Tuesday 2 April 2019

നിസ്കാരത്തിനു ശേഷം ജീവനില്ലാത്ത ചെറിയ പ്രാണികളോ അവയുടെ അംശങ്ങളോ ശരീരത്തിലോ നിസ്കാര സ്ഥലത്തോ കണ്ടാല്‍ നിസ്കാരം മടക്കേണ്ടതുണ്ടോ ? പല്ലികാഷ്ടമോ മറ്റോ ആണെങ്കിലോ



ചത്തുപോയ ഏതു ജീവിയും നജസ് ആണെന്നാണ് പ്രബലാഭിപ്രായം. നിസ്കാര ശേഷം വസ്ത്രത്തിലോ ശരീരത്തിലോ സ്ഥലത്തോ അത് കണ്ടാല്‍ നിസ്കാരം മടക്കേണ്ടതാണ്. എന്നാല്‍ സൂക്ഷിക്കല്‍ പ്രയാസമാവുന്ന വിധം ഈച്ച പോലോത്ത പ്രാണികളുള്ള സ്ഥലത്താണെങ്കില്‍, അത് ശരീരത്തിലോ വസ്ത്രത്തിലോ സ്ഥലത്തോ ഉണ്ടായാലും നിസ്കാരം ശരിയാവുമെന്ന് ഇമാം ഇബ്നുഹജര്‍ (റ)വും മറ്റു ചില പണ്ഡിതരും ഫത്വ നല്‍കിയതായി കാണാം...

പല്ലി, എലി തുടങ്ങിയവയുടെ കാഷ്ടവും നജസ് തന്നെയാണ്. ഈച്ച, വവ്വാല്‍ തുടങ്ങിയവയുടെ കാഷ്ടം നജസാണെങ്കിലും അതിന് ഇളവുള്ളതായി പറയുന്നുണ്ട്. എന്നാല്‍, എലി പോലോത്തവയുടേത് നജസ് തന്നെയാണെന്നാണ് പണ്ഡിതര്‍ പറയുന്നത്. എന്നാല്‍, അവിടെയും സൂക്ഷിക്കല്‍ പ്രയാസമാവും വിധം അവ ധാരാളമായി ഉള്ളിടത്ത് ഇളവുണ്ടെന്ന് ഇബ്നുസിയാദ് (റ) അടക്കമുള്ള പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്...

No comments:

Post a Comment