Tuesday, 15 December 2020

പതിനാലാം രാവിനെക്കാൾ സൗന്ദര്യം

 

ഹിജ്റാബ്ദം രണ്ടാം നൂറ്റാണ്ടിൽ അറബുനാട്ടിൽ ഒരു ത്വലാഖ് വിവാദമുണ്ടായി. സംഭവം ഇങ്ങനെ:

ഒരാൾ തന്റെ ഭാര്യയെ വളരെയധികം സ്നേഹിക്കുന്നു.പക്ഷേ, ഭാര്യ  മെലിഞ്ഞൊട്ടിയതിൽ അയാൾ അസംതൃപ്തനാണ്. അവൾ ആഹാരം കഴിച്ചു ശരീരം പുഷ്ടിപ്പെടുത്താൻ ഭർത്താവ് അവളോട് ഉപദേശിച്ചു.

സഹധർമ്മിണി ഈ ഉപദേശം ഗൗരവമായി കണക്കിലെടുക്കാൻ വേണ്ടി അദ്ദേഹം ഇങ്ങനെ പറഞ്ഞു:

”ഞാൻ ഒരു യാത്രപോകുന്നു.തിരിച്ചുവരുമ്പോഴേക്ക് നീ അതീവ സുന്ദരിയായി മാറണം.

പതിനാലാം രാവിനേക്കാൾ സൗന്ദര്യം നിനക്കുണ്ടാവണം.ഇല്ലാത്തപക്ഷം നിന്റെ ത്വലാഖ് മൂന്നും സംഭവിക്കുന്നതാണ്”.

ഈ വാക്കിന്റെ ഗൗരവം മനസ്സിലാക്കാതെ അദ്ദേഹം നടത്തിയ പ്രഖ്യാപനം പ്രശ്നത്തിനിടയാക്കി. ഭർത്താവ് യാത്രകഴിഞ്ഞു തിരിച്ചെത്തി.

ഭാര്യയുടെ ശരീരം പുഷ്ടിച്ചിരിക്കുന്നു. അതുമൂലം സൗന്ദര്യ വർദ്ധനവുമുണ്ടായി. പക്ഷേ,പതിനാലാം രാവിനേക്കാൾ സൗന്ദര്യം എങ്ങനെ ലഭിക്കാൻ!

പ്രശ്നം പണ്ഡിതരുടെ അടുത്തെത്തി.

ഭർത്താവ് ഞെട്ടി.

പണ്ഡിതരുടെ ഫത്വ വന്നു:താങ്കളുടെ ഭാര്യയുടെ ത്വലാഖ് സംഭവിച്ചിരിക്കുന്നു.

താങ്കളുടെ ഭാര്യയ്ക്ക് പതിനാലാം രാവിനേക്കാൾ സൗന്ദര്യമില്ല.

ഭർത്താവ് ദുഃഖിതനായി.

അദ്ദേഹം പറഞ്ഞു: ഞാൻ ത്വലാഖു ഉദ്ദേശിച്ചു പറഞ്ഞതല്ല. ഭാര്യ സൗന്ദര്യവതിയാവാൻ വേണ്ടി പറഞ്ഞതാണ്.

എങ്ങനെ പറഞ്ഞാലും ശരി ത്വലാഖ് സംഭവിച്ചുകഴിഞ്ഞു -പണ്ഡിതർ മറുപടി പറഞ്ഞു.

ഭാര്യയെ ഉപേക്ഷിക്കാൻ അദ്ദേഹത്തിന് ഒട്ടും മനസ്സില്ല.

അനുകൂല ഫത്വ തേടി അദ്ദേഹം ഒരു മഹാപണ്ഡിതന്റെ തിരുസന്നിധിയിലെത്തി. ആ പണ്ഡിതനുമായി സംസാരിക്കും മുമ്പ് അദ്ദേഹത്തിന്റെ ദറസിൽ പഠിക്കുന്ന ഒരു മുതഅല്ലിം പ്രശ്നം അന്വേഷിച്ചു.

ഭർത്താവ് പറഞ്ഞ വാക്കുകൾ ഈ വിദ്യാർത്ഥി വിലയിരുത്തികൊണ്ട് പറഞ്ഞു. ഈ വാക്കുകൾ കൊണ്ട് നിങ്ങളുടെ ഭാര്യയുടെ ത്വലാഖ് സംഭവിക്കുകയില്ല. 

പക്ഷേ , ഈ വിദ്യാർത്ഥിയുടെ വാക്ക് മാത്രം അവലംബിക്കാൻ അയാൾക്ക് ധൈര്യം വന്നില്ല.

അദ്ദേഹം പള്ളിയിൽ പ്രവേശിച്ചു. ഉദ്ദേശിച്ച മഹാപണ്ഡിതന്റെ മുമ്പിലെത്തി പ്രശ്നം അവതരിപ്പിച്ചു.

പ്രഥമദൃഷ്ട്യാ ത്വലാഖ് സംഭവിച്ചു എന്ന മറുപടിയാണ് പണ്ഡിതൻ നല്കിയത്.

ഭർത്താവിന്റെ മുഖം മങ്ങി.

ശിഷ്യൻ പറഞ്ഞ മറുപടി ഗുരുവിന്റെ ശ്രദ്ധയിൽ പെടുത്തി. ഗുരു ശിഷ്യനെ വിളിച്ചു വിശദീകരണം ആവശ്യപ്പെട്ടു.


ഗുരു: ”ഈ പ്രശ്നത്തിൽ താങ്കൾ എന്തുകൊണ്ടാണിങ്ങനെ മറുപടി നല്കിയത്?

ശിഷ്യൻ: ഭർത്താവ് പറഞ്ഞ വാക്കുകളെന്തായിരുന്നു ?

ഭർത്താവ്:പതിനാലാം രാവിനേക്കാൾ സൗന്ദര്യം നിനക്കില്ലാത്തപക്ഷം നിന്റെ മൂന്നു ത്വലാഖും സംഭവിക്കുന്നതാണ്.

ശിഷ്യൻ: ഈ പ്രഖ്യാപനം കൊണ്ട് ത്വലാഖ് സംഭവിക്കില്ല.

ഗുരു: എന്തുകൊണ്ട്, എന്താണ് തെളിവ്?

ശിഷ്യൻ: വിശുദ്ധ ഖുർആൻ അടിസ്ഥാനപ്പെടുത്തിയാണ് ഞാൻ പറഞ്ഞത്.

ഗുരു: ഏത് ഖുർആൻ വചനം?

ശിഷ്യൻ:ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പതിനാലാം രാവിനേക്കാൾ സൗന്ദര്യമുണ്ടെന്നു വിശുദ്ധ ഖുർആൻ പറഞ്ഞിരിക്കുന്നു.

ഗുരു: എന്ത്!? എവിടെയാണത്?


ശിഷ്യൻ: അല്ലാഹു പറയുന്നു - നിശ്ചയം മനുഷ്യനെ നാം ഏറ്റവും സുന്ദരമായരൂപത്തിൽ സൃഷ്ടിച്ചിരിക്കുന്നു.(ഖുർആൻ 95/4)

ഗുരുനാഥൻ എഴുന്നേറ്റു നിന്ന് ശിഷ്യനെ അനുമോദിച്ചു.

ഏറ്റവും സുന്ദരരൂപത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യർക്ക് പതിനാലാം രാവിനേക്കാളും മറ്റെന്തിനേക്കാളും സൗന്ദര്യമുണ്ടെന്ന് വിശുദ്ധ ഖുർആൻ പറഞ്ഞത് അപ്പോഴാണ് ഗുരുനാഥനും മറ്റും മനസ്സിലാക്കിയത്.

അങ്ങനെ ത്വലാഖ് പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടു. ഈ ശിഷ്യന്റെ അപഗ്രഥന സാമർഥ്യത്തെ എല്ലാവരും ശ്ലാഘിച്ചു.

ആരായിരുന്നു ഈ ശിഷ്യൻ?

അവരാണ് രണ്ടാം നൂറ്റാണ്ടിലെ മുജദ്ദിദും നാലു മദ്ഹബിന്റെ ഇമാമുകളിൽ ഒരാളുമായ ഇമാം ശാഫിഈ(റ)


അവലംബം:മനാഖിബുശ്ശാഫിഈ

മടങ്ങി വരാത്ത യാത്ര

 

ഖലീഫ ഹാറൂൻ റഷീദ് ബുഹ്ലൂലിന്‌ ഒരു ഊന്നുവടി നൽകി. "ലോകത്തെ ഏറ്റവും വിഡ്ഢിയായ മനുഷ്യനുള്ളതാണ് ഇത് - നിങ്ങളേക്കാൾ ഇതിനു അവകാശിയായ ആരെയെങ്കിലും കണ്ടാൽ ഇത് അവർക്ക് നൽകാം" എന്ന് പറഞ്ഞുവത്രേ!. 

ബുഹ്ലൂൽ ആളുകളുടെ കണ്ണിൽ ഒരു ഭ്രാന്തനായിരുന്നു, ബുദ്ധിമാനായ ഭ്രാന്തൻ. 'ദേഹേച്ഛകളെ നിയന്ത്രിക്കുകയും ആഖിറത്തിന് വേണ്ടി പണിയെടുക്കുകയും ചെയ്യുന്നവരാണ് ബുദ്ധിമാന്മാർ' എന്ന് ആദരവായ നബിതങ്ങൾ പഠിപ്പിച്ച യഥാർത്ഥ ബുദ്ധിമാൻ. ബുഹ്ലൂലിലെ നന്നായറിയാവുന്ന ഖലീഫ എന്താണ് പ്രതികരണം എന്നറിയാനോ മറ്റുദ്ദേശ്യത്തിലോ നൽകിയതാകാം.

കാലം മുന്നോട്ട് നീങ്ങി - ഖലീഫ രോഗബാധിതനായപ്പോൾ ബുഹ്ലൂൽ അദ്ദേഹത്തെ സന്ദർശിച്ച് എന്താണാവസ്ഥ എന്നന്വേഷിച്ചു - 'ചികിത്സകൾ ഒന്നും ഫലിക്കുന്നില്ലെന്നും തനിക്ക് അന്ത്യയാത്രക്ക് സമയമായെന്ന് തോന്നുന്നു'വെന്നും അദ്ദേഹം മറുപടി പറഞ്ഞു. 

ബുഹ്ലൂൽ: "എവിടേക്കാണ് നിങ്ങൾ പോകുന്നത്?"

ഖലീഫ: "അടുത്ത ലോകത്തേക്ക്" 

ബുഹ്ലൂൽ: "എത്രകാലം അവിടെ താമസിക്കും? എന്ന് തിരിച്ചുവരും?"

ഖലീഫ: "ആ ലോകത്ത് നിന്നും ആരും തിരിച്ചു വന്നിട്ടില്ല"

ബുഹ്ലൂൽ: "അങ്ങനെയെങ്കിൽ നിങ്ങൾ ഈ യാത്രക്കായി പ്രത്യേകമായ ഒരുക്കങ്ങൾ നടത്തിക്കാണും - മുന്നോടിയായി അവിടെ സൌകര്യങ്ങൾ എല്ലാം ഒരുക്കിവെക്കാൻ പ്രതിനിധിസംഘത്തെ അയച്ചോ?"

ഖലീഫ: "അവിടേക്ക് നിങ്ങൾ തനിച്ചു വേണം പോകാൻ - ഞാൻ അതിനായി ഒരുക്കമൊന്നും നടത്തിയിട്ടില്ല."

ബുഹ്ലൂൽ: "ഓ അമീറുൽ മുഅ്മിനീൻ, ചെറിയ ചെറിയ യാത്രകൾ നടത്താൻ ഉദ്ദേശിക്കുമ്പോൾ പോലും അവിടെ രാജസൗകര്യങ്ങൾ ഒരുക്കിവെക്കാൻ വേണ്ടി സംഘത്തെ അയക്കുകയും തയ്യാറെടുക്കുകയും ചെയ്തിരുന്ന നിങ്ങൾ എന്നെന്നും ജീവിക്കാൻ പോകുന്ന സ്ഥലത്തേക്ക് ഉള്ള യാത്രക്കായി ഒരു തയ്യാറെടുപ്പും നടത്തിയില്ലെന്നോ?! എനിക്ക് തോന്നുന്നത് അന്ന് നിങ്ങൾ എനിക്ക് തന്ന വടി ഏൽപ്പിക്കാൻ എന്നേക്കാൾ അർഹനായ ആൾ നിങ്ങളാണെന്നാണ്!!"

ശരിയാണ് - ഐഹിക ലോകത്തെ കിടപ്പിനുള്ള മെത്തയും വിരിപ്പും വിരിച്ചു തരാൻ ആളുണ്ടാകും. എന്നാൽ അപ്പുറം തിരിച്ചു വരാത്തൊരു ലോകത്ത് കാലമേറെ നമുക്ക് താമസിക്കണം. അവിടെ നമുക്ക് കിടക്കാനുള്ള വിരിപ്പ് ഈ ലോകത്ത് വെച്ച് തന്നെ നാം നെയ്തെടുത്താൽ തീർച്ചയായും കിടപ്പ് സുഖ സന്തോഷപൂർവ്വമാകും.

ഹസ്രത്ത് അലി(റ) തങ്ങൾ ഒരു ഖബറിന് അരികെ നിന്ന് അതിനുള്ളിൽ ഉള്ളവരോട് നിങ്ങളുടെ അവസ്ഥ എന്താണെന്ന് ചോദിച്ചു. ശേഷം അവിടുന്ന് തന്നെ പറഞ്ഞു: "അവർക്കെങ്ങാനും മറുപടി പറയാനുള്ള അനുമതി അല്ലാഹു കൊടുത്തിരുന്നുവെങ്കിൽ തഖ്'വയാകുന്നു (ഖബറിലേക്കുള്ള) ഏറ്റവും നല്ല വിഭവം എന്നവർ പറയുമായിരുന്നു"

ഖബറിൽ വിരിക്കാനുള്ള സകല സൗകര്യങ്ങളുടെയും വിരിപ്പ് തുന്നിച്ചേർക്കേണ്ടത് തഖ്'വായുടെ ഇഴനൂലുകൽ സൽക്കർമ്മങ്ങളിൽ കോർത്താകണം. ഇലാഹായ നാഥന്റെ മുമ്പിൽ കുനിച്ചു നിർത്തി വിചാരണ ചെയ്യപ്പെടുന്ന നാളിനെ ഭയന്ന് കൊണ്ടുള്ള ജീവിതം തീർച്ചയായും ഐഹികമായ മണിമെത്തകളെ മനസ്സാ വെടിഞ്ഞ് ബർസഖിന്റെ മറക്ക് അപ്പുറത്തെ വിരിപ്പിനായി പണിയെടുക്കാൻ നമ്മെ ഒരുക്കുമെന്നത് തീർച്ച.

ഹസ്രത്ത് ഉമർ(റ) വിന്റെ കാലത്ത് വ്യഭിചാരത്തിന്റെ കെണിയിൽ നിന്നും അല്ലാഹുവിനെ ഭയന്ന് രക്ഷ നേടി, അവന്റെ ആയത്ത് കേട്ടതോടെ മരിച്ചു വീണ യുവാവിന്റെ ഖബറിങ്കൽ ചെന്ന് അവന്റെ അവസ്ഥ ചോദിച്ച ഉമർ തങ്ങളോട് ഖബറിൽ നിന്നും 'എനിക്കെന്റെ റബ്ബ് അവൻ വാഗ്ദാനം ചെയ്ത രണ്ട് സ്വർഗ്ഗങ്ങൾ തന്നു' എന്ന് വിളിച്ചു പറഞ്ഞ ചെറുപ്പക്കാരൻ വിരിച്ച വിരിപ്പാണ് നമുക്കും വേണ്ടത്.

 من كفر فعليه كفره ومن عمل صالحا فلأنفسهم يمهدون 

(ആശയം) ഏതൊരാൾക്കും അവന്റെ കർമ്മത്തിന്റെ നിലയനുസരിച്ചുള്ള ശിക്ഷയും രക്ഷയും റബ്ബിൽ നിന്നും ലഭിക്കുക തന്നെ ചെയ്യും - അല്ലാഹുവിനെ ധിക്കരിച്ചവന് അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരും. നല്ല നല്ല കർമ്മങ്ങളുമായി മുന്നേറുന്നവൻ അവന്റെ സ്വന്തം ശരീരത്തിനുള്ള രക്ഷയുടെ വിരിപ്പ് വിരിക്കുകയാണ്.

'ഒരേയൊരു നാൾ മാത്രം ജീവിതത്തിൽ ബാക്കിയുള്ളൂ എന്നറിഞ്ഞാൽ ആ ദിവസം നിങ്ങൾ എന്ത് ചെയ്യും'എന്നോരാളോട് ചോദിച്ചാൽ എന്താകും മറുപടി?!  ചെയ്യാവുന്ന ഏത് കർമ്മമാണ്‌ ഏറ്റവും പ്രതിഫലാർഹം എന്നോർത്ത് വിഷണ്ണനായി വെപ്രാളപ്പെടുകയാകും നാമാണെങ്കിൽ.  

ഒരു മഹാൻ പറഞ്ഞ മറുപടി നമ്മെ പിടിച്ചു കുലുക്കിയേക്കും - "ഞാൻ എന്റെ സ്വാഭാവികമായ ജീവിതത്തിൽ ഒരു മാറ്റവും വരുത്തില്ല - കാരണം ഇന്ന് വരെ എന്റെ ജീവിതത്തിൽ കഴിഞ്ഞു പോയ ഓരോ നാളും ഇതെന്റെ അവസാന ദിവസമാണ് എന്ന നിലയിലാണ് ഞാൻ ജീവിച്ചത്!".

അവരൊക്കെ വിജയത്തിന്റെ പതുപതുത്ത സ്വർഗ്ഗീയ വിരിപ്പ് ഖബറിൽ വിരിച്ചു വെച്ചവരാണ്. ഖബറിലെ ആദ്യരാത്രിയിൽ തന്റെ കർമ്മങ്ങളാകുന്ന കൂട്ടുകാരനെ സന്തോഷത്തോടെ കണ്ടുമുട്ടിയവർ. നമുക്കും വേണം അവിടേക്ക് വിരിപ്പ് - 4 ഭാഗത്ത് നിന്നും സ്വർഗ്ഗീയ പരിമളം സുഗന്ധം പരത്തുന്ന ഖബറെന്ന അറയിലെ ആദ്യരാത്രിയിൽ വിരിക്കാൻ...

 وسارعوا إلى مغفرة من ربكم وجنة عرضها السماوات والأرض أعدت للمتقين


(നൗഫൽ) 

അബ്ദുറഹ്മാനുബ്നു ഔഫ് (റ)

 

ആനക്കലഹ സംഭവത്തിന്റെ പത്തു വര്‍ഷം മുമ്പു ജനിച്ചു. പ്രവാചകന്‍ ﷺ ദാറുല്‍ അര്‍ഖമിൽ പ്രവേശിക്കുന്നതിനു മുമ്പ് മുസ്‌ലിമായി. ഇസ്‌ലാമാശ്ലേഷിച്ച ആദ്യത്തെ എട്ടുപേരില്‍ ഒരാളാണ്. 

സിദ്ധീഖ് (റ) വിന്റെ കൈകൊണ്ട് ഇസ്‌ലാമാശ്ലേഷിച്ച അഞ്ചു പേരില്‍ ഒരാള്‍. സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തു പേരില്‍ ഒരാള്‍. തനിക്കു ശേഷം ഖലീഫയെ തെരഞ്ഞെടുക്കാനായി ഉമര്‍(റ) നിശ്ചയിച്ച ആറംഗ സംഘത്തിലെ അംഗം. 

ഇങ്ങനെ അബ്ദുര്‍റഹ്മാന്‍ ബ്‌നു ഔഫിനെ (റ) വ്യതിരിക്തനാക്കുന്ന വിശേഷണങ്ങള്‍ അനവധിയാണ്. ഇസ്‌ലാമിക ചരിത്രത്തിലെ അറിയപ്പെട്ട ധനാഢ്യനും ധര്‍മിഷ്ടനുമായിരുന്നു അദ്ദേഹം. 

അബ്‌സീനിയയിലേക്കും മദീനയിലേക്കും ഹിജ്‌റ പോയി. മദീനയിൽ പ്രവാചകൻ ﷺ അദ്ദേഹത്തിനും സഅദ് ബിന്‍ റബീഇനുമിടയില്‍ (റ) ചെങ്ങാത്തം സ്ഥാപിച്ചു. 

മദീനയിലെ അന്നത്തെ ഏറ്റവും വലിയ പണക്കാരനായിരുന്നു സഅദ് (റ). അദ്ദേഹം തന്റെ സമ്പാദ്യത്തിന്റെ പാതി സഹോദരനായ അബ്ദുര്‍റഹ്മാന് (റ) നല്‍കി. രണ്ടു ഭാര്യമാരില്‍ ഒരാളെ ത്വലാഖ് ചൊല്ലി അദ്ദേഹത്തിനു വിവാഹം ചെയ്തുകൊടുത്തു. ഇത് അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫിന് (റ) വലിയ അനുഗ്രഹമായി. അദ്ദേഹവും വലിയ പണക്കാരനും ധര്‍മിഷ്ഠനുമായി. 

ധീരനായ യോദ്ധാവും തന്റേടമുള്ള പടനായകനുമായിരുന്നു അബ്ദുര്‍റഹ്‌മാന്‍ (റ). പ്രവാചകരോടൊപ്പം (ﷺ) എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉഹ്ദിന്‍റെ രണാങ്കണത്തില്‍ പടപൊരുതുകയും ഇരുപത്തിയൊന്നോളം മുറിവേല്‍ക്കുകയും ചെയ്തു. 

ദൗമത്തുല്‍ ജന്ദല്‍ യുദ്ധ ദിവസം. പ്രവാചകന്‍ ﷺ അദ്ദേഹത്തെ തലപ്പാവണിയിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: നിങ്ങള്‍ പോയി യുദ്ധം ചെയ്യുകയും വിജയം കരസ്ഥമാക്കുകയും ചെയ്താല്‍ അവിടത്തെ നേതാവിന്റെ മകളെ വിവാഹം ചെയ്യാവുന്നതാണ്. 

സൈന്യം ദൗമത്തുല്‍ ജന്ദലിലെത്തുകയും അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. മൂന്നുതവണ നിരസിച്ചെങ്കിലും ഒടുവിലവര്‍ കൂട്ടത്തോടെ ഇസ്‌ലാമിലേക്കു കടന്നുവന്നു. അവരുടെ നേതാവ് അസ്ബഗ് ബിന്‍ സഅലബയും ഇസ്‌ലാം സ്വീകരിച്ചു. അതോടെ അദ്ദേഹത്തിന്റെ മകള്‍ തുമാളിറിനെ അബ്ദുര്‍റഹ്മാന്‍ (റ) വിവാഹവും കഴിച്ചു. 

ഇതിലദ്ദേഹത്തിന് അബൂ സലമ (റ) എന്ന കുഞ്ഞ് പിറന്നു. 

അനുഗ്രഹീത കച്ചവടക്കാരനായിരുന്നു അബ്ദുര്‍റഹ്മാന്‍ (റ). തന്റെ സമ്പാദ്യമഖിലവും അദ്ദേഹം ഒരുമിച്ചുകൂട്ടിയത് കച്ചവടം വഴിയായിരുന്നു. സമ്പാദ്യത്തിലെന്നപോലെ അത് സത്യമാര്‍ഗത്തില്‍ ചെലവഴിക്കുന്ന കാര്യത്തിലും അദ്ദേഹം ആരെക്കാളും മുന്നിട്ടുനിന്നു. ഇസ്‌ലാമിക യുദ്ധങ്ങള്‍ക്കു വേണ്ടി കണക്കില്ലാതെ ചെലവഴിച്ച അദ്ദേഹം ഒരു ദിവസം മുപ്പത് അടിമകളെ വരെ മോചിപ്പിച്ചു. 

ബദര്‍ യുദ്ധത്തില്‍ പങ്കെടുത്തവരില്‍ ശേഷിച്ചവര്‍ക്കു നാന്നൂറ് ദീനാർ നല്‍കി. തന്റെ മുതലിന്റെ നേര്‍പാതിയും ഇസ്‌ലാമിക മാര്‍ഗത്തില്‍ സംഭാവന ചെയ്തു.


വലിയ ഒരു വർത്തക പ്രമാണിയായിരുന്നു അബ്ദുർറഹ്മാനുബ്നു ഔഫ്(റ).

സിറിയയിൽനിന്നു വരുന്ന അദ്ദേഹത്തിന്റെ കച്ചവടച്ചരക്കു വഹിച്ച ഒട്ടകക്കൂട്ടം അന്തരീക്ഷത്തിൽ ഉയർത്തിവിടുന്ന പൊടിപടലം മദീന പട്ടണത്തിൽ നിന്ന് കണ്ണെത്താവുന്ന അകലെനോക്കിക്കാണാവുന്ന കാഴ്ച്ചക്കാർ അതൊരു മണൽകാറ്റിന്റെ കുതിച്ചുവരവാണെന്ന് സംശയിക്കുമായിരുന്നു.

ഒരിക്കൽ എഴുന്നൂറ് ഒട്ടകങ്ങൾ അടങ്ങിയ ഒരു വ്യൂഹം മദീനയെ സമീപിച്ചു. എവിടെയും അതിനെക്കുറിച്ചുള്ള സംസാരവും ആഹ്ളാദത്തിമിർപ്പും കാണാമായിരുന്നു. 

അതുകണ്ട് അതിശയിച്ച ഉമ്മുൽമുഅ്മിനീൻ ആയിശ (റ)ചോദിച്ചു: “മദീനയിൽ ഇന്നെന്താണൊരു പ്രത്യേകത..?”

ഒരാൾ പറഞ്ഞു: “അബ്ദുർറഹ്മാനുബ്നു ഔഫ് (റ)വിന്റെ കച്ചവടച്ചരക്ക് എത്തിയിരിക്കുന്നു.”

ആയിശ (റ): “ഒരു കച്ചവടസംഘത്തിന്റെ കോലാഹലം ഇത്രത്തോളമോ..?”

അയാൾ പറഞ്ഞു: “അതേ, എഴുന്നൂറ് ഒട്ടകങ്ങൾക്ക് വഹിക്കാവുന്നതാണ് അത്...”

അത്ഭുതപരതന്ത്രയായ ആയിശ (റ) പറഞ്ഞു: “നബി ﷺ പറയുന്നത് ഞാൻ കേട്ടിരിക്കുന്നു. അബ്ദുർറഹ്മാനുബ്നു ഔഫ് (റ) മുട്ടുകുത്തി സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതായി ഞാൻ കാണുകയുണ്ടായി.''

അബ്ദുർറഹ്മാനുബ്നു ഔഫ് (റ) മുട്ടുകുത്തിയായിരിക്കുമോ സ്വർഗ്ഗത്തിൽ പ്രവേശിക്കുക! ആയിശ (റ) വചനം ചിലർ അദ്ദേഹത്തിന്റെ ചെവിയിൽ എത്തിച്ചു.

അദ്ദേഹം പറഞ്ഞു: “അതെ, പല പ്രാവശ്യം നബി ﷺ അങ്ങനെ പറയുന്നത് ഞാൻ കേട്ടിരിക്കുന്നു.”

അനന്തരം ആ ചരക്കിൽ നിന്ന് ഒരു ഭാണ്ഡംപോലും കെട്ടഴിക്കാതെ അദ്ദേഹം നേരെ ആയിശ(റ)യുടെ വസതിയിലേക്ക് നടന്നു.

ആയിശ(റ)യോട് അദ്ദേഹം പറഞ്ഞു: “ഞാൻ ഒരിക്കലും വിസ്മരിച്ചിട്ടില്ലാത്ത ഒരു നബിവചനമാണ് നിങ്ങൾ എന്നെ ഓർമ്മിപ്പിച്ചത്. അത് കൊണ്ട് നിങ്ങളെ സാക്ഷിനിർത്തി ഈ എഴുന്നൂറ് ഒട്ടകങ്ങൾ വഹിക്കുന്ന ചരക്ക് മുഴുവനും ഞാനിതാ പാവങ്ങൾക്ക് വിതരണം ചെയ്യുന്നു.”

അദ്ദേഹം മുട്ടുകുത്താതെ തന്നെ സ്വന്തം കാലിൽ സദ് വൃത്തരായ തന്റെകൂട്ടാളികളോടൊപ്പം സ്വർഗ്ഗാരോഹണം ചെയ്യാനുള്ള വഴിനോക്കുകയായിരുന്നു.

ഒരിക്കൽ നബി ﷺ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞിരുന്നു: “അബ്ദുർറഹ്മാൻ, നീ സമ്പന്നനാണ്. നീ മുട്ടുകുത്തിയായിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക. അതുകൊണ്ട് അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ നിർബാധം ചിലവഴിക്കുമെങ്കിൽ സ്വതന്ത്രമായി നിനക്ക് സ്വർഗ്ഗത്തിലേക്ക് നടന്നുപോകാം.”

ഞാൻ ഭൂമിയിൽ നിന്ന് ഒരു പാറക്കഷണം പൊക്കിയെടുത്താൽ അല്ലാഹു ﷻ എനിക്കതിനുള്ളിൽ വെള്ളിക്കട്ടി നിക്ഷേപിച്ചിരിക്കും. അത്രമാത്രം ലാഭകരമായിരിക്കും എന്റെ കച്ചവടമെന്ന് സ്വയം വിശേഷിപ്പിച്ച അബ്ദുർറഹ്മാനുബ്നു ഔഫ്(റ) അളവറ്റ സമ്പത്തിന്റെ ഉടമയായിരുന്നു. എങ്കിലും അദ്ദേഹം ഒരിക്കലും സമ്പത്തിന്റെ അടിമയായിരുന്നില്ല.


