Thursday 27 August 2020

ഖാലിദ് ഇബ്നു വലീദ് (റ)




ഖാലിദ് (റ)! ലോക മുസ്ലിം ചരിത്രത്തില്‍ ആവേശത്തിന്‍റെയും അഭിമാനത്തിന്‍റെയും ഉജ്ജ്വല നാമം. പരിശുദ്ധ റസൂല്‍ (സ്വ) തങ്ങളാല്‍ ‘സൈഫുല്ലാഹ്’ എന്ന് നാമകരണം ചെയ്യപ്പെട്ട മഹാവ്യക്തിത്വം. ഇസ്ലാമിക ചരിത്രത്തില്‍ പകരം വെക്കാനില്ലാത്ത ധീരതയുടെ പര്യായം. ഇസ്ലാമിന്‍റെ വിജയത്തിനായി സമാനതകളില്ലാത്ത സംഭാവനകള്‍ സമര്‍പ്പിച്ച ഉന്നത പ്രതിഭ. പരാജയം അല്‍പം പോലും അനുഭവിക്കാത്ത ധീര യോദ്ധാവ്..!

ബാല്യകാലം തൊട്ടേ യുദ്ധത്തോട് അതിയായ താല്‍പര്യമുള്ള വ്യക്തിയായിരുന്ന അദ്ദേഹം ഇസ്ലാമാശ്ലേഷണത്തിന് മുമ്പ് ഉഹ്ദിലും ഹുദൈബിയ്യയിലും അവിശ്വാസി സൈന്യങ്ങളുടെ പടത്തലവനായിരുന്നു.

ശരീര പ്രകൃതിയിലും മറ്റും ഉമറുബ്നുല്‍ ഖത്താബ്(റ)നോട് സാദൃശ്യമുള്ളവരായിരുന്നു ഖാലിദ് (റ). അദ്ദേഹത്തിന്‍റെ വലീദ് എന്ന സഹോദരന്‍ മുമ്പേ ഇസ്ലാം മതം സ്വീകരിക്കുകയും നബിയോടു കൂടെ ഹിജ്റ പോയി അവിടെ താമസമാക്കുകയും ചെയ്ത വ്യക്തിയായിരുന്നു. അദ്ദേഹം ഖാലിദ്(റ)നെ ഇസ്ലാമിന്‍റെ തീരത്തേക്ക് ക്ഷണിച്ചുകൊണ്ട് നിരന്തരം കത്തെഴുതാറുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം ഇപ്രകാരം എഴുതി:

“അങ്ങേയറ്റം ആഗ്രഹത്തോടെ നബി (സ്വ) തങ്ങള്‍ നിന്നെ അന്വേഷിക്കുന്നു. സത്യമതത്തില്‍ നിന്നുമുള്ള നിന്‍റെ ഈ അകല്‍ച്ച നബിയെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. നീ നിന്‍റെ നഷ്ടപ്പെട്ട സമയം വീണ്ടെടുക്കുകയും ഇസ്ലാമിലേക്ക് കടന്നുവരികയും ചെയ്യണം”.

ഇസ്ലാം സ്വീകരിക്കുകയെന്ന ദൃഢനിശ്ചയവുമായി ഖാലിദ് (റ) മദീനയിലേക്ക് പുറപ്പെട്ടു. വഴിമധ്യേ അംറുബ്നു ആസ്വ്, ഉസ്മാനുബ്നു അബീ ത്വല്‍ഹ എന്നിവരെ കണ്ടുമുട്ടി. അവരും മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു.

അവരെ കണ്ടമാത്രയില്‍ നബി (സ്വ) പറഞ്ഞു: “മക്ക അതിന്‍റെ കരളിന്‍റെ കഷ്ണങ്ങളെ പുറപ്പെടുവിച്ചിരിക്കുന്നു”. അവര്‍ നബിയോട് സലാം പറഞ്ഞു. ശഹാദത്ത് ചൊല്ലിക്കൊണ്ട് ഖാലിദ് (റ) ഇസ്ലാം സ്വീകരിക്കുകയും മുന്‍കാല പാപങ്ങള്‍ പൊറുത്തുതരാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാന്‍ വേണ്ടി നബിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇസ്ലാം സ്വീകരിക്കലോടു കൂടെ താങ്കളുടെ മുന്‍കാല പാപങ്ങളെല്ലാം അല്ലാഹു തആല പൊറുത്തുതന്നിരിക്കുന്നുവെന്ന് നബി തങ്ങള്‍ പ്രതിവചിച്ചു. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ശേഷം മറ്റു രണ്ടുപേരും ഇസ്ലാം സ്വീകരിക്കുകയും തന്മൂലം നബി തങ്ങളും അനുയായികളും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.

ഹിജ്റ എട്ടാം വര്‍ഷം മുവ്വായിരം വരുന്ന മുസ്ലിം സൈന്യം രണ്ട് ലക്ഷം വരുന്ന റോമന്‍ സൈന്യവുമായി സിറിയയിലെ ബല്‍ഖാഇല്‍ വെച്ച് ഏറ്റുമുട്ടി. പ്രസ്തുത യുദ്ധത്തില്‍ മുസ്ലിം സൈനിക മേധാവികളായ സൈദുബ്നു ഹാരിസ, ജഅ്ഫറുബ്നു അബീ ത്വാലിബ്, അബ്ദുല്ലാഹിബ്നു റവാഹ തുടങ്ങിയവര്‍ ശഹീദായി. തദവസരം മുസ്ലിംകള്‍ പരിഭ്രാന്തരാവുകയും നേതൃത്വം ഖാലിദ്(റ)നെ ഏല്‍പിക്കുകയും ചെയ്തു. വിജയശ്രീലാളിതരായി തിരിച്ചുവന്ന മുസ്ലിംകളെ നബി തങ്ങള്‍ ഇരുകൈ നീട്ടി സ്വീകരിച്ചു.

അബൂബക്കര്‍(റ)ന്‍റെ കാലത്ത് ഖാലിദ് (റ) ഇറാഖില്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കെ യുദ്ധം അവസാനിപ്പിച്ച് സിറിയയില്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന മുസ്ലിംകളെ സഹായിക്കുകയെന്ന ആവശ്യാര്‍ത്ഥം ഖലീഫ ഒരു കത്തെഴുതി. ഇറാഖില്‍ നിന്നും സിറിയയിലെത്തിച്ചേരാന്‍ ദീര്‍ഘദൂരം സഞ്ചരിക്കേണ്ടതുണ്ടായതിനാല്‍ അവര്‍ സാഹസികമായി മരുഭൂമി മുറിച്ചുകടക്കാന്‍ തീരുമാനിച്ചു. ആശങ്കാഭരിതമായ ഈ സന്ദര്‍ഭത്തില്‍ “അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലുള്ള ഒരു സൈനികന് യാതൊരു ഭയവും വേണ്ട” എന്ന ആശയം അദ്ദേഹം സൈന്യത്തെ ധരിപ്പിച്ചു. തുടര്‍ന്നുള്ള പല സംഘട്ടനങ്ങളിലും മുസ്ലിംകള്‍ക്ക് നേതൃത്വം നല്‍കാനും വിജയം കൈവരിക്കാനും അദ്ദേഹത്തിന് സാധിച്ചു. നബി തങ്ങളുടെ ജീവിതാവസാനം വരെ സഹചാരിയായി കൂടെക്കഴിയുകയും ചെയ്തു.

നബി തങ്ങളുടെ (സ) വഫാത്തിന് ശേഷം ചില അറബ് ഗോത്രങ്ങള്‍ സകാത്ത് നല്‍കാന്‍ വിസമ്മതിക്കുകയും ചില വ്യാജ പ്രവാചകന്മാര്‍ പ്രത്യക്ഷപ്പെടുകയും ചെയ്തപ്പോള്‍ അവരെ പ്രതിരോധിക്കുന്നതിലും ഇസ്ലാമിനെ സംരക്ഷിക്കുന്നതിലും ഖാലിദ് (റ) വഹിച്ച പങ്ക് സ്തുത്യര്‍ഹവും നിസ്തുലവുമാണ്.

പ്രക്ഷോഭ സാഹചര്യം പരിഗണിച്ച് പലപ്പോഴും സ്വേഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു ഖാലിദ് (റ). അത് പലപ്പോഴും ഖലീഫക്ക് എതിരായാല്‍ പോലും അബൂബക്കര്‍ (റ) അനുവാദം നല്‍കിയിരുന്നു. എങ്കിലും ഖലീഫ ഉമര്‍ (റ) പ്രസ്തുത പ്രവൃത്തി മൂലം അദ്ദേഹത്തെ ആക്ഷേപിച്ചു.

ഉമര്‍ (റ) ഖലീഫയായപ്പോള്‍ ഖാലിദ്(റ)നെ നേതൃസ്ഥാനത്തു നിന്ന് നീക്കുകയും അബൂ ഉബൈദ(റ)യെ പകരം നിയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ഒരു സാധാരണ സൈനികനായി ജീവിതം നയിച്ചു.

ഡമസ്കസ് മുസ്ലിംകള്‍ക്ക് അധീനതയിലായപ്പോള്‍ അബൂഉബൈദ (റ) ഖാലിദ്(റ)നെ സിറിയയിലേക്ക് അയക്കുകയും അവിടെ അദ്ദേഹം വിജയം കൊയ്തെടുക്കുകയും ചെയ്തു. അവിടെ നിന്നും അവര്‍ അങ്ങേയറ്റം യുദ്ധമുതല്‍ ഒരുമിച്ചു കൂട്ടുകയും അത് കവികള്‍ക്കും മറ്റു ദരിദ്രര്‍ക്കും വീതിച്ചു നല്‍കുകയും ചെയ്തു. ഇതറിഞ്ഞ ഉമര്‍ (റ) കുപിതനായി.

ഖാലിദ് (റ) അന്യായമായ രീതിയിലാണ് യുദ്ധമുതല്‍ ചിലവഴിച്ചതെന്ന് ഖലീഫ മനസ്സിലാക്കുകയും ഇതുകാരണമായി അദ്ദേഹത്തെ വിചാരണ ചെയ്യാന്‍ വിധിക്കുകയും ചെയ്തു. അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കിയ ധനം പൊതു ധനത്തില്‍ നിന്നുള്ളതാണെങ്കില്‍ വഞ്ചനക്കുറ്റം ചുമത്താനും സ്വന്തം ധനത്തില്‍ നിന്നുള്ളതാണെങ്കില്‍ അമിതവ്യയത്തിന്‍റെ കുറ്റം ചുമത്താനും ഏതുതന്നെയായാലും തല്‍സ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കാനും തീരുമാനിച്ചു.

പിന്നീട് ഉമര്‍ (റ) ഖാലിദ്(റ)നെ മദീനയിലേക്ക് ക്ഷണിക്കുകയും അങ്ങേയറ്റം ആഥിത്യ മര്യാദയോടു കൂടി അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു. കൂടാതെ തല്‍സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തത് തെറ്റിദ്ധാരണ മൂലമല്ലെന്നും താന്‍ മുഹാജിറുകളില്‍ പെട്ട ദരിദ്രര്‍ക്ക് നല്‍കാന്‍ ഉദ്ദേശിച്ചിരുന്ന സിറിയയിലെ യുദ്ധമുതല്‍ കവികള്‍ക്കും മറ്റും നല്‍കിയതിനാലാണെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തി.

ഒരിക്കല്‍ ഖാലിദ് (റ) പറഞ്ഞു: “അല്ലാഹു തആല എന്‍റെ സ്നേഹിതന്‍ അബൂബക്കര്‍(റ)നെ തിരിച്ചു വിളിക്കുകയും പകരം ഉമര്‍(റ)നെ നിയോഗിക്കുകയും ചെയ്തു. മറ്റുള്ള ആരെക്കാളും തനിക്കേറ്റവും ദേഷ്യം തോന്നിയ വ്യക്തിയായിരുന്നു ഉമര്‍ (റ). എന്നാല്‍ ഇന്ന് അദ്ദേഹത്തിന്‍റെ സ്നേഹം എന്നെ ഇരുത്തിക്കളഞ്ഞു”. മരണം വരെ ഉമര്‍ (റ) ഖാലിദ്(റ)ന്‍റെ കുടുംബത്തില്‍ ഒരു പിതാവിനെപ്പോലെ വര്‍ത്തിച്ചു. ഉമര്‍ (റ) ഖാലിദ്(റ)നെക്കുറിച്ച് പറഞ്ഞു: “ഖാലിദ്(റ)നെ പോലെയുള്ള ധീര പുരുഷരെ പ്രസവിച്ച ഒരു മാതാവും ഈ ലോകത്തില്ല”.

പരാജയം എന്തെന്നറിയാത്ത ഖാലിദ് (റ) മുസ്ലിം സമുദായത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി ഹിജ്റ 21 ാം വര്‍ഷം ഇഹലോകത്തു നിന്നും എന്നെന്നേക്കുമായി വിടപറഞ്ഞു. സിറിയയിലെ ഹിംസ് എന്ന പ്രദേശത്തായിരുന്നു മഹാന്‍റെ അന്ത്യം. ഒരു ശഹീദാവാന്‍ കഴിയാതെ പോയതിലായിരുന്നു അദ്ദേഹത്തിന്‍റെ നൊമ്പരം.

ജീവിത കാലത്ത് നബിയോടൊപ്പവും അല്ലാതെയും നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്ത, നിരവധി പ്രദേശങ്ങള്‍ ഇസ്ലാമിന്‍റെ അധീനധയില്‍ വരുത്തിയ ഖാലിദ്(റ)ന്‍റെ വിയോഗ വാര്‍ത്തയറിഞ്ഞ ഉമര്‍ (റ) ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. അവസാന സമയത്ത് കേവലം ഒരു കുതിരയും വാളുമല്ലാതെ മറ്റൊന്നും തന്നെ അദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നില്ല. വിശ്രമമെന്തെന്നറിയാത്ത അടര്‍ക്കളത്തിലെ ധീര ശബ്ദത്തിനുടമ ഇസ്ലാമിക ചരിത്രത്തിലെ സുവര്‍ണ്ണാധ്യായമായി ഇന്നും നിലകൊള്ളുന്നു.

--------------------------------------


ബാല്യകാലം 

ഇസ്ലാമിന്റെ യുദ്ധ നായകന്മാരിൽ അഗ്രഗണ്യനായ ഖാലിദ് ഇബ്നു വലീദ് (റ) ഇസ്ലാമിന്റെ ഉദയത്തിന് 17 വർഷം മുമ്പ് മക്കയിൽ ജനിച്ചു...

ഖുറൈശ് ഗോത്രത്തിലെ ബനു മഖ്സൂം കുടുംബത്തിൽ വലീദ് ആണ് പിതാവ്. മാതാവ് ലബാബ. നബി ﷺ യുടെ ഏറ്റവും അടുത്ത ബന്ധു ഖാലിദിന്റെ അമ്മായി മൈമൂന(റ) നബിയുടെ പത്നിമാരിൽ ഒരാളാണ്. ഉമർ(റ) അദ്ദേഹത്തിന്റെ അമ്മാവന്റെ മകനാണ്. ചെറുപ്പത്തിൽ ഖാലിദും ഉമറും തമ്മിൽ ഒരു മൽപ്പിടുത്തം നടന്നു. ഉമറിന്റെ ഒരു കാൽ ഒടിഞ്ഞു. പിന്നീടത് ശരിപ്പെട്ടു...

ചെറുപ്പത്തിലെ ആയോധനമുറയിൽ തൽപരനായിരുന്ന ഖാലിദ് അചിരേണ ഖുറൈശികളിലെ കിടയറ്റ യുദ്ധവീരനായി. ഉഹ്ദിൽ ഖാലിദ് മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്തു. യുദ്ധഫലം മുസ്ലിംകൾക്ക് അനുകൂലമായപ്പോൾ, ഖാലിദിന്റെ സന്ദർഭോചിതമായ തന്ത്രമാണ് വിജയത്തിലേക്ക് നയിച്ചത്...

ഖാലിദിന്റെ പിതാവ് വലീദ് ധനാഢ്യനും ഖുറൈശികളിൽ പ്രമുഖനുമായിരുന്നു. വലീദ് ഇസ്ലാം ആശ്ലേഷിക്കുമെന്ന് നബി ﷺ പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല. ബനു മഖ്സും കുടുംബമാണ് ഖുറൈശികളുടെ സേനാരൂപവത്കരണത്തിൽ മുന്നിട്ടു നിന്നിരുന്നത്. ഖാലിദ് ആ പാരമ്പര്യം നിലനിർത്തി...

ഖാലിദ് ഇബ്നു വലീദിന്റെ ബാല്യത്തെക്കുറിച്ച് വളരെ കുറഞ്ഞ വിവരമേ ലഭിക്കുന്നുള്ളൂ... അദ്ദേഹത്തിന്റെ പിതാവിന് മക്ക മുതൽ ത്വാഇഫ് വരെ പരന്നു കിടക്കുന്ന പഴത്തോട്ടങ്ങളുണ്ടായിരുന്നു. വേണ്ടത്ര സമ്പത്ത് കുടുംബത്തിലുള്ളതു കൊണ്ട് കച്ചവടത്തിൽ ശ്രദ്ധിക്കേണ്ടി വന്നില്ല.

കച്ചവടം പഠിക്കാനദ്ദേഹം മുതിർന്നുമില്ല...

കുടുംബഭാരം ഇല്ലാത്തതുകൊണ്ട് ചെറുപ്പത്തിലേ നൈസർഗികവാസന പോഷിപ്പിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. യുദ്ധകലയിൽ നൈപുണ്യം നേടാൻ സാഹചര്യം വഴിയൊരുക്കി. പിതാവിന്റെയും നിരവധി അമ്മാവന്മാരുടെയും കരുത്തും യുദ്ധ വൈദഗ്ന്യവും അവരുടെ നേതൃസ്ഥാനങ്ങളും ഖാലിദിനെ ഹഠാദാകർഷിച്ചു. അവരെപ്പോലെ ഉയരുവാൻ അദ്ദേഹം കൊതിച്ചു. അങ്ങനെ യുദ്ധ പരിശീലനം തുടങ്ങി...

കുതിരസവാരിയും മറ്റു ആയോധനമുറകളും അഭ്യസിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ശക്തനായ പോരാളിയായി. യുദ്ധരംഗങ്ങളിൽ യുവ ഖാലിദ് കാണിച്ച ഉൾക്കാഴ്ചയും തന്ത്രങ്ങളും ഏവരേയും അമ്പരപ്പിച്ചു. അങ്ങനെ അദ്ദേഹം ഖുറൈശികളുടെ നേതൃനിരയിലേക്കുയർന്നു...

വേരുറക്കുന്നതിനു മുമ്പ് ഇസ്ലാമിനെ പിഴുതെറിയാൻ ഖുറൈശികൾ അരയും തലയും മുറുക്കി രംഗത്തിറങ്ങി. യുവാവായ ഖാലിദായിരുന്നു മുന്നണിയിൽ...

മതത്തെക്കുറിച്ച് വലിയ ചിന്തയൊന്നുമില്ലാത്ത ഖാലിദ് പൂർവ്വികരുടെ വിശ്വാസാചാരങ്ങളാണ് ശരി എന്നു കരുതി. അതാണ് ഇസ്ലാമിനെ എതിർക്കാൻ ഖാലിദ് കണ്ട കാരണം. ബദ്റിലെ പരാജയം ഖുറൈശികൾക്ക് ഇസ്ലാമിനോടുള്ള പകയുടെ ആക്കം കൂട്ടി. അപമാനത്തിൽ നിന്നു കരകയറാൻ അവർ മറ്റൊരാക്രമണത്തിനു തയ്യാറെടുത്തു. ഒന്നുകിൽ വിജയം അല്ലെങ്കിൽ മരണം എന്നുറപ്പിച്ച് ഉഹ്ദിലേക്കു മാർച്ച് ചെയ്തു...

യുദ്ധം ആരംഭിക്കുന്നതിനു മുമ്പ്, മുസ്ലീങ്ങൾ ഉഹ്ദ് മലയെ പിന്നിട്ടുകൊണ്ടാണ് നിലകൊണ്ടത്. കുന്നിന്റെ ഒരു ചുരത്തിലൂടെ എപ്പോഴും ശത്രുവിന്റെ കടന്നാക്രമണം ഉണ്ടായേക്കാം. പ്രവാചക തിരുമേനി ﷺ ചുരത്തിനടുത്ത് അമ്പത് കാവൽഭടന്മാരെ അണിനിരത്തി. യുദ്ധഗതി എന്തായാലും ആ കാവൽഭടന്മാർ നിർത്തിയ സ്ഥാനങ്ങളിൽ നിന്ന് ഒരു കാരണവശാലും സ്ഥലം വിടരുതെന്ന് തിരുനബി ﷺ കൽപ്പിച്ചിരുന്നു...

ഖുറൈശീ സൈന്യത്തിന്റെ വലതുഭാഗത്തെ നായകത്വം ഖാലിദിന്നായിരുന്നു. മക്കാ സൈന്യം മുസ്ലിം സൈന്യത്തിന്റെ നാലിരട്ടി വരും. ശക്തമായ ആക്രമണം മുശ്രിക്കുകൾ നടത്തിയെങ്കിലും മുസ്ലിം സൈന്യത്തിന്റെ കരുത്തു കൊണ്ട് അവർ പരാജയത്തിലേക്കു നീങ്ങുകയാണ്. ബദ്റിലെപ്പോലെ ഉഹ്ദിലും പരാജയത്തിന്റെ കയ്പുനീർ വരുമെന്നോർത്ത് പതറിയ മക്കാസൈന്യം ചിതറി...

സൈന്യം കൂടെ കൊണ്ടുവന്ന വിഗ്രഹദൈവം നിസ്സഹായമായി മണ്ണിൽ വീണു കിടക്കുന്നു!പക്ഷേ, ഖാലിദ് പതറാതെ അവസരവും കാത്തുനിന്നു. തോറ്റോടുന്ന മക്കാസൈന്യത്തിന്റെ യുദ്ധ മുതൽ പിടിച്ചെടുക്കാൻ  വേണ്ടി മുസ്ലിം സൈന്യം മുന്നോട്ടോടി. മലമുകളിൽ നിന്നിരുന്ന കാവൽഭടന്മാരിൽ ചിലരും ഇതുകണ്ട് ഇതുകണ്ട് മുന്നോട്ടോടി. എന്നാൽ കുറച്ചു പേർ മാത്രം പ്രവാചകന്റെ ﷺ ആജ്ഞയനുസരിച്ച് അവിടെ നിലയുറപ്പിച്ചു. എങ്കിലും ചുരത്തിന്റെ ഭാഗത്ത് വിടവുണ്ടായി...

ഖാലിദ് അവസരം പാഴാക്കാതെ പിന്നിലൂടെ കടന്നാക്രമിച്ചു. പിന്തിരിഞ്ഞോടിയ ഖുറൈശി മുഖ്യന്മാർ അതുകണ്ടു സംഘടിച്ചു തിരിച്ചുവന്നു. മുസ്ലിം സൈന്യം അമ്പരന്നു നിൽക്കേ നേരത്തെ മുസ്ലിം സൈന്യം നേടിയ വിജയം ഖാലിദ് പരാജയപ്പെടുത്തി. ഉഹ്ദിലെ പ്രധാന നായകൻ ഖാലിദാണെന്ന് വ്യക്തമായി. അങ്ങനെ മക്കത്തെ പ്രമുഖന്മാരിൽ ഉയർന്നസ്ഥാനം കരസ്ഥമാക്കാൻ ഖാലിദ്ബ്

ഖാലിദ് അവസരം പാഴാക്കാതെ പിന്നിലൂടെ കടന്നാക്രമിച്ചു. പിന്തിരിഞ്ഞോടിയ ഖുറൈശി മുഖ്യന്മാർ അതുകണ്ടു സംഘടിച്ചു തിരിച്ചുവന്നു. മുസ്ലിം സൈന്യം അമ്പരന്നു നിൽക്കേ നേരത്തെ മുസ്ലിം സൈന്യം നേടിയ വിജയം ഖാലിദ് പരാജയപ്പെടുത്തി. ഉഹ്ദിലെ പ്രധാന നായകൻ ഖാലിദാണെന്ന് വ്യക്തമായി. അങ്ങനെ മക്കത്തെ പ്രമുഖന്മാരിൽ ഉയർന്നസ്ഥാനം കരസ്ഥമാക്കാൻ ഖാലിദ്ബ്നു വലീദിനു കഴിഞ്ഞു...

