Saturday 24 December 2016

കുടുംബ ബന്ധത്തിന്റെ പ്രാധാന്യത






💥 നബി (സ്വ) അരുളി : നിങ്ങള്‍ രക്തബന്ധം നിലനിര്‍ത്താന്‍ സഹായകമാവുന്നത്ര കുടുംബ പരമ്പര മനസ്സിലാക്കിവയ്ക്കണം. എന്തുകൊണ്ടെന്നാല്‍ രക്തബന്ധം നിലനിര്‍ത്തല്‍ ഉറ്റവര്‍ക്കിടയില്‍ സ്നേഹത്തിനും ഐശ്വര്യവര്‍ധനവിനും ദീര്‍ഘകാലം അനുസ്മരിക്കപ്പെടാനും സഹായകമാണ് (തിര്‍മുദി).

💥അവിടുന്ന് പറഞ്ഞു: ദരിദ്രന് ദാനം ചെയ്യുമ്പോള്‍ അതൊരു ദാനമാണ്. എന്നാല്‍ രക്തബന്ധമുള്ള ആര്‍ക്കെങ്കിലുമാണ് അത് നല്‍കുന്നതെങ്കിലോ, അത് ദാനവും കുടുംബബന്ധം പുലര്‍ ത്തലുംരണ്ടും കൂടിയായിരിക്കും”(അഹ്മദ്).

💥അബൂഹുറൈറ (റ) നിവേദനം: “റസൂല്‍ (സ്വ) പറഞ്ഞു: അല്ലാഹു സൃഷ്‌ടികര്‍മം പൂര്‍ത്തീകരിച്ചു ഴിഞ്ഞപ്പോള്‍ കുടുംബബന്ധം എഴുന്നേറ്റു നിന്നു പറഞ്ഞു. കുടുംബബന്ധ വിഛേദനത്തില്‍ നിന്നോടഭയം തേടാന്‍ പറ്റിയ സന്ദര്‍ഭമത്രേ ഇത്‌. അല്ലാഹു പറഞ്ഞു. അതെ, നിന്നെ ചേര്‍ക്കുന്നവരെ ഞാന്‍ ചേര്‍ക്കും. നിന്നെ മുറിക്കുന്നവരെ ഞാനും മുറിക്കും. നിനക്ക്‌ തൃപ്‌തിയായില്ലേ! അതെ, കുടുംബബന്ധം പറഞ്ഞു. അല്ലാഹു പറഞ്ഞു. അങ്ങനെതന്നെ.

പിന്നെ റസൂല്‍ (സ്വ) പറഞ്ഞു: നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഈ ആയത്ത്‌ ഓതുക. സാരം: എന്നാല്‍, നിങ്ങള്‍ കൈകാര്യ കര്‍തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും കുടുംബബന്ധം വിഛേദിക്കുകയും ചെയ്‌തേക്കുമോ? അത്തരക്കാരെ അല്ലാഹു ശപിച്ചിരിക്കുന്നു. അങ്ങനെ അവര്‍ക്ക്‌ അവന്‍ ബധിരത നല്‍കുകയും അവരുടെ കണ്ണുകള്‍ക്ക്‌ അന്ധത വരുത്തുകയും ചെയ്‌തിരിക്കുന്നു.” (47/22,23) (ബു.മു)

💥ഒരിക്കല്‍ നബി (സ്വ)യോട്‌ ചോദിച്ചു: തിരുദൂതരേ, എനിക്ക്‌ ചില ബന്ധുക്കളുണ്ട്‌. ഞാനവരോട്‌ ബന്ധം ചേര്‍ക്കുന്നുണ്ട്‌. എന്നാല്‍ അവര്‍ എന്നോട്‌ ബന്ധം മുറിക്കുകയാണ്‌. ഞാനവരോട്‌ നന്നായി പെരുമാറും. അവരെന്നോട്‌ വളരെ ചീത്തയായാണ്‌ പെരുമാറുക. ഞാനവരോട്‌ വിവേകത്തോടെ വര്‍ത്തിക്കുന്നു. അവരെന്നോട്‌ അവിവേകം കാണിക്കുന്നു. തിരുമേനി പറഞ്ഞു: നീ പറഞ്ഞതുപോലെയാണുള്ളതെങ്കില്‍ നീ അവരെ ചൂടുള്ള വെണ്ണീര്‍ തീറ്റുന്നപോലെയാണ്‌. നീ ഈ അവസ്ഥയില്‍ നിലകൊള്ളുന്നിടത്തോളം അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു സഹായി നിന്റെ കൂടെയുണ്ടാകും. (മുസ്‌ലിം)