ദാറുൽഅർഖമിൽ നബി ﷺ പ്രബോധന പ്രവർത്തനം തുടങ്ങുന്നതിന് മുമ്പ് തന്നെ അബ്ദുർറഹ്മാനുബ്നു ഔഫ് (റ) ഇസ്ലാം മതമവലംബിച്ചിരുന്നു.
അബൂബക്കർ (റ), ഉസ്മാൻ (റ), സുബൈർ (റ), ത്വൽഹത്ത് (റ), സഅദുബ്നു അബീവഖാസ് (റ) എന്നിവരുടെ കൂടെ അദ്ദേഹവും മുൻ നിരയിൽ ഉൾപ്പെടുന്നു.

ഇസ്ലാം മതമവംലബിച്ചത് മുതൽ എഴുപത്തഞ്ചാമത്തെ വഴസ്സിൽ നിര്യാതനാകുന്നത് വരെ സത്യവിശ്വാസികളുടെ മാതൃകാപുരുഷനായി അദ്ദേഹം ജീവിച്ചു. സ്വർഗ്ഗാവകാശികൾ എന്ന് നബി ﷺ സന്തോഷവാർത്ത നൽകിയ പത്ത് പേരിൽ അദ്ദേഹവും ഉൾപ്പെടുന്നു.

ഉമർ(റ)വിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ അദ്ദേഹം നിയോഗിച്ച ആറംഗ ആലോചനാസമിതിയിൽ ഒരാൾ അബ്ദുർറഹ്മാനുബ്നു ഔഫ് (റ) ആയിരുന്നു. നബി ﷺ മരണമടഞ്ഞപ്പോൾ ഇവരെക്കുറിച്ച് സന്തുഷ്ടനായിരുന്നു എന്നാണ് ഉമർ(റ) അവരെ നിയോഗിച്ചതിന് കാരണം പറഞ്ഞത്.

അബ്സീനിയയിലേക്ക് രണ്ട് പ്രാവശ്യവും അദ്ദേഹം ഹിജ്റ പോയി. ബദർ, ഉഹ്ദ് അടക്കമുള്ള എല്ലാ രണാങ്കണങ്ങളിലും മുമ്പന്തിയിൽ നിലകൊള്ളുകയും ചെയ്തു.

മദീനയിൽ അഭയം തേടിയ നബിﷺയും അനുയായികളും ഭാരിച്ച സാമ്പത്തിക പ്രശ്നങ്ങളാണ് ആദ്യഘട്ടത്തിൽ നേരിട്ടത്.

നബി ﷺ മുഹാജിറുകളിൽ നിന്ന് ഒന്നും രണ്ടും, ചിലപ്പോൾ അതിലധികവും പേരെ ഓരോ അൻസാരികൾക്ക് ഏൽപ്പിച്ചുകൊടുത്തു. അവർ ഇസ്ലാമിന്റെ പേരിൽ സഹോദരൻമാരായി വർത്തിച്ചു. ഭക്ഷണം പാർപ്പിടം എന്നിവ അവർ
പങ്കിട്ടെടുത്തു. 

ഒന്നിലധികം ഭാര്യമാരുണ്ടായിരുന്ന ചില അൻസാരികൾ തങ്ങളുടെ മുഹാജിർ സഹോദരൻമാർക്ക് വേണ്ടി ഭാര്യമാരെ കയ്യൊഴിക്കാൻപോലും സന്നദ്ധരായി. തികച്ചും ഗാഢമായ ഒരു സഹോദരബന്ധമായിരുന്നു അവിടെ സ്ഥാപിക്കപ്പെട്ടത് എന്ന് പറയേണ്ടതില്ലല്ലോ.

അബ്ദുർറഹ്മാനുബ്നു ഔഫ് (റ) കുട്ടുകാരനായി ലഭിച്ചത് സഅദ്ബ്നു റബീഇ (റ) വിനെയായിരുന്നു. 

അനസ്സുബ്നു മാലിക് (റ) പറയുന്നു: “സഅദുബ്നു റബീഅ് (റ) അബ്ദുർറഹ്മാനുബ്നു ഔഫ് (റ)വോട് പറഞ്ഞു: ഞാൻ മദീനയിലെ ഒരു വലിയ സമ്പന്നനാണ്. എന്റെ ധനത്തിൽ പകുതി നിങ്ങൾക്ക് നൽകാം. എനിക്ക് രണ്ട് ഭാര്യമാരുണ്ട്. നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരുവൾക്ക് ഞാൻ മോചനം നൽകാം. എന്നാൽ നിങ്ങൾക്ക് അവരെ വിവാഹം ചെയ്യാമല്ലോ.”

അബ്ദുർറഹ്മാനുബ്നു ഔഫ് (റ) പറഞ്ഞു: “അല്ലാഹു ﷻ നിങ്ങളുടെ ധനത്തിലും കുടുംബത്തിലും അനുഗ്രഹം വർദ്ധിപ്പിക്കട്ടെ.”

അനന്തരം അബ്ദുർറഹ്മാനുബ്നു ഔഫ് (റ) കച്ചവടത്തിന് തയ്യാറായി. പട്ടണത്തിലിറങ്ങി കച്ചവടം ചെയ്തു. വലിയ സമ്പാദ്യം നേടുകയും ചെയ്തു.

അങ്ങനെ നബിﷺയുടെ ജീവിതകാലത്തും മരണാനന്തരവും അദ്ദേഹം കച്ചവടക്കാരനായി ജീവിച്ചുപോന്നു. തന്റെ ദീനീബാധ്യതകൾക്ക് അദ്ദേഹത്തിന്റെ ഐഹിക ബന്ധങ്ങൾ ഒരിക്കലും തടസ്സമായിരുന്നില്ല.

കച്ചവടസ്വത്തിൽ അനുവദനീയമല്ലാത്ത ഒരു ദിർഹംപോലും കലരുന്നത് അദ്ദേഹം കണിശമായി ശ്രദ്ധിച്ചു. നൂറുശതമാനവും കളങ്കരഹിതമായിരുന്നു അദ്ദേഹത്തിന്റെ സമ്പത്ത്.

ധനവാന് അനായാസേന സ്വർഗ്ഗത്തിൽ പ്രവേശിക്കണമെങ്കിൽ ദൈവ മാർഗ്ഗത്തിൽ നിർബാധം ചിലവഴിക്കണമെന്ന് നബിﷺയുടെ നിർദ്ദേശം ശരിക്കും കണക്കിലെടുത്തുകൊണ്ട് തന്നെയായിരുന്നു അദ്ദേഹം സമ്പത്ത് കൈകാര്യം ചെയ്തിരുന്നത്.


ഒരിക്കൽ അദ്ദേഹം നാൽപ്പതിനായിരം ദിനാറിന്ന് ഒരു ഭൂസ്വത്ത് വിൽക്കുകയുണ്ടായി. പ്രസ്തുത തുക മുഴുവൻ ദരിദ്രർക്കും നബിﷺയുടെ വിധവകൾക്കും മറ്റുമായി വിതരണം ചെയ്തു.

മറ്റൊരിക്കൽ മുസ്ലിം സൈന്യ ഫണ്ടിലേക്ക് അഞ്ഞൂറു പടക്കുതിരകളെയും ആയിരത്തി അഞ്ഞൂറ് ഒട്ടകങ്ങളെയും സംഭാവന ചെയ്തു. 

മരണപത്രത്തിൽ അമ്പതിനായിരം ദീനാറായിരുന്നു അദ്ദേഹം അല്ലാഹു ﷻ വിന്റെ മാർഗ്ഗത്തിലേക്ക് നീക്കിവെച്ചിരുന്നത്.

ബദർ യുദ്ധത്തിൽ സംബന്ധിച്ചവരിൽ അന്ന് ജീവിച്ചിരുന്ന ഓരോ സഹാബിമാർക്കും നാനൂറ് ദീനാർ വീതം അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

സമ്പന്നനായിരുന്നിട്ട് പോലും ഉസ്മാൻ (റ) തന്റെ വിഹിതമായ നാനൂറ് ദിനാർ കൈപറ്റി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അബ്ദുർറഹ്മാനുബ്നു ഔഫ്(റ)വിന്റെ സമ്പത്ത് കറയില്ലാത്തതും ഹലാലുമാകുന്നു. അതിൽ നിന്ന് ഓരോ പിടി ഭക്ഷണംപോലും ക്ഷേമവൃദ്ധിയും സൗഖ്യദായകവുമാകുന്നു.”

അബ്ദുർറഹ്മാനുബ്നു ഔഫ് (റ) സമൃദ്ധമായ സമ്പത്തിന്റെ ഉടമയായിരുന്നു. ഒരിക്കലും അദ്ദേഹം അതിന്റെ അടിമയായിരുന്നില്ല. സമ്പത്തിന് വേണ്ടി അദ്ദേഹം അഹോരാത്രം പരിശ്രമിച്ചില്ല. നിഷ്പ്രയാസം, അനുവദനീയമായ മാർഗ്ഗത്തിലൂടെ അദ്ദേഹത്തിന് അത് വന്നുചേർന്നു. സ്വാർത്ഥതക്കു വേണ്ടി അദ്ദേഹം അത് ഉപയോഗിച്ചതുമില്ല.

തന്റെ ബന്ധുമിത്രാദികളും അയൽവാസികളും സമൂഹവും അതനുഭവിച്ചു. അദ്ദേഹത്തിന്റെ സമ്പത്തിൽ എല്ലാ മദീനക്കാരും പങ്കുകാരായിരുന്നു. ആധിക്യം അദ്ദേഹത്തെ അഹങ്കാരിയാക്കിയില്ല.


ഒരിക്കൽ നോമ്പുതുറക്കാനുള്ള ഭക്ഷണം അദ്ദേഹത്തിന്റെ മുമ്പിൽ കൊണ്ടുവരപ്പെട്ടു. ഭക്ഷണത്തളികയിലേക്ക് നോക്കി കണ്ണുനീരൊഴുക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:

“മിസ്അബ് (റ) അന്ന് രക്തസാക്ഷിയായി. അദ്ദേഹം എന്നെക്കാൾ ഉത്തമനായിരുന്നു. തലയും കാലും മറയാത്ത ഒരു കഷണം തുണിയിലായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം പൊതിയപ്പെട്ടത്. ഹംസ (റ) രക്തസാക്ഷിയായി. അദ്ദേഹവും എന്നെക്കാൾ ഉത്തമനായിരുന്നു. അദ്ദേഹത്തെയും ഒരു ആവശ്യത്തിന്ന് തികയാത്ത പരുക്കൻ തുണിയിലാണ് പൊതിഞ്ഞത്. ഇന്ന് ഞങ്ങൾ സമ്പന്നരായിത്തീർന്നിരിക്കുന്നു. ഞങ്ങളുടെ സൽക്കർമ്മങ്ങളുടെ പ്രതിഫലം ഞങ്ങൾക്ക് ഇവിടെവെച്ച് തന്നെ അല്ലാഹു ﷻ നൽകിയതായിരിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു..!!”


മറ്റൊരിക്കൽ തന്റെ വീട്ടിലെ ഒരു സദ്യയിൽവെച്ചു അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. സദസ്യർ ചോദിച്ചു: എന്തിനാണു നിങ്ങൾ കരയുന്നത്..?

അദ്ദേഹം പറഞ്ഞു: “അല്ലാഹു ﷻ വിന്റെ പ്രവാചകൻ ﷺ വഫാത്തായി. പ്രവാചകനോ (ﷺ) അവിടുത്തെ കുടുംബാംഗങ്ങളോ ഒരിക്കലും വയർ നിറച്ചു ഭക്ഷണം കഴിച്ചിരുന്നില്ല. നമ്മെ അല്ലാഹു ﷻ അവശേഷിപ്പിച്ചത് നമുക്ക് ഗുണപ്രദമാണെന്ന് എനിക്കഭിപ്രായമില്ല.”

തന്റെ ഭൃത്യൻമാരുടെ കൂടെയിരിക്കുന്ന അബ്ദുർറഹ്മാനുബ്നു ഔഫ്(റ)വിനെ അപരിചിതനായ ഒരാൾക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. അത്രയും ലളിതമായിരുന്നു അദ്ദേഹത്തിന്റെ വേഷഭൂഷാദികൾ.

ഉഹ്ദ് യുദ്ധത്തിൽ അദ്ദേഹത്തിന്ന് ഇരുപതിലധികം മുറിവുകൾ ഏറ്റു. ഒരു കാലിന് മുടന്ത് സംഭവിച്ചു. മുൻ പല്ലുകൾ നഷ്‌ടപ്പെട്ടു. പ്രസന്നവദനനും ആജാനുബാഹുവും സുന്ദരനുമായിരുന്ന അദ്ദേഹം അന്നുമുതൽ മുടന്തനും മുമ്പല്ലു നഷ്ടപ്പെട്ടവനുമായി തീർന്നു.

ഹിജ്റ 82ാം വർഷം അബ്ദുർറഹ്മാനുബ്നു ഔഫ് (റ) രോഗഗ്രസ്തനായി. ആയിശ (റ) തന്റെ വീട്ടിൽ നബിﷺയുടെ ഖബറിന്നടുത്ത് അദ്ദേഹത്തെ മറവുചെയ്യാൻ സ്ഥലം നൽകാമെന്ന് അറിയിച്ചു. അദ്ദേഹം വിനയപുരസ്സരം അത് നിരസിക്കുകയാണ് ചെയ്തത്.

നബിﷺയുടെയും അബൂബക്കർ (റ) വിന്റെയും മഹൽസന്നിധിയിൽ അന്ത്യവിശ്രമം കൊള്ളാൻ അദ്ദേഹത്തിന്റെ വിനയം അദ്ദേഹത്തെ അനുവദിച്ചില്ല. ബഖീഇൽ ഉസ്മാനുബ്നു മള്ഊന്റെ (റ) ഖബറിന്ന് അടുത്ത് അദ്ദേഹം മറവുചെയ്യപ്പെട്ടു...

അബ്ദുറഹ്മാനു ബ്നു ഔഫ് (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...

Sunday, 13 December 2020

വിത്ർ നിസ്കാരത്തിൽ വജ്ജഹ്ത്തു ഓതൽ സുന്നത്തുണ്ടോ?

 

സുന്നത്തുണ്ട്


🔖 വജ്ജഹ്ത്തു ഇബ്രാഹീം (അ) ൻ്റെ പ്രാർഥന

🔖 നിസ്കാരത്തിലെ പ്രഥമ പ്രാർഥന

🔖 എല്ലാ സുന്നത്തുനിസ്കാരങ്ങളിലും ഫർള് നിസ്കാരങ്ങളിലും ആദ്യ റകഅത്തിൽ ഓതൽ സുന്നത്ത്

🔖 സ്ഥലത്തുള്ള മയ്യിത്ത് നിസ്കാരത്തിൽ ഓതൽ സുന്നത്തില്ല, എന്നാൽ മറഞ്ഞ നിലയിൽ മയ്യിത്ത് നിസ്കരിക്കുമ്പോൾ സുന്നത്തുണ്ട്

🔖 പിന്തി തുടർന്നവൻ ഇമാം റുകൂഇലേക്ക് പോകുന്നതിന് മുമ്പ് ഫാതിഹയും വജ്ജഹ്ത്തും ഓതാൻ സമയമുണ്ടെങ്കിൽ മാത്രമെ വജ്ജഹ്ത്തു ഓതാവൂ

ഇല്ലങ്കിൽ വജ്ജഹ്ത്തു ഓതാൻ പാടില്ല അഥവാ ഓതിയാൽ അത്രയും അളവ് ഫാതിഹയിൽ നിന്നും ഓതിയിട്ടേ റുകൂഇലേക്ക് പോകാവൂ

ചുരുങ്ങിയ ഉപദേശം

 

ഒരിക്കൽ റസൂലുല്ലാഹി ﷺ തങ്ങൾക്കരികിലൊരാൾ വന്നിട്ട് പറഞ്ഞു : അല്ലാഹുﷻവിന്റെ റസൂലേ ﷺ , എനിക്ക് ചുരുക്കി എന്തെങ്കിലും പഠിപ്പിച്ച് തരണം

റസൂലുല്ലാഹി ﷺ തങ്ങൾ പറഞ്ഞു : താങ്കൾ നിസ്കരിക്കാൻ നിന്നാൽ വിട പറഞ്ഞ് പോകുന്നവന്റെ നിസ്കാരം നിർവ്വഹിക്കണം, പിന്നീടെപ്പോഴെങ്കിലും മാപ്പപേക്ഷിക്കേണ്ടി വരുന്ന ഒരു സംസാരവും താങ്കൾ സംസാരിക്കരുത്, ജനങ്ങളുടെ കൈവശമുള്ള സ്വത്തിനെത്തൊട്ട് നിരാശ പുലർത്തിക്കോളണം

എപ്പോൾ നിസ്കരിക്കുമ്പോഴും അവസാന നിസ്കാരമെന്നോണം നിസ്കരിക്കണം. (ഇനിയൊരിക്കൽ കൂടി റബ്ബിന് നിസ്കാരം സമർപ്പിക്കാൻ ഈ ജീവിതത്തിൽ അവസരമുണ്ടായേക്കില്ലെന്ന ബോധത്തിൽ നിസ്കരിക്കണം) ഗുണകരമായതല്ലാത്തതൊന്നും പറയരുത്, ജനങ്ങളുടെ കൈവശമുള്ളതൊന്നും കൊതിക്കരുത്.


حَدَّثَنَا حَبِيبُ بْنُ الْحَسَنِ، ثَنَا أَبُو شُعَيْبٍ الْحَرَّانِيُّ، ثَنَا عَاصِمُ بْنُ عَلِيٍّ، حَدَّثَنِي أَبِي، عَنْ عَبْدِ اللهِ بْنِ عُثْمَانَ بْنِ خُثَيْمٍ قَالَ: حَدَّثَنِي عَمِّي ابْنُ جُبَيْرٍ، عَنْ جَدِّهِ، عَنْ أَبِي أَيُّوبَ، قَالَ: جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: يَا رَسُولَ اللهِ، عَلِّمْنِي وَأَوْجِزْ، قَالَ: «إِذَا قُمْتَ فِي صَلَاتِكَ فَصَلِّ صَلَاةَ مُوَدَّعٍ، وَلَا تَكَلَّمَنَّ بِكَلَامٍ تَعْتَذِرُ مِنْهُ، وَأَجْمِعِ الْيَأْسَ لِمَا فِي أَيْدِي النَّاسِ

(حلية الأولياء وطبقات الأصفياء)


അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി

Saturday, 12 December 2020

അംറ് ബിൻ അൽ ജുമൂഹ് (റ)

 

അബ്ദുല്ലാഹ് ബിന്‍ അംറ് ബിന്‍ ഹറമിന്റെ സഹോദരി ഹിന്ദിന്റെ ഭര്‍ത്താവായ അംറ് ബിന്‍ ജുമൂഹ് ആയിരുന്നു അദ്ദേഹം. മദീനയിലെ ബനൂ സലമ ഗോത്രത്തിലെ പ്രമാണികളില്‍ ഒരാള്‍. മകന്‍ മുആദ് ബിന്‍ അംറ് അദ്ദേഹത്തേക്കാള്‍ മുമ്പ് ഇസ്‌ലാം സ്വീകരിച്ചു. രണ്ടാം അഖബ ഉടമ്പടിയിലുണ്ടായിരുന്ന 70 പേരില്‍ ഒരാളായിരുന്നു മുആദ്. പിതാവിന്റെ ഇസ്‌ലാം സ്വീകരണത്തിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.

പിതാവ് വീടിന് മുമ്പില്‍ ഒരു വിഗ്രഹമുണ്ടാക്കി അതിന് മനാഫ് എന്ന പേരു വിളിച്ചു. മകനായ മുആദ് ബിന്‍ അംറും കൂട്ടുകാരന്‍ മുആദ് ബിന്‍ ജബലും വിഗ്രഹത്തെ പരിഹസിക്കാനും കളിയാക്കാനും തീരുമാനിച്ചു. രാത്രിയായപ്പോള്‍ അവര്‍ രണ്ടുപേരും അതിനെയെടുത്ത് ആളുകള്‍ മാലിന്യം നിക്ഷേപിക്കുന്ന കുഴിയില്‍ തള്ളി. നേരം വെളുത്തപ്പോള്‍ വിഗ്രഹത്തെ തേടിയെത്തിയ അംറ് അതിനെ തല്‍സ്ഥാനത്ത് കണ്ടില്ല. ഏറെ നേരത്തെ അന്വേഷണത്തിന് ശേഷം അത് കിടന്നിരുന്ന കുഴിയിലും എത്തി. ദേഷ്യത്തോടെ അദ്ദേഹം പുലമ്പി: നാശം! ഞങ്ങളുടെ ദൈവത്തോട് ആരാണ് രാത്രിയില്‍ അതിക്രമം ചെയ്തത്? പിന്നെ അതിനെ കഴുകി വൃത്തിയാക്കി സുഗന്ധം പൂശി. രാത്രിയായപ്പോള്‍ രണ്ടു കൂട്ടുകാരും മുമ്പ് ചെയ്തതു പോലെ തന്നെ അതിനെ മാലിന്യ കുഴിയില്‍ തള്ളി. ഇത് ആവര്‍ത്തിച്ചപ്പോള്‍ നിരാശനായ അംറ് തന്റെ വാളെടുത്ത് വിഗ്രഹത്തിന്റെ കഴുത്തില്‍ വെച്ച് പറഞ്ഞു: നിനക്ക് വല്ല നന്മയും ചെയ്യാന്‍ കഴിയുമെങ്കില്‍ നീ സ്വയം പ്രതിരോധിക്ക്.

അടുത്ത ദിവസവും നേരം പുലര്‍ന്നപ്പോള്‍ വിഗ്രഹത്തെ തല്‍സ്ഥാനത്ത് കണ്ടില്ല. അതേ കുഴിയില്‍ തന്നെയായിരുന്നു അന്നും. പക്ഷെ, അന്ന് അതൊറ്റക്കായിരുന്നില്ല ഒരു നായയുടെ ശവത്തോട് നന്നായി കൂട്ടികെട്ടിയ നിലയിലായിരുന്നു. അത് അയാളില്‍ കോപവും ദുഖവും ഉണ്ടാക്കി. ഇപ്രകാരം വിഷണ്ണനായി ഇരിക്കുന്ന സന്ദര്‍ഭത്തില്‍ നേരത്തെ ഇസ്‌ലാം സ്വീകരിച്ച കുറച്ചാളുകള്‍ വിഗ്രഹത്തിലേക്ക് ചൂണ്ടി സംസാരിക്കാന്‍ തുടങ്ങി. സമാനതകളില്ലാത്ത ഏകനായ ഇലാഹിനെ പറ്റിയും മുഹമ്മദ് നബി(സ)യെയും അദ്ദേഹത്തിന്റെ സന്ദേശത്തെ പറ്റിയും സംസാരിച്ചു. ദൈവിക സന്ദേശം ഉള്‍ക്കൊണ്ട അദ്ദേഹം ഉടന്‍ തന്നെ ഇസ്‌ലാമിലേക്ക് കടന്ന് വന്നു. 

മാതൃകായോഗ്യമായ ഇസ്‌ലാമിക ജീവിതം കാഴ്ചവെച്ചു. മുടന്തുണ്ടായിട്ടുപോലും ജിഹാദ് ചെയ്യുന്നതിന് അങ്ങേയറ്റം കൊതിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

അദ്ദേഹം മാന്യനും ഉദാരനുമായിരുന്നു. ആളുകളെ സല്‍കരിക്കുകയും ഭക്ഷണം നല്‍കുകയും അഥിതികളെ ആദരിക്കുകയും ചെയ്തിരുന്നു. അംറിന്റെ ശ്രേഷ്ഠത നബി(സ)യും അംഗീകരിച്ചിരുന്നു. അംറ് ബിന്‍ ജുമൂഹിന്റെ ഗോത്രമായ ബനീസലമയില്‍ നിന്നും വന്ന സംഘത്തോട് നബി(സ) ചോദിച്ചു: ബനീസലമക്കാരെ, ആരാണ് നിങ്ങളുടെ നേതാവ്?

അവര്‍ പറഞ്ഞു: ജദ്ദ് ബിന്‍ ഖൈസ്, അദ്ദേഹം പിശുക്കനാണെങ്കിലും. അവരോട് പ്രവാചകന്‍(സ) പറഞ്ഞു: പിശുക്കിനേക്കാള്‍ കഠിനമായ എന്ത് രോഗമാണുള്ളത്? ജടപിടിച്ച തലമുടിയുള്ള അംറ് ബിന്‍ ജുമൂഹാണ് നിങ്ങളുടെ നേതാവ്. പ്രവാചകന്‍ (സ) അദ്ദേഹത്തെ ആദരിച്ചതിന്റെ സാക്ഷ്യമായിരുന്നു ഇത്.

ജിഹാദിനെ പ്രണയിച്ചവന്‍

അദ്ദേഹത്തിന് നാല് മക്കളാണുണ്ടായിരുന്നത്. അവരെല്ലാം പൗരുഷമുള്ള മുസ്‌ലിംകളായിരുന്നു. അവര്‍ നബി(സ)യോടൊപ്പം യുദ്ധത്തിനായി പോയിരുന്നു. ബദ്‌റില്‍ പങ്കെടുക്കാന്‍ വേണ്ടി അംറ് താല്‍പര്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മക്കള്‍ പിതാവിനെ പിന്തിരിപ്പിക്കാന്‍ നബി(സ)യോട് ശുപാര്‍ശ ചെയ്തു. നിര്‍ബന്ധ ശാസനയിലൂടെയെങ്കിലും അത് നടത്താനും അവര്‍ ആഗ്രഹിച്ചു.

നബി(സ) അദ്ദേഹത്തിന് യുദ്ധത്തിന് പോകുന്നതില്‍ നിന്ന് ഇളവുള്ള കാര്യം അദ്ദേഹത്തെ അറിയിച്ചു. മുടന്തനായിരുന്നുവല്ലോ അദ്ദേഹം. പലതവണ അദ്ദേഹം ആവശ്യപ്പെട്ടിട്ടും മദീനയില്‍ തന്നെ നില്‍ക്കാനാണ് നബി(സ) അദ്ദേഹത്തോട് കല്‍പ്പിച്ചത്. പിന്നീട് ഉഹുദ് യുദ്ധം വന്നപ്പോള്‍ അംറ് നബി(സ)യുടെ അടുക്കല്‍ വന്ന് അനുവാദം ചോദിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു:താങ്കളോടൊപ്പം യുദ്ധത്തിന് പുറപ്പെടുന്നതില്‍ നിന്ന് എന്റെ മക്കള്‍ എന്നെ തടയുകയാണ്. അല്ലാഹുവാണ, എന്റെ ഈ മുടന്തുമായി സ്വര്‍ഗത്തില്‍ പ്രവേശിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന് മുന്നില്‍ നബി(സ) അനുവാദം നല്‍കി. ആയുധമെടുത്ത് വളരെ സന്തോഷത്തോടും ആനന്ദത്തോടും കൂടി അദ്ദേഹം പുറപ്പെട്ടു. അല്ലാഹുവേ, എനിക്ക് ശഹാദത്ത് നല്‍കേണമേ, എന്നെ വീട്ടിലേക്ക് മടക്കരുതേ.

അല്ലാഹുവിന്റെ പേരില്‍ ചെയ്ത ശപഥം പാലിക്കല്‍

ഉഹ്ദില്‍ ഇരു കക്ഷികളും ഏറ്റുമുട്ടി. അംറ് ബിന്‍ ജുമൂഹും നാല് മക്കളും അധര്‍മത്തിന്റെ ശക്തികളോട് ധീരധീരം പൊരുതി. ഓരോ വെട്ടിനും ശേഷം ചക്രവാളത്തിലേക്ക് ഉറ്റുനോക്കിയിരുന്നു. തന്റെ റൂഹ് പിടിച്ച് സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകാനായി വരുന്ന മലക്ക് വരാന്‍ ധൃതിവെക്കുകയായിരുന്നു അദ്ദേഹം.

അല്ലാഹുവോട് ആത്മാര്‍ത്ഥമായി ശഹാദത്ത് തേടിയിരുന്ന അദ്ദേഹം അതിനുത്തരം നല്‍കപ്പെടുമെന്ന് തന്നെ ഉറപ്പിച്ചിരുന്നു. തന്റെ മുടന്തുള്ള കാലുമായി സ്വര്‍ഗത്തിലെത്താന്‍ അതിയായി കൊതിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മുഹമ്മദ് നബി(സ) എങ്ങനെ അനുയായികളെ തെരെഞ്ഞെടുത്തുവെന്നും അവരെയെങ്ങനെ സംസ്‌കരിച്ചുവെന്നും സ്വര്‍ഗാവകാശികള്‍ക്ക് കാണിച്ചു കൊടുക്കുന്നതിനായിരുന്നു.

അദ്ദേഹം കാത്തിരുന്നത് വന്നെത്തി. മുഹൂര്‍ത്തത്തെ അറിയിച്ച് കൊണ്ട് ഒരു വെട്ടേറ്റു. ശാശ്വതമായ സ്വര്‍ഗത്തില്‍ മഹാനായ രക്തസാക്ഷിയുടെ വിവാഹ രാവ്. മുസ്‌ലിംകളായ രക്തസാക്ഷികളെ മറമാടുന്നതിനിടയില്‍ അവിടെ കൂടിയിരുന്നവരോടായി പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ ശ്രദ്ധിക്കുക, അബ്ദുല്ലാഹ് ബിന്‍ അംറ് ബിന്‍ ഹറാമിനെയും അംറ് ബിന്‍ ജുമൂഹിനെയും ഒരേ ഖബറിലാക്കുക. ഇഹലോകത്ത് അവര്‍ പരസ്പരം സ്‌നേഹിച്ചവരായിരുന്നു.