ഖന്തഖ് യുദ്ധത്തിലും ഖാലിദ് മുസ്ലിംകൾക്കെതിരിൽ മക്കാസൈന്യത്തെ നയിച്ചു. മദീനയിലെ ബനുന്നളീർ ഗോത്രക്കാരായ ജൂതന്മാർ അവരുടെ കുതന്ത്രങ്ങൾ കാരണം മദീനയിൽ നിന്ന് ബഹിഷ്കൃതമായി. ആദ്യം അവർ ഖൈബറിലും പിന്നീട് അറേബ്യയുടെ നാനാഭാഗങ്ങളിലും പരക്കുകയും ചെയ്തു. ഇസ്ലാമിനെതിരിൽ ചെയ്യാൻ കഴിയുന്ന എല്ലാ ദ്രോഹനടപടികളും അവർ തുടർന്നു. അറേബ്യയിലെ വിവിധ ജനവിഭാഗങ്ങളെ ജൂതന്മാർ ഇസ്ലാംമിനെതിരിൽ ഇളക്കിവിട്ടു. അറേബ്യയിലെ എല്ലാ ജനവിഭാഗങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് അവർ മദീനയെ ആക്രമിക്കാൻ പുറപ്പെട്ടു...

ഖാലിദ് ഇബ്നു വലീദായിരുന്നു അവരുടെ സൈന്യാധിപന്മാരിൽ ഒരാൾ. മദീനയ്ക്കു ചുറ്റും വലിയ കിടങ്ങുകൾ കുഴിച്ചു കൊണ്ട് മുസ്ലിംകൾ ആക്രമണത്തെ പ്രതിരോധിച്ചു. ശത്രുക്കൾ നഗരം ഉപരോധിച്ചു. ആഴ്ചകളോളം ഉപരോധം തുടർന്നു...

പ്രതിരോധ നിരയിൽ ദുർബലമായ സ്ഥലവും തേടി ശത്രുക്കൾ രാവും പകലും കാത്തു നിന്നു. അതു കൊണ്ട് പ്രയോജനം കാണാതെ ശത്രു സൈന്യം കിടങ്ങ് മുറിച്ചു കടക്കാൻ പുറപ്പെട്ടു. നാനാദിക്കിൽ നിന്നും ആക്രമണം കൽപനയായി. ഖാലിദിന്റെ ലക്ഷ്യം നബി ﷺ യുടെ ക്യാമ്പിനു നേർക്കായിരുന്നു. രാവിലെ മുതൽ രാത്രി വൈകുന്നതു വരെ ഖാലിദ് നിരന്തരം ആക്രമണം തുടർന്നു...

ഖാലിദിന്റെ ഇടവിടാതെയുള്ള കടുത്ത പോരാട്ടം നിമിത്തം മുസ്ലിംകൾക്ക് ളുഹ്റും, അസ്റും, മഗ്രിബും, ഇശായും നിസ്കരിക്കാൻ അവസരം കിട്ടിയില്ല...

രാത്രി വളരെ വൈകുന്നതുവരെ മുസ്ലിം പ്രത്യാക്രമണം ഭയന്ന് ശത്രുസൈന്യം രാത്രിയിൽ കനത്ത കാവൽ ഏർപ്പെടുത്തി. രാത്രി കാവലിന്റെ തലവൻ ഖാലിദ് ഇബ്നു വലീദായിരുന്നു...


ഹിജ്റ ആറാം വർഷം നബി ﷺ ആയിരത്തഞ്ഞൂറോളം  അനുയായികളുമായി മക്കയിലേക്ക് ഹജ്ജിന്നു പുറപ്പെട്ടു. വിവരം ഖുറൈശികളെ നേരത്തെ അറിയിച്ചിരുന്നു... 

സമാധാനപരമായി ഹജ്ജ് ചെയ്യാനാണ് മക്കയിലേക്ക് വരുന്നതെന്ന് തിരുമേനി ﷺ അറിയിച്ചിരുന്നുവെങ്കിലും ഖുറൈശികൾ മുസ്ലിംകളെ മക്കയിൽ കടത്തരുതെന്നു തീരുമാനിച്ചു. ഇരുനൂറോളം ഭടന്മാരുൾക്കൊണ്ട ഒരു സൈന്യം മുസ്ലിംകളെ തടയാൻ പുറപ്പെട്ടു. ഖാലിദ് ഇബ്നു വലീദായിരുന്നു അവരുടെ നായകൻ... 

അതിനിടയിൽ ഒത്തുതീർപ്പിനുള്ള കളം ഒരുങ്ങി. സമാധാനസന്ധി നടക്കുമ്പോൾ ഖാലിദ് ഖുറൈശി പക്ഷത്തിനു വേണ്ടി കർക്കശമായ ഉപാധികൾ മുന്നോട്ട് വെച്ചു. ഹുദൈബിയ്യാ ഉടമ്പടിയനുസരിച്ച് ആ വർഷം മുസ്ലിംകൾ ഹജ്ജ് ചെയ്യാതെ മടങ്ങിപ്പോകാനും അടുത്ത വർഷം ഹജ്ജിനു വരാനും തീരുമാനമായി...

അടുത്ത വർഷം തിരുനബി ﷺ യും സംഘവും ഹജ്ജിനു മക്കയിലെത്തി. അതിന് ഏതാനും ദിവസങ്ങൾക്കു മുമ്പേ ഖാലിദ് മക്ക വിട്ടിരുന്നു. മുസ്ലിംകൾ കഅബ ത്വവാഫ് ചെയ്യുന്നത് നേരിട്ടു കാണാനിഷ്ടപ്പെടാതെ അദ്ദേഹം മക്കയിൽനിന്നു പോയതായിരുന്നു. മുസ്ലിംകൾ ഹജ്ജ് കഴിഞ്ഞു പോകുന്നതുവരെ ഖാലിദ് മക്കയിലേക്ക് വന്നില്ല...

പക്ഷേ, ഈ സംഭവത്തോടെ ഇസ്ലാമിനോടുള്ള ഖാലിദിന്റെ എതിർപ്പിനു ശക്തി കുറഞ്ഞു. ഹുദൈബിയ്യാ സന്ധി തങ്ങൾക്കനുകൂലമായ വിജയമാണെന്ന് ഖാലിദും ഖുറൈശി നേതാക്കളും കരുതി. മുസ്ലിംകൾക്കെതിരെ കടുത്ത ഉപാധികളുണ്ടായിരുന്നുവെങ്കിലും ഈ സന്ധി സമാധാനത്തിലേക്കുള്ള മാർഗ്ഗം തുറന്നു...

മുസ്ലിംകളും മക്കക്കാരും തമ്മിൽ സ്വതന്ത്രമായി ഇടപഴകാൻ തുടങ്ങി. അതോടെ ശത്രുക്കളുടെ എതിർപ്പിനു രൂക്ഷത കുറഞ്ഞു. മുസ്ലിംകളുടെ ജീവിതം നേരിട്ടു കണ്ടുമനസ്സിലാക്കുവാൻ മക്കാ മുശ്രിക്കുകൾക്ക് അവസരമുണ്ടായി. അത് അവരെ ചിന്തിപ്പിക്കുകയും

പരിവർത്തന വിധേയമാക്കുകയും ചെയ്തു...

തങ്ങൾ എതിർത്ത മുസ്ലിംകൾ നല്ല ജനങ്ങളാണെന്ന് അവർക്ക് ബോധ്യമായി. ഖുർആന്റെ വശ്യശക്തിയും പ്രവാചകന്റെയും ﷺ അനുയായികളുടെയും മാതൃകാജീവിതവും അവരെ ഇസ്ലാമിലേക്കാകർഷിച്ചു. അങ്ങനെ ഓരോരുത്തരായി ഇസ്ലാം പുൽകിത്തുടങ്ങി...

അവരിൽ ഒരാളാണ് ഖാലിദ് ഇബ്നു വലീദ്...

താൻ ഇസ്ലാമിലേക്കു വന്ന കഥ ഖാലിദ് തന്നെ പറയട്ടെ..,

"അല്ലാഹു എന്നോട് കരുണ കാണിച്ചു. ഇസ്ലാമിനോട് സ്നേഹം എന്റെ മനസ്സിലുദിപ്പിച്ചു. അവൻ എനിക്കും നേർമാർഗ്ഗം കാണിച്ചു."

ഞാൻ സ്വയം ചിന്തിച്ചു. പ്രവാചകൻ കഅബ സന്ദർശിക്കാൻ വന്നപ്പോൾ ഞാൻ മുമ്പേ മക്ക വിട്ടിരുന്നു. കഅബയിൽ മുസ്ലിംകളെ കാണുന്നത് തന്നെ ഞാൻ വെറുത്തിരുന്നു. എന്റെ സഹോദരൻ വലീദ് ഇബ്നു വലീദ് നബിയുടെ കൂടെ ഉണ്ടായിരുന്നു. അദ്ദേഹംമക്കയിൽ വെച്ച് എന്നെ പല സ്ഥലത്തും തേടിയെങ്കിലും കണ്ടില്ല. മദീനയിൽ മടങ്ങിയെത്തിയ ശേഷം അദ്ദേഹം എനിക്കൊരു കത്തയച്ചു. കത്തിൽ ഇപ്രകാരം പറഞ്ഞിരുന്നു...

"ഇസ്ലാമിനെ മനസ്സിലാക്കുന്നതിനു നീ ബുദ്ധി പ്രയോഗിക്കാത്തതിൽ ഞാൻ അത്ഭുതപ്പെടുന്നു. തിരുനബി (സ) നിന്നെക്കുറിച്ച് എന്നോടു ചോദിച്ചു. 

"ഖാലിദിന് അല്ലാഹു നേരായ വഴി കാണിക്കുകതന്നെ ചെയ്യും" എന്നു ഞാൻ പ്രവാചക ﷺനോടു പറഞ്ഞു...

"ഇസ്ലാം എന്തിനുവേണ്ടി നിലകൊള്ളുന്നു എന്നു മനസ്സിലാക്കാൻ നിന്നെപ്പോലെയുള്ളവർക്കു സാധിക്കാതെ വരില്ല" എന്നാണ് തിരുമേനി ﷺപറഞ്ഞത്.

"അവിശ്വാസത്തിനതിരെയുള്ള പോരാട്ടത്തിൽ നീ പങ്കെടുക്കുകയാണെങ്കിൽ നേതൃനിരയിലേക്ക് നിന്നെ ഉയർത്തുമായിരുന്നു" എന്നാണ് നബി (സ) പറഞ്ഞത്. 

എന്റെ പ്രിയ സഹോദരാ, ഇതിനകം നിനക്ക് വളരെ നഷ്ടപ്പെട്ടുപോയി. ഇനിയും വൈകിയിട്ടില്ല. നഷ്ടപ്പെട്ടത് വീണ്ടെടുക്കാൻ ഉടനെ ഒരുങ്ങുക...

ഈ കത്ത് എന്നെ ചിന്തിപ്പിച്ചു. അതിനു മുമ്പേ ഇസ്ലാമിന്റെ സ്വാധീനത്തിൽ ഞാൻ വിധേയനായിരുന്നു. പക്ഷേ, ദുരഭിമാനം എന്നെ തടഞ്ഞു. ഇപ്പോൾ എന്റെ ദുരഭിമാനം ഞാൻ കയ്യൊഴിച്ചു. പ്രവാചകൻ ﷺ യുടെ വചനങ്ങൾ എന്റെ കാതിൽ മുഴങ്ങി. അതിലെ സത്യം ഞാൻ മനസ്സിലാക്കി. പിറ്റേന്നു രാത്രി ഞാൻ ഒരു സ്വപ്നം കണ്ടു...

ഇടുങ്ങിയ ക്ഷാമം നേരിട്ട നാട്ടിൽ നിന്നു ഞാൻ പച്ചപിടിച്ച വിശാലമായ ഭൂപ്രദേശത്തേക്കു കടക്കുന്നതായുള്ള സ്വപ്നം. അവസാനം ഞാൻ മദീനയിലേക്കു പുറപ്പെടാൻ തീരുമാനിച്ചു. പോകുന്നതിനു മുമ്പ് ഞാൻ സഫ് വാനെ സമീപിച്ചു. എന്റെ ഇംഗിതം അറിയിച്ചു...

"മുഹമ്മദ് അറേബ്യയുടെ നേതാവായിത്തീർന്നു.നമുക്ക് മദീനയിലേക്കു പോകാം. എന്തായാലും അദ്ദേഹത്തിന്റെ ശക്തി നമ്മുടെ ശക്തിയല്ലേ..?" ഞാൻ പറഞ്ഞു ...

"എല്ലാവരും എന്നെ ഒറ്റപ്പെടുത്തിയാലും ഞാൻ അദ്ദേഹത്തെ നേതാവായി അംഗികരിക്കയില്ല" എന്നായിരുന്നു സഫ് വാന്റെ പ്രതികരണം ... 

സഫ് വാൻ അങ്ങനെ തോന്നാൻ കാരണമുണ്ടാവാം. അദ്ദേഹത്തിന്റെ പിതാവും സഹോദരനും ബദ്‌റിൽ കൊല്ലപെട്ടതാണല്ലോ. അത്കൊണ്ടാവാം ഈ പ്രതികരണം. പിന്നീട് ഞാൻ ഇക്രിമ ഇബ്നു അബീജഹ് ലിനെ സമീപിച്ചു. ആഗ്രഹം അറിയിച്ചു. അദ്ദേഹവും സഫ് വാനെ പോലെയാണ് പ്രതികരിച്ചത്...

അനന്തരം, ഞാൻ എന്റെ ഉറ്റ സുഹൃത്തായ ഉസ്മാൻ ഇബ്നു തൗൽഹയെ സമീപിച്ചു. അദ്ദേഹത്തിന്റെ പിതാവും അമ്മാവനും അഞ്ചു സഹോദരൻമാരും ഉഹ്ദിൽ കൊല്ലപ്പെട്ടതുകൊണ്ട് സഫ് വാനും ഇക്രിമയും നൽകിയ മറുപടി തന്നെയായിരിക്കും ഉസ്മാനും നൽകുക എന്ന് ഞാൻ കരുതി. എങ്കിലും ഞാൻ മദീനയിലേക് പുറപ്പെടുന്ന വിവരം അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ വിചാരിച്ചതിന് നേരെ വിപരീതമായി ത്വൽഹ മദീനയിലേക്ക് കൂടെവരാൻ സമ്മതിക്കുകയാണുണ്ടായത്... 

പിറ്റേന്ന് രാവിലെ നഗരത്തിന് പുറത്തുവെച്ച് സന്ധിച്ചു യാത്ര തുടരാമെന്ന് തീരുമാനിച്ചു ഞങ്ങൾ പിരിഞ്ഞു. പിറ്റേന്ന് മദീനിയിലേക്കുള്ള മാർഗമധ്യേ ഞങ്ങൾ അംറ്ബ്നു ആസിനെ കണ്ടു മുട്ടി...

എങ്ങോട്ട് ആണ് യാത്രയെന്ന് അദ്ദേഹം ചോദിച്ചു ...

മദീനയിലേക്കാണെന്നറിഞ്ഞപ്പോൾ അംറ് അതീവ സന്തുഷ്ടനായി. താനും മദീനയിലേക്ക് ഇസ്‌ലാം സ്വീകരിക്കാൻ പോകുകയാണെന്ന് അറിയിച്ചു. അങ്ങനെ ഞങ്ങൾ മൂവരും യാത്ര തുടർന്നു... 

ഹിജ്‌റ എട്ടാം വർഷം സഫർ ഒന്നിന് ഞങ്ങൾ മദീനയിലെത്തി. വിവരം അറിഞ്ഞു നബി ﷺ അതീവ സന്തുഷ്നായി.

"മക്ക അവളുടെ ഏറ്റവും നല്ല പുത്രനെ നമുക്കു നൽകിയിരിക്കുന്നു " എന്നു നബി ﷺ പറഞ്ഞു.

ഞാൻ നല്ല വസ്ത്രങ്ങൾ ധരിച്ച് തിരുമേനി ﷺ യുടെ സന്നിധിയിലേക്ക്  പുറപ്പെടാൻ ഒരുങ്ങുമ്പോൾ എന്റെ സഹോദരൻ വലീദ് ഇറങ്ങി വന്നു ...

"വേഗം വരൂ... നബിക്ക് നിന്നെ വളരെ ഇഷ്ടമാണ് "എന്ന്‌ അറിയിച്ചു... ഞാൻ തിരു സന്നിധിയിൽ എത്തി ഇസ്‌ലാമിക ആചാരപ്രകാരം സലാം ചൊല്ലിയപ്പോൾ നബി ﷺ അതീവ സന്തോഷവാനായി സലാം മടക്കി. തുടർന്ന് ഞാൻ ശഹാദത് കലിമ ഉച്ചരിച്ചു മുസിലിമായി...

അപ്പോൾ നബി (സ) ഇങ്ങനെ പറഞ്ഞു.., "താങ്കൾക്ക്‌ ബുദ്ധിയുണ്ടെന്ന് ഞാൻ മനസ്സിലാക്കുകയും അത് താങ്കളെ നല്ല മാർഗ്ഗത്തിലല്ലാതെ നയിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുകയും ചെയ്തിരുന്നതാണ് " 

തിരുമേനി ﷺ യോട് പ്രതിജ്ഞ ചെയ്ത ശേഷം ഞാൻ അഭ്യർത്ഥിച്ചു..,

" അല്ലാഹു ﷻന്റെ മാർഗ്ഗത്തിനെതിരായ് ഞാൻ ചെയ്ത എല്ലാ പാതകങ്ങൾക്കും അവിടുന്ന് എനിക്ക് വേണ്ടി പാപമോചനത്തിന് പ്രാർത്ഥിച്ചാലും "

തിരുമേനി ﷺ പ്രാർത്ഥിച്ചു...

"അല്ലാഹുവേ.., നിന്റെ മർഗ്ഗത്തിന്നെതിരിൽ ഖാലിദ് ഇബ്നു വലീദ് ചെയ്ത എല്ലാ കുറ്റങ്ങൾക്കും നീ മാപ്പ് നല്കേണമേ.."

അനന്തരം അംറ്ഇബ്നു ആസും, ഉസ്മാൻ ഇബ്നു ത്വൽഹയും ഇസ്‌ലാം സ്വീകരിച്ചു. റസൂൽ ﷺ യോട് ബൈഅത് ചെയ്തു ...


സിറിയൻ അതിർത്തിയിലെ ഭരണാധിപനായ ശിർജിലിനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ച് കൊണ്ട് നബി ﷺ ഒരു കത്ത് അയക്കുകയുണ്ടായി...

കത്തുമായ് വന്ന ദൂതനെ ശിർജിൽ കൊലപ്പെടുത്തി. തുടർന്ന് ഒരു സൈന്യത്തെ തിരുമേനി ﷺ അങ്ങോട്ട് അയച്ചു. സെയ്ദ് ഇബ്നു ഹാരിസ് ആയിരുന്നു സൈന്യാധിപൻ.

യുദ്ധത്തിൽ സെയ്ദ് ശഹീദായാൽ സൈനിക നേതൃത്വം ജഹ്ഫർ ഇബ്നു അബീതാലിബ് ഏറ്റെടുക്കണം. ജഹ്ഫർ രക്തസാക്ഷിയാവുകയാണെങ്കിൽ അബ്ദുല്ലാഹിബ്നു റവാഹ സ്ഥാനം ഏറ്റെടുക്കണം എന്നു നബി ﷺ കൽപിച്ചു...

സംഘത്തിൽ ഖാലിദ് ഇബ്നു വലീദുമുണ്ട്. ഇസ്ലാമിന് വേണ്ടി യുദ്ധം ചെയ്യാൻ ആദ്യമായ് ഇറങ്ങുകയാണ് ഖാലിദ്. സിറിയൻ അതിർത്തിയിലെത്തിയപ്പോൾ ഒരു ലക്ഷത്തോളം വരുന്ന ഒരു വലിയ ബൈസന്തിയൻ സൈന്യം വളരെ ചെറിയ മുസ്‌ലിം സൈന്യത്തെ നേരിടാൻ കാത്തിരിക്കയായിരുന്നു...

എല്ലാ തയ്യാറെടുപ്പോടെയും ശിർജിൽ മുസ്‌ലിം സേനയെ ആഞ്ഞടിക്കുമെന്ന് കണ്ടപ്പോൾ സൈദ്ബ്‌നു ഹാരിസിന് മന ചാഞ്ചല്യമുണ്ടായി. മദീനയിൽ നിന്ന് ഉപദേശം തേടാം എന്നദ്ദേഹം പറഞ്ഞപ്പോൾ, അബ്ദുല്ലാഹിബ്നു റവാഹ അതിനെ അനുകൂലിച്ചില്ല... 

"പടച്ചോന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യാനാണ് നാം വന്നിട്ടുള്ളത്. ഒന്നുകിൽ വിജയിക്കും അല്ലങ്കിൽ കൊല്ലപ്പെടും. എന്തായാലും റബ്ബിന്റെ തൃപ്തിക്കുവേണ്ടിയാണ്. അതാണ് നമുക്കു വേണ്ടത്..."

റവാഹയുടെ ദൃഢചിത്തത സെയ്ദിനെ സ്വാധീനിച്ചു. അദ്ദേഹം സിറിയൻ അതിർത്തിയിലെ മുഹ്ത്ത് എന്ന കൊച്ചു ഗ്രാമത്തിലേക്ക് സൈന്യത്തെ നയിച്ചു. ഇവിടെയാണ് ശത്രുസൈന്യം തമ്പടിച്ചിരുന്നത്...

മുസ്‌ലിം സൈന്യത്തിലെ ഒരാൾക്ക് അമ്പതു പേരെയാണ് നേരിടേണ്ടിയിരുന്നത്. സൈന്യബലത്തിൽ അത്രമാത്രം അന്തരമുണ്ട്. യുദ്ധത്തിൽ സെയ്ദ്ബ്നു ഹാരിസ് ഇസ്‌ലാമിന്റെ പതാകയേന്തി പോരാടി. ഏറെ നേരത്തെ പോരാട്ടത്തിന് ശേഷം അദ്ദേഹം പരിക്കേറ്റു വീണു. രക്തസാക്ഷിയായി...

ഉടനെ ജഹ്ഫർഇബ്നു അബീതാലിബ് കൊടിയുമായ് സൈനിക നേതൃത്വം ഏറ്റെടുത്തു. ശത്രുനിരയിൽ മരണം വിതച്ചുകൊണ്ട് ധീരധീരം പോരാടിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ കോടിയേന്തിയ കൈ വെട്ടേറ്റു മുറിഞ്ഞു. മറുകയ്യിൽ കൊടിയുമേന്തി ജഹ്ഫർ മുന്നേറി. രണ്ടാമത്തെ കയ്യും മുറിഞ്ഞപ്പോൾ അദ്ദേഹം പതാക കക്ഷത്തിലിറുക്കി പോരാടി. അവസാനം ഒരു സിറിയൻ ഭടൻ അദ്ദേഹത്തിന്റെ തല വെട്ടി...