അംറുബ്നുൽ ആസ്വി(റ) നിവേദനം: നബി(സ) രഹസ്യമായിട്ടല്ല പരസ്യമായിട്ടുതന്നെ അരുളുന്നതു ഞാൻ കേട്ടു. ഇന്നവന്റെ കുടുംബങ്ങൾ എന്റെ മിത്രങ്ങളല്ല. എന്റെ മിത്രങ്ങൾ അല്ലാഹുവും സദ്വൃത്തരായ വിശ്വാസികളുമാണ്. എന്നാൽ അവരും ഞാനുമായി കുടുംബബന്ധമുണ്ട്. ആ ബന്ധം മുൻനിർത്തി അവർ പെരുമാറും പോലെ ഞാൻ പെരുമാറും. (ബുഖാരി : 8-73-19)


💥 ആഇശ(റ)നിവേദനം: റസൂല്‍ (സ്വ) പറഞ്ഞു: കുടുംബബന്ധം അര്‍ശി (അല്ലാഹുവിന്റെ സിംഹാസന)നോട്‌ ബന്ധിപ്പിക്കപ്പെട്ടതാണ്‌. അത്‌ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നു.: എന്നെ ചേര്‍ക്കുന്നവനെ അല്ലാഹു ചേര്‍ക്കട്ടെ. എന്നെ മുറിക്കുന്നവനെ അല്ലാഹുവും മുറിക്കട്ടെ.” (ബു.മു)

അടുത്ത ബന്ധുക്കള്ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല

പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന് പ്രേരിപ്പിക്കും


💥 ഒരിക്കല്‍ ഒരാള്‍ റസൂല്‍ (സ്വ)യോട്‌ പറഞ്ഞു: റസൂലേ, എന്നെ സ്വര്‍ഗത്തില്‍ കടത്തുകയും നരകത്തില്‍ നിന്നകറ്റുകയും ചെയ്യുന്ന ഒരു കര്‍മം എനിക്കറിയിച്ചു തന്നാലും. നബി (സ്വ) തിരുമേനി പറഞ്ഞു: നീ അല്ലാഹുവിനെ ആരാധിക്കുക, അവനില്‍ യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുക. നമസ്‌കാരം നേരാംവണ്ണം നിര്‍വഹിക്കുക. നിര്‍ബന്ധദാനം കൊടുത്തുവീട്ടുക. കുടുംബബന്ധം ചേര്‍ക്കുക. (ബു.മു)

💥 മറ്റൊരിക്കല്‍ തിരുമേനി (സ്വ) പറഞ്ഞു: സാധുവിന്‌ ദാനം ചെയ്യല്‍ ഒരു ധര്‍മമാണ്‌. കുടുംബബന്ധമുള്ള സാധുവിനാകുമ്പോള്‍ അത്‌ രണ്ട്‌ ധര്‍മമാണ്‌. ധര്‍മവും, കുടുംബബന്ധം ചേര്‍ക്കലും.” (തുര്‍മുദി)

💥 നബി (സ്വ) പറഞ്ഞു: കുടുംബബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗത്തില്‍ കടക്കുകയില്ല. (ബു.മു)

👉 കുടുംബബന്ധത്തില്‍ പ്രഥമവും പ്രധാനവുമായത്‌ മാതാപിതാക്കളും മക്കളും തമ്മിലുള്ളബന്ധമാണ്‌.👇