അങ്ങനെ സ്‌നേഹിതരായ രണ്ട് കൂട്ടുകാരെയും ഒരൊറ്റ ഖബറില്‍ തന്നെ മറവ് ചെയ്തു. പിന്നീട് നബി(സ) പറഞ്ഞു: എന്റെ ആത്മാവ് ആരുടെ പക്കലാണോ അവനാണ് സത്യം, അല്ലാഹുവിന്റെ പേരില്‍ ശപഥം ചെയ്താല്‍ തീര്‍ച്ചയായും അത് പൂര്‍ത്തിയാക്കുന്നവര്‍ നിങ്ങളിലുണ്ട്. അദ്ദേഹം ഉഹ്ദില്‍ രക്തസാക്ഷിയായി കിടക്കുമ്പോള്‍ പ്രവാചകന്‍(സ) അതിലൂടെ കടന്ന പോയപ്പോള്‍ പറഞ്ഞു: തന്റെ മുടന്തുമായി സ്വര്‍ഗത്തിദ്ദേഹം കാല്‍ വെക്കുന്നത് ഞാന്‍ കണ്ടു.


വിവ: അഹ്മദ് നസ്വീഫ് തിരുവമ്പാടി - https://islamonlive.in/

Friday, 11 December 2020

നോബൽ സമ്മാന ജേതാവായ അറബി സാഹിത്യകാരനാര്?

 

നജീബ് മഹ്ഫൂള് 

1911 ഡിസംബർ 11-ന്‌ കെയ്റോയിലാണ്‌ നജീബ് മഹ്ഫൂസ് ജനിച്ചത്. അഞ്ച് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ടായിരുന്ന ഒരിടത്തരം മുസ്‌ലിം കുടുംബത്തിലെ ഏറ്റവും ഇളയ സന്താനമായിരുന്നു അദ്ദേഹം. 

കെയ്റോ സർവകലാശാലയിൽ നിന്ന് 1934-ൽ തത്ത്വശാസ്ത്രത്തിൽ ബിരുദമെടുത്തു. എം.എ. ബിരുദത്തിനുവേണ്ടി ഒരു വർഷം പരിശ്രമിച്ചശേഷം 1936-ൽ എഴുത്ത് ജീവനോപാധിയായി തിരഞ്ഞെടുത്തു.

1954-ൽ 43-ആം വയസ്സിൽ വിവാഹം കഴിച്ച മഹ്ഫൂസിന്‌ രണ്ട് പെണ്മക്കളുണ്ട്. 1978-ലെ കാമ്പ് ഡേവിഡ് സമാധാനകരാറിനെ അനുകൂലിച്ചതിനാൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പല അറബ് രാജ്യങ്ങളിലും നിരോധിക്കപ്പെടുകയുണ്ടായി. 1988-ൽ നോബൽ സമ്മാനം നേടുന്നതുവരെ ഇത് തുടർന്നു. സൽമാൻ റുഷ്ദിയുടെ ചെകുത്താന്റെ വചനങ്ങളെ ഇസ്ലാം അധിക്ഷേപമായി കണ്ട അദ്ദേഹം പക്ഷേ റുഷ്ദിയെ വധിക്കാനുള്ള ഫത്‌വയ്ക്ക് എതിരായിരുന്നു. ഫത്‌വ നൽകിയ ആയതുള്ള ഖുമൈനിയെ തീവ്രവാദിയായി വിശേഷിപ്പിച്ച മഹ്ഫൂസിന്റെ അഭിപ്രായം മതദൂഷണപരമായ ഒരു പുസ്തകവും അതിന്റെ എഴുത്തുകാരനെ വധിക്കാനാവശ്യപ്പെടാൻ മാത്രം ദ്രോഹം ഇസ്‌ലാമിന്‌ വരുത്തുന്നില്ല എന്നായിരുന്നു.

ഇക്കാരണങ്ങളാൽ ഇസ്‌ലാമികതീവ്രവാദികൾ മഹ്‌ഫൂസിനെയും വധിക്കാൻ ആഹ്വാനം ചെയ്തു. 1994-ൽ കെയ്റോയിലെ മഹ്ഫൂസിന്റെ വീടിനുപുറത്ത് അദ്ദേഹത്തിനുനേരെ വധശ്രമമുണ്ടായി. കഴുത്തിന്‌ കുത്തേറ്റ അദ്ദേഹം രക്ഷപ്പെട്ടെങ്കിലും വലതുകൈയിലെ ഞരമ്പുകൾക്ക് ശാശ്വതമായ ക്ഷതമുണ്ടായി. ഇതിനുശേഷം ദിവസത്തിൽ ഏതാനും മിനിറ്റുകളേ എഴുതാനാകുമായിരുന്നുള്ളൂ എന്നതിനാൽ അദ്ദേഹത്തിന്റെ രചനകളുടെ എണ്ണം കുറഞ്ഞുവന്നു.

2006 ജൂലൈയിൽ സംഭവിച്ച ഒരു വീഴ്ച്ചയുടെ ഫലമായി ഒരു മാസത്തിലേറെയുള്ള ആശുപത്രിവാസത്തിനുശേഷം അദ്ദേഹം ഓഗസ്റ്റ് 30-ന്‌ അന്തരിച്ചു


രചനകൾ 

പുരാതന ഈജിപ്ത് (1932) مصر القديمة

ഭ്രാന്തിന്റെ മൃദുമന്ത്രണം (1938) همس الجنون

വിധിയുടെ പരിഹാസം (1939) عبث الأقدار

റാഡോപിസ് (1943) رادوبيس

തീബ്സിലെ സംഘർഷം (1944) كفاح طيبة

ആധുനിക കെയ്റോ (1945) القاهرة الجديدة

ഖാൻ എൽ-ഖലീലി (1945)خان الخليلي

മിദാഖിലെ ഇടവഴി (1947) زقاق المدق

മരീചിക (1948) السراب

ആരംഭവും അവസാനവും (1950) بداية ونهاية

കെയ്റോ ത്രയം (1956-57) الثلاثية

കൊട്ടാരസവാരി (1956) بين القصرين

മോഹത്തിന്റെ കൊട്ടാരം (1957) قصر الشوق

മധുരത്തെരുവ് (1957) السكرية

ജബലാവിയുടെ കുട്ടികൾ (1959) أولاد حارتنا

കള്ളനും നായ്ക്കളും (1961) اللص والكلاب

തിത്തിരിപ്പക്ഷിയും ശരത്കാലവും (1962) السمان والخريف

ദൈവത്തിന്റെ ലോകം (1962) دنيا الله

സാബലവി (1963)

തിരച്ചിൽ (1964) الطريق

ഭിക്ഷക്കാരൻ (1965) الشحاذ

Adrift on the Nile (1966) ثرثرة فوق النيل

മീരാമാർ (1967) ميرامار

The Pub of the Black Cat (1969) خمارة القط الأسود

ആദ്യവസാനങ്ങളില്ലാത്ത ഒരു കഥ (1971) حكاية بلا بداية ولا نهاية

മധുവിധു (1971)

നേർച്ചയാക്കിയ ആട് പ്രസവിച്ചാൽ ആ ആടിനെ നേർച്ച അറുക്കുമ്പോൾ ഈ കുട്ടിയേയും അറുക്കണമോ വേണ്ടയോ?

 

വേണം, അറുക്കണം


🔖 ഒരു മൃഗത്തെ നേർച്ചയാക്കിയാൽ അതിൽ നിന്നും ഒന്നും തന്നെ നേർച്ചയാക്കിയവർക്ക് എടുക്കാൻ പാടില്ല

🔖 മാംസം, കൊമ്പ്, തോൽ എന്നിവ ദാനം ചെയ്യൽ നിർബന്ധം

🔖 നേർച്ചയാക്കിയ മൃഗം അവൻ്റെ വീഴ്ച കാരണം നശിച്ചാൽ പകരം മറ്റൊന്നിനെ വാങ്ങി അറുക്കണം, അതല്ല അവൻ്റെ വീഴ്ച കാരണമല്ല നശിച്ചതെങ്കിൽ പകരം അറുക്കണ്ട

🔖 നേർച്ച മൃഗം പ്രസവിച്ചാൽ അതിനെയും അറുക്കൽ നിർബന്ധം

🔖 നേർച്ച മൃഗത്തിൻ്റെ പാൽ അതിൻ്റെ കുട്ടിയുടെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളവ ഉടമസ്ഥന് കുടിക്കാമെങ്കിലും കുടിക്കൽ കറാഹത്താണ്, ദാനം ചെയ്യലാണ് നല്ലത്, പാൽ വിൽക്കൽ ഹറാം

കക്കൂസിലേക്ക് പ്രവേശിക്കുമ്പോൾ ദിക്റ് മറന്നാൽ

 

ബിസ്മില്ലാഹി എന്ന് തുടങ്ങുന്ന ദിക്റ് ചൊല്ലാൻ മറന്ന് കക്കൂസിലേക്ക് പ്രവേശിച്ചാൽ പിന്നെ എന്താണ് ചെയ്യേണ്ടത്? കക്കൂസിനകത്തു വച്ച് ദിക്റ് ചൊല്ലുകയോ അതല്ല പുറത്തിറങ്ങി ചൊല്ലുകയോ?


കക്കൂസിലേക്ക് പ്രവേശിക്കുമ്പോൾ ദിക്റ് മറന്നാൽ മനസ്സിൽ ചൊല്ലുകയാണ് വേണ്ടത് തുഹ്‌ഫ1-173 കക്കൂസിനകത്ത് വെച്ച് ദിക്ർ ചൊല്ലൽ കറാഹത്താണ് തുഹ്‌ഫ1-170

Wednesday, 9 December 2020

ശിഷ്യൻ പഠിച്ച മസ്അലകൾ

 

ഗുരു  ശിഷ്യനോട്‌ :

" നീ എത്രകാലമായി എന്റെ കൂടെ..?"

ശിഷ്യൻ : " 33 വർഷം.."

ഗുരു  : "ഈ കാലയളവിൽ എന്നിൽ നിന്ന് നീ എന്ത് പഠിച്ചു?!"

ശിഷ്യൻ : 8 മസ്അലകൾ...?! 

ഗുരു :

 اِنّٰا للهِ وَانّٰا اِلَيۡه رَاجِعُونَ

"വെറും 8 മസ്അലയോ?നിന്റെ ഒപ്പം കൂടി  എന്റെ ആയുസ്സ് പാഴായി..!!"

ശിഷ്യൻ : അത്രതന്നെ,

ഞാൻ കളവ് പറയാൻ ഇഷ്ടപ്പെടുന്നില്ല ഉസ്താദേ....

ശരി, നീ പഠിച്ച ആ 8 കാര്യങ്ങൾ പറയൂ, ഞാൻ കേൾക്കട്ടെ!

ശിഷ്യൻ പറഞ്ഞുതുടങ്ങി :


ഒന്നാമത്‌ ,

ഞാൻ മനുഷ്യരിലേക്ക് നോക്കി. അവർക്കൊക്കെയും  സ്നേഹിതരുണ്ട്..

മരിച്ചു ഖബറിൽ പോകുമ്പോൾ ആരും കൂടെ വരുന്നില്ലല്ലോ .. എല്ലാവരും പിരിഞ്ഞു പോവുകയാണ് പതിവ്...

ആയത് കൊണ്ട് നന്മകളെ ഞാൻ സ്നേഹിതരാക്കി.. ഞാൻ ഖബറിൽ പ്രവേശിക്കുമ്പോൾ അവ എന്റെ കൂടെ വരും..


രണ്ടാമത് ,

ഞാൻ അല്ലാഹുവിന്റെ വചനം  ചിന്തിച്ചു നോക്കി : {എന്നാൽ തന്റെ നാഥന്റെ മുമ്പിൽ നിൽക്കുവാൻ ഭയപ്പെടുകയും ശരീരത്തെ ദേഹേഛയിൽ നിന്ന് തടയുകയും ചെയ്യുന്നവൻ, നിശ്ചയമായും സ്വർഗ്ഗം അവരുടെ പാർപ്പിടമാണ്} (നാസിആത്ത് 40-41)

അപ്പോൾ ശരീരത്തെ ദേഹേഛകളിൽ നിന്നും തടയാൻ ഞാൻ പരിശ്രമിച്ചു.. അങ്ങിനെ അത് അല്ലാഹുവിന് വഴിപ്പെട്ടു തുടങ്ങി..


മൂന്നാമത് ,

സൃഷ്ടികളുടെ കാര്യം ഞാൻ ചിന്തിച്ചു നോക്കി; ഓരോരുത്തർക്കും  നഷ്ടപ്പെടുമോ എന്ന്  ഭയക്കുന്ന സമ്പത്തുകളുണ്ട്..

ഖുർആനിലേക്ക്  ഞാൻ നോക്കി : 

{നിങ്ങളുടെ അടുക്കലുള്ളത് ഐഹികമായവ നശിക്കും,  അല്ലാഹുവിങ്കലുള്ളത് ശാശ്വതവുമാണ്} (നഹ്ൽ:96)

അത് കൊണ്ട് എന്റെ പക്കൽ എന്ത് വിലപിടിപ്പുള്ള വസ്തു വന്നാലും ഞാനത് അല്ലാഹുവിലേക്ക് നീക്കും(ദാനം ചെയ്യും), അവന്റെ പക്കൽ സൂക്ഷിക്കാൻ...


നാലാമത്‌ ,

ഞാൻ ജനങ്ങളെ കാണുമ്പോഴൊക്കെ അവർ സമ്പത്തിലും തറവാടിലും സ്ഥാനമാനങ്ങളിലും പരസ്പരം അഭിമാനക്കുന്നവരാണ് ..

പിന്നെ അല്ലാഹുവിന്റെ വചനത്തിലേക്കും ഞാൻ നോക്കി : 👇

{തീർച്ചയായും നിങ്ങളിൽ ഏറ്റവും മാന്യൻ നിങ്ങളിൽ ഏറ്റവും ഭക്തനാണ്} (ഹുജുറാത്: 13)

അപ്പോൾ ഞാൻ 'തഖ്‌വ'യിൽ പണിയെടുത്തു. അള്ളാഹുവിന്റെ അടുക്കൽ മാന്യനാകാൻ വേണ്ടി..


അഞ്ചാമത് ,

ജനങ്ങളെ ഞാൻ നോക്കുമ്പോൾ അവർ പരസ്പരം ആക്ഷേപിക്കുന്നു.. ശപിക്കുന്നു..

ഇതിതിന്റെയെല്ലാം അടിസ്ഥാനം അസൂയയാണെന്ന് മനസ്സിലായി..

ഞാൻ അല്ലാഹുവിന്റെ വാക്കിലേക്ക് നോക്കി :

{ഐഹിക ജീവിതത്തിൽ അവർക്കിടയിൽ ഉപജീവന ത്തെ ഭാഗിച്ചു കൊടുത്തത് നാമാണ്} _(സുഖ്റുഫ്: 32)

വിഹിതം വെപ്പ് (قِسۡمَةۡ) അല്ലാഹുവിൽ നിന്നാണെന്ന് മനസ്സിലായതോടെ അസൂയ ഞാൻ ഉപേക്ഷിച്ചു.ജനങ്ങളിൽ നിന്ന്  ഞാൻ പിരിഞ്ഞു നിന്നു..


ആറാമത് ,

ജനങ്ങളെ ഞാൻ നോക്കിയപ്പോൾ അവരുണ്ട്,  പരസ്പരം ശത്രുത വെക്കുന്നു... അതിക്രമം കാണിക്കുന്നു... പോരടിക്കുന്നു...

ഞാൻ അല്ലാഹുവിന്റെ വചനം കണ്ടു :

{തീർച്ചയായും പിശാച് നിങ്ങളുടെ ശത്രുവാണ്. അതിനാൽ അല്ലാഹുവിനെ അനുസരിക്കൽ കൊണ്ടും അവനെ അനുസരിക്കാതിരിക്കൽ കൊണ്ടും  അവനെ നിങ്ങൾ ശത്രുവായി തന്നെ എടുക്കുവീൻ}- (ഫാഥ്വിർ : 6)

അതിനാൽ ഞാൻ സൃഷ്ടികളോടുള്ള ശത്രുത ഉപേക്ഷിച്ചു. ശത്രുത പിശാചിനോട് മാത്രമാക്കി.. 


ഏഴാമത് ,

മനുഷ്യരെ ഞാൻ നോക്കിയപ്പോൾ,,,അവരൊക്കെ ജീവിത വിഭവങ്ങൾ (رِزۡقۡ) തേടി അലയുന്നു..

പലപ്പോഴും അനുവദനീയമല്ലാത്ത മാർഗങ്ങളിൽ പ്രവേശിക്കുകയും ചെയ്യുന്നു..

ഞാൻ അല്ലാഹുവിന്റെ വചനം നോക്കി : 

{ഭൂമിയിൽ ഒരു ജന്തുവിന്റെയും ഉപജീവനം അല്ലാഹുവിന്റെ മേൽ അവന്റെ അനുഗ്രഹത്താൽ ഭരമേറ്റിട്ടു അല്ലാതെയല്ല}- (ഹൂദ് : 6)

അപ്പോൾ എനിക്ക് മനസ്സിലായി : ഞാനും അക്കൂട്ടത്തിൽ ഒരു ജന്തുവാണ് (ജീവിയാണ്). അതിനാൽ അല്ലാഹുവിന് എന്റെമേൽ നിർബന്ധമായ (ഞാൻ ചെയ്യേണ്ടുന്ന) കാര്യങ്ങളിൽ ഞാൻ മുഴുകി.. രിസ്ഖിന്റെ  കാര്യത്തിൽ വേപഥു പൂണ്ടില്ല ..


എട്ടാമത് ,

മനുഷ്യരെ ഞാൻ നോക്കിയപ്പോൾ ഓരോരുത്തനും തന്നെപ്പോലെയുള്ളവരെ തന്റെ കാര്യങ്ങൾ ഏല്പിക്കുന്നു.. അവരെ ആശ്രയിക്കുന്നു..

ഒരാൾ മറ്റെയാളുടെ സ്വത്തിന്റെ മേൽ.. കൃഷിഭൂമിയുടെ മേൽ .. ആരോഗ്യത്തിന്റെ മേൽ .. (ചാരിറ്റി)കേന്ദ്രത്തിന്റെ മേൽ.. അങ്ങനെയങ്ങനെ...

ഞാൻ അല്ലാഹുവിന്റെ വാക്ക്  കണ്ടു : 

{അല്ലാഹുവിൽ ആര് തന്റെ കാര്യങ്ങൾ  ഭരമേല്പിച്ചുവോ അല്ലാഹു  അവന്ന്  മതിയാകും} - (ത്വലാഖ് : 3)

അങ്ങനെ സൃഷ്ടികളെ ഭരമേല്പിക്കുന്നത് ഞാൻ ഒഴിവാക്കി; സൃഷ്ടാവിൽ ഭരമേൽപ്പിക്കാൻ ഞാൻ  പഠിച്ചു!


എല്ലാം സശ്രദ്ധം വീക്ഷിച്ച ഗുരു മൊഴിഞ്ഞു :

"അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ, നീ എത്ര ഗുണമേന്മയുള്ള ശിഷ്യനാണ്.....!!!!!"


പരിഭാഷ:  - മുഹമ്മദ്‌ അലി മുസ്‌ലിയാർ, മാവുണ്ടിരി 

അന്യ സ്ത്രീയും വുളൂഉം നാലു മദ്ഹബുകളിൽ

 

ശാഫിഈ മദ്ഹബ്

അന്യ സ്ത്രീ പരുഷന്മാരുടെ സ്പർശനം മൂലം വുളൂ മുറിയും.

സ്പർശനം കൊണ്ട് വുളൂ മുറിയുന്ന വിധിയിൽ അന്യസ്ത്രീ യെന്നാൽ  വിവാഹബന്ധം നിഷിദ്ധമാകുന്ന ബന്ധമില്ലാത്തവൾ എന്നാണുദ്ദേശ്യം. അപ്പോൾ  ഈ അർത്ഥത്തിൽ ഭാര്യ  അന്യയാണല്ലോ. ഭാര്യാ ഭർത്താക്കന്മാരുടെ സ്പർശനം കൊണ്ട് വുളു മുറിയും.

 

ഹനഫീ മദ്ഹബ്

സ്ത്രീ പുരുഷ സ്പർശനം   കൊണ്ടു വുളൂഅ് മുറിയുകയില്ല. അന്യ സ്ത്രീ , അല്ലാത്ത സ്ത്രീ എന്ന അന്തരമില്ല.


മാലികി മദ്ഹബ്

പ്രായം തികഞ്ഞ പുരുഷൻ, സാധാരണയിൽ കണ്ടാലാശിക്കപ്പെടുന്ന സ്ത്രീയെ ദർശന സുഖം ഉദ്ദേശിച്ചു കൊണ്ടോ അനുഭവിച്ചു കൊണ്ടോ സ്പർശിച്ചാൽ മാത്രം വുളൂഅ് മുറിയും . ഇല്ലെങ്കിൽ മുറിയില്ല.


ഹമ്പലി മദ്ഹബ്

അന്യസ്ത്രീയായാലും വിവാഹ ബന്ധം നിഷിദ്ധമായ ബന്ധുസ്ത്രീയായാലും കാമ വികാരത്തോടെ സ്പർശിച്ചാൽ വുളൂഅ് മുറിയും .


എം.എ.ജലീൽ സഖാഫി പുല്ലാര

സ്വർഗം കൊണ്ട് സന്തോഷ വാർത്തയറിയിക്കപ്പെട്ട ഈ സ്വഹാബി , ഇസ്ലാമിലേക്ക് വന്നത് എട്ടാമനായിട്ടാണ്. ആരാണിദ്ദേഹം?

 

ത്വൽഹത്തിബ്നു ഉബൈദില്ലാഹ്(റ)


🔖എട്ടാമതായി ഇസ്‌ലാമിലേക്ക് കടന്നുവരികയും സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെടുകയും ചെയ്ത സ്വഹാബിവര്യന്‍. 

🔖ഉമര്‍ (റ) തനിക്കു ശേഷം ഖലീഫയെ നിശ്ചയിക്കാനായി തെരഞ്ഞെടുത്ത ആറംഗ സംഘത്തില്‍ ഒരാൾ. 

🔖കച്ചവടമായിരുന്നു ജീവിത മാര്‍ഗം. 

🔖 സിദ്ദീഖ് (റ) വിന്റെ കരങ്ങളില്‍ ഇസ്‌ലാമാശ്ലേഷിച്ച അഞ്ചു പേരില്‍ ഒരാൾ

🔖ഖുറൈശികളിൽ പ്രധാനിയും വലിയ സമ്പന്നനുമായിരുന്നിട്ടും മുസ്‌ലിമായതിന്റെ പേരില്‍ വലിയ പീഢനങ്ങള്‍ സഹിക്കേണ്ടിവന്നു. ഒടുവില്‍ പ്രവാചകരോടൊപ്പം  മദീനയിലേക്ക് ഹിജ്‌റ പോയി.

🔖പ്രവാചകൻ (സ) ഏല്‍പിച്ച ഒരു ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട് പുറത്തു പോയതിനാല്‍ ബദര്‍ യുദ്ധത്തില്‍ പങ്കെടുക്കാൻ സാധിച്ചില്ല. കൃത്യം കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴേക്കും മുസ്‌ലിംകള്‍ യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയിരുന്നു. 

🔖ഉഹ്ദ് യുദ്ധത്തിലും തുടര്‍ന്നുണ്ടായ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു.

🔖 ‘നിങ്ങള്‍ക്കാര്‍ക്കെങ്കിലും ജീവിക്കുന്ന രക്തസാക്ഷിയെ കാണണമെങ്കില്‍ ത്വല്‍ഹയെ കാണുക’ എന്ന് പ്രവാചകൻ  പറയുകയുണ്ടായി. 

🔖 ഉഹ്ദിൽ  പ്രവാചകൻ (സ) ക്ക് സ്വശരീരംകൊണ്ട് രക്ഷാവലയം തീര്‍ത്തത് ത്വല്‍ഹ (റ) . പ്രവാചകനുമുമ്പില്‍ (ﷺ) ഒരു കവചമായി വര്‍ത്തിച്ച അദ്ദേഹം അവര്‍ക്കു നേരെ വന്ന അമ്പുകളും കുന്തങ്ങളും സ്വന്തം ശരീരംകൊണ്ട് തടുത്തുനിര്‍ത്തി. യുദ്ധം അവസാനിച്ചപ്പോള്‍ എഴുപതില്‍ പരം മുറിവുകള്‍ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. 

🔖നബി (സ) ഹിജ്റക്ക് ആഹ്വാനം നൽകിയപ്പോൾ ത്വൽഹത്ത് (റ) മദീനയിലേക്ക് പോയി. നബിയുടെ കുടെ എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കുകൊണ്ടു. 

🔖 ആയിശ (റ) പറയുന്നു: “എന്റെ പിതാവ് ഉഹ്ദ് യുദ്ധത്തെ കുറിച്ച്

സംസാരിക്കുമ്പോൾ ഇങ്ങനെ പറയുമായിരുന്നു. അത് പൂർണ്ണമായും ത്വൽഹത്ത് (റ) വിന്റെ ദിനമായിരുന്നു. 

🔖 വെട്ടുകളും കുത്തുകളുമായി അദ്ദേഹത്തിന്റെ ദേഹത്തിൽ എഴുപതിലധികം മുറിവുകളുണ്ടായിരുന്നു. ഒരു വിരൽ മുറിഞ്ഞുപോവുകയും ചെയ്തിരുന്നു. 

🔖 ഭക്തനായ ആരാധകനും ധൈര്യശാലിയായ പടയാളിയും അതുല്യനായ ധർമിഷ്ഠനുമായിരുന്നു അദ്ദേഹം. 

🔖 ത്വൽഹത്ത് (റ)വിനെ മർവാനുബ്നുൽഹകം അമ്പെയ്തു കൊലപ്പെടുത്തി.

Tuesday, 8 December 2020

സന്താനലബ്ധിയ്ക്ക് മംഗളം

 

സന്താന സൗഭാഗ്യം ലഭിച്ച പിതാവിനു മംഗളം നേരലും അഭിനന്ദിക്കലും ശറഇൽ സുന്നത്തുണ്ടോ?ഉണ്ടെങ്കിൽ എന്ത് പറഞ്ഞാണ് അഭിനന്ദിക്കേണ്ടത്?ഇതിന്റെ സമയപരിധി ഏത് വരെയാണ്? 


സന്താനലബ്ധിയുടെ കാര്യത്തിൽ പിതാവിനെമാത്രമല്ല മാതാവ് സഹോദരങ്ങൾ പോലുള്ള വരെയും അഭിനന്ദിക്കൽ സുന്നത്താണ്.

"അല്ലാഹു നിനക്ക് ഓശാരമായി നൽകിയ ശിശുവിൽ നിനക്ക് അവൻ ബറക്കത്ത് നൽകട്ടെ .ദാതാവായ അല്ലാഹു വിന് നന്ദി ചെയ്യാൻ നിനക്ക് കഴിയട്ടെ .ഈ കുട്ടി അതിന്റെ ശക്തി യുടെ പ്രായമെത്തട്ടെ.ഈകുട്ടിയെ കൊണ്ടു നിനക്ക് ഗുണവും നന്മയും ലഭിക്കട്ടെ."

എന്നിങ്ങനെ പറഞ്ഞാണ് മംഗളം നേരേണ്ടത്.

വിവരമറിഞ്ഞ് മൂന്ന് ദിവസം വരെ ഇതിന്റെ സുന്നത്ത് നീണ്ടു നിൽക്കും.

( തുഹ്ഫ 9-376,377 )

പ്രശ്നോത്തരം -  നുസ്രത്തുൽ അനാം -നജീബ് മൗലവി മമ്പാട്

ആഭരണത്തിൽ മെൻസസ്

 

മെൻസസ് സമയത്തു ധരിച്ചിരുന്ന ആഭരണങ്ങളെല്ലാം മെൻസസ് നിലച്ചശേഷം കുളിക്കുമ്പോൾ കഴുകുന്ന പതിവ് ഇവിടങ്ങളിലുണ്ട്. ഇങ്ങനെ തടി ശുദ്ധിയാക്കുന്നതിന്റെ പുറമെ മെൻസസ് സമയത്ത് ധരിച്ച ആഭരണങ്ങളും ശുദ്ധിയാക്കേണ്ടതുണ്ടോ?


ഇല്ല. ഋതുരക്തമെന്നതു മറ്റു രക്തങ്ങൾ പോലെ നജസാണ്. അത് ആഭരണങ്ങളിലോ വസ്ത്രത്തിലോ ദേഹത്തോ മറ്റോ ആയാൽ ആയ സ്ഥലം ശുദ്ധിയാക്കിയാൽ മതി. ഇതൊരു പ്രകൃതി രക്തമാണല്ലോ. ഇതു സംഭവിക്കുന്ന കാലത്ത് നമസ്കാരം, ത്വവാഫ്, ഖുർആൻ പാരായണം പോലുള്ള പലതും നിഷിദ്ധമാകുന്ന ഒരു വലിയ അശുദ്ധിയായാണ് ഇസ്ലാം ഇതിനെ വീക്ഷിക്കുന്നത്. ഈ അശുദ്ധിയിൽ നിന്ന് ശുദ്ധമാകാൻ രക്തസ്രാവം കഴിഞ്ഞ് ഋതുമതി അതേ കരുത്തോടെ കുളിച്ചാൽ മതി. ധരിച്ചതൊന്നും കഴുകേണ്ടതില്ല.

