Sunday 11 December 2016

സച്ചരിതരായ ഇമാമീങ്ങളും മൌലീദ് ആഘോഷവും ..





ബിസ്മില്ലാ വല്ഹമ്ദുലില്ലാഹ് വസ്വലാത്തു വസ്സലാമു അല അശ്രഫില്‍ മക്ലൂഖീന്‍ വ അല ആലിഹി വ സ്വഹബിഹില്‍ ഫാഹിസീന്‍...
ലോക പ്രവാചകര്‍ മുഹമ്മദ്‌ മുസ്തഫാ (സ) യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ പുണ്യ മാസം റബീഇന്‍റെ സൗഭാഗ്യം നുകരുന്ന ഈ ധന്യ വേളയില്‍... അവിടെത്തെ മുഹിബ്ബീങ്ങള്‍ സ്വലാത്തിലൂടെയും പ്രവാചക കീര്‍ത്തനങ്ങളിലൂടെയും സ്നേഹാദരവോടെ പാടി പുകഴ്ത്തുമ്പോള്‍ നമ്മുടെ സമൂഹത്തിലെ ആരുടെയൊക്കെയോ മുഖങ്ങളില്‍ എന്തോ ഒരുതരം മ്ലാനതയും വല്ലാത്തൊരു വിഷമ വൃത്തത്തില്‍ പെട്ട അവസ്ഥയും കാണുന്നത് ഒരു ദയനീയ കാഴ്ച തന്നെ...!
{وما أرسلناك إلا رحمة للعالمين}
“ലോകത്തിനു (സര്‍വ്വം) അനുഗ്രഹമായിട്ടല്ലാതെ നാം തങ്ങളെ നിയോഗിച്ചിട്ടില്ല” എന്ന്‍ അല്ലാഹു പറഞ്ഞ ആ പ്രവാചകരുടെ ഭൂലോകത്തു ഭൂജാതനായ വസന്തംവിടരുന്ന പുണ്യറബീഉല്‍ അവ്വല്‍...
ആഘോഷം അനിസ്ലാമികവും തനി ബിദ്’അത്തും ശിര്‍ക്കിന് വരെ ഹേതുവാണെന്നു പറയുന്ന ഒരു വിഭാഗം... മുന്‍കാലങ്ങളില്‍ ദീനീ ഗ്രന്ഥങ്ങള്‍ മുസ്‌ലിം ഉമ്മത്തിന് സമര്‍പ്പിച്ചു പോയ സച്ചരിതരായ ഇമാമീങ്ങളെ തങ്ങളുടെ ഈ പിഴച്ച വാദത്തിനു കൂട്ട് നിന്നവരാണ് എന്ന് വരുത്തിവെക്കാന്‍ നടത്തുന്ന വളരെയധികം വിര്‍ത്തിഹീനമായ ചതികളും കുതന്ദ്രങ്ങളെയും വരച്ചുകാട്ടുക എന്നതാണ് എന്‍റെ എളിയ ലക്ഷ്യം...
സത്യത്തില്‍ ഇവിടെ നടന്ന പല ചര്‍ച്ചകളിലൂടെ നാം കണ്ടതാണ് നബിദിനം ഹറാം എന്നോ കരാഹത്തു എന്നോ അല്ലെങ്കില്‍ കിലാഫുല്‍ ഔല എന്നോ ഇനത്തില്‍പ്പെട്ട ഒരു ബിദ്’അത്താണ് ഇതെന്ന് എത്ര കിണഞ്ഞു ശ്രമിച്ചിട്ടും ഒരു കച്ചിതിരുമ്പും ഇവക്ക് തുണയായി പറയപ്പെട്ടിട്ടില്ല... പിന്നെ ആകെ ഇവര്‍ക്ക് ഉള്ളത് അല്‍ഹാവീ ലില്‍ ഫതാവാ എന്ന ഇമാം ജലാലുദ്ധിന്‍ സുയൂത്തി (റ) യുടെ വിശ്വപ്രസിദ്ധമായ ഫതവാ സമാഹാര ഗ്രന്ഥമാണ്.
ഇബ്നു ഹജർ ഹൈതമിയോട് നബിദിനത്തെ കുറിച്ച് ചോദിക്കപ്പെട്ടു, അപ്പോൾ അദ്ദേഹം വിശദീകരിച്ചു: 'മൌലിദിന്റെ അടിത്തറ തന്നെ ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റ്ാ വരെയുള്ള നല്ലവരായ മുൻഗാമികളിൽ നിന്ന് അത് ഉദ്ദരിക്കപ്പെടുന്നില്ല'. (അൽ-ഹാവീ, സുയൂത്വി)
അറുനൂറില്‍ പരം ഗ്രന്ഥങ്ങള്‍ വിവിദ ഫന്നുകളിലായി എഴുതിയ ഒരു ഇമാമിനോടു എത്രമാത്രം അനീതിയാണ് ഈ തുണ്ഡം ഉദ്ദരനികളെ കൂട്ടുപിടിച്ച് ദുര്‍വ്യാക്യാനങ്ങള്‍ മെനയുന്നവര്‍ ചെയ്തു കൂട്ടിയത്!? ഒരാള്‍ ഒരുപാട് കഷ്ട്ടിച്ചു പഠിച്ചു ഒരു വിഷയത്തെ സമര്‍പ്പിക്കാന്‍ വേണ്ടി എഴുതിയ ഒരു ഗ്രന്ഥത്തില്‍ നിന്നും അദ്ദേഹം ശരിയല്ലെന്ന് സ്ഥാപിക്കുകയും അവ ദീനി പ്രമാണ വിരുദ്ദമെന്നു വരച്ചുകാട്ടുകയും ചെയ്ത ചില ഉദ്ദരനികള്‍ മാത്രം അടര്‍ത്തിമാറ്റി അദ്ദേഹം എന്തൊരു കാര്യത്തിനാണോ അവ എഴുതിയത്, അതിനു നേര്‍വിപരീതം സമര്‍ത്തിക്കാന്‍ അവയുടെ തലയും വാലും വെട്ടിമാറ്റി അദ്ദേഹത്തെ വരെ തെറ്റിദ്ദരിക്കപ്പെടാന്‍ കാരണമാവും വിധം ഇവര്‍ (ഇവിടെ ഇതൊന്നുമറിയാതെ പോസ്റ്റു ഇട്ടവരരെ കുറിച്ചല്ലേ...) ഇന്നീനടത്തുന്നതു എത്രമാത്രം വഞ്ചനാപരമാണ് .
ഇനി ഇവിടെ അദ്ദേഹം നല്‍കിയ ഈ വിഷയവുമായി ബന്ദപ്പെട്ട അല്‍ ഹാവി ലില്ഫതാവാ ഇലുള്ള പ്രഥാനപ്പെട്ട മുഴുവന്‍ ഭാഗവും നല്‍കുന്നു.. (ഇന്ഷാ അല്ലാഹ് ആവിശ്യപ്പെടുകയാനെങ്കില്‍ അവയുടെ അറബി മൂലവും പോസ്റ്റുന്നതാണ്)
അദ്ദേഹത്തോട് വലീമാത്തിന്റെ ഇതുമായി ബന്തപ്പെട്ടു ചോദിക്കപ്പെട്ടപ്പോള്‍ ആണ് തന്‍റെ സുദീര്‍ഘമായ പത്തിലതികം പേജുകളില്‍ നിറഞ്ഞുകവിഞ്ഞ ഒരു മറുപടി നല്കീട്ടുള്ളത്..
തുടക്കം കാണുക:-
{ [حُسْنُ الْمَقْصِدِ فِي عَمَلِ الْمَوْلِدِ]
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ لِلَّهِ وَسَلَامٌ عَلَى عِبَادِهِ الَّذِينَ اصْطَفَى، وَبَعْدُ، فَقَدْ وَقَعَ السُّؤَالُ عَنْ عَمَلِ الْمَوْلِدِ النَّبَوِيِّ فِي شَهْرِ رَبِيعٍ الْأَوَّلِ، مَا حُكْمُهُ مِنْ حَيْثُ الشَّرْعُ؟ وَهَلْ هُوَ مَحْمُودٌ أَوْ مَذْمُومٌ؟ وَهَلْ يُثَابُ فَاعِلُهُ أَوْ لَا؟}
“മൌലൂദ് കഴിക്കുന്നതിലെ അനുഗ്രഹീത ലക്ഷ്യം” എന്ന തല വാചകത്തില്‍ തുടങ്ങുന്നു..
ചോദ്യം ഇതാണ് : റബീഉല്‍ അവ്വല്‍ മാസം നബി (സ) യുടെ മൌലിദ് കൊണ്ടാടുന്നതിന്റെ ശറഹിലെ വിധി എന്ത് ? അത് സ്തുത്യര്‍ഹമായതോ അതോ വെറുക്കപ്പെടേണ്ടതോ ? അതിനു പുണ്യം ഉണ്ടോ ഇല്ലേ ?
