Thursday 4 April 2019

ഔറത്ത് മറക്കുന്നതിന്‍റെ നിയമങ്ങള്‍ എന്താണ് ? ഒറ്റ തുണി കൊണ്ട് പൊക്കിള്‍ മുതല്‍ കാല്‍ മുട്ട് വരെ മറക്കണം എന്നുണ്ടോ



ഔറത്ത് മറക്കല്‍ നിര്‍ബന്ധമാണ്. പുരുഷന്റെ ഔറത് മുട്ടുപൊക്കിളിനു ഇടയിലുള്ള സ്ഥലമാണ്. അതിനാല്‍ മുട്ടും പൊക്കിളും മറയത്തക്ക വിധമായിരിക്കണം വസ്ത്രം ധരിക്കേണ്ടത്. മുകളില്‍ നിന്നും പാര്‍ശ്വങ്ങളില്‍ നിന്നും നോക്കിയാല്‍ കാണാത്തവിധം, തൊലിയുടെ നിറം കാണാന്‍ സാധ്യതയില്ലാത്ത രീതിയിലാണ് ഔറത്ത് മറക്കേണ്ടത്...

നിസ്കാരം, ജുമുഅ ഖുതുബ, ത്വവാഫ് തുടങ്ങിയ ഇബാദത്തുകള്‍ ശരിയാകാനുള്ള നിബന്ധന കൂടിയാണ് ഔറത്ത് മറക്കല്‍. നിസ്കാരത്തിനു പുറത്തും ഔറത്ത് മറക്കല്‍ നിര്‍ബന്ധമാണ്. കുളി മുറികള്‍ പോലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ആവശ്യങ്ങളുണ്ടെങ്കില്‍ ഔറത്ത് വെളിവാക്കുന്നതില്‍ ഹറാമില്ല. പക്ഷേ, മറക്കലാണ് അഭികാമ്യം എന്നു പറയേണ്ടതില്ലല്ലോ...

ഒരു ആവശ്യവുമില്ലാതെ നഗ്നത പ്രകടിപ്പിക്കല്‍ നിഷിദ്ധം തന്നെ. സ്ത്രീകളുടെ ഔറത്ത് നിസ്കാരം, ത്വവാഫ് തുടങ്ങിയ ആരാധനാ സമയത്ത് മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങളാണ്. അന്യ പുരുഷന്മാരുടെ മുമ്പില്‍ ശരീരം മുഴുവന്‍ മറക്കേണ്ടതാണ്. വിവാഹ ബന്ധം നിഷിദ്ധമായ പുരുഷന്മാരുടെ അടുക്കലും മുസ്ലിം സ്ത്രീകളുടെ അടുക്കലും മുട്ടു പൊക്കിളിന്‍റെ ഇടയിലുള്ള സ്ഥലമാണ് ഔറത്ത്. ഇതാണ് ഔറത്ത് മറക്കുന്നതിന്‍റെ ഒരു ഏകദേശ വിശദീകരണം...

ഔറത്ത് മറക്കല്‍ ഒരു വസ്ത്രം കൊണ്ടു തന്നെ വേണമെന്ന് നിബന്ധനയില്ല. എന്നാല്‍ പേന്റോ തുണിയോ പൊക്കിളിനു താഴെ ധരിക്കുകയും ബാക്കി ഭാഗം കുപ്പായം കൊണ്ടു മറക്കുകയും ചെയ്യുമ്പോള്‍, മുകളിലൂടെ ആ ഭാഗം കാണാനുള്ള സാധ്യത ഇല്ലെന്ന് ഉറപ്പു വരുത്തണം. കുപ്പായത്തിന്‍റെ മുകളിലെ കുടുക്കുകള്‍ ബന്ധിച്ചിട്ടും പാകമായ ബനിയന്‍ പോലെയുള്ള അടിവസ്ത്രങ്ങള്‍ ധരിച്ചും ഈ സാധ്യത തടയാവുന്നതാണ്...

No comments:

Post a Comment