മൗലാനാ നജീബ് ഉസ്താദ് മമ്പാട് - പ്രശ്നോത്തരം: 1/84

ബന്ധു സ്ത്രീകളെ നോക്കൽ

 

എന്റെ വീട്ടിൽ എന്റെ സഹോദരന്മാരുടെ ഭാര്യമാർ താമസിക്കുന്നുണ്ട്. എന്റെ എളാപ്പ മൂത്താപ്പമാരുടെ പെൺമക്കളും വരാറും താമസിക്കാറുമുണ്ട്. അവരുമായി സംസാരിക്കലും കാണലുമുണ്ട്. അവരെയെല്ലാം കാണാതെയും സംസാരിക്കാതെയും എങ്ങനെ ജീവിക്കും? അതുപ്രയാസമാണ്. ആയതിനാൽ അവരുമായി സംസാരിക്കലും ജീവിക്കലും തെറ്റാണോ? തെറ്റെങ്കിൽ അതിന് പറ്റുന്ന വല്ല വഴിയും ഉണ്ടോ? വിശദമായ ഒരു മറുപടി

  

പ്രശ്നത്തിൽ ഉന്നയിക്കപ്പെട്ടവരെല്ലാം ബന്ധുക്കളെങ്കിലും താങ്കൾക്കു വിവാഹം ചെയ്യാവുന്നവരാണല്ലോ. അവരും അന്യസ്ത്രീകളും തമ്മിൽ താങ്കൾ നോക്കിയാലുണ്ടാകാവുന്ന കുഴപ്പങ്ങുടെയും ആസ്വാദനത്തിന്റെയും കാര്യത്തിൽ എന്തുണ്ട് വ്യത്യാസം! അതുകൊണ്ടു തന്നെ അവരെ നോക്കലും നിഷിദ്ധമാണ്. നോക്കാതെ ജീവിക്കാൻ പ്രയാസമാണെങ്കിൽ ആ പ്രയാസം സഹിച്ചേ പറ്റൂ. ശർഉ പ്രകാരം ജീവിക്കണമെങ്കിൽ. അതേസമയം, അവരുമായോ മറ്റു അന്യസ്ത്രീകളുമായോ സംസാരിക്കുന്നതു കൊണ്ടു ശൃംഗാര സുഖമോ മറ്റു ലൈംഗിക കുഴപ്പങ്ങളോ ഇല്ലെങ്കിൽ അതു നിഷിദ്ധമല്ല. അപ്പോൾ ആവശ്യങ്ങൾ സംസാരിച്ചും പരസ്പരം നോക്കാതെയും പരമാവധി കഴിഞ്ഞുകൂടുക തന്നെ. തെറ്റുപറ്റിയാൽ കുറ്റ ബോധത്തോടെ പശ്ചാത്തപിക്കുകയും ചെയ്യുക. അതാണു വഴി.

പുസ്തകം: പ്രശ്നോത്തരം: 2/170.

മൃഗങ്ങളുടെ പാൽ കറന്നെടുക്കൽ?

 

മൃഗങ്ങളുടെ പാൽ കറന്നെടുക്കുന്നതിന്റെ ഇസ്ലാമികമാനം എന്താണ്? കുട്ടികളുള്ള മൃഗങ്ങളുടെ പാൽ നമുക്കു കുടിക്കാൻ വേണ്ടി കറന്നെടുക്കാമോ? എത്രത്തോളം കറക്കാം? ചിലർ കുട്ടികൾക്കു ബാക്കി വയ്ക്കാതെ മുഴുവനായും കറന്നെടുക്കുന്നു. ചിലർ തീരെ കറന്നെടുക്കാതെയും കാണാറുണ്ട്. ഏതാണു ശരിയായ രീതി?


കറവ മൃഗത്തിന്റെയോ അതിന്റെ കുട്ടികളുടെയോ വളർച്ചക്കും പോഷണത്തിനും തടസ്സമാകുന്ന വിധം പാൽ കറന്നെടുക്കുന്നതു നിഷിദ്ധമാണ്. രണ്ടിനും ഉപദ്രവകരമല്ലാത്ത വിധം കറന്നെടുക്കുകയുമാകാം. അനുവദനീയമാണ്. തുഹ്ഫ : 8-372 (നജീബ്‌ ഉസ്താദ്‌, നുസ്രത്തുൽ അനാം  2020 നവംബർ)

Saturday, 5 December 2020

ഒരു കായ്കനി തോട്ടത്തിന്റെ കഥ

 

യമൻ രാജ്യത്തെ സന എന്ന നഗരത്തിന് അടുത്തുള്ള ഒരു ഗ്രാമമായിരുന്നു ദറവാൻ. അവിടെ ധനാഢ്യനും സാത്വികനുമായ ഒരാളുണ്ടായിരുന്നു. ദാനധർമ്മാദികളിൽ നിഷ്ഠനായ, അല്ലാഹു ﷻ വിനെ ഭയപ്പെട്ടിരുന്ന അദ്ദേഹം വലിയൊരു കായ്കനിത്തോട്ടത്തിന്റെ ഉടമയായിരുന്നു. ആ തോട്ടത്തിൽ പഴങ്ങൾ ഇടതൂർന്നു വളർന്നുനിൽക്കുന്നത് ഹൃദ്യവും മനോഹരവുമായ ഒരു കാഴ്ചയായിരുന്നു. സന്മനസിന്റെ ഉടമയായ അദ്ദേഹത്തെ അല്ലാഹു ﷻ അനുഗ്രഹിച്ചു.

പാവങ്ങളോട് വളരെ കാരുണ്യവും സ്നേഹവുമുള്ള ആളായിരുന്നു ഈ ധനാഢ്യൻ. പഴങ്ങൾ പറിക്കുന്ന കാലം ആഗതമായാൽ അദ്ദേഹം അതിൽനിന്ന് അർഹമായ ഓഹരി പാവങ്ങൾക്കു നൽകാറുണ്ടായിരുന്നു. അതിനാൽ പഴങ്ങൾ പഴുക്കുന്നതും പറിക്കുന്നതും പാവങ്ങൾ പ്രതീക്ഷിച്ചുകൊണ്ടിരിക്കുക പതിവായിരുന്നു. 

പഴങ്ങൾ പറിക്കുന്ന ദിവസം ജനങ്ങൾക്ക് ഉത്സവം പോലെയാണ്. അന്നവർ തോട്ടത്തിൽ കൃത്യസമയത്ത് എത്തിച്ചേരും. അദ്ദേഹം എല്ലാവർക്കും പഴങ്ങൾ നൽകി സന്തോഷിപ്പിക്കും. അവർ അദ്ദേഹത്തിനുവേണ്ടി അല്ലാഹു ﷻ വിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കും. അല്ലാഹുﷻവിന്റെ അനുഗ്രഹത്താൽ തോട്ടത്തിൽ കൊല്ലംതോറും പഴങ്ങൾ കൂടിക്കൂടിവന്നു. രോഗബാധയോ കാലാവസ്ഥ പ്രതികൂലമായുള്ള നാശമോ ആ തോട്ടത്തിനു ബാധിച്ചിരുന്നില്ല.

അങ്ങനെ അല്ലാഹുﷻവിന്റെ പ്രിയദാസനായ ഈ ധനാഢ്യനെ വയസുചെന്നപ്പോൾ അല്ലാഹു ﷻ തിരികെ വിളിച്ചു. ഈ ലോകത്തുനിന്ന് അദ്ദേഹം യാത്രയായി. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഇദ്ദേഹത്തിന്റെ അനന്തരാവകാശികളായ ആൺമക്കൾ സ്വാർത്ഥമതികളായിരുന്നു. ദാനം നൽകിയാൽ ധനം കുറയുമെന്ന് ഇവർ വിശ്വസിച്ചു.

പതിവുപോലെ തോട്ടത്തിൽ പഴം പറിച്ചെടുക്കേണ്ട സമയം സമാഗതമായി. മുൻകൊല്ലത്തേക്കാളധികം പഴങ്ങൾ ഇത്തവണയുമുണ്ട്. ഇതിൽനിന്നു ദാനം കൊടുക്കേണ്ടിവരുമല്ലോ എന്നോർത്തപ്പോൾ ലുബ്ധന്മാരായ ആൺമക്കളുടെ മനസ് നീറി. പക്ഷേ പാവങ്ങൾ തോട്ടത്തിൽ പഴം കിട്ടുന്നതും ആശിച്ച് കാത്തുനിൽക്കുമ്പോൾ എങ്ങനെയാണ് കൊടുക്കാതിരിക്കാൻ കഴിയുക..? 

അതുകൊണ്ട് ആരും കാണാതെ വേണം പഴം പറിച്ചെടുക്കുക എന്ന് ആൺമക്കൾ പരസ്പരം ആലോചിച്ച് തീരുമാനമെടുത്തു.

പഴം പറിക്കുന്ന നേരത്ത് പാവങ്ങൾ തോട്ടത്തിൽ വന്നു നിറയുമെന്ന് ഉറപ്പാണ്. തരില്ലെന്നു പറഞ്ഞ് അവരെ എങ്ങനെയാണ് ആട്ടിയോടിക്കുക? അത് തങ്ങൾക്ക് സമൂഹത്തിൽ ദുഷ്പേരുണ്ടാക്കുമെന്ന് തോട്ടക്കാരന്റെ മക്കൾ ഭയന്നു. അതൊഴിവാക്കണമെങ്കിൽ അല്പമെങ്കിലും പഴം അവർക്കു നൽകേണ്ടിവരും.

ആൺമക്കൾ ഏറെനേരം തല പുകഞ്ഞാലോചിച്ചു. അവസാനം അവരിൽ ഒരാൾ ഒരു മാർഗം നിർദ്ദേശിച്ചു: “നമുക്കൊരു കാര്യം ചെയ്യാം. രാവേറെ ചെന്നശേഷം തോട്ടത്തിൽ ചെന്ന് ശബ്ദമുണ്ടാക്കാതെ പഴങ്ങൾ പറിച്ചെടുത്ത് ശേഖരിക്കാം. നേരം പുലരുമ്പോഴേക്കും പണികഴിച്ച് തോട്ടം കാലിയാക്കണം. ഒരു ദരിദ്രൻ പോലും ആ സമയത്ത് തോട്ടത്തിലേക്കു തിരിഞ്ഞുനോക്കില്ല. അങ്ങനെ ഒരു പഴംപോലും നഷ്ടപ്പെടാതെ മുഴുവനും നമുക്കു വീട്ടിലെത്തിക്കാം."

ഈ നിർദ്ദേശം ഒരാളൊഴിച്ച് എല്ലാ ആൺമക്കൾക്കും നൂറുശതമാനം സ്വീകാര്യമായി. അവരെല്ലാം ആഹ്ലാദചിത്തരായി. നിർദ്ദേശം സ്വീകാര്യമല്ലാത്തവൻ ഭൂരിപക്ഷ ഭീഷണി ഭയന്ന് മിണ്ടാതിരുന്നു. അവൻ അക്കൂട്ടത്തിൽ അല്പം ദയാശീലനും അല്ലാഹുﷻവിനെ പേടിയുള്ളവനുമായിരുന്നു.

പഴം പറിക്കേണ്ട ദിവസമെത്തി. അർദ്ധരാത്രിയാകുന്നതിനു വേണ്ടി ആൺമക്കൾ കാത്തിരുന്നു. ഇനിയും സമയമുണ്ടല്ലോ എന്നു കരുതി എല്ലാവരും കിടന്നുറങ്ങി.

ഈ സമയത്ത് തോട്ടത്തിൽ വമ്പിച്ച ഒരു അഗ്നിബാധയുണ്ടായി. തോട്ടം മുഴുവനും കത്തിക്കരിഞ്ഞു നശിച്ചു. ഒരു പുൽക്കൊടിപോലും ബാക്കിയായില്ല. വൃക്ഷങ്ങൾ കരിഞ്ഞു ചാമ്പലായി, ചുരുക്കത്തിൽ, തോട്ടം നാമാവശേഷമായി. ഇത് അല്ലാഹുﷻവിന്റെ ശിക്ഷയായിരുന്നു. 

പാതിരാത്രിയായപ്പോൾ സഹോദരന്മാരെല്ലാവരും തട്ടിപ്പിടഞ്ഞഴുന്നേറ്റ് തോട്ടത്തിലേക്ക് ആവേശത്തോടെ തിരിച്ചു. ആരും കേൾക്കാതിരിക്കാനായി അടക്കം പറഞ്ഞു കൊണ്ടാണ് അവർ നടന്നിരുന്നത്. 

പഴം പറിച്ചുകൊണ്ടിരിക്കേ, ശബ്ദം കേട്ട് അഥവാ അവിടെ വല്ല പാവങ്ങളും വരികയാണെങ്കിൽ അവർക്ക് ഒന്നും തന്നെ കൊടുക്കരുതെന്ന് അവർ ദൃഢനിശ്ചയം ചെയ്തു.

സഹോദരൻമാർ നിർദ്ദിഷ്ടസ്ഥലത്തെത്തിച്ചേർന്നു. പക്ഷേ തോട്ടത്തിന്റെ സ്ഥാനത്ത് അവർ കണ്ടത് കത്തിക്കരിഞ്ഞു വരണ്ട ഒരു മൈതാനമാണ്. ഇതു തങ്ങളുടെ തോട്ടമല്ലെന്നും തങ്ങൾക്കു വഴിതെറ്റിയിരിക്കയാണെന്നും അവർ വിചാരിച്ചു. 

പക്ഷേ തോട്ടത്തിന്റെ ചുറ്റുഭാഗമെല്ലാം പഴയതുപോലെത്തന്നെയുണ്ട്. അയൽപക്കത്തെ തോട്ടങ്ങളെല്ലാം പഴയതുപോലെത്തന്നെ സ്ഥിതിചെയ്യുന്നു. അവസാനം പ്രജ്ഞ തിരിച്ചുകിട്ടിയ അവർക്ക് ബോധ്യമായി, തങ്ങൾക്ക് വഴിതെറ്റിയതല്ല തങ്ങളുടെ തോട്ടം കത്തിനശിച്ചതാണെന്ന്. അവർക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അവർ വാവിട്ട് നില വിളിച്ചുപോയി.

സഹോദരൻമാരിൽ നല്ലവനായ ഒരുവൻ മറ്റുള്ളവരോടായി പറഞ്ഞു: “അശരണർക്കും പാവങ്ങൾക്കും ദാനം നൽകുന്നതിൽ നാം വിമ്മിട്ടപ്പെടരുത്. ദാനം ധനത്തെ കുറയ്ക്കുന്നതല്ല എല്ലാം നൽകുന്നത് അല്ലാഹുﷻവാണ്. അവൻ ഇച്ഛിച്ചാൽ മാത്രമേ നൽകൂ. ഇപ്പോൾ നാം പുച്ഛിച്ചിരുന്ന പാവങ്ങളെപ്പോലെ നമ്മളും പാവങ്ങളായി.”

അയാളുടെ വാക്കുകൾ മറ്റു  സഹോദരന്മാരുടെ കണ്ണുതുറപ്പിച്ചു. അവർ തങ്ങളുടെ ദുഷ്ചെയ്തിയിൽ പശ്ചാത്തപിച്ചു. മാപ്പിനു വേണ്ടി അല്ലാഹു ﷻ വിനോട് താണുകേണപേക്ഷിച്ചു.


ഗുണപാഠം :ദാനം നൽകാതിരുന്നാൽ അതിന്റെ ഫലം നാശമാണെന്ന് ഈ കഥയിൽനിന്നു സ്പഷ്ടമാണ്. പാവങ്ങളോടു സഹതപിക്കുകയും അവരെ സഹജീവികളെപ്പോല കരുതുകയും വേണം. അവർക്ക് സഹായം ആവശ്യമാകുമ്പോൾ നാമത് നൽകുകയും വേണം. ദാനം ഒരിക്കലും ധനത്തെ കുറയ്ക്കുന്നതല്ല.

സുലൈമാൻ നബി(അ)നേയും പരിവാരത്തെയും കണ്ട ഉറുമ്പിൻ കൂട്ടം

 

ആഗോളചക്രവർത്തിയായ സുലൈമാൻ നബി (അ) ഒരു ദിവസം പരിവാരസമേതം യാത്ര ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ പരിവാരം ഒരു സൈന്യത്തോളം തന്നെ വലുതായിരുന്നു. മനുഷ്യർക്കു പുറമെ ജിന്നുകളും പക്ഷികളും മൃഗങ്ങളുമെല്ലാം അടങ്ങിയതായിരുന്നു ആ സൈന്യം.

വഴിമദ്ധ്യേ വലിയൊരു ഉറുമ്പിൻകൂട്ടം നബിയുടെ കണ്ണിൽപെട്ടു. പക്ഷി-മൃഗാദികളുടേത് പോലെത്തന്നെ ഉറുമ്പുകളുടേയും ഭാഷ അറിയാമായിരുന്ന സുലൈമാൻ നബി (അ) പെട്ടെന്ന് അവിടെത്തന്നെ നിന്നു. അപ്പോൾ അദ്ദേഹത്തിന്റെ പരിവാരവും നിശ്ചലമായി. 

നബി ഉറുമ്പുകളുടെ ചലനം ശ്രദ്ധിച്ചു. അച്ചടക്കമുള്ള തന്റെ സൈന്യത്തെപ്പോലും അതിശയിപ്പിക്കുന്ന മട്ടിൽ കർക്കശമായ പട്ടാളചിട്ടയോടെ ഉറുമ്പുകൾ മാർച്ചുചെയ്യുന്നു..!!

ഉറുമ്പുകളുടെ സേനാധിപൻ വിളിച്ചുപറഞ്ഞു: “ഉറുമ്പുകളേ, സുലൈമാൻ നബി(അ)മും പരിവാരവും അറിയാതെ നിങ്ങളെ ചവിട്ടി പ്പോവാതിരിക്കണമെങ്കിൽ പാർപ്പിടത്തിൽ ഉടൻ കയറിക്കൊള്ളുക!”

സുലൈമാൻ നബി (അ) എല്ലാം സാകൂതം വീക്ഷിച്ചുകൊണ്ടിരുന്നു.

ഇത്തരമൊരു നിർണായകഘട്ടത്തിലും ഉറുമ്പുകൾ അണിമുറിയാതെയും അമ്പരക്കാതെയും അവയുടെ മാളത്തിലേക്ക് അതിവേഗം കയറികൊണ്ടിരുന്നു.

നബിയെ ആകർഷിച്ച പ്രധാനവസ്തുത ഒരൊറ്റ ഉറുമ്പും അപരനെ ചാടിക്കടന്നു രക്ഷപ്പെടാൻ ശ്രമിച്ചിരുന്നില്ല എന്നതാണ്. അങ്ങനെയൊരു രക്ഷപ്പെടൽ ശ്രമം നടത്തിയിരുന്നുവെങ്കിൽ മാളത്തിന്റെ കുടുസായ പ്രവേശന ദ്വാരത്തിൽവെച്ച് ഉറുമ്പുകൾ തമ്മിൽത്തമ്മിൽ പടവെട്ടി ചാകേണ്ടിവരുമായിരുന്നു. അത്തരം സന്ദിഗ്ധഘട്ടത്തിൽ പോലും ഉറുമ്പുകൾ സംയമനവും അച്ചടക്കവുമാണ് പാലിച്ചത്.

ചിന്തോദ്ദീപകവും വിജ്ഞാനപ്രദവുമായ ഈ ഘടകം നബി തന്റെ അനുയായികൾക്കു കാണിച്ചുകൊടുത്തു. ആത്മത്യാഗവും, നിസ്വാർത്ഥവും നിഷ്കാമവുമായ സ്നേഹവും ഈ ക്ഷുദ്രജീവികളെ അനുകരണീയ മാതൃകയാക്കിത്തീർക്കുന്നു. 

മാളത്തിനുള്ളിൽ കടക്കാൻ ബദ്ധപ്പെടാതെ, പുറത്തുനിന്നുകൊണ്ട് നിർദ്ദേശങ്ങൾ നൽകുന്ന ഉറുമ്പുകളുടെ സേനാധിപനെ സുലൈമാൻ നബി (അ) തന്റെ അനുയായികൾക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തു. ഈ സേനാധിപൻ, ഉരുക്കു കോട്ടയ്ക്കകത്തിരുന്ന് യുദ്ധക്കളം നിയന്ത്രിക്കുന്ന മനുഷ്യസേനാധിപനെ ലജ്ജിപ്പിക്കുകതന്നെ ചെയ്യും.

കാരുണ്യവാനായ സുലൈമാൻ നബി (അ) തന്റെ സൈന്യത്തിന്റെ നേരെ തിരിഞ്ഞുകൊണ്ട് ആജ്ഞാപിച്ചു: “ഉറുമ്പിന്റെ മാളത്തിൽ നിന്നു മാറി മുന്നോട്ട് മാർച്ചുചെയ്യുക.”


ഗുണപാഠം :സർവജ്ഞാനിയാണെന്ന് അഭിമാനിക്കുന്ന മനുഷ്യർക്ക് ഇല്ലാത്ത ചില കഴിവുകൾ മറ്റു ജീവികൾക്കുണ്ട്. നിസാരന്മാരായ ഉറുമ്പുകൾ ഈയിനത്തിൽ പ്രഥമഗണനീയരാണ്. ഉറുമ്പുകളുടെ അച്ചടക്കവും സംയമനശീലവും ആത്മത്യാഗവും മനുഷ്യർക്ക് എക്കാലവും മാതൃകയാക്കേണ്ട ഗുണപാഠമാണെന്ന് ഈ കഥ പഠിപ്പിക്കുന്നു.

ഒരു പശുവിനെ ബലിയറുത്ത കഥ

 

മൂസാ നബി(അ)ന്റെ കാലത്ത് നടന്ന ഒരു കഥയാണിത്. ഇസ്രായീല്യർ ഈജിപ്തിൽ നിന്നു പാലായനം ചെയ്ത് 'സീനാ' യിൽ താമസമാക്കിയ അവസരം. അക്കാലത്ത് ഇസ്രായീൽ ഗോത്രത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഏലിയാഈൽ വധിക്കപ്പെട്ടു. കൊലയാളി ആരാണെന്ന് ആർക്കും മനസിലായില്ല. ഒരു തെളിവും ലഭിച്ചതുമില്ല. കൊലപാതകത്തിന്റെ നിഗൂഢസ്വഭാവം കുഴപ്പത്തിന് ഇടയാക്കി. അങ്ങനെ കൊല്ലപ്പെട്ട ആളുടെ കുടുംബക്കാർ തർക്കം കൂടി. വഴക്കും വക്കാണവും പൊട്ടിപ്പുറപ്പെട്ടു.

പ്രശ്നപരിഹാരത്തിനായി ജനം അല്ലാഹുﷻവിന്റെ പ്രവാചകനായ മൂസ്സാനബി(അ)നെ സമീപിച്ചു. അവർ നബിയോട് അപേക്ഷിച്ചതനുസരിച്ച് അദ്ദേഹം അല്ലാഹുﷻവോട് പ്രാർത്ഥിച്ചു. വൈകാതെ ദിവ്യോദ്ബോധനം ലഭിച്ച നബി, ഘാതകനെ കണ്ടുപിടിക്കാനുള്ള മാർഗമവലംബിച്ചുകൊണ്ട് തന്റെ ജനതയോടു പറഞ്ഞു:

“നിങ്ങൾ ഒരു പശുവിനെ കശാപ്പുചെയ്യണമെന്ന് അല്ലാഹു ﷻ ആജ്ഞാപിക്കുന്നു.”

പക്ഷേ മൂസ്സ നബി(അ)ന്റെ ജനത കുരുട്ടു വാദം നടത്തുകയാണ് ചെയ്തത്. അദ്ദേഹം തങ്ങളെ കളിയാക്കുകയാണെന്ന് അവർ ആരോപിച്ചു. പശുവിനെ അറുത്തതുകൊണ്ട് ഘാതകനെ അറിയാൻ കഴിയുമോ? ഇതായിരുന്നു അവരുടെ യുക്തിവാദം.

“അല്ലാഹുﷻവിന്റെ കല്പന നാം അക്ഷരംപ്രതി സ്വീകരിക്കണം.

അതു നമ്മുടെ കടമയാണ്. അതിൽ യുക്തിക്കു സ്ഥാനമില്ല. അല്ലാഹുﷻവാണ് ഏറ്റവും വലിയ യുക്തിജ്ഞൻ." നബി പറഞ്ഞു.

“ഞങ്ങൾ അനുസരിക്കുന്നു. പക്ഷേ ഏതു നിറമുള്ള പശുവിനെയാണ് അറുക്കേണ്ടത്?''

“മഞ്ഞ നിറത്തിലുള്ള പശുവിനെയാണ് അറുക്കേണ്ടത്. നിങ്ങൾ മുമ്പു പൂജിച്ചിരുന്ന മായാമൃഗത്തിന്റെ നിറമുള്ളത്. ”

“നിന്റെ നാഥനോടു ചോദിക്കുക. ഏതു പ്രായത്തിലുള്ള പശുവാണ് അതെന്ന് അവൻ ഞങ്ങൾക്കു വിവരിച്ചുതരട്ടെ.”

മൂസ്സ നബി (അ) തന്റെ ജനതയുടെയും പ്രപഞ്ചങ്ങളുടെയും തന്റെയും നാഥനോട് ഒരിക്കൽകൂടി അന്വേഷിച്ചശേഷം അവരോടു പറഞ്ഞു: “കന്യകയോ മുതുക്കിയോ അല്ലാത്ത, രണ്ടിനും മധ്യേയുള്ള പശു.”

പക്ഷേ ഇസായീല്യരുടെ സംശയം തീർന്നില്ല. അവർ തർക്കവുമായി പ്രശ്നം നീട്ടിക്കൊണ്ടുപോകാനാണ് ആഗ്രഹിച്ചതെന്നു തോന്നുന്നു.

അവർ വീണ്ടും ചോദിച്ചു: “ആ പശുവിനെക്കുറിച്ച് ഞങ്ങൾ വീണ്ടും ആശയക്കുഴപ്പത്തിലായിരിക്കുന്നു. അതിന്റെ വിശേഷണങ്ങൾ ഒന്നുകൂടി വ്യക്തമാക്കിപ്പറയൂ."

ഉദാരനും സഹനശീലനുമായ മൂസ്സ നബി (അ) അല്ലാഹുﷻവിനോട് വീണ്ടും ചോദിച്ചശേഷം അവരോടു പറഞ്ഞു: “കൃഷിക്ക് ജലസേചനം ചെയ്തും നിലമുഴുതും ക്ഷീണിച്ചിട്ടില്ലാത്ത, കളങ്കങ്ങളൊന്നുമില്ലാത്ത ഒരു പശുവാണ് അതെന്ന് അല്ലാഹു ﷻ പറയുന്നു.”

മേൽപറഞ്ഞ ഗുണവിശേഷങ്ങളുള്ള പശുവിനെ അന്വേഷിച്ച് ഇസായീല്യർ നാടുമുഴുവൻ അലഞ്ഞുനടന്നു. ഫലം നിരാശയായിരുന്നു. നിറവും പ്രായവും ലക്ഷണവുമെല്ലാം ഒത്തുകിട്ടിയാൽ അതിന് എന്തെങ്കിലുമൊരു കളങ്കമുണ്ടായിരിക്കും.

തങ്ങൾ പരാജയപ്പെട്ടതായി ഇസായീല്യർക്ക് ബോധ്യമായി.

ഇതിൽ അല്ലാഹുﷻ എന്തോ ഗൂഢ തത്ത്വം ഒളിപ്പിച്ചു വെച്ചതായി

അവർക്കു തോന്നി. നിസഹായരായ അവർ വീണ്ടും മൂസ്സാനബി(അ)നെ

സമീപിച്ച് സങ്കടം ബോധിപ്പിച്ചു. നബി അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു. ഉദ്ബോധനപ്രകാരം അവർക്ക് പരിഹാരമാർഗം നിർദ്ദേശിച്ചു. 

മേൽപറഞ്ഞ ലക്ഷണങ്ങളടങ്ങിയ ലോകത്തിലെ ഏക പശുവിനെക്കുറിച്ച് നബി അവരെ അറിയിച്ചു. വലിയൊരു വില കൊടുത്താണ് ഇസ്രായീല്യർ ആ പശുവിനെ വാങ്ങിച്ചത്. ഇനി ഈ പശുവിനെക്കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് അവർ നബിയോടു ചോദിച്ചു.

“പശുവിനെ ബലിയർപ്പിക്കുക. അതിന്റെ ഒരംശംകൊണ്ട് കൊല്ലപ്പെട്ട വ്യക്തിയുടെ മൃതദേഹത്തിൽ അടിക്കുക.” നബി പറഞ്ഞു.

ഇസായീല്യർ പിന്നീട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ മുതിർന്നില്ല. ആദ്യാനുഭവത്തിൽനിന്നുതന്നെ അവർ വലിയൊരു പാഠം പഠിച്ചിരുന്നു. തങ്ങൾ ഇതുവരെ പ്രവാചകനെ കളിയാക്കുകയും ധിക്കരിക്കുകയും ചെയ്യുകയായിരുന്നെന്ന് അവർക്ക് ബോധ്യമായി.

വൈകാതെ അവർ പശുവിനെ ബലിയർപ്പിച്ചു. അതിന്റെ ഒരു അവയവം കൊണ്ട് വധിക്കപ്പെട്ടയാളുടെ ജഡത്തിന്മേൽ അടിച്ചു. ഉടനെ ശവം പുനർജനിച്ചു! ശവം എഴുന്നേറ്റ് നബിയെ അഭിവാദ്യം ചെയ്തു. തന്നെ കൊലചെയ്ത ആളിന്റെ പേര് ജഡം പരസ്യമായി പ്രഖ്യാപിച്ചു.

വിസ്മയഭരിതരായ ഇസ്രായീല്യർ സന്തോഷത്തോടെ അല്ലാഹുﷻവിന് സാഷ്ടാംഗ പ്രണാമം ചെയ്തു. മേലിൽ അല്ലാഹുﷻവിന്റെ ആജ്ഞയ്ക്കെതിരെ കുരുട്ടുവാദവും യുക്തിവാദവും കൊണ്ടുവരില്ലെന്ന് അവർ പ്രതിജ്ഞചെയ്തു.


