Friday 7 May 2021

ഹജ്ജിന് ഇഹ്റാം ചെയ്താൽ തൽബിയ്യത്ത് സുന്നത്താണല്ലോ. സ്ത്രീകൾക്കും സുന്നത്താണോ

 

അതെ! സുന്നത്താണ്. തൽബിയ്യത്ത് [لَبَّيْكَ اللَّهُمَّ لَبَّيْكَ الخ] ചെല്ലൽ സ്ത്രീകൾക്കും പുരുഷന്മാർക്കും സുന്നത്താണ്. അത് അധികരിപ്പിക്കുകയും വേണം. എന്നാൽ 

പുരുഷന്മാർ ശബ്ദം ഉയർത്തിയാണ് ചൊല്ലേണ്ടത്. അവരോട് അങ്ങനെയാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്. 

സ്ത്രീകൾ സ്വന്തം ശരീരത്തെ കേൾപിക്കുന്ന നിലയിൽ ശബ്ദം ഉയർത്തലാണ് സുന്നത്ത്. അതിനേക്കാളും ശബ്ദം ഉയർത്തൽ കറാഹത്താണ്. (തുഹ്ഫ : 4/61)

(ويستحب إكثار التلبية) للاتباع (ورفع صوته بها) ولو في المسجد بحيث لا يجهد نفسه ولا ينقطع صوته (في) متعلق بإكثار ورفع (دوام إحرامه) أي جميع حالاته للخبر الصحيح «أتاني جبريل فأمرني أن آمر أصحابي أن يرفعوا أصواتهم بالتلبية» واحترز بدوام إحرامه عن التلبية المقترنة بابتدائه فيسن الإسرار بها؛ لأنه يسن فيها ذكر ما أحرم به فطلب منه الإسرار؛ لأنه أوفق بالإخلاص وبقوله صوته عن المرأة والخنثى فيسن لهما إسماع أنفسهما فقط ويكره لهما الزيادة على ذلك.( تحفة المحتاج : ٤/٦١)


അലി അഷ്ക്കർ : 9526765555


No comments:

Post a Comment