Saturday 20 April 2019

വിമാനത്തിൽ നിന്നു കിട്ടുന്ന മാംസാഹാരം കഴി ക്കാൻ പറ്റുമോ? അത് അറുത്തതാണെന്ന് എങ്ങിനെ ഉറപ്പിക്കും?



അനുവദനീയം, നിഷിദ്ധം, ശുദ്ധി, നജസ് ഇങ്ങനെയുള്ള അടിസ്ഥാനം സ്ഥിരപ്പെട്ടാൽ അതു നീങ്ങണമെങ്കിൽ പൂർണ്മായ ഉറപ്പു ലഭിക്കണം. ഒരാളുടെ കൈവശം സുറുക്കക്കുപ്പിയോ, ഭക്ഷിക്കപ്പെടുന്നതിന്റെ പാലോ, വെണ്ണയോ, ഉണ്ടാവുകയും അതു നജസാണോ എന്നു സംശയിക്കുകയും ചെയ്താൽ ഇവയൊന്നും ഉപയോഗിക്കൽ ഹറാമില്ല.

പ്രസ്തുത വിവരണത്തിൽ നിന്നും നജസാണോ അല്ലയോ എന്നു സംശയിച്ചാൽ പോലും അടിസ്ഥാനം ശുദ്ധിയാണെങ്കിൽ ഉപയോഗിക്കാമെന്നു വ്യക്തമായി.

ഇമാം ശർവാനി എഴുതുന്നു: മിസ്റിലും അടുത്ത പ്രദേശങ്ങളിലും
വേവിക്കപ്പെട്ട പത്തിരി ഇതിൽ പെടുന്നു. കാരണം, അതിൽ
മിക്കതും ചാണകം ചേർത്തിയുണ്ടാക്കുന്നതിൽ നിന്ന് കത്തിക്കുന്നതാകയാൽ നജസ് ചേർന്നിരിക്കും. ഇതിന്റെ അടിസ്ഥാനം ശുദ്ധിയുള്ളതാകയാൽ ഇതും 'ശുദ്ധിയുള്ളതാണ്.(ശർവാനി: 1/117)


എന്നാൽ മാംസം നിരുപാധികം ഭക്ഷിച്ചുകൂടാ. പണ്ഡിതർ പറയുന്നു: “തൂവൽ, എല്ല്, രോമം, മുടി എന്നിവയെല്ലാം കുപ്പത്തൊട്ടിയിൽ കാണപ്പെട്ടാൽ പോലും ശുദ്ധിയുള്ളതാണെന്നു വിധിയെഴുതപ്പെടും. ഇപ്രകാരം തന്നെ യാണ്തോലിന്റെ കഷ്ണവും. എന്നാൽ ഇങ്ങനെ അവഗണിക്കപ്പെട്ട ഇറച്ചിക്കഷണം ലഭിച്ചാൽ അതു ശുദ്ധിയുള്ളതായി വിധിക്കപ്പെടില്ല. കാരണം, ഇറച്ചിയുടെ സ്ഥിതി അതിനെ സൂക്ഷിച്ചുവെക്കലാണ്. ഇറച്ചിക്കഷ്ണം പൊതിയിലോ, പാത്ര
ത്തിലോ ലഭിച്ചാൽ ശുദ്ധിയുള്ളതായി പരിഗണിക്കപ്പെടും.''(ഖൽയൂബി: 1/71,72)


ഏത് നാട്ടിൽ നിന്നും കിട്ടുന്ന ഇറച്ചി ഇങ്ങനെ ഉപയോഗിച്ചുകൂടാ. കർമ്മശാസ്ത്രജ്ഞാനികൾ പറയുന്നു: അഗ്നി ആരാധകരില്ലാത്ത സ്ഥലത്തുവെച്ചു പാത്രത്തി ലോ, പൊതിഞ്ഞാ ഒരിറച്ചിക്കഷണം ലഭിച്ചാൽ അതു ശുദ്ധിയുള്ളതായി പരിഗണിക്കും. അതു പൊതിയൊന്നുമില്ലാതെ അവി
ഗണിക്കപ്പെട്ടതായി ലഭിച്ചാൽ നജസുമാണ്. പാത്രത്തിലോ,പൊതിഞ്ഞാ ലഭിച്ചത് അഗ്നി ആരാധകർ കൂടുതലുള്ള സ്ഥലത്തു നിന്നായാൽ അതും നജസാണ്. (മുഗ്നി,ശർവാനി: 1/116,117)

മേൽപറഞ്ഞതിൽ നിന്നും വിമാനത്തിലോ, മറ്റു രാഷ്ടങ്ങളിൽ നിന്നോ ലഭിക്കുന്നത് മുസ്ലിം രാഷ്ട്രത്തിൽ നിന്നോ, സത്യവിശ്വാസികൾ കൂടുതലുള്ള സ്ഥലത്തുനിന്നോ ലഭിച്ചതാണെങ്കിൽ ഉപയോഗിക്കാം. അന്യമതക്കാരുടെ
നാട്ടിൽ നിന്നും വന്ന പാക്കറ്റിറച്ചി ഉപയോഗിക്കാൻ പാടില്ല.

No comments:

Post a Comment