച സൈനബ് ബിൻത് ജഹ്ശിന്റെ കര്യത്തിൽ അവതരിച്ച വചനമാണിത് .

സൈദിന്നു സൈനബയെ വധുവായി നിർദ്ദേശിച്ചത് അല്ലാഹുവിന്റെ ഹിതാനുസരണം നബിയാണ് .ജാഹിലിയ്യാകാലത്ത് നിലവിലുണ്ടായിരുന്ന തറവാടിത്ത മനോഭാവത്തിന്നും  ഉച്ചനീചത്വത്തിന്നും എതിരായ ഒരു വെല്ലുവിളിയായിരുന്നു തിരുമേനിയുടെ ഈ നടപടി .നുറ്റാണ്ടുകളായി നിലനിന്ന്  വരുന്ന കീഴ്വത്തുക്കത്തിൽ നിന്ന് വ്യത്യസ്തമായി ഒരു മുൻ അടിമയെ വിവാഹം കഴിക്കാൻ സൈനബ് ആദ്യം കുട്ടാക്കിയില്ലെങ്കിലും മുകളിൽ ചേർത്ത ഖുർആൻ വചനം ഇറങ്ങിയപ്പോൾ അല്ലാഹു വിന്റെയും റസുലിന്റെയും  ഇംഗിതത്തിന്നും തല കുനിക്കുകയും സൈദിനെ സ്വികരിക്കുകയുമുണ്ടായി .ഇവരുടെ ജിവിതത്തിൽ തലപൊക്കിയ അന്തഛിദ്രങ്ങളും സ്വരച്ചേർച്ചയില്ലായ്മയും കരാണം ദാമ്പത്യബന്ധം തുടരാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ സൈദ് മൊഴിചൊല്ലിയ സൈനബിനെ പിന്നിട് അല്ലാഹു വിന്റെ കൽപന പ്രകാരം നബി തിരുമേനി വിവാഹം കഴിക്കുകയാണുണ്ടായത്.

മേൽ പറഞ്ഞ അൻസാരിയുവതി  നബിയുടെ ഇംഗിതത്തെ മാനിക്കാൻ തയ്യാറായി . മറിച്ച് ഒരു നിലപാട് സ്വീകരിക്കാൻ വിശ്വാസികൾക്ക് അധികാരമില്ല .അല്ലാഹുവിന്റെയും റസുലിന്റെയും ഹിതമനുസരിച്ച് ജീവിക്കണമെന്നും നിർബന്ധമുള്ള ആ യുവതി വിവാഹക്കാര്യം വന്നപ്പോൾ ഓർത്തത് തദ്വീഷയകമായ ഖുർആൻ വാക്യമാണ് ." ജൂലൈബീബിനെ ഞാൻ സ്വികരിക്കുന്നു ;അല്ലാഹു വിന്റെ ദൂതൻ എനിക്ക് ഇഷ്ട്ടപ്പെട്ടത്  എന്തായാലും അത് ഏറ്റുവാങ്ങാൻ ഞാൻ ഒരുക്കമാണ് " അവർ മാതാപിതാക്കളോട് തുറന്നു പറഞ്ഞു .ഈ വിവരം അറിഞ്ഞപ്പോൾ തിരുമേനി (സ) ആ യുവതിയുടെ നന്മക്കു വേണ്ടി പ്രാർത്ഥിച്ചു : "അല്ലാഹുവെ ! അവൾക്കു നിർല്ലോഭം നന്മ ചൊരിയണേ ! അവളുടെ ജീവിതം ദുരിതപൂർണ്ണമാക്കരുതേ! "

ബഹ്യസൗന്ദര്യത്തിലോ ദൗതിക സുഖാഡംബർങ്ങളിലോ ഭ്രമമില്ലാത്ത ഒരു സഹധർമ്മിണിയെ കുട്ടിന്നു ലഭിച്ച ജുലൈബീബ് യുദ്ധത്തിൽ വധിക്കപ്പെടുന്നതുവരെ അവരോടെത്ത് ജീവിച്ചു. അദ്ദേഹം എങ്ങിനെ വധിക്കപ്പെട്ടു? നബി (സ) ഒരു യുദ്ധത്തിൽ വിജയം വരിച്ച് അനുചരന്മാരുടെ അതേ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

" ആരെങ്കിലും നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ?" തിരുമേനി (സ) അന്വേഷിച്ചു. സഹാബികൾ ചില വ്യക്തികളുടെ പേരുകൾ പറഞ്ഞു. "ഇനി ആരെങ്കിലുമുണ്ടോ?"

നബി (സ) വിണ്ടും ചോദിച്ചു. അവർ ആലോചിച്ച് ചില സഹാബികളുടെ പേരുകൾകുടി പറഞ്ഞു ." ഇനി ആരെങ്കിലും നഷ്ടപെട്ടിട്ടുണ്ടോ ?"നബി (സ)  പിന്നെയും ആ ചോദ്യം ആവർത്തിച്ചു .ഇനി ആരുമില്ല എന്നായിരുന്നു അനുചരന്മാരുടെ മറുപടി . 

തത്സമയം തിരുമേനി (സ) അറിയിച്ചു. " ജൂലൈബീബ്  നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട് .നിങ്ങൾ യുദ്ധക്കളത്തിൽ തെരഞ്ഞു, നോക്കു." യുദ്ധക്കളത്തിൽ തെരച്ചിൽ നടത്തിയ സഹാബികൾ ജൂലൈബീബ് (റ) ഏഴു മുശ്രിക്കുകളുടെ നടുവിൽ രക്തസാക്ഷിയായി കിടക്കുന്നതാണ് കാണാൻ സാധിച്ചത് .മുശ്രിക്കുകളെ വെട്ടിവീഴ്ത്തിയ ശേഷം അദ്ദേഹവും അന്ത്യശ്വാസം വലിച്ചു !

തന്റെ വിരൂപനായ സഹചാരിയെ കാണാൻ നബി (സ) എണിറ്റുചെന്നു .ജൂലൈബീബ് (റ) മരിച്ചു കിടക്കുന്ന രംഗം കണ്ടപ്പോൾ തിരുമേനി (സ) സാഭിമാനം ഇങ്ങനെ മൊഴിഞ്ഞു : "ഏഴു പേരെ കൊന്നശേഷം  വധിക്കപ്പെട്ടു ! ഇവൻ എന്നിൽപെട്ടവനാണ് ; ഞാൻ ഇവനിൽപെട്ടവനും."   ഇതുതന്നെ നബി മൂന്നുവട്ടം  ആവർത്തിച്ചുകൊണ്ടിരുന്നു  .അനന്തരം സ്വന്തം കൈത്തണ്ടയിൽ തിരുമേനി (സ) ആ മൃതദേഹം ചുമന്ന് ശിഷ്യന്മാർ ഒരുക്കിയ കുഴിയിൽ ഇറക്കിവെച്ചു കഥാപുരുഷനോടുള്ള സ്നേഹപ്രകടനം എന്നതിലുപരി വിനയത്തിന്റെയും ചുമതലബോധത്തിന്റെയും സമൂർത്തഭാവമായിരുന്നു പ്രവാചകശ്രേഷ്ഠന്റെ (സ) ഈ നടപടി .


കടപ്പാട്: കെ കെ മുഹമ്മദ് മദനി , സ്വഹാബികൾ എന്ന കൃതി

No comments:

Post a Comment