الْجَوَابُ: عِنْدِي أَنَّ أَصْلَ عَمَلِ الْمَوْلِدِ الَّذِي هُوَ اجْتِمَاعُ النَّاسِ وَقِرَاءَةُ مَا تَيَسَّرَ مِنَ الْقُرْآنِ وَرِوَايَةُ الْأَخْبَارِ الْوَارِدَةِ فِي مَبْدَأِ أَمْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَا وَقَعَ فِي مَوْلِدِهِ مِنَ الْآيَاتِ، ثُمَّ يُمَدُّ لَهُمْ سِمَاطٌ يَأْكُلُونَهُ وَيَنْصَرِفُونَ مِنْ غَيْرِ زِيَادَةٍ عَلَى ذَلِكَ - هُوَ مِنَ الْبِدَعِ الْحَسَنَةِ الَّتِي يُثَابُ عَلَيْهَا صَاحِبُهَا لِمَا فِيهِ مِنْ تَعْظِيمِ قَدْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَإِظْهَارِ الْفَرَحِ وَالِاسْتِبْشَارِ بِمَوْلِدِهِ الشَّرِيفِ
മറുപടി : അടിസ്ഥാനപരമായി മൌലീദ് ആഘോഷം എന്നത് ജനങ്ങളെ ഒരിമിപ്പിച്ചു കൂട്ടലും ഖുര്‍ആന്‍ ഓതുക, പ്രവാചകരുടെ ജനനവുമായി ബന്ദപ്പെട്ടു ഉണ്ടായ അത്ഭുത സംഭവങ്ങള്‍ വിവരിക്കുക, കൂടാതെ അവിടെ സംഘടിച്ചവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യലും, ഭക്ഷിക്കലും ചെയ്യുക, ഇവയില്‍ അതിര് കവിയാതെ പിരിഞ്ഞു പോകലുമാണ്. ( ഇവിടെയും ചിലര്‍ ദുര്വ്യാക്യാന ശ്രമം നടത്താറുണ്ട്. ഇമാം സുയൂത്തി ഇവിഎടെ മൌലൂദ് പരിപാടിക്ക് ഒരു നിര്‍വചനം ആദ്യം പറഞ്ഞതാണ്.. അതുകൊണ്ടുതന്നെ ആ പറയപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മാത്രമേ മൌലൂദില്‍ ചെയ്യാവൂ എന്നും അതില്‍ കൂടുതല്‍ വല്ലതും ചെയ്യാന്‍ പാടില്ല എന്നല്ല ഈ വിവക്ഷിക്കുന്നത് കാരണം നമുക്കറിയാം അദ്ദേഹം സ്വലാത്ത് ചെല്ലുന്നത് പറഞ്ഞിട്ടില്ല എന്നതുകൊണ്ട്‌ അതും അതിര് വിടല്‍ ആവില്ല മറിച്ചു ഇവടെ ഉദ്ദേശം ഇപ്രകാരം ഇസ്ലാം അനുവദിക്കുന്ന പ്രവര്‍ത്തികളല്ലാത്ത അനിസ്ലാമികമായാതൊന്നും അതിന്‍റെ പേരില്‍ നടത്തരുത് എന്നാണു.) ഇത് നല്ല ഒരു ബിദ്’അത്താണ്. അതിന്‍റെ വക്താക്കള്‍ക്ക് പ്രവാചക ജന്മദിനത്തില്‍ സന്തോഷിക്കുകയും അവിടെത്തെ ആദരിക്കലും ഉള്‍കൊള്ളുന്നതിനാല്‍ ഈ പ്രവര്‍ത്തനം പ്രതിഫലാര്‍ഹവുമാണ്.
ശേഷം ഇന്നുകാണുന്ന വിപുലമായി നടത്തുന്ന മൌലൂദ് സദസ്സുകള്‍ക്ക് തുടക്കം കുറിച്ച വെക്തി എന്ന് ഖ്യാതി ഉള്ള മുദഫര്‍ അബൂ സഹീദ് (H:549-630) രാജാവിന്‍റെ കാലത്തെ വിപുലമായ മൌലൂദിനെകുരിച്ചു ഇബ്നു കസീര്‍ (റ), ഇബ്നു ജൌസി (റ) തുടങ്ങിയവരില്‍ നിന്നും ഉദ്ദരിച്ച്‌ അദ്ദേഹം ഉദാഹരിക്കുന്നു. തന്‍റെ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും പണ്ഡിത ശ്രേഷ്ഠരെയും സംഘടിപ്പിച്ച്‌ ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍ ലക്ഷങ്ങള്‍ ചലവഴിച്ചായിരുന്നു പ്രസ്തുത ആഘോഷം. അദ്ദേഹത്തെ എഴുതിയവര്‍ ഒക്കെയും അദ്ദേഹത്തിന്‍റെ മഹത്തങ്ങള്‍ പറയാതെ പോയിട്ടില്ല.
ഇബ്നു കസീര്‍ നിന്നും ഉദ്ദരിക്കുന്നു :
، وَكَانَ شَهْمًا شُجَاعًا بَطَلًا عَاقِلًا عَالِمًا عَادِلًا، رَحِمَهُ اللَّهُ وَأَكْرَمَ مَثْوَاهُ
(മുദഫര്‍ രാജാവ് ഉദാരചരിതനും ധീരനും വീരയോദ്ധാവും ബുദ്ദിമാനും പണ്ഡിതനും നീതിമാനുമായിരുന്നു. അല്ലാഹു അദ്ദേഹത്തിന് കാരുണ്യം നല്‍കട്ടെ അദ്ദേഹത്തിന്‍റെ വാസസ്ഥാനം ഉന്നതമാകട്ടെ.)
ഇബ്നുല്‍ ജൌസി പറയുന്നു: മൂന്ന് ലക്ഷം ദിനാര്‍ മൌലൂദ് സംഘടിപ്പിക്കാന്‍ ചിലവഴിക്കുന്ന അതിലുപരി ജനങ്ങള്‍ക്കും മറ്റുമായി ലക്ഷങ്ങള്‍ ദാനധര്‍മ്മം ചെയ്യുന്ന ഈ രാജാവിന്‍റെ ഭാര്യയില്‍ നിന്നും റിപ്പോര്ട്ട് ചെയ്യുന്നു, അദ്ദേഹത്തിന്‍റെ കമീസ് പരുപരുത്ത നൂലില്‍ നയ്ത വെറും അഞ്ചു ദിര്‍ഹമില്‍ കൂടാത്തതായിരുന്നു.
തുടര്‍ന്ന് സുദീര്‍ഘമായി മറ്റു പലരില്‍ നിന്നും അദ്ദേഹത്തിനെ പ്രകീര്‍ത്തിക്കുന്ന വാചകങ്ങള്‍ ഉദ്ദരിക്കുന്നുണ്ട് എന്നാല്‍ അക്കാലത്തെയോ പിന്കാലത്തെയോ ഒരറ്റ പണ്ഡിതനും അദ്ദേഹത്തിന്‍റെ ഈ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയോ അല്ലെങ്കില്‍ അത് അനിസ്ലാമികമാനെന്നോ പറഞ്ഞിട്ടില്ല,
ഇവിടെയാണ്‌ ഇമാം സുയൂത്തി അതില്‍നിന്നും ഒറ്റപ്പെട്ട ഒരു ശബ്ദം രേഖപ്പെടുത്തുന്നത്, പിന്കാല മാലികീ മദ്ഹബിലെ ഫാകിഹാനി എന്ന്‍ പേരില്‍ അറിയപ്പെടുന്ന ഇമാം താജുദ്ദിന്‍ ഉമര്‍ ഇബ്നു അലി സിക്കന്തരി (റ) യില്‍നിന്നും ഈ മൌലൂദിന് വിരുദ്ദമായി പറഞ്ഞ ഒരു രിസാലത്ത് അതുപോലെ പൂര്‍ണ്ണമായി ഇമാം സുയൂതി രേഘപ്പെടുത്തുകയും അതിനു അക്കമിട്ടു മറുപടി പറയുകയുമാണ് അല്‍ഹാവി ലില്‍ ഫതാവ യിലൂടെ ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ ഒന്നര പേജില്‍ കയിയാത്ത ഉദ്ദരണി ഒന്നും വിട്ടുപോവാതെ ഉദ്ദരിക്കുകയും ശേഷം വീണ്ടും ഓരോന്നും എടുത്തു ഉദ്ദരിച്ച്‌ മറുപടി നല്‍കുന്ന ശൈലിയില്‍ ആണ് അവ ഉള്ളത്.
ഫാകിഹാനി(റ) നബിദിനാഘോഷത്തെ വിമര്‍ശിച്ച് സംസാരിച്ചതിനെ ഇമാം സുയൂത്വി (റ) ശക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. പ്രധാനമായും 5 കാര്യങ്ങളെ അടിസ്ഥാനമാക്കിയുളളതാണ് ഫാകിയാനി(റ)യുടെ വിശദീകരണം.