✅ നബി (സ്വ) ഒരിക്കല്‍ പറഞ്ഞു. വന്‍ പാപങ്ങള്‍, അല്ലാഹുവില്‍ പങ്കുചേര്‍ക്കലും, മാതാപിതാക്കളെ വെറുപ്പിക്കലും(ധിക്കരിക്കലും) ആത്മഹത്യ ചെയ്യലും, കള്ളസാക്ഷ്യം പറയലുമാണ്‌. (ബു)

✅ നിന്റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക്‌ നന്‍മ ചെയ്യണമെന്നും. അവരില്‍ ഒരാളോ, അവരില്‍ രണ്ടുപേരും തന്നെയോ നന്റെയടുക്കല്‍ വെച്ച്‌ വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട്‌ നീ `ഛെ’ (അവര്‍ക്ക്‌ തൃപ്‌തികരമല്ലാത്ത വാക്ക്‌) എന്നു പറയുകയോ അവര്‍ രണ്ടുപേരോടും കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട്‌ നീ ബഹുമാന്യമായ വാക്ക്‌ പറയുക. കാരുണ്യത്തോടെ എളിമയുടെ ചിറക്‌ അവര്‍ ഇരുവര്‍ക്കും നീ താഴ്‌ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോട്‌ നീ കരുണ കാണിക്കേണമേ എന്ന്‌ നീ പറയുക (പ്രാര്‍ഥിക്കുക)യും ചെയ്യുക.” (17/23,24)

✅ ഒരിക്കല്‍ റസൂല്‍ (സ്വ)യോട്‌ ഒരാള്‍ ചോദിച്ചു: തിരുദൂതരേ, എന്റെ സഹവാസത്തിന്‌ ഏറെ കടമപ്പെട്ടവന്‍ ആരാണ്‌? തിരുമേനി പറഞ്ഞു:നിന്റെ മാതാവ്‌. അദ്ദേഹം പിന്നെയും ചോദ്യം മൂന്ന്‌ പ്രാവശ്യം ആവര്‍ത്തിച്ചു. പിന്നെയും രണ്ടു പ്രാവശ്യം മാതാവ്‌ എന്ന്‌ തന്നെ അവിടുന്ന്‌ മറുപടി നല്‍കി. നാലാമത്തെ പ്രാവശ്യം `നിന്റെ പിതാവ്‌’ എന്ന്‌ പറഞ്ഞു. അതും കഴിഞ്ഞാണ്‌ പിന്നെ നിന്റെ അടുത്ത ബന്ധുക്കള്‍’ എന്നു പറഞ്ഞത്‌. മറ്റൊരിക്കല്‍ നബി (സ്വ) പറഞ്ഞു: അവന്‍ മൂക്ക്‌ കുത്തി നിലംപതിച്ചു. അവന്‍ മൂക്ക്‌ കുത്തി നിലംപതിച്ചു (മൂന്ന്‌ വട്ടം) വാര്‍ധക്യം ബാധിച്ച മാതാപിതാക്കളെ-അവര്‍ രണ്ടുപേരെയുമോ, അല്ലെങ്കില്‍ ഒരാളെയെങ്കിലുമോ ലഭിച്ചിട്ടും സ്വര്‍ഗത്തില്‍ പ്രവേശിക്കുവാന്‍ കഴിയാത്തവന്‍ ആണ്‌ അവന്‍. (മുസ്‌ലിം)

💥 "അബ്ദുല്ല(റ) നിവേദനം: നബി(സ)അരുളി: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലര്‍ത്തുന്നവന്‍. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്. (ബുഖാരി. 8. 73. 20)"

💥 അനസ്(റ) നിവേദനം: നബി(സ)അരുളി: നിങ്ങള്‍ പരസ്പരം പകയും അസൂയയും വെച്ച് പുലര്‍ത്തരുത്. ബന്ധം മുറിച്ച് അന്യോന്യം തിരിഞ്ഞുകളയരുത്. അല്ലാഹുവിന്റെ ദാസന്മാരും സഹോദരന്മാരുമായി ജീവിച്ചുകൊളളുക. ഒരു മുസ്ലീമിന് മൂന്ന് ദിവസത്തിലധികം തന്റെ സഹോദരനെ വെടിഞ്ഞിരിക്കാന്‍ പാടില്ല. (ബുഖാരി. 8. 73. 91)

