Saturday 20 April 2019

ഭക്ഷണം നജസാകാൻ സാധ്യതയുള്ള വിദേശത്തു നിന്നും മറ്റും ലഭിക്കുന്ന ഭക്ഷണം കഴിക്കാമോ? അമുസ്ലിംകളുടെ വസ്ത്രവും മറ്റും ഉപയോഗിക്കാമോ?



നജസുകളുപയോഗിച്ചു മതാചാരങ്ങൾ നടത്താത്ത മറ്റു മതക്കാരുടെ പാത്രങ്ങൾ മുസ്ലിംകളുടേതുപോലെത്തന്നെയണ്. കാരണം നബി(സ) മുശ്രിക്കുകളുടെ ഭക്ഷണപാത്രങ്ങളിൽ നിന്നു ശുദ്ധിവരുത്തുകയും, നസാറാക്കളുടെ മൺപാത്രത്തിൽ നിന്നു "വുളു' ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ അതുപയോഗിക്കൽ കറാഹത്താണ്. അവർ നജസ് സൂക്ഷിക്കാത്തതാണ് കാരണം. അഗ്നി ആരാധകരിലെ ഒരു വിഭാഗം
മതചടങ്ങായി പശുമൂത്രം കൊണ്ടു ശുദ്ധിയാക്കുന്നു. ഇതു
പോലെയുള്ളവരുടെ പാതങ്ങളും മറ്റും ഉപയോഗിക്കുന്നതിൽ രണ്ടഭിപ്രായമുണ്ട്. അതിൽ ആധികാരികമായത് അവരുടേതും കറാഹത്തു തന്നെയാണെന്നാണ്.

നജസു സൂക്ഷിക്കാത്ത അറവുകാരുടെയും കള്ളു കാച്ചുന്നവരുടെയും പാത്രങ്ങളും മറ്റും ഉപയോഗിക്കൽ കറാഹത്താണ്.

ഇമാം ശർവാനി(റ) എഴുതുന്നു: അമുസ്ലിംകളുടെ പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കൽ കറാഹത്താണ്. ഇപ്രകാരം തന്നെ നജസിന്റെ കാര്യം ശ്രദ്ധിക്കാത്തമുസ്ലിംകളുടെതും കറാഹത്താണ്. (ശർവാനി: 1/127)

മാലിന്യം (നജസ്) ശ്രദ്ധിക്കാത്തവരുടെ ഹോട്ടലുകളിൽ കയറി അവരുടെ ഭക്ഷണവും പാത്രവുമെല്ലാം ഉപയോഗിക്കൽ അനുവദനീയമാണെങ്കിലും അതു കറാഹത്താണ്. അവരുടെ ഭക്ഷണം നജസു കലർന്നിട്ടുണ്ടോ ഇല്ലേ എന്നു സംശയിച്ചാൽ പോലും ഇതുതന്നെയാണ് വിധി.

പണ്ഡിതർ പറയുന്നതു കാണുക: കള്ളുകച്ചവടക്കാർ, അതുണ്ടാക്കുന്നവർ,
ആർത്തവകാരികൾ, കുട്ടികൾ മുതലായവരുടെ വസ്ത്രങ്ങൾ,
നജസു കൊണ്ടു മതാചാരങ്ങൾ നടത്തുന്നവരുടെ പാത്രങ്ങൾ, പൊതുവെ നജസിൽ വീഴാൻ സാധ്യതയുള്ള ഇലകൾ, കുട്ടികളുടെ വായയിൽ നിന്നൊലിക്കുന്ന കേലകൾ, പന്നിയുടെ നെയ്യും ചേർത്തുണ്ടാക്കിയതാണെന്ന് പ്രചാരത്തിലുള്ള കമ്പിളി വസ്ത്രങ്ങൾ, പന്നിയുടെ പാൽ കുടൽ ചേർത്തുണ്ടാക്കിയതാണെന്ന് പ്രചരിച്ച സിറിയൻ പാൽകട്ടി തുടങ്ങിയവയെല്ലാം അടിസ്ഥാനം ശുദ്ധമായ വസ്തുക്കളിൽ പെട്ടതാണ്. അവയെല്ലാം ഉപയോഗിക്കാം.

ഒരിക്കൽ നബി(സ)യുടെ അടുത്ത് സിറിയൻ പാൽകട്ടി കൊണ്ടുവരപ്പെട്ടു.
അപ്പോൾ നബി(സ) അന്വേഷിക്കാതെ അതെടുത്തു തിന്നു.
(ഫത്ഹുൽ മുഈൻ: 4/42, തുഹ്ഫ: 1/308, ഇആനത്ത്; 1/105)

No comments:

Post a Comment