Thursday 7 July 2016

കലിമ അഞ്ചു തരം



ഒന്നാം കലിമ , ത്വയ്യിബ് : ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദറസൂലുല്ലാഹ്

لا اله الا الله محمد رسول الله

രണ്ടാം കലിമ , ശഹാദത് : അശ്ഹദു അൻലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ഷെരീക്ക ലഹു വ അശ്ഹദു അന്ന മുഹമ്മദൻ അബ്‌ദുഹു വ റസൂലുഹു.

أشهد أن لا اله الا الله وأشهد ان محمد رسول الله                                          


മൂന്നാം കലിമ , തംജീദ് : സുബ്ഹാനല്ലാഹി വല്‍-ഹംദുലില്ലാഹി, വ ലാഇലാഹ ഇല്ലല്ലാഹു, വല്ലാഹു അക്ബര്‍ വലാ ഹവ്‌ല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹിൽ അലിയ്യിൽ അളീം.

سُبْحَانَ اللَّهِ ، وَالْحَمْدُ لِلَّهِ ، وَلا إِلَهَ إِلا اللَّهُ ، وَاللَّهُ أَكْبَرُ ، وَلا حَوْلَ وَلا قُوَّةَ إِلا بِاللَّهِ الْعَلِيِّ الْعَظِيمِ

നാലാം കലിമ , തൗഹീദ് : ലാ ഇലാഹ ഇല്ലല്ലാഹു, വഹ്ദഹു, ലാ ശരീക്കലഹു, ലഹുല്‍-മുല്‍ക്കു, വലഹുല്‍-ഹംദു, യുഹ് യീ വ യുമീതു ബി യദിഹിൽ ഖൈറു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍


لا إله إلا الله وحده لا شريك له ، له الملك وله الحمد يحيي ويميت بيده الخير وهو على كل شيء قدير 

അഞ്ചാം കലിമ , റദ്ദുൽ കുഫ്ർ : അല്ലാഹുമ്മ ഇന്നീ അഊദു ബിക്ക മിൻ അൻ ഉശ്രിക്ക ബിക്ക ശൈ-അൻ .... ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദറസൂലുല്ലാഹ്


 اللهم إني أعوذ بك أن أشرك بك و أنا أعلم ، و استغفرك لما لا أعلم انك انت علام الغيوب

നബി(സ) അരുളി : “സുബ്ഹാനല്ലാഹി വബി ഹംദിഹി!” (“അല്ലാഹു എത്രയധികം പരിശുദ്ധന്‍, അവനാണ് എല്ലാ സ്തുതിയും നന്ദിയും.) എന്ന് ഒരു ദിവസം നൂറ് തവണ വല്ലവനും പറഞ്ഞാല്‍ അവന്‍റെ (ചെറു) പാപങ്ങള്‍ സമുദ്രത്തിലെ നുരകളോളം ഉണ്ടായിരുന്നാല്‍ പോലും മായ്ക്കപ്പെടും!”
:(البخاري:٣٢٩٣ ومسلم:٢٦٩١ )
നബി(സ) അരുളി : “ആരെങ്കിലും പത്ത് തവണ (ചുവടെ വരുന്ന ദിക്ര്‍ ) പറഞ്ഞാല്‍ അയാള്‍ക്ക് ഇസ്മാഈല്‍ സന്തതികളില്‍ നിന്ന് നാല് അടിമകളെ മോചിപ്പിച്ചതിന് തുല്യം (പ്രതിഫലം) ഉണ്ട്”:
لَا إِلهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وهُوَ عَلى كُلِّ شَيءٍ قَديرٌ
:(مسلم:٢٦٩٣)
“ലാ ഇലാഹ ഇല്ലല്ലാഹു, വഹ്ദഹു, ലാ ശരീക്കലഹു, ലഹുല്‍-മുല്‍ക്കു, വലഹുല്‍-ഹംദു, വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍”
“യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്!

നബി(സ) പറഞ്ഞു : “നാവുകൊണ്ട് ഉച്ചരിക്കാന്‍ ഭാരം കുറഞ്ഞതും, പരലോകപ്രതിഫല ത്രാസില്‍ ഭാരം കൂടിയതും, പരമകാരുണ്യവാനായ അല്ലാഹുവിന് ഇഷ്ടപ്പെട്ടതുമായ രണ്ടു വചനം ഇപ്രകാരമാണ്:
سُبْحانَ اللهِ وَبِحَمْدِهِ وسُبْحَانَ اللهِ العَظِيمِ
:(البخاري:٦٤٠٦ ومسلم:٢٦٩٤)
“സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹില്‍-അളീം.”
(“അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും. അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് സര്‍വ്വ മഹത്വമുള്ളവന്‍!)”

