Tuesday 20 December 2016

പറവക്കൂട്ടിലെ രാജകുമാരി






അള്ളാഹു മതപ്രബോധനത്തിന് ഒരുലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകന്മാരെ ഭൂമിയിൽ ഇറക്കി...

ഖുർആൻ പേരെടുത്ത് പറഞ്ഞത് ഇരുപത്തിയഞ്ച് പ്രവാചകന്മാരെയും..
ഇതിൽ ലോകം അടക്കി വാണിരുന്ന സുലൈമാൻ നബി(അ)ന്റെ ഭരണകാലഘട്ടത്തിൽ നടന്ന ഒരു ചരിത്രമാണ് "പറവക്കൂട്ടിലെ രാജകുമാരി'' '
എന്ന പേരിൽ നിങ്ങളുടെ എല്ലാവരുടെയും മുമ്പിൽ എത്തിക്കുന്നത്...

സുലൈമാൻ നബിയുടെ സവിശേഷതകൾ എന്താണെന്ന് നമ്മുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. "നബിക്ക് ലോകത്തിലെ സർവജീവചാലങ്ങളുമായി സംസാരിക്കുവാനും സംവതിക്കുവാനും" അള്ളാഹു പ്രത്യേക കഴിവ് നൽകിയിട്ടുണ്ട്.

കാറ്റിൽ സഞ്ചരിക്കുവാനും. കാറ്റിലൂടെയും,പക്ഷികളിലൂടെയും സന്ദേശങ്ങൾ കൈമാറുവാനുമുള്ള സുലൈമാൻ നബിയുടെ ചില സവിശേഷതകൾ ഞാൻ ഇവിടെ എടുത്തു പറയുകയാണ്.അങ്ങിനെ അനേകായിരം കഴിവുകൾ അള്ളാഹു അദ്ദേഹത്തിന് നൽകി അനുഗ്രഹിച്ചു.

സുലൈമാൻ നബി(അ) തന്റെ പ്രജകൾക്ക് വേണ്ടി ഇടക്കിടക്ക് സദസ്സുകൾ വിളിച്ചുക്കൂട്ടൽ പതിവായിരുന്നു. സുലൈമാൻ നബി (അ)ന്റെ സദസ്സിൽ "മനുഷ്യർ മാത്രമായിരുന്നില്ല അംഗങ്ങൾ ,ജിന്നുകളും പിശാചുക്കളും, ലോകത്തിലെ സർവ്വജന്തുജാലങ്ങളും അംഗങ്ങളായിട്ടുണ്ട്. ഒാരോ സദസ്സിലും സുലൈമാൻ നബി(അ) ഓരോരോ വിഷയങ്ങളെ കുറിച്ച് തന്റെ പ്രജകളോട് സംസാരിക്കും.

വിളിച്ചുകൂട്ടിയ സദസ്സിന് മുമ്പിൽ വന്നിരുന്ന സുലൈമാൻ നബി (അ) പ്രജകളോട് പറഞ്ഞു: എന്റെ പ്രജകളെ ഇന്ന് ഞാൻ ഇവിടെ അവതരിപ്പിക്കുന്ന വിഷയം "ഈമാൻ കാര്യമാണ് ".സദസ്സിലെ അംഗങ്ങൾ നബിയുടെ വാക്കുകൾ ശ്രവിച്ചിരിക്കുകയാണ്. നബി തുടർന്നു....എന്താണ് ഈമാൻ കാര്യം എന്നല്ല??:

* ﺍﻹﻳﻤﺎﻥ ﺍﻥ ﺗﺆﻣﻦ ﺑﺎﻟﻠﻪ ﻭ ﻣﻠﺌﻜﺘﻪ ﻭ ﻛﺘﺒﻪ ﻭ ﺭﺳﻠﻪ ﻭ ﺍﻟﻴﻮﻡ ﺍﻵﺧﺮ ﻭ ﺍﻟﻘﺪﺭ ﺧﻴﺮﻩ ﻭ ﺷﺮّﻩ ﻣﻦ ﺍﻟﻠّﻪ ﺗﻌﺎﻟﻰ *.

ബഹുമാനപ്പെട്ട നബി തന്റെ പ്രജകളോട് ഈമാൻ കാര്യത്തെ കുറിച്ച് വിശദമാക്കുവാൻ തുടങ്ങി ...

ഒന്നാമത് അള്ളാഹുവിനെ കൊണ്ട് വിശ്വസിക്കുക .....
അങ്ങനെ അദ്ദേഹം ഈമാൻ കാര്യങ്ങൾ ഓരോന്നായി മുഴുവനും വിവരിച്ചു കൊടുത്തു. അതിനുശേഷം നബി തന്റെ പ്രജകളോട് ചോദിച്ചു: ഞാൻ ഇവിടെ പറഞ്ഞതായ കാര്യങ്ങൾ വിശ്വാസമായില്ലെ?

പെട്ടെന്ന് സദസ്സിൽ നിന്ന് ഒരു ശബ്ദം /..

"എനിക്ക് വിശ്വാസമായില്ല നബിയെ..."

സദസ്സു മുഴുവനും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി അവിടെ അതാ തല ഉയർത്തിപ്പിടിച്ച്‌ ഒരു പക്ഷി ഉറച്ച ശബ്ദത്തിൽ.....

ആ പക്ഷി വീണ്ടും പറഞ്ഞു :എനിക്ക് വിശ്വാസമായില്ല നബിയെ...
ആ പക്ഷി ആരാണ്??

അതൊരു ആനറാഞ്ചി പക്ഷിയാണ്. സദസ്സ് ഒന്നു ഭയന്നു. സുലൈമാൻ നബി ﻋﻠﻴﻪ ﺳﻼﻡ ദേഷ്യത്തോടെ ആ പക്ഷിയോട് ചോദിച്ചു:

എന്താണ് നീ പറയുന്നത്....

പക്ഷി തുടർന്നു: എനിക്ക് വിശ്വാസമായില്ല നബിയെ... അങ്ങു പറഞ്ഞുവല്ലോ നന്മയും തിന്മയും ﺍﻟﻠﻪ വിന്റെ നിശ്ചയമാണെന്ന്, അത് ഞാൻ വിശ്വസിക്കുകയില്ല.

നന്മ ﺍﻟﻠﻪ വിന്റെ ഭാഗത്ത് നിന്നാണ് എന്നാൽ തിന്മ നമ്മുടെ ഭാഗത്ത് നിന്നല്ലെ ഉണ്ടാകുന്നത്. തിന്മ ﺍﻟﻠﻪ വിൽ നിന്ന് ഉണ്ടാകുകയില്ല.

ആ സദസ്സിലെ എല്ലാവരും പക്ഷിയെ തന്നെ നിരീക്ഷിക്കുകയാണ്. പക്ഷിയോട് എതിർക്കുവാനുള്ള ധൈര്യം ആ സദസ്സിലെ ആർക്കും തന്നെയില്ല. കാരണം ആന റാഞ്ചി പക്ഷിയാണ്(കഴുകൻ).അതുകൊണ്ട് അവിടെ കൂടിയവർ എല്ലാം ഈ സംവാദത്തിന് സാക്ഷിയായി ഇരുക്കുകയാണ്. എന്തും സംഭവിക്കാം...
സുലൈമാൻ നബി ﻋﻠﻴﻪ ﺳﻼﻡ യെ പക്ഷി ചോദ്യം ചെയ്യുന്നത് '.