ഫാകിഹാനി (റ) യുടെ വാദം ഒന്ന്:-
ഈ മൌലിദ് പരിപാടിക്ക് ഖുര്‍ആനിലോ സുന്നത്തിലോ ഒരടിസ്ഥാനമുളളതായി എനിക്കറിയില്ല.
ഇമാം സുയൂത്വി (റ) യുടെ ഖണ്ഡനം---
ഇവിടെ തുടങ്ങുന്നു:
{ وَأَقُولُ: أَمَّا قَوْلُهُ: لَا أَعْلَمُ لِهَذَا الْمَوْلِدِ أَصْلًا فِي كِتَابٍ وَلَا سُنَّةٍ، فَيُقَالُ عَلَيْهِ: نَفْيُ الْعِلْمِ لَا يَلْزَمُ مِنْهُ نَفْيُ الْوُجُودِ}
തനിക്കറിയില്ല എന്നതിനാല്‍ അങ്ങനെയില്ലെന്ന് വരുന്നില്ല. ഹാഫിളുകളുടെ ഇമാം അബുല്‍ ഫള്ല്‍ അഹ്മദുബ്നു ഹജര്‍ (റ) സുന്നത്തില്‍ നിന്ന് അതിനൊരടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു. അതിന് രണ്ടാമതൊരടിസ്ഥാനം ഞാനും കണ്ടെത്തിയിരിക്കുന്നു.
അടിസ്ഥാനം (1)- ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) പറയുന്നു.
"മൌലിദിനൊരടിസ്ഥാനം ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയിലും, മുസ് ലിമിലും ഉളള ഒരു ഹദീസാണത്. നബി (സ) മദീനയില്‍ ചെന്നപ്പോള്‍ ജൂതന്മാര്‍ മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കുന്നത് നബി(സ)യുടെ ശ്രദ്ധയില്‍പ്പെട്ടു. അതേപ്പററി അവരോടന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടിയിതാണ്. അല്ലാഹു ഫിര്‍ഔനിനെ മുക്കി നശിപ്പിക്കുകയും മൂസാ നബി(അ)യെ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണന്ന്.. അതിനാല്‍ ആ മഹത്തായ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിച്ച് ആ ദിവസം ഞങ്ങള്‍ വ്രതമനുഷ്ഠിക്കുന്നു.
ഒരു നിശ്ചിത ദിവസം അല്ലാഹുവില്‍ നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാമെന്നും, ഓരോ വര്‍ഷവും ആ ദിവസം മടങ്ങി വരുമ്പോള്‍ നന്ദി പ്രകടനം ആവര്‍ത്തിക്കാമെന്നും ഈ സംഭവത്തില്‍ നിന്ന് മനസ്സിലാക്കാം. സുജൂദ്, നോമ്പ്, ദാനധര്‍മ്മം, ഖുര്‍ആന്‍ പാരായണം തുടങ്ങി ആരാധനയുടെ വിവിധ ഇനങ്ങള്‍ കൊണ്ട് നന്ദി പ്രകടിപ്പിക്കാവുന്നതാണ്. ആ ദിവസത്തില്‍ (റബീ ഉല്‍ അവ്വല്‍ 12ല്‍) ലോകത്തിനനുഗ്രഹമായ പ്രവാചകര്‍ ജനിച്ചുവെന്ന അനുഗ്രഹത്തേക്കാള്‍ വലിയ എന്ത് അനുഗ്രഹമാണുളളത്.?! അതിനാല്‍ മുഹര്‍റം 10 ല്‍ മൂസാ നബി(അ)യുടെ സംഭവവുമായി യോജിക്കാന്‍ ആ ദിവസം തന്നെ (നബി(സ)യുടെ ജന്മ ദിനം) നന്ദി പ്രകടനം നടന്നേ മതിയാവൂ.. ഈ പരിഗണന നല്‍കാത്തവര്‍ റബീ ഉല്‍ അവ്വല്‍ മാസത്തില്‍ ഏതെങ്കിലുമൊരു ദിവസം മൌലീദ് സംഘടിപ്പിക്കുന്നു. ചുലര്‍ ഇതിനേക്കാള്‍ വിശാലത കാണിച്ച് വര്‍ഷത്തില്‍ ഒരു ദിവസം മൌലിദ് സംഘടിപ്പിക്കുന്നു. അതത്ര ശരിയാണെന്നു തോന്നുന്നില്ല. ഇതുവരെ പറഞ്ഞത് മൌലിദിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.
നാം നേരത്തേ പറഞ്ഞ ഖുര്‍ആന്‍ പാരായണം, അന്നദാനം, ദാനധര്‍മ്മം, നന്മ ചെയ്യാന്‍ പ്രോല്‍സാഹനം നല്‍കുന്ന, നബി (സ)യുടെ പ്രശംസാ ഗീതങ്ങള്‍, തുടങ്ങി അല്ലാഹുവിനുളള നന്ദി പ്രകടനമായി വിലയിരുത്താന്‍ പററുന്ന വിഷയങ്ങളാണ് നബിദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട പരിപാടികള്‍. ആ ദിവസത്തില്‍ സന്തോഷമുണ്ടെന്ന് കാണിക്കുന്ന അനുവദനീയമായ ഗാനങ്ങളും ആലപിക്കാവുന്നതാണ്. ഹറാമോ, കറാഹത്തോ, ഖിലാഫുല്‍ ഔലയോ ആയത് ഒഴിവാക്കണം". (അല്‍ഹാവീലില്‍ ഫതാവ 1/196)...
അടിസ്ഥാനം (2)- ഇമാം ജലാലുദ്ദീന്‍ സുയൂതി(റ) നബിദിനാഘോഷത്തിന് പ്രമാണമായി പറയുന്നത് ഈ ഹദീസാണ്. അദ്ദേഹം കുറിക്കുന്നു.
"ജന്മ ദിനാഘോഷത്തിന് മറെറാരടിസ്ഥാനം ഞാന്‍ കണ്ടെത്തിയിരിക്കുന്നു. അനസ് (റ)ല്‍ നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്ത ഹദീസാണത്. പ്രവാചക ലബ്ധിക്കു ശേഷം നബി(സ) തന്നെ തൊട്ട് അഖീഖ അറുക്കുകയുണ്ടായി. നബി(സ) ജനിച്ചതിന്റെ ഏഴാം നാള്‍ അബ്ദുല്‍ മുത്ത്വലിബ് നബി(സ)യുടെ അഖീഖ കര്‍മം നിര്‍വഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവര്‍ത്തിച്ചു ചെയ്യുന്ന ഒരു കര്‍മ്മമല്ല അഖീഖ. അതിനാല്‍ ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദി കാണിക്കുന്നതിന്റെ ഭാഗമായും തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി (സ) അറുത്തു കൊടുത്തതെന്ന് മനസ്സിലാക്കാം. അതേ ലക്ഷ്യത്തിനായി നബി(സ) തന്റെ മേല്‍ സ്വലാത്തും ചൊല്ലിയിരുന്നു. ആകയാല്‍ സമ്മേളിച്ചും, അന്നദാനം നടത്തിയും മററു ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ്." (അല്‍ഹാവീലില്‍ഫതാവാ-1/196)
ഫാകിയാനി(റ)യുടെ വാദം രണ്ട്:-
മതത്തില്‍ അനുധാവനം ചെയ്യാവുന്നവരും പൂര്‍വികരുടെ കാലടികള്‍ പിന്തുടര്‍ന്ന് വരുന്നവരുമായ ഒരു പണ്ഡിതനും അത് ചെയ്തതായി (നബിദിനം ആഘോഷിച്ചതായി) ഉദ്ധരിക്കപ്പെടുന്നുമില്ല.. പ്രത്യുത അത് ബിദ്അത്താണ്.. അസത്യത്തിന്റെ വക്താക്കളും ശരീരേച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും പുതുതായി നിര്‍മിച്ചുണ്ടായതാണത്. ശാപ്പാട്ട് രാമന്‍മാരാണ് അത് കൊണ്ടു നടക്കുന്നത്..
ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം:-
അതിവിപുലമായി മൌലിദ് പരിപാടി ആദ്യം സംഘടിപ്പിച്ചത് പണ്ഡിതനും നീതിമാനുമായ ഒരു ഭരണാധികാരിയാണെന്ന് നാം നേരത്തേ പറഞ്ഞു പോയി. അല്ലാഹുവിന്റെ സാമീപ്യം ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹം അത് സംഘടിപ്പിച്ചിരുന്നത്. പ്രസ്തുത മൌലിദ് പരിപാടിയില്‍ പണ്ഡിതന്മാരും സ്വാലിഹീങ്ങളും സംബന്ധിച്ചിരുന്നു. അവരാരും തന്നെ അതിനെ വിമര്‍ശിച്ചിട്ടില്ല. ഇബ്നു ദിഹ്’യ(റ) അത് തൃപ്തിപ്പെടുകയും മൌലിദ് പരിപാടിയുടെ പേരില്‍ രാജാവിന് ഒരു മൌലിദ് ഗ്രന്ഥം തന്നെ രചിച്ചു കൊടുക്കുകയുമുണ്ടായി. അപ്പോള്‍ മത നിഷ്ഠയുളള പണ്ഡിതന്മാര്‍ അത് അംഗീകരിക്കുകയും അത് ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ.. അതിനെ അവരാരും തന്നെ വിമര്‍ശിച്ചിട്ടില്ല..