ഉടനെ അബ്ദുല്ലഹിബ്നു റവാഹ ഓടിവന്നു കൊടിയെടുത്ത് യുദ്ധം നയിച്ചു. ഏതാനും സമയത്തിനുള്ളിൽ അദ്ദേഹവും രക്തസാക്ഷിയായി...

അവസാനത്തെ സൈന്യനായകനും നിലംപതിച്ചപ്പോൾ യോദ്ധാക്കളുടെ മനോവീര്യം നശിക്കാതിരിക്കാനും അരക്ഷിതാവസ്ഥ ഒഴിവാക്കാനും സാബിത്ബ്നു അഖ്‌റം എന്ന സ്വഹാബി കൊടി കൈയ്യിലേന്തി നേരെ പോയത് ഖാലിദ് ഇബ്നു വലീദിന്റെ അടുക്കലേക്കാണ് ...

അബൂ സുലൈമാൻ കൊടി പിടിക്കൂ.., അദ്ദേഹം അഭ്യർത്ഥിച്ചു. ഖാലിദ് ഇബ്നു വലീദിന്റെ മറ്റൊരു പേരാണ് അബൂ സുലൈമാൻ...

ഇസ്‌ലാമിൽ പാരമ്പര്യമുള്ള മുഹാജിറുകളും അൻസാരികളും ഉൾകൊള്ളുന്ന ഒരു സൈന്യത്തെ നയിക്കാൻ പുതു വിശ്വാസിയായ താൻ അർഹനല്ല എന്നായിരുന്നു ഖാലിദിന്റെ പ്രതികരണം...

അദ്ദേഹം വിനയാന്വിതനായ് അറിയിച്ചു... 

ഇല്ല ഞാൻ കൊടി പിടിക്കില്ല. എന്നേക്കാൾ യോഗ്യൻ അതിന് താങ്കളാണ്‌... 

സാബിത് ബ്നു അഖ്‌റം പറഞ്ഞു: കൊടി താങ്കൾ തന്നെ പിടിക്കൂ.. എന്നെക്കാൾ യുദ്ധ തന്ദ്രം അറിയുന്നത് താങ്കൾക്കു തന്നെ. താങ്കളെ ഏൽപിക്കാനാണ് ഞാൻ കൊടി എടുത്തത്...

എന്നിട്ടദ്ദേഹം മുസ്‌ലിം സൈന്യത്തെ അഭി സംബോധനം ചെയ്തു... ഖാലിദിന്റെ നേതൃത്വം നിങ്ങൾക്ക് സമ്മതമാണോ..? അവർ ഏക സ്വരത്തിൽ ശരി വെച്ചു...

സൈന്യനേതൃത്വം ഏറ്റെടുത്ത ഖലീദ്ബ്നു വലീദ് ഒരു നിമിഷവും പാഴാക്കാതെ യുദ്ധം നയിച്ചു. അത്ഭുതാവഹമായ കരുത്തോടെ അദ്ദേഹം മുഅ്‌ത ത്തിൽ പോരാട്ടം നയിച്ചു. ഖാലിദിന്റെ കൈയ്യിൽ നിന്ന് ഒമ്പത് വാളുകൾ മുറിഞ്ഞു പോയി. സൂര്യസ്തമയത്തോടെ ഇരു സൈന്യവും തമ്പുകളിലേക്ക് മടങ്ങി...

രാത്രി ഖാലിദിന് ശ്വാസം വിടാൻ സമയം കിട്ടി. അദ്ദേഹം ലക്ഷ്യ നിർണ്ണയം ചെയ്തു. നിരവധി മുസിലിം ഭടന്മാർ വീര്യമൃത്യു വരിച്ചു കഴിഞ്ഞിട്ടുണ്ട്. ആയുധ ബലവും അംഗബാഹുല്യവുമുള്ള സിറിയൻ സൈന്യത്തെ നേരിട്ട് ഒരു ഏറ്റുമുട്ടലിൽ പരാജയപ്പെടുത്തുക സാധ്യമല്ല. കൂടുതൽ ജീവഹാനിക്കിട കൊടുക്കാതെ സുരക്ഷിത സ്ഥാനത്തേക്ക് പിന്മാറുന്നതിൽ കവിഞ്ഞ മറ്റൊരു മാർഗ്ഗത്തെ കുറിച്ച് അന്നേരം ചിന്തിക്കാൻ ആവില്ല. വിവേകവും തന്ത്രവും മാത്രമാണ് ഇവിടെ വിജയിക്കുക. എന്നാൽ പിൻവാങ്ങാൻ പോലും പറ്റാത്ത വിധം ശത്രുക്കളാൽ വളയപ്പെട്ടിരിക്കുന്നു ...

പ്രഗത്ഭനായ ആ യുദ്ധ തന്ത്രജ്ഞൻ യുദ്ധരംഗം അകെ ഒന്ന് വീക്ഷിച്ചു. എന്നിട്ട് ചെറു സൈന്യത്തെ ചെറു സംഘങ്ങളായി തിരിച്ചു. ഓരോ സംഘത്തെയും ഓരോ ചുമ

പ്രഗത്ഭനായ ആ യുദ്ധ തന്ത്രജ്ഞൻ യുദ്ധരംഗം അകെ ഒന്ന് വീക്ഷിച്ചു. എന്നിട്ട് ചെറു സൈന്യത്തെ ചെറു സംഘങ്ങളായി തിരിച്ചു. ഓരോ സംഘത്തെയും ഓരോ ചുമതല ഏല്പിച്ചു. നേരം പുലർന്നപ്പോൾ ഇരു സൈന്യവും വീണ്ടും ഏറ്റ് മുട്ടി...

മുസ്‌ലിം സൈന്യ സംഘങ്ങളുടെ പുതിയ നീക്കത്തിൽ സിറിയൻ സൈന്യത്തിന് സംശയം തോന്നി. രാത്രിയിൽ അവർക്ക് പോഷകസൈന്യം എത്തിയെന്ന് സിറിയൻ സൈന്യം കരുതി. ഒടുവിൽ തന്റെ അത്ഭുതാവഹമായ യുദ്ധ തന്ത്രം ഉപയോഗപ്പെടുത്തി. അങ്ങനെ ചെയ്തില്ലെങ്കിൽ മുഅ്‌ത് യുദ്ധത്തിൽ ഒരു മുസ്‌ലിം ഭടനും ശേഷിക്കുമായിരുന്നില്ല ...

പ്രഭാതം നബി ﷺ യും സ്വഹാബികളും മദീന പള്ളിയിൽ ഇരിക്കുകയായിരുന്നു. മുഅ്‌ത്തിൽ നിന്ന് യാതൊരു വിവരവുമില്ല. പെട്ടന്ന് പ്രവാചക തിരുമേനി ﷺ യുടെ മുഖം ചുമന്ന് തുടുത്തു. അദ്ദേഹം പറഞ്ഞു, ഹാ സൈദ് പതാകയേന്തി. അദ്ദേഹം വധിക്കപ്പെട്ടു. തുടർന്ന് ജഅ്ഫർ കൊടിയെടുത്തു പോരാടി വീരമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ സ്ഥാനം അബ്ദുല്ലാഹിബ്നു റവാഹ ഏറ്റെടുത്തു. കഷ്ടം അദ്ദേഹം രക്തസാക്ഷിയായി. അതു പറയുമ്പോൾ തിരുമേനിയുടെ ﷺ കവിളിലൂടെ കണ്ണീർ ഒഴുകുകയായിരുന്നു. ചുറ്റുമുള്ളവരും കരഞ്ഞു...

എന്നാൽ, ഏതാനും നിമിഷങ്ങൾക്കകം തിരുമേനി ﷺസമനില വീണ്ടെടുത്തു കൊണ്ട് പറഞ്ഞു അവസാനം അതാ പതാക അല്ലാഹുവിന്റെ ഖഡ്ഗങ്ങളിലൊന്നായ ഖലീദ് ഇബ്നു വലീദിന്റെ കരങ്ങളിലേക്ക് നീങ്ങുന്നു. അദ്ദേഹത്തിന്റെ കൈയ്യിൽ അല്ലാഹു ജയം നൽകി. അന്നുമുതൽ ഖാലിദ് ഇബ്നു വലീദ് അല്ലാഹുവിന്റെ വാൾ എന്ന പേരിൽ അറിയപ്പെടുന്നു...

മുഅ്‌ത്തിൽ നിന്നു മദീനയിൽ മടങ്ങിയെത്തിയപ്പോൾ ചിലർ അവരെ പരിഹസിച്ചു. 

"മുഅ്‌ത്തിൽ നിന്നു പിന്തിരിഞ്ഞതെന്തിന്? നിങ്ങൾ മരണത്തെ പേടിച്ചാണോ പിന്മാറിയത്..?" എന്ന് ചോദിച്ചു കളിയാക്കി. തിരുമേനി (സ) ഇതുകേട്ട് അവരെ തടഞ്ഞു.

"അത്തരം പുരുഷവാക്കുകൾ ഉപയോഗിക്കരുത്. അവർ മരണത്തെ ഭയന്നല്ല മുഅ്‌ത്തിൽ നിന്ന് വന്നത്. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഇനിയും പോരാടും" എന്നു നബി ﷺ പറഞ്ഞു.

  

നബി ﷺ യുടെ നേതൃത്വത്തിലുള്ള മക്കാ വിമോചന സേനയിൽ വലതുപക്ഷത്തിന്റെ നായകനായിരുന്നു ഖാലിദ് ഇബ്‌നു വലീദ്. ഒരു തുള്ളി രക്തം പോലും ചിന്താതെ മക്ക വീണ്ടെടുക്കണമെന്നായിരുന്നു നബി ﷺ യുടെ ആഗ്രഹം. ആരെങ്കിലും ആക്രമിച്ചാൽ അതു നേരിടുകയല്ലാതെ അക്രമം തുടങ്ങരുതെന്ന് അവിടുന്ന് കല്പിച്ചു...

സഫ് വാൻ, ഇക് രിമ തുടങ്ങിയ ഖുറൈശി നേതാക്കൾ ഒരു സൈന്യം സജ്ജീകരിച്ച് മുസ്‌ലിംകളെ ആക്രമിക്കാൻ നിശ്ചയിച്ചിരുന്നു. ഖാലിദ് കടന്നുവരുന്ന കവാടത്തിന് അടുത്താണ് ഈ സൈന്യം നിന്നിരുന്നത്. അവർ മുസ്‌ലിംകളുടെ മേൽ കടന്നാക്രമിച്ചു. മുറിവേറ്റ നരിയെപോലെ അദ്ദേഹം ശക്തിയായി തിരിച്ചടിച്ചു. തങ്ങളുടെ നേതാവായിരുന്ന ഖാലിദ്‌ ഇപ്പോൾ ഇസ്ലാമിന്റെ പോരാളിയായി മാറിയത് മക്കകാർ കണ്ടു...

നബി ﷺ യുടെ പ്രീതി സമ്പാദിച്ച ഖാലിദ് പലപ്പോഴും തിരുദൂതന്റെ ﷺ ദൗത്യവാഹകനായി പ്രവർത്തിച്ചു. മക്കാ മോചനത്തെത്തുടർന്ന് അയൽ പ്രദേശങ്ങളിലെ ഗോത്രവർഗ്ഗക്കാരെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ നബി ﷺ പ്രതിനിധി സംഘങ്ങളെ അയക്കുകയുണ്ടായി. ഖാലിദ് അവരിൽ ഒരു സംഘത്തിന്റെ നേതാവായിരുന്നു...

ബനൂജാസിമ ഗോത്രത്തിലേക്കാണ്‌ ഖാലിദ് നിയോഗിക്കപ്പെട്ടിരുന്നത്. 350 പേരുടെ കൂടെ ഖാലിദ് അങ്ങോട്ട് ചെന്നു. ഖാലിദിന്റെ വരവ്

അറിഞ്ഞ ഗോത്രക്കാർ ആയുധമേന്തി വന്നു. സൗഹൃദ സന്ദർശനത്തിനാണ്  താൻ വന്നിട്ടുള്ളതെന്നു ഖാലിദ് അറിയിച്ചു. അദ്ദേഹം അവരെ സത്യത്തിന്റെയും സമാധാനത്തിന്റെയും മതത്തിലേക്ക് ക്ഷണിച്ചു. ഗോത്രവർഗ്ഗക്കാർ മറുപടിയൊന്നും പറയാതെ ക്ഷണം അവഗണിച്ചു...

പരുഷമായി പെരുമാറാൻ തുടങ്ങിയപ്പോൾ ഖാലിദ് ആയുധം താഴെ വയ്ക്കാൻ ആജ്ഞാപിച്ചു. ചിലരെ തടവുകാരാക്കി. അവരിലധിക പേരും വാളിന്നിരയായി. വിവരം നബി ﷺഅറിഞ്ഞപ്പോൾ അസ്വസ്ഥനായി. കൈകൾ മേലോട്ടുയർത്തിക്കൊണ്ട് "നാഥാ ഖാലിദിന്റെ പ്രവർത്തിയിൽ എനിക്കൊന്നും ചെയ്യാൻ ആവില്ല" എന്നു പറഞ്ഞു...

ഉടനെ അലിയെ വിളിച്ചു സംഭവ സ്ഥലത്തേക്കയച്ചു. അലി വിശദമായ അന്വേഷണം നടത്തി. കൊല്ലപ്പെട്ട അവരുടെ ബന്ധുക്കൾക്ക് രക്തപ്പണം നൽകി...

ഖാലിദ് തിരിച്ചെത്തിയപ്പോൾ ചില സഖാക്കൾ അദ്ദേഹത്തിന്റെ ധൃതിപ്പെട്ട ചെയ്തികളെ വിമർശിച്ചു. എന്നാൽ ഖാലിദ് തന്റെ നിലപാട് പ്രവാചകൻ ﷺക്ക് വ്യക്തമാക്കിക്കൊടുത്തു. ബനൂജാസിമ ഗോത്രക്കാരിൽ വിശ്വാസ വഞ്ചനയാണ് താൻ കണ്ടതെന്നും ഖാലിദ് നബി ﷺ യെ അറിയിച്ചു. നബി ﷺ അത് അംഗീകരിക്കുകയും ചെയ്തു...

തുടർന്ന് ഖാലിദിനെ ബനൂമുസ്തലിഖ് ഗോത്രത്തിലേക്കയച്ചു. അതൊരു മുസ്‌ലിം ഗോത്രമായിരുന്നു. പ്രസ്തുത ഗോത്രം ഇസ്‌ലാം മതം ഉപേക്ഷിച്ചതായി ഒരു വിവരം മദീനയിലെത്തി. തിരു നബി ﷺ സംഗതിയുടെ യാഥാർത്ഥ്യം അറിഞ്ഞു വരാൻ ഖാലീദ് ഇബ്നു വലീദിനെ ചുമതലപ്പെടുത്തി...

"ധൃതിപ്പെടാതെ സാവകാശം നിരീക്ഷിക്കുക. പ്രാർത്ഥനാസമയം വരെ കാത്തിരിക്കുക. അവർ നിസ്കരിക്കുന്നില്ലെങ്കിൽ അവർ ഇസ്‌ലാം ഉപേക്ഷിച്ചു എന്നു കരുതാം. അങ്ങനെ വന്നാൽ അവരോട് യുക്തമെന്നു തോന്നുന്നത് ചെയ്യുക" നബി ﷺവ്യക്തമാക്കി...

ഖാലിദ് അപ്രകാരം ചെയ്തു. ബനൂമുസ്തലിഖ് ഗോത്രക്കാർ പതിവായി നിസ്കരിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം തിരിച്ചു വന്നു. നബിയെ ﷺഅറിയിച്ചു...

അവസാനമായി നബി ﷺനേരിട്ടു യുദ്ധം നയിച്ചത് തബൂക്കിലേക്കായിരുന്നു. തബൂകിൽ എത്തിയപ്പോൾ അവിടെ ബൈസന്തിയൻ സൈന്യത്തെ കണ്ടില്ല. തന്മൂലം അവിടുന്നു കുറച്ചു ദിവസം അവിടെ തങ്ങി...

അയൽ പ്രദേശങ്ങളിലെ രാജാക്കന്മാർ നബി ﷺയെ സന്ദർശിച്ച് സമാധാന ഉടമ്പടിയുണ്ടാക്കി. എന്നാൽ ദൂമതുൽ ജൂൻദലിലെ ക്രൈസ്തവ ഭരണാധിപനായ അകിദർ വന്നില്ല...

നബി ﷺ ഖാലിദിനെ വിളിച്ചു. 450 പേരുടെ കൂടെ ദൂമത്തൂൽ ജുൻദലിലേക്ക് പുറപ്പെടാൻ കല്പിച്ചു ...

"ഒരു കാട്ടുപശുവിനെ തുരത്തുന്ന അക്ദറിനെ നിങ്ങൾക്ക് അവിടെ കാണാം. അവനെ പിടികൂടി ഇവിടെ കൊണ്ട് വരിക" തിരുനബി ﷺ കല്പിച്ചു. 

ഖാലിദും സംഘവും കുതിരപ്പുറത്ത് ദൂമതുൽ ജുൻദലിലേക്കു പുറപ്പെട്ടു. കോട്ടയുടെ മൈലുകൾക്കപ്പുറം അദ്ദേഹം ഒരു കാട്ടുപശുവിനെ കണ്ടു. അങ്ങോട്ട് കുതിരയെ ഓടിച്ചു. വൈകാതെ അകിദറും സംഘവും കാട്ടു പശുവിനെ ഓടിക്കുന്നതു കണ്ടു. ഖാലിദ് അവരുടെ മേൽ ചാടിവീണു... അവരെ ബന്ധിച്ചു...

അകിദർ, തന്നെ പ്രവാചകന്റെ അടുക്കലേക്ക് കൊണ്ടു പോകാൻ അപേക്ഷിച്ചു. അതനുസരിച്ചു. അദ്ദേഹത്തെ തബൂകിലേക്ക് കൊണ്ട് പോയി തിരുമുമ്പിൽ ഹാജരാക്കി...

അകിദർ മുസ്‌ലിംകളുമായി സമാധാനസന്ധി ഉണ്ടാക്കുകയും ജിസ്‌യ നൽകാൻ സന്നദ്ധനാവുകയുമുണ്ടായി.

ഹിജ്‌റ പത്താം വർഷം നബി ﷺ ഖാലിദിനെ നജ്റാനിലേക്കയച്ചു. ബനൂ ഹാരിസ്ബ്‌നു കഹ്ബ് ഗോത്രത്തിൽ ഇസ്ലാമിന്റെ സന്ദേശം എത്തിക്കാൻ 700 പേരുടെ കൂടെ ഖാലിദ് പുറപ്പെടുമ്പോൾ നബി ﷺപറഞ്ഞു...

"ഇസ്ലാമിന്റെ സന്ദേശം അവരെ അറിയിക്കുക. മൂന്നു ദിവസം അതു തുടരുക. അവർ ഇസ്ലാം സീകരിക്കുകയാണെങ്കിൽ ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങൾ അവരെ പഠിപ്പിക്കുക. അതല്ല ഇസ്ലാം അവർ അംഗീകരിക്കുന്നില്ലെങ്കിൽ അവരോട് യുദ്ധം ചെയ്യുക"

ബനൂ ഹാരിസ്ബ്നു കഹ്ബ്‌ ഗോത്രം ഇസ്‌ലാം സ്വീകരിച്ച വിവരം നബി ﷺ ക്ക് കിട്ടിയപ്പോൾ ആ ഗോത്രക്കാരിൽ ചിലരെ

ബനൂ ഹാരിസ്ബ്നു കഹ്ബ്‌ ഗോത്രം ഇസ്‌ലാം സ്വീകരിച്ച വിവരം നബി ﷺ ക്ക് കിട്ടിയപ്പോൾ ആ ഗോത്രക്കാരിൽ ചിലരെ ഇസ്ലാമിക ജീവിതം പരിശീലിപ്പിക്കാൻ മദീനയിലേക്കയക്കാൻ പ്രവാചകൻ ﷺആവശ്യപ്പെട്ടു.  ഇതായിരുന്നു അവസാനമായി നബി ﷺഖാലിദിനെ ഏൽപ്പിച്ച ചുമതല...

തിരുമേനി ﷺയുടെ വിയോഗം വരെ തന്റെ എല്ലാ കഴിവുകളും ഖാലിദ്‌ ഇസ്ലാമിന്റെ അത്യുന്നതിക്കായ് അർപ്പിച്ചു... 

അബൂബക്കർ സിദ്ദിഖ് (റ) യുടെ ഭരണ കാലത്ത് ഇസ്ലാമിനെതിരായി എല്ലാ കപടക്തികളും സഘടിച്ചു നടത്തിയ വിപൽക്കരമായ കലാപം അടിച്ചമർത്തുന്നതിൽ ഖാലിദ് ഇബ്‌നു വലീദ് വഹിച്ച പങ്ക് നിസ്തുലമാണ്...


അബൂബക്കർ സിദ്ദിഖ് (റ) ഖലീഫയായി ഭരണം ഏറ്റെടുത്തതോടെ ഇസ്‌ലാമിനെതിരായി ഏറ്റവും വലിയ ഭീഷണി ഉയർന്നു. അറേബ്യയുടെ അതിർത്തിക്കപ്പുറത്തും ശത്രുക്കൾ തക്കം പാർത്തു കഴിയുകയായിരുന്നു...

നികുതി നിഷേധത്തിൽ നിന്നും നിയമലംഘനത്തിൽ നിന്നും ഇസ്ലാമിൽ നിന്നുള്ള കൂറുമാറ്റത്തിൽ നിന്നും ആരംഭിച്ച കുത്സിത പ്രസ്ഥാനം ദ്രുദഗതിയിൽ വികസിച്ച് ഇസ്ലാമിന് എതിരെയുള്ള ഒരു കൊടുങ്കാറ്റായി തീർന്നു...

സ്വാർത്ഥികളും സ്ഥാനക്കൊതിയന്മാരും സിംഹാസനം നഷ്ടപ്പെട്ടവരും  വ്യാജ പ്രവാചകത്വ വാദത്തിലൂടെ നേതൃത്വം സ്വപ്നം കണ്ടവരും ഒരേ അണിയിൽ കോർത്തിണക്കപ്പെട്ടു... 

പേർഷ്യൻ - റോമസാമ്രാജ്യങ്ങൾ അതിർത്തിക്കു പുറത്തു നിന്നും ചരട് വലിച്ചു. ഇസ്ലാമിനെ ഒറ്റയടിക്ക് ഉന്മൂലനം ചെയ്യാനായിരുന്നു അവരുടെ എല്ലാവരുടെയും പരിപാടി...

വയോധികനെങ്കിലും കരുത്തനായ ഖലീഫ പ്രതിബന്ധങ്ങളെ വകവയ്ക്കാതെ അഭ്യന്തര കലാപം അടിച്ചമർത്തി. അദ്ദേഹം സൈന്യത്തെ സ്വയം നയിച്ചു. മുസ്ലിംകളെ ആക്രമിക്കാനെത്തിയ ബനൂ ബഅസ്, ബനൂ മുർറ, ദുബ്‌യാൻ എന്നീ ഗോത്ര സൈന്യങ്ങളെ ഘോരവും ദീർഘവുമായ ഒരു യുദ്ധത്തിൽ മുസ്ലിംകൾ പരാജയപ്പെടുത്തി. മദീനയിൽ മടങ്ങിയെത്തി വിശ്രമിക്കുന്നതിനു മുമ്പ് ഈ ഭാഗങ്ങളിലെ കലാപങ്ങൾ ഒതുക്കാൻ ഖലീഫ വീണ്ടും സൈന്യസമേതംപുറപ്പെട്ടു...