ഗുണപാഠം : സത്യത്തെ കുരുട്ടുവാദവും യുക്തിയുംകൊണ്ട് നേരിടുന്ന ചിലരുണ്ട്. സത്യം നേരിൽ കണ്ടാലേ അവർ വിശ്വസിക്കൂ. അത്തരക്കാർക്കുള്ള ഒരു താക്കീതാണ് ഈ കഥയുടെ ഗുണപാഠം.

നബി (സ്വ) അവസാനമായി പുഞ്ചിരിച്ചത് എന്തു കാഴ്ച കണ്ടപ്പോഴാണ് ?

 

അബൂബക്കർ (റ)ൻ്റെ നേതൃത്വത്തിൽ സ്വഹാബികൾ സുബ്ഹി നിസ്കരിക്കുന്നത് കണ്ടപ്പോൾ


🔖 എപ്പോഴും പുഞ്ചിരിക്കുന്ന പ്രകൃതമായിരുന്നു നബി (‌ സ്വ)യുടേത്

🔖 പുഞ്ചിരി ധർമ്മമാണെന്ന് ഹദീസ്

🔖 നബി(സ) ഒരിക്കലും പൊട്ടിച്ചിരിച്ചിട്ടില്ല

🔖 പനി പിടിച്ച് വീട്ടിൽ കിടക്കുന്ന നബി(സ്വ) റബീഉൽ അവ്വൽ 11ന് സുബി ഹി നിസ്കരിക്കാൻ 2 സ്വഹാബികളുടെ തോളിൽ കൈ ഇട്ട് പളളിയിലേക്ക് വന്നപ്പോൾ അബൂബക്കർ (റ) സ്വഹാബികൾക്ക് ഇമാമായി നിസ്കരിക്കുന്നത് കണ്ടപ്പോഴാണ് നബി(സ്വ) അവസാനമായി പുഞ്ചിരിച്ചതെന്ന് ഹദീസ്

🔖 സ്വഹാബികളിൽ നബിയുടെ ഈ പ്രകൃതം ലഭിച്ച സ്വഹാബി അബൂദർ ദാഅ (റ) ആണ്.

Friday, 4 December 2020

ത്വല്‍ഹ ബിന്‍ ഉബൈദില്ല (റ)



എട്ടാമതായി ഇസ്‌ലാമിലേക്ക് കടന്നുവരികയും സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെടുകയും ചെയ്ത സ്വഹാബിവര്യന്‍. ഉമര്‍ (റ) തനിക്കു ശേഷം ഖലീഫയെ നിശ്ചയിക്കാനായി തെരഞ്ഞെടുത്ത ആറംഗ സംഘത്തില്‍ ഒരാളായിരുന്നു. 

കച്ചവടമായിരുന്നു ജീവിത മാര്‍ഗം. ഒരിക്കല്‍ കച്ചവടത്തിനായി ശാമിലെത്തിയ അദ്ദേഹത്തെ അവിടത്തെ ഒരു പുരോഹിതന്‍ കണ്ടുമുട്ടി. മക്കയില്‍ ഒരു പ്രവാചകന്‍ വരുമെന്നും അയാള്‍ സത്യമതത്തിന്റെ ആളായിരിക്കുമെന്നും അറിയിച്ചു. 

ഉടനെ മക്കയിലേക്കു തിരിച്ച അദ്ദേഹം അങ്ങനെയൊരാളെക്കുറിച്ച് അന്വേഷിച്ചു. അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് (ﷺ) പ്രവാചകത്വവാദവുമായി പ്രത്യക്ഷപ്പെട്ട വിവരം കിട്ടി. അബൂബക്ര്‍ സിദ്ദീഖ് (റ) അദ്ദേഹത്തില്‍ വിശ്വസിച്ചിട്ടുണ്ടെന്നും അറിഞ്ഞു. താമസിയാതെ അദ്ദേഹം അബൂബക്ര്‍ സിദ്ദീഖ് (റ) വിനെ സമീപിക്കുകയും അദ്ദേഹത്തിലൂടെ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. സിദ്ദീഖ് (റ) വിന്റെ കരങ്ങളില്‍ ഇസ്‌ലാമാശ്ലേഷിച്ച അഞ്ചു പേരില്‍ ഒരാളായി. 

ഖുറൈശികളിൽ പ്രധാനിയും വലിയ സമ്പന്നനുമായിരുന്നിട്ടും മുസ്‌ലിമായതിന്റെ പേരില്‍ വലിയ പീഢനങ്ങള്‍ സഹിക്കേണ്ടിവന്നു. ഒടുവില്‍ പ്രവാചകരോടൊപ്പം (ﷺ) മദീനയിലേക്ക് ഹിജ്‌റ പോയി.

പ്രവാചകൻ ﷺ ഏല്‍പിച്ച ഒരു ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട് പുറത്തു പോയതിനാല്‍ ബദര്‍ യുദ്ധത്തില്‍ പങ്കെടുക്കാൻ സാധിച്ചില്ല. കൃത്യം കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴേക്കും മുസ്‌ലിംകള്‍ യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയിരുന്നു. ദു:ഖിതനായ അദ്ദേഹം പ്രവാചകര്‍ക്കുമുമ്പില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലുള്ള വിഷമം പ്രകടിപ്പിച്ചു. 

പ്രവാചകൻ ﷺ‍ അദ്ദേഹത്തെ സമാധാനിപ്പിക്കുകയും യുദ്ധത്തില്‍ പങ്കെടുത്തവരുടെ പ്രതിഫലം താങ്കള്‍ക്കും ലഭിക്കുമെന്ന് വാക്ക് നല്‍കുകയും ചെയ്തു. യുദ്ധാര്‍ജ്ജിത സമ്പത്തില്‍നിന്നും അദ്ദേഹത്തിന് വിഹിതം നല്‍കി. ഉഹ്ദ് യുദ്ധത്തിലും തുടര്‍ന്നുണ്ടായ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു.

ഉഹ്ദ് യുദ്ധത്തില്‍ ശത്രുപക്ഷത്തുനിന്നും അതിതീക്ഷ്ണമായ അനുഭവങ്ങളുണ്ടായി. ‘നിങ്ങള്‍ക്കാര്‍ക്കെങ്കിലും ജീവിക്കുന്ന രക്തസാക്ഷിയെ കാണണമെങ്കില്‍ ത്വല്‍ഹയെ കാണുക’ എന്ന് പ്രവാചകൻ ﷺ അതേക്കുറിച്ച് പറയുകയുണ്ടായി. 

ഉഹ്ദ് യുദ്ധം കൊടുമ്പിരികൊള്ളുകയും മുസ്‌ലിംകളില്‍ ചിലർ പിന്തിരിയുകയും ചെയ്തപ്പോള്‍ പ്രവാചകൻ ﷺ ക്ക് സ്വശരീരംകൊണ്ട് രക്ഷാവലയം തീര്‍ത്തത് ത്വല്‍ഹ (റ) വായിരുന്നു. പ്രവാചകനുമുമ്പില്‍ (ﷺ) ഒരു കവചമായി വര്‍ത്തിച്ച അദ്ദേഹം അവര്‍ക്കു നേരെ വന്ന അമ്പുകളും കുന്തങ്ങളും സ്വന്തം ശരീരംകൊണ്ട് തടുത്തുനിര്‍ത്തി. യുദ്ധം അവസാനിച്ചപ്പോള്‍ എഴുപതില്‍ പരം മുറിവുകള്‍ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. 

ഇസ്‌ലാമിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ചെറുത്തുനില്‍പ്പും ധൈര്യവും കണ്ട് സിദ്ദീഖ് (റ) വിനു മുമ്പില്‍ പ്രവാചകന്‍ ﷺ അദ്ദേഹത്തെ പ്രശംസിച്ചു. സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത നല്‍കുകയും ചെയ്തു.


മക്കയിലെ ഖുറൈശിവർത്തകപ്രമുഖരിൽ ഒരാളായിരുന്നു ത്വൽഹത്ത് (റ). ഒരു ദിവസം അദ്ദേഹം ബസ്റായിൽ കച്ചവടത്തിലേർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഒരു പുരോഹിതൻ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: 

“മുൻ പ്രവാചകൻമാരുടെ പ്രവചനമനുസരിച്ചുള്ള സത്യപ്രവാചകന്റെ ആഗമനം സമാഗതമായിരിക്കുന്നു. അത് നിങ്ങളുടെ പവിത്ര ഭൂമിയിലായിരിക്കും സംഭവിക്കുക. പ്രസ്തുത അനുഗ്രഹത്തിന്റെയും വിമോചനത്തിന്റെയും സുവർണ്ണാവസരം നിങ്ങൾക്ക് നഷ്പ്പെടാതിരിക്കട്ടെ.''

മാസങ്ങളോളം ദീർഘിച്ച കച്ചവടയാത്ര കഴിഞ്ഞു ത്വൽഹത്ത് (റ) നാട്ടിൽ തിരിച്ചെത്തി. മക്കയിൽ ഒരേയൊരു വാർത്തയാണ് അന്ന് അദ്ദേഹത്തിന് കേൾക്കാൻ കഴിഞ്ഞത്. രണ്ട് പേർ ഒത്തുചേർന്നാൽ അവിടെ നടക്കുന്നത് പ്രസ്തുത സംസാരം മാത്രമായിരുന്നു! മുഹമ്മദുൻ അമീനിന്റെ ദിവ്യബോധത്തെയും പുതിയ മതത്തെയും കുറിച്ച്. 

ത്വൽഹത്ത് (റ) ഉടനെ അന്വേഷിച്ചത് അബൂബക്കർ(റ)വിനെയായിരുന്നു. അദ്ദേഹം തന്റെ കച്ചവടയാത്ര കഴിഞ്ഞ് അൽപ്പം മുൻപ് മടങ്ങിയെത്തിയിട്ടുണ്ടെന്നും
ഇപ്പോൾ മുഹമ്മദ് ﷺ യുടെ കൂടെയാണെന്നും വിവരം ലഭിച്ചു.

ത്വൽഹത്ത് (റ) ചിന്തിച്ചു. മുഹമ്മദ് ﷺ അബൂബക്കർ (റ) അവർ രണ്ടുപേരും യോജിച്ച ഒരു കാര്യം തെറ്റാവാൻ സാദ്ധ്യതയില്ല! അവരുടെ വ്യക്തിത്വത്തിൽ അത്രമാത്രം മതിപ്പായിരുന്നു അദ്ദേഹത്തിന്.

മുഹമ്മദ് ﷺ യാവട്ടെ, പത്തുനാൽപതു വർഷം തങ്ങളുടെ കൂടെ ജീവിതം നയിച്ചു. ഒരിക്കലും കളവ് പറയുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ല. അത്രയും പരിശുദ്ധനായ ഒരാൾ ദൈവത്തിന്റെ പേരിൽ കളവുപറയുകയോ...? അതൊരിക്കലുമുണ്ടാവുകയില്ല.

അദ്ദേഹം അബൂബക്കർ(റ)വിന്റെ വീട്ടിൽ ചെന്നു കണ്ടു. പുതിയ മതത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. അവർ രണ്ടുപേരും നബി ﷺ യുടെ സന്നിധിയിലെത്തി. ത്വൽഹത്ത് (റ) ഇസ്ലാംമതം സ്വീകരിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ ഇസ്ലാമിക പ്രവേശനം മറ്റുള്ളവരെപോലെ  തന്നെ അക്രമത്തിനും പീഡനങ്ങൾക്കും ഖുറൈശികളെ പ്രേരിപ്പിച്ചു.

അബൂബക്കർ (റ) വിനെയും ത്വൽഹത്ത് (റ) വിനെയും ഇസ്ലാമിൽ നിന്ന് തിരിച്ച് കൊണ്ടുവരാൻ അവർ നിയോഗിച്ചത് നൗഫലുബ്നു ഖുവൈലിദിനെയായിരുന്നു. ഖുറൈശികളുടെ സിംഹം എന്നായിരുന്നു മക്കാനിവാസികൾ നൗഫലിനെ വിളിച്ചിരുന്നത്.


അബൂബക്കർ (റ) വും ത്വൽഹത്ത് (റ) വും ജനമദ്ധ്യേ പണവും പ്രതാപവും ഒത്തിണങ്ങിയ സ്വീകാര്യമായ മാന്യൻമാരായിരുന്നത് കൊണ്ട് അവർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് താരതമ്യേന കുറവുണ്ടാവുക സ്വാഭാവികമാണല്ലോ.

നബി ﷺ ഹിജ്റക്ക് ആഹ്വാനം നൽകിയപ്പോൾ ത്വൽഹത്ത് (റ) മദീനയിലേക്ക് പോയി. നബിﷺയുടെ കുടെ എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കുകൊണ്ടു. 

ബദർ യുദ്ധത്തിൽ സംബന്ധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹത്തെയും സഅദുബ്നു സൈദ് (റ) വിനെയും അബൂസുഫ്യാന്റെ നേതൃത്വത്തിലുള്ള ഖുറൈശി കച്ചവട സംഘത്തിന്റെ വിവരമറിഞ്ഞു വരാൻ നബി ﷺ നിയോഗിച്ചതായിരുന്നു. അവർ മടങ്ങിയെത്തിയപ്പോഴേക്കും യുദ്ധം അവസാനിച്ച് നബിﷺയും അനുചരൻമാരും മടങ്ങാൻ തുടങ്ങിയിരുന്നു. 

ബദറിൽ സംബന്ധിക്കാനുള്ള സുവർണ്ണാവസരം നഷ്ടപ്പെട്ടതിൽ അദ്ദേഹം അതീവ ദുഃഖിതനായി. നബി ﷺ അദ്ദേഹത്തെ സാന്ത്വനപ്പെടുത്തുകയും ബദറിലെ സമരസേനാനികൾക്ക് ലഭിക്കാവുന്ന പ്രതിഫലം വാഗ്ദത്തം ചെയ്യുകയും യുദ്ധാർജ്ജിത സമ്പത്തിന്റെ വിഹിതം നൽകുകയും ചെയ്തു.

ഇസ്ലാമിക ചരിത്രത്തിലെ ആപൽക്കരമായ ഒരദ്ധ്യായമായിരുന്നു ഉഹ്ദ് യുദ്ധം. ഒരുവേള മുസ്ലിം സൈന്യം അണിചിതറുകയും രണാങ്കണത്തിൽ ശത്രുക്കൾ ആധിപത്യം പുലർത്തുകയും ചെയ്തു. നബിﷺയുടെ ജീവൻപോലും അപായപ്പെടുമാറ് ശത്രുക്കളാൽ വലയം ചെയ്യപ്പെട്ടു. ഈ പ്രതിസന്ധിയിൽ ത്വൽഹത്ത് (റ) വിന്റെ സ്ഥൈര്യവും ധൈര്യവും ശ്ലാഘനീയമായിരുന്നു.

നബിﷺയുടെ കവിളിലൂടെ രക്തം വാർന്നൊഴുകുന്നത് ദുരെനിന്ന്
ത്വൽഹത്ത് (റ) വിന്റെ ദൃഷ്ടിയിൽപ്പെട്ടു. ഞൊടിയിടകൊണ്ട് ശത്രുനിര ഭേദിച്ചു അദ്ദേഹം നബിﷺയുടെ അടുത്തെത്തി. ആഞ്ഞടിക്കുന്ന ശത്രുക്കളെ പ്രതിരോധിച്ചു. നബിﷺയെ ഇടതുകൈകൊണ്ട് മാറോടണച്ചുപിടിച്ചു വലതു കൈകൊണ്ട് ശത്രുക്കളുടെ നേരെ വാൾ പ്രയോഗിച്ച് പിറകോട്ടു മാറി നബിﷺയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിനിർത്തി...

ആയിശ (റ) പറയുന്നു: “എന്റെ പിതാവ് ഉഹ്ദ് യുദ്ധത്തെ കുറിച്ച്
സംസാരിക്കുമ്പോൾ ഇങ്ങനെ പറയുമായിരുന്നു. അത് പൂർണ്ണമായും ത്വൽഹത്ത് (റ) വിന്റെ ദിനമായിരുന്നു. യുദ്ധം കഴിഞ്ഞു ഞാൻ നബിﷺയുടെ അടുത്ത് ചെന്നപ്പോൾ എന്നോടും അബൂഉബൈദ(റ)വിനോടും ത്വൽഹത്ത് (റ) വിനെ ചൂണ്ടിക്കൊണ്ട് നബി ﷺ ഇങ്ങനെ പറഞ്ഞു: "അതാ നിങ്ങളുടെ സഹോദരനെ നോക്കൂ...

ഞങ്ങൾ സൂക്ഷിച്ച് നോക്കി. വെട്ടുകളും കുത്തുകളുമായി അദ്ദേഹത്തിന്റെ ദേഹത്തിൽ എഴുപതിലധികം മുറിവുകളുണ്ടായിരുന്നു. ഒരു വിരൽ മുറിഞ്ഞുപോവുകയും ചെയ്തിരുന്നു. ഞങ്ങൾ അദ്ദേഹത്തെ വേണ്ടവിധം ശുശ്രൂഷിക്കുകയുണ്ടായി.''

എല്ലാ രണാങ്കണത്തിലും ത്വൽഹത്ത് (റ) മുൻനിരയിൽ തന്നെ നിലയുറപ്പിച്ചു. ഭക്തനായ ആരാധകനും ധൈര്യശാലിയായ പടയാളിയും അതുല്യനായ ധർമിഷ്ഠനുമായിരുന്നു അദ്ദേഹം. 

അല്ലാഹുﷻവിനോടും സമൂഹത്തോടുമുള്ള തന്റെ ബാദ്ധ്യത നിർവഹിച്ചശേഷം അദ്ദേഹം ജീവിതവിഭവങ്ങൾ തേടി ഭൂമിയിൽ സഞ്ചരിക്കുകയും കച്ചവടം നടത്തുകയും ചെയ്യുമായിരുന്നു. അദ്ദേഹം അതിസമ്പന്നയായിരുന്നു. താൻ ചുമലിലേന്തിയ പതാകയുടെ വിജയത്തിനുവേണ്ടി തന്റെ സമ്പത്ത് നിർലോഭം ചിലവഴിച്ചു. ധർമിഷ്ഠൻ, ഗുണവാൻ എന്നീ അർത്ഥം വരുന്ന പല ഓമനപ്പേരുകളും നബി ﷺ അദ്ദേഹത്തെ വിളിച്ചിരുന്നു.

വരുമാനം നോക്കാതെ ധർമ്മം ചെയ്ത അദ്ദേഹത്തിന് കണക്കുവെയ്ക്കാതെ അല്ലാഹു ﷻ സമ്പത്ത് നൽകി.

ഭാര്യ സുആദ (റ) പറയുന്നു: “ഞാൻ ഒരിക്കൽ അദ്ദേഹത്തെ വളരെ വിഷാദവാനായി കണ്ടു. ഞാൻ ചോദിച്ചു: നിങ്ങളെന്താണിങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കുന്നത്..?

അദ്ദേഹം പറഞ്ഞു: എന്റെ സമ്പത്ത് എന്നെ മാനസികമായി അസ്വസ്ഥനാക്കുന്നു. അത് അത്രത്തോളം വർദ്ധിച്ചിരിക്കുന്നു. 

ഞാൻ പറഞ്ഞു: എങ്കിൽ അത് പാവങ്ങൾക്ക് വിതരണം ചെയ്തുകൂടെ..?

ഒരു ദിർഹം പോലും അവശേഷിക്കാതെ അദ്ദേഹം അത് ദരിദ്രർക്കിടയിൽ വീതിച്ചുകൊടുത്തു.

ഒരിക്കൽ തന്റെ ഒരു ഭൂസ്വത്ത് അദ്ദേഹം വിറ്റു. അത് വലിയ സംഖ്യയ്ക്ക് ഉണ്ടായിരുന്നു. നാണയത്തിന്റെ കൂമ്പാരത്തിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു: “ഇത്രയുമധികം ധനം വീട്ടിൽ വെച്ചുകൊണ്ട് ഞാൻ എങ്ങനെ അന്തിയുറങ്ങും! ഈ രാത്രിയിലെങ്ങാനും എനിക്ക് വല്ലതും സംഭവിച്ചാൽ അല്ലാഹു ﷻ വിനോട് ഞാനെന്ത് പറയും!”

അന്ന് അത് മുഴുവനും ധർമ്മം ചെയ്ത ശേഷമാണ് അദ്ദേഹം ഉറങ്ങിയത്.

ജാബിറുബ്നു അബ്ദില്ല (റ) പറയുന്നു: ആവശ്യപ്പെടാത്തവനുപോലും ഇത്ര വലിയ തുക ധർമ്മം ചെയ്യുന്ന മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല. തന്റെ കുടുംബത്തിന്റെയും ബന്ധുക്കാരുടെയും കഷ്ടപ്പാടുകൾ കണ്ടറിഞ്ഞു പരിഹാരം കാണുന്നതിൽ അദ്ദേഹം അതീവ തൽപരനായിരുന്നു.

ബനുതൈമ വിഭാഗത്തിൽ പെട്ട ഒരു വ്യക്തിയെപോലും ദാരിദ്ര്യമനുഭവിക്കാൻ അദ്ദേഹമനുവദിച്ചിരുന്നില്ല. കടബാദ്ധ്യതകൾ കൊണ്ട് കഷ്ടപ്പെടുന്നവരെ അദ്ദേഹം സഹായിക്കുമായിരുന്നു.


ഉസ്മാൻ (റ)വിന്റെ കാലത്തുണ്ടായ അനാശാസ്യ ആഭ്യന്തരകലാപത്തിൽ ത്വൽഹത്ത് (റ) ഉസ്മാൻ(റ)വിന്റെ എതിരാളികളെ ന്യായീകരിക്കുമായിരുന്നു. പ്രക്ഷോഭം മൂർദ്ധന്യദശ പ്രാപിക്കുകയും ഖലീഫയുടെ വധത്തിൽ കലാശിക്കുകയും ചെയ്തു അതിന്റെ ഭയാനകമായ പരിണാമത്തിൽ അദ്ദേഹത്തിന് പങ്കുണ്ടായിരുന്നില്ല എന്നത് സ്മരണീയമാണ്. 

ഖലീഫയുടെ വധത്തിന് ശേഷം അലി (റ) പുതിയ ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു. അന്ന് മദീന നിവാസികളിൽ നിന്ന് പുതിയ ഖലീഫ ബൈഅത്തു സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. അക്കൂട്ടത്തിൽ ത്വൽഹത്ത് (റ)വും സുബൈർ (റ)വും ഉണ്ടായിരുന്നു. അവർ അലി (റ)വിനോട് സമ്മതം വാങ്ങി മക്കയിലേക്ക് ഉംറക്ക് പുറപ്പെട്ടു. അവിടെ നിന്ന് ബസറയിലേക്കും.

ഉസ്മാൻ (റ)വിന്റെ വധത്തിന് പ്രതികാരം ചെയ്യാൻ അവിടെ അന്ന്
വലിയ സൈനിക സന്നാഹം നടക്കുകയായിരുന്നു. അവർ രണ്ട് പേരും അതിൽ പങ്കാളികളായി. പ്രസ്തുത സൈന്യവും അലി (റ)വിന്റെ പക്ഷക്കാരും തമ്മിൽ ഒരു സംഘട്ടനത്തിന് മുതിർന്നു.

അലി (റ)വിനെ സംബന്ധിച്ചിടത്തോളം വേദനാജനകയായ ഒരനുഭവമായിരുന്നു അത്. ഇസ്ലാമിക രാഷ്ട്രത്തിനെതിരെയുള്ള അതിക്രമം അംഗീകരിച്ചു കൊടുക്കണമോ അതല്ല, നബിﷺയോടൊപ്പം മുശ്രിക്കുകൾക്കെതിരെ തോളുരുമ്മി പടവെട്ടിയ തന്റെ സഹോദരൻമാരോട് വാളെടുത്ത് പൊരുതണമോ..?

അസഹ്യമായ ഒരു മാനസികാവസ്ഥയായിരുന്നു അത്. അലി (റ) തന്റെ എതിരാളികളെ നോക്കി, അവിടെ നബിﷺയുടെ പ്രിയതമ ആയിശ (റ)യെയും ത്വൽഹത്ത് (റ)വിനെയും സുബൈർ (റ)വിനെയും അദ്ദേഹം കണ്ടു. അദ്ദേഹം പൊട്ടിക്കരഞ്ഞു..!

ത്വൽഹത്ത് (റ)വിനെയും സുബൈർ (റ)വിനെയും അരികെ വിളിച്ചു. ത്വൽഹത്ത് (റ)വിനോട് ചോദിച്ചു: “ത്വൽഹത്തേ, നീ നിന്റെ ഭാര്യയെ വീട്ടിലിരുത്തി നബിﷺയുടെ ഭാര്യയെ യുദ്ധക്കളത്തിലേക്ക് ആനയിച്ചിരിക്കുന്നു അല്ലേ..?”

പിന്നീട് സുബൈർ (റ)വിനോട് പറഞ്ഞു: “സുബൈറേ, നിനക്ക് അല്ലാഹു ﷻ വിവേകം നൽകട്ടെ. ഒരു ദിവസം നബി ﷺ നിന്നോട് നിനക്ക് അലിയെ ഇഷ്ടമല്ലേ എന്ന് ചോദിച്ചത് ഓർമ്മയുണ്ടോ..?"

“ഞാൻ, മുസ്ലിമും എന്റെ മച്ചുനനും പിതൃവ്യപുത്രനുമായ അലിയെ ഇഷ്ടപ്പെടാതിരിക്കുമോ..?” എന്ന് നീ മറുപടി പറഞ്ഞപ്പോൾ വീണ്ടും നബി ﷺ നിന്നോട് : “നീ ഒരു കാലത്ത് അലിക്കെതിരെ പുറപ്പെടുകയാണെങ്കിൽ അന്നു നീ അക്രമിയായിരിക്കും” എന്ന് പറഞ്ഞിട്ടില്ലേ..?!

സുബൈർ (റ) പറഞ്ഞു: “അത് ശരിയാണ്. അത് ഞാൻ ഓർക്കുന്നു.
അതുകൊണ്ട് ഞാൻ ഈ യുദ്ധത്തിൽ നിന്ന് പിന്തിരിയുന്നു. അല്ലാഹു ﷻ എനിക്ക് മാപ്പ് നൽകട്ടെ.''

സുബൈർ (റ) യുദ്ധരംഗത്തു നിന്ന് പിൻമാറി: കുടെ ത്വൽഹത്ത്(റ)വും. അലി (റ)വിന്റെ പക്ഷത്ത് അന്ന് പടവാളേന്തിയിരുന്ന വന്ദ്യവയോധികനായ അമ്മാർ(റ)വിനെ കണ്ടമാത്രയിൽ നബിﷺയുടെ മറ്റൊരു പ്രവചനം അവർക്ക് ഓർമ്മവന്നു. “അമ്മാറിനെ വധിക്കുന്നവർ അക്രമികളായിരിക്കും...'' 

അവർ രണ്ടുപേരും ജമൽ യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞു. എന്നിട്ടും അവർ വലിയ വില നൽകേണ്ടിവന്നു. സുബൈർ (റ) നമസ്കരിക്കുകയായിരുന്നു. അംറുബ്നു ജർമുസ് എന്നൊരാൾ അദ്ദേഹത്തെ പിന്നിൽ നിന്ന് കൊലപ്പെടുത്തി. ത്വൽഹത്ത് (റ)വിനെ മർവാനുബ്നുൽഹകം അമ്പെയ്തു കൊലപ്പെടുത്തി.

ഉസ്മാൻ (റ)വിന്റെ വധത്തിൽ കലാശിച്ച ആഭ്യന്തരകലാപത്തിന്റെ പ്രാരംഭഘട്ടത്തിൽ ഉസ്മാൻ(റ)വിന്റെ എതിരാളികളെ ത്വൽഹത്ത് (റ)
ന്യായീകരിച്ചിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചുവെല്ലോ. അതുകാരണം ഉസ്മാൻ (റ)വിന്റെ വധം ത്വൽഹത്ത് (റ)വിന്റെ ജീവിതത്തിൽ ഒരു നാഴികകല്ലായിരുന്നു. പ്രസ്തുത സംഭവം അനാശ്യാസമായ ഒരു പതനത്തിൽ കലാശിക്കുമെന്ന് ത്വൽഹത്ത് (റ) ഒരിക്കലും കരുതിയിരുന്നില്ല. എങ്കിലും അതു സംഭവിച്ചു കഴിഞ്ഞു. അദ്ദേഹം മാനസികമായി ഖേദമുൾക്കൊണ്ടു. ഉസ്മാൻ (റ)വിന്റെ വധത്തിന് പ്രതികാരത്തിനു വേണ്ടി പൊരുതാൻ തീരുമാനിച്ചു.

അങ്ങനെയാണ് ജമൽ രണാങ്കണത്തിൽ അദ്ദേഹം ഇറങ്ങിയത്. അവിടെവെച്ച് അദ്ദേഹം ഇങ്ങനെ പ്രാർത്ഥിക്കുകയുണ്ടായി: “നാഥാ, ഉസ്മാനുവേണ്ടി ഇന്ന് എന്നോട് നീ മതിവരുവോളം പ്രതികാരമെടുക്കേണമേ...”

അലി (റ)വിന്റെയും സുബൈർ (റ)വിന്റെയും സംഭാഷണത്തിൽ
നിന്ന് കാര്യം മനസ്സിലാക്കിയ അദ്ദേഹം യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞെങ്കിലും അല്ലാഹു ﷻ വിന്റെ അലംഘനീയമായ വിധി അദ്ദേഹത്തെ വിട്ടില്ല.