നബി വീണ്ടും പക്ഷിയോട് പറഞ്ഞു:അല്ലയോ പക്ഷി... ഹൈറും ശറും ﺍﻟﻠﻪ വിൽ നിന്ന് തന്നെയാണ് .നിനക്ക് വിശ്വാസമായോ പക്ഷി ഇമാൻ കാര്യം ആറാണ് അത് നീ മറന്നുവോ....

എന്നാൽ പക്ഷി വിശ്വസിക്കുവാൻ തയ്യാറാകുന്നില്ല. ഒടുവിൽ പക്ഷി പറയുകയാണ് ഞാൻ വിശ്വസിക്കണമെങ്കിൽ എനിക്ക് തെളിവ് വേണം നബിയെ....

എന്നാൽ ഒരു കാര്യം പറയട്ടെ ! നിനക്ക് വിശ്വസിക്കാനുള്ള തെളിവ് ഞാൻ തരാം.

സുലൈമാൻ നബി (അ) തുടർന്നു ...ഇന്ന് മശിരിഖ് എന്ന രാജ്യത്തെ രാജ്ഞിക്ക് ഒരു പെൺകുഞ്ഞ് ജനിക്കും ﺍﻥ ﺷﺎﺀ ﺍﻟﻠﻪ ...

എന്നാൽ പതിനാറ് വർഷത്തിന് ശേഷം മഹ്രിബ് എന്ന രാജ്യത്തെ രാജകുമാരനുമായി അവിഹിത ബന്ധത്തിൽ ആ രാജകുമാരി ഗർഭിണിയാകുന്നതാ.. ഇത് ﺍﻟﻠﻪ വിന്റെ ഖളാഹ് ആണ് ഇതാണ് എനിക്ക് നിനക്ക് തരുവാനുള്ള തെളിവ് ഇത് നടക്കുന്നതാണ്.

ഇത് കേട്ട പക്ഷി പറഞ്ഞു :ഞാൻ അത് തടുക്കും നബിയെ.

"അഹങ്കാരം പറയല്ലെ പക്ഷി" നബി ശബ്ദം ഉയർത്തി..ഇത് സംഭവിക്കാൻ പോകുന്ന സത്യമാണ്...

പക്ഷി നിനക്ക് തടയുവാൻ പറ്റുമെങ്കിൽ തടയൂ.

സദസ്സ് അക്ഷമരമായി ഇരിക്കുകയാണ്... എല്ലാവരും പരസ്പരം നോക്കുന്നുണ്ടെങ്കിലും ഒന്നും ശബ്ദിച്ചില്ല.കാരണം പറയുന്നത് ആന റാഞ്ചി പക്ഷിയാണ്...

നബിയുടെ വാക്കുകൾ കേട്ട അവർ അത്ഭപ്പെട്ടു.അന്നത്തെ സദസ്സ് പിരിഞ്ഞു..
സദസ്സ് പിരിഞ്ഞ ഉടൻ ആ പക്ഷി പറക്കുയാണ് കാടും മലയും താണ്ടി മുന്നോട്ട് മുന്നോട്ട്....

കാടും മലകളും താണ്ടി ആ പക്ഷി ചെന്നെത്തിയത് ഒരു കൊട്ടാരത്തിന്റെ അങ്കണത്തിലാണ്. അത് ചുറ്റും നോക്കി....എന്നിട്ട് കൊട്ടാരത്തിന്റെ മുകളിൽ ചെന്ന് ഒരു പ്രതിമയെ പോലെ ഇരിപ്പായി. ആരും അറിയാത്ത രൂപത്തിൽ ആ പക്ഷി അവിടെ നിലയുറപ്പിച്ചു.

ആ കൊട്ടാരം ഏതെന്നല്ലെ?... സുലൈമാൻ നബി (അ) പറഞ്ഞതായ മശ് രിഖ് എന്ന രാജ്യത്തെ രാജാവിന്റെ കൊട്ടാരമാണത്. അതിന്റെ മുകളിൽ ഇരുന്നു കൊട്ടാരത്തിന്റെ ബംഗ് ലൈറ്റ് വിടവിലൂടെ കൊട്ടാരത്തിന്റെ ഉള്ളിൽ നടക്കുന്നതായ കാര്യങ്ങൾ നീരിക്ഷിക്കുകയാണ് ആ പക്ഷി .

സമയം മണിക്കൂറിന് വഴിമാറികൊടുത്തെങ്കിലും ക്ഷമയോടെ ആ പക്ഷി കാത്തിരിക്കുകയാണ്. സൂര്യൻ അസ്തമിച്ചു. അപ്പോളതാ..... കൊട്ടാരത്തിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നു. അതു സംഭവിച്ചിരിക്കുന്നു... സുലൈമാൻ നബി (അ) പറഞ്ഞതായ ആ കാര്യം സംഭവിച്ചിരിക്കുന്നു.... ﺍﻟﻠﻪ _
വിന്റെ ഖളാഹ് നടന്നിരിക്കുന്നു..."ഇനി എനിക്ക് ആ കുട്ടിയെ ഇവിടെ നിന്നും തട്ടിയെടുക്കണം "എന്ന ചിന്തയിൽ ആ പക്ഷി ക്ഷമയോടെ വീണ്ടും കാത്തിരിക്കുകയാണ്.

ഇതേ സമയം കൊട്ടാരത്തിൽ സന്തോഷ ആഘോഷങ്ങൾ നടക്കുന്നുണ്ട്. കുഞ്ഞിനെ കുളിപ്പിച്ചു കൊണ്ട് ചമയിച്ച് തോഴിമാർ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി താരാട്ടുപാടുകയാണ്.... ഇതെല്ലാം ആ പക്ഷി മുകളിൽ നിന്നും കാണുന്നുണ്ടായിരുന്നു..

ഒരു നിമിഷം ആ കുഞ്ഞിന്റെ അരികിൽ നിന്നും എല്ലാവരും ഒന്നു അകന്നു ആ നിമിഷത്തിൽ ആ പക്ഷി പെട്ടെന്ന് കൊട്ടാരത്തിന്റെ ഉള്ളിൽ പ്രവേശിച്ചു..
എന്നിട്ട് ആ പക്ഷി ആ കുഞ്ഞിനെ തൊട്ടിലോട് കൂടി കൊത്തിയെടുത്ത് കൊട്ടാരത്തിന്റെ പുറത്തേക്ക് കടന്നു പറന്നു പോയി .

തന്റെ കുഞ്ഞിനെ കാണാതായി എന്ന് മനസ്സിലാക്കിയ രാജ്ഞി പൊട്ടി കരഞ്ഞു..... ആഘോഷങ്ങൾ ദുഃഖങ്ങൾക്ക് വഴിമാറി... എന്നാൽ ,ആ ആനറാഞ്ചി പക്ഷി;പ്രസവിച്ചു മണിക്കൂറുകൾ പോലും തികയാത്ത ആ കുഞ്ഞിനെയും കൊണ്ട് പറക്കുകയാണ്... ദുരേക്ക് ദൂരേക്ക് അത് പറന്നു... അവസാനം ചെന്നെത്തിയത് മനുഷ്യവാസം പോലുമില്ലാത്ത മരങ്ങൾ നിറഞ്ഞ ഒരു ദ്വീപിൽ..