ഖലീഫ മദീനയിൽ തന്നെ താമസിച്ച് ഭരണനേതൃത്വം നൽകണമെന്നായിരുന്നു മുതിർന്ന സ്വഹാബിയുടെ അഭിപ്രായം. അലിയ്യുബ്നു അബീത്വാലിബ് ഖലീഫയെ വഴിയിൽ തടഞ്ഞുവെച്ചു. സ്വഹാബിമാരുടെ നിർബന്ധത്തിന് വഴങ്ങി ഖലീഫ തലസ്ഥാനത്തു തന്നെ കഴിയാൻ തിരുമാനിച്ചു...

അദ്ദേഹം സൈന്യത്തെ പതിനൊന്നു വിഭാഗങ്ങളായി വേർതിരിച്ച് ഓരോ വിഭാഗത്തിനും പ്രത്യേകം നായകന്മാരെ നിശ്ചയിക്കുകയും അവരുടെ ചുമതലകൾ നിർണ്ണയിക്കുകയും ചെയ്തു. ഇവയിൽ താരതമ്യേനെ ഒരു വലിയ സൈന്യവിഭാഗത്തിന്റെ തലവനായി ഖാലിദ് ഇബ്നു വലീതാണ് നിയമിതനായത്...

സൈന്യത്തലവന്മാരുടെ കൈകളിൽ ഇസ്ലാമിന്റെ പതാക ഏല്പിക്കുമ്പോൾ ഖാലിദിന്റെ അടുത്തെത്തിയ അബൂബക്കർ സിദ്ദിഖ് (റ) ഇപ്രകാരം പറഞ്ഞു:

"ഖാലിദ്ബ്നു വലീദ് അല്ലാഹുവിന്റെ ഉത്തമനായ ദാസനും മുസ്ലിംകളുടെ ഗുണകാംഷിയുമാണെന്നും വിശ്വാസികൾക്കും കപടന്മാർക്കും എതിരിൽ അള്ളാഹു ഊരിയ അവന്റെ വാളുകളിൽ ഒരു വാളാണ് അദ്ദേഹമെന്നും നബിതിരുമേനി ﷺ അരുളിയത് ഞാൻ കേട്ടിട്ടുണ്ട്..."

ദുലൈഹബ്നു ഖുവൈലിദിനെയും ശേഷം മാലിക്ബ്നു നുവൈറയേയും നേരിടാനാണ് ഖാലിദ് നിയോഗിക്കപ്പെട്ടത്. ബനുഅസദ് ഗോത്രത്തിൽപ്പെട്ട ദുലൈഹബ്‌നുഖുവൈലിദ് ഒരു മുസ്‍ലിമായിരുന്നു. പ്രവാചക തിരുമേനി ﷺ അസുഖം ബാധിച്ചു കിടപ്പിലാണെന്ന് അറിഞ്ഞപ്പോൾ ഇയാൾ പ്രവാചക വേഷം കെട്ടി രംഗത്ത് വന്നു...

ഈ വ്യാജപ്രവാചകനെതിരെ ഒരു സംഘത്തെ നിയോഗിച്ചിരുന്നെങ്കിലും നബി ﷺ യുടെ നിയോഗം നിമിത്തം അവരെ തിരിച്ചു വിളിക്കുകയായിരുന്നു. കിട്ടിയ സന്ദർഭം പാഴാക്കാതെ ദുലൈഹ് വചനങ്ങൾ രചിച്ചു. നിരവധി ഗോത്രങ്ങളെ തന്റെ സ്വാധീനവലയത്തിലാക്കി. പ്രസിദ്ധമായ തായ് ഗോത്രവും ഇയാളുടെ വലയിൽ കുടുങ്ങിയിരുന്നു...

ദുലൈഹ വമ്പിച്ചൊരു സൈന്യത്തെ ഒരുക്കി. നജ്‌ദിലെ ബസാഖാ തടാക തീരത്താണ് ദുലൈഹയുടെ ക്യാമ്പ്. പ്രസിദ്ധനായ ഹാതിം ദായുടെ മകൻ അദി അപ്പോൾ മദീനയിലുണ്ടായിരുന്നു. അദിയോട് തന്റെ ഗോത്രക്കാരെ ഇസ്ലാമിലേക്ക് കൊണ്ട് വരാൻ ഖലീഫ അബൂബക്കർ ആവശ്യപ്പെട്ടു. അതനുസരിച്ച് അദി തന്റെ ഗോത്രക്കാരുമായി ബന്ധം പുലർത്തി...

ദുലൈഹയുടെ ക്യാമ്പിലുള്ള ഗോത്രക്കാർ മൂന്നു ദിവസത്തെ അവധി ആവശ്യപ്പെട്ടു. തത്സമയം ഖാലിദ് സൈന്യസമേതം ബസാഖായിലേക്കു മാർച്ചു ചെയ്യുകയായിരുന്നു. അദി ഓടിച്ചെന്ന് ഖാലിദിനെ തടഞ്ഞു. ഖാലിദ് മൂന്നു ദിവസം കാത്തു. അപ്പോഴേക്കും അദിയുടെ ഗോത്രം മുഴുവനും മുസ്‌ലിം പക്ഷത്തു ചേർന്നു. ഇതോടെ ഖാലിദിന്റെ കൂടെയുള്ള സൈന്യത്തിന്റെ എണ്ണത്തിൽ അഞ്ഞൂറ് കൂടി. അദിയുടെ ശ്രമഫലമായി ജദീലാഗോത്രവും ഖാലിദിന്റെ പക്ഷത്തു ചേർന്നു. അവരും അഞ്ഞൂറ് പേരുണ്ടായിരുന്നു...

ബസാഖയിൽവെച്ച് ഇരുസൈന്യവും ഏറ്റുമുട്ടി. കള്ളപ്രവാചകവാദി തന്റെ തമ്പിന് പുറത്ത് ഒരുതുണി കൊണ്ട് മൂടിപ്പുതച്ചിരിക്കു കയായിരുന്നു. വഹിയ്യിനുവേണ്ടി കാത്തിരിക്കുകയാണ്. ഐനിയ്യയാണ് അയാളുടെ സൈന്യനായകന്മാരിൽ ഒരാൾ. അയാൾ ഓടിച്ചെന്ന് ദുലൈഹയോട് ചോദിച്ചു...

"വല്ല സന്ദേശവുമായ് ജിബ്‌രീൽ ഇറങ്ങി വന്നോ..? ഇല്ല എന്നായിരുന്നു മറുപടി. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഐനിയ്യ വീണ്ടും ദുലൈഹയുടെ അടുത്ത് ഓടിവന്നു അതേ ചോദ്യം ആവർത്തിച്ചു ദുലൈഹ ഇല്ലെന്ന് മറുപടി പറഞ്ഞു...

യുദ്ധം തങ്ങൾക്കനുകൂലമല്ലെന്ന് കണ്ട് വീണ്ടും ഐനിയ്യ ദുലൈഹയെ സമീപിച്ചു ചോദ്യം ആവർത്തിച്ചു. ഇത്തവണ ആ വ്യാജപ്രവാച

യുദ്ധം തങ്ങൾക്കനുകൂലമല്ലെന്ന് കണ്ട് വീണ്ടും ഐനിയ്യ ദുലൈഹയെ സമീപിച്ചു ചോദ്യം ആവർത്തിച്ചു. ഇത്തവണ ആ വ്യാജപ്രവാചകൻ ഒരു കളവ് പറഞ്ഞു ...

"അതെ ജിബ്‌രീൽ അൽപസമയം മുമ്പ് എന്റെയടുക്കൽ പ്രത്യക്ഷപ്പെട്ടു. അവിസ്‌മരണീയമായ ഒരു സംഭവം നടക്കാൻ പോകുന്നതായി അറിയിച്ചു."

ഇതു കേട്ട ഐനിയ്യ പറഞ്ഞു: 

"വളരെ ശരിയാണ് "

തുടർന്നയാൾ എഴുന്നൂറോളം വരുന്ന തന്റെ ഗോത്രത്തിൽപ്പെട്ട ഭടന്മാരോട് വിളിച്ചു പറഞ്ഞു, "അള്ളാഹുവാണെ ഇയാളൊരു കളവ് പറയുന്ന ആളാണ്. നിങ്ങൾ എല്ലാവരും വീടുകളിലേക്ക് തിരിച്ചു പോകുക." നേതാവിന്റെ ആജ്ഞയനുസരിച്ച് എല്ലാവരും സ്ഥലം വിട്ടു. ഇതു കണ്ട മറ്റു ഗോത്രക്കാരും അവിടം വിട്ടു. ഗത്യന്തരമില്ലാതെ ദുലൈഹ ഭാര്യയെയും കുട്ടികളെയും കൂട്ടി സിറിയായിലേക്ക് പലായനം ചെയ്തു... 

കുറച്ചു കാലം ദുലൈഹ സിറിയയിൽ കഴിച്ചു കൂട്ടി. പിന്നീടയാൾ പശ്ചാത്തപിച്ച് ഇസ്ലാമിലേക്ക് മടങ്ങവെ ഖലീഫ ഉമറിന്റെ ഭരണ കാലത്ത് സിറിയൻ യുദ്ധത്തിൽ വെച്ചാണ് അദ്ദേഹം വധിക്കപ്പെട്ടത്...

ദുലൈഹയുടെ പരാജയം ഇസ്ലാമിനെതിരിൽ തിരിഞ്ഞ മറ്റു അയൽ ഗോത്രങ്ങളുടെ കണ്ണു തുറപ്പിച്ചു. അവർ ഖാലിദിനെ സമീപിച്ചു മാപ്പു പറഞ്ഞു. അദ്ദേഹം അവർക്ക് മാപ്പ് കൊടുത്ത് ഇസ്‌ലാമിൽ ചേർത്തു... 

ഖാലിദ് ഒരു മാസത്തോളം ബസാഖിയിൽ തങ്ങി. തത്സമയം സൽ‍മ എന്ന ഒരു സ്ത്രീ ദുലൈഹയുടെ ഓടിപ്പോയ അനുയായികളെ ഒരുമിച്ച് കൂട്ടി അവർക്ക് ആവേശം പകർന്നു. അവൾ തന്നെ സൈന്യത്തിന് നേതൃത്വം നൽകി. വിഷമിച്ചാണെങ്കിലും മുസ്‌ലിം സൈന്യം അവരെ നേരിട്ട് പരാജയപ്പെടുത്തി. സൽമയെ വധിച്ചു. അങ്ങനെ ബനൂ സദിന്റെ ശല്യം അവസാനിച്ചു...


നബി ﷺ യുടെ ജീവിത കാലത്ത് തന്നെ ഇസ്‌ലാം സ്വീകരിച്ച ഗോത്രമാണ് ബനൂതമീം. മാലിക് ഇബ്നു നുവൈറ അവരുടെ ഒരു നേതാവായിരുന്നു.  പ്രവാചകന്റെ വിയോഗത്തെ തുടർന്ന് അവരിൽ ചിലർ ഇസ്‌ലാം കയ്യൊഴിച്ചു. ചിലർ സകാത്ത് നൽകാൻ വിസമ്മതിച്ചു...

നികുതി നിഷേധകരുടെ നേതാവ് നുവൈറയായിരുന്നു. ബസാഖയിൽ നിന്ന് ഖാലിദ് നേരെ മാലികിനെ ലക്ഷ്യമാക്കി മാർച്ച് ചെയ്‌തു. ഖാലിദ് വരുന്നുണ്ടറിഞ്ഞ മാലിക് തന്റെ അനുയായികളെ ചെറു സംഘങ്ങളായി പിരിച്ച് വിവിധ ഭാഗങ്ങളിലേക്ക് പറഞ്ഞയച്ചു...

മാലിക്ബ്നു നുവൈറയുടെ ആസ്ഥാനമായ ബുതഹിൽ ഖാലിദും സൈന്യവും എത്തിയപ്പോൾ അവിടെ ആരെയും കണ്ടില്ല. അവരെ കണ്ടു പിടിക്കാൻ ഖാലിദ് തന്റെ സൈന്യത്തെ പല സ്ഥലങ്ങളിലേക്കും അയച്ചു. അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കാനും വിസമ്മതിക്കുന്നവരെ തന്റെ മുമ്പിൽ ഹാജരാക്കാനും അദ്ദേഹം കല്പിച്ചു... 

ഒരു സംഘം മുസ്ലിംസൈന്യം മാലിക് ഇബ്നു നുവൈറയേയും സംഘത്തെയും പിടികൂടി ഖാലിദിന്റെ മുമ്പിൽ ഹാജരാക്കി. ഇസ്ലാം സീകരിക്കാൻ അവർ സമ്മതിച്ചിട്ടുണ്ടോ എന്നു ഖാലിദ് അവരെ പിടികൂടിയവരോട് ചോദിച്ചപ്പോൾ രണ്ടഭിപ്രായമുണ്ടായി. ബാങ്ക് വിളിക്കുമ്പോൾ അവർ പ്രത്യഭിവാദ്യം ചെയ്യുന്നത് തങ്ങൾ കേട്ടിട്ടില്ലന്ന് ഒരു കൂട്ടരും, മാലിക്കിന്റെ ക്യാമ്പിൽ വെച്ച് ബാങ്കിന് പ്രത്യഭിവാദ്യം ചെയ്യുന്നത് തങ്ങൾ കേട്ടു എന്നു

മറ്റൊരു കൂട്ടരും അറിയിച്ചു...

പ്രമുഖ സ്വഹാബിയായ അബൂഖതാദ രണ്ടാമത്തെ വിഭാഗത്തിൽപെടുന്നു. ഏതായാലും ഖാലിദ് ഒരു തീരുമാനവും എടുക്കാനാവാതെ അന്നു രാത്രി അവരെ തടങ്കലിൽ വെയ്ക്കാൻ കല്പിച്ചു...

അതിശൈത്യമുള്ള ആ രാത്രിയിൽ തണുത്തു കോച്ചി വിറക്കുന്ന തടവ് പുള്ളികൾക്ക് കൊടുക്കാൻ വേറെ വസ്ത്രമൊന്നും കാണാതെ ഒരു ഭടൻ വന്നു ഖാലിദിനോട് വിവരം പറഞ്ഞു. ശരി "അവരെ ചൂടാക്കുക" എന്നു ഖാലിദ് പറഞ്ഞു...

അവരെ ചൂടാക്കുക എന്ന അറബി പ്രയോഗത്തിന് രണ്ടർത്ഥം കല്പിക്കാം, അവരെ ചൂട് പിടിക്കുക എന്നും, അവരെ വളിന്നിരയാക്കുക എന്നും അർത്ഥമുണ്ട്. കല്പന തെറ്റായി ധരിച്ച് എല്ലാ തടവ് പുള്ളികളെയും അയാൾ വാളിന്നിരയാക്കി. സംഭവം അറിഞ്ഞപ്പോൾ ഖാലിദ് പറഞ്ഞു "അള്ളാഹു ഒരു കാര്യം നിശ്ചയിച്ചാൽ എങ്ങനെ ആയാലും അതു നടക്കുക തന്നെ ചെയ്യും..."

തടവ് പുള്ളികൾ വധിക്കപ്പെട്ട വിവരമറിഞ്ഞപ്പോൾ അബു ഖതാദക്കു ദേഷ്യം വന്നു. അദ്ദേഹം ഖാലിദിനോട് ഒരു വാക്കുപോലും ഉരിയാടാതെ മദീനയിലേക്ക് ചെന്നു. ഖലീഫയോട് മലിക്കും സംഘവും അന്യയമായി കൊലചെയ്യപ്പെട്ട കാര്യം ധരിപ്പിച്ചു. ഖലീഫ അവരുടെ കാര്യത്തിൽ സഹതപിച്ചെങ്കിലും അബൂ ഖതാദയെ ശാസിക്കുകയാണ് ചെയ്തത്. സൈന്യധിപന്റെ അനുമതിയില്ലാതെ സൈന്യത്തിൽ നിന്ന് പോന്നത് ശരിയല്ലെന്ന് പറഞ്ഞു. ഖലീഫ അബൂബക്കർ (റ) വേഗം ചെന്നു ഖാലിദിന്റെ കൂടെ സേവിക്കാനാണ് കല്പന നൽകിയത്. അബൂ ഖതാദ ഉടനെ പോയി സൈന്യത്തിൽ ചേരുകയും ചെയ്തു...

വിവരം ഉമർ(റ) അറിഞ്ഞപ്പോൾ അദ്ദേഹം അബൂബക്കർ (റ) യോട് പറഞ്ഞു, 

"ഖാലിദിന്റെ വാളിന് ധൃതി കൂടിപ്പോകുന്നു.

സൈന്യധിപസ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കി മറ്റാരെയെങ്കിലും ഏല്പിക്കുന്നതാണ് നല്ലത്." 

ഈ നിർദ്ദേശം ഖലീഫക്ക് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പറഞ്ഞു: "ഇക്കാര്യത്തെ കുറിച്ചു ഉമർ കൂടുതലൊന്നും പറയണ്ട. തെറ്റ് മനുഷ്യ സഹജമാണ്. ഖാലിദിനെ പറ്റി കുറ്റം പറയണ്ട. അദ്ദേഹം അല്ലാഹുവിന്റെ വാളാണ്. ഇസ്ലാമിന്റെ ശത്രുക്കൾക്ക് എതിരെ വീശുന്ന വാൾ. അത് ഉറയിൽ ഇടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..."

എങ്കിലും ഖലീഫ ഖാലിദിന്നഴുതി, അദ്ദേഹത്തെ മദീനയിലേക്ക് വിളിപ്പിച്ചു. ഖാലിദ്‌ സംഗതിയുടെ യാഥാർത്ഥ്യം ഖലീഫയെ ബോധ്യപ്പെടുത്തി. 

ഖലീഫക്ക് തൃപ്തിയായി...

കൊല്ലപ്പെട്ട മാലിക്കിന്റെയും അനുയായികളുടെയും കുടുംബത്തിന് പൊതു ഖജനാവിൽ നിന്ന് രക്തപ്പണം നൽകാൻ ഖലീഫ ഉത്തരവിട്ടു...

ഖാലിദും സൈന്യവും യുദ്ധത്തിൽ നിന്ന് യുദ്ധത്തിലേക്കും വിജയത്തിൽ നിന്ന് വിജയത്തിലേക്കും നീങ്ങുമ്പോൾ, മുസെയ്ലിമതുൽ കദ്ദാബിന്റെ സൈന്യത്തെ നേരിടാൻ മദീനയിൽ നിന്ന് ആജ്ഞ കിട്ടി...

നേരെത്തെ ഇക്‌രിമ ഇബ്നു അബീജഹലിന്റെ നേതൃത്വത്തിൽ എത്തിയ മുസ്ലിം സൈന്യത്തെ അനായാസം പരാജയപ്പെടുത്തിയതിൽ ഊറ്റം കൊള്ളുന്ന മുസൈലിമത് ഖാലിദിന്റെ വരവറിഞ്ഞ് സൈന്യത്തെ പുനഃസംഘടിപ്പിച്ചു ഒരുക്കി നിർത്തി... 

ഇരുസൈന്യവും യമാമയിൽ ഏറ്റുമുട്ടി. അതിനുമുമ്പ് ശിർജിലിന്റെ പോഷകസൈന്യം ഖാലിദിന്റെ സഹായത്തിന് എത്തി. മദീനയിൽ നിന്ന് വേറെയും പോഷകസൈന്യങ്ങൾ എത്തി ചേർന്നു. മുസൈലിമയുടെ കീഴിൽ 40,000 ഭടന്മാരാണ് അണിനിരന്നത് യമാമ യിലെ അഖ്റബ എന്ന സ്ഥലത്ത് ഇരുസൈ ന്യവും ഏറ്റുമുട്ടി... 

പൊരിഞ്ഞ പോരാട്ടം ... മുസ്ലിം യോദ്ധാക്കൾ തുരുതുരെ മരിച്ചു വീണു 

പൊരിഞ്ഞ പോരാട്ടം ... മുസ്ലിം യോദ്ധാക്കൾ തുരുതുരെ മരിച്ചു വീണു. വിജയം വ്യാജ പ്രവാചകന്റെ പക്ഷത്താണോ എന്ന് പോലും തോന്നിപ്പിക്കുന്ന അവസ്ഥ. ശത്രുക്കൾ ഖാലിദിന്റെ തമ്പുവരെ കടന്നാക്രമിച്ചു. മുസ്ലിം സൈന്യം പിന്നോട്ട് ഗമിക്കുമ്പോൾ ഒരു മുസ്ലിംഭടൻ വികാരഭരിതനായി വിളിച്ചു പറഞ്ഞു...

"അല്ലയോ മുസ്ലിംകളെ ഇവിടെ നിങ്ങൾക്കൊരു ഉറച്ച നിലപാടെടുക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എവിടെ വെച്ചാണതിനു കഴിയുക"

ഇതുകേട്ട് കൂടുതൽ ഉണർവോടെ മുസ്ലിം സൈന്യം പടവെട്ടി മുന്നേറി. ശത്രുക്കൾ ശക്തി യായി തിരിച്ചാക്രമണം നടത്തി. ഉഗ്രയുദ്ധം മുസൈലിമതിന്റെ നൂറു കണക്കിന് ഭടന്മാരെ അരിഞ്ഞു വീഴ്ത്തി. എന്നിട്ടും ബനൂഹനീഫക്ക് യാതൊരു കൂസലുമില്ല. ശക്തിയായി ആക്രമണം തുടരുകയാണ്...

മുസ്ലിം യോദ്ധാക്കൾ തുരുതുരെ മരിച്ചു വീണു. ഖാലിദിന്റെ കൂടാരം ശത്രുക്കൾ തകർക്കുകയും അദ്ദേഹത്തിന്റെ പത്നി അ ത്ഭുതകരമാം വിധം രക്ഷപ്പെടുകയുമുണ്ടായി...

യുദ്ധഗതി ശത്രുക്കൾക്കനുകൂലമാണെന്ന് കണ്ട ഖാലിദ്ബ്നു വലീദ് സമീപത്തുള്ള ഒരു കുന്നിൻ പുറത്തുകയറി നിരീക്ഷണം നടത്തി. മുസ്ലിം സൈന്യത്തിൽ നവോന്മേഷം ഉണ്ടാക്കാൻ പറ്റിയ മാർഗ്ഗം ചിന്തിച്ചു. ഒരു യുക്തി കണ്ടത്തി. മുസ്ലിം സൈന്യത്തെ വെവ്വേറെ ഗ്രൂപ്പുകൾ ആയി തിരിച്ചു...

"ഓരോ ഗ്രൂപ്പുകളും വെവ്വേറെ നിൽകട്ടെ. ഓരോന്നിന്റെയും ത്യാഗങ്ങൾ ഇന്ന് വേർതിരിച്ചു കാണാൻ കഴിയണം" ഖാലിദ് കല്പിച്ചു...

മുഹാജിറുകളും അൻസാറുകളും വെവ്വേറെ നിന്നു. ഓരോ ഗോത്രക്കാരും പ്രത്യേകം വ്യൂഹങ്ങളായി. ആവേശവും മത്സരബുദ്ധിയും ഇതു വളർത്തി. ആരാണു കൂടുതൽ വീറോടെ പൊരുതുന്നതെന്നും ഏതുവഴിക്കാണ് പരാജയം നേരിടുന്നതെന്നും കണ്ടു പിടിക്കാൻ പ്രയാസമില്ല. ഈ തന്ത്രം കുറിക്കുകൊണ്ടു...

ഖാലിദ്ബ്നു വലീദ് ശത്രു സൈന്യത്തിന്റെ മുന്നിൽ വന്നു വെല്ലു വിളിച്ചു...

"ഞാനാണ് ഖാലിദിന്റെ മകൻ. അംറിന്റെയും സൈദിന്റയും സന്താനം"

എന്നിട്ടദ്ദേഹം ശത്രു നിരയിലേക്ക് കുതിച്ചു കയറിക്കൊണ്ട് ഇങ്ങനെ പാടി ...