നബി(സ) അരുളി : “ഞാന്‍ പറയുന്നതില്‍ എനിക്ക് സൂര്യന്‍ ഉദിക്കുന്നതിന്‍റെ കീഴെയുള്ള (ഈ ലോകത്തുള്ള) സര്‍വ്വവസ്തുക്കളെക്കാളൊക്കെ ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്:

سُبْحَانَ اللهِ، والحَمْدُ للهِ، لَا إِلَهَ إلَّا اللهُ واللهُ أَكْبَرُ
“സുബ്ഹാനല്ലാഹി വല്‍-ഹംദുലില്ലാഹി, വ ലാഇലാഹ ഇല്ലല്ലാഹു, വല്ലാഹു അക്ബര്‍.”
:(مسلم:٢٦٩٥)
(“അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവനാണ് ഏറ്റവും മഹാനും വലിയവനും!”)

നബി(സ) അരുളി : നിങ്ങളിലൊരാള്‍ക്ക് എല്ലാ ദിവസവും ആയിരം നന്മകള്‍ സമ്പാദിക്കാന്‍ കഴിയുമോ?” അപ്പോള്‍ സദസ്സില്‍ നിന്നൊരാള്‍ ചോദിച്ചു: ഞങ്ങള്‍ക്ക് എങ്ങനെയാണ് ആയിരം നന്മകള്‍ സമ്പാദിക്കാന്‍ കഴിയുക? അവിടുന്ന് (സ) അരുളി : ഇപ്രകാരം നൂറ് തവണ ചൊല്ലുക:
سُبْحَانَ اللهِ
“സുബ്ഹാനല്ലാഹ്”
‘എന്നാല്‍ നിങ്ങള്‍ക്ക് ആയിരം നന്മകള്‍ രേഖപ്പെടുത്തപ്പെടും. അതല്ലെങ്കില്‍ നിങ്ങളുടെ ആയിരം പാപങ്ങള്‍ മായ്ക്കപ്പെടും’!”
:(مسلم:٢٦٩٨)
 നബി(സ) അരുളി :
سُبْحَانَ اللهِ العَظِيمِ وبِحَمْدِهِ
“സുബ്ഹാനല്ലാഹില്‍ അളീം, വബിഹംദിഹി.”
“(അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് സര്‍വ്വ മഹത്വമുള്ളവന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും)” എന്ന് ഒരാള്‍ ചൊല്ലിയാല്‍ അയാള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ ഒരു ഈന്തപ്പന നട്ടുപിടിപ്പിക്കുന്നതാണ്. (അഥവാ, അയാള്‍ സ്വര്‍ഗാവകാശിയായി തീരുന്നതാണ്)”
:(صححه الألباني في سنن الترمذي:٣٤٦٤)

നബി(സ) അരുളി : “അബ്ദുല്ലാഹിബ്നു ഖൈസേ (റ), നിനക്ക് ഞാന്‍ സ്വര്‍ഗത്തിലെ നിധികളില്‍പെട്ട ഒരു നിധി (ലഭ്യമാകുവാനുള്ള മാര്‍ഗം) അറിയിച്ച് തരട്ടെയോ?’ ഞാന്‍ പറഞ്ഞു: അതെ, തിരുദൂതരെ. അവിടുന്ന് (സ) അരുളി : ‘നീ ഇപ്രകാരം പറയുക’:
لَا حَوٍلَ وَلَا قُوَّةَ إِلَّا باللهِ
“ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്.”
(“അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല!”)
:(البخاري:٤٠٥ ومسلم:٢٧٠٤)

“നബി(സ) അരുളി : ‘വചനങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് നാലെണ്ണമാണ്. അവ:
سُبْحَانَ اللهِ، والحَمْدُ للهِ، ولَا إِلَهَ إِلاَّ اللهُ واللهُ أَكْبَرُ
“(1) സുബ്ഹാനല്ലാഹ്, (2)അല്‍ഹംദുലില്ലാഹ്, (3)ലാഇലാഹ ഇല്ലല്ലാഹു, (4)അല്ലാഹു അക്ബര്‍.”
ഇവയില്‍ ഏതുകൊണ്ട് തുടങ്ങിയാലും പ്രശ്നമില്ല.
(“അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവനാണ് ഏറ്റവും മഹാനും വലിയവനും!”)
:(مسلم:٢١٣٧)

 ഒരു ഗ്രാമീണന്‍ നബി(സ)യുടെ അടുത്ത് വന്ന്‍ പറഞ്ഞു: എനിക്ക് (അല്ലാഹുവിന് സ്തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിക്കുവാന്‍) ചില വചനങ്ങള്‍ പഠിപ്പിച്ചു തന്നാലും. അവിടുന്ന്(സ) അരുളി, ‘നീ ഇപ്രകാരം പറയുക’:

