Wednesday 24 July 2019

സംശയവും മറുപടിയും - സമയം പ്രവേശിക്കൽ

 

ളുഹ്റിന്റെ സമയത്ത് ഒരാൾ ളുഹ്ർ നിസ്കരിച്ചു എന്നാൽ സമയമായതു അവൻ അറിഞ്ഞിട്ടില്ല അപ്പോൾ നിസ്കാരം സ്വഹീഹാകുമോ?

ഇല്ല, കാരണം, സമയം ആവൽ മാത്രമല്ല നിസ്കാരത്തിന്റെ ശർത്വ് പ്രത്യുത, സമയം ആവലും ആയെന്നു അറിയലുമാണ് (തുഹ്ഫ: 2/110) 

നിസ്കാരം അദാഉം ഖളാഉം തീരുമാനിക്കുന്നതെങ്ങനെ?

പൂർണമായ ഒരു റക്അത്ത് സമയത്തിനുള്ളിൽ  കിട്ടിയാൽ നിസ്കാരം അദാഉം ഒരു റക്അത്ത് കിട്ടിയിട്ടില്ലെങ്കിൽ നിസ്കാരം ഖളാഉമാണ് (ഇആനത്ത്: 1/118) രണ്ടാം സുജൂദിൽ നിന്നു തല ഉയർത്തലോടെയാണ് ഒരു റക്അത്ത് പൂർണമാവുക 

സമയം പ്രവേശിക്കാതെ ഖളാആകുന്ന നിസ്കാരമുണ്ടോ?

ഉണ്ട് ഫർളിന്റെ ശേഷമുള്ള റവാത്തിബ് നിസ്കാരമാണത് ഫർളു ഖളാആവലോടുകൂടി ശേഷമുള്ള റവാത്തിബും ഖളാആയി അതേസമയം റവാത്തിബിന്റെ സമയം പ്രവേശിച്ചിട്ടുമില്ല ഫർളു നിസ്കരിച്ചാലേ ശേഷമുള്ള റവാത്തിബിന്റെ സമയം പ്രവേശിക്കൂ (ഇആനത്ത്: 1/288) 

അന്റാർട്ടിക്ക, ഗ്രീസ് തുടങ്ങിയ ചില രാജ്യങ്ങളിൽ മൂന്നു മാസം പകലും അത്രതന്നെ രാത്രിയും സംഭവിക്കുന്നു ഇത്തരം നാടുകളിൽ നിസ്കാരത്തിനു എങ്ങനെ സമയം കണക്കാക്കും?

പ്രസ്തുത നാട്ടുകാർ നിസ്കാരം, നോമ്പ് എന്നിവയ്ക്ക് ഉദയാസ്തമയങ്ങൾ കൃത്യമായി നടക്കുന്ന അടുത്ത നാട്ടിലെ പകൽ സമയത്തിന്റെയും നിസ്കാരങ്ങളുടെയും അനുപാതം നോക്കി കണക്കുകൂട്ടണം (തുഹ്ഫ: 1/428 നോക്കുക) 

ഫജ്റുസ്വാദിഖും ഫജ്റുൽ കാദിബും തമ്മിലുള്ള അന്തരമെന്ത്?

രാത്രിയുടെ അവസാനത്തിൽ ആകാശ ചക്രവാളത്തിൽ വിലങ്ങനെ വീതിയിൽ പരക്കുന്ന പ്രകാശമാണ് ഫജ്റുസ്വാദിഖ്-സത്യമായ പ്രഭാതം ഉപരിഭാഗം അൽപം പ്രകാശത്തോടെ ചക്രവാളത്തിൽ നീളത്തിൽ പ്രത്യക്ഷപ്പെടുന്ന വെളിച്ചമാണ് ഫജ്റുൽ കാദിബ്- വ്യാജ പ്രഭാതം ഫജ്റുൽ കാദിബിനു ശേഷമാണ് ഫജ്റുസ്വാദിഖ് (തുഹ്ഫ: 1/425) 

മഗ്രിബ് എപ്പോൾ ഖളാ ആകും?

സൂര്യാസ്തമയം കഴിഞ്ഞ് മേഘത്തിലെ ചുവപ്പു മായും വരെയാണ് മഗ്രിബിന്റെ സമയം ഇതാണ് പ്രബലം ചുവപ്പ് മായലോടുകൂടി ഇശാഇന്റെ സമയമാകും മഗ്രിബിന്റെ സമയം ഏകദേശം 70-80 മിനുട്ട് നീണ്ടുനിൽക്കും (തുഹ്ഫ: 1/420-23 നോക്കുക) 

മഗ്രിബിന്റെ സമയം 'ഇരുപത് ' ദറജയാണെന്നു ശർവാനിൽ (1/423) കാണുന്നു മിനുട്ടനുസരിച്ച് അതിന്റെ കണക്ക് എത്ര?

ഒരു മണിക്കൂറും ഇരുപത് മിനുട്ടും വരുമെന്ന് പണ്ഡിതർ പ്രസ്താവിച്ചിട്ടുണ്ട് (ശർഹുൽ ബാകൂറ, പേജ്: 37) 

പെരുന്നാൾ നിസ്കാരം ഏറ്റവും നല്ലത് സൂര്യൻ ഉദിച്ചു ഒരു കുന്തത്തിന്റെ ഖദ്ർ ഉയർന്ന ശേഷമാണെന്നു കിതാബുകളിൽ കാണുന്നു ഇന്നത്തെ മിനുട്ട് പ്രകാരം അതിന്റെ സമയമെത്ര?

അഞ്ചു 'ദറജ'യാണ് ഉദ്ദേശ്യം ഒരു ദറജ നാലു മിനുട്ടാണ് അപ്പോൾ ഒരു കുന്തത്തിന്റെ ഖദ്ർ എന്നത് ഇരുപത് മിനുട്ടാണ് (ശർഹുൽ ബാകൂറ, പേജ്: 37) 

കലണ്ടറുകളിൽ കാണിച്ച നിസ്കാര സമയം കൃത്യമാണോ? അതോ മിനുട്ടുകൾ പിന്തിച്ചിട്ടുണ്ടോ?

സുന്നികൾ ഇറക്കുന്ന കലണ്ടറുകളിൽ സാധാരണ കൃത്യ സമയമാണ് കൊടുക്കാറുള്ളത് 



അലി അഷ്ക്കർ - 9526765555


No comments:

Post a Comment