ഫാകിഹാനി (റ)യുടെ വാദം 3:-
മൌലിദ് പരിപാടിയെ 5 മത നിയമങ്ങളുമായി തട്ടിച്ചു നോക്കി നാമിങ്ങനെ പറയും. ഒന്നുകില്‍ അത് വാജിബോ അല്ലെങ്കില്‍ സുന്നത്തോ അല്ലെങ്കില്‍ മുബാഹോ, അല്ലെങ്കില്‍ കറാഹത്തോ അല്ലെങ്കില്‍ ഹറാമോ ആകണം. അത് വാജിബല്ലെന്ന കാര്യം മുസ്ലിംകളുടെ ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നാല്‍ അത് സുന്നത്തുമല്ല. കാരണം ഉപേക്ഷിക്കുന്നതിന്റെ മേല്‍ ആക്ഷേപിക്കാതെ മതം തേടുന്ന കാര്യമാണ് സുന്നത്ത്. എന്റെ അറിവനുസരിച്ച് ഇതിന് മതം അനുവാദം നല്കുകയോ സ്വഹാബത്തോ താബിഉകളോ മത നിഷ്ഠയുളള പണ്ഡിതന്മാരോ അത് ചെയ്തിട്ടുമില്ല.
ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം:-
മൌലിദാഘോഷം സുന്നത്താകാനും തരമില്ല, കാരണം മതം തേടിയ കാര്യമാണ് സുന്നത്ത് എന്ന ഫാകിഹാനി (റ)യുടെ പരാമര്‍ശത്തോട് ഇങ്ങനെ പ്രതികരിക്കാം. സുന്നത്തായ കാര്യത്തെ തേടുന്നത് ചിലപ്പോള്‍ വ്യക്തമായ പരാമര്‍ശത്തിലൂടെയും ചിലപ്പോള്‍ ഖിയാസിലൂടെയും ആവാം. മൌലിദാഘോഷത്തില്‍ വ്യക്തമായ പരാമര്‍ശത്തിലൂടെ തേട്ടം വന്നിട്ടില്ലെങ്കിലും ഇനിപ്പറയാന്‍ പോകുന്ന രണ്ട് അടിസ്ഥാനങ്ങളുടെ മേല്‍ ഇതിനെ താരതമ്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തേട്ടമുണ്ട്. (മൌലിദാഘോഷത്തിന്റെ പ്രമാണം ഖിയാസാണെന്നര്‍ത്ഥം.)
ഫാകിഹാനി (റ)യുടെ വാദം നാല്:-
അത് മുബാഹാകാനും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന് മുസ്ലിംകള്‍ ഏകോപിച്ച കാര്യമാണ്. അതിനാല്‍ അത് കറാഹത്തോ, ഹറാമോ ആകാനേ തരമുളളൂ.. ഇത്തരുണത്തില്‍ രണ്ടായി വിഭജിച്ചു വേണം അതേക്കുറിച്ച് സംസാരിക്കാന്‍..
(1)ഒരാള്‍ തന്റെ സ്വത്തെടുത്ത് തന്റെ കുടുംബത്തിനും കൂട്ടുകാര്‍ക്കും ബന്ധു മിത്രാദികള്‍ക്കും വേണ്ടി മൌലിദാഘോഷം സംഘടിപ്പിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ യാതൊന്നും ആ സമ്മേളനത്തില്‍ അവര്‍ ചെയ്യുന്നില്ല. അതിന്റെ ഭാഗമായി യാതൊരു കുററവും അവര്‍ പ്രവര്‍ത്തിക്കുന്നുമില്ല. കറാഹത്തായ ബിദ്അത്താണെന്നും മോശമാണെന്നും നാം പറഞ്ഞത് ഇതിനെക്കുറിച്ചാണ്.
ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം----
"അത് മുബാഹാകാനും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന് മുസ്ലിംകള്‍ ഏകോപിച്ച കാര്യമാണ്" എന്ന അദ്ദേഹത്തിന്റെ സംസാരം അംഗീകരിക്കാന്‍ കഴിയില്ല. കാരണം ബിദ്അത്ത് ഹറാമിലും കറാഹത്തിലും പരിമിതമല്ല. മറിച്ച് മുബാഹായും സുന്നത്തായും വാജിബായുമൊക്കെ അത് വരാം. തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത് എന്ന ഗ്രന്ഥത്തില്‍ ഇമാം നവവി (റ) പറയുന്നു. നബി (സ)യുടെ കാലത്ത് അറിയപ്പെടാത്ത ഒരു കാര്യം പുതുതായി ഉണ്ടാക്കലാണ് ബിദ്അത്ത്. അത് നല്ലതായും മോശമായതായും വരും. അല്‍ കവാഇദ് എന്ന ഗ്രന്ഥത്തില്‍ ശൈഖ് ഇസ്സിദ്ദീനിബ്നു അബ്ദിസ്സലാം (റ) പറയുന്നു. ബിദ്അത്ത് വാജിബ്, ഹറാമ്, കറാഹത്ത്, സുന്നത്ത്, മുബാഹ് എന്നിങ്ങനെ അഞ്ചായി ഓഹരിയാകും. ഒരു ബിദ്അത്ത് അഞ്ചില്‍ ഏതില്‍ പെട്ടതാണെന്ന് അറിയാനുളള മാര്‍ഗം ശരീഅത്തിന്റെ പൊതു തത്വങ്ങളുമായി അതിനെ തട്ടിച്ചു നോക്കലാണ്. നിര്‍ബന്ധമാകാനുളള നിയമങ്ങളില്‍ പെടുന്നുവെങ്കില്‍ അത് നിര്‍ബന്ധവും ഹറാമിന്റെ നിയമങ്ങളില്‍ ഉള്‍പ്പെടുന്നുവെങ്കില്‍ അത് ഹറാമും, സുന്നത്താകാനുളള നിയമങ്ങളില്‍ പെടുന്നുവെങ്കില്‍ അത് സുന്നത്തും, കറാഹത്തിന്റെ നിയമങ്ങളില്‍ അത് കടന്നു വരുന്നുവെങ്കില്‍ അത് കറാഹത്തും മുബാഹിന്റെ നിയമങ്ങളില്‍ കടന്നു വരുന്നതാണെങ്കില്‍ അത് മുബാഹും ആണെന്ന് മനസ്സിലാക്കാം. ഇവയില്‍ ഓരോന്നിനും അദ്ദേഹം ഉദാഹരണങ്ങളും വിശദീകരിക്കുന്നുണ്ട്. സുന്നത്തായ ബിദ്അത്തിന് പല ഉദാഹരണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം മദ്രസകളും അതിര്‍ത്തിയിലെ സൈന്യ സങ്കേതങ്ങളും നിര്‍മ്മിക്കുന്നതും തറാവീഹ് നമസ്കാരവും തസ്വവ്വുഫിന്റെ അഗാധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച് വാദ പ്രതിവാദങ്ങള്‍ സംഘടിപ്പിക്കുന്നതും അതിന്റെ ഉദാഹരണങ്ങളായി വിശദീകരിച്ചിട്ടുണ്ട്.
ശേഷം ഇമാം സുയൂത്വി (റ) തുടരുന്നു.
"മനാഖിബുശ്ശാഫിഈ" എന്ന ഗ്രന്ഥത്തില്‍ ഇമാം ശാഫിഈ (റ)യെ ഉദ്ധരിച്ച് ഇമാം ബൈഹഖി (റ) രേഖപ്പെടുത്തുന്നു. "പുതുതായുണ്ടായ കാര്യങ്ങള്‍ രണ്ടിനമാണ്. ഒന്ന്- ഖുര്‍ആനിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പുതുതായി ഉണ്ടാക്കപ്പെട്ടത്. ഈ ബിദ്അത്ത് പിഴച്ചതാണ്. രണ്ട്- മേല്‍ പറയപ്പെട്ട ഒന്നിനോടും എതിരല്ലാത്ത നിലയില്‍ പുതുതായി ഉണ്ടാക്കപ്പെട്ട നല്ല കാര്യങ്ങള്‍. ഇത് ആക്ഷേപാര്‍ഹമായ ബിദ്അത്തല്ല. റമളാനിലെ തറാവീഹിനെ കുറിച്ച് ഇത് നല്ല ബിദ്അത്താണെന്ന് ഉമര്‍(റ) പ്രസ്താവിച്ചുവല്ലോ. അത് മുമ്പുണ്ടായിരുന്നില്ലെന്നാണ് ഉമര്‍(റ) ഉദ്ദേശിക്കുന്നത്. അത് ഉണ്ടായപ്പോള്‍ മേല്‍ പറഞ്ഞ ഒരു പ്രമാണത്തോടും വിയോജിക്കല്‍ അതിലില്ല താനും"... ഇതുവരെയുളളത് ഇമാം ശാഫിഈ (റ)യുടെ സംസാരമാണ്.