യുദ്ധം കഴിഞ്ഞ് ത്വൽഹത്ത് (റ)വിനെയും സുബൈർ (റ)വിനെയും
മറവു ചെയ്ത ശേഷം അലി (റ) ഇങ്ങനെ പറഞ്ഞു: “നബി ﷺ ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: ത്വൽഹത്തും സുബൈറും സ്വർഗ്ഗത്തിൽ എന്റെ അയൽവാസികളാകുന്നു...”

ത്വൽഹതുബ്നു ഉബൈദില്ല (റ)വിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ

ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു.

നടത്തത്തിലെ ഇസ്‌ലാമിക സംഹിതകൾ

 

കാലുള്ള ജീവികളുടെ സവിശേഷതയാണ് നടത്തം. മറ്റേത് സൽക്കർമങ്ങൾ പോലെയും വിശ്വാസിക്ക് പ്രതിഫലം ലഭിക്കുന്ന സുകൃതമാക്കി നടത്തവും മറ്റാൻ കഴിയും. നിയ്യത്തോടു കൂടി ചെയ്താൽ പ്രതിഫലാർഹമായ പ്രവർത്തനമാണിത്. 

അല്ലാഹുവിന്റെ മാർഗത്തിൽ നടന്നിട്ട് വല്ലവന്റെയും പാദങ്ങളിൽ പൊടിപറ്റിയാൽ ആ സ്ഥലം നരകം ഭക്ഷിക്കുകയില്ല (ബുഖാരി).

നന്മയിലേക്കുള്ള ഓരോ കാൽവെപ്പും പ്രതിഫലാർഹമാണെന്ന് പഠിപ്പിക്കുന്ന പ്രവാചക വചനങ്ങൾ നിരവധി. നടത്തത്തിലും ഇസ്‌ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. മിതമായ വേഗതയിലാണ് നടക്കേണ്ടത്. തിരക്കുകൂട്ടി കുതിച്ചും രോഗിയെപ്പോലെ വളരെ പതുക്കെയും നടക്കരുത്. കാൽപാദം നീട്ടി എടുത്തുവെച്ചായിരുന്നു നബി(സ്വ) നടന്നിരുന്നത്. നിലത്ത് ഉരസി നടക്കാതെ കാല് പൊക്കി പിന്നെ നിലത്തുവെച്ച് നടക്കുന്നതായിരുന്നു പ്രവാചക ശൈലി. മുകളിൽ നിന്ന് താഴോട്ട് കുത്തിയിറങ്ങുന്നതു പോലെ ശരീരം അൽപം മുന്നോട്ട് ചായ്ച്ചായിരുന്നു റസൂൽ(സ്വ)യുടെ നടത്തം (തുർമുദി, മിശ്കാത്ത്). 

പലപ്പോഴും വടിയൂന്നിയും നടന്നിരുന്നു. അഹങ്കാരമില്ലാതെയും മാന്യത കൈവിടാതെയും താഴോട്ട് നോക്കി വേണം നടക്കാൻ. നിങ്ങൾ ഭൂമിയിൽ അഹങ്കരിച്ച് നടക്കരുത്. നിശ്ചയം പൊങ്ങച്ചക്കാരെയും അഹങ്കാരികളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല (സൂറതു ലുഖ്മാൻ).

നടക്കുമ്പോൾ പാദരക്ഷ ധരിക്കണം. വഴിയിലെ പല ഉപദ്രവങ്ങളിൽ നിന്നും കാൽപാദത്തെ സംരക്ഷിക്കാൻ ചെരുപ്പിനാകും. നബി(സ്വ) പറഞ്ഞു: ചെരുപ്പിട്ട് നടക്കുക. ചെരുപ്പ് ധരിച്ചു നടക്കുന്നവൻ സവാരിക്കാരൻ തന്നെയാണ്. ഒറ്റ ചെരുപ്പിട്ട് നടക്കരുത്. ധരിക്കുന്നുവെങ്കിൽ രണ്ടും ധരിക്കുക, അല്ലെങ്കിൽ ഊരി വെക്കുക (തുർമുദി). കൂട്ടുകാർക്കൊപ്പം നടക്കുമ്പോൾ അഹന്ത പ്രകടിപ്പിക്കാതെ അർഹിക്കുന്ന അംഗീകാരം അവർക്കും നൽകണം. മൂന്നാളുകൾ നടക്കുമ്പോൾ രണ്ടു പേർ പരസ്പരം അടക്കം പറയരുത്. മൂന്നാമനെ അതു വേദനിപ്പിക്കും.

ജുമുഅ-ജമാഅത്തിന് പള്ളിയിലേക്ക് നടന്നുപോകുന്നതാണ് വാഹനത്തിൽ പോകുന്നതിനെക്കാൾ പുണ്യകരം. അവന്റെ ഓരോ ചവിട്ടടിക്കും പ്രതിഫലമുണ്ട്. സമാധാനത്തോടെയും ഉത്സാഹത്തോടെയുമാണ് പള്ളിയിലേക്കു നടക്കേണ്ടത്. പള്ളിയിലെത്തിയാൽ അലക്ഷ്യമായി നടക്കുകയോ ഓടുകയോ അരുത്.

നടക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നല്ല ചര്യയല്ല. നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാണത്. മരുന്നില്ലാത്ത രോഗങ്ങൾ കൊണ്ട് പരീക്ഷക്കപ്പെടുമെന്നും ഹദീസിൽ മുന്നറിയിപ്പു കാണാം.

രാത്രിയിൽ സ്ത്രീകളും കുട്ടികളും പുറത്തിറങ്ങി നടക്കുന്നത് നിരവധി പൈശാചിക പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. ഏതു വഴിൽ പ്രവേശിക്കുമ്പോഴും സൂക്ഷ്മത കാണിക്കണം. അനാവശ്യമായി ജീവികളെ ചവിട്ടിക്കൊല്ലരുത്. ജീവജാലങ്ങളുടെ അവകാശങ്ങൾക്ക് ഇസ്‌ലാം ഏറെ വില കൽപ്പിക്കുന്നുണ്ട്. നാം നിസ്സാരമായി കാണുന്ന ഉറുമ്പുകളെയും പാറ്റകളെയും ഉപദ്രവിക്കരുതെന്ന ഇസ്‌ലാമികാധ്യാപനമോർത്താൽ ഈ വസ്തുത എളുപ്പം ബോധ്യപ്പെടും. സുലൈമാൻ നബി(അ)യും സംഘവും ഉറുമ്പുകളുടെ സംരക്ഷണത്തിനു വേണ്ടി മറ്റൊരു വഴി തിരഞ്ഞെടുത്തത് ഖുർആൻ ഓർമപ്പെടുത്തുന്നുണ്ടല്ലോ.

വിദൂര സ്ഥലങ്ങളിലേക്ക് പോകുമ്പോൾ മൂന്ന് പേരെങ്കിലും ഒന്നിച്ചു പോകുന്നതാണുത്തമം. തിരുനബി(സ്വ) പറഞ്ഞു: ഒറ്റക്ക് യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളെ പറ്റി ഞാൻ അറിയുന്ന കാര്യം നിങ്ങളറിഞ്ഞിരുന്നുവെങ്കിൽ ആരും രാത്രികളിൽ തനിച്ച് സഞ്ചരിക്കുകയില്ല (ബുഖാരി). ഒരിക്കൽ വിദൂര യാത്ര കഴിഞ്ഞ് പ്രവാചകരുടെ അടുത്തെത്തിയ ആളോട് കൂടെ ആരാണുള്ളതെന്ന് അന്വേഷിച്ചു. താൻ ഒറ്റക്കാണെന്നു പറഞ്ഞപ്പോൾ പ്രവാചകർ അരുളി: ഒറ്റക്ക് യാത്ര ചെയ്യുന്നവൻ ചെകുത്താനാണ്. രണ്ട് പേരുടെ യാത്രയും പൈശാചികമാണ്. മൂന്ന് പേരുടെ യാത്രയാണ് യഥാർത്ഥ യാത്ര (തുർമുദി).

വഴിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ യാത്രക്കാർ കണിശത കാണിക്കണം. കണ്ണുകൾ നിയന്ത്രിച്ചും താഴ്ത്തിയും നടന്നാൽ മനസ്സിനെ നന്മയിലെത്തിക്കാം. ശരിയായ വഴിലൂടെ മാത്രം മറ്റുള്ളവരുടെ വീടുകളിൽ പ്രവേശിക്കുക. അനുവാദമില്ലാതെ അന്യരുടെ വീട്ടിൽ പ്രവേശിക്കുന്നത് കുറ്റകരമാണ്. ജനങ്ങളുടെ സമ്പത്തിനും അഭിമാനത്തിനും ക്ഷതമേൽപ്പിക്കാതെ നന്മ കൽപ്പിച്ചും തിന്മ വിരോധിച്ചും യാത്രക്കാരെ സന്തോഷിപ്പിക്കണം.

പൊതുവഴിയിൽ തുപ്പിയും വിസർജന കർമങ്ങൾ നിർവഹിച്ചും മലിനമാക്കിയും യാത്രികരെ ബുദ്ധിമുട്ടാക്കിയുമുള്ള യാത്ര കുറ്റകരമാണ്. വഴിയിലെ തടസ്സങ്ങൾ നീക്കൽ പുണ്യകരമാണെന്ന നബിവചനമോർത്ത് കർമങ്ങൾ പ്രതിഫലാർഹമാക്കാൻ ശ്രമിക്കണം. അലക്ഷ്യമായ ശബ്ദകോലാഹലങ്ങൾ പൊതുസ്ഥലങ്ങളിൽ വേണ്ട. വഴി തെറ്റിയവർക്കും പ്രയാസപ്പെടുന്നവർക്കും സഹായിയായും ദുർബലർക്ക് അത്താണിയായും വർത്തിക്കണം. ഇതെല്ലാം ഇമാത്വതുൽ അദാ അനിത്വരീഖ് (വഴിയിലെ തടസ്സങ്ങൾ നീക്കുക) എന്ന പുണ്യത്തോട് ചേർത്തു ഗ്രഹിക്കേണ്ടതാണ്.

അങ്ങാടിയിലേക്ക് പ്രവേശിക്കുമ്പോൾ ഈ ദിക്ർ ചൊല്ലൽ സുന്നത്തുണ്ട്: ‘ബിസ്മില്ലാഹി അല്ലാഹുമ്മ ഇന്നീ അസ്അലുക ഖൈറ ഹാദിഹി സ്സൂഖി വഖൈറ മാഫീഹാ വഅഊദുബിക മിൻ ശർരിഹാ വശർരി മാഫീഹാ, അല്ലാഹുമ്മ ഇന്നീ അഊദുബിക അൻ ഉസ്വീബ ബിഹാ യമീനൻ ഫാജിറതൻ ഔ സ്വഫഖതൻ ഖാസിറതൻ (അല്ലാഹുവിന്റെ നാമത്തിൽ. നാഥാ, ഈ അങ്ങാടിയുടെ നന്മയും അതിലുള്ളതിന്റെ നന്മയും ഞാൻ നിന്നോട് ചോദിക്കുന്നു. ഈ തെരുവിന്റെ തിന്മയിൽ നിന്നും അതിലുള്ളതിന്റെ ശല്യത്തിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുകയും ചെയ്യുന്നു. നാഥാ, ഇവിടെയുള്ള കള്ളസത്യത്തിൽ നിന്നും നഷ്ടങ്ങളിൽ നിന്നും നിന്നിൽ ഞാൻ അഭയം പ്രാപിക്കുന്നു). ഈ പ്രാർത്ഥന ഉരുവിട്ട് അങ്ങാടിയിൽ പ്രവേശിക്കുന്നവർക്ക് അവരുടെ കർമപുസ്തകത്തിൽ നന്മകൾ രേഖപ്പെടുത്തുമെന്നും ദോഷങ്ങൾ പൊറുക്കപ്പെടുമെന്നും റസൂൽ(സ്വ)യെ ഉദ്ധരിച്ച് ഉമർ(റ) രേഖപ്പെടുത്തിയിട്ടുണ്ട്.

അന്യസ്ത്രീ-പുരുഷന്മാർ പരസ്പരം കാണാനും ഇടകലരാനും സാധ്യതയുള്ള ഇടങ്ങളിൽ പ്രത്യേകം ശ്രദ്ധപുലർത്തണം. പരസ്പരം സമ്പർക്കം കുറക്കാൻ വേണ്ടി സ്ത്രീകൾ വഴിയരികിലൂടെയും പുരുഷന്മാർ മധ്യത്തിലൂടെയുമാണ് യാത്ര ചെയ്യേണ്ടത്. സ്ത്രീകൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. പുറത്തിറങ്ങുകയാണെങ്കിൽ തന്നെ ശരീരം മുഴുവനും മറച്ചിരിക്കണം. നടക്കുമ്പോൾ ശബ്ദമുണ്ടാകുന്ന പാദസരം പോലുള്ളത് ധരിക്കുകയോ സുഗന്ധം പുരട്ടുകയോ അരുതെന്നാണ് മതനിയമം.

പണ്ഡിതൻമാരുടെയും മഹാന്മാരുടെയും ഔലിയാക്കളുടെയും മുന്നിലൂടെ നടക്കുമ്പോൾ ബഹുമാനവും ആദരവും കാത്തുസൂക്ഷിക്കണം. ചീത്തവരെ പുണരാതെ നല്ലവരോടൊപ്പം നടന്നാൽ നന്മയുള്ളൊരു ജീവിതമുണ്ടാക്കാം. ഹറാമിലേക്കുള്ള നടത്തം നരകത്തിലേക്കുള്ള കാൽവെപ്പാണെന്നോർത്ത് ജീവിതത്തെ നന്മയിലേക്ക് വഴിനടത്താൻ ശ്രദ്ധിക്കണം. കൂട്ടുകാരന്റെ സ്‌നേഹവും പ്രതീയും ലഭിക്കുന്ന രീതിയിലാവണം പെരുമാറേണ്ടത്. അവരുടെ സൗകര്യത്തിനും എളുപ്പത്തിനും പരിഗണ നൽകണം. ഇസ്‌ലാം മാനവന്റെ മതമാണെന്നതിനാൽ നടത്തം പോലെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാം മതം പരാമർശിച്ചിട്ടുണ്ട്. ഇസ്‌ലാമിക തത്ത്വസംഹിതയുടെ സൗന്ദര്യമാണത്.


ഉനൈസ് കിടങ്ങഴി - https://sunnivoice.net/ 

അബൂജഹലിൻ്റെ പെങ്ങളുടെ മകനാണീ ഖലീഫ " ആര് ?

 

ഉമർ ബ്നുൽ ഖത്വാബ് (റ) 


🔖ഇസ് ലാമിക സാമ്രാജ്യത്തിലെ രണ്ടാം ഖലീഫ

🔖 അമീറുൽ മുഅമിനീൻ  എന്ന  സ്ഥാനനാമത്തിൽ അറിയപ്പെട്ട ആദ്യ ഖലീഫ

🔖 അബൂജഹലിൻ്റെ സഹോദരി ഹൻത്വമ യാണ് ഉമ്മ

🔖നല്ല ഉയരമുള്ള ആരോഗ്യദൃഢഗാത്രൻ ഏത് ആൾക്കൂട്ടത്തിലും ഉയർന്നു കാണാം  ഉച്ചത്തിലാണ് സംസാരം ആൾക്കൂട്ടത്തിൽ ഉമറിന്റെ ശബ്ദം വേർതിരിച്ചു കേൾക്കാം പലരുടെയും സംസാരം ശബ്ദഘോഷത്തിൽ ലയിച്ചു പോകും ഉമറിന്റെ ശബ്ദം സ്ഫുടതയോടെ കേൾക്കാം

🔖ബലംകൂടിയ കൈകാലുകൾ, വിടർന്ന മാറിടം ഉയരം കൂടിയ  ശരീരം കൈകൾ വീശി കാലുകൾ നീട്ടി വെച്ചുള്ള ധൃതിപിടിച്ച നടത്തം 

🔖ചെറുപ്പത്തിൽ തന്നെ എഴുത്തും വായനയും പഠിച്ചിരുന്നു പിതാവിന്റെ ആടുകളെയും ഒട്ടകങ്ങളെയും മേച്ചു നടന്നിരുന്നു 

 🔖എത്രയോ തവണ ശാമിലേക്കും യമനിലേക്കും കച്ചവടയാത്ര നടത്തിയിട്ടുണ്ട് പണം കിട്ടും ചെലവായിപ്പോകും  ഒരു സമ്പന്നനായി ജീവിച്ചിട്ടില്ല കച്ചവടയാത്രകൾ കാരണം വിജ്ഞാനം വർദ്ധിച്ചു നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ചു പല ജനവിഭാഗങ്ങളെ കണ്ടു അവരുടെ  സംസ്കാരങ്ങളും സമ്പ്രദായങ്ങളും കണ്ടറിഞ്ഞു ക്രൈസ്തവ പാതിരിമാരും യഹൂദ പണ്ഡിതന്മാരും പറയുന്നത് ശ്രദ്ധിക്കും വേദഗ്രന്ഥങ്ങളിലെ വിവരങ്ങൾ കിട്ടും സാഹിത്യം ആസ്വദിക്കുന്നതിൽ വളരെ തൽപരനായിരുന്നു കവിത ചൊല്ലും, ആസ്വദിക്കും ഉക്കാളിൽ ഉമർ നടത്തിയ പ്രസംഗങ്ങൾ ഉജ്ജ്വലമായിരുന്നു സാഹിത്യം നിറഞ്ഞു തുളുമ്പുന്ന വാചകങ്ങൾ സദസ്സിനെ ആവേശം കൊള്ളിക്കുമായിരുന്നു നല്ല പ്രസംഗകൻ എന്ന പേര് അക്കാലത്ത് തന്നെ സമ്പാദിച്ചിരുന്നു

🔖ചെറുപ്പത്തിൽ തന്നെ ആയുധാഭ്യാസം നേടി  കുതിരസവാരിയിൽ നിപുണനായിരുന്നു വളരെ വേഗത്തിൽ കുതിരയെ ഓടിച്ചിരുന്നു

🔖വാചാലതയായിരുന്നു മറ്റൊരു ഗുണം ശുദ്ധമായ ഭാഷയിൽ നന്നായി സംസാരിക്കും 

 🔖തർക്കങ്ങൾ തീർക്കുന്നതിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ഉമറിന്റെ കഴിവ് പ്രസിദ്ധമായിരുന്നു

🔖പത്ത് വർഷവും ആറ് മാസവും നാല് ദിവസവുമായിരുന്നു ഉമറുൽഫാറൂഖ്(റ) ഭരണം നടത്തിയത് ലോകചരിത്രത്തിൽ തുല്യതയില്ലാത്ത ഭരണം

🔖ഒരു രാജ്യത്തെ മുഴുവൻ പ്രജകളുടെയും ഭക്ഷണം, വസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ ചുമതല സർക്കാർ ഏറ്റെടുക്കുക എന്ന വിപ്ലവകരമായ പരിഷ്കാരമാണ് ഉമർ (റ) നടപ്പാക്കിയത്  ഇത് ലോകചരിത്രത്തിൽ ആദ്യമായാണ്

🔖 വഫാത്ത്: ഹിജ്റഃ ഇരുപത്തിമൂന്നാം വർഷം 

ദുൽഹജ്ജ് 26 ന് 

🔖 ഘാതകൻ: അബൂലുഅ്ലുഅ് എന്ന ജൂതൻ

🔖 അവസാന വസിയ്യത്ത്: 

"ഞാൻ മരണപ്പെട്ടാൽ നിങ്ങൾ കൂടിയാലോചന തുടങ്ങണം കൂടിയാൽ മൂന്നു ദിവസം അതോടെ തീരുമാനം പ്രഖ്യാപിക്കണം നാലാം ദിവസം പുതിയ ഖലീഫയെ പ്രഖ്യാപിക്കണം ഖലീഫയില്ലാതെ നാലാം ദിവസം വന്നണയരുത്"

🔖 ഖബ്ർ: റൗളാശരീഫിൽ

പുണ്യറൗളാ ശരീഫിൽ നബി (സ്വ) തങ്ങളോടൊപ്പം

  🔖സിയാറത്തിനെ ത്തുന്നവർ

 നബി (സ്വ) തങ്ങൾക്ക് സലാം പറയുന്നു ഒന്നാം ഖലീഫക്ക് സലാം പറയുന്നു 

പിന്നെ രണ്ടാം ഖലീഫക്കും സലാം  

🔖സന്ദർശകരുടെ പ്രവാഹവും സലാം പറച്ചിലും തുടർന്നുകൊണ്ടേയിരിക്കും അന്ത്യനാൾവരെ .

നൂഹ് നബി (അ) കപ്പലോട്ടം ആരംഭിച്ചത് ബിസ്മി കൊണ്ട് എന്നാൽ നിർത്താനായി നബി ചൊല്ലിയ ദിക്ർ എന്ത് ?

 

ബിസ്മില്ല

🔖 ആദ്യം ബിസ്മില്ലാ എന്ന വാക്ക്  പറഞ്ഞത് ആദം (അ) ശേഷം നൂഹ് (അ )

🔖 കപ്പൽ ഓടിച്ചതും നിർത്തിയും ബിസ്മില്ലാ കൊണ്ട്

🔖 ബിസ്മില്ലാഹി മുഴവൻ ആദ്യമായി ഉച്ചരിച്ചത് സുലൈമാൻ (അ)

🔖 ഏത് കാര്യത്തിനും ബിസ്മി ചൊല്ലൽ സുന്ന:

🔖 ബിസ്മി ചൊല്ലാതെയുള്ള ഏത് കാര്യവും ബറക്കത്തില്ലാത്തതാണെന്ന് ഹദീസ്

🔖 സ്വർഗീയ പാനിയങ്ങൾ മുഴുവനും ഒഴുകുന്നത് ബിസ്മിയിൽ നിന്നാണെന്ന് തിരുനബി(സ

🔖 ബിസ്മിയിൽ 19 അക്ഷങ്ങൾ നരകം കാക്കുന്ന മലക്കുകളും 19

🔖 ബിസ്മി സ്ഥിരമായി ചൊല്ലുന്നവർക്ക് നരകമോചനം ലഭിക്കുമെന്നും ഹദീസ്

Wednesday, 2 December 2020

ഇബ്നു സീന


പകർച്ചാ വ്യാധികളെ തടയിടാൻ രോഗികളെ ക്വാറന്റൈൻ ചെയ്യണമെന്ന ആശയം ലോകത്താദ്യമായി മുന്നോട്ട് വെച്ച ഭിഷഗ്വരനാണ് ഇബ്നു സീനയെന്ന അബീസെന്ന. ചല വൈറസുകൾ രോഗികളിൽ നിന്നും മറ്റുള്ളവരിലേക്ക് പടരുമെന്നത് കൊണ്ട് രോഗം ബാധിച്ച വ്യക്തിയെ 40 ദിവസം ക്വാറന്റൈൻ (പകര്‍ച്ചവ്യാധിക്കാരുള്ള കപ്പല്‍ കരയുമായി ഇടപെടാതെ നില്‍ക്കാനുള്ള കാലം , പകര്‍ച്ചവ്യാധി തടയാനായി രോഗബാധിതര്‍ക്ക് ഏര്‍പ്പെടുത്തുന്ന ഏകാന്തവാസം, സംസര്‍ഗനിഷിദ്ധക്കപ്പല്‍ നില്‍ക്കേണ്ടുന്ന സ്ഥലം) ചെയ്യിക്കണമെന്നും ഇബ്നു സീന നിർദ്ദേശം മുന്നോട്ടു വെച്ചു. ഇതിനെ അല്അർബഈനിയ എന്ന് നാമകരണവും അദ്ദേഹം നൽകി.

പേർഷ്യക്കാരനായ ബഹുശാസ്ത്ര വിദഗ്ദ്ധനും സ്വന്തം കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ തത്ത്വചിന്തകനും വൈദ്യനുമായിരുന്നു ഇബ്നു സീന. പൂർണ്ണനാമം അബൂ അലി അൽ-ഹുസൈൻ ഇബ്നു അബ്ദുല്ല ഇബ്നു സീന. അബൂ അലി സീന എന്ന പേരിലും അറിയപ്പെട്ടിരുന്നു. പാശ്ചാത്യലോകത്ത് ലത്തീൻവൽക്കരിക്കപ്പെട്ട അവിസെന്ന എന്ന പേരിൽ വളരെയധികം പ്രസിദ്ധനാണ് അദ്ദേഹം. ഇന്നത്തെ ഉസ്ബെക്കിസ്ഥാനിലെ ബുഖാറയിൽ ക്രി.വ. 980 ൽ ജനിച്ച് ഇറാനിലെ ഹമദാനിൽ 1037-ൽ മരണപ്പെട്ടു. ജ്യോതിശാസ്ത്രം, രസതന്ത്രം, ഭൗമശാസ്ത്രം, പ്രമാണശാസ്ത്രം, പുരാജീവിശാസ്ത്രം, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, മനഃശാസ്ത്രം എന്നീ മേഖലകളിൽ നിപുണനായിരുന്ന അദ്ദേഹം നല്ലൊരു സൈനികനും രാജ്യതന്ത്രജ്ഞനും അദ്ധ്യാപകനും കൂടിയായിരുന്നു.

വൈവിധ്യമാർന്ന വിഷയങ്ങളിലായി 450 ന്‌ അടുത്ത് കൃതികൾ ഇബ്നു സീന രചിച്ചിട്ടുണ്ട്, ഇവയിൽ 240 എണ്ണം ഇപ്പോൾ നിലനിൽക്കുന്നവയാണ്‌. നിലനിൽക്കുന്നവയിൽ 150 ഓളം കൃതികൾ തത്ത്വശാസ്ത്രത്തിലധിഷ്ഠിധമായിട്ടുള്ളതും, 40 എണ്ണം വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്നവയുമാണ്‌. അദ്ദേഹത്തിന്റെ അതിജീവനത്തിന്റെ ഗ്രന്ഥം (The Book of Healing) താത്വികവും ശാസ്ത്രീയവുമായ വിജ്ഞാനകോശവും, വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം (The Canon of Medicine) വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥങ്ങളിലൊന്നും നിരവധി മധ്യകാല സർവ്വകലാശാലകളിലെ പ്രാമാണിക വൈദ്യശാസ്ത്ര പഠനഗ്രന്ഥവുമായിരുന്നു. സ്വന്തം അനുഭവങ്ങളെ ഇസ്‌ലാമിക വൈദ്യശാസ്ത്രം, ഗാലന്റെ ഗ്രീക്ക് വൈദ്യം, അരിസ്റ്റോട്ടിലിന്റെ തത്ത്വമീമാംസ, (അരിസ്റ്റോട്ടിലിന്റെ കൃതികളുടെ പ്രധാന ഭാഷ്യകനായിരുന്നു ഇബ്നു സീന) പുരാതന പേർഷ്യൻ, മെസ്സപ്പെട്ടോമിയൻ, ഇന്ത്യൻ വൈദ്യശാസ്ത്രസിദ്ധാന്തങ്ങൾ എന്നിവയുമായി കൂട്ടിയിണക്കി അദ്ദേഹം സ്വന്തമായൊരു വൈദ്യസമ്പ്രദായം വികസിപ്പിച്ചെടുത്തു. വളരെയധികം ചിന്തകന്മാരെ സ്വാധീനിച്ച അവിസെന്നിയൻ ലോജികിന്റെയും അവിസെന്നിസമെന്ന തത്ത്വശാസ്ത്ര പാഠശാലയുടെയും(philosophical school) സ്ഥാപകനാണ്‌ ഇബ്നു സീന.

ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ചികിൽസാലയ ഔഷധശാസ്ത്രത്തിന്റെയും ആദ്യകാല പിതാവായി ഇബ്നു സീനയെ കണക്കാക്കാക്കുന്നു. പ്രത്യേകിച്ച് ശരീരശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് സഹായിച്ച ശാസ്ത്രീയമായ പരീക്ഷണങ്ങൾക്കും പരിണാമങ്ങൾക്കും തുടക്കമിട്ടത്, സാംക്രമികരോഗങ്ങളുടെ പകരുന്ന സ്വഭാവം നിർണ്ണയിച്ചത്, സാംക്രമികരോഗം ബാധിച്ചവർ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ നിർദ്ദേശിച്ചത്, ഔഷധങ്ങളുടെ പരീക്ഷണം, സ്ഥിരീകരിക്കപ്പെട്ട ഔഷധങ്ങളുടെ പരിചയപ്പെടുത്തൽ, ചികിൽസാരീതികളുടെ നിർദ്ദേശങ്ങൾ, ക്രമരഹിതമായ നിയന്ത്രിത പരീക്ഷണങ്ങൾ, ഫലപ്രാപ്തി നിർദ്ധാരണങ്ങൾ, ചികിൽസാലയ ഔഷധശാസ്ത്രം, നാഡീ-മനോരോഗശാസ്ത്രം, അപകട ഘടകങ്ങളുടെ നിർദ്ധാരണം, രോഗലക്ഷണളുടെ വിവരണം, പഥ്യത്തിന്റെ പ്രാധാന്യം, കാലാവസ്ഥ, ചുറ്റുപാടുകൾ തുടങ്ങിയവ മനുഷ്യന്റെ ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനം വെളിപ്പെടുത്തുക തുടങ്ങിയ നിരവധി വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ കാരണമാണ്‌ വൈദ്യശാസ്ത്രത്തിന്റെ പിതാവായി ഇബ്നു സീനയെ വിശേഷിപ്പിക്കപ്പെടുന്നത്. ആക്കം (Momentum) എന്ന ഭൗതികശാസ്ത്രത്തിലെ അടിസ്ഥാന ധാരണയുടെ പിതാവായും അദ്ദേഹത്തെ കണക്കാക്കുന്നു. നീരാവി സ്വേദനവും (steam distillation) അതുവഴി സുഗന്ധദ്രവ്യങ്ങൾ വേർതിരിക്കുന്നതിനും തുടക്കം കുറിച്ചതിന് ,അരോമതെറാപ്പിക്ക് തുടക്കം കുറിച്ച വ്യക്തിയായി ഇദ്ദേഹത്തെ കണക്കാക്കുന്നു, ഭൂഗർഭശാസ്ത്രത്തിലും അദ്ദേഹം സംഭാവനകൾ (uniformitarianism and law of superposition) നൽകിയിട്ടുണ്ട്. അവ കാരണം അദ്ദേഹത്തെ ഭൂഗർഭശാസ്ത്രത്തിന്റെ പിതാവായും പരിഗണിക്കുന്നു.