"മുഖ്യന്മാരുടെ പുത്രനാണ് ഞാൻ. രക്ത

ദാഹിയാണ് എന്റെ വാൾ. പ്രത്യേകിച്ച് അത് നിങ്ങളെ ആക്രമിക്കുമ്പോൾ"

ഖാലിദിന്റെ ഇടതും വലതും നൂറുകണക്കിന് ഭടന്മാർ മുന്നേറിക്കൊണ്ടിരുന്നു. അത്ഭുതങ്ങൾ സൃഷ്ടിച്ച യുദ്ധതന്ദ്രമായിരുന്നു അത്. പരാജയത്തിൽ നിന്ന് വിജയത്തിലേക്ക് ശത്രു ഭടന്മാരെ അരിഞ്ഞു വീഴ്ത്തി മുന്നേറാൻ മുസ്ലിം സൈന്യത്തിന് കഴിഞ്ഞു. ശത്രു സൈന്യം ചിന്നഭിന്നമായി...

ബനൂ ഹനീഫക്കാർക്കിടയിൽ അരാജകത്വം നടമാടി. ഖാലിദ് മുസയ്‌ലിമതിന്റെ അടുത്തെത്തി. അപ്പോഴേക്കും മുസൈലിമ ഓടിക്കളഞ്ഞു. അയാൾ ഓടുന്നത് കണ്ട് ബനൂ ഹനീഫ ഗോത്രക്കാരും ഓടാൻ തുടങ്ങി. ഖാലിദ് തന്റ സൈന്യത്തോട് അവരെ പിന്തുടർന്നു പിടികൂടാൻ കല്പിച്ചു...

മുസൈലിമതും കുറച്ചനുയായികളും അടുത്തുള്ള ഒരു തോട്ടത്തിൽ കടന്ന് അതിന്റെ വാതിലുകൾ ബന്ധിച്ചു. പിന്തുടർന്ന് വന്ന മുസ്ലിം സൈന്യം വാതിൽ തുറക്കാൻ നിർബന്ധിച്ചു...

ഉഹ്ദിൽ ഹസ്രത് ഹംസ (റ)യെ വധിച്ചതിന് ഖേദം തീർക്കാൻ മുസൈലിമതിനെ തേടി നടക്കുകയാണ് വഹ്ശി. അദ്ദേഹം വിദഗ്ധമായി തന്റെ ചാട്ടുളി മുസൈലിമത്തിന് നേരെ എറിഞ്ഞു. മുസൈലിതുൽ കദ്ദാബ് നിലത്തു വീണു അന്ത്യശ്വാസം വലിച്ചു.

അങ്ങനെയാണ് ആ വ്യാജപ്രവാചകന്റെ അന്ത്യം...

പരാജിതരായ ബനൂ ഹനീഫ ഗോത്രക്കാർ അവരുടെ കോട്ടയിൽ കടന്നൊളിച്ചു. ഖാലിദ് കോട്ട ഉപരോധിച്ചു. അവർ മാപ്പ് പറഞ്ഞു. എല്ലാവരും വീണ്ടും മുസ്ലിംകളായി...

മദീനയിൽ വിജയവാർത്തയറിഞ്ഞ് ആഹ്ലാദഭരിതനായ ഖലീഫ അബൂബക്കർ (റ) അല്ലാഹുവിന് കൃതജ്ഞതാ നിസ്കാരം നിർവ്വഹിച്ചു...


മുസൈലിമത്തുൽ കദ്ദാബിന്റെയും മറ്റുവ്യാജ പ്രവാചകന്മാരുടെയും അന്ത്യത്തോടെ അറേബ്യയിൽ ഇസ്ലാം സുരക്ഷിതമായി...

യുദ്ധം കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന ഖാലിദ് ബ്നു വലീദിന് ഖലീഫ അബൂബക്കറിൽ നിന്ന് പെട്ടെന്നു നിർദ്ദേശം ലഭിച്ചു ഇറഖിലേക്ക്‌ പുറപ്പെടാൻ. പേർഷ്യ സാമ്രാജ്യം ഇറാഖിലേക്കും റോമാ സാമ്രാജ്യം സിറിയയിലും താവാളമുറപ്പിച്ചു ഇസ്ലാമിനെതിരെ കരുനീക്കങ്ങൾ നടത്തുന്നുണ്ടായിരുന്നു...

അവിടങ്ങളിലെ അറബികളെ മുസ്ലിംക്കെതിരെ തിരിച്ചു വിടാൻ മേൽപറഞ്ഞ രണ്ടു സാമ്രാജ്യ ശക്തികളും കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു. ഇതു സംബന്ധിച്ച് പാരാതിപ്പെട്ടുകൊണ്ടു മുസന്നബ്നു ഹാരിസ് എന്ന മുസ്ലിം മുഖ്യന്റെ കത്ത് ഖലീഫക്കു ലഭിച്ചു...

ഇറാഖികളുടെയും ഇറാനികളുടെയും കയ്യേറ്റങ്ങളെ നേരിടാനാണ് ഖലീഫ അബൂബക്കർ ഖാലിദിനെയും സൈന്യത്തെയും അങ്ങോട്ട് പറഞ്ഞയച്ചത്...

ഹിജ്‌റ 12 മുഹറം മാസത്തിൽ ഖാലിദിന്റെ സൈന്യം പേർഷ്യൻ മേഖല ലക്ഷ്യമാക്കി നീങ്ങി. ഇറാഖിന്റെ തെക്കെ അതിർത്തിയിലുള്ള അബ്‌ലയിൽ വെച്ച് ഏറ്റുമുട്ടാനുള്ള തയ്യാറെടുപ്പോടെ ഖാലിദിന്റെ സൈന്യവും അയാസ് ഇബ്നു ഗനമിന്റെ നേതൃത്വത്തിൽ വടക്കൻ അതിർത്തിയിലെ മാസിഖിൽ മറ്റൊരു സൈന്യവും തമ്പടിച്ചു...

ഹുർമുസ്‌ ആയിരുന്നു അബ്‌ലയിലെ ഇറാനിയൻ സൈനിക മേധാവി. ആക്രമണം തുടങ്ങുന്നതിന് മുമ്പ് ഖാലിദ് ഹുർമുസിന് ഒരു സന്ദേശം അയച്ചു...

"താങ്കൾ ഇസ്ലാം സ്വീകരിക്കുകയാണെങ്കിൽ ഞങ്ങൾ വെറുതെ വിടാം. അല്ലെങ്കിൽ ജിസ്‌യ തരാൻ സമ്മതിക്കുക. അപ്രകാരം ചെയ്താൽ നിങ്ങൾ ഞങ്ങളുടെ സംരക്ഷണത്തിലാവും. രണ്ടിനും നിങ്ങൾ തയ്യാറല്ലെങ്കിൽ  അതിന്റെ പ്രത്യാഘാതത്തിനുത്തരവാദി നിങ്ങൾ തന്നെയാവും. നിങ്ങൾ ജീവിതത്തെ ഇഷ്ടപ്പെടുന്നതുപോലെ മരണത്തെ ഇഷ്ടപ്പെടുന്ന ഒരു ജനസമൂഹത്തെ ഞാൻ നിങ്ങളിലേക്ക് കൊണ്ട് വരിക തന്നെ ചെയ്യും"

കത്ത് ഹുർമുസ്‌ അവഗണിച്ചെങ്കിലും ഖാലിദിന്റെ വചനങ്ങൾ പൊള്ളയല്ലെന്നയാൾക്കറിയാമായിരുന്നു. പോഷകസേനയെ ഉടനെ അയാക്കാനാവശ്യപ്പെട്ടുകൊണ്ട് ഹുർമുസ്‌ പേർഷ്യൻ രാജാവിന് സന്ദേശമയച്ച ശേഷം ഖാലിദിനെ നേരിടാൻ പുറപ്പെട്ടു...

ഖാലിദ്ബ്നു വലീദ് ഉബല്ല, സദീർ, നജഫ്‌, ഹീറ അൻബാർ എന്നീ പ്രദേശങ്ങൾ കീഴടക്കി കാസിമിയയിൽ എത്തുമ്പോഴേക്കും ഹുർമൂസിന്റെ സൈന്യം കാസിമിയയിലെ ജലപ്രവാഹമുള്ള സ്ഥലം കയ്യടക്കികഴിഞ്ഞിരുന്നു. വെള്ളം കിട്ടാൻ വിഷമമാണെന്നു മുസ്‍ലിംകൾക്ക് ബോധ്യമായി...

ഖാലിദ് പറഞ്ഞു: "മുസ്ലിംകളെ വെള്ളത്തിന്റെ ബിദ്ധിമുട്ട് കാര്യമാകേണ്ട. ആഞ്ഞടിക്കുക ആദ്യം. എന്നിട്ട് ശത്രുവിൽ നിന്ന് ജലപ്രവാഹകേന്ദ്രം പിടിച്ചെടുക്കുക"

ഇരുസൈന്യവും മുഖാമുഖം നിലയുറപ്പിച്ചു. ഹുർമുസ്‌ മുന്നോട്ട് വന്ന് നേരിട്ട് ഒറ്റക്ക് ഏറ്റുമുട്ടുന്നതിന് ഖാലിദിനെ വെല്ലു വിളിച്ചു. ഖാലിദ് മുന്നോട്ട് വരുമ്പോൾ ചാടി വീണ് ആക്രമിക്കാൻ തന്റെ ചില ഭടന്മാർക്ക്‌ ഹുർമുസ്‌ മുൻകൂട്ടി കല്പന കൊടുത്തിരുന്നു...

ഖാലിദ് പെട്ടെന്ന് കുതിച്ചു വന്നു. ഹുർമുസിനെ ബലമായി പിടികൂടി. തൽക്ഷണം ഇറാനിയൻ ഭടന്മാർ ഖാലിദിന്റെ നേർക്കു പാഞ്ഞടുത്തു. അപ്പോഴേക്കും ഖാലിദ് രണ്ടു പ്രഹരം കൊണ്ട് ഹുർമുസിനെ തറപറ്റിച്ച് അയാളുടെ തല കൊയ്തു...

തൽക്ഷണം തന്നെ ഹുർമുസിന്റെ സഹായികളെ നേരിടാൻ മുസ്ലിം ഭടന്മാരിൽ ചിലർ മുന്നോട്ട് കുതിച്ചു. അവരെ മുഴുവനും അരിഞ്ഞുവീഴ്ത്തി. ഹുർമുസിന്റെ വധത്തോടെ പേർഷ്യൻ സൈന്യം പിന്തിരിഞ്ഞ് ഓടാൻ തുടങ്ങി...

ശത്രുക്കൾ ഉപേക്ഷിച്ച വമ്പിച്ച യുദ്ധമുതൽ മുസ്ലിം സൈന്യം പിടിച്ചെടുത്തു.  ഹുർമുസിന്റെ കിരീടവും പേർഷ്യൻ സൈന്യം പരസ്പരം ബന്ധിപ്പിക്കാനുപയോഗിച്ച ഇരുമ്പു ചങ്ങലയും ഒരാനയും യുദ്ധമുതലിൽ ഉൾപ്പെട്ടിരുന്നു. ഖാലിദ് അവയല്ലാം ഖലീഫക്ക് അയച്ചു കൊടുത്തു...

എന്നാൽ ഖലീഫ ആനയും ഹുർമുസിന്റെ കിരീടവും ഖാലിദ്ബ്നു വലീദിന് സമ്മാനമായി തിരിച്ചയച്ചു കൊടുക്കുകയാണ് ഉണ്ടായത്...

ഖറാന്റെ നേതൃത്വത്തിലുഉള്ള മറ്റൊരു വലിയ പേർഷ്യൻ സൈന്യം ഹുർമുസിന്റെ സഹായത്തിന് വന്നുകൊണ്ടിരുന്നു. വഴിക്ക് വെച്ച് പിദ്ധിരിഞ്ഞോടുന്ന ഹുർമുസിന്റെ സൈന്യത്തെ അവർ സംഘടിപ്പിച്ചു. ഖാലിദിനെ നേരിടാൻ പുറപ്പെട്ടു...

ബസറക്കടുത്ത് വെച്ച് ഇരുസൈന്യവും ഏറ്റുമുട്ടി. മൂന്നു പേർഷ്യൻ പടത്തലവന്മാർ മുന്നോട്ടുവന്ന് മുസ്ലിം പടത്തലവന്മാരെ ഒറ്റക്ക് നേരിടാൻ വെല്ലു വിളിച്ചു...

ഉടനെ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് മുസ്ലിം പടത്തലവന്മാർ രംഗത്തിറങ്ങി. നിമിഷങ്ങൾക്കകം മൂന്ന് പേർഷ്യൻ പടത്തലവന്മാരും പോർക്കളത്തിൽ വീണു പിടഞ്ഞു... 

പിന്തിരിഞ്ഞോടിയ പേർഷ്യൻ സൈന്യത്തെ പിന്തുടർന്ന മുസ്ലിം സൈന്യം പതിനായിരക്കണക്കിന് ശത്രുഭടന്മാരെ കാലപുരിക്കയച്ചു...

വമ്പിച്ച യുദ്ധമുതലു

വമ്പിച്ച യുദ്ധമുതലുകളാണ് ഈ യുദ്ധത്തിൽ മുസ്ലിംകൾക്ക് ലഭിച്ചത്. അതിന്റ അഞ്ചിലൊരു വിഹിതം മദീനയിലേക്ക് അയച്ചു. ബാക്കിയുള്ളത് മുസ്ലിം ഭടന്മാർ പങ്കിട്ടെടുത്തു... 

വിലപിടിച്ച വസ്തുക്കൾക്ക്‌ പുറമെ ഒരോ ഭടനും മുപ്പത് കുതിരകൾ വീതം ലഭിച്ചു...

രണ്ടു യുദ്ധത്തിലും പേർഷ്യൻ സൈന്യം പരാജയപ്പെട്ടപ്പോൾ പേർഷ്യൻ ചക്രവർത്തി ഉർദ്ഷെർ അസ്വസ്ഥനായി. തന്റെ ഏറ്റവും പ്രസിദ്ധനായ സൈന്യാധിപൻ ബഹ്‌മാനെ അറബ് മുന്നേറ്റം തടയാൻ ചക്രവർത്തി നിയോഗിച്ചു...

തിരമാലകൾ കണക്കെ ആർത്തിരമ്പുന്ന വമ്പിച്ചൊരു സൈന്യത്തെ ബഹ്‌മാൻ നയിച്ചു. വിവരമറിഞ്ഞു ഖാലിദ് വലിയൊരു സൈന്യസംഘത്തെ തന്റെ കൂടെ നിർത്തി. ശേഷിക്കുന്ന സൈന്യത്തെ അദ്ദേഹം രണ്ടായി തിരിച്ചു. ഓരോ വിഭാഗത്തെയും പ്രത്യേകം സൈന്യാധിപന്മാർ നയിച്ചു... 

ആവശ്യമായി വരുമ്പോൾ തന്റെ കീഴിലുള്ള പ്രധാന സൈന്യങ്ങളെ പോഷകവ്യൂഹങ്ങളായി ഇരു വിഭാഗത്തിനും വിട്ടു കൊടുത്തു. എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്ര വമ്പിച്ചതായിരുന്നു പേർഷ്യൻ സൈന്യം. മുസ്ലിം സൈന്യം അവരേക്കാൾ എത്രെയോ മടങ്ങു ചെറുതായിരുന്നു...

മുസ്ലിം സൈന്യം പെട്ടന്നാണ് ദ്വിമുഖാക്രമണം നടത്തിയത്. ഇരു വ്യൂഹവും നടത്തിയ മിന്നലാക്രമണത്തിൽ ഇറാനിയൻ സൈന്യം സ്തംഭിച്ചുപോയി.  അതേസമയം ഖാലിദിന്റെ നേതൃത്വത്തിലുള്ള പ്രധാന സൈന്യം ചുഴലിക്കൊടുങ്കാറ്റ് പോലെ പേർഷ്യൻ സൈന്യത്തിന്റെ മേൽ ഇരച്ചുകയറി...

പരിഭ്രാന്തനായ പേർഷ്യൻ സൈന്യം പിന്തിരിഞ്ഞോടി. ആയിരക്കണക്കിന് ഭടന്മാർ കൊല്ലപ്പെട്ടു. ഈ യുദ്ധത്തിൽ ഖാലിദ് പ്രദർശിപ്പിച്ച ധീരോദാത്തത പ്രത്യേകം പ്രശംസനീയമാണ്...

ഒരു ഇറാനിയൻ പടത്തലവൻ തനിക്ക് ആയിരം പേരുടെ കരുത്തുണ്ടെന്നു അവകാശപ്പെട്ടിരുന്നു. ഖാലിദ് അയാളെ നേരിട്ട് ഒറ്റക്ക് ഏറ്റുമുട്ടാൻ വെല്ലുവിളിച്ചു. ഏതാനും നിമിഷം കൊണ്ട് ഖാലിദ് അയാളെ വെട്ടി താഴെയിട്ടു...

ഇതോടെ പേർഷ്യൻ സൈന്യത്തിന് മുസ്ലിം സൈന്യത്തിന്റെ കരുത്ത് ബോധ്യപ്പെട്ടു. അവർ യുദ്ധത്തിൽ കനത്ത പരാജയമേറ്റ് പിന്തിരിഞ്ഞോടി...


അതിർത്തിയിലെ അറബ് രാജ്യങ്ങൾ പേർഷ്യൻ സംരക്ഷണത്തിലായിരുന്നു. ആ രാജ്യങ്ങൾ ഭരിച്ചിരുന്നത് അധികവും ക്രൈസ്തവ രാജാക്കന്മാരായിരുന്നു. ഈ രാജാക്കന്മാരെ മുസ്ലിം രാഷ്ട്രത്തിനെതിരിൽ തിരിച്ചു വിടാൻ പേർഷ്യൻ ചക്രവർത്തിക്ക് കഴിഞ്ഞു...

ജാഹാൻ എന്നു പേരായ പ്രശസ്തനായ ഇറാനിയൻ പടത്തലവനാണ് ഈ കാര്യത്തിന് വേണ്ടി നിയുക്തനായത്. ഇറാഖിലെ എല്ലാ അറബ് രാജക്കന്മാരെയും തന്റെ കൊടിക്കീഴിൽ അണി നിരത്താൻ ജാഹാന് കഴിഞ്ഞു...

ജാഹാന്റെ പരിപാടി അറിഞ്ഞ ഉടനെ ഖാലിദ് ബ്നു വലീദ് (റ) അവരെ നേരിടാൻ പുറപ്പെട്ടു. ശത്രു സൈന്യം ഉച്ചഭക്ഷണത്തിന് ഇരിക്കുമ്പോൾ ഖാലിദിന്റെ സൈന്യം അവിടെയെത്തി. നമുക്ക് ആദ്യം മുസ്ലിംകളെ നേരിടാം എന്നിട്ടാവാം ആഹാരം എന്നു ജാഹാൻ പറഞ്ഞെങ്കിലും, അറബ് രാജാക്കന്മാർ അതനുസരിച്ചില്ല...

"ഭക്ഷണം തയ്യാറാണ് ആദ്യം നമുക്ക് അതിനോട് നീതി കണിക്കാം. അതിന് ശേഷം മുസ്ലിംകളെ നേരിടുന്നതിന് യാതൊരു ബുദ്ധിമുട്ടും ഇല്ല" അറബ് രാജക്കന്മാർ പറഞ്ഞു... 

ഖാലിദ് ഒരു നിമിഷവും പാഴാക്കാതെ ആഞ്ഞടിച്ചു. അറബ് രാജാക്കൻമാർ ഭക്ഷണം വാരി വിഴുങ്ങുമ്പോൾ പേർഷ്യൻ സൈന്യം പോർക്കളത്തിലേക്ക് കുതിക്കാൻ നിർബന്ധിതനായി. ഖാലിദ് സ്വതസിദ്ധമായ വീര്യത്തോടെ മുസ്ലിം സൈന്യത്തെ നയിച്ചു...

" ഞാൻ മുമ്പേ നിങ്ങൾക്ക് മുന്നറിയിപ്പ് തന്നില്ലേ.. ദൈവമേ നാം ഭീകരമായൊരു ജനത്തെയാണ് അഭിമുഖരിക്കുന്നത് ഇതുപോലത്തെ ഒരു പരിശ്രമം മുമ്പൊരിക്കലും എന്റ ജീവിതത്തിലുണ്ടായില്ല" ജാഹാൻ വിളിച്ചു കരഞ്ഞു ...

ഇതു കേട്ട് അറബ് രാജാക്കന്മാർ പറഞ്ഞു, അത്ര വലിയ വിഷമമൊന്നമുണ്ടായിട്ടില്ല. ഭക്ഷണം അവിടെ കിടക്കട്ടെ. മുസ്ലിംകളെ വക വരുത്തിയ ശേഷം നമുക്ക് ഭക്ഷണം കഴിക്കാം...

ഇതുകേട്ട് ജാഹാൻ പറഞ്ഞു: ആർക്കറിയാം ആരാണ് ആ ഭക്ഷണം കഴിക്കുകയെന്ന്. നമ്മളോ അതോ ശത്രുവോ, നോക്കൂ.. നമുക്കീ ഭക്ഷണത്തിൽ വിഷം കലർത്താം.

നാം ജയിക്കുകയാണെങ്കിൽ അതൊരു വലിയ നഷ്ടമല്ല. മറിച്ച് മുസ്ലിംകളാണ് ജയിക്കുന്നതെങ്കിൽ വിഷം കലർന്ന ഭക്ഷണം അവരെ മുഴുവൻ കൊന്നൊടുക്കും...

എന്നാൽ ജാഹാന്റ ഈ നിർദ്ദേശം നിരസിക്കപ്പെട്ടു. പേർഷ്യൻ സൈന്യവും അറബ് സൈന്യവും ഖാലിദ്ബ്നു വലീദിന്റെ മുസ്ലിം സൈന്യത്തെ നേരിടാൻ തയ്യാറായി മുന്നോട്ട് വന്നു. കടുത്ത പോരാട്ടം...

പേർഷ്യൻ സൈന്യത്തിന് പോഷക സൈന്യം എത്തുമെന്നു പ്രതീക്ഷയുള്ളതുകൊണ്ട് കനത്ത പോരാട്ടം തുടങ്ങി. ഖാലിദും സൈന്യവും എല്ലാം അല്ലാഹുവിൽ അർപ്പിച്ചു കൊണ്ട് അവസാനം വരെ പോരാടാൻ തയ്യാറായി...

പേർഷ്യൻ അറബ് സൈന്യത്തിന്റെ ആക്രമണത്തെ ചെറുത്തു തോൽപ്പിക്കാൻ ഖാലിദ്ബ്നു വലീദിന് കടുത്ത ഒരു പ്രതിജ്ഞയെടുക്കേണ്ടി വന്നു. അദ്ദേഹം കണ്ണുകൾ ആകാശത്തെക്ക് ഉയർത്തികൊണ്ട് പറഞ്ഞു: "നാഥാ മുസ്ലിംകൾ ജയിക്കുകയാണെങ്കിൽ ഞാൻ അവിശ്വാസികളെ അരിഞ്ഞുതള്ളും."

നിലത്ത് രക്തം ചാലിട്ടൊഴുകുവോളം കനത്ത അതിശക്തമായ പോരാട്ടത്തിന് ശേഷം മുസ്ലിംകൾ ജയിച്ചു. അനന്തരം മുസ്ലിം സൈന്യം ശത്രുവിന്റെ കേമ്പിൽ കടന്നു. അവിടെ ഭക്ഷണം അവരെ കാത്തു കിടക്കുകയായിരുന്നു. അവരതു ഭക്ഷിച്ചു... 

