Saturday 20 April 2019

ഭര്‍ത്താവിന്റെ സമ്മതമില്ലാതെ അന്യര്‍ക്ക് ഭക്ഷണം കൊടുക്കാമോ



പെണ്ണ് ഭര്‍ത്താവിന്റെ വീട്ടുകാര്യങ്ങള്‍ നോക്കേണ്ട സ്ത്രീയാണ്. അപ്പോള്‍ അവന്റെ സമ്പത്ത് അന്യായമായി ചെലവഴിക്കാന്‍ പാടില്ല. അവന്റെ അഭാവത്തില്‍ വിരിപ്പിലോ സമ്പത്തിലോ വഞ്ചന നടത്തരുത്...

 ആയിഷ(റ)യെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ്: നബിﷺ പറഞ്ഞു: ഒരു പെണ്ണ് അവളുടെ വീട്ടിലുള്ള ഭക്ഷണത്തില്‍ നിന്ന് ചെലവഴിക്കുമ്പോള്‍ (ഭര്‍ത്താവിന്റെ തൃപ്തിയോടെ വീട്ടുകാര്‍, അതിഥികള്‍ പോലോത്തവര്‍ക്ക് ചെലവഴിക്കുന്നത്) അവള്‍ക്കതിനു കൂലി ലഭിക്കുന്നതാണ്. അത് സമ്പാദിച്ച ഭർത്താവിനും സൂക്ഷിച്ചവനും കൂലി ലഭിക്കും. ഓരോരുത്തരുടെയും കൂലി കൊണ്ട് മറ്റൊരാളുടെ കൂലി കുറയുകയില്ല.( صحيح البخاري )

 നബിﷺപറയുന്നു:  ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മറ്റുള്ളവര്‍ക്ക് സമ്മതമില്ലാതെ (തൃപ്തിയില്ലാതെ) ഭക്ഷണം കൊടുക്കല്‍ ഒരു പെണ്ണിന് (ഭാര്യക്ക്) ഹലാലല്ല. കേടുവരുമെന്നുറപ്പുള്ള ഭക്ഷണം കൊടുക്കുന്നതിന് സമ്മതം വേണ്ട. ഭര്‍ത്താവിന്റെ പൊരുത്തത്തോടെ കൊടുത്താല്‍ അവള്‍ക്കും കൂലി ലഭിക്കും. സമ്മതമില്ലാതെയോ തൃപ്തിയില്ലാതെയോ കൊടുത്താല്‍ ഭര്‍ത്താവിനു കൂലിയും ഭാര്യക്ക് കുറ്റവുമാണ് കിട്ടുക...
(شرح عقود اللجين في بيان حقوق الزوجين   / محمد بن عمر نووي الجاوي )

No comments:

Post a Comment