💥 " അബൂശുറൈഹ്(റ) നിവേദനം: നബി(സ)അരുളി: അല്ലാഹു സത്യം ഒരാള്‍ വിശ്വാസിയല്ല. (മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു) ആരാണ് പ്രവാചകരേ! ആ മനുഷ്യനെന്ന് ചോദിക്കപ്പെട്ടു. നബി(സ) അരുളി: തന്റെ ഉപദ്രവത്തില്‍ നിന്ന് അയല്‍വാസി നിര്‍ഭയനാകാത്തവന്‍. (ബുഖാരി. 8. 73. 45)"

✅ കുടുബബന്ധങ്ങള്‍ പുലര്‍ത്തുന്നവരെ കാത്തിരിക്കുന്നത് സ്വര്‍ഗീയസുഖങ്ങളാണ്. മിഅ്‌റാജിന്റെ രാവില്‍ സ്വര്‍ഗം കാണിക്കപ്പെട്ട നബി(സ്വ) ചില ശബ്ദങ്ങള്‍ കേള്‍ക്കാനിടയായി. പ്രവാചകന്‍ ചോദിച്ചു: ആരാണിത്? മറുപടി വന്നു: അത് ഹാരിസത്തുബ്‌നു നുഅ്മാന്‍ ആണ്. അദ്ദേഹം മാതാവിന് ഗുണം ചെയ്യുന്നവരായിരുന്നു. നബി(സ്വ) പറഞ്ഞു: ഇതു തന്നെയാണ് മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുന്നവരുടെ പ്രതിഫലം. മറ്റൊരു സന്ദര്‍ഭം നബി(സ്വ) വിവരിക്കുന്നു: ”ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു (മിഅ്‌റാജ് രാവില്‍). ഉമ്മു സുലൈമിനെ ഞാനവിടെ കണ്ടു. ഞാന്‍ ചോദിച്ചു: എന്നെക്കാള്‍ മുമ്പേ സ്വര്‍ഗത്തില്‍ പ്രവേശിച്ചുവോ? തന്റെ ഭര്‍ത്താവിനെ തൃപ്തിപ്പെടുത്തിയവളായതിനാലാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെട്ടതെന്ന് എന്നോട് പറയപ്പെട്ടു.”
ഈ രണ്ടു സംഭവങ്ങളും കുടുബബന്ധങ്ങള്‍ സുക്ഷിക്കുന്നതിന്റെ പ്രാധാന്യം വിളിച്ചോതുന്നു.

💥 അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഏതെങ്കിലുമൊരുത്തന്‍ തന്റെ ആഹാരത്തില്‍  വിശാലത നല്‍കപ്പെടാനും ആയുസ്സ് പിന്തിക്കപ്പെടാനും ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ കുടുംബ ബന്ധം ചേര്‍ത്തുകൊള്ളട്ടെ.

👆 ആയുസ്സും ആഹാരവുമെല്ലാം നേരെത്തെതന്നെ അല്ലാഹു നിശ്ചയിച്ചതാണെന്നിരിക്കെ കുടുംബ ബന്ധം ചേര്‍ക്കല്‍ കാരണം അതില്‍ വര്‍ദ്ധനവുണ്ടാകുമെന്നു പറഞ്ഞാല്‍ അല്ലാഹുവിന്റെ തീരുമാനങ്ങളില്‍ മാറ്റമണ്ടാകുമെന്നല്ലെ അതിനര്‍ത്ഥമെന്നൊരു ചോദ്യം ഇവിടെ ഉയര്‍ന്നേക്കാം. ഉത്തരം രണ്ടു വിധേന സമര്‍ത്ഥിക്കാം. ഒന്ന് ഈ വര്‍ധനവു കൊണ്ട് ഉദ്ദേശം ആയുസ്സിലും ആഹാരങ്ങളിലും അനുഗ്രഹങ്ങള്‍ വര്‍ധിക്കുമെന്നും ആരാധനാ കര്‍മങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുങ്ങുമെന്നുമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ”അല്ലാഹു താനുദ്ദേശിച്ചത് മായ്ച്ചു കളയുകയും (താനുദ്ദേശിച്ചത്) സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂലഗ്രന്ഥം അവന്റെ പക്കലാണുള്ളത്.” (റഅദ്: 39) എന്ന ഖുര്‍ആന്‍ വചനത്തിന്റെ വെളിച്ചത്തില്‍ അത് ഹദീസിന്റെ ബാഹ്യാര്‍ത്ഥത്തെ തന്നെ സാധൂകരിക്കുന്നതായി കാണാം.

