Thursday 25 April 2019

വീടിന്റെ ഉള്ളില്‍ നിന്നും സ്ത്രീകള്‍ തല മറക്കേണ്ടതുണ്ടോ?



സ്ത്രീകള്‍ക്കു എല്ലാ സമയത്തും ഒരേ ഔറത് അല്ല ഇസ്‍ലാം നിശ്ചയിച്ചിട്ടുള്ളത്. എല്ലാ സമയത്തും അവള്‍ ശരീരമാസകലം മറച്ചിരിക്കണമെന്ന് ഇസ്‍ലാം നിഷ്കര്‍ഷിച്ചിട്ടുമില്ല. നിസ്കാരത്തില്‍ മുഖവും മുന്‍കയ്യും ഒഴിച്ച് മറ്റുള്ളവ മറക്കല്‍ നിര്‍ബന്ധമാണ്. നിസ്കാരത്തിലല്ലാത്ത അവസരത്തില്‍ അവള്‍ സമീപിക്കുന്ന ആളുകള്‍ക്കനുസരിച്ച് ഔറത് വിത്യാസപ്പെടും.  മുസ്‍ലിം സ്ത്രീകളുടേയും വിവാഹ ബന്ധം നിഷിദ്ധമായ പുരുഷന്മാരുടേയും സമീപത്തായിരിക്കുമ്പോള്‍  അവള്‍ കാല്‍മുട്ടുകളുടേയും പൊക്കിളിന്റേയും ഇടയിലുള്ളതാണ് മറക്കേണ്ടത്. അല്ലാത്തത് മറക്കേണ്ടതില്ല. അന്യ പുരുഷന്മാരുടെ സന്നധിയില്‍ അവള്‍ ശരീരം മുഴുവന്‍ മറക്കേണ്ടതാണ്. ഇങ്ങനെയാണ് ഇസ്‍ലാം സ്ത്രീയുടെ ഔറത് നിശ്ചയിച്ചിട്ടുള്ളത്. അവളെ കാണുന്ന ആളുകള്‍ക്കനുസരിച്ചാണ് മറക്കേണ്ട ഭാഗങ്ങള്‍ തീരുമാനിക്കേണ്ടത്. വീട്ടിലായിരിക്കുക പുറത്തായിരിക്കുക എന്നതല്ല ഔറത് നിശ്ചയിക്കാനുള്ള മാനദണ്ഡം. അപ്പോള്‍ വീട്ടില്‍ അന്യപുരുഷന്മാര്‍ കാണാത്ത അവസരത്തില്‍ അവള്‍ തല മറക്കേണ്ടതില്ല.

No comments:

Post a Comment