"അപ്പോള്‍ അത് മുബാഹാകാനും തരമില്ല" എന്നു തുടങ്ങുന്ന ശൈഖ് ഫാകിയാനി(റ)യുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായി. കാരണം മൌലിദാഘോഷം ഖുര്‍ആനിനോടോ, സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരല്ല. അതിനാല്‍ ഇമാം ശാഫിഈ (റ)യുടെ പ്രസ്താവനയില്‍ പറഞ്ഞതു പോലെ അത് ആക്ഷേപിക്കപ്പെടുന്ന ബിദ്അത്തല്ല. മറിച്ച് ആദ്യ കാലത്ത് അറിയപ്പെട്ടിട്ടില്ലാത്ത നല്ല കാര്യത്തില്‍ പെട്ടതാണത്. കാരണം തെററ് കുററങ്ങളില്‍ നിന്നെല്ലാം മുക്തമായ അന്നദാനം നല്ല കാര്യമാണല്ലോ.. അതിനാല്‍ ഇബ്നു അബ്ദിസ്സലാമി(റ)ന്റെ പ്രസ്താവനയില്‍ പറഞ്ഞതു പോലെ സുന്നത്തായ ബിദ്അത്തുകളില്‍ പെട്ടതായി വേണം അതിനെ കാണാന്‍.
ഫാകിഹാനി (റ) തുടരുന്നു.
(2) അക്രമം പ്രവേശിച്ച മൌലിദാഘോഷമാണ് രണ്ടാമത്തേത്. ഒരാള്‍ അതിനു വേണ്ടി പണം നല്കുന്നത് മനസംതൃപ്തിയോടെയല്ല. അക്രമത്തിന്റെ വേദന നിമിത്തം കൊടുക്കുന്നവന്റെ മനസ്സ് വേദനിക്കുന്നു. എങ്ങനെ കൊടുക്കാതിരിക്കുമെന്ന ലജ്ജ കാരണം തരുന്നത് സ്വീകരിക്കുന്നത് വാളു കൊണ്ട് പണം വാങ്ങുന്നതിനു തുല്യമാണെന്ന് പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. വിനോദായുധങ്ങളുപയോഗിച്ചുളള പാട്ടുകളും, യുവതികളുടെ സാന്നിദ്ധ്യവും പുരുഷന്മാര്‍ അംറദീങ്ങളുമായും നാശക്കാരികളായ സ്ത്രീകളുമായും ഒരുമിച്ചു കൂടലും കൂടിയുണ്ടായാല്‍ പറയാനുമില്ല. യുവതികള്‍ പുരുഷന്മാരുമായി കൂടിക്കലര്‍ന്നോ അവരിലേക്ക് വെളിവായോ എങ്ങനെയായാലും തെററു തന്നെ.. ആടിക്കുഴഞ്ഞും ചാഞ്ഞും ചരിഞ്ഞുമുളള നൃത്തങ്ങളും വിനോദത്തില്‍ മുഴുകലും ആഖിറം മറന്നു പോകലും കൂടി വരുമ്പോള്‍ പറയാനുമില്ല...
ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം---
രണ്ടാമതായി ഫാകിഹാനി പറഞ്ഞ കാര്യം ശരിയാണ്. എന്നാല്‍ മൌലിദാഘോഷത്തിലേക്ക് വന്നു ചേര്‍ന്ന നിഷിദ്ധമായ കാര്യങ്ങളുടെ പേരിലാണ് അത് നിഷിദ്ധമായത്. നബിദിനത്തില്‍ സന്തോഷ പ്രകടനം നടത്താനായി സമ്മേളിക്കുക എന്ന നിലയ്ക്കല്ല.. തന്നെയുമല്ല, ഇത്തരം കാര്യങ്ങള്‍ ജുമായ്ക്കു വേണ്ടി സമ്മേളിക്കുമ്പോള്‍ ഉണ്ടായാലും അവ മോശം തന്നെയാണ്. എന്നാല്‍ അതിന്റെ പേരില്‍ ജുമുഅയ്ക്കു വേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍ പററില്ലെന്ന കാര്യം വ്യക്തമാണല്ലോ. റമളാന്‍ മാസത്തില്‍ ജനങ്ങള്‍ തറാവീഹ് നമസ്കാരത്തിനു വേണ്ടി സമ്മേളിക്കുമ്പോള്‍ ഇവയില്‍ ചിലതുളളതായി നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അപ്പോള്‍ ഇത്തരം കാര്യങ്ങളുടെ പേരു പറഞ്ഞ് തറാവീഹിനു വേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍ പററുമോ..ഒരിക്കലും പററില്ല. അപ്പോള്‍ നമുക്ക് പറയാനുളളതിതാണ്. നബിദിനത്തില്‍ സന്തോഷ പ്രകടനം നടത്തുന്നതിനായി സമ്മേളിക്കുന്നത് സുന്നത്തും ആരാധനയുമാണ്. അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തെററായ കാര്യങ്ങള്‍ ആക്ഷേപാര്‍ഹവും തടയപ്പെടേണ്ടതുമാണ്...
ഫാകിഹാനി(റ)യുടെ വാദം അഞ്ച്----
നബി (സ) ജനിച്ച മാസമായ റബീ ഉല്‍ അവ്വലില്‍ തന്നെയാണല്ലോ നബി (സ) വഫാത്തായതും. അതിനാല്‍ ദുഖിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആ മാസത്തില്‍ സന്തോഷിക്കാന്‍ വക കാണുന്നില്ല..
ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം----
ഇതിനു പറയാനുളള മറുപടിയിതാണ്.. നബി(സ)യുടെ ജനനം നമുക്ക് വലിയ അനുഗ്രഹവും അവിടുത്തെ വഫാത്ത് നമുക്ക് വലിയ മുസീബത്തുമാണ്. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടനം നടത്താനും മുസീബത്ത് വരുമ്പോള്‍ ആത്മ സംയമനം പാലിക്കാനും ക്ഷമിക്കാനുമാണ് ഇസ്ലാമിക ശരീഅത്ത് നിര്‍ദേശിക്കുന്നത്. ഒരു കുഞ്ഞ് ജനിച്ചാല്‍ അതിന്റെ പേരില്‍ സന്തോഷിച്ചും നന്ദി പ്രകടിപ്പിച്ചും അഖീഖ അറുക്കാന്‍ ഇസ്ലാം നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം മരിക്കുമ്പോള്‍ അറവു നടത്താനോ മറേറാ ഇസ്ലാം നിര്‍ദേശിക്കുന്നില്ല. മറിച്ച് നിയാഹത്തും പൊറുതി കേട് കാണിക്കുന്നതും ഇസ്ലാം വിലക്കുകയാണ് ചെയ്തിരിക്കുന്നത്. അപ്പോള്‍ റബീ ഉല്‍ അവ്വല്‍ മാസത്തില്‍ നബി (സ)യുടെ ജന്മത്തില്‍ സന്തോഷിക്കലും അത് പ്രകടിപ്പിക്കലും നല്ല കാര്യമാണെന്നും നബി (സ)യുടെ വിയോഗത്തിന്റെ പേരില്‍ ദു:ഖാചരണം നടത്തുന്നത് ശരിയല്ലെന്നും ശരീഅത്തിന്റെ പൊതു നിയമങ്ങള്‍ അറിയിക്കുന്നു. ഹുസൈനി (റ)നെ വധിച്ച ദിവസം ദു:ഖാചരണമായി റാഫിളിയ്യത്ത് ആചരിക്കുന്നതിനെ ആക്ഷേപിച്ച് ഇബ്നു റജബ് (റ) "ലത്വാഇഫ്" എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറഞ്ഞതു കാണാം.. "അമ്പിയാക്കള്‍ക്ക് മുസീബത്തെത്തുകയും അവര്‍ മരണപ്പെടുകയും ചെയ്ത ദിവസത്തില്‍ പോലും ദു:ഖാചരണം നടത്താന്‍ അല്ലാഹു കല്പിച്ചിട്ടില്ല. അപ്പോള്‍ അവരേക്കാള്‍ താഴെയുളളവരുടേത് ആചരിക്കുന്നത് എങ്ങനെ കല്പിക്കപ്പെടും.."(അല്‍ ഹാവീലില്‍ ഫത്താവാ 1/190 - 193)
ഇതാണ് ഫാകിഹാനിയില്‍ നിന്നും ഇമാം സുയൂത്തി ഉദ്ദരിച്ചതും അക്കമിട്ടു മറുപടി നല്‍കിയതിന്‍റെ പ്രസക്തഭാഗം... ഇവയൊക്കെ മൂടി വെച്ച് ഫാകിഹാനിയില്‍ നിന്നും ഉദ്ദരിക്കുന്നവര്‍ക്ക് അറിയില്ല, സത്യത്തില്‍ ഫാകിഹാനിയുടെ ഈ രിസാല ഇമാം സുയൂത്തിയുടെ ഗ്രന്ഥത്തിലൂടെ അല്ലാതെ ഈ ലോകത്തേക്ക് പ്രകാശിതമായിട്ടില്ല, ഇമാം സുയൂത്വി അത് മറച്ചു വച്ചിരുന്നെങ്കില്‍ ഇന്ന് ഇത് ഇവര്‍ക്ക് ലഭിക്കുമായിരുന്നില്ല. അദ്ദേഹം നീതിയോടെ അതിനെ സമീപിച്ചപ്പോള്‍ മഹാനോട് ഇവര്‍കാട്ടുന്നത് അനീതിയാണെന്ന് പറയേണ്ടല്ലോ...