ആരോരും കണ്ടിട്ടില്ലാത്ത ആൾവാസമില്ലാത്ത വനങ്ങൾ തിങ്ങി നിറഞ്ഞ ദ്വീപിലാണ് കുഞ്ഞുമായി ആ പക്ഷി എത്തിയത്. അവിടെ ഒരു മരത്തിൽ ആ തൊട്ടിൽ ശ്രദ്ധയോടെ തൂക്കി ഇട്ടു.എന്നിട്ട് ,ഒരു മരത്തിൽ നിന്ന് വളരെ മൃദുലമായ ഇലകൾ കൊത്തി എടുത്തു വന്ന് ഒരു മെത്തയുണ്ടാക്കി കുഞ്ഞിനെ ആ മെത്തയിൽ പതിയെ കിടത്തി.മുഴുത്ത് പാകമെത്തിയ പഴങ്ങൾ പറിച്ചെടുത്ത് ചാറാക്കി ആ കുഞ്ഞിന്റെ വായിൽ ഇറ്റിച്ചു കൊടുത്തു.

അങ്ങനെ ആ പക്ഷി കുഞ്ഞിനെ ആരും അറിയാതെ ആ ദ്വീപിൽ വളർത്തുവാൻ തുടങ്ങി. താൻ ഈ കുഞ്ഞിനെ വളർത്തുന്നത് ആരും അറിയുന്നില്ലെന്നാണ് പക്ഷി വിചാരിച്ചത്. എന്നാൽ, അർഹമു റാഹിമായ റബ്ബിന്റെ പ്രത്യേക അനുഗ്രഹങ്ങൾ ലഭിച്ചിരുന്ന സുലൈമാൻ നബി(അ) എല്ലാം അറിയുന്നുണ്ടായിരുന്നു..

നബിയുടെ സദസ്സിൽ ആ പക്ഷി വരുമ്പോൾ പക്ഷിയോട് നബി ചോദിക്കും അല്ലയോ പക്ഷി നിന്റെ സംശയം തീർന്നോ?. എന്ന് .ആ വിധി ഒരിക്കലും നടക്കില്ല എന്ന് പക്ഷിയും പറയും. സദസ്സിലെ മറ്റു മൃഗങ്ങൾ പക്ഷിയേ ഉപദേശിക്കാൻ ശ്രമിച്ചു. എങ്കിലും, നിരാശയാണ് ഫലം. പക്ഷി തന്റെ വാക്കുകളിൽ തന്നെ ഉറച്ചു നിന്നു..

എന്നാൽ പക്ഷിയുടെ ഒരോ നീക്കങ്ങളും സയ്യിദോർ അറിയുണ്ടായിരുന്നെങ്കിലും ആ സത്യവും പക്ഷിയെ അറിയിച്ചില്ല. ഇന്ന് ആ കുഞ്ഞിന് ഉമ്മയും വാപ്പയുമാണ് ആ പക്ഷി .ആകുഞ്ഞ് ഈ വയസ്സ് വരെ മനുഷ്യനെ കണ്ടിട്ടില്ല.സന്തോഷവും സങ്കടവും പങ്കുവെക്കുന്നത് പോലും പക്ഷിയോട് ആണ്. ആ ദ്വീപാണ് അവളുടെ ലോകം .

വർഷങ്ങൾ മുന്നോട്ട് ഓടികൊണ്ടിരുന്നു. ഇന്ന് അവൾക്ക് പതിനഞ്ച് വയസ്സായി.

ആ ഇടക്കാണ് നബിയുടെ സദസ്സിൽ മറ്റൊരു സംഭവം നടക്കുന്നത്.

സുലൈമാൻ നബി(അ) ലോകം അടക്കി വാണിരുന്ന രാജാവായിരുന്നു എങ്കിലും, ചില ഒറ്റപ്പെട്ട ചില രാജ്യങ്ങൾ നാട്ടു ഭരണങ്ങളുടെ കീഴിലായിരുന്നു.എങ്കിലും സുലൈമാൻ നബി(അ) അവരെ ആക്രമിക്കാൻ  ശ്രമിച്ചിരുന്നില്ല. എന്നാൽ അവരെയെല്ലാം സമാധാനത്തിന്റെ പാതയിൽ ഇസ്ലാമിലേക്ക് ക്ഷണിക്കുക പതിവായിരുന്നു.

ചിലർ ഇസ്ലാമിലേക്ക് വരും, മറ്റു ചിലർ തങ്ങളുടെ ഇഷ്ട കുറവ് അറിയിക്കുകയും പതിവായിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം സുലൈമാൻ നബി(അ) തന്റെ അറിവിലുള്ള നാട്ടുരാജാവിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് ഒരു കത്ത് ദൂതന്റെ കൈവശം കൊടുത്ത് ആ രാജാവിന്റെ അടുത്തേക്ക് പറഞ്ഞു അയച്ചു.ആ രാജ്യത്തെ രാജകൊട്ടാരത്തിൽ എത്തിയ ദൂതൻ രാജാവിന് കത്ത് കൈമാറി.കത്ത്  വായിച്ച  രാജാവ് കോപാകുലനായി ചാടി എണീറ്റ് ധീരമായ സ്വരത്തിൽ തന്റെ എതിർപ്പ് അറിയിക്കുകയും, സുലൈമാൻ നബിയോട് ധൈര്യമുണ്ടെങ്കിൽ തന്റെ രാജ്യവുമായി യുദ്ധത്തിന് വരുവാൻ വെല്ലുവിളിച്ചു. സുലൈമാൻ നബി(അ)യുടെ സന്നിധിയിൽ തിരിച്ചെത്തിയ ദൂതനോട് ആ രാജാവിന്റെ തീരുമാനം ചോദിച്ചു: ദൂതൻ പറഞ്ഞു..അല്ലാഹു വിന്റെ പ്രവാചകരെ.."ആ ഭരണാധികാരി  ധിക്കാരിയാണ്"

പ്രവാചകരെ... അങ്ങയെ ആ ഭരണാധികാരി യുദ്ധത്തിനു ക്ഷണിച്ചിരിക്കുന്നു.എന്നിട്ട് അവിടെ നടന്നതായ എല്ലാ സംഭവങ്ങളും ദൂതൻ സുലൈമാൻ നബി(അ)യോട്  വിവരിച്ച് കൊടുത്തു .

എല്ലാം കേട്ടത്തിന് ശേഷം നബി ഉടൻ തന്നെ തന്റെ പട്ടാള സൈന്യത്തെ വിളിച്ച്
ചർച്ച നടത്തി ഒരു തീരുമാനം എടുത്തു. ആ രാജാവിന്റെ ധിക്കാരപമായ വാക്കുകൾക്ക് മറുപടി കൊടുക്കുക ആ രാജ്യവുമായി യുദ്ധം നടത്തുക എന്നതായിരുന്നു അവിടെ എടുത്ത തീരുമാനം..

തന്റെ സർവ്വ സൈന്യവുമായി ആ നാട്ടിലേക്ക് തിരിച്ചു. അവിടെ എത്തിയ സുലൈമാൻ  നബി(അ)യുടെ സൈന്യം നാട്ടുരാജാവിന്റെ സൈന്യവുമായി ഘോരമായ യുദ്ധം നടന്നു. വളരെ പെട്ടെന്ന് നബി ആ രാജ്യം കീഴടക്കി രാജാവിനെ ബന്ധിയാക്കി. തന്റെ കൊട്ടാരത്തിലേക്ക് നബിയും സൈന്യവും തിരിച്ച് പോന്നു. വർഷങ്ങൾക്ക് ശേഷം ആ രാജ്യത്തെ രാജാവിന്റെ മകൻ ഇസ്ലാം മതം സ്വീകരിച്ചു.സുലൈമാൻ നബി(അ)യെ കണ്ട് ചില ഉടമ്പടി പ്രകാരം അയാൾ ആ രാജ്യം ഭരിച്ചു തുടങ്ങി. നീധിമാനായ ആ ഭരണാധികാരിക്ക് പ്രവാചകൻ രാജ്യം വിട്ടു കൊടുത്തു. ..