ഈ യുദ്ധവിജയത്തിലും വമ്പിച്ച സമ്പത്ത് മുസ്ലിംകൾക്ക് ലഭിച്ചു. അതിന്റ അഞ്ചിലൊരു ഓഹരി മദീനയിലെ പൊതു ഖജനാവിലേക്ക് അയച്ചു...

മദീനയിൽ ഖലീഫയുടെ മുമ്പിൽ കുന്നുകൂട്ടിയ യുദ്ധ മുതൽ കണ്ട് ചുറ്റും കൂടിയവരോട് അബൂബക്കർ (റ)പറഞ്ഞു:

"നിങ്ങളുടെ സിംഹം മറ്റൊരു സിംഹത്തെ അതിന്റെ മടയിൽ വച്ചു തന്നെ ആക്രമിച്ചു തോല്പിച്ചിരിക്കുന്നു. ഖാലിദിനെ പോലെ ഒരു നായകനെ ഒരു മാതാവും പ്രസവിച്ചിട്ടില്ല."

ക്രൈസ്തവരുടെ അധീനതയിലുള്ള ഹീറയായിരുന്നു ഖാലിദിന്റ അടുത്ത ഉന്നം. ബസ്റയുടെ 3 മൈൽ വടക്കു സ്ഥിതി ചെയ്യുന്ന ഈ കോട്ട ക്രിസ്‌തീയ അറബികളുടെ ശക്തി കേന്ദ്രമായിരുന്നു. പേർഷ്യക്കാരുടെ സഹായത്തോടെയാണ് ഇവരും ഇസ്ലാമിനെ എതിർത്തിരുന്നത്...

ഖാലിദിന്റെ സൈന്യം ഹീറയിൽ നിന്ന് മൈലുകൾപ്പുറം തമ്പടിച്ചു. ശത്രുക്കൾ കോട്ട വാതിലുകൾ ബന്ധിച്ചു. ഖാലിദ് തന്റെ സൈന്യത്തെ പല വിഭാഗങ്ങളായി തിരിച്ചു. ഓരോ വിഭാഗത്തെയും കോട്ടയുടെ ഓരോ ഭാഗത്ത് നിർത്തി ഉപരോധിച്ചു...

"കീഴടങ്ങുന്നവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുക. അവർ നിരസിക്കുകയാണെങ്കിൽ ജിസ്‌യ നൽകി കൊണ്ട് മുസ്ലിം ആധിപത്യത്തിൽ കഴിയാനാവശ്യപ്പെടണം. അതും അവർ തിരസ്‌കരിക്കുകയാണെങ്കിൽ അവർക്കെതിരെ യുദ്ധം തുടരുക." ഖാലിദിന്റെ നിർദേശമനുസരിച്ച് അവർ കാത്തിരുന്നു...

എന്നാൽ ക്രിസ്ത്യൻ നേതാക്കൾ സമാധാനത്തിന് തയ്യാറില്ല. യുദ്ധം തുടങ്ങി. ചെറുത്തു നിൽക്കാൻ വിഷമമാണെന്നു കണ്ട് ക്രിസ്‌ത്യാനികളുടെ നേതാക്കളിൽ ഒൻപത് പേർ ഖാലിദുമായി കൂടിക്കാഴ്ചക്ക് തയ്യാറായി...

അദ്ദേഹം ഓരോരുത്തരോടും സംസാരിച്ചു. "നിങ്ങൾ ഒരു അറബിയല്ലേ, പിന്നെ സഹോദരന്മാരായ അറബികൾക്കെതിരിൽ ആയുധമേന്തുന്നതെന്തിന്..? നിങ്ങളൊരു പേർഷ്യക്കാരനായാൽ പോലും നീതിയും നേർമാർഗ്ഗവും ഇഷ്ടപ്പെടാതിരിക്കുമോ..?" ഇതേ ചോദ്യം അദ്ദേഹം 9 പേരോടും ചോദിച്ചു... 

ശേഷം നേരത്തെ ഉന്നയിച്ച രണ്ടാലൊരു സമധാന മാർഗ്ഗം മുന്നോട്ട് വെച്ചു. ഏത് തിരഞ്ഞെടുക്കാനും നിങ്ങൾക്ക് പൂർ

ശേഷം നേരത്തെ ഉന്നയിച്ച രണ്ടാലൊരു സമധാന മാർഗ്ഗം മുന്നോട്ട് വെച്ചു. ഏത് തിരഞ്ഞെടുക്കാനും നിങ്ങൾക്ക് പൂർണ സ്വാതന്ത്രമുണ്ട്. പക്ഷെ നിങ്ങൾ ഒന്ന് മനസ്സിലാക്കണം, നിങ്ങളുടെ ആളുകൾ ജീവിതത്തെ സ്നേഹിക്കുന്നു എന്ന കാര്യം നിങ്ങൾ മറക്കണ്ട... 

ഹീറ കിഴടങ്ങിയതോടെ അയൽ രാഷ്ട്രങ്ങളിലെ രാജാക്കന്മാരും ജിസ്‌യ നൽകാൻ സന്നദ്ധരായി. ഇതോടെ ഇറാഖിന്റെ വലിയൊരു ഭാഗം മുസ്ലിം അധീനതയിലായി...

എങ്കിലും പേർഷ്യൻ ഏജന്റുമാർ അറബികളെ ഇളക്കി വിട്ടുകൊണ്ടിരുന്നു. ഖാലിദ് ഇബ്നു വലീദ് അവ യുക്തിപൂർവം നേരിട്ടു. ഹീറയെ തലസ്ഥനമാക്കിയാണ് ഇറാഖിൽ ഖാലിദ് ഭരണം തുടർന്നത്...

അവിടെ നിന്നദ്ദേഹം സൈന്യങ്ങളെ പുതിയ മേഖലകൾ ജയിച്ചടക്കാൻ വിട്ടു. ഇറാഖിന്റെ വിവിധ ഭാഗങ്ങളിലേക്ക് അദ്ദേഹം പ്രഗത്ഭരായ അധികാരികളെ നിയോഗിച്ചു. ജനങ്ങളോട് നല്ല നിലയിൽ പെരുമാറാനും നീതിയും ന്യായവും ദീക്ഷിക്കുവാനും ഉദ്യോസ്ഥന്മാർക്ക് പ്രത്യേകം കല്പനകൾ ഖാലിദ് പുറപ്പെടിച്ചു...

ചുരുങ്ങിയ കാലം കൊണ്ട് നീതിയും കാരുണ്യവുമുള്ള ഭരണകൂടം കെട്ടിപ്പടുത്തു...

ജനങ്ങൾ സന്തുഷ്ടരായി ...

തുടർന്ന് ഖാലിദ് ബ്നു വലീദ് (റ) പേർഷ്യൻ ജനതയെ ഇസ്ലാമിലേക് ക്ഷണിച്ചു. പേർഷ്യൻ രാജാവിനും ഇറാനിയൻ സൈന്യധിപന്മാർക്കും അദ്ദേഹം കത്തുകളയച്ചു...

"പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റ നാമത്തിൽ ഖാലിദ്ബ്നു വലീദ് പേർഷ്യൻ രാജകന്മാർക്ക് എഴുതുന്നത്..,"

"സന്മാർഗ്ഗം പിൻതുടർന്നവർക്ക് സലാം. നിങ്ങളുടെ പരിവാരങ്ങളെ ശിഥിലമാക്കുകയും, ആധിപത്യത്തെ തകർക്കുകയും, തന്ത്രങ്ങളെ വിഫലമാക്കുകയും ചെയ്ത അല്ലാഹുവിനാണ് സർവസ്തുതിയും. ഞങ്ങളുടെ നിസ്കാരം നിലനിർത്തുകയും, ഞങ്ങളുടെ ഖിബ്ലക്ക് നേരെ കുമ്പിടുകയും ചെയ്യുന്ന, ഞങ്ങൾ അറുത്തത് തിന്നുകയും ചെയ്യുന്നവർ മുസ്ലിംകളാണ്. ഞങ്ങൾക്കുള്ള അവകാശങ്ങളും ബാധ്യതകളും അവർക്കുമുണ്ട്. അത് കൊണ്ട് ഇസ്ലാം സ്വീരിക്കുക. ഞങ്ങൾ നിങ്ങളെയും നിങ്ങളുടെ രാജ്യത്തെയും വെറുതെ വിടാം. എന്റെ ഈ കത്ത് കിട്ടിയാൽ നിങ്ങൾ ജിസ്‌യ കൊടുത്തയക്കണം. ഇല്ലെങ്കിൽ ഏകാരാധ്യൻ സാക്ഷിയാണ്, നിങ്ങൾ ജീവിതത്തെ ഇഷ്ടപ്പെടുന്നപോലെ മരണത്തെ ഇഷ്ടപ്പെടുന്ന ഒരു ജനസമൂഹത്തെ ഞാൻ നിങ്ങളുടെ അടുക്കലേക്ക് അയക്കുക തന്നെ ചെയ്യും."

പേർഷ്യൻ ചക്രവർത്തിക്കുള്ള കത്തിലെ ഉള്ളടക്കമാണ് ഇത് രണ്ടാമത്തെ കത്ത്. സൈന്യധിപന്മാർക്ക് ഉള്ളതാണ്. അതിൽ ഇങ്ങനെ കാണാം ... 

"പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ ഖാലിദ്ബ്നു വലീദ് ഇറാനിലെ മുഖ്യന്മാരെ അറിയിക്കുന്നത്.., 

ഇസ്ലാം സ്വീകരിക്കലാണ് നിങ്ങൾക്കുള്ള സുരക്ഷിതമാർഗ്ഗം. രണ്ടാമത്തെ മാർഗ്ഗം ജിസ്‌യ നൽകി ഞങ്ങളുടെ കീഴിൽ ജീവിക്കുക. ഇത് രണ്ടും നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ ഓർമ്മയിരിക്കട്ടെ നിങ്ങൾ ജീവിതത്തെ ഇഷ്ടപ്പെടുന്നത് പോലെ മരണത്തെ ഇഷ്ടപ്പെടുന്ന ഒരു ജനസമൂഹം എന്റെ കൂടെയുണ്ട്..."

ഇറാഖിലെ പേർഷ്യൻ സൈന്യത്തലവന്മാർ തങ്ങളുടെ പിടിയിൽ ഇറാഖിനെ പിടിച്ചു നിർത്താൻ വ്യാപകമായ യുദ്ധസന്നാഹങ്ങൾ ചെയ്യുന്നുണ്ടന്ന വിവരം കിട്ടിയപ്പോൾ ഖലീഫ അബൂബക്കർ (റ) ഖാലിദ്ബ്നു വലീദിന്ന് തെക്കൻ ഇറാഖിൽ നിന്ന് ഉടനെ ആക്രമണം തുടങ്ങാൻ ഉത്തരവ് നൽകി...

അയാസ് ഇബ്നു ഗാനമിനെ വടക്കൻ ഇറാഖിൽ നിന്ന് ആക്രമണം തുടങ്ങാൻ ഉത്തരവ് നൽകി. ഇരുവരും ഹീറയിൽ വെച്ച് സന്ധിക്കണമെന്നായിരുന്നു നിശ്ചയം. ഖാലിദ് ബ്നു വലീദ് കൊടുങ്കാറ്റിന്റെ വേഗത്തിൽ പടയോട്ടം ആരംഭിച്ചു...

പേർഷ്യക്കാരുടെ കിരാത ഭരണം കൊണ്ട് വീർപ്പുമുട്ടിക്കഴിയുന്ന ദുർബല വിഭാഗങ്ങൾ എല്ലായിടങ്ങളിലും ഖാലിദിനെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്തു...

പടയോട്ടം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം സൈന്യത്തിന് നൽകിയ നിർദ്ദേശം ഇതാണ്, "കർഷകരെ നിങ്ങൾ ഉപദ്രവിക്കരുത്. നിർഭയമായി ജോലി ചെയ്യാൻ അവരെ അനുവദിക്കുക. അവയിൽ ആരെങ്കിലും നിങ്ങളെ നേരിടാൻ വന്നാൽ അവരോട് മാത്രം യുദ്ധം ചെയ്യുക..."

ഖലീഫയുടെ കല്പന നിറവേറ്റികൊണ്ട് ഖാലിദ് ബ്നു വലീദ് ഹീറയിൽ എത്തിയെങ്കിലും അയാസ് വൈകിപ്പോയി. ദുമതുൽ

ജുൻദലിൽവെച്ച് അദ്ദേഹത്തിന് നിരവധി ഗോത്രക്കരെ നേരിടേണ്ടി വന്നു. സഹായത്തിന് വേണ്ടി അയാസ് ഖാലിദിനോട് അഭ്യർത്ഥിച്ചു. അതനുസരിച്ചു അദ്ദേഹം ഹീറയിൽ നിന്ന് വടക്കോട്ട് അയാസിനെ സഹായിക്കാൻ പുറപ്പെട്ടു...

"കുറച്ചു കാത്തിരിക്കുക ഉഗ്രസിംഹങ്ങൾ ഒട്ടകപ്പുറത്ത് അവിടെ നിങ്ങളുടെ സഹായത്തിനെത്തും" എന്നെഴുതിയ ഒരു കത്ത് ദൂതൻ വശം അയാസിന് എത്തിച്ചു. വഴിക്കു വേറെയും പ്രതിസന്ധികളെ തരണം ചെയ്യേണ്ടതുണ്ടായിരുന്നു ഖാലിദിന്റ സൈന്യത്തിന്... 

വഴിക്ക് കാണുന്ന ശത്രുക്കളുടെ കോട്ടകളും സൈനിക കേന്ദ്രങ്ങളും ആക്രമിച്ചു കീഴടക്കാതെ മുന്നോട്ടു പോകുന്നത് അപത്താണെന്നു മനസ്സിലാക്കി അദ്ദേഹം ജാഗ്രയതോടെ മുന്നേറി. അമ്പർ കോട്ടയാണ് അദ്ദേഹം ആദ്യം കീഴടക്കിയത്...

ഖാലിദിന്റ ആഗമനവാർത്തയറിഞ്ഞ് അമ്പർ കോട്ടയുടെ അധിപൻ കോട്ടക്കകത്ത് കയറി വാതിൽ അടച്ചു. കോട്ടക്ക് ചുറ്റും ആഴമുള്ള കിടങ്ങ് ഉണ്ടായിരുന്നു. ഖാലിദിന്റ സൈന്യം കോട്ട ഉപരോധിച്ചു. ഒരു ഘട്ടത്തിൽ കിടങ്ങിന്റ വീതി കുറഞ്ഞ ഭാഗം നികത്തി മുസ്ലിം സൈന്യം കോട്ടയിൽ 

ഖാലിദിന്റ ആഗമനവാർത്തയറിഞ്ഞ് അമ്പർ കോട്ടയുടെ അധിപൻ കോട്ടക്കകത്ത് കയറി വാതിൽ അടച്ചു. കോട്ടക്ക് ചുറ്റും ആഴമുള്ള കിടങ്ങ് ഉണ്ടായിരുന്നു. ഖാലിദിന്റ സൈന്യം കോട്ട ഉപരോധിച്ചു. ഒരു ഘട്ടത്തിൽ കിടങ്ങിന്റ വീതി കുറഞ്ഞ ഭാഗം നികത്തി മുസ്ലിം സൈന്യം കോട്ടയിൽ കടന്നു. ഇത് കണ്ട് അമ്പരന്ന് പോയ പേർഷ്യൻ ഭടന്മാർ കോട്ടക്ക് പുറത്തേക്ക് കുതിച്ചു യുദ്ധം ചെയ്തങ്കിലും മുസ്ലിം സൈന്യം അമ്പർ കോട്ട കീഴടക്കി...

അമ്പറിൽ നിന്ന് ഖാലിദിന്റ സൈന്യം ഐനുത്തമീറിലേക്ക് കുതിച്ചു. മെഹ്‌റാൻ എന്ന്‌ പേരായ പ്രസിദ്ധ പേർഷ്യൻ സൈന്യാധിപൻ ആയിരുന്നു ഐനുത്തമീറിലെ അധിപൻ...

അയൽ പ്രദേശങ്ങളിലെ അറബ് ഗോത്രങ്ങളും മെഹ്‌റാനുവേണ്ടി യുദ്ധം ചെയ്യാൻ എത്തയിരുന്നു. ഖാലിദ് വരുന്നുണ്ടന്നറിഞ്ഞ് അറബ് ഗോത്ര സൈന്യങ്ങൾ മെഹ്‌റാനോട് പറഞ്ഞു:

"അറബ് സൈന്യത്തെ ഞങ്ങൾ നേരിട്ട് കൊള്ളാം. അവരുടെ യുദ്ധ രീതികൾ ഞങ്ങൾക്കാണ് നന്നായറിയുക"

ഈ നിർദ്ദേശം മെഹ്‌റാനും ഇഷ്ടമായി. പക്ഷെ ചില പേർഷ്യൻ സൈന്യ തലവന്മാർ അതിനോട് വിയോജിച്ചു. അവരെ വക വെക്കാതെ മെഹ്‌റാൻ പറഞ്ഞു:

"ഇതിൽ നമ്മുടെ സുരക്ഷിതം അടങ്ങിയിട്ടുണ്ട്. വമ്പിച്ച ഒരു ശത്രുവിനെയാണ് നാം നേരിടുന്നത്. നമ്മുടെ പ്രമുഖ യുദ്ധവീരന്മാരെയൊക്കെ ഖാലിദ് വെട്ടി വീഴ്ത്തിയിട്ടുണ്ട്‌. നമ്മുടെ അറബിസൈന്യം യുദ്ധത്തിൽ ജയിച്ചാൽ അതിന്റെ നേട്ടം നമുക്ക് തന്നെയാണ്. തോൽക്കുകയാണെങ്കിലും സാരമില്ല, ചുരുങ്ങിയത് അവർക്ക് ഖാലിദിന്റെ പടയെ ക്ഷീണിപ്പിക്കാനെങ്കിലും കഴിയും. അതുവരെ പങ്കെടുക്കാതെ വിശ്രമിക്കുന്ന നമ്മുടെ സൈന്യത്തിന് ഖാലിദിനെ എളുപ്പത്തിൽ നേരിടാനാവും"

മെഹ്‌റാന്റെ അനുവാദത്തോടെ അറബ് സൈന്യം തയ്യാറെടുക്കുമ്പോഴേക്കും ഖാലിദിന്റെ സൈന്യം അവരുടെ മേൽ ചാടിവീണു...

അറബി ഗോത്രസൈന്യധിപന്മാരെ മുഴുവൻ തടവുകാരായി പിടിച്ചു. പരാജയ വാർത്ത കേട്ട് മെഹ്‌റാൻ ഐനുത്തമീറിൽ നിന്ന് പലായനം ചെയ്തു...

ഖാലിദ് കോട്ടയിൽ കടന്നു. അവിടെ മെഹ്‌റാൻ തടവിലിട്ടിരുന്ന മുസ്ലിംകളെ മുഴുവൻ മോചിപ്പിച്ചു. അല്പം വിശ്രമിക്കാൻ ഒരുങ്ങുമ്പോൾ അയാസിന്റെ അടിയന്തര സഹായഭ്യാർത്ഥന വന്നു...

ഖാലിദ് അതിനുള്ള മറുപടിയിൽ

 ഇങ്ങനെ എഴുതി... 

"അല്പം കൂടി താമസിക്കൂ... മൂർക്കന്മാരെയും വഹിച്ചുകൊണ്ട് ഒട്ടകങ്ങൾ എന്റെ കൂടെ വരുന്നുണ്ട്. തിരമാലക്കു പിറകെ തിരമാല കണക്കെ സൈന്യങ്ങൾ അവിടെ എത്തും...


ഖാലിദും സൈന്യവും ദുമതുൽ ജുൻദലിലെത്തി. ശത്രു സൈന്യത്തിന്റെ നായകന്മാരിൽ ഒരാൾ അകിദർ ആയിരുന്നു. തബൂക്കിൽ വെച്ച് മുമ്പ് ഖാലിദ് ഇയാളെ തടവിലാക്കിയിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയുണ്ടായി...

ഖാലിദുമായി ഏറ്റുമുട്ടി പരാജയപ്പെടുന്നതിനെക്കാൾ സമാധാനസന്ധി ഉണ്ടാക്കുകയാണ് നല്ലതെന്ന് അദികർ സഹസൈന്യധിപന്മാരെ ഉദ്ദേശിച്ചെങ്കിലും അവരതു ചെവി കൊണ്ടില്ല. ഉടനെ അകിദർ അവരിൽനിന്ന് വേർപിരിഞ്ഞു പാലയനം ചെയ്തു...

ഖാലിദിന്റെയും അയാസിന്റെയും സൈന്യങ്ങൾ കോട്ട വളഞ്ഞു. ചെറിയ കോട്ടയായത്കൊണ്ട് ശത്രു സൈന്യത്തിന് മുഴുവനും അതിൽ കടന്ന്കൂടാൻ കഴിഞ്ഞില്ല. കൊള്ളാവുന്നിട ത്തോളം ഭടന്മാർ മുസ്ലിം സൈന്യത്തോട് ഏറ്റുമുട്ടി. മിക്കവരെയും ഖാലിദിന്റെ അയാസിന്റെയും സൈന്യങ്ങൾ വകവരുത്തി. അവരുടെ നേതാക്കളെ തടവുകാരായി പിടിച്ചു. അനന്തരം ഖാലിദ് കോട്ട വാതിൽ പൊളിച്ച് അകത്തു കടന്നു. അതിനുള്ളിലുണ്ടായിരുന്ന മിക്ക ഭടന്മാരെയും വാളിന്നിരയാക്കി... 

ഖാലിദും സൈന്യവും വടക്കൻ ഇറഖിലാണെന്നുള്ള വിവരമറിഞ്ഞ് പേർഷ്യൻ സൈന്യം തെക്കൻ ഇറാഖ് വീണ്ടെടുക്കാൻ മുതിർന്നു. അവർ അമ്പറിനടത്തു തടിച്ചു കൂടി. ഇറാഖിലെ അമുസ്ലിംകളായ അറബികളും അവരുടെ കൂടെച്ചേർന്നു...

പ്രബലരായ പേഷ്യൻ സൈന്യാധിപന്മാരുടെ നേതൃത്വത്തിൽ പടയൊരുക്കം നടത്തുന്നുണ്ടെന്ന വിവരം കിട്ടിയ ഉടനെ അയാസിനെയും സൈന്യത്തെയും അവിടെ നിർത്തി. ദുമതുൽ ജുൻദലിൽ നിന്ന് ഖാലിദും സൈന്യവും ഹീറയിലേക്ക് കുതിച്ചു...

ഖാലിദിന്റെ അപ്രതീക്ഷമായ തിരിച്ചു വരവിൽ അമ്പരന്ന് പോയ പേർഷ്യൻ അറബ് സൈന്യം ആക്രമണം തുടങ്ങി. ഖാലിദ് തന്റെ സൈന്യത്തെ പല ഭാഗങ്ങളായി തിരിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നു ശത്രു സൈന്യത്തെ ആക്രമിക്കാൻ പരിപാടി ആസൂത്രണം ചെയ്തിരുന്നു. മുസ്ലിം സൈന്യം പല ഭാഗത്ത്നിന്നും ആക്രമണം തുടങ്ങി. എല്ലായിടത്തും പേർഷ്യൻ സൈന്യം പരാജയപ്പെട്ടു... 

ഹീറായിലെ വിജയത്തെ തുടർന്ന് ഖാലിദ് ഹജ്ജ് കർമ്മം നിർവഹിക്കാൻ ആഗ്രഹിച്ചു. യുദ്ധങ്ങളിൽ വിജയം വരിച്ചതിന് അല്ലാഹുവിനോട് അവന്റെ ഭവനത്തിൽ വെച്ചു തന്നെ നന്ദി പറയാൻ ആ ധീരസേനാനി കൊതിച്ചു കഴിയുകയായിരുന്നു...