💥 മഹാനായ അബൂ ഥല്‍ഹ(റ)വിന്റെ ചരിത്രം ഇവിടെ സ്മര്യമാണ്: ”നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കും വരെ നിങ്ങളാരും നന്മയെത്തിക്കുകയില്ല.” എന്ന ഖുര്‍ആന്‍ വാക്യം അവതീര്‍ണമായ അവസരത്തില്‍ അബൂഥല്‍ഹ(റ) തനിക്കേറ്റവുമിഷ്ടപ്പെട്ട ‘ബൈറുആഅ്’ തോട്ടം വില്‍ക്കാനുള്ള സന്നദ്ധത പ്രവാചകസമക്ഷം പ്രകടിപ്പിച്ചു. തദവസരം റസൂല്‍ പ്രതികരിച്ചു: ”നിങ്ങളുടെ തീരുമാനം വളരെ സ്തുത്യര്‍ഹമാണ്. മാത്രമല്ല, എന്റെ അഭിപ്രായത്തില്‍ നിങ്ങളത് അടുത്ത കുടംബക്കാര്‍ക്കിടയില്‍ വിഹിതം വെക്കുന്നതാണ് നല്ലത്.” റസൂല്‍ പറഞ്ഞതു പോലെ പ്രവര്‍ത്തിക്കാന്‍ അബൂ ഥല്‍ഹ(റ) തയ്യാറാവുയും പ്രസ്തുത തോട്ടം തന്റെ കുടുംബങ്ങള്‍ക്കും പുതൃവ്യപുത്രന്‍മാര്‍ക്കും വീതിച്ചുകൊടുക്കുകയും ചെയ്തു.

💥 പ്രവാചകര്‍(സ) പറഞ്ഞു: ”കുടുംബബന്ധം അര്‍ശിനോട് ബന്ധിക്കപ്പെട്ട  തലവളഞ്ഞ ഇരുമ്പ് കൊക്കയാണ്. സ്ഫുടമായ ഭാഷയില്‍ അത് സംസാരിക്കുന്നു. അല്ലാഹുവേ! എന്നോട് ബന്ധപ്പെടുന്നവരോട് നീയും ബന്ധം പുലര്‍ത്തേണമേ. എന്നെ മുറിച്ചുകളയുന്നവരെ നീയും മുറിച്ചുകളയണേ. അപ്പോള്‍ അല്ലാഹു പറയും: ഞാന്‍ റഹ്മാനും റഹീമുമാണ്. എന്റെ നാമത്തില്‍നിന്ന് ഒരു നാമം ഞാന്‍ കുടുംബത്തിന് പകുത്ത് നല്‍കിയിരിക്കുന്നു (റഹിമ് എന്ന പേര്). അതിനോട് ബന്ധപ്പെടുന്നവരോട് ഞാനും ബന്ധപ്പെടും. മുറിച്ചുകളയുന്നവനോട് ഞാനും ബന്ധം മുറിക്കും.” (ബസ്സാര്‍)

ഒരിക്കൽ ഇബ്നു മസ്‌ഊദ്‌ റളിയള്ളാഹു അൻഹു എന്ന സ്വഹാബി ഒരു മഗ്‌രിബ് നമസ്കാര ശേഷം മദീനത്തെ പള്ളിയിൽ സ്വഹാബികൾക്ക് ഖുർആൻ ക്ലാസ്സ് നടത്തി കൊണ്ടിരിക്കുന്നു..