ശേഷം സച്ചരിതരായ ഒരുപാട് ഇമാമീങ്ങലില്‍നിന്നും അദ്ദേഹം ഉദ്ദരിക്കുന്നുണ്ട്.
അല്‍ ഹാവിയില്‍ നിന്നും വിമര്‍ശകര്‍ അടുത്തതായി ഉദ്ദരിക്കുന്നത് ഇബ്നു ഹജര്‍ അസ്കലാനി അത് ബിദ്’അത്തെന്നു ആക്ഷേപിച്ചുകൊണ്ട് എഴുതി എന്നപോലെ ഒരു ഉദ്ദരണി നല്‍കാറുണ്ട് അതിന്‍റെ സത്യാവസ്ത ഇവിടെ നല്‍കുന്നു!
ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു : അടിസ്ഥാനപരമായി നബി ദിന ആഘോഷം ബിദ്അത്താണ് (അൽ ഹാവി ഫത്താവ 1 /196 )
സത്യത്തില്‍ സഹീഹൈനിയില്‍നിന്നും തനിക്ക് നബിദിനത്തിന് രേഖ ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞ ഇമാം ഇബ്നു ഹജറുല്‍ അസ്കലാനിയുടെ പേരില്‍ ഇവര്‍ ചെയ്യുന്ന മറ്റൊരു വഞ്ചനയുടെ കഥയാണ്‌ ഇവിടെ പൊളിയുന്നത്.
അവിടെ (كَانَ بِدْعَةً حَسَنَةً) അത് നല്ല ബിദ്അത്താണ് എന്ന അദ്ദേഹത്തിന്‍റെ പരാമര്‍ശത്തെ മൂടിവേച്ചാണ് ഇവര്‍ മഹാനവരുടെ പേരില്‍ ആരോപണം ഉന്നയിക്കുന്നത്.
മാത്രമല്ല, ഇമാം ബുഖാരി (റ) സ്വഹീഹില്‍ രേഖപ്പെടുത്തുന്നു.
"അബൂലഹബിന്റെ അടിമയാണ് സുവൈബത്ത്. അബൂലഹബ് അവരെ മോചിപ്പിച്ചിരുന്നു. തുടര്‍ന്ന് നബി(സ)ക്ക അവര്‍ മുല കൊടുത്തു. അങ്ങനെ അബൂലഹബ് മരണപ്പെട്ടപ്പോള്‍ അയാളുടെ ബന്ധുക്കളില്‍പ്പെട്ട ഒരാള്‍ക്ക് വളരെ മോശപ്പെട്ട അവസ്ഥയില്‍ അയാളെ കാണിക്കപ്പെട്ടു. നിന്റെ അവസ്ഥയെന്താണെന്ന ചോദ്യത്തിന് അയാള്‍ നല്‍കിയ മറുപടി ഇപ്രകാരമാണ്. "നിങ്ങള്‍ക്കു ശേഷം ഒരു റാഹത്തും എനിക്കു ലഭിച്ചിട്ടില്ല. എന്നാല്‍ സുവൈബത്തിനെ ഞാന്‍ മോചിപ്പിച്ചതിന്റെ പേരില്‍ ഇതില്‍ നിന്ന് (തളള വിരലിനിടയില്‍ നിന്ന്) എനിക്ക് കുടിപ്പിക്കപ്പെടുന്നു." (ബുഖാരി 4711)
ഇബ്നു ഹജര്‍ അസ്ഖലാനി (റ) എഴുതുന്നു.
സുഹൈലി (റ) പറയുന്നു."അബ്ബാസ്(റ) പറയുന്നു. അബൂലഹബ് മരണപ്പെട്ടപ്പോള്‍ ഒരു വര്‍ഷത്തിനു ശേഷം വളരെ മോശമായ അവസ്ഥയില്‍ ഞാനദ്ദേഹത്തെ സ്വപ്നത്തില്‍ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്കു ശേഷം ഒരു റാഹത്തും എനിക്കു ലഭിച്ചിട്ടില്ല. എന്നാല്‍ എല്ലാ തിങ്കളാഴ്ചയും എനിക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കുന്നു. സുഹൈലി (റ) പറയുന്നു. അതിനു കാരണം നബി(സ) ജനിച്ചത് തിങ്കളാഴ്ചയാണ്. സുവൈബത്തായിരുന്നു നബി(സ)യുടെ ജനനം കൊണ്ട് അബൂലഹബിന് സന്തോഷ വാര്‍ത്ത അറിയിച്ചത്. അതു നിമിത്തം അബൂലഹബ് അവരെ മോചിപ്പിച്ചു. (ഫത്ഹുല്‍ ബാരി 14/344)
ഹാഫിള് ശംസുദ്ദീന്‍ ബിന്‍ നസ്റുദ്ദീന്‍ ദിമിശ്ഖി(റ) "മൌരിദുസ്വാവീ ഫീ മൌലിദില്‍ ഹാദീ" എന്ന ഗ്രന്ഥത്തില്‍ പറയുന്നു.
"ശാശ്വതമായി നരകാവകാശിയാണെന്നും, നശിച്ചു പോകട്ടെ എന്ന് ഖുര്‍ആന്‍ ആക്ഷേപിക്കുകയും ചെയ്ത കാഫിറാണല്ലോ അബൂലഹബ്. അവനു പോലും നബി(സ)യെ കൊണ്ട് സന്തോഷിച്ചതിന്റെ പേരില്‍ എല്ലാ തിങ്കളാഴ്ചകളിലും ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. അപ്പോള്‍ ജീവിതകാലം മുഴുവനും നബി(സ)യെ കൊണ്ട് സന്തോഷിക്കുകയും തൌഹീദ് സ്വീകരിച്ചവനായി മരണപ്പെടുകയും ചെയ്യുന്ന അടിമയെപ്പററി എന്താണ് വിചാരിക്കേണ്ടത്??" (അല്‍ഹാവിലില്‍ ഫതാവാ 2/189)..
എത്രമാത്രം അനീതിയാണ് ഇവര്‍ ചെയ്യുന്നതെന്ന് ഇവരുടെ നേതാക്കളെ അപ്പടി വിശ്വസിച്ചു ഇവര്‍ക്ക് അറിയുന്നില്ല.!!
ഇതുകൊണ്ടും തീരുന്നില്ല, നബിദിനത്തിനെതിരെ എന്തുണ്ട് തെളിവാക്കാന്‍ എന്നാ ഇവരുടെ അന്വേഷണം എത്തുന്നത് അടുത്തത്‌ ഇമാം ബകരി എന്നു പ്രസിദ്ദനായ അബൂബക്കെര്‍ ഇബ്നു മുഹമ്മദ്‌ ശത്വാ അദ്ദമിയാതി (റ) യുടെ ഇയാനത്തു ത്വാലിബ്‌ എന്ന ഗ്രന്തത്തിലാണ്!!!
ഇവിടെ നല്‍കിയതും വ്യാപകമായി പ്രചരിപ്പിക്കുന്നതുമായ അടുത്ത ഉദ്ദരണി കാണുക :
അയ്മെന്‍ നല്‍കിയതില്‍ നിന്നും....
ഇമാം സഖാവി (റ) പറയുന്നു : ഈ മൗലിദ് കഴിക്കുന്ന ഏർപ്പാട് ഹിജ്റ 3 നൂറ്റാണ്ടുകൾക്കു ശേഷം പുതുതായി ഉണ്ടായതാണ് .
ഇആനത്തുതാലിബീൻ (3/348)
ഇതും സുയൂത്വി ഇമാമിനോട് ചെയ്തതിന്‍റെ മറ്റൊരു പതിപ്പാണ്‌. അദ്ദീഹത്തെ പോലെ നബിദിനം കഴിക്കാം എന്ന് ഒരുപാട് മുങ്കഴിഞ്ഞ ഇമാമുകളെ ഉദ്ദരിച്ച്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഇമാം ബകരിയുടെ ഇയാനത്തില്‍ നിന്നും അടര്‍ത്തിമാറ്റിയ ഒരു ഉദ്ദരണി മാത്രമാണ് മുകളില്‍ പറയപ്പെട്ടത്.