ജീവിത പശ്ചാത്തലം

ഇസ്‌ലാമിക സുവർണ്ണ കാലഘട്ടങ്ങളായിരുന്ന 10-11 നൂറ്റാണ്ടുകളിൽ തന്നെയാണ് ഇബ്നു സീനയും ശാസ്ത്രത്തിന് പ്രധാനപ്പെട്ട സംഭാവനകൾ നൽകിയത്. ഇക്കാലഘട്ടങ്ങളിൽ ഗ്രീക്ക്-റോമൻ ഗ്രന്ഥങ്ങളും പ്ലാറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയവരുടെ ഗ്രന്ഥങ്ങളും കിന്ദി പാഠശാലയിൽ വിവർത്തനം ചെയ്യപ്പെടുകയും, അനേകം ഇസ്‌ലാമിക ശാസ്ത്ര പ്രതിഭകൾ ഉയർന്നു വരികയും ചെയ്തു. പേർഷ്യൻ ഗണിതശാസ്ത്രം, ഭാരതീയ ഗണിതശാസ്ത്രം തുടങ്ങിയവ സ്വാംശീകരിക്കപ്പെടുകയും, ജ്യോതിശാസ്ത്രം, ആൾജിബ്ര (ബീജഗണിതം), ത്രികോണമിതി, വൈദ്യശാസ്ത്രം തുടങ്ങിയവയുടെ പുത്തൻ മേഖലകളിലേക്ക് കുതിച്ചുകയറുകയും ചെയ്തു. മഹാ ഖൊറാസാൻ സാമ്രാജ്യത്തിലെ സമാനിയാൻ ഭരണകാലവും, പശ്ചിമ പേർഷ്യയിലേയും ഇറാഖിലേയും ബൂയി ഭരണകാലവും ഇക്കാലത്തെ സാംസ്കാരികവും വൈജ്ഞാനീകവുമായ വളർച്ചയ്ക്ക് സഹായകമായി. സമാനിയാൻ ഭരണകാലത്ത് ബുഖാറ,ബഗ്ദാദിന്‌ സമാനമായ ഇസ്‌ലാമിക സാംസ്കാരിക കേന്ദ്രമായി ഉയർന്നു വരികയും ചെയ്തു.

ഈ കാലഘട്ടം ഖുർആനിന്റേയും ഹദീസിന്റെയും ദ്രുതവളർച്ചയിലുള്ള പഠനത്തിനും സാഹചര്യമൊരുക്കി. തത്ത്വശാസ്ത്രം, കർമ്മശാസ്ത്രം (ഫിഖ്ഹ്) അദ്ധ്യാത്മികം (ത്വരീഖത്ത്), തർക്കശാസ്ത്രം (കലാം) തുടങ്ങിയവയും വളർന്നു. ഇബ്നു സീനയും അദ്ദേഹത്തിന്റെ എതിരാളികളുമാണ്‌ ഈ അവസരത്തിൽ ഉയർന്ന് വന്ന പ്രധാനപ്പെട്ട പ്രതിഭകൾ. അൽ-റാസിയും അൽ-ഫറാബിയും ഈ ഘട്ടത്തിൽ തത്ത്വശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും വൈജ്ഞാനികമായ സംഭാവനകൾ നിർവ്വഹിച്ചിട്ടുണ്ട്. ബൽഖ്, ഖുവാറസം, ഖുർഖാൻ, റായ്, ഇസ്ഫഹാൻ, ഹമദാൻ എന്നിവിടങ്ങളിലെ മഹത്തായ ഗ്രന്ഥാലയങ്ങൾ ഉപയോഗപ്പെടുത്തുവാൻ ഇബ്നു സീനക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ വിവിധ ഗ്രന്ഥങ്ങളിൽ വിവരിച്ചത്പോലെ അക്കാലത്തെ മഹാപ്രതിഭകളോട് തത്ത്വശാസ്ത്ര സംബന്ധിയായ വിഷയങ്ങളിൽ സം‌വദിക്കാൻ അദ്ദേഹത്തിന്‌ സാധിച്ചു. അസൂറി സമർഖന്ദി അദ്ദേഹത്തിന്റെ നാല്‌ ലേഖനങ്ങളിൽ പറഞ്ഞതുപ്രകാരം ഖുവാറസം വിടുന്നതിന്‌ മുൻപ് അബൂ റൈഹാൻ ബിറൂനി (അറിയപ്പെട്ട ശാസ്ത്രജ്ഞൻ, ജ്യോതിശാസ്ത്ര വിദഗ്ദൻ), അബൂ നാസർ ഇറാഖി (പ്രമുഖ ഗണിതജ്ഞൻ), അബൂ സഹ്ൽ മസീഹി (പ്രമുഖ തത്ത്വശാസ്ത്രജ്ഞൻ), അബൂ അൽ-ഖൈർ ഖമ്മാർ (മഹാ ഭൗതികശാസ്ത്രജ്ഞൻ) എന്നിവരുമായി ഇബ്നു സീന സന്ധിച്ചിരുന്നു.


ജീവിതരേഖ

ഹുസൈൻ ഇബ്നു അബ്ദുല്ലഹ് ഇബ്നു ഹസൻ ഇബ്നു അലി ഇബ്നു സീന എന്നാണ്‌ അദ്ദേഹത്തിന്റെ പൂർണ്ണ നാമം. 980 ൽ ബുഖാറയ്ക്കടുത്തുള്ള ഒരു പേർഷ്യൻ കുടുംബത്തിലായിരുന്നു ജനനം. അക്കാലത്ത് മഹാ ഖൊറാസാൻ സാമ്രാജ്യത്തിൽപ്പെട്ട ബുഖാറയ്ക്ക് സമീപമുള്ള ഖുമൈഥൻ ഗ്രാമത്തിലാണ്‌ അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാവിന്റെ ജന്മദേശമാണ്‌ ഈ പ്രദേശം. പേർഷ്യൻ സാമ്രാജ്യത്തിൽപ്പെട്ട പ്രധാന പട്ടണമായിരുന്ന ബൽഖിൽ (ഇന്നത്തെ അഫ്ഗാനിസ്ഥാനിൽപ്പെട്ടത്) നിന്നുള്ള പ്രമുഖ പണ്ഡിതനായിരുന്നു പിതാവ് അബ്ദുള്ള. സെഥറ എന്നാണ്‌ മാതാവിന്റെ പേര്‌. സമാനിയൻ ഭരണത്തിനു കീഴിലുള്ള തോട്ടമേഖലയിലെ ഗവർണ്ണർ ആയിരുന്നു പിതാവ്. ബുഖാറയിൽ തന്റെ മകന്‌ നല്ല രീതിയിലുള്ള വിദ്യാഭ്യാസം ലഭിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇബ്നു സീനയെ സ്വതന്ത്രമായി ചിന്തിക്കാൻ അദ്ദേഹത്തിനുണ്ടായിരുന്ന അസാധാരണമായ ബുദ്ധിശക്തിയും ഓർമ്മശേഷിയും സഹായിച്ചു. ഇത് അദ്ദേഹത്തെ പതിനാലാം വയസ് കടന്നതോടെ സ്വന്തം ഗുരുനാഥന്മാരെ മറികടക്കാൻ പ്രാപ്തമാക്കി. സ്വന്തം ജീവചരിത്രത്തിൽ വിവരിച്ചത് പോലെ തന്നെ പതിനെട്ടാം വയസോടുകൂടി അദ്ദേഹത്തിന്‌ അഭ്യസിക്കാൻ മാത്രമായി ഒന്നുമില്ലായിരുന്നു.

ഒരു സ്വകാര്യ അദ്ധ്യാപകനെ ഇബ്നു സീനയ്ക്ക് വിദ്യാഭ്യാസം നൽകാൻ ഏർപ്പാടാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഉയർന്ന ബുദ്ധിശക്തി അടുത്തുള്ളവരിൽ അതിയായ ആശ്ചര്യമുളവാക്കുകയുണ്ടായി; ചെറുപ്രായത്തിൽ തന്നെ അസാധാരണമായ സാമർത്ഥ്യം പ്രകടിപ്പിച്ച അദ്ദേഹം പത്താം വയസ്സിൽ തന്നെ ഖുർആൻ മുഴുവനും ഹൃദിസ്ഥമാക്കുകയും ചെയ്തു. ഇതേ പ്രകാരം പേർഷ്യൻ കാവ്യങ്ങളിൽ നിന്ന് നല്ലൊരു ഭാഗവും മനഃപാഠമാക്കി. ഒരു പച്ചക്കറി വിൽപ്പനക്കാരനിൽ നിന്ന് ഭാരതീയ അങ്കഗണിതം (Indian arithmetic) പഠിച്ചെടുക്കുവാനും അക്കാലത്ത് അദ്ദേഹത്തിന്‌ സാധിച്ചു.സൂഫിസത്തിൽ ആകൃഷ്ടനായ അദ്ദേഹം പിന്നീട് പല സ്ഥലങ്ങളിലും യാത്ര ചെയ്ത് പണ്ഡിതന്മാരിൽ നിന്നായി വിജ്ഞാനം നേടുകയും, അതേസമയം രോഗികളെ ശുശ്രൂഷിച്ചും കുട്ടികളെ പഠിപ്പിച്ചും ജീവിതമാർഗ്ഗം കണ്ടെത്തുകയും ചെയ്തു. കൂടാതെ ഇസ്മായിൽ അൽ-സാഹിദ് (Ismail al-Zahid) എന്ന സൂഫി പണ്ഡിതനിൽ നിന്ന് ഇസ്‌ലാമിക കർമ്മശാസ്ത്രം അഭ്യസിക്കുകയും ചെയ്തു.

അരിസ്റ്റോട്ടിലിന്റെ തത്ത്വമീമാംസ കൗമാരത്തിൽ അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ ചിന്താകുഴപ്പത്തിലാക്കിയിരുന്നു. ഇതിനെ കുറിച്ച് മനസ്സിലാക്കാൻ അൽ-ഫറാബിയുടെ ആ ഗ്രന്ഥത്തെക്കുറിച്ചുള്ള വ്യാഖ്യാനം വായിക്കുന്നത് വരെ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. ശേഷമുള്ള ഒന്നരവർഷത്തോളം തത്ത്വശാസ്ത്രം പഠിക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു. ഇത് അദ്ദേഹത്തിന്‌ വിഷമകരമായ ഘട്ടങ്ങൾ സമ്മാനിക്കുകയുണ്ടായി. ഇത്തരം ചിന്താക്കുഴപ്പമുണ്ടാക്കുന്ന വേളകളിൽ അംഗസ്നാനം (വുദു) ചെയ്ത് വിഷമം ദൂരീകരിക്കുന്നത് വരെ പ്രാർത്ഥനകളിൽ മുഴുകുമായിരുന്നു. രാവിന്റെ ആഴങ്ങളിൽ വരെ പഠനത്തിൽ മുഴുകുമായിരുന്നു അദ്ദേഹം. സ്വപ്നങ്ങളിൽപ്പോലും അദ്ദേഹത്തിന്റെ ചിന്തകൾ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വാക്കുകളനുസരിച്ച് നാൽപ്പത് തവണ അരിസ്റ്റോട്ടിലിന്റെ തത്വമീമാംസ അതിലെ വാക്കുകൾ മനസ്സിൽ പതിയുന്നത് വരെ വായിച്ചിട്ടുണ്ട്. അതിലെ വാക്കുകൾ വളരെ കടുത്തതായിരുന്നു. ഒരു ദിവസം ഒരു പുസ്തകക്കടയിൽ നിന്ന് മൂന്ന് ദിർഹം നൽകി വാങ്ങിയ അൽ-ഫറാബിയുടെ കൃതി വായിച്ചതിന്‌ ശേഷമാണ്‌ അദ്ദേഹത്തിന്റെ മനസ്സിൽ അതിനേക്കുറിച്ച് വെളിച്ചം വീശിയത്. അതുവരെ അസാധ്യമെന്ന് കരുതിയ കാര്യം സാധിച്ചതിൽ അതിയായ സന്തോഷം തോന്നിയ അദ്ദേഹം ദൈവത്തിന്‌ നന്ദി രേഖപ്പെടുത്തുകയും ദരിദ്രരായ ആളുകൾക്ക് ദാനം നൽകുകയുമുണ്ടായി.

പതിനാറാം വയസ്സിൽ വൈദ്യരംഗത്തേക്ക് ശ്രദ്ധതിരിച്ച അദ്ദേഹം തന്റെ പഠനം വൈദ്യശാസ്ത്രത്തിലെ തത്ത്വങ്ങളിൽ മാത്രം ഒതുക്കാതെ, രോഗികളുടെ വിഷമതകൾ മനസ്സിലാക്കി അവരെ ശുശ്രൂഷിക്കുകയും അതുവഴി ചികിൽസയിലെ പുതിയ രീതികൾ കണ്ടെത്തുകയും ചെയ്തു. പതിനെട്ടാം വയസ്സിനകം യോഗ്യനായ ഒരു ഭിഷഗ്വരൻ എന്ന ഖ്യാതിയും കരസ്ഥമാക്കി. ഇതിനെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്, "വൈദ്യം എന്നത് ഗണിതത്തിനെപ്പോലെയോ തത്ത്വമീമാംസയെപ്പോലെയോ വിഷമമുള്ളതല്ല; അതിനാൽ തന്നെ ഞാൻ നല്ലൊരു വൈദ്യനായി മാറുകയും തെളിയിക്കപ്പെട്ട ഔഷധപ്രയോഗങ്ങളിലൂടെ രോഗികളെ ചികിൽസിക്കുവാനും തുടങ്ങി". പ്രായം കുറഞ്ഞ ഭിഷഗ്വരന്റെ പ്രശസ്തി വളരെപ്പെട്ടെന്ന് വർദ്ധിച്ചു, അദ്ദേഹം പണം സ്വീകരിക്കാതെ തന്നെ രോഗികളെ ചികിൽസിക്കാറുണ്ടായിരുന്നു.

ഗുരുതരമായ രോഗം സുഖപ്പെടുത്തിയതിനെ തുടർന്ന് ഇബ്നു സീനയെ അമീറിന്റെ വൈദ്യനായി അദ്ദേഹം നിയമിച്ചു. ഇതായിരുന്നു ആദ്യത്തെ നിയമനം (997). നിയമനത്തിൽ അദ്ദേഹത്തിന്‌ ലഭിച്ച പ്രധാനപ്പെട്ട പാരിതോഷികം സമാനിയനിലെ രാജകീയ ഗ്രന്ഥാലയങ്ങൾ ഉപയോഗിക്കുവാനുള്ള അവസരമായിരുന്നു. അതുവഴി കൂടുതൽ പാണ്ഡിത്യം നേടാനുള്ള അവസരവും. അധികം താമസിയാതെ ഗ്രന്ഥാലയം അഗ്നിക്കിരയായപ്പോൾ ശത്രുക്കൾ ഇബ്നു സീനയുടെ മേൽ കുറ്റമാരോപിക്കുകയും, അതുവഴി കൂടുതൽ വിജ്ഞാനം കരസ്ഥമാക്കാനുള്ള അവസരം അദ്ദേഹത്തിന്‌ നഷ്ടമാവുകയും ചെയ്തു. ഇതിനെതുടർന്ന് പിതാവിന്റെ വ്യാപാരത്തിൽ സഹായിച്ചുകഴിയേണ്ടിവന്നു. ഈ സമയത്താണ്‌ തന്റെ ആദ്യകാല രചനകൾക്ക് അദ്ദേഹം സമയം കണ്ടെത്തിയത്.

ഇബ്നു സീനയ്ക്ക് 22 വയസ്സുള്ളപ്പോൾ പിതാവിനെ നഷ്ടമായി. 1004 ഡിസംബറോടെ സമാനിയൻ ഭരണത്തിന്റെ അന്ത്യഘട്ടമെത്തിയിരുന്നു. ഗസ്നിയിലെ മഹ്മൂദ് വെച്ച് നീട്ടിയ സ്ഥാനമാനങ്ങൾ സ്വീകരിക്കാതെ അദ്ദേഹം പശ്ചിമഭാഗത്തേക്ക് യാത്ര ചെയ്ത് ഇന്നത്തെ ഉസ്ബാക്കിസ്ഥാനിൽപ്പെട്ട ഖോർഗഞ്ചിൽ എത്തുകയും, പണ്ഡിതൻമാരെ ബഹുമാനിച്ചിരുന്ന അവിടുത്തെ വസീർ അദ്ദേഹത്തിന്‌ പ്രതിമാസം സ്റ്റൈപ്പന്റ് ഏർപ്പാടാക്കുകയും ചെയ്തു. ഈ വേതനം വളരെ തുച്ഛമായിരുന്നു, തന്റെ കഴിവുകൾ ഉപയോഗിക്കാനുള്ള അവസരത്തിനായി അദ്ദേഹം നിഷാപൂർ, മർവ് എന്നീ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ അലഞ്ഞുതിരിഞ്ഞ് ഖൊറാസനിന്റെ അതിരുകൾ വരെ സഞ്ചരിച്ചു. ദൈലമിലേയും മധ്യപേർഷ്യയിലേയും ഉദാരനായ ഭരണാധികാരിയും പണ്ഡിതനും കവിയുമായ ഷംസ് അൽ-മാആലി കാവൂസിൽ അഭയം പ്രതീക്ഷിച്ചെങ്കിലും അനുചരന്മാർ നടത്തിയ വിപ്ലവത്തുതുടർന്ന് കാവൂസ് വധിക്കപ്പെടുകായാണുണ്ടായത് (1052). കഠിനമായ രോഗത്താൽ ഇബ്നു സീനയ്ക്ക് വളരെ വിഷമം നേരിട്ട ഘട്ടവുമായിരുന്നു അത്. കാസ്പിയൻ കടലിന്‌ സമീപത്തുള്ള ഖൂർഖാനിൽ വെച്ച് തന്റെ ചങ്ങാതിയെ കണ്ടുമുട്ടുകയുണ്ടായി. ചങ്ങാതിയുടെ വീടിനടുത്തുള്ള കെട്ടിടത്തിൽവെച്ച് അദ്ദേഹം പ്രമാണശാസ്ത്രത്തിലും (logic) ജ്യോതിശാസ്ത്രത്തിലും അധ്യാപനം നടത്തി. തന്റെ പല കൃതികളും അദ്ദേഹം അവിടെവെച്ച് രചിക്കുകയുണ്ടായി. ഹിർകാനിയയിൽ താമസിക്കുന്ന ഈ അവസരത്തിലാണ്‌ അദ്ദേഹം വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥത്തിന്റെ രചന ആരംഭിച്ചത്.

അനന്തരം അദ്ദേഹം തെഹറാനിന്‌ (ഇന്നത്തെ ഇറാന്റെ തലസ്ഥാനം) സമീപമുള്ള റായിൽ താമസമുറപ്പിച്ചു. ബൂയിലെ അമീറിന്റെ കാലശേഷം അദ്ദേഹത്തിന്റെ അനന്തരാവകാശി മകനായ മജ്ദ് അൽ-ദൗലയായിരുന്നു. ആ സമയം പ്രായപൂർത്തിയെത്താത്തതിനെ തുടർന്ന് പകരം മജ്ദിന്റെ മാതാവായിരുന്നു ഭരിച്ചിരുന്നത് (സയ്ദഹ് കാത്തൂൻ). റായിൽ വെച്ചാണ്‌ ഇബ്നു സീന തന്റെ മുപ്പതോളം ചെറിയ രചനകൾ പൂർത്തിയാക്കിയത്. പിന്നീട് സയ്ദഹ് കാത്തൂനും അവരുടെ രണ്ടാം മകനായ ഷംസ് അൽ-ദൗലയും തമ്മിലുണ്ടായ അധികാരതർക്കം അവിടം വിടാൻ ഇബ്നു സീനയെ നിർബന്ധിച്ചു. ഖസ്‌വീനിലെ തൽക്കാലിക വാസത്തിന്‌ ശേഷം ദക്ഷിണഭാഗത്തേക്ക് സഞ്ചരിച്ച് ഹമദാനിൽ എത്തിച്ചേർന്നു. അപ്പോഴേക്കും അവിടം ഷംസ് അൽ-ദൗല തന്റെ ഭരണം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ആദ്യം അവിടത്തെ ഒരു മേലെതട്ടിലുള്ള ഒരു വനിതയുടെ കീഴിൽ സേവനമനുഷ്ഠിച്ചു. ഇബ്നു സീനയുടെ ആഗമനം അറിഞ്ഞ അമീർ അദ്ദേഹത്തെ ഭിഷഗ്വരനായി സ്വീകരിക്കുകയും, പാരിതോഷികങ്ങൾ നൽകി പറഞ്ഞയക്കുകയും ചെയ്തു. ഇബ്നു സീന അവിടുത്തെ വസീറിന്റെ കാര്യാലയത്തിൽ ഉയർന്ന സ്ഥാനം വഹിക്കുകപോലുമുണ്ടായി. പക്ഷേ അമീർ നാട്ടിൽനിന്ന് ബഹിഷ്ക്കരിക്കപ്പെട്ടതിനെ തുടർന്ന് ശൈഖ് അഹ്മദ് ഫദലിന്റെ വീട്ടിൽ ഒളിച്ച് താമസിച്ചു, ഏതാണ്ട് അമീർ സ്ഥാനം തിരിച്ച്പിടിക്കുന്നത് വരെ നാൽപ്പത് ദിവസത്തോളം ഇങ്ങനെ തുടർന്നു. ഭരണം ഇളകിമറിയുന്ന അവസ്ഥയിൽ വരെ അദ്ദേഹം തന്റെ പഠനങ്ങളിലും അദ്ധ്യാപനങ്ങളിലും മുഴുകുകയാണ്‌ ചെയ്തത്. വൈകുന്നേരങ്ങളിൽ തന്റെ വിഖ്യാത ബൃഹത്ഗ്രന്ഥങ്ങളിൽ നിന്ന് ശിഷ്യന്മാരെ അഭ്യസിപ്പിക്കുകയും ചെയ്തു. അമീറിന്റെ മരണത്തെ തുടർന്ന്, വസീറായി അവരോധിതനായതിന്‌ ശേഷം അവിടുത്തെ മരുന്ന്ശാലയിൽ ഒതുങ്ങിക്കൂടി, അതീവ താൽപര്യപൂർവ്വവും ശ്രദ്ധയോടുകൂടിയും തന്റെ രചനകളിൽ മുഴുകുകയും ചെയ്തു.

അതേസമയം ഇസ്ഫഹാൻ നഗരമുഖ്യന്‌ അദ്ദേഹം തന്റെ സേവനങ്ങൾ വാഗ്ദാനം ചെയ്ത് ഒരു കത്തെഴുതി. ഹമദാനിലെ പുതിയ അമീർ ഇബ്നു സീനയുടെ കത്തിനെ പറ്റിയും ഒളിച്ചിരിക്കുന്നയിടവും മനസ്സിലാക്കി അദ്ദേഹത്തെ തടവിലാക്കുകയുണ്ടായി. ഇതേസമയം ഹമദാനിലേയും ഇസ്ഫഹാനിലേയും ഭരണാധികാരികൾ തമ്മിൽ യുദ്ധം തുടരുകയും, ഇസ്ഫാൻ ഭരണാധികാരി ഹമദാനിനേയുടെ അതിന്റെ പട്ടണങ്ങളേയും പിടിച്ചടക്കി അവിടെയുണ്ടായിരുന്ന താജിക്ക് കൂലിപടയാളികളെ പുറത്താക്കുകയും ചെയ്തു. യുദ്ധം അടങ്ങിയപ്പോൾ അമീറിന്റെ കൂടെ ഹമദാനിലേക്ക് തന്റെ ഗ്രന്ഥങ്ങളടക്കം മടങ്ങിയെത്തി. പിന്നീട് തന്റെ സഹോദരൻ, പ്രിയപ്പെട്ട ശിഷ്യൻ, രണ്ട് അടിമകൾ എന്നിവരോടൊപ്പം സൂഫി വര്യന്റെ വേഷത്തിൽ നഗരത്തിന്‌ പുറത്ത് കടന്നു. ദുർഘടം നിറഞ്ഞ ഒരു യാത്രയ്ക്കൊടുവിൽ ഇസ്ഫഹാനിൽ എത്തിച്ചേർന്നു. അവിടെ രാജകുമാരന്റെ വക ഹൃദ്യമായ ഒരു വരവേൽപ്പ് അദ്ദേഹത്തിന്‌ ലഭിക്കുകയുണ്ടായി.

ശേഷിച്ച പത്ത് പന്ത്രണ്ട് വർഷക്കാലം അബൂ ജാഫർ അലാ അദ്ദൗലയുടെ കീഴിൽ സേവനമനുഷ്ഠിച്ചു ഇബ്നു സീന. അദ്ദൗലയുടെ കൂടെ ഭിഷഗ്വരനായും പൊതുവിജ്ഞാനകാര്യ സാങ്കേതിക ഉപദേശകനായും, കൂടാതെ തന്റെ സദസ്സുകളുമായും അദ്ദേഹം കഴിഞ്ഞു.

ഈ അവസരത്തിൽ അദ്ദേഹം സാഹിത്യം, ഭാഷാതത്ത്വം തുടങ്ങിയവയുടെ പഠനത്തിൽ കൂടുതൽ ഊന്നൽ നൽകുകയും തന്റേതായ വിമർശന ശൈലിയിൽ അതിൽ വിശകലനം നടത്തുകയും ചെയ്തു. ഈ സന്ദർഭത്തിലുള്ള ഇബ്നു സീനയെ, ഇബ്നു റുഷ്ദിന്റെ സ്വഭാവത്തോട് താരതമ്യപ്പെടുത്താവുന്നതാണു. ഹമദാനിനെതിരായുള്ള ഒരു സൈനിക നടപടിക്കിടെ അദ്ദേഹത്തിന്‌ കശലായ വയറുവേദന പിടികൂടി. ഇത് അദ്ദേഹത്തെ വളരെയധികം ബുദ്ധിമുട്ടിച്ചു. പിന്നീട് ഹമദാനിൽ തന്നെയുള്ള അവസരത്തിൽ രോഗം വീണ്ടും വരുകയും ചെയ്തപ്പോൾ മറ്റ് രീതികളെ ആശ്രയിക്കാതെ തന്റെ സ്വന്തം ചികിൽസാവിധിയിൽ ഭേദപ്പെടുത്തി.

വേഗത്തിലുള്ള ജീവിതശൈലി നിയന്ത്രിക്കാൻ സ്നേഹിതർ ഉപദേശിച്ചെങ്കിലും ഇത് അദ്ദേഹം നിരസിക്കുകയുണ്ടായി. അതിനദ്ദേഹം "ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ്‌ ഞാൻ ഇഷ്ടപ്പെടുന്നത്" എന്ന മറുപടിയാണ് നൽകിയത്. മരണക്കിടക്കയിൽ അദ്ദേഹം മനോ വിഷമത്തിനടിപ്പെട്ടു. തന്റെ സമ്പത്ത് ദരിദ്രരായവർക്ക് ദാനം നൽകുകയും അടിമകളെ സ്വതന്ത്രരാക്കുകയും ചെയ്തു. മരണപ്പെടുന്നതിനു മൂന്ന് ദിവസം മുമ്പുവരെ അസുഖം കൂടുമ്പോൾ ഖുർആൻ പാരായണം ശ്രവിക്കുകയും ചെയ്തു. അൻപത്തിയേഴാം വയസ്സിൽ 1037 ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു. ഇറാനിലെ ഹമദാനിലാണ്‌ അദ്ദേഹത്തെ മറമാടിയിരിക്കുന്നത്.


വൈദ്യശാസ്ത്രവും ഔഷധശാസ്ത്രവും

യൂനാനി വൈദ്യത്തിന്റെ ഉപജ്ഞാതാവാണ്‌ ഇബ്നു സീന. ഈ മേഖലയുടെ അടിസ്ഥാന തത്ത്വങ്ങൾ അദ്ദേഹം തന്റെ വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം എന്ന ഗ്രന്ഥത്തിൽ‍ പ്രതിപാദിച്ചിരിക്കുന്നു. 1025 ൽ പേർഷ്യയിൽ വെച്ചാണ്‌ ഇത് രചിക്കപ്പെട്ടത്. ഗ്രീക്ക്, ഇസ്‌ലാമിക വൈദ്യങ്ങളാണ്‌ അദ്ദേഹത്തെ പ്രധാനമായും സ്വാധീനിച്ചിട്ടുള്ളത്. സുശ്രുതന്റെയും ചരകന്റേയും ഭാരതീയ വൈദ്യവും അദ്ദേഹത്തെ സ്വാധീനിക്കുകയുണ്ടായി.


വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം

നൂറോളം കൃതികൾ ഇബ്നു സീനയുടേതായിട്ടുണ്ട്. അവയിൽ ചിലത് കുറച്ച് താളുകൾ മാത്രം ഉള്ളതും, ചിലത് ഏതാനും വാല്യങ്ങൾ ഉള്ളതുമാണ്‌. ഏറ്റവും പ്രസിദ്ധം വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം ആണ്‌, ഇത് യൂറോപ്യന്മാരിൽ അദ്ദേഹത്തെ വളരെയധികം പ്രസിദ്ധനാക്കി. 14 വാല്യങ്ങളുള്ള ഇത് പതിനെട്ടാം നൂറ്റാണ്ട് വരെ യൂറോപ്യൻ ഇസ്‌ലാമിക ലോകങ്ങളിൽ പ്രധാനപ്പെട്ട വൈദ്യശാസ്ത്ര ഗ്രന്ഥമായിരുന്നു. ശരീരശാസ്ത്രത്തിന്റെ പഠനത്തിന്‌ സഹായകമായ ശാസ്ത്രീയമായ പരീക്ഷണങ്ങൾ, പരിണാമങ്ങൾ തുടങ്ങിയവയുടെ വിവരണം, സാംക്രമിക രോഗങ്ങളുടെയും ലൈംഗികവേഴ്ച്ചയിലൂടെയും പകരുന്ന രോഗങ്ങളുടെ കണ്ടുപിടിത്തം, സാംക്രമീകരോഗം ബാധിച്ചവരുമായി പാലിക്കേണ്ട (അകന്നു നിൽക്കാനുള്ള) നിർദ്ദേശം, പുതിയ പരീക്ഷണ ഔഷധങ്ങളുടെ ഉപയോഗം, ചികിൽസാരീതികൾ, നാഡീ-മനോരോഗശാസ്ത്രം, അപകട ഘടകങ്ങളുടെ വിശകലനം, ചില രോഗലക്ഷണങ്ങളുടെ വിശകലനം, സൂക്ഷ്മാണുക്കൾ ഉണ്ട് എന്ന അനുമാനം തുടങ്ങിയവ ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇതിൽ രോഗങ്ങളെ സ്വഭാവ സവിശേഷതയോട് കൂടി വിവരിക്കുകയും തരംതിരിക്കുകയും ചെയ്തിരിക്കുന്നു, അവ ഉണ്ടാകാനുള്ള കാരണവും നൽകിയിട്ടുണ്ട്. 

ശുചിത്വം, ലളിതവും സങ്കീർണ്ണവുമായ ഔഷധങ്ങൾ, ശാരീരിക അവയവങ്ങളുടെ ധർമ്മം എന്നിവയുടെ വിവരണവും ഇതിലുണ്ട്. മനുഷ്യനേത്രത്തിന്റെ ഘടന ആദ്യമായി ശരിയായ വിവരണം നൽകിയത് ഇബ്നു സീനയാണ്‌, തിമിരമുൾപ്പെടെയുള്ള കണ്ണുകൾക്കുണ്ടാകാവുന്ന വൈകല്യങ്ങളും അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. ഇതിൽ അദ്ദേഹം ചെങ്കണ്ണ് പകർച്ച വ്യാധിയാണ്‌ എന്ന് നിഗമനത്തിലെത്തുന്നുണ്ട്, യൂറോപ്യന്മാർ ആദ്യം ഈ കാര്യത്തെ ഖണ്ഡിച്ചുവെങ്കിലും പിന്നീട് ഇത് ശരിയാണെന്ന് തെളിഞ്ഞു. പ്രമേഹത്തിന്റെ ലക്ഷണങ്ങളെ കുറിച്ചും അതിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ചും ഇതിൽ വിവരിച്ചിരിക്കുന്നു. മുഖത്തുണ്ടാകുന്ന രണ്ട് വിധത്തിലുള്ള തളർവാതത്തെയും ആഴത്തിൽ വിവരിക്കുന്നുണ്ട്. ഹൃദയം ശരീരത്തിൽ ഒരു വാൽവായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വിവരിക്കുന്നു.

നിയന്ത്രിത ക്രമരഹിത ചികിൽസ, ആധികാരിതയെ അടിസ്ഥാനമാക്കിയുള്ള വൈദ്യം, ഫലപ്രാപ്തി നിർദ്ധാരണങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്ന ആദ്യ ഗ്രന്ഥമാണ്‌ വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം. പുതിയ ഔഷധങ്ങളുടേയും ചികിൽസാവിധികളുടേയും ഫലപ്രാപ്തി നിർണ്ണയിക്കുന്നതിനുള്ള രീതികളും അടിസ്ഥാനതത്ത്വങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്, അവ താഴെ നൽകിയിരിക്കുന്നു, വർത്തമാനകാലത്തെ ചികിൽസാലയങ്ങളിലെ ഔഷധ സേവയുടെയും, ആധുനിക ചികിൽസാരീതികളുടെയും അടിസ്ഥാനമായി ഇപ്പോഴും ഇവ ഉപയോഗിക്കപ്പെടുന്നു.

"ഔഷധം അതിന്റെ സ്വഭാവഗുണത്തെ മാറ്റം വരാൻ സാധ്യതയുള്ള എല്ലാ അപദ്രവ്യങ്ങളിൽ നിന്ന് മുക്തമായിരിക്കണം."

"ഇത് വിവിധങ്ങളായ രോഗങ്ങളെ ലക്ഷ്യം വെക്കാതെ ഒരു രോഗത്തിന്‌ മാത്രമുള്ളതായിരിക്കണം."

"ഔഷധം രണ്ട് വിപരീത രോഗങ്ങളോട് പരീക്ഷിച്ചിരിക്കണം, കാരണം അത് ചിലപ്പോൾ ഒരു രോഗത്തെ അതിന്റെ പ്രത്യക്ഷ ഗുണത്താലും മറ്റൊരു രോഗത്തെ പരോക്ഷ ഗുണത്താലും സുഖപ്പെടുത്തുന്നു."

"രോഗത്തിന്റെ കാഠിന്യത്തിനനുസരിച്ചായിരിക്കണം ഔഷധം. ഉദാഹരണത്തിന്‌ ചില ഔഷധങ്ങളുടെ ഉഷ്ണം രോഗത്തിന്റെ ശീത അവസ്ഥയേക്കാൾ കുറവായിരിക്കും, അപ്പോൾ ഫലപ്രാപ്തി ഉണ്ടായിരിക്കുകയില്ല."

"ഔഷധം പ്രവർത്തനനിരതമാകുന്ന സമയം നിരീക്ഷിക്കേണ്ടതുണ്ട്, അങ്ങനെ ഉദ്ദേശവും അനിഷ്ടകരവുമായ കാര്യങ്ങളെ തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കും."

"വിഭിന്നങ്ങളായ അവസരങ്ങളിൽ ഔഷധത്തിന്റെ പ്രവർത്തനം ഒരേപോലെ ആയിരിക്കണം, അല്ലാത്തപക്ഷം ഔഷധത്തിന്റെ ഗുണം യാദൃച്ഛികമായിരിക്കും."

"ഔഷധത്തിന്റെ ഗുണപരിശോധന മനുഷ്യശരീരത്തിൽ തന്നെ നടത്തിയിരിക്കണം, അത് സിംഹത്തിന്റെയോ കുതിരയുടെയോ ശരീരത്തിൽ കാണിക്കുന്ന ഫലങ്ങൾ മനുഷ്യശരീരത്തിൽ കാണിക്കുമെന്ന് യാതൊരു ഉറപ്പുമില്ല."

റോമിൽ 1593 ലാണ്‌ ഇതിന്റെ അറബിക്ക് പതിപ്പ് ഇറങ്ങിയത്, 1491 ൽ നേപ്പിൾസിൽ ഹിബ്രൂ പതിപ്പും ഇറങ്ങി. പതിനഞ്ചാം നൂറ്റാണ്ടിൽ ഇതിന്റെ വ്യാഖ്യാന ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടു. മെഡിക്കമെന്റ കോർഡിയാലിയ, കാന്റിക്കം ഡി മെഡിസിന, ട്രാക്റ്റേറ്റസ് ഡി സിറൂപോ അസെറ്റോസോ എന്നിവയാണ്‌ ലത്തീനിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട മറ്റ് കൃതികൾ.

റാസി, അലി ഇബ്നു അൽ-അബ്ബാസ്, ഇബ്നു റുഷ്ദ് എന്നീ പേരുകൾക്കോടൊപ്പം ഇബ്നു സീനയും 12 മുതൽ 18 വരെയുള്ള നൂറ്റാണ്ടുകളിൽ യുറോപ്യൻ സർവ്വകലാശാലകളുടെ മാർഗ്ഗദർശിയായിരുന്നു. മുൻഗാമിയായ റാസിയുടെ ശൈലിയിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നില്ല ഇബ്നു സീനയുടേതും, അദ്ദേഹം ഗാലെന്റെ തത്ത്വങ്ങളും (ഗാലൻ ഹിപ്പൊക്രാറ്റിസിന്റെയും), അരിസ്റ്റോട്ടിലിന്റെ ഭേദഗതി വരുത്തിയ തത്ത്വങ്ങളും, കൂടാതെ സുശ്രുതന്റെയും ചരകന്റെയും ഭാരതീയാധ്യാപനങ്ങളും ഉൾക്കൊണ്ടു. റാസിയുടെ അൽ-ഹവി തുടങ്ങിയവയിൽ നിന്ന് വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ ഈ ഗ്രന്ഥം.


ഇബ്നു സീനൻ മനഃശാസ്ത്രം

മുസ്‌ലിം മനഃശാസ്ത്രത്തിലും നാഡീശാസ്ത്രത്തിലും നാഡീമനഃശാസ്ത്രത്തിന് തുടക്കം കുറിച്ചതു ഇബ്നു സീനയായിരുന്നു. ആദ്യമായി ഇദ്ദേഹം വിഭ്രാന്തി (hallucination), നിദ്രയില്ലായ്മ (insomnia‌, മാനിയ (mania), മാനസിക ആഘാതം (nightmare), മനോവിഷാദം (melancholia), മതിഭ്രമം (dementia), അപസ്മാരം (epilepsy), തളർവാതം (paralysis), പക്ഷാഘാതം (stroke), തലകറക്കം (vertigo), നടുക്കം (tremor) തുടങ്ങിയ നാഡീമനഃശാസ്ത്രത്തിലെ വിവിധ അവസ്ഥകൾ വിവരിച്ചു.


ആധുനിക കാലം തേടുന്നു, ഒരു ഇബ്​നു സീനയെ?

പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറാനിൽ നിന്നുള്ള മുസ്ലീം ശാസ്ത്രജ്ഞനായ ഇബ്നു സീനയുടെ ചിന്തകളിലും പഠനങ്ങളിലും ലോകത്തിന്​ പ്രത്യേക താല്‍പര്യമുണ്ടായിട്ടുണ്ട്​.വൈദ്യശാസ്ത്ര രംഗത്ത് ശാശ്വതമായ സ്വാധീനം ചെലുത്തിയ അസാധാരണ പ്രതിഭ ആയിരുന്നു ഇബ്നു സീന.

അദ്ദേഹത്തിന്‍റെ ഏറെ സ്വാധീനം ചെലുത്തിയ കൃതികയാണ്​ അൽ ഖാനൂൻ . മധ്യകാലയുഗത്തിൽ വൈദ്യശാസ്ത്ര രംഗത്തെ ഗവേഷണപഠനങ്ങൾക്കും, പാഠ്യപദ്ധതികൾ നിർണ്ണയിക്കുന്നതിലും മൂല സ്രോതസായി വർത്തിച്ച രചന ആയിരുന്നു ഖാനൂൻ. ചരിത്രകാരനായ ജമാൽ മൂസവിയുടെ അഭിപ്രായത്തിൽ, മരണത്തിനു 600 വർഷങ്ങൾക്കു ശേഷവും യൂറോപ്പിലും മുസ്ലിം നാടുകളിലും ചികിത്സാരംഗത്ത്​ അവലംബമായി പരിഗണിച്ചിരുന്നത് ഇബ്നു സീനയുടെ രചനകളും പഠനങ്ങളും ആയിരുന്നു.

കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ, ഇബ്​നു സീന വൈദ്യരംഗത്തിനു നൽകിയ സംഭാവനകൾ ഏറെ വിലമതിക്കുന്നതാണെന്ന് മുസ്ലിംകൾ അഭിമാനപൂർവ്വം ലോകത്തെ ഓർമ്മപ്പെടുത്തുകയാണ്​. ഒരു സഹസ്രാബ്ദം മുമ്പ്​ അദ്ദേഹം മുന്നോട്ടുവെച്ച പല ആശയങ്ങളേയും, ആധുനിക കാലഘട്ടത്തിൽ, സൂക്ഷ്മ ജീവിയായ ഒരു വൈറസിനെ നിയന്ത്രിക്കുവാനായി നാം പരിഗണിച്ചിരിക്കുന്നു എന്നാണ് ഒരു മുസ്ലിം എഴുത്തുകാരൻ എഴുതിയത്. ക്വാറന്‍റീന്‍ ചെയ്യുക എന്ന ആശയത്തിന്‍റെ ഉത്ഭവം ഇബ്നു സീന 5 വാള്യങ്ങളിൽ ആയി 1025 ൽ രചിച്ച വൈദ്യ സർവ്വവിജ്ഞാനകോശമായ അൽഖാനുനിൽ രോഗത്തിന്‍റെ വ്യാപനം നിയന്ത്രിക്കുവാനായി മുന്നോട്ടു വെച്ച മാർഗ്ഗനിര്‍ദേശങ്ങളിൽ നിന്നാണ് എന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു.

എന്നാൽ ഈ അഭിമാനാർഹമായ ഓർമ്മപ്പെടുത്തലുകൾക്കിടയിൽ ഇബ്​നു സീനയെ കുറിച്ച് നാം സുപ്രധാനമായ ഒരു വസ്തുത വിട്ടുപോകുന്നു. ചികിത്സാ രംഗങ്ങളിൽ പ്രഗത്ഭൻ ആയിരിക്കെത്തന്നെ മഹാനായ താത്വികാചാര്യൻ കൂടിയായിരുന്നു ഇബ്നു സീന. വൈദ്യശാസ്ത്ര ചരിത്രത്തിലെ മഹാനായ ഒരു വ്യക്തിത്വം തികഞ്ഞ ദാർശനികനും താത്വികനും കൂടിയായിരുന്നു എന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.ഒരു പക്ഷെ ഇബ്നു സീനയെ കുറിച്ച് ഈ കാലഘട്ടത്തിൽ നാം ഏറ്റവും കൂടുതൽ ഓർത്തിരിക്കേണ്ടതും ഈ യാഥാർഥ്യം ആണ്. അമേരിക്കയിൽ കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ മുൻ നിര പോരാളിയായ ഡോ. ആന്‍റണി ഫോക്കിയും ജർമനിയിൽ ജനിച്ച ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്‍ഭനായ ചിന്തകനും ദാർശനികനും ആയിരുന്ന മാർട്ടിൻ ഹെയ്‌ഡഗേറും സമന്വയപെട്ടാൽ എന്താകുമോ അതായിരുന്നു ഇബ്നു സീന.


ദാർശനികനായ ശാസ്ത്രജ്ഞൻ

ശാസ്ത്ര ദാർശനിക വിഷയങ്ങളിൽ ഒരുപോലെ ഗ്രാഹ്യമുള്ള വ്യക്തി മാത്രമായിരുന്നില്ല ഇബ്നു സീന. മറ്റനേകം വിഷയങ്ങളിൽ തന്‍റെതായ വ്യക്തിമുദ്രപതിപ്പിച്ച ഇബ്നു സീനയെ ഏതെങ്കിലും ഒരു തല​ക്കെട്ടിൽ ഒതുക്കാൻ സാധ്യമല്ല.യൂറോപ്യൻ ആധുനികതയുടെ കടന്നു വരവോടെ പല ശാസ്ത്രശാഖകളും ഛിന്നഭിന്നമായി. മതവും ശാസ്ത്രവും വേർതിരിക്കപ്പെട്ടു. സാമൂഹിക വിജ്ഞാനം മാനവിക വിജ്ഞാനീയങ്ങളിൽ നിന്നും വേർപ്പെടുത്തപ്പെട്ടു. യുക്തിജ്ഞാനവും (reason), അന്തർജ്ഞാനവും (Intution) പരസ്പര വിരുദ്ധമായി. ഇത്തരം ശിഥിലീകരണത്തിനും, ശാസ്ത്രശാഖകൾ വൈരുധ്യമായി തീരുന്നതിനും മുൻപുള്ള വിജ്ഞാനീയ അന്തരീക്ഷത്തിലായിരുന്നു ഇബ്നു സീന തൻറെ വൈജ്ഞാനിക സംഭാവനകൾ ലോകത്തിനു നൽകിയത്.

ന്യായശാസ്ത്രം, അതിഭൗതിക ശാസ്ത്രം (Metaphysics), ആധ്യാത്മിക ദർശനങ്ങൾ, മനശാസ്ത്രം, സംഗീതം, ഗണിതം , വൈദ്യശാസ്ത്രം തുടങ്ങിയ അനേകം മേഖലകളിൽ ഇബ്നുസീന രചനകൾ സമർപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഭൗതിക സംഭാവനകൾ ആഴത്തിലുള്ള പഠനങ്ങൾക്ക് ഒടുവിൽ എത്തിച്ചേർന്ന, ദാർശനിക അടിത്തറകളിൽ നിന്നുമുള്ള ഉറച്ച കാഴ്ചപ്പാടുകൾ ആയിരുന്നു.ഇറാഖിലെ പ്രമുഖനായ ഇസ്ലാമിക തത്വ ശാസ്ത്രങ്ങളുടെ ചരിത്രകാരൻ ആയിരുന്ന മുഹ്സിൻ മഹതിയുടെ വാക്കുകളിൽ ഇബ്നു സീന ഗ്രീക്ക് ദാർശനിക പാരമ്പര്യത്തിന്‍റെ വ്യക്തമായ പിന്തുടർച്ച അവകാശപ്പെടാവുന്ന മുസ്ലിം ചികിത്സകനും താത്വികാചാര്യനും ആയിരുന്നു .

മധ്യകാല യുഗത്തിൽ ഗാലനും അരിസ്റ്റോട്ടിലും തമ്മിലുള്ള ദാർശനിക സംഘട്ടനം ഇബ്നുസീനയുടെ പഠനങ്ങളിൽ നാടകീയമായി സംഗമിച്ചത് പോലെ മറ്റൊരിടത്തും കാണപെട്ടിട്ടില്ല.ഗാലൻ സിദ്ധാന്തങ്ങൾക്ക് അനുസൃതമായി രചിച്ച ഖാനൂനും, അരിസ്റ്റോട്ടിലിന്‍റെ ജീവശാസ്ത്ര കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ രചിച്ച ഹയവാനുംഇബ്നുസീനയുടെ അനേകം കൃതികളിൽ സുപ്രധാനമായ രണ്ടെണ്ണം ആയിരുന്നു. ഈ രണ്ട് കൃതികളിലൂടെ ഇബ്നു സീന ലക്ഷ്യമിട്ടത്, മേൽ സൂചിപ്പിച്ച പുരാതന ദാര്‍ശനികരുടെ കാഴ്ചപ്പാടുകൾ മൂലം ജീവശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും രൂപപ്പെട്ട സൈദ്ധാന്തിക അഭിപ്രായ ഭിന്നതകളെ അനുരഞ്ജനത്തിൽ എത്തിക്കുക എന്നതായിരുന്നു.

ഇബ്നു സീനയുടെ മാനസിക വ്യവഹാരങ്ങളുടെ വ്യകത്മായ ചിത്രം ലഭിക്കണമെങ്കിൽ അദ്ദേഹത്തിന്‍റെ ശാസ്ത്ര താത്വിക കൃതികളോടൊപ്പം തന്‍റെ ഏറ്റവും ഉൽകൃഷ്ട രചനയായ അൽ ഇഷാറാത്ത് വൽ തൻബീഹാത് - ( അനുശാസനകളും താക്കീതുകളും ) കൂടി ചേർത്തു വെക്കേണ്ടതാണ്.ഇശാറാത്തിൽ ഇബ്നുസീന തന്‍റെ ചിന്തകളെ മിസ്റ്റിക്കൽ ശൈലിയിൽ വളരെ പ്രതീകാത്മകമായി ആണ് വിവരിക്കുന്നത്. ഇതിലെ ഗാഢമായ താത്വിക അവലോകനങ്ങൾ ഉണ്മയുടെ ആഴങ്ങൾ തേടിയുള്ള അജ്ഞാതമായ യാത്രയും അതിലെ ആനന്ദവുമാണ് വിവരിക്കുന്നത്. ഇഷാറാത്ത് എന്ന മാന്ത്രിക കൃതിയെ ശാസ്ത്രീയം എന്നോ ദാർശനികം എന്നോ ഉള്ള ഗണത്തിൽപ്പെടുത്തി ചുരുക്കാൻ ആവില്ല.

ഇസ്‍ലാമിന്‍റെ വൈജ്ഞാനിക ചരിത്രം പരിശോധിക്കുമ്പോൾ ശാസ്ത്രത്തെയും തത്വമീമാംസയേയും സംയോജിപ്പിച്ച ആദ്യത്തെ വ്യക്തിയല്ല ഇബ്നു സീന എന്ന് വ്യക്തമാകും. ശാസ്ത്ര വിഷയങ്ങളെ, പ്രത്യേകിച്ച് വനശാസ്ത്രത്തെയും തത്വശാസ്ത്രത്തെയും സമന്വയിപ്പിച്ച ബഹുമുഖ പണ്ഡിതനായിരുന്നു പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേർഷ്യക്കാരനായ നാസറുദ്ദീൻ തൂസി. ഇബ്നുസീനയുടെ ആത്മജ്ഞാന സംബന്ധമായ രചനകളുടെ മേൽ തൂസി എഴുതിയ നിരൂപണങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇബ്നുസീന ഇസ്ലാമിക സംസ്കാരത്തിലെ അതികായനായ ശാസ്ത്ര പ്രതിഭയായിരുന്നു എന്ന സ്ഥിരം പല്ലവി ആവർത്തിക്കുന്നില്ല. ആധുനികലോകം പ്രൊഫഷണലിസത്തിന്‍റെയും സ്പെഷ്യലൈസേഷന്‍റെയും പേരിൽ ശാസ്ത്രത്തെയും തത്വശാസ്ത്രത്തെയും വർഗീകരിക്കുകയും വിഘടിപ്പിക്കുകയും ചെയ്​തു. എന്നാൽ പൂർവ്വകാലത്ത് ഈ വിജ്ഞാനമേഖലകളെ ഒന്നായി കണ്ടിരുന്ന, വിഘടിക്കപെടാത്ത ഒരു ജ്ഞാനാന്തരീക്ഷം നിലനിന്നിരുന്നു എന്നതിനാണ്​ ഊന്നൽ കൊടുക്കുന്നത്​.ഇബ്​നുസീന ഒരിക്കലും ഒരു ഔദ്യോഗിക വൈദ്യൻ എന്ന നിലക്കോ, താത്വിക അധ്യാപകൻ എന്ന സ്ഥാനമോ അലങ്കരിച്ച വ്യക്തി ആയിരുന്നില്ല. ഗ്രീക്ക് പൈതൃകം നൂറ്റാണ്ടുകൾക്ക് ശേഷം യൂറോപ്​അവകാശപ്പെടുന്നതിനേക്കാൾ തികച്ചും വ്യത്യസ്തമായ ധാർമ്മിക ഭാവനയിൽ ഇബ്നു സീന ആവിഷ്കരിച്ചിരുന്നു.

മാത്രമല്ല, അദ്ദേഹത്തിന്‍റെ രചനകൾ വളരെ അഗാധമായ പാണ്ഡിത്യത്തിന്‍റെ അടിത്തറയിൽ നിന്നുള്ള അനേകം വിജ്ഞാനങ്ങളുടെ സമന്വയമായിരുന്നു.സമകാലീന ലോകത്തു ഫ്രഞ്ച് ദാർശനികനായ ബ്രൂണോ ലടൂർനെ പോലുള്ളവർ കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള മുന്നേറ്റങ്ങൾക്ക് 'ന്യൂ " കാലഘട്ടത്തിൽ പരമപ്രാധാന്യം നൽകണം എന്ന് ആവശ്യപെടുമ്പോൾ, അധികാരികളും ശാത്രജ്ഞരും ഇതു നിസ്സാരമായി തള്ളിക്കളയുന്നത് കാണാം. ചരിത്രത്തിന്‍റെ ഒരു സുവർണ്ണ കാലഘട്ടത്തിൽ ശാസ്ത്രജ്ഞരും ദാര്‍ശനികരും മനുഷ്യനന്മയ്ക്കും ജ്ഞാനത്തിനും വേണ്ടി ഒന്നായി മുന്നേറിയിരുന്ന ഒരു യുഗം കടന്നു പോയിട്ടുണ്ടെന്ന വസ്​തുത നാമോർക്കം.

മനുഷ്യരാശിയുടെ വിസ്‌മയാവഹമായ ശാസ്ത്രനേട്ടങ്ങളെ നിരാകരിക്കുവാനോ, ആധുനിക തത്വശാസ്ത്ര ചിന്താധാരകളെ ഗൗരവം കുറച്ചു കാണുവാനോ എനിക്ക്​ ഉദ്ദേശമില്ല. കഴിഞ്ഞുപോയ ഒരു കാലത്തെക്കുറിച്ചുള്ള ഗൃഹാതുരതയിൽ മുങ്ങി നിവരുവാനും താൽപര്യമില്ല. മഹാമാരി സൃഷ്‌ടിച്ച ഭീകരാന്തരീക്ഷം നമ്മുക്ക് നേരെ ഫണം വിടർത്തി നിൽക്കുമ്പോൾ ഈ അപരിചിത സാഹചര്യവുമായി എങ്ങനെ പൊരുത്തപ്പെടാം എന്നതാണ് ചിന്താവിഷയം. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള ആത്മബോധത്തിൽ ഒരു വൈജ്ഞാനിക വിപ്ലവത്തിന്‍റെ വക്കിലാണോ നമ്മൾ?, എവിടെയാണ് നാം നിൽക്കുന്നത്?, എന്താണ് നാം ചെയ്യേണ്ടത്?, മനുഷ്യനെ താൻ സ്വയം സൃഷ്ടിച്ച അഗാധ ഗർത്തത്തിൽ നിന്നും കരകയറ്റുവാനായി ഏതു തരത്തിലുള്ള അറിവും അവബോധവുമാണ് ആവശ്യം? . അഭിസംബോധന ചെയ്യേണ്ടതായ ശാസ്ത്രീയവും ദാര്‍ശനികവുമായ ചോദ്യങ്ങൾ ഒരുപാടുണ്ട്. അതെ, കാലം ഒരു നവ ഇബ്​നു സീനയെ തേടുകയാണ്.

Tuesday, 1 December 2020

നേർച്ചക്കോഴി വച്ചു താമസിപ്പിക്കൽ ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​

 

ഒരാൾ തന്റെ ഒരു കോഴിയെ രിഫാഈ ശൈഖിന്റെ പേരിലോ മറ്റോ അറക്കാൻനേർച്ചയാക്കിയാൽ അതിന്റെ അറവ് താമസിപ്പിക്കാമോ? വേഗം തന്നെ അത് നിറവേറ്റൽ നിർബ്ബന്ധമല്ലേ? ഉള്ഹിയ്യത്തറക്കാൻ നേർച്ചയാക്കിയാൽ അങ്ങനെയാണല്ലോ. നേർച്ച കഴിഞ്ഞ് ആദ്യമുണ്ടാകുന്ന വലിയ പെരുന്നാളിനു തന്നെ അതിനെ അറക്കണെമല്ലോ? ശൈഖുമാരുടെ പേരിലുള്ള കോഴിയെ എന്തിനാണു വച്ചു താമസിപ്പിക്കുന്നത്?


നേർച്ചയാക്കിയ കോഴിയെ ശൈഖുമാരുടെ പേരിൽ അറത്തു ദാനം ചെയ്യാനാണല്ലോ നേർച്ച. അപ്പോൾ കോഴി കൂടുതൽ വലുതായി കൂടുതൽ മാംസം ദാനം ചെയ്യാനും കൂടുതൽ ആളുകൾക്കു തിന്നാനും വേണ്ടിയാകാം ഇത്തരം നേർച്ചക്കോഴികളെ വച്ചു താമസിപ്പിക്കുന്നത്. അങ്ങനെ താമസിപ്പിക്കാവുന്നതുമാണ്. ഈ നേർച്ച ഉടനെ തന്നെ വീട്ടൽ നിർബ്ബന്ധമില്ല. ഉള്ഹിയ്യത്തിന്റെ സ്ഥിതി ഇങ്ങനെയല്ല. നിശ്ചിത മൃഗത്തെ ഉള്ഹിയ്യത്തിനു നേർച്ചയാക്കുമ്പോൾ അതിനെ ബലിപെരുന്നാൾ ദിനങ്ങളിൽ ബലിയായി അറക്കാനാണല്ലോ നേർച്ച. അപ്പോൾ ആ നിശ്ചിതസമയത്തുതന്നെ അറക്കാൻ അവൻ ഏറ്റെടുത്തു കഴിഞ്ഞു. അതു നിർവഹിക്കൽ നിർബ്ബന്ധമാണ്. ശൈഖുമാരുടെ കോഴി അറത്തു ദാനം ചെയ്യുന്നതിൽ അവൻ നിശ്ചിത സമയം നിജപ്പെടുത്തലോ അങ്ങനെ ഏറ്റെടുക്കലോ ഉണ്ടായിട്ടില്ലല്ലോ. അതിനാൽ ഈ നേർച്ച അവൻ ഉടനെ നിറവേറ്റൽ നിർബ്ബന്ധവുമില്ല. തുഹ്ഫ: ശർവാനി സഹിതം 9-355.

നജീബ് ഉസ്താദ് മമ്പാട്-പ്രശ്നോത്തരം: 3/39