ആ രാജകുമാരനു ഒരു വിനോദം ഉണ്ടായിരുന്നു. കടൽ വേട്ട..അതായിരുന്നു ഇഷ്ട വിനോദം. വലിയ വലിയ മത്സ്യങ്ങളെ അമ്പൈതു പിടിക്കും. അതിന് അദ്ദേഹം മാസങ്ങളോളം നീണ്ട യാത്ര നടത്തും.ആ യാത്രയിൽ വേട്ടക്കും ചിലവിനും ആവശ്യമായ സാധനങ്ങളും കൂടെ കരുതുകയും പതിവായിരുന്നു. രാജകുമാരന്റെ യാത്ര അയപ്പ് വലിയ ആഘോഷമായാണ് ആ നാട്ടിലെ പ്രജകൾ കൊണ്ടാടിയിരുന്നത്.അങ്ങനെ എല്ലാവരും കൂടി അദ്ദേഹത്തിനെയും കൂട്ടാളികളെയും കടൽ തീരത്തേക്ക് യാത്രയാക്കി. അവിടെ അദ്ദേഹത്തിനും സംഘത്തിനും പോകാനുള്ള പായ കപ്പൽ തയ്യാറാക്കിയിരുന്നു. അദ്ദേഹവും സംഘവും കപ്പലിൽ കയറി യാത്ര തുടങ്ങി... ഓരോ ദിവസങ്ങളും മുന്നോട്ട് നീങ്ങി..

പെട്ടെന്ന് ഒരു ദിവസം കടലിന്റെ സ്വഭാവത്തിന് മാറ്റം വന്നു. വലിയ വലിയ തിരമാലകൾ ആഞ്ഞടിച്ചു. ശക്തമായ കാറ്റും മഴയും..... കടലിനെ വിറപ്പിച്ച് കൊണ്ട് ഇടിയും വെട്ടുകയാണ്. ആ പായ കപ്പലിന്റ ദിശ കാറ്റിൽ പെട്ട് നഷ്ടപ്പെടുകയാണ്.... എല്ലാവരും ഭയന്നു നിലവിളിക്കാൻ തുടങ്ങി.... 'ഭയാനകമായ അന്തരീക്ഷം'എല്ലാവരും രാജകുമാരനോട് രക്ഷപ്പെടാൻ മാർഗ്ഗം തേടുകയാണ്.ഈ സമയത്ത്  കപ്പിത്താൻ  രാജകുമാരന്റ അരി കിലേക്ക് ഓടി വന്ന് കൊണ്ട് പറയുകയാണ്.....പ്രഭോ.! നമ്മുടെ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരി ക്കുന്നു.കപ്പലിന്റെ ഒരു വശം തക൪ന്നു വെള്ളം ഉള്ളിലേക്ക് കയറുകയാണ്.. രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ല ... രാജകുമാരനടക്കം എല്ലാവരും കടലിലേക്ക് എടുത്ത് ചാടി..

അല്ലാഹു വിന്റെ ഖളാഹ് സംഭവിക്കാൻ പോവുകയാണ്.

 തങ്ങളുടെ  ജീവൻ നിലനി൪ത്താ൯ ഒരോരുത്തരും കഷ്ടപ്പെടുകയാണ്. അവ൪ അങ്ങോട്ടും ഇങ്ങോട്ടും നീന്തുകയാണ്.

അവസാനം  മുങ്ങിയും താണും അവരെല്ലാം മരണത്തിനു മുന്നിൽ കീഴടങ്ങി.എന്നാൽ അതിൽ ഒരാൾ മാത്രം രക്ഷപ്പെടുകയണ്.കുറെ നീന്തിയപ്പോൾ അവസാനം ഒരു  പിടിവള്ളി കിട്ടി..അതൊരു  മര കഷ്ണത്തിലാണ്. അതിൽ പിടിച്ചു മുങ്ങിയും താണും ദിശയറിയാതെ അയാൾ കുറെ ദൂരം മുന്നോട്ട് പിന്നോട്ടും നീന്തി.

ദിശയറിയാതെ... കരകാണാതെ...നീന്തി നീന്തി അയാൾ തളർന്ന് അവശനായി. എങ്കിലും നീന്തികൊണ്ടേ ഇരുന്നു.  അതാരാണന്നല്ലെ അത് മറ്റാരുമല്ല നമ്മുടെ രാജകുമാരൻ തന്നെ.

അദ്ദേഹം കുറച്ച് ദൂരം കൂടി മുന്നോട്ട് നീങ്ങി .അപ്പോൾ സമയം സന്ധ്യയോടടുത്തിരുന്നു. അങ്ങനെ അദ്ദേഹം അതാ അങ്ങകലെ കരകാണുകയാണ്.

ഒരു നിമിഷം അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് അങ്ങോട്ട് നീന്തുകയാണ്. അതു കര തന്നെ ആയിരുന്നു.കരയിൽ എത്തിയ അദ്ദേഹം കുറച്ച് നേരം അവിടെ വിശ്രമിച്ചു. "തന്റെ കൂടെ വന്നവരെല്ലാം മരണത്തിന് കീഴടങ്ങി" എന്ന സത്യം അദ്ദേഹത്തിന് മനസ്സിലായി...

കുറച്ച് നേരം കൂടി അങ്ങനെ ഇരുന്നു.പിന്നെ എഴുന്നേറ്റു...

പെട്ടെന്ന് രാജകുമാരന് കണ്ണിൽ ഇരുട്ടു കയറുകയാണ്.കാലുകൾ കുഴഞ്ഞുപോകുന്നു. അത്രയും തളർന്നു അവനായിരുന്നു അദ്ദേഹം. എങ്കിലും ആ കടൽ കരയിലൂടെ നടന്ന് നടന്ന് ഒരു സ്ഥലത്ത് എത്തി. ചുറ്റുംനോക്കി. ഇതെവിടെയാണ്???

അതൊരു ദ്വീപായിരുന്നു. ആരെങ്കിലും ഉണ്ടൊ എന്ന് അറിയാൻ അദ്ദേഹം വീണ്ടും മുന്നോട്ട് നടന്നു.. അപ്പോഴാണ്... ഇടതൂർന്ന്  മരങ്ങൾ തിങ്ങി നിറഞ്ഞു നിൽകുന്ന ഒരു കാട് അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹം  അങ്ങോട്ട് കടക്കുകയാണ്..

വലിയ വലിയ മരങ്ങൾ അതിൽ പഴുത്ത് പാകമായ പഴങ്ങൾ... വിശന്നു തളർന്നിരുന്ന അദ്ദേഹം മരത്തിൽ കയറി പഴുത്ത് പാകമായ പഴങ്ങൾ പറിച്ച് കഴിച്ചതിന് ശേഷം നടത്തം തുടർന്നു... എന്നിട്ടും അവിടെ ഒന്നും ഒരു മനുഷ്യനെ പോലും കണ്ടില്ല. ഇതെവിടെയാണ് താൻ എത്തിയതെന്ന് രാജകുമാരൻ ചിന്തിച്ച് നടക്കുകയാണ്.... ഇതിനിടയിൽ ഓരോ മരങ്ങളിലും അദ്ദേഹം നോക്കി കൊണ്ടിരുന്നു.