എന്നാല്‍ ഇമ്മാം ബകരി (റ) ഇമാം സഖാവി (റ) യില്‍നിന്നും ഉദ്ദരിച്ചതാണ് പ്രസ്തുത പരാമര്‍ശം, നാം മുന്പ് ഇമാം ഇബ്നു ഹജര്‍ അസ്കലാനി (റ) യില്‍ നിന്നും വിവരിക്കപ്പെട്ട പോലെ ആദ്യ മൂന്നു നൂറ്റാണ്ടില്‍ ഇന്നത്തെ രീതിയിലുള്ള മൌലൂദ് ശൈലി ഉണ്ടായിരുന്നില്ല മറിച്ച് അത് മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇത്തരുണത്തില്‍ വ്യാപകമായതെന്നാണ് അദ്ദേഹം വിവരിക്കുന്നത്.
ഇമാം സഖാവി പറയുന്നു:
ഇന്നുകാണുന്ന മൌലീദാഘോഷം ആദ്യ മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം വന്നതാണ്, പിന്നീട് പ്രസ്തുത മൌലൂദ് മുസ്‌ലിം ലോകത്ത് തുടര്‍ന്നുപോകുന്നു, വിവിദ രാജ്യങ്ങളിലും വന്‍കിട പട്ടണങ്ങളിലും മൌലീദ് കൊണ്ട് പ്രസിദ്ദപ്പെട്ടു, അവര്‍ ആ രാത്രികളില്‍ പ്രത്യേകം സദഖകല്‍ നല്‍കുകയും പുണ്യ പ്രവാചകരുടെ ഉന്നതമായ മൌലൂദു പാരായനങ്ങള്‍ സംഘടിപ്പിക്കുകയുംചെയ്തു. അതിന്‍റെ എലാ ശ്രേഷ്ഠതകളും അവരിലുടനീളം പ്രകടമാവുകയും ചെയ്തു. (ഇയാനത് ത്വാലിബീന്‍ - 3/414 )
ഇയാനത്തില്‍ ഇവര്‍ക്ക് ഇത് മാത്രമേ കാണൂ... അതില്‍ത്തന്നെ ഇമാം ബകരി (റ) പലരില്‍നിന്നും മൌലൂദിന്റെ പൂര്‍വകാല മാതൃകകള്‍ വിവരിക്കുന്നുമുണ്ട്.
ഇമാം ഹല്ബി യില്‍നിന്നും ഉദ്ദരിക്കുന്നു: ഇമാം സുബ്കി (റ) അക്കാലത്തെ പ്രകല്പരായ അനേകായിരം പണ്ഡിതര്‍ അദ്ദേഹത്തിന്‍റെ കീഴില്‍ ഒരുമിച്ചു കൂടുകയും പ്രവാചകരുടെ മദ്ഹുകള്‍ പാടി പറയുകയും സ്വലാത്തുകള്‍ കൂട്ടമായി നിന്നുകൊണ്ട് ചെല്ലുകയും ചെയ്യാറുണ്ടായിരുന്നു, ഈ മൌലൂദ് പരിപാടിയില്‍ ആബാലവൃദ്ധം ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ശേഷം അദ്ദേഹം പറയുന്നു: അപ്രകാരം അദ്ദേഹം ചെയ്തതുപോലെ ചെയ്യല്‍ വളരെ നല്ലൊരുകാര്യമാണ്. (ഇയാനത് ത്വാലിബീന്‍ - 3/414 )
ഇമാം നവവി (റ) ന്റെ ശൈഖായ ഇമാം അബു ശാമ (റ) പറയുന്നു: നമ്മുടെ ഈ കാലത്ത് കാണുന്ന ഏറ്റവും നല്ല പ്രവര്‍ത്തനം എല്ലാ വര്‍ഷങ്ങളിലും പ്രവാചകരുടെ ജന്മദിനത്തില്‍ സംഘടിപ്പിക്കാറുള്ള ദാന ധര്‍മങ്ങളും സന്തോഷ- അലങ്കാരപ്രകടനങ്ങളും സാധുക്കള്‍ക്ക് നന്മ ചെയ്യുക എന്നതില്‍ ഉപരി അത് നബി(സ) യോടുള്ള സ്നേഹ പ്രകടനവും അവിടെത്തോടുള്ള അവരുടെ മനസ്സില്‍ ഉള്ള ആദരവുമാണ്. മാത്രമല്ല, ലോകാനുഗ്രഹിയായ റസൂല്‍ (സ) യെ നമ്മിലേക്ക് അയച്ചതിനു അല്ലാഹുവിനോട് ചെയ്യുന്ന നന്ദിയുമാണ്. (ഇയാനത് ത്വാലിബീന്‍ - 3/414 )
ഹാഫിള് ശംസുദ്ദീന്‍ ബിന്‍ നസ്റുദ്ദീന്‍ ദിമിശ്ഖി(റ)പറയുന്നു: "ശാശ്വതമായി നരകാവകാശിയാണെന്നും, നശിച്ചു പോകട്ടെ എന്ന് ഖുര്‍ആന്‍ ആക്ഷേപിക്കുകയും ചെയ്ത കാഫിറാണല്ലോ അബൂലഹബ്. അവനു പോലും നബി(സ)യെ കൊണ്ട് സന്തോഷിച്ചതിന്റെ പേരില്‍ എല്ലാ തിങ്കളാഴ്ചകളിലും ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. അപ്പോള്‍ ജീവിതകാലം മുഴുവനും നബി(സ)യെ കൊണ്ട് സന്തോഷിക്കുകയും തൌഹീദ് സ്വീകരിച്ചവനായി മരണപ്പെടുകയും ചെയ്യുന്ന അടിമയെപ്പററി എന്താണ് വിചാരിക്കേണ്ടത്! (ഇയാനത് ത്വാലിബീന്‍ - 3/414-അല്‍ഹാവിലില്‍ ഫതാവാ 2/189 )
ഹസനുല്‍ ബസ്വരീ (റ) പറയുന്നു: ഹുഹ്ദ് പര്‍വതസമാനമായി എനിക്ക് സ്വര്‍ണ്ണം ഉണ്ടായിരുന്നെങ്കില്‍ അത് മുഴുവനും ഞാന്‍ റസൂല്‍ (റ) യുടെ മൌലൂദിന് വേണ്ടി ചിലവഴിക്കുമായിരുന്നു. (ഇയാനത് ത്വാലിബീന്‍ -3/414 )
ജുനൈദുല്‍ ബഗ്ദാദി (റ) പറയുന്നു: ആരെങ്കിലും റസൂല്‍ (സ) യുടെ മൌലൂദില്‍ പങ്കെടുക്കുകയും ബഹുമാനിക്കുകയും അതിനു വിലകല്പ്പിക്കുകയും ചെയ്‌താല്‍ അവന്‍ വിശ്വാസം കൊണ്ട് വിജയംകണ്ടു. (ഇയാനത് ത്വാലിബീന്‍ - 3/414 )
ശേഷം മഹറൂഫ് ഇബ്നു ഫിറൂസ് അല്‍ കര്‍ഖീ (റ) , ഇമാം യാഫിഈ അല്‍ യമാനി (റ), ഇമാം സരീ അസ്സഖാത്വീ (റ), അമീറുല്‍ മു’അമിനീന്‍ ഹാറൂന്‍ റഷീദ് (റ) തുടങ്ങിയ പല പ്രസിദ്ധരായ മുന്‍കാല സൂരികളില്‍ നുന്നും അദ്ദേഹം നബിദിനം ആഘോഷിച്ചതും അതിനെ വര്‍ന്നിച്ചതും അവിടെ ഈ രണ്ടു പേജുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പക്ഷെ അതൊന്നും ഈ ആരോപണം നടത്തുന്നവര്‍ കാണാറില്ല!