لَا إِلهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، اللهُ أَكْبَرُ كَبيراَ والْحَمْدُ للهِ كَثيراً، سُبْحَانَ اللهِ رَبِّ العَالَمينَ، لَا حَوْلَ وَلَا قُوَّةَ إِلّا باللهِ العَزيزِ الْحَكِيمِ
“ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, അല്ലാഹു അക്ബര്‍ കബീറാ വല്‍ഹംദു ലില്ലാഹി കസീറാ, സുബ്ഹാനല്ലാഹി റബ്ബില്‍ ആലമീന്‍, വ ലാ ഹൌല വല ഖുവ്വത്ത ഇല്ലബില്ലാഹില്‍ അസീസുല്‍ ഹകീം.”
“യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധന (പ്രാര്‍ത്ഥന, ബലി, അറവ്, നേര്‍ച്ച…)ക്ക് അര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനാണ്. അവന് ഒരു പങ്കുകാരുമില്ല. അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. അല്ലാഹുവിന് ഞാന്‍ വളരെയധികം സ്തുതിയും നന്ദിയും അര്‍പ്പിക്കുന്നു. സര്‍വ്വലോക രക്ഷിതാവായ അല്ലാഹു എത്രയധികം പരിശുദ്ധന്‍! അതിയുക്തിമാനും അതിപ്രതാപശാലിയുമായ അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല.”
ഗ്രാമീണന്‍ ചോദിച്ചു: ‘ഇവ എന്‍റെ റബ്ബിന് (സൃഷ്ടാവും അന്നംനല്‍കുന്നവനും രക്ഷിതാവുമെല്ലാം ആയവന്) ഉള്ളതാണല്ലോ. എനിക്കുള്ളതെന്താണ്?’ നബി(സ) അരുളി : ‘നീ ഇപ്രകാരം പറയുക’:

اللَّهُمَّ اغْفِرِ لِي، وارْحَمْنِي، واهْدِنِي، وعَافِنِي وارْزُقْنِي
“അല്ലാഹുമ്മ ഗ്ഫിര്‍ലീ, വര്‍ഹംനീ, വഹ്ദിനീ, വആഫിനീ, വര്‍സുഖ്നീ”.
“അല്ലാഹുവേ! നീ എനിക്ക് പൊറുത്ത് തരികയും നീ എന്നെ അനുഗ്രഹിക്കുകയും നീ എനിക്ക് നേരായ മാര്‍ഗം കാണിച്ചു തരികയും നീ എനിക്ക് ഉപജീവനം നല്‍കുകയും ചെയ്യേണമേ.”
:(مسلم:٢٦٩٦)

ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ നബി(സ) അയാളെ നമസ്കാരം പഠിപ്പിക്കും. ശേഷം ഈ വചനങ്ങള്‍ പ്രാര്‍ത്ഥിക്കാനും പഠിപ്പിക്കും:
اللَّهُمَّ اغْفِرِ لِي، وارْحَمْنِي، واهْدِنِي، وعَافِنِي وارْزُقْنِي
“അല്ലാഹുമ്മ ഗ്ഫിര്‍ലീ, വര്‍ഹംനീ, വഹ്ദിനീ, വആഫിനീ, വര്‍സുഖ്നീ”.
“അല്ലാഹുവേ! നീ എനിക്ക് പൊറുത്ത് തരികയും എന്നോട് കാരുണ്യം കാണിക്കുകയും എന്നെ സന്മാര്‍ഗത്തിലാക്കുകയും എനിക്ക് സൗഖ്യവും മാപ്പും തരികയും എനിക്ക് ഉപജീവനം നല്‍കുകയും ചെയ്യേണമേ!”
:(مسلم:٢٦٩٧)

നബി(സ) അരുളി : “അല്ലാഹുവിന് സ്തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിക്കുവാനുള്ള ദിക്റുകളില്‍ ശ്രേഷ്ഠമായ വചനം ഇതാണ്”:
.لَا إِلَه إِلَّا اللهُ
“ലാ ഇലാഹ ഇല്ലല്ലാഹ്.”
“ദുആയില്‍ അല്ലാഹുവിന്‍റെ അതിമഹത്വത്തെ വാഴ്ത്തിവിളിച്ച് പ്രാര്‍ത്ഥിക്കുവാന്‍ ശ്രേഷ്ഠമായ വചനം ഇതാണ്:
الْحَمْدُ للهِ
“അല്‍ഹംദുലില്ലാഹ്”

 നബി(സ) അരുളി : “നിങ്ങള്‍ “നരകശിക്ഷയെ തടുക്കുന്ന പരിച” സ്വീകരിക്കുക, അവ ഇതാണ്”:
سُبْحَانَ اللهِ، والْحَمْدُ للهِ، لَا إِلَهَ إَلَّا اللهُ واللهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إلَّا باللهِ
“സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹു, അല്ലാഹുഅക്ബര്‍, ലാഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്.” “…ഇവ എന്നെന്നും നിലനില്‍ക്കുന്ന സല്‍ക്കര്‍മ്മങ്ങളാണ്!”
:(صححه الألباني في صحيح الجامع:٣٢١٤ واحمد:٥١٣)


No comments:

Post a Comment