അങ്ങനെ ഒരു മരത്തിൽ നോക്കി തല തിരിച്ച് അദ്ദേഹം  അത്ഭുതത്തോടെ ആ മരത്തിലേക്ക് തന്നെ വീണ്ടും വീണ്ടും കണ്ണു ചിമ്മിയും തുറന്നും നോക്കുകയാണ്.കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത പോലെയുള്ള നോട്ടം.. അതെന്തായിരിക്കും.

രാജകുമാരനു തന്റെ കണ്ണുകളെ  വിശ്വസിക്കാൻ പറ്റിയില്ല. അതാ.....ആ മരത്തിൽ മനുഷ്യന്റെ കാലുകൾ.... രാജകുമാരൻ ശബ്ദം ഉണ്ടാക്കാതെ ആ മരത്തിന്റെ താഴേക്ക് ചെന്ന് നോക്കി ."അതെ, അതൊരു മനുഷ്യന്റെ കാലുകൾ തന്നെ" എന്ന് ഉറപ്പിച്ച് .. എന്നിട്ട് ആരുമില്ലെ എന്ന് അർത്ഥം വരുന്ന രൂപത്തിൽ ശബ്ദമുണ്ടാക്കി.

ശബ്ദം കേട്ടപ്പോൾ,ഒരു പെൺകുട്ടി...പതിനാറ് വയസ്സ് തോന്നിക്കുന്ന ഒരു അതീവ സുന്ദരി .ആ മരത്തിൽ കൂട്ടിൽ നിന്ന് തല പുറത്തേക്കിട്ടു ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.

പെൺകുട്ടിയെ കണ്ടതും രാജകുമാരൻ അത്ഭുതപ്പെട്ടു .ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു പോയി.കാരണം. പതിനാലാം രാവ് തോൽക്കുന്ന സൗന്ദര്യമുള്ള സുന്ദരി. അയാൾ സ്വയം മറന്നു നിന്നു പോയി .. അല്പനേരം നോക്കി നിന്നു എങ്കിലും അവൾ തന്റെ തല ഉള്ളിലേക്ക് വലിച്ചു.

അവൾ ആദ്യമായാണ് തന്റെ രൂപത്തിൽ (മനുഷ്യവർഗ്ഗത്തിൽ) പെട്ട ഒരാളെ കാണുന്നത്. രാജകുമാരൻ കുറച്ച് നേരം അവിടെ നിന്നതിന് ശേഷം മടിച്ച് മടിച്ച് മെല്ലെ മെല്ലെ മരത്തിന്റെ മുകളിലേക്ക് കയറിച്ചെന്ന്... എന്നിട്ട് അവിടെ ഇരുന്നു. അയാളിൽ ഭാവമുണ്ടായെങ്കിലും, എന്ത് ചോദിക്കണമെന്ന് അറിയാതെ വിഷമിച്ചു അവളെ തന്നെ നോക്കി നിന്നു.അവസാനം അദ്ദേഹം ചോദിക്കുകയായി..

പെണ്ണെ....

നിന്റെ പേര് എന്താണ്?

നാട് ഏതാണ്?

നിൽക്ക് ഇവിടെ ആരൊക്കെ ഉണ്ട് ?..

ഇതുകേട്ടതും അവൾ ആ ചെറുപ്പക്കാരനെ തന്നെ നോക്കി നിന്നെങ്കിലും ഒന്നും മറുപടി പറഞ്ഞില്ല.. അദ്ദേഹം ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു..
അവൾ മറുപടി നൽകിയതുമില്ല..

ഇവൾക്ക് തന്റെ ഭാഷ മനസ്സിലായി കാണില്ല .അതായിരിക്കാം തനിക്ക് മറുപടി തരാതിരിക്കുന്നതെന്ന് രാജകുമാരൻ മാസ്സിലാക്കി.. പിന്നീട് അദ്ദേഹം ആംഗ്യ ഭാഷയിൽ ചോദിക്കാൻ തുടങ്ങി....

ആ പെൺകുട്ടി മറുപടി ആംഗ്യഭാഷയിൽ നൽകി. അങ്ങിനെ അവർ സംസാരിച്ച് തുടങ്ങി.. അവസാനം അവൾ തന്റെ കഥകൾ എല്ലാം തന്നെ ആ ചെറുപ്പക്കാരനു പറഞ്ഞു കൊടുത്തു.ആ സംസാരങ്ങൾ സന്ധ്യ അകന്നത് വരെ തുടർന്നു..

സന്ധ്യാ സമയം ആയപ്പോൾ അവളുടെ മുഖത്ത് പേടിയുടെ ഭാവം കലർന്നു. ആംഗ്യ ഭാഷയിൽ മാറ്റംവരുന്നു..

ഉടനെ രാജകുമാരനു മനസ്സിലായി ഇവിടെ നിന്നും തനിക്ക് പോകുവാനുള്ള സമയം ആയെന്നുള്ള മുന്നറീപ്പാണിതെന്ന് .

അയാൾ പെട്ടെന്ന് മരത്തിന്റെ താഴെ ഇറങ്ങി ഒരിടത്ത് മറഞ്ഞിരുന്നു.
അപ്പോഴതാ ആ ഭീമാകാരനായ പക്ഷി പറന്നു വരുന്നു.. പക്ഷി പറന്ന് പറന്ന് വന്ന് ആ പെൺ കട്ടിയുടെ അരികിൽ വന്നു നിന്നു..

ഇതായിരിക്കാം ഈ പെൺകുട്ടിയെ വളർത്തുന്ന പക്ഷിയെന്ന് അയാൾ മനസ്സിലാക്കി. പക്ഷിയും ആ പെൺകുട്ടിയും അവരുടെ ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. ഇതെല്ലാം ആ ചെറുപ്പക്കാരൻ കാണുന്നുണ്ടായിരുന്നു..

അതു കണ്ടപ്പോൾ അയാളിൽ പരിഭ്രാന്തി ഉണ്ടായി.കാരണം...തന്നെ കുറിച്ച് അവൾ ആ പക്ഷിയോട് പറയുമോ പറഞ്ഞാൽ ജീവൻ പോയതു തന്നെ. അയാൾ പേടിച്ച് വിറച്ചു നിൽക്കുകയാണ്. എന്നാൽ അയാൾ പേടിച്ചതൊന്നും സംഭവിച്ചില്ല.. കുറച്ച് സമയത്തിന് ശേഷം ആ പെൺകുട്ടിയും പക്ഷിയും അതിന് ശേഷം ആ ചെറുപ്പക്കാരനും ഉറങ്ങി...

പിറ്റേന്ന് നേരം പുലർന്നപ്പോൾ ആ പക്ഷി എന്നത്തെ പോലെയും പറന്നു പോയി... ഇനി  സന്ധ്യാസമയത്താണ് തിരിച്ചു വരുന്നത്...

പക്ഷി അയാളെ കുറിച്ച് ഒന്നും അറിഞ്ഞതുമില്ല..

എന്നാൽ മഹാനായ അല്ലാഹു വിന്റെ പ്രവാചകനായ സുലൈമാൻ നബി (അ)
എല്ലാം അറിയുന്നുണ്ടായിരുന്നു. കാറ്റുകൾ സന്ദേശം കൈമാറി കൊണ്ടിരുന്നു..