മെലിഞ്ഞു നീളം കുറഞ്ഞ തഖ്‌വയുള്ള പടച്ചവനെ പേടിച്ചു നരകത്തെ ഓർത്ത് നിത്യവും കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു സ്വഹാബിയായിരുന്നു ഇബ്നു മസ്‌ഊദ്‌ റളിയള്ളാഹു അൻഹു..

"സഹോദരങ്ങളെ.. കുടുംബ ബന്ധം മുറിച്ച ആരെങ്കിലും എന്റെ ഈ സദസ്സിൽ ഇരിക്കുന്നുണ്ടെങ്കിൽ ഉടനെ അവൻ ഇവിടെ നിന്നു എഴുന്നേറ്റു പോവണം..

ഇബ്നു മസ്‌ഊദ്‌ റളിയള്ളാഹു അൻഹു വികാരാധീനനായി കരഞ്ഞു കൊണ്ട്
ഉയർന്ന ശബ്ദത്തിൽ മൂന്നു തവണ ആവർത്തിച്ചു കൊണ്ടേയിരുന്നു..

അപ്പോൾ സദസ്സിൽ നിന്ന് ഒരു സ്വഹാബി എണീറ്റ് നിന്നു കൊണ്ട് ചോദിച്ചു.. എന്ത് പറ്റി ഇബ്നു മസ്‌ഊദ്‌ താങ്കൾക്ക് ...? താങ്കൾ എന്താ ഇങ്ങിനെ പറയുന്നത്? എന്താണ് ഇത്ര ഗൗരവത്തിൽ അയാളെ കുറിച്ച് പറയാൻ കാരണം ?

മഹാനായ ഇബ്നു മസ്‌ഊദ്‌ തുടർന്നു: സഹോദരങ്ങളെ.. നബി സല്ലല്ലാഹു അലൈഹി വസല്ലം എന്നോട് എപ്പോഴും ഇപ്രകാരം പറയാറുണ്ടായിരുന്നു..

കുടുംബ ബന്ധം മുറിച്ചു അകന്നു കഴിയുന്നവൻ എത്ര നല്ല കാര്യങ്ങൾ ചെയ്താലും ധാരാളം പുണ്യ കർമ്മങ്ങൾ ചെയ്താലും ഒരു പാട് ഇബാദത്തുകൾ ചെയ്താലും അതൊന്നും തന്നെ അവനിൽ നിന്ന് അല്ലാഹു സ്വീകരിക്കുകയില്ല.. അവനു വേണ്ടി ആകാശം തുറക്കപ്പെടുകയില്ല. മലക്കുകൾ അവനെ ശപിച്ചു കൊണ്ടിരിക്കുകയും ചെയ്യും..

അവൻ സദസ്സിൽ ഉണ്ടെങ്കിൽ എഴുന്നേറ്റു പോവണം എന്ന് പറയാൻ കാരണം എന്താണ് ഇബ്നു മസ്‌ഊദ്‌ ..? അത് കൂടി പറഞ്ഞു തരൂ ഞങ്ങൾക്ക്..

അതെ, എന്റെ സഹോദരങ്ങളെ.. അവൻ ഈ സദസ്സിൽ ഉണ്ടെങ്കിൽ വിശ്വാസികൾക്ക് വേണ്ടി പാപ മോചനത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ഇറങ്ങുന്ന മലക്കുകൾ അവനെ കണ്ടാൽ ആകാശത്തേക്ക് തന്നെ തിരിച്ചു പോവും.. അവൻ ഈ സദസ്സിൽ ഉണ്ടെങ്കിൽ വിശ്വാസികൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ മലക്കുകൾക്ക് അല്ലാഹു അനുമതി കൊടുക്കുകയില്ല.. അല്ലാഹു മലക്കുകളെ തിരിച്ചു വിളിക്കും .

No comments:

Post a Comment