ഇനി ഇവര്‍ക്ക് നബിദിനം ഹിജ്ര മുന്നൂറിനു ശേഷമാണ് എന്ന് സ്ഥാപിക്കാന്‍ (അതാരും നിഷേദിചിട്ടില്ല എന്നത് മറ്റൊരു വസ്തുത !) ഇവര്‍ ഉദ്ദരിക്കുന്ന അല്‍ മവാഹിബുല്‍ ജലിയ്യ എന്ന തഴവ മുസ്‌ലിയാരുടെ കവിതാസമാഹാരത്തിലെ കട്ടുമുറിച്ച ചില വരികള്‍:
നബിദിനം മുൻപ് പതിവില്ലാത്തത . അത് ഹിജറ മുന്നൂറിന് ശേഷം വന്നതാ (അൽ മാവാഹിബുൽ ജലിയ്യ 3/50)
 അദ്ദേഹത്തിന്‍റെ കവിത ഇവിടെ നല്‍കുന്നു: -
മൌലൂദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ
അത് ഹിജ്റ 300 ന് ശേഷം വന്നതാ
നബിക്കുളള മൌലൂദ് വീട്ടിലും ഓതേണ്ടതാ
അതിനാല്‍ മുസീബത്തൊക്കെയും നീങ്ങുന്നതാ
കണ്ണേറ് ഹസദ് ഇവയൊക്കെയും നീങ്ങുന്നതാ
ദാരിദ്ര്യവും നീങ്ങുവാനുതകുന്നതാ
മലിക്കുല്‍ മുളഫ്ഫര്‍ ധീരനായൊരു രാജനാ
ഇര്‍ബല്‍ ഭരിച്ചവരാണ് വന്‍ ധര്‍മ്മിഷ്ടനാ
മൌലൂദ് കഴിക്കാന്‍ ഏറ്റവും ഉത്സാഹമാ
മാസം റബീഉല്‍ അവ്വഃല്‍ എന്താഘോഷമാ
മൌലൂദ് കഴിക്കുനന്ന് ആടയ്യായിരം
പൊരിക്കുന്നതാണേ കോഴിയും പതിനായിരം
കൂടാതെ ഒരുലക്ഷത്തി മുപ്പതിനായിരം
പാത്രങ്ങളില്‍ ഹല്‍വായുമുണ്ടോരോതരം
ഇതിലെ വരികളില്‍ പറയുന്നത് ഇമാം ഇബ്നു കസീര്‍ തന്‍റെ അല്‍ ബിദായത്തിലും സുയൂത്തി ഇമാം തന്‍റെ ഹാവിയിലോക്കെ ഉദ്ദരിച്ച കാര്യങ്ങള്‍ തന്നെയാണ്, പുതുതായി ഒന്നും ഇല്ല.
ഇവിടെ പ്രസക്തമായ ഒരു കാര്യം ഏതായാലും എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ് നബിദിനാഘോഷം ഹിജ്ര മുന്നൂറിനു ശേഷമാണ് വിപുലമായി ആഘോഷിക്കാന്‍ തുടങ്ങിയത് എന്ന്, അത് നിരവധി ഇമാമുകള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ രെഘപ്പെടുത്തീട്ടുമുണ്ട്, എന്നാല്‍ അന്ന് തൊട്ടു ഇന്ന് വരെ അത് നിലനില്‍ക്കുന്നുമുണ്ട്. ഈ കാലങ്ങളില്‍ അതിനെ അനുകൂല്ച്ചു സംസാരിച്ച ഇമാമീങ്ങള്‍ ഒരുപാട് നാം കണ്ടു ഇനിയും ദാരാളം ഉണ്ട്താനും. എന്നാല്‍ ആയിരംത്തോളം വര്‍ഷം പഴക്കമേറിയ ഈ അചാരത്തിനെതിരില്‍ ഇമാമീങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല, ഇക്കാലങ്ങളിലോക്കെയും അവര്‍ ഈ ഒരു നാബിദിനത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്ന് പറയാന്‍ വയ്യ. “സലഫീ പണ്ഡിതന്‍മാര്‍” എന്ന് ഇവര്‍ പ്രത്യേകം പേര് ഇട്ടു വിളിക്കുന്ന ശൈകുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയോ ഇബ്നുല്‍ കയ്യിം (റ) യോ മറ്റു പഴയകാല മുജാഹിദു അങ്ങീകരിക്കുന്ന ഒരറ്റ ഇമാമും ഇതിനെതിരെ പറഞ്ഞിട്ടില്ല, എന്നാല്‍ ഇവരില്‍ പലരും ഇതിനെ അനുകൂലിക്കുകയാണ് ചെയ്തത്...
ഇബ്നു തമിയ്യ തന്‍റെ “ഇക്തിലാഉ സ്വിറാത്തല്‍ മുസ്തകീം” മില്‍ പറഞ്ഞതിനെ ഇമാം ശങ്കത്തി (റ) എടുത്ത് ഉദ്ദരിക്കുന്നത് കാണുക:-
{ ـ قول شيخ الإسلام في " اقتضاء الصراط المستقيم" في بحث المولد: فتعظيم المولد واتخاذه موسماً قد يفعله بعض الناس ويكون له فيه أجر عظيم لحسن قصده وتعظيمه لرسول الله صلى الله عليه وسلم أو كما قدمت أنه يستحسن من بعض الناس ما يستقبح من المؤمن المسدد.}
ചില ആളുകള്‍ ചെയ്യുന്നത് പോലെയുള്ള നബി ദിനം ആഘോഷിക്കലും ആ ദിനത്തെ ആദരിക്കലും വലിയ പുന്ന്യമുള്ള കാര്യമാണ് എന്നാ ഈ വാചകങ്ങളെ ഇമാം ശങ്കത്വി (റ) വിശദീകരിച്ചുകൊണ്ട് പറയുന്നു:-
{ فكلام شيخ الإسلام ـ يقصد هذه العبارة ـ صريح في جواز عمل مولد النبي صلى الله عليه وسلم الخالي من منكرات تخالطه }
അപ്പോള്‍ ശൈകുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയുടെ ഈ വാക്കുകള്‍ മൌലീദ് ആഘോഷം അനുവദനീയം ആണെന്നതിനുള്ള വ്യക്തമാക്കുന്ന വാചകങ്ങള്‍ ആകുന്നു, എന്നാല്‍ അതില്‍ തെറ്റായ പ്രവര്‍ത്തികള്‍ കൂട്ടിക്കുഴക്കുകയുമരുത്...
എന്നാല്‍ സുയൂത്വി ഇമാം അക്കമിട്ടു മറുപടി പറഞ്ഞ ഇമാം ഫാകിഹാനിയുടെ ഒരു രിസാല അല്ലാതെ ഒരു ഇമാം അവരുട ഒരറ്റ കിതാബിലും ഒരു വാക്കുപോലും മൌലൂദിനെതിരെ പറഞ്ഞിട്ടില്ല എന്നത് എത്ര ശ്രദ്ദേയമാണ്...
അനുകൂലിച്ചു പറഞ്ഞവരുടെ നീണ്ട നിരതന്നെ ഉണ്ട് താനും...
നബിദിനാഘോഷം പുണ്യമാണെന്നും , ആഘോഷിക്കുകയും , ലോക മുസ്ലിംകളോട് ആഘോഷിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത ഹസ്വനുല്‍ ബസ്വരി (റ) , ജുനൈദുല്‍ ബാഗ്ദാദി(റ) , മഅറൂഫുല്‍ ഖര്‍ഖീ(റ) , ഇബ്നു ജുബൈര്‍ (റ) , അശൈഖ് സ്വലിഹ് ഉമറുല്‍ മല്ലാഅ(റ) , നൂറുദീന്‍ മഹ് മൂദ് സന്‍ കീ (റ) , ഫഖ്‌റുധീനുറാസീ(റ) , ഹാഫിള് അബുല്‍ ഖത്താബ് ബിന്‍ ദിഹ് യ (റ) . ഹാഫിള് അബ്ദുറഹ്മാന്‍ ഇബ്നുല്‍ ജൌസി (റ) , അബുല്‍ അബ്ബാസ്‌ അഹ്മദുല്‍ അസഫീ (റ) , അബുല്‍ ഖാസിം മുഹമ്മദ്‌ ബിന്‍ അഹ്മദുല്‍ അസഫീ (റ) , അശൈഖു സ്വലാഹുധീനു സ്സ്വിഫ്ദീ (റ) , അബ്ദുള്ളഹിബ്നു അസ്സ്വനീഅതല്‍ മിസ്‌ രീ (റ) , അല്‍ ഹാഫിള് ബിന്‍ നാസ്വിറുദ്ധീനു ദ്ധിമിശ്ഖീ (റ) , അല്‍ ഹാഫിള് ഇബ്നു കസീര്‍ , ജമാലുദ്ധീന്‍ സുയൂത്വി (റ) , അല്ലാമാ മുഹമ്മദ്‌ ബിന്‍ ഉമര്‍ അല്‍ ഹള്റമീ (റ) , ശൈഖുല്‍ ഇസ്ലാം ശിഹാബുദ്ധീന്‍ അഹ്മദ്‌ ബിന്‍ ഹജറില്‍ ഹൈതമി(റ) , അഹ്മദുബിന്‍ അഹ്മദുല്‍ ഖസ്തല്ലാനീ (റ) , മുല്ലാ അലിയ്യുല്‍ ഖാരീ (റ) , അബ്ദുറഊഫ് അല്‍ മുനാവീ (റ) , അല്ലാമാ ഖുത്ബുദ്ധീനുല്‍ ഹനഫീ (റ) ........................................ ഇവരൊക്കെ ബിദഇകള്‍ ആണോ ..?
ഇവര്‍ ഇവരുടെ ഗ്രന്ഥങ്ങളില്‍ ബിദ്അത്ത് പ്രച്ചരിപ്പിച്ചോ ...?
ഇത് എവിടെയും തീരില്ല... തല്‍കാലം നിര്‍ത്തുന്നു...
കടപ്പാട് : ഇത് എഴുതി തയ്യാറാക്കിയ വ്യക്തിയോട്

No comments:

Post a Comment