Tuesday 19 July 2016

കേരളത്തിലെ നദികൾ


1.കേരളത്തിലെ ആകെ നദികൾ ?
Answer :- 44

2. ഏറ്റവും നീളം കൂടിയ നദി?
Answer :- പെരിയാർ

3. ഏറ്റവും ചെറിയ നദി?
Answer :- മഞ്ചെശ്വരം

4. വടക്കേ അറ്റത്തെ നദി ?
Answer :- മഞ്ചെശ്വരം

5. തെക്കേ അറ്റത്തെ നദി?
Answer :- നെയ്യാർ

6. പ്രാചീന കാലത്ത് ബാരീസ് എന്നറിയപ്പെട്ടിരുന്ന നദി?
Answer :- പമ്പ

7. ഏത് പുഴയുടെ തീരമാണ് മാമാങ്കത്തിന് വേദി ആയിരുന്നത്?
Answer :- ഭാരതപ്പുഴ

8. ഏറ്റവും കൂടുതൽ പുഴകളുള്ള ജില്ല?
Answer :- കാസർഗോഡ്‌

9. കിഴക്കോട്ട് ഒഴുകുന്ന നദികൾ എത്ര?
Answer :- 3

10. കിഴക്കോട്ട് ഒഴുകുന്ന നദികൾ ഏതൊക്കെ ?
Answer :-കബനി, ഭവാനി, പാമ്പാർ

11. കുറുവ ദ്വീപ്‌ ഏത് നദിയിൽ ആണ്?

Answer :-കബനി

12. പാത്രക്കടവ് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്ന നദി?
Answer :- കുന്തിപ്പുഴ

13. ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ള നദി?
Answer :- പെരിയാർ

14. കാസർഗോഡ്‌ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദി ?
Answer :-  ചന്ദ്രഗിരിപ്പുഴ

15. പറശ്ശനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഏത് നദിയുടെ തീരത്താണ്?
Answer :- വളപട്ടണം

16. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്നത്?
Answer :- പമ്പ

17. അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഏത് നദിയിലാണ്?
Answer :- ചാലക്കുടി

18. ഏത് നദിയുടെ പോഷക നദിയാണ് വാളയാർ ?
Answer :- ഭാരതപ്പുഴ

19. നേര്യമംഗലം പദ്ധതി ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- പെരിയാർ

20. പേരുന്തേനരുവി   വെള്ളച്ചാട്ടം ഏത് നദിയിലാണ്?
Answer :- പമ്പ

21. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?
Answer :- കുന്തിപ്പുഴ

22. ശങ്കരാ ചര്യരുടെ ജന്മസ്ഥലമായ കാലടി ഏത് നദിയുടെ തീരത്താണ്?
Answer :- പെരിയാർ

23. ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് വേദിയാകുന്ന നദി?
Answer :- പമ്പ

24. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നീളം കൂടിയ നദി?
Answer :- വാമനപുരം

25. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനമായ മാരാമണ്‍ കണ്‍വെൻഷൻ നടക്കുന്നത് ഏത് നദിയുടെ തീരത്താണ്?
Answer :- പമ്പ       

No comments:

Post a Comment