തന്റെ അഭാവം സൈന്യത്തെ അറിയിക്കാതെ അദ്ദേഹം കുറച്ചു പേരോടൊത്ത് രഹസ്യമായി ഹജ്ജിനു പുറപ്പെട്ടു. കുറുക്കു വഴിയിലൂടെ വളരെ വിഷമങ്ങൾ സഹിച്ച് അവർ മക്കയിലെത്തി. അവർ ഹജ്ജ് നിർവ്വഹിച്ചു. ഹജ്ജ് കഴിഞ്ഞ ഉടനെ അദ്ദേഹം ഹീവയിലേക്ക് തന്നെ മടങ്ങി... 

തല മുണ്ഡനം ചെയ്തത് കണ്ടപ്പോൾ മാത്രമാണ് അദ്ദേഹം ചെയ്യാൻ മക്കയിൽ പോയ വിവരം സൈന്യം മനസ്സിലാക്കിയത്. ഖാലിദ് രഹസ്യമായി ഹജ്ജിനെത്തിയ വിവരം ഖലീഫയും അറിഞ്ഞു. അദ്ദേഹത്തെ അഭിനന്ദിച്ചു. അതേ സമയം മേലിൽ ഇത്തരം സാഹസത്തിന്നൊരുമ്പെടരുതെന്ന് ഖലീഫ ഖാലിദിനെ ഉപദേശിക്കുകയും ചെയ്തു...

ഇറാഖിലെ ജൈത്ര യാത്ര പൂർത്തിയാക്കിയ ശേഷം ഖാലിദ്ബ്നു വലീദ് (റ) സിറിയയിലെ തഖൂം എന്ന സ്ഥലത്തെത്തി... 

പേർഷ്യക്കാർക്കെതിരിൽ ഇറാഖിൽ കൈവന്ന വിജയത്തിൽ നിന്ന് ആവേശം കൊണ്ട ഖലീഫ അബൂബക്കർ (റ) സിറിയയിൽ പടയോട്ടം നടത്താൻ യസീദ്ബ്നു അബൂസുഫിയാൻ, ശിർജിൽബ്‌നു ഹസ്ന അബൂഉബൈദ ഇബ്നു ജർറാഹ്, അംറുബ്നു ആസ് തുടങ്ങിയ വിദഗ്‌ധരായ പടനായകന്മാരുടെ നേതൃത്വത്തിൽ ഏതാനും സൈന്യങ്ങളെ അയച്ചു...

വിരമറിഞ്ഞ റോമാ ചക്രവർത്തി മുസ്ലിം സൈന്യത്തോട് പരാജയപ്പെടുന്നതിനേക്കാൾ നല്ലത് സന്ധിക്ക് തയ്യാറാകലാണെന്ന് മന്ത്രിമാരെയും പടത്തലവന്മാരെയും ഉപദേശിച്ചുവെങ്കിലും അവരതിന് സമ്മതിക്കാതെ യുദ്ധത്തിന് വട്ടം കൂട്ടുകയാണ് ചെയ്തത്...

രണ്ടു ലക്ഷത്തി നാൽപതിനായിരം ഭടന്മാർ അടങ്ങിയ ഒരു മഹാ സൈന്യമായിരുന്നു അവരുടേത്. സ്ഥിതിയുടെ ഗൗരവാവസ്ഥ മുസ്ലിം സൈന്യത്തലവന്മാർ ഖലീഫയെ അറിയിച്ചു... 

ഖലീഫ അബൂബക്കർ (റ) ഉടനെ സിറിയയിലേക്ക് മാർച്ച് ചെയ്യാൻ ഖാലിദിന് നിർദ്ദേശം നൽകി. ഖാലിദ് ഇറാഖിലെ സൈനിക നേതൃത്വം മുസന്നബ്നു ഹാരിസിനെ ഏൽപ്പിച്ചു. പാതി സേനയെ അവിടെ നിർത്തി ശേഷിച്ച സൈന്യവുമായി അദ്ദേഹം പുറപ്പെട്ടു...

സിറിയയിലേക്ക് ഏറ്റവും വേഗത്തിൽ എത്താൻ ദുഷ്കരമായ മരുഭൂമി മുറിച്ചു കടക്കണം. ഭടന്മാരെ ഉത്തേജിപ്പിച്ചു കൊണ്ട് ചെയ്ത പ്രസംഗം അവരെ കർമ്മധീരമാക്കി...

സാഹസികമായ യാത്രക്ക് ശേഷം അവർ മരുഭൂമി താണ്ടി സിറിയയിലെ മുസ്ലിം സൈന്യവുമായി ചേർന്നു...

തത്സമയം ശത്രു സൈന്യത്തിനും ഒരു വലിയ പോഷക സേന എത്തിച്ചേർന്നു. ഖലീഫയുടെ ഉത്തരവ് അനുസരിച്ച് മുസ്ലിം സൈന്യം ഖാലിദിന്റ നേതൃത്തിൽ യർമുകിൽ അണിനിരന്നു. വലിയൊരു സാമ്രാജ്യ ശക്തിയെയാണ് നേരിടുന്നത്. അംഗസംഖ്യ നോക്കുമ്പോൾ ബൈസന്തിയൻ സൈന്യത്തെക്കാൾ എത്രെയോ ചെറിയതാണ് മുസ്ലിം സൈന്യം...

മാത്രമല്ല നാലു പടത്തലവന്മാരു

മാത്രമല്ല നാലു പടത്തലവന്മാരുടെ കിഴിലായ് വെവ്വേറെ ആയിരുന്നു മുസ്ലിം സൈന്യം ശത്രുക്കളെ നേരിട്ടിരുന്നത്. എന്നാൻ ശത്രു സൈന്യം ഒരൊറ്റ പടത്തലവന്റെ നേതൃത്വത്തിലാണ് അണിനിരന്നത്...

റോമാചക്രവർത്തി നൂറു കണക്കിന് പാതിരിമാരെ യുദ്ധരംഗത്തേക്ക് അയച്ചിരുന്നു. മതത്തിന്റെ പേരിൽ യുദ്ധം ചെയ്യാൻ അവർ ശത്രുഭടന്മാരെ ഉത്തേജിപ്പിച്ചു കൊണ്ടിരുന്നു. അതുകൊണ്ട് ഏകീഭാവവും ഉത്തരവാദിത്വബോധവും ആത്മവീര്യവും കൊണ്ട് വേണം ശത്രു സൈന്യത്തെ കീഴടക്കാൻ എന്നു ഖാലിദ് മനസ്സിലാക്കി...

യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് മുസ്ലിം സൈന്യത്തോട് ചെയ്ത പ്രസംഗത്തിൽ ഖാലിദ് ഇങ്ങനെ പ്രഖ്യാപിച്ചു:

"മാനവ ചരിത്രത്തിൽ ഏറ്റവും വിധി നിർണായകമായ ദിനങ്ങളിൽ ഒന്നാകാൻ പോവുകയാണ് ഇന്ന്. ഇത് അല്ലാഹുവിന്റെ പരീക്ഷണങ്ങളിൽ ഒരു ദിനമാണ്. അഹങ്കാരവും ദുഷ്ചിന്തയും ഇന്ന്പാടില്ല. അല്ലാഹുവിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചു വേണം നിങ്ങൾ പോരാടാൻ. ഇന്നത്തെ വിജയം എന്നേക്കുമുള്ള വിജയത്തിലേക്കുള്ള വഴിയൊരുക്കും... വരൂ നമുക്ക് നേതൃത്വം പങ്കിടാം.. ഇന്ന് ഒരു നായകൻ. നാളെ മറ്റൊരാൾ. മറ്റന്നാൾ മൂന്നാമൻ. ഇങ്ങനെ അനുസരിച്ചു നിങ്ങളെല്ലാം ഒരോ ദിവസം സൈനിക നേതൃത്വം വഹിക്കണം. ഇതിന് നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഇന്നത്തെ നേതൃത്വം ഞാൻ വഹിക്കാം"

ഖാലിദിന്റ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. ഖാലിദ് മുസ്ലിം സൈന്യത്തെ പുനഃസംഘടിപ്പിച്ചു. ഒരൊറ്റ സൈന്യമാക്കി അണിനിരത്തി. അപ്പോൾ അതൊരു വമ്പിച്ച സൈന്യമായി കാണപ്പെട്ടു...

"നോക്കൂ.. ശത്രു സൈന്യം എണ്ണത്തിൽ എത്രമാത്രം കൂടുതലാണ് " എന്ന് ഒരു ഭടൻ പറയുന്നത് കേട്ടപ്പോൾ ഖാലിദ് പറഞ്ഞു:

"നാം എത്രമാത്രം വലുതാണെന്ന് നോക്കൂ... എണ്ണമല്ല ഒരു സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്നത്. യുദ്ധത്തിന്റെ അന്തിമ ഫലമാണ് നിർണയിക്കുക"

യുദ്ധം രൂക്ഷമാകുമ്പോൾ പുതുവിശ്വാസികളിൽ ആത്മാർത്ഥത കുറഞ്ഞവർ ഭയന്നു പിന്മാറാൻ സാധ്യതയുണ്ട്. ഏതാനും വ്യക്തികൾ പിന്തിരിഞ്ഞോടിയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കും. സൈന്യത്തിന്റെ മനോവീര്യം തന്നെ തകരാൻ അതു കാരണമായേക്കും...

തന്മൂലം സൈന്യത്തെ അണിനിരത്തിയശേഷം തമ്പിൽ നിന്നു ഖാലിദ്ബ്നു വലീദ് മുസ്ലിം സ്ത്രീകളെ വിളിച്ചു വരുത്തി അവരുടെ കൈകളിൽ വാളുകൾ ഏല്പിച്ചു. അവരെ ഓരോ മുസ്ലിം അണിയുടെയും പിന്നിൽ നിർത്തി. ആരെങ്കിലും പിന്തിരിഞ്ഞോടുന്നത് കണ്ടാൽ വെട്ടി കൊല്ലാനായിരുന്നു അവർക്കുള്ള കല്പന... 

യുദ്ധം അറബിക്കുന്നതിന് മുമ്പ് കാലിദിനോട് രണ്ട് വാക്ക് സംസാരിക്കാൻ റോമസൈന്യത്തലവൻ മാഹാൻ ആഗ്രഹം പ്രകടിപ്പിച്ചു. അതനുസരിച്ചു ഖാലിദ്

ഇരു സൈന്യങ്ങളുടെ മധ്യത്തിൽ ഒഴിഞ്ഞ മൈതാനത്തിലേക്ക്‌വന്നു. രണ്ട് സൈന്യ ത്തലവന്മാരും കുതിരപ്പുറത്ത് അഭിമുഖം നിന്നപ്പോൾ മാഹാൻ പറഞ്ഞു :

"പട്ടിണിയും ദുരിതങ്ങളും കാരണമാണ് നിങ്ങൾ നാടുവിട്ടതെന്ന്  ഞങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഓരോ ഭടന്നും പത്തു സ്വർണ നാണയവും വസ്ത്രവും ഭക്ഷണവും ഞാൻ തരാം. നിങ്ങൾ നിങ്ങളുടെ നാട്ടിലേക്കു തിരിച്ചുപോകണം. അടുത്ത വർഷവും ഇതേ സഹായം നിങ്ങൾക്ക് ഞാൻ എത്തിക്കാം"

മാഹാന്റെ ഈ പരിഹാസം കേട്ടു പല്ലു ഞെരിച്ചു കൊണ്ട് ഖാലിദ് പൊട്ടിത്തെറിച്ചു:

"നീ പറഞ്ഞപോലെ പട്ടിണി കൊണ്ടല്ല ഞങ്ങൾ വന്നത്. ഞങ്ങൾ ചോര കുടിക്കുന്ന ഒരു വർഗ്ഗമാണ്. റോമാക്കാരുടെ ചോര കൂടുതൽ രുചിയുള്ളതാണെന്നു കേട്ടിട്ടുണ്ട്. അതിനാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത് " 

ഖാലിദ്ബ്നു വലീദ് തന്റെ ക്യാമ്പിലേക്ക് കുതിരയെ ഓടിച്ചുപോയി. കൊടി ഉയർത്തിപ്പിടിച്ചു...

"അല്ലാഹു അക്ബർ☝🏼"

സ്വർഗ്ഗത്തിന്റെ കാറ്റ് അടിച്ചു വീശട്ടെ എന്ന് ആർത്തട്ടഹസിച്ചു... അതോടെ മുസ്ലിം ഭടന്മാർ ആവേശത്തോടെ ശത്രുക്കളുടെ നേർക്ക് ആഞ്ഞടുത്തു...

വാശിയേറിയ രൂക്ഷമായ സംഘട്ടനം... റോമക്കാരുടെ കണക്കുകൂട്ടുകളെല്ലാം തെറ്റി. ഏവരെയും കോരിത്തരിപ്പിക്കുന്ന ധൈര്യവും അർപ്പണബോധവുമാണ് ഈ യുദ്ധത്തിൽ മുസ്ലിം സൈന്യം കാഴ്ചവെച്ചത്...


യർമൂക് യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു മുസ്ലിം ഭടൻ അബൂ ഉബൈദ ഇബ്നു ജർറാഹിനെ (റ)സമീപിച്ച് ഇങ്ങനെ പറഞ്ഞു:

"ഞാൻ രക്തസാക്ഷിയാവാൻ തീരുമാനിച്ചു കഴിഞ്ഞു. നബിതിരുമേനി ﷺ യെ ഞാൻ കണ്ട് മുട്ടുമ്പോൾ താങ്കൾക്ക് വേണ്ടി വല്ല വിവരവും അറിയിക്കാനുണ്ടോ..?"

"ഉണ്ട് അബുഉബൈദ (റ) പറഞ്ഞു. പ്രവാചകരെ ഞങ്ങളുടെ നാഥൻ ഞങ്ങൾക്ക് നൽകിയ വാഗ്ദാനം പുലർന്ന് കഴിഞ്ഞുവെന്ന് താങ്കൾ തിരുമേനി ﷺയോട് പറയുക"

ഉടനെ സമര മുഖത്തേക്ക് കുതിച്ച ആ ധീര സേനാനി അടരാടി രക്തസാക്ഷിയായി...

എണ്ണത്തിൽ മികച്ചുനിന്ന റോമാ സൈന്യത്തിന്റെ ആക്രമണം രൂക്ഷമായപ്പോൾ ഇക്രിമഃ ഇബ്നു അബീജഹ്ൽ (റ) മുസ്ലിംകളോട് വിളിച്ചു പറഞ്ഞു:

"അല്ലാഹു ﷻഎന്നെ സന്മാർഗ്ഗത്തിലാക്കുന്നതിന് മുമ്പ് നബി തിരുമേനി ﷺ യോട് നിരന്തരം യുദ്ധം ചെയ്ത ഞാൻ ഇന്ന് ദൈവശത്രുക്കളെ ഭയന്ന് ഒടുകയോ..? എന്നോടൊപ്പം രക്ത സാക്ഷിത്വത്തിന്റ പ്രതിജ്ഞയെടുക്കാൻ ആര് തയ്യാറുണ്ട്..?"

ഇത് കേട്ട് ഒരു സംഘം മുസ്ലിം യോദ്ധാക്കൾ ഇക്രിമതിന്റെ നേതൃത്വത്തിൽ പൊരുതി മരിക്കുമെന്ന് പ്രതിജ്ഞയെടുത്തു. തൽക്ഷണം അവർ അടർക്കളത്തിലേക്ക് കുതിച്ചു. ധീരധീരം പോരാടി വീരമൃത്യു വരിച്ചു...

യർമൂക് യുദ്ധത്തിൽ വികാരഭരിതമായ മറ്റൊരു രംഗം, മാരകമായ മുറിവുകളേറ്റ് ചില മുസ്ലിം യോദ്ധാക്കൾ മരണാസന്നരായി കിടക്കുന്നു. ദാഹാർത്തമായ അവർ ഒരിറക്കു വെള്ളത്തിന് വേണ്ടി വാവിട്ട് കരഞ്ഞു. ചില ഭടന്മാർ വെള്ളം കൊണ്ട് വന്ന് വായിലേക്ക് അടുപ്പിക്കുമ്പോൾ അടുത്ത് കിടക്കുന്ന സ്നേഹിതന്റ ദീനരോധനം കേൾക്കുന്നു, താൻ കുടിക്കാതെ അത് സ്നേഹിതന് കൊടുക്കാൻ ആംഗ്യം കാണിക്കുന്നു. ആ സ്നേഹിതൻ അടുത്തു കിടക്കുന്ന തന്നെക്കാൾ അവശനായ മറ്റൊരാൾക്ക് കൊടുക്കാൻ നിർദ്ദേശിക്കുന്നു. അങ്ങനെ പരനന്മ ഓർത്തതിന്റെ ഫലമായി ആരുമാരും വെള്ളം കുടിക്കാതെ അന്ത്യശ്വാസം വലിക്കുന്നു...

എത്ര ഉദാത്തമായ സാഹോദര്യം...!

യർമൂക് യുദ്ധത്തിൽ ഖാലിദ് (റ) പ്രദർശിപ്പിച്ച ധൈര്യവും തന്ത്രവും റോമാ സൈനിക നേതാക്കളിൽ പോലും മതിപ്പുണ്ടാക്കി. ദൈവത്തിന്റ വാളാണ് താനെന്ന് അദ്ദേഹം തെളിയിച്ചു. യുദ്ധത്തിന്റെ ഇടവേളയിൽ റോമാ സൈന്യാധിപന്മാരിൽ ഒരാളായ ജോർജ്, ഖാലിദ്ബ്നു വലീദ്‌നെ ഒരു കൂടിക്കാഴ്ചക്ക് ക്ഷണിച്ചു... 

ഖാലിദ് ജോർജ്ജിന് അടുത്തേക്ക് ചെന്നു. അഭിമുഖ സംഭാഷണത്തിൽ റോമാ സൈന്യാധിപൻ ചോദിച്ചു:

"ഖാലിദ് എന്നോട് സത്യം പറയുകയാണങ്കിൽ ഞാനൊരു ചോദ്യം ചോദിക്കട്ടെ..? സ്വതന്ത്രൻ കളവു പറയുകയില്ല'' 

"ഞാൻ സത്യമല്ലാതെ ഒന്നും പറയുകയില്ല എന്ന് വാക്ക് തരുന്നു. ചോദിച്ചോളു..."

"ദൈവം നിങ്ങളുടെ പ്രവാചകന് ഒരു വാൾ ഇറക്കിയെന്നും, അദ്ദേഹം അത് താങ്കൾക്ക്‌ നൽകിയെന്നും, താങ്കൾ അത് ആരുടെ നേരേ ഊരിയോ അവരുടെ പരാജയം ഉറപ്പാണെന്നും ജനങ്ങൾ പറയുന്നു. അതു കൊണ്ടാണ് താങ്കൾക്ക്‌ ഒരിക്കലും പരാജയം നേരിടാത്തതെന്നും കേൾക്കുന്നു. ശരിയാണോ..?" ജോർജ്ജ് ചോദിച്ചു ...

"ശരിയല്ല" ... ഖാലിദ് പറഞ്ഞു:

"അല്ലാഹു ﷻന്റെ പ്രവാചകൻ ﷺ എനിക്ക് ഒരിക്കലും വാൾ നൽകിയിട്ടില്ല." 

"പിന്നെ താങ്കൾക്ക്‌ ദൈവത്തിന്റെ വാൾ എന്ന പേര് വരാൻ കാരണം..? താങ്കളുടെ വിജയത്തിന്റ രഹസ്യം എന്താണ്..?" ജോർജ്ജ് ആകാംക്ഷയോടെ ചോദിച്ചു...

"ഞാൻ സദാ വിജയിക്കുന്നു. കാരണം, ഞാൻ സത്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്നു. അല്ലാഹു ﷻന്റെ പ്രവാചകൻ ﷺനമുക്ക് സത്യമാർഗ്ഗം കാണിച്ചു തന്നു. അല്ലാഹു ﷻ ഞങ്ങളിൽ പ്രവാചകനെ നിയോഗിച്ചു. ഞങ്ങളിൽ ഒരു വിഭാഗം അദ്ദേഹത്തിൽ വിശ്വസിച്ചു. ഒരു വിഭാഗം അവിശ്വസിച്ചു. ഞാൻ അവിശ്വസിച്ച വിഭാഗത്തിലായിരുന്നു. പിന്നീട് അല്ലാഹു ﷻഎനിക്ക് നേർവഴി കാണിച്ചു. ഞാനും പ്രവാചകനെ വിശ്വസിച്ചു. തത്സമയം പ്രവാചകൻ ﷺഎന്നെ വിളിച്ച് നീ ദൈവത്തിന്റ വാളുകളിൽ ഒരു വാളാണെന്ന് അറിയിച്ചു. അങ്ങനെയാണ് ആ പേര് എനിക്ക് കിട്ടിയത്. ഞങ്ങൾ ജനങ്ങളെ സന്മാർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നു. ഈ മർഗ്ഗത്തിലേക്ക്  ജനങ്ങൾ വരുന്നത് തടയുന്നവരോട് ഞങ്ങൾ യുദ്ധം ചെയ്യുന്നു." ഖാലിദ് വിശദീകരിച്ചു ...

"നിങ്ങൾ എന്തിലേക്കാണ് വിളിക്കുന്നത്..?" 

"ഏക ദൈവത്തിലേക്കും ഇസ്ലാമിലേക്കും"

"ഇന്ന് ഇസ്ലാമിൽ വന്നവന് നിങ്ങൾക്ക് കിട്ടുന്ന പോലെ പ്രതിഫലവും മോക്ഷവും ലഭിക്കുമോ..?" 

"തീർച്ചയായും ലഭിക്കും. അവൻ അർഹനാണെങ്കിൽ അതിൽ കൂടുതൽ ലഭിക്കും"

"അതെങ്ങനെ.., നിങ്ങൾ ഇസ്ലാമിൽ പഴക്കം ഉള്ളവരെല്ലേ..?" 

"ഞങ്ങൾ പ്രവാചക തിരുമേനി ﷺ യോടൊപ്പം ജീവിച്ചവരാണ്. അവിടുത്തെ അമാനുഷിക ദൃഷ്ടാന്തങ്ങളും തെളിവുകളും ഞങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്. ഞങ്ങൾ കണ്ടത് കാണുകയും കേട്ടത് കേൾക്കുകയും ചെയ്തവർ ഇസ്ലാം മതം സ്വീകരിക്കുന്നത് അവരുടെ കടമ മാത്രമാണ്. എന്നാൽ നബി ﷺയെ നേരിട്ട് കാണുകയോ അവിടത്തെ ഉപദേശങ്ങൾ നേരിട്ടു കേൾക്കുകയോ ചെയ്യാത്ത നിങ്ങളുടെ അവസ്ഥ അതല്ല, കാണാതെയും കേൾക്കാതെയുമാണ് നിങ്ങൾ വിശ്വസിക്കുന്നത്. അതുകൊണ്ട് ഉദ്ദേശവും പ്രവർത്തിയും നന്നാക്കിയാൽ നിങ്ങൾക്ക് കിട്ടുന്ന പ്രതിഫലം താരതമ്യേനെ വലുതും മഹത്തരുവുമായിരിക്കും..."

ഖാലിദ്ബ്നു വലീദ് (റ)പറഞ്ഞു നിർത്തി. ഈ സന

ഖാലിദ്ബ്നു വലീദ് (റ)പറഞ്ഞു നിർത്തി. ഈ സന്ദർഭത്തിൽ റോമാ സൈന്യാധിപൻ ജോർജ്ജ് ഖാലിദിന്റെ സമീപത്തേക്ക് നീങ്ങി നിന്നിട്ട് ഇങ്ങനെ അഭ്യർത്ഥിച്ചു...