എന്നാൽ പക്ഷിയുടെ വിചാരം ആരും ഒന്നും അറിയുന്നില്ലെന്നാണ്. സദസിൽ വന്ന് പറയും എനിക്ക് ഇപ്പോഴും വിശ്വാസമായിട്ടില്ല നബിയെ...എന്നാൽ അതു സംഭവിക്കാൻ പോവുകയാണ്..

അവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയാണ് .

ഈ കഥകൾ എല്ലാം പ്രവാചകൻ അറിഞ്ഞു കൊണ്ടിരുന്നു.സദസ്സിൽ പക്ഷിയോട് ചോദിക്കുകയും പതിവായിരുന്നു. എന്നാൽ, പക്ഷി ഒന്നും അംഗീകരിച്ചു കൊടുത്തില്ല.

അപ്പോൾ പ്രവാചകൻ പറഞ്ഞു: നിനക്ക് വിശ്വാസമായില്ല അല്ലെ പക്ഷി ?എന്നാൽ, ഇൻഷാ അല്ലാഹ് അത് സംഭവിക്കാൻ പോവുകയാണ്... ഞാൻ പറഞ്ഞ പതിനാറ് വർഷം തികയാൻ പോവുകയാണ്. പക്ഷെ പക്ഷി അതും വിശ്വസിക്കാൻ തയ്യറാകുന്നില്ല.. എന്നാൽ പക്ഷി പറന്ന് പോയതിന് ശേഷം ആ പെൺകുട്ടിയും രാജകുമാരനും സംസാരിച്ചു കൊണ്ട് ആ കടൽ തീരത്ത് കൂടി നടക്കും.ആ സൗഹൃദം സ്നേഹത്തിലായി ..
   
(ഈ ചരിത്രത്തിൽ പ്രണയത്തെ കുറിച്ച് പറയുന്നുണ്ട് എന്നാൽ പരിശുദ്ധ ഇസ്ലാം ഹറാമായ സ്നേഹത്തിന് എതിരാണ് എന്ന സത്യം മറക്കരുത് സഹോദരങ്ങളെ.... "നമ്മുടെ പ്രണയം മുത്ത് മുഹമ്മദ്നബി(സ)യോട് മാത്രമാകണേ ":)
   
അങ്ങനെ സുലൈമാൻ നബി(അ) പറഞ്ഞ ആ കാര്യം സംഭവിക്കാൻ പോവുകയാണ്.. നബി പറഞ്ഞ പതിനാറ് വർഷം തികഞ്ഞ ഒരു നാൾ രാത്രി അതു സംഭവിച്ചു.. പതിനാറ് വർഷം മുമ്പ് മഹാനായ പ്രവാചകൻ പറഞ്ഞ ആ കാര്യം സത്യമായി പുലർന്നിരിക്കുന്നു. ആ പെൺകുട്ടിയുടെയും ചെറുപ്പക്കാരന്റെയും പ്രണയം മനസിനെയും ശരീരത്തെയും കീഴടക്കി കഴിഞ്ഞിരിക്കുന്നു.

ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു കൊണ്ടിരുന്നു..
അങ്ങനെ സുലൈമാൻ നബി(അ)യുടെ സദസ്സ്.

നബി പ്രജകളെ അഭിസംബോധന നടത്തുകയാണ് എന്റെ പ്രിയപ്പെട്ട പ്രജകളെ, പതിനാറ് വർഷം മുമ്പ് ഒരു ആന റാഞ്ചി പക്ഷിക്ക് "ഹൈറും ശറും അല്ലാഹുവിൽ നിന്നാണ്എന്നതിനുള്ള തെളിവ് കൊടുത്തിരുന്നു.... ഓർമ്മയുണ്ടോ?

അല്ലാഹു വിന്റെ പ്രവാചകരെ!!!ഞങ്ങൾ മറന്നിട്ടില്ല...ആ ദിവസത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ് .

എന്നാൽ അടുത്ത  വെള്ളിയാഴ്ച ഈ സദസ്സ് വീണ്ടും ഒത്തുകൂടുമ്പോൾ അതിന്റെ വിധി പറയുന്നതാണ്...

അല്ലാഹുവിൽ നിന്ന് അതു സംഭവിച്ചിരിക്കുന്നു. ഇതു കേട്ടപ്പോൾ ആന റാഞ്ചി പറയുകയാണ്.

അതു സംഭവിച്ചിട്ടില്ല!!!! അതു കേട്ടപ്പോൾ നബി ആ പക്ഷിയോട് ചോദിക്കുകയാണ്."നീ ഇത്രയും ധൈര്യത്തിൽ പറയുന്നത് എന്താണ്" പക്ഷി..?
പക്ഷിയുടെ മറുപടി കേൾക്കുക::ആ പക്ഷി പറയുകയാണ്.... ആ പെൺകുട്ടിയെ ഞാൻ ആണ് വളർത്തുന്നത്.. ഇത് കേട്ട നബി മറുപടി കൊടുത്തു, നീ ആണ് വളർത്തുന്നത് എങ്കിലും അത് സംഭവിച്ചിരിക്കും. റബ്ബിന്റെ ഖളാആണത്..
അത് കൊണ്ട് തർക്കിക്കാൻ നിൽകണ്ട..

അടുത്ത ആഴ്ച തീരുമാനം എടുക്കാം.

സദസ്സ് പിരിഞ്ഞ ശേഷം പക്ഷി പെൺക്കുട്ടിയുടെ അടുത്തേക്ക് പറക്കുകയാണ്.. വളരെയധികം ദേഷ്യത്തിലാണ് പക്ഷി ...

കാരണം "സുലൈമാൻ നബി പറഞ്ഞിരിക്കുന്നു അത് സംഭവിച്ചിരിക്കുന്നു എന്ന് " അത് സത്യമാണോ??? എന്ന് അറിയണം എന്ന ഉദ്ദേശത്തോടെ വളരെയധികം ദേഷ്യത്തോടെ പറക്കുകയാണ് ...

ആ പെൺകുട്ടിയുടെ അടുത്ത് എത്തിയ പക്ഷി ചുവന്ന കണ്ണുകളോടെ അവളോട് ചോദിക്കുകയാണ്... മോളെ... മനുഷ്യവർഗത്തിൽ പെട്ട ആരെങ്കിലും  നിന്റെ അരികിൽ വന്നിരുന്നോ??നീ കണ്ടുവോ??

ചോദ്യം കേട്ട അവൾ പരിഭ്രമിച്ചു... എന്നിട്ട്, അവൾ കരയുവാൻ തുടങ്ങി...

എന്നിട്ട് പക്ഷിയോട് മറു ചോദ്യം ചോദിക്കുകയാണ് ഉമ്മാക്ക് എന്നെ വിശ്വാസമില്ലെ???

പക്ഷി.. പറയുകയായി, അതുകൊണ്ട് അല്ല മോളെ..... അന്ന് സുലൈമാൻ നബി(അ)യുടെ സദസ്സിൽ നടന്നതായ എല്ലാ സംഭവങ്ങളും പറഞ്ഞു കേൾപ്പിച്ചു  ശേഷം പറഞ്ഞു.. ഇതു കൊٖണ്ട് ചോദിച്ചതാണ്....

പതിനാറ് വർഷം മുമ്പ് നടന്ന ആ തർക്കത്തിന്റെ തീരുമാനം അടുത്ത വെളളിയാഴ്ച നബിയുടെ സദസ്സിൽ വെച്ചു നടത്തപ്പെടുന്നുണ്ട് .അതു കൊണ്ട് അന്നേ ദിവസം നമ്മുക്ക് അവിടേക്ക് പോകണം.അതിനുള്ള തയ്യാറെടുപ്പ് നടത്തണം.എന്നെല്ലാം പറഞ്ഞതിന് ശേഷം അവർ ഉറങ്ങി.

