Friday 5 July 2019

നഖം ക്ലോസെറ്റില്‍ കളയുന്നതിന്റെ വിധിയെന്താണ്..?

 

നഖം, മുടി തുടങ്ങി ശരീരത്തില്‍ നിന്നും വേര്‍പെടുന്ന വസ്തുക്കള്‍ കുഴിച്ച് മൂടല്‍ സുന്നത്താണ്. അത് ക്ലോസറ്റ് പോലോത്ത സ്ഥലങ്ങളില്‍ ഇടുന്നതിന് വിരോധമൊന്നും ശരീഅത്തിലില്ല...

എങ്കിലും, ശരീരത്തില്‍ നിന്ന് പിരിഞ്ഞ വസ്തുക്കളൊക്കെ അന്ത്യ നാളില്‍ നമ്മോടൊപ്പം പുനര്‍ജനിക്കപ്പെടുമല്ലോ. മാത്രമല്ല മനുഷ്യന് അല്ലാഹു ﷻ കല്‍പിച്ച് നല്‍കിയ ബഹുമാനത്തിന് ഭംഗം വരാതിരിക്കാനാണ് മനുഷ്യന്റെ അവയവങ്ങള്‍ അവ മുടിയാണെങ്കില്‍ പോലും മറ്റുള്ളവര്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞത്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ശുദ്ധിയുള്ള സ്ഥലത്ത് ഇത്തരം വസ്തുക്കള്‍ കുഴിച്ച് മൂടുന്നതാണുത്തമം...

നഖവും ശരീരത്തിലെ നീക്കേണ്ട രോമങ്ങളുമെല്ലാം ആവശ്യമാവുന്ന മുറക്ക് നീക്കേണ്ടതാണ്. അവ നീക്കം ചെയ്യാതെ വളര്‍ത്തുക എന്നത് പ്രവാചക ചര്യക്ക് വിരുദ്ധമാണ്...

വെള്ളിയാഴ്ച ദിവസത്തെ മര്യാദകള്‍ പറയുന്നിടത്ത് വ്യാഴാഴ്ച വൈകിട്ടോ വെള്ളിയാഴ്ച ജുമുഅക്ക് മുമ്പോ ആയി, നഖം വെട്ടുക, മുടികള്‍ നീക്കം ചെയ്യുക തുടങ്ങിയവ പറഞ്ഞതായി കാണാം.

എന്നാല്‍ അവിടെ എവിടെയും രാത്രിയില്‍ നീക്കം ചെയ്യുന്നത് അനുവദനീയമല്ലെന്ന് പറയുന്നതായി കാണുന്നില്ല. എന്നാല്‍ അത്തരം കാര്യങ്ങളില്‍ രാത്രിയില്‍ ചെയ്യുന്നത് ഗുണകരമല്ലെന്ന് സ്വലാഹുദ്ദീന്‍ എന്ന കിതാബില്‍ പറഞ്ഞതായി കാണാം.

No comments:

Post a Comment