പിറ്റേന്ന് നേരം വെളുത്തപ്പോൾ പക്ഷി പതിവ് പോലെ  പറന്ന് പോയപ്പോൾ, രാജകുമാരൻ ആ പെൺ കുട്ടിയുടെ അരികിൽ വന്നു.. അയാളെ കണ്ടതും അവൾ കരയാൻ തുടങ്ങി.. കാര്യം എന്താണെന്ന് അറിയാതെ ചെറുപ്പക്കാരൻ വിഷമിച്ചു. എന്നിട്ട് ,ആ പെൺകുട്ടിയോട് ചോദിച്ചു: നീ എന്തിനാണ് കരയുന്നത് ??.. അവൾ കരഞ്ഞുകൊണ്ട് തലേ ദിവസം നടന്നതായ സംഭാഷണങ്ങൾ വിവരിച്ചു കൊടുക്കുകയും ചെയ്തു,,,,

പക്ഷിയായ എന്റെ ഉമ്മയും ' പ്രവാചകനും തമ്മിൽ പതിനാറ് വർഷം മുമ്പ് നടന്ന ആ തർക്കത്തിന്റെ വിധി പറയുന്നതിന് വേണ്ടി ഞാനും ഉമ്മയും അടുത്ത വെള്ളിയാഴ്ച്ച മഹാനായ പ്രവാചകന്റെ സദസ്സിൽ പോവുകയാണ്.പിന്നെ ഇങ്ങോട്ട് തിരിച്ചു വരവ് ഉണ്ടാകില്ല.പിന്നെ എങ്ങനെയാണ് നമ്മൾ തമ്മിൽ കാണുന്നത്.എന്നോർത്ത് കരഞ്ഞുപോയതാണ്...

ഇതു കേട്ട ചെറുപ്പക്കാരൻ അവളെ ആശ്വസിപ്പിച്ച് കൊണ്ട് പറഞ്ഞു:നീ വിഷമിക്കണ്ട അതിനുള്ള ഒരു വഴി ഞാൻ കണ്ടെത്തിയിട്ടുണ്ട് എന്ന് പറഞ്ഞ് അവളുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു...

അങ്ങനെ അന്നത്തെ പകലും രാത്രിയും അസ്തമിച്ചു. അങ്ങനെ വെള്ളിയാഴ്ചയുടെ തലേ ദിവസം...വ്യക്തമായി പറഞ്ഞാൽ വ്യാഴായ്ച്ച രാത്രി പക്ഷി അതീവ സന്തോഷത്തിലായിരുന്നു. തന്റെ മകളോട് പറഞ്ഞു... മോളെ ,നാളെയാണ് നമുക്ക് നബിയുടെ സദസ്സിൽ ചെല്ലേണ്ട ദിവസം. നേരത്തെ പോകണം .. എങ്ങനെ പോകും പക്ഷി പെൺകുട്ടിയോട് ചോദിച്ചു: അവളിൽ നിന്നും അതെ ചോദ്യം തന്നെ ആവർ ത്തിച്ചു"എങ്ങിനെ പോകും"

പക്ഷി :എന്റെ ചിറകിൽ കയറി ഇരുന്നാൽ മതി ഞാൻ പറന്ന് കൊണ്ട് പോകാം

പെൺകുട്ടി: ഇത്രയും ദൂരം താണ്ഡുന്നതിനിടയിൽ ഞാൻ വീണ് പോയാൽ നമുക്ക് പ്രവാചകന്റെ സന്നിധിയിൽ എത്തി ചേരുവാൻ സാധിക്കില്ല...

പക്ഷി: അങ്ങനെയാണെങ്കിൽ കൊത്തി എടുത്ത് പറക്കാം....

പെൺകുട്ടി: അതെനിക്ക് വേദനിക്കും

പക്ഷി: എങ്കിൽ കാലിൽ ഇറുക്കിയെടുത്ത് പറന്നിടാം...

പെൺകുട്ടി: അതും എനിക്ക് വേദനിക്കും, ഞാൻ ..ഒരു വഴി പറഞ്ഞു തരാം ..

പക്ഷി:എന്താണ് ആ വഴി മോള് പറയുക..

പെൺകുട്ടി:ആ കാണുന്ന മരക്കൂട്ടിൽ ഞാൻ കയറി ഇരിക്കാം അത്കൊത്തിയെടുത്ത് പറന്നാൽ മതി.

ആ സൂത്രം പക്ഷിക്കും ഇഷ്ടപ്പെട്ടു.അവരിരുവരും അങ്ങനെ പോകാമെന്നും തീരുമാനിച്ചു... പതിനാറ് വർഷം മുമ്പ് താൻ ഏറ്റെടുത്ത വെല്ലുവിളി വിജയിച്ചെന്ന ആത്മവിശ്വാസത്തിലായിരുന്നു പക്ഷി.. അന്ന് അവർ രണ്ട് പേർക്കും ഉറങ്ങുവാൻ കഴിഞ്ഞില്ല.... പ്രഭാതത്തിൽ എഴുന്നേറ്റ് യാത്രക്കുള്ള തയ്യാറെടുപ്പ് നടത്തി...

പെൺകുട്ടി പറഞ്ഞത് പോലെ ആ മരക്കൂട്ടിൽ ചെന്നിരുന്നു.
പക്ഷി ആ മരക്കൂട് കൊത്തി എടുത്ത് തന്റെ വലിയ ചിറകുകൾ വിരിച്ച് കൊണ്ട് പറക്കുവാൻ തുടങ്ങി:....

ഇതേ സമയം സുലൈമാൻ നബി (അ ) ന്റെ സദസ്സിൽ എല്ലാ സർവ്വ ജീവ ജാലങ്ങളും ഒരുമിച്ചുകൂടി ഇരിക്കുകയാണ്. പതിനാറ് വർഷം മുമ്പ് നടന്ന ആ തർക്കത്തിന്റെ വിധി വർഷങ്ങളായി അവരും പ്രതീക്ഷിച്ച്  കാത്തിരിക്കുകയാണ്....

സുലൈമാൻ നബി(അ) സദസ്സിലേക്ക് കടന്നു വന്ന് തന്റെ സിംഹാസനത്തിൽ ഉപവിഷടനായി..

എല്ലാവരും പക്ഷിയെ പ്രതീക്ഷിച്ചിരിക്കുകയാണ്
അപ്പോഴതാ ആ സമയത്ത് അങ്ങ് ദൂരെ നിന്നും ഭീമാകാരനായ പക്ഷി പറന്നു വരുന്നു....

അതിന്റെ ചുണ്ട് ആ മരക്കൂടും കൊത്തി എടുത്താണ് ആ പക്ഷി പറന്ന് വരുന്നത്... അതങ്ങനെ പറന്ന് പറന്ന് വന്ന് നബിയുടെ ഹളറത്തിൽ എത്തി. മരക്കൂട് സുലൈമാൻ നബി(അ)യുടെ സന്നിധിയിൽ വെച്ചു.. സദസ്സ് ഒന്നടങ്കം ആ കാഴ്ച കണ്ട് ഇരിക്കുകയാണ്..

പക്ഷി വന്നതും നബി പിന്നെ ഒട്ടും സമയം പാഴാക്കാതെ ചോദ്യങ്ങൾ ആരംഭിച്ചു..

സുലൈമാൻ നബി(അ) ചോദിച്ചു :അല്ലയോ പക്ഷി... നിന്റെ തീരുമാനത്തിൽ മാറ്റം വന്നിട്ടുണ്ടോ?

പതിവ് പോലെ അതെ മറുപടി തന്നെ..." ഇല്ല നബിയെ"..

സുലൈമാൻ നബി(അ):കാരണം?

പക്ഷി: ആ പറഞ്ഞ രാജ്യത്തെ രാജകുമാരിയെ പതിനാറ് വർഷമായി ഞാൻ ആണ് വളർത്തുന്നത്... ആ മര ക്കൂട്ടിലേക്ക് നോക്കൂ...

എല്ലാവരും അങ്ങോട്ട് നോക്കി .അതിന്റെ ഉള്ളിൽ നിന്നും ആ പെൺകുട്ടി ഇറങ്ങി വന്നു.

പുറത്തിറങ്ങി വന്ന പെൺകുട്ടി സദസ്സിലേക്ക് നോക്കിയതും അവൾ ആകെ പേടിച്ചു പോയി... കാരണം ആദ്യമായ് ആണ് ഇത്രയും അധികം മനുഷ്യൻമാരെയും ജന്തുജീവ ജാലങ്ങളെയും കാണുന്നത്.. നബി ആ പെൺകുട്ടിയെ ആശ്വസിപ്പിച്ച് കൊണ്ട് പറയുകയാണ്..

മോളെ ഞാൻ ആരാണ് എന്നറിയുമോ? ഞാൻ അല്ലാഹു വിന്റെ പ്രാ വാചകൻ സുലൈമാൻ നബി(അ) ആണ്..

വളരെയധികം ആദരവോടെ നിക്കുന്നുവെങ്കിലും പെൺകുട്ടി വിറക്കുകയാണ് ''..

ഈ ദിവസത്തിന്റെ പ്രത്യേകതയും, ഒത്തുകൂടിയിരിക്കുന്നത് എന്തിനാണെന്നും അവൾക്ക് അറിയാം..അതിനാലാണ് ആവിറയൽ..

നബി തുടർന്നു മോളെ നീ സത്യം മാത്രമേ പറയാവു. സത്യം തുറന്ന് പറയണം. അള്ളാഹു വിന്റെ അനുഗ്രഹം കൊണ്ട് ഈ ലോകം അടക്കി ഭരിക്കുന്ന നബിയാണ് ഞാൻ. അതിനാൽ ഹക്ക് ഹക്കായി പറയുക... ആരേയും ഭയപ്പെടേണ്ട. സത്യം പറയുക,,,,

ഇത്രയും കേട്ടപ്പോൾ കരഞ്ഞ് കൊണ്ട് പറയുകയാണ് അളളാഹു വിന്റെ പ്രവാചകരെ...ഞാൻ സത്യം പറയാം,,,

ആ പെൺകുട്ടിയോട് നബിചോദ്യം ആരംഭിച്ചു തുടങ്ങി....

സുലൈമാൻ നബി(അ): പെണ്ണെ നീ ഗർഭിണിയാണോ?

ഈ ചോദ്യം കേട്ട് അവൾ ഞെട്ടി.. "ഇത് സത്യമാണ്" പക്ഷെ പതിനാറ് വർഷം തന്നെ വളർത്തിയ തന്റെ ഉമ്മയായ പക്ഷി അടുത്ത് നിൽക്കുന്നു.. അതു കൊണ്ട് തന്നെ അതിന് മറുപടി പറയാൻ ഭയന്നു..

സുലൈമാൻ നബി(അ) ഗർജിക്കുന്ന സ്വരത്തിൽ: ഭയപ്പെടാതെ ഉത്തരം നൽകു.

എന്നിട്ട് വീണ്ടും ചോദ്യം ആവർത്തിച്ചു.

ഉടനെ അവൾ കരഞ്ഞ് കൊണ്ട് പറയുകയാണ് ...
"അതെ നബിയെ ..ഞാൻ ഗർഭിണിയാണ് "ഇത് കേട്ടതും  ആ പെൺകുട്ടിയുടെ അടുത്തേക്ക് ആ പക്ഷി ദേഷ്യത്തോടെ പാഞ്ഞടുത്തു

നബി ഉറച്ച ശബ്ദത്തിൽ "പക്ഷി ....നിൽക്കവിടെ"  നബി കൽപ്പിച്ചു ...

എന്നിട്ട് പെൺകുട്ടിയോട് ചോദ്യം തുടങ്ങി...

മോളെ ആരാണ് ആ ചെറുപ്പക്കാരൻ??? പറയൂ..

പെൺകുട്ടി: നബിയെ അതാ ആ മരക്കൂട്ടിനുള്ളിൽ എന്ന് പറഞ്ഞ് അവൾ ആ മരക്കൂടിന് അടുത്ത് ചെന്നു കൊണ്ട് വിളിച്ചപ്പോൾ.. അതാ ആ മരക്കൂട്ടിനുള്ളിൽ  പുൽമെത്തക്കിടയിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി വരുന്നു.. (ഇതായിരുന്നു അവർ അന്ന് കണ്ടെത്തിയ വഴി) എല്ലാവരും അത് കണ്ട് സ്തംഭിച്ചു നിൽക്കുകയാണ് '...

ആ പക്ഷിക്കു അത് സഹിക്കാൻ കഴിഞ്ഞില്ല. പതിനാറ് വർഷത്തെ തന്റെ പ്രതീക്ഷ നശിപ്പിച്ച ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് കോപാകുലനായി തന്റെ ചുവന്ന കണ്ണുകൾ ഉരുട്ടിക്കൊണ്ട് പാഞ്ഞടുത്തു .ഇത് കണ്ട സുലൈമാൻ നബിയും പട്ടാളക്കാരും തടഞ്ഞു.

എന്നിട്ട് ഗർജിക്കുന്ന ശബ്‌ദത്തിൽ നബി പറഞ്ഞു :പക്ഷി നീ നിൽക്കവിടെ...
ഇത് അല്ലാഹു വിന്റെ ഖളാഹ് ആണ് .അത് നീ വിചാരിച്ചാൽ തടുക്കാൻ പറ്റില്ല പക്ഷി നീ മാറി നിൽക്കുക.ഞാൻ അന്നു പറഞ്ഞത് നീ മറന്നു പോയോ?????

ഹൈറും ശറും അല്ലാഹുവിൽ നിന്നാണ് ... നിനക്ക് മനസ്സിലായോ????

പക്ഷി പൊട്ടി കരയുകയാണ്... അല്ലാഹു വിന്റെ പ്രവാചകരെ എനിക്ക് സത്യം മനസ്സിലായി. ഹൈറും ശറും അല്ലാഹുവിൽ നിന്നാണെന്ന് എനിക്ക് മനസ്സിലായി''.

എന്നോട് ക്ഷമിക്കൂ... എനിക്ക് മാപ്പ് നൽകൂ നബിയേ...

നബി മാപ്പ് നൽകി. എങ്കിലും ഇത്രയും നാൾ അള്ളാഹുവിന്റെ വിധിയെ പരീക്ഷിച്ച ആ പക്ഷിക്ക് നബി ശിക്ഷയും നൽകി
ആ ആനറാഞ്ചി പക്ഷിയെ മനുഷ്യവാസമില്ലാത്ത സ്ഥലത്തേക്ക് നാട് കടത്തി...



ദുആ വസിയ്യത്തോടെ
സമ൪പ്പണം :شـــــيــــبـــه مـــحمد

No comments:

Post a Comment