"ഖാലിദ്.., എന്നെ മുസ്ലിമാക്കൂ ..."

ഉടനെ ഖാലിദ്ബ്നു വലീദ് ജോർജ്ജിനെ തന്റ തമ്പിലേക്ക് കൊണ്ട് പോയി കുളിപ്പിച്ച് ശഹദാത്ത് കലിമ ചൊല്ലിക്കൊടുത്തു. രണ്ടു റക്അത്ത് നിസ്കരിപ്പിച്ചു. ഇരുവരും ഒന്നിച്ചു തമ്പിൽ നിന്ന് പുറത്ത് വന്നു...

യുദ്ധം പുനരാരംഭിച്ചപ്പോൾ റോമാ സൈന്യാധിപന്മാരിൽ പ്രമുഖനായ ജോർജ്ജ് മുസ്ലിംകളുടെ ഭാഗത്ത് ചേർന്നത് കണ്ട് റോമാ സൈന്യം അമ്പരന്നുപോയി...

അദ്ദേഹം ജീവന് വിലകല്പിക്കാതെ ധീരധീരം പോരാടി രക്തസാക്ഷിയായി...

അന്ന് ഉച്ചതിരിഞ്ഞതോടെ ശത്രു പക്ഷത്തിന്റെ വീര്യം കുറഞ്ഞു തുടങ്ങി. മുസ്ലിം സൈന്യം താഴ് വരയുടെ മുഖം ബന്ധിച്ചു. തന്മൂലം ശത്രുക്കൾക്ക്‌ രക്ഷപ്പെടാനുള്ള മാർഗ്ഗം തടഞ്ഞു. ഖാലിദ് (റ)ഈ സന്ദർഭം ശരിക്കും മുതലെടുത്തു...

കുറച്ചു സൈന്യങ്ങളുമായി അദ്ദേഹം ശത്രുനിരയ്ക്കുള്ളിലേക്ക് കുതിച്ചു കടന്നു. ശത്രുവിന്റെ കുതിരപ്പടയളികൾക്കും കലാൾപ്പടയാളികൾക്കും ഇടയിൽ അദ്ദേഹം ആപ്പ് പോലെയുള്ള ഒരു സൈനിക വിന്യാസം സൃഷ്ടിച്ചു. ഖാലിദിന്റ സൈന്യം സൃഷ്ടിച്ച വിടവിലൂടെ റോമൻ കുതിരപ്പടയാളികൾ  രക്ഷ പ്പെടാനുള്ള മാർഗ്ഗം കണ്ടു. ഉടൻ തന്നെ അവരങ്ങോട്ട് കുതിച്ചു...

എന്നാൽ മുസ്ലിം സൈന്യം അപ്പോഴേക്കും സർവ്വശക്തിയുമുപയോഗിച്ച് റോമൻ കാലാൾപ്പടയെ ആക്രമിച്ചു. രക്ഷാ വലയമായി വർത്തിച്ചിരുന്ന  അവരുടെ കുതിരപ്പട അപ്രത്യക്ഷമായിരുന്നു. അതോടെ റോമാ സൈന്യം പതറി. ചിന്നിച്ചിതറാൻ തുടങ്ങി...

പിന്തിരിഞ്ഞോടാതിരിക്കാൻ ആയിരകണക്കായ ഭടന്മാർ പരസ്പ്പരം ചങ്ങല കൊണ്ട് ബന്ധിക്കപ്പെട്ടിരുന്നു. എന്നാൽ സൈന്യം ചിന്നിച്ചിതറിയതോടെ അവരെ ബന്ധിച്ചിരുന്ന ചങ്ങലകൾ തന്നെ അവരുടെ മരണക്കെണിയായി. തന്മൂലം അവർക്ക് പിന്തിരിഞ്ഞോടാൻ പോലും കഴിയാതായി... 

മുസ്ലിം സൈന്യം നദീമുഖം അടച്ചു കളഞ്ഞിരുന്നു. പിന്നിലാണെങ്കിൽ  കുത്തനെ ഉള്ള പർവ്വതവും. ആയിരക്കണക്കിന് ശത്രു ഭടന്മാർ വളുകൾക്ക് ഇരയായി. അതിലേറെ പേർ നദിയിൽ മുങ്ങി മരിക്കുകയും ചെയ്തു. 1,20,000 ത്തിൽ പരം ശത്രു ഭടന്മാർ അന്ന് കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. 

 മുസ്ലിം പക്ഷത്ത് 3000 ത്തോളം ഭടന്മാരാണ് രക്തസാക്ഷികളായത്... 

ഇക്രിമഃ ഇബ്നു അബിജഹലും അദ്ദേഹത്തിന്റ കൂടെ രക്തസാക്ഷിയാകാൻ  പ്രതിജ്ഞയെടുത്ത 400 പേരും ഇതിൽപെടും. യർമൂക്കിലെ ഈ നിർണ്ണയാകമായ ഈ യുദ്ധത്തിന് അതിവിദഗ്ദമായി നേതൃതം നൽകി വിജയത്തിന്റെ ലക്ഷണം കണ്ടു തുടങ്ങിയപ്പോഴാണ് ഖലീഫ ഉമറിന്റെ സദ്ദേശവുമായി ദൂതൻ ഖാലിദ്ബിനു വലീദിനെ സമീപിക്കുന്നത്...

അബൂബക്കർ സിദ്ദിഖ് (റ)നിര്യാതയായി എന്നും, ഉമറുബ്നുൽ ഖത്താബ് (റ)ഖലീഫ യായി തിരഞ്ഞെടുക്കപ്പെട്ടെന്നും ഖാലിദി (റ)നെ സർവ്വസൈന്യാധിപ സ്ഥാനത്ത് നിന്ന് നീക്കി പകരം അബൂഉബൈദബ്ന് ജർറാഹി (റ)നെ സൈന്യാധിപനായി നിയമിച്ചിട്ടുണ്ടെന്നുമായിരുന്നു സന്ദേശത്തിന്റ ഉള്ളടക്കം...

ഈ സമയം ഖലീദ്ബ്നു വലീദ് കാണിച്ച കൂറും അച്ചടക്കവും വിശാലമനസ്കതയും പ്രശംസനീയമാണ്. തുടർന്ന് അദ്ദേഹം കൈകൊണ്ട നിലപാടും ബുദ്ദിപൂർവ്വമാണ്. സന്ദേശം വായിച്ച് അബൂബക്കർ (റ)ന്റെ ആത്മശാന്തിക്കും ഉമർ (റ) ന്റെ വിജയത്തിനും വേണ്ടി പ്രാർത്ഥിച്ച ശേഷം ഖാലിദ് ബ്നു വലീദ് ദൂതനെ ഒരു രഹസ്യ സ്ഥലത്ത് നിറുത്തി. ആരുമായി ബന്ധപ്പെടരുതെന്നും, സന്ദേശത്തിലെ ഉള്ളടക്കം ആരെയും അറിയിക്കരുതെന്നും പ്രത്യേകം നിർദ്ദേശിച്ചു...

അനന്തരം യാതൊരു ഭാവപകർച്ചയുമില്ലാതെ യുദ്ധം നയിച്ചു. യർമൂക്കിലെ തന്റ സാഹസയജ്ഞം പൂർത്തിയാക്കി. റോമാ സൈന്യം പരാജയം സമ്മതിച്ചു പിൻവാങ്ങി...

അതിന് ശേഷം ഖാലിദ് വിനയാന്വിതനായി അബൂ ഉബൈദത്ബ്നു ജർറാഹിനെ സമീപിച്ചു. ഒരു സാധാരണ ഭടന്റെ മട്ടിൽ അഭിവാദ്യം അർപ്പിച്ച് ഖലീഫാ ഉമർ ഫാറൂകിന്റെ (റ) സന്ദേശത്തിലെ ഉള്ളടക്കം അറിയിച്ചു. ഖാലിദിന്റ നിലപാടിൽ മതിപ്പ് തോന്നിയ അബൂഉബൈദത് അദ്ദേഹത്തെ അശ്ലേഷിച്ച് നെറ്റിയിൽ ചുംബിച്ച് അഭിനന്ദിച്ചു...

യർമൂക് യുദ്ധ വിജയം ഇസ്ലാമിന്റെ ചരിത്രത്തിൽ എണ്ണപ്പെട്ട നാഴികക്കല്ലാണെന്ന് തെളിയിച്ചു. ഇസ്ലാമിന് നേരെ ഉണ്ടായ റോമാക്കാരുടെ നിരന്തര ശല്യം അതോടെ അവസാനിച്ചു. യർമൂക് യുദ്ധ വിജയം ഖാലിദിന്റ (റ) യുദ്ധ തന്ത്രത്തിൽ മികച്ച തെളിവാണ്. അത് അദ്ദേഹത്തെ പ്രസിദ്ധിയുടെ ഔന്നത്യത്തിലേക്ക്‌ ഉയർത്തി...

ഖലീഫ അബൂബക്കർ (റ) നെ പോലെ പുതിയ ഖലീഫ ഉമർ (റ) നു ഖാലിദിന്റ യുദ്ധതന്ത്രത്തിൽ മികച്ച മതിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ധൃതി പിടിച്ച പ്രവർത്തനങ്ങളോട് ഉമറിന് നീരസം ഉണ്ടായിരുന്നെങ്കിലും, ഖലീഫ സ്ഥാനം ഏറ്റ ഉടനെ ഉമർ ചെയ്ത ആദ്യനടപടികളിലൊന്ന് ഖാലിദ് ബ്നു വലീദിനെ സർവ്വ സൈന്യ നായക സ്ഥാനത്ത് നിന്ന് നീക്കലായിരുന്നു...

എന്നാൽ തന്മൂലം ഖാലിദിന് ഇസ്ലാമിന്റെ നായക പദവിയിൽ യാതൊരു മാറ്റവുമുണ്ടായില്ല. മറ്റൊരു സൈനിക നായകന്മാരെ പോലെ തന്നെ അദ്ദേഹം പ്രവർത്തിച്ചു...

ഒരു ദിവസത്തേക്ക് മാത്രമായിരുന്നു ഈ മാറ്റം. യർമൂക് യുദ്ധത്തിന് ശേഷം ഈ പൊതു സൈനിക നേതൃത്വം ഇല്ലാതാവുകയും

ഒരു ദിവസത്തേക്ക് മാത്രമായിരുന്നു ഈ മാറ്റം. യർമൂക് യുദ്ധത്തിന് ശേഷം ഈ പൊതു സൈനിക നേതൃത്വം ഇല്ലാതാവുകയും ചെയ്തു...


സർവ്വ സൈന്യാധിപ്രസ്ഥാനത്തു നിന്നു ഖാലിദിനെ നീക്കിയ നടപടി അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന എല്ലാവരെയും അമ്പരപ്പിച്ചു. ചിലർ അദ്ദേഹത്തോടു ചോദിക്കുകതന്നെ ചെയ്തു...

സൈന്യാധിപസ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ടതിനു ശേഷവും താങ്കളെന്തിനാണ് ഇപ്രകാരം സാഹസിക പോരാട്ടംതുടർന്നത്..?

അതിനു ഖാലിദ് നൽകിയ മറുപടി, 

"ഞാൻ ഉമറിനുവേണ്ടിയല്ല യുദ്ധം ചെയ്തിരുന്നത്, അല്ലാഹുവിന്നു വേണ്ടിയാണ് "എന്നായിരുന്നു...

ഖാലിദിനെതിരെ തനിക്കു യാതൊരു ദുരുദ്ദേശ്യവുമില്ലായിരുന്നുവെന്ന് പിന്നീട് ഖലീഫാ ഉമർ (റ)വെളിപ്പെടുത്തുകയുണ്ടായി. അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

"ഖാലിദിനെ ഞാൻ സ്ഥാനത്തു നിന്നു നീക്കിയത് എനിക്കദ്ദേഹത്തോട് അതൃപ്തിയുള്ളതുകൊണ്ടോ അദ്ദേഹത്തിന്റെ നെറികേടുകൊണ്ടോ അല്ല, മുസ്ലിം സൈന്യത്തിന്റെ വിജയങ്ങൾക്കുള്ള യഥാർത്ഥ കാരണം അല്ലാഹു മാത്രമാണ് എന്ന് അവരെ ബോധ്യപ്പെടുത്തുകയായിരുന്നു ഞാൻ, അതേ സമയം എനിക്ക് ഖാലിദിനോട് സ്നേഹവും ബഹുമാനവുമുണ്ട്.  ഞാൻ ഖാലിദിനെ സ്നേഹിക്കുന്നു എന്നതിന് അല്ലാഹു സാക്ഷി." ഉമർ വ്യക്തമാക്കി...

യർമുക് യുദ്ധത്തിനു ശേഷവും ഖാലിദിനെ പലതവണ സൈന്യാധിപനാക്കുകയുണ്ടായി. ഖാലിദിനോട് ഉമറിന് വിദ്വേഷമുണ്ടായിരുന്നില്ലെന്ന് ഇതു തെളിയിക്കുന്നു. മനുഷ്യജീവനുമായി ഇടപ്പെടുമ്പോൾ ഖാലിദ് കൂടുതൽ ശ്രദ്ധചെലുത്തണമെന്ന് ബോദ്ധ്യപ്പെടുത്തുകയായിരുന്നു ഉമർ (റ)...

അതിലുപരി, വളർന്നു വരുന്ന വേറെയും യുദ്ധനായകന്മാരെ ഇസ്ലാമിനു വേണ്ടി ഉയർത്തിക്കൊണ്ടുവരാൻ ഉമറിനാഗ്രഹമുണ്ടായിരുന്നു. അവർക്കുകൂടി അവസരം നൽകാനും ഒരു പ്രത്യേക വ്യക്തിയെത്തന്നെ ജനങ്ങൾ കൂടുതൽ ആശ്രയിക്കാതിരിക്കാനും പുതിയ ഖലീഫക്ക് ഉദ്ധേശ്യമുണ്ടായിരുന്നു...

പുതിയ ഖലീഫയുടെ നടപടി ഖാലിദിന്റെ സ്ഥിരോത്സാഹത്തിന് ഒരു തരത്തിലും മങ്ങലേൽപ്പിച്ചില്ല. അദ്ദേഹം ഇസ്ലാമിന് വേണ്ടി മുമ്പത്തെപോലെ ജാഗ്രതയോടെ പോരാടി...

യർമൂക് യുദ്ധത്തിന് ശേഷം അബൂഉബൈദ: സിറിയൻ തലസ്ഥാനമായ ദമസ്കസ് ഉപരോധിച്ചു. മാസങ്ങളോളം ഉപരോധം തുടർന്നു. ശൈത്യ കാലം തുടങ്ങി. കൊടും തണുപ്പിൽ മുസ്ലിം സൈന്യം വളരെയധികം വിഷമിച്ചു...

ഖാലിദ് ബിനുവലീദ് (റ) ശത്രു പതിരോധനിരയിലെ ദുർബല വശം തേടി കാത്തിരുന്നു. അവസാനം അവസരം കിട്ടി. നഗരത്തിലെ ഗവർണർക്ക് ഒരാൺ കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം നടക്കുകയാണ്. ശത്രു സൈന്യം രാത്രിയിൽ കുടിച്ചു കൂത്താടി...

ഖാലിദ് കുറച്ചു ഭടന്മാരെയും കൂട്ടി കോട്ട മതിലിൽ കയറി കാവൽ ഭടന്മാരെ കൊന്നു. നഗരവാതിൽ തള്ളിത്തുറന്നു. ഉടനെ മുസ്ലിം സൈന്യം അല്ലാഹു അക്ബർ എന്നുഘോഷിച്ചു കൊണ്ട് ഇരച്ചു കയറി...

ഗവർണർ എതിർവശത്തെ നഗരവാതിൽ തുറന്നു രക്ഷപ്പെടാൻ നോക്കുമ്പോൾ അവിടെ അബുഉബൈദയുടെ സൈന്യം കാത്തുനിക്കുണ്ടായിരുന്നു. അങ്ങനെ ദമസ്കസ് മുസ്ലിം സൈന്യം കീഴടക്കി...

ഖാലിദിന്റെ നിതാന്ത ജാഗ്രതയും തന്ത്രവും ദമസ്കസിന്റ പതനത്തിന് വഴി തെളിയിച്ചു. ഈ വിവരം ഖലീഫ ഉമർ അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റ പ്രതികരണം, "ഖാലിദിന് അല്ലാഹുവിന്റെ കരുണയുണ്ടാവട്ടെ. അദ്ദേഹം എന്നെക്കാൾ നന്നായി ആളുകളുടെ കഴിവ് മനസ്സിലാക്കി" എന്നു പറഞ്ഞുകൊണ്ട് ഖലീഫ ഉമർ (റ) ഖാലിദ്ബ്നു വലീദ് നു സർവ്വസൈന്യാധിപ പദവി നൽകി...

അതിനിടയ്ക്ക്‌ ദമസ്കസിൽ യസീദ്ബ്നു അബീസുഫ്യാനെ സൈന്യധിപനായി നിയമിച്ചുകൊണ്ടു അബൂഉബൈദ ജൈത്രയാത്ര തുടർന്നു. തക്കം പാർത്തു കഴിഞ്ഞിരുന്ന ശത്രുക്കൾ ഈ അവസരം ഉപയോഗപ്പെടുത്തി നഗരം വീണ്ടെടുക്കാൻ മുതിർന്നു...

ശത്രു സൈന്യം സംഘടിച്ചു. ദമസ്കസ് ആക്രമിച്ചു. യസീദിന്റെ കീഴിലുള്ള സൈന്യം ചെറുതായിരുന്നു. തന്മൂലം അദ്ദേഹം പരാജയത്തിലേക്ക്  നീങ്ങുമ്പോൾ വിവരം ഖാലിദ് അറിഞ്ഞു. അദ്ദേഹം തന്റെ കീഴിലുള്ള സൈന്യവുമായി യസീദിന്റെ സഹായത്തിന് കുതിച്ചു. പിന്നീൽ നിന്നദ്ദേഹം റോമാസൈന്യത്തെ ആക്രമിച്ചു. പെട്ടെന്ന് ഓർക്കാപുറത്തുള്ള ഖാലിദിന്റെ പ്രഹരമേറ്റ് റോമാസൈന്യം ചിതറി. ഒരു മരണ കുടുക്കിലാണ് അവർ അകപ്പെട്ടത്. ഖാലിദിന്റെ സൈന്യം എല്ലാവരെയും വകവരുത്തി...

അന്തരം ഖാലിദ് ജൈത്രയാത്ര തുടർന്നു. സിറിയയുടെ അങ്ങേയറ്റംവരെ അദ്ദേഹം ഇസ്ലാമിന്റെ പതാക പറിപ്പറപ്പിച്ചു...

ഖിന്നിസിറിൻ കോട്ട കീഴടക്കാൻ ആർക്കും സാധ്യമല്ലെന്നായിരുന്നു ധാരണ. ഖാലിദ് അവിടെ എത്തിയപ്പോൾ സിറിയൻ സൈന്യം കോട്ട ബന്ധിച്ചു... യുദ്ധമാരംഭിച്ചു...

ഖാലിദ് അവരോട് വിളിച്ചു പറഞ്ഞു:

"മര്യാദക്ക്‌ കീഴടങ്ങുന്നതാണ് നല്ലത്. നിങ്ങൾ മേഘത്തിനുള്ളിൽ കയറി ഒളിക്കുകയാണെങ്കിൽ പോലും അവിടെ എത്തിച്ചേരാനുള്ള കഴിവ് തീർച്ചയായും അല്ലാഹു ഞങ്ങൾക്ക് നൽകും. അല്ലെങ്കിൽ അവൻ നിങ്ങളെ ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടു വരും."

ഈ ഉപദേശം ശത്രുക്കൾ

ഖാലിദ് അവരോട് വിളിച്ചു പറഞ്ഞു:

"മര്യാദക്ക്‌ കീഴടങ്ങുന്നതാണ് നല്ലത്. നിങ്ങൾ മേഘത്തിനുള്ളിൽ കയറി ഒളിക്കുകയാണെങ്കിൽ പോലും അവിടെ എത്തിച്ചേരാനുള്ള കഴിവ് തീർച്ചയായും അല്ലാഹു ഞങ്ങൾക്ക് നൽകും. അല്ലെങ്കിൽ അവൻ നിങ്ങളെ ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടു വരും."

ഈ ഉപദേശം ശത്രുക്കൾ ചെവികൊണ്ടില്ല. ജനങ്ങൾ നിസ്സഹരായി കാരുണ്യത്തിനുവേണ്ടി കേണു. ഖാലിദ് അവർക്കു മാപ്പുനൽകി. ചുറ്റുമുള്ള പ്രദേശങ്ങളൊക്കെ കീഴടക്കിക്കൊണ്ട് ഖാലിദിന്റെ സൈന്യം അലപ്പോയിലേക്ക് മാർച്ച് ചെയ്തു. സുപ്രധാനമായ ഈ സൈനിക താവളവും അല്ലാഹുവിന്റെ വാളിന്നുമുമ്പിൽ അടിയറവ് പറഞ്ഞു...

ഇതോടെ വടക്കൻ സിറിയ മുഴുവൻ ഖാലിദ്ബ്നു വലീദ് (റ)യുടെ കീഴിലായി...

ആന്റിയോക് യുദ്ധത്തിൽ അലപ്പോ നഷ്ടപ്പെട്ടതോടെ റോമാചക്രവർത്തി കടുത്ത നിരാശയിലായി. സിറിയയെക്കുറിച്ചുള്ള എല്ലാപ്രതീക്ഷകളും നഷ്ടപ്പെട്ട ചക്രവർത്തി അവിടം വിടാൻ തീരുമാനിച്ചു. ഒരു കുന്നിൻമുകളിൽ കയറിനിന്നുകൊണ്ട് അദ്ദേഹം പച്ചപിടിച്ച താഴ് വരയിലേക്ക് കണ്ണയച്ചുകൊണ്ട് പറഞ്ഞു...

"ഓ സിറിയാ. നിന്നോട് വിട പറയുന്നു! ഇനിയൊരിക്കലും നിന്റെ സുന്ദരവദനം ദർശിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ഇനിയൊരിക്കലും എന്റെ ആളുകൾക്ക് നിന്റെ മണ്ണിൽ കാലുകുത്താൻ സാധിക്കുമെന്നും  തോന്നുന്നില്ല."

സിറിയൻ വിജയത്തിനുശേഷം ഖാലിദ് സിറിയയിലെ ഹിംസിൽ താമസമാക്കി. ഹിജ്റ ഇരുപത്തി ഒന്നാം വർഷം രോഗബാധിതനായി. സ്വഹാബിവര്യനായ അബൂദ്ദർദാഅ (റ) അദ്ദേഹത്തെ കാണാനെത്തി. വർത്തമാനത്തിനിടക്ക് ഖാലിദ്ബ്നു വലീദ് ഖലീഫാ ഉമറിനെക്കുറിച്ചു പറഞ്ഞു...

"ഉമർ എന്നോട് യാതൊരു തെറ്റും ചെയ്തിട്ടില്ല. ഖലീഫയിൽ നിന്നുണ്ടായ ഒരു നീക്കത്തിൽ അദ്ദേഹത്തോട് എനിക്കൽപം നീരസം തോന്നിയിരുന്നുവെങ്കിലും പിന്നീട് അല്ലാഹു കാര്യത്തിന്റെ യാഥാർത്ഥ്യം എനിക്ക് ബോധ്യപ്പെടുത്തിത്തന്നു. നിയമത്തിന്റെ കാര്യത്തിൽ ഉമർ എല്ലാവരോടും കർശന നിലപാട് അവലംബിച്ചു. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളോടുപോലും. അതു മനസ്സിലായപ്പോൾ എന്റെ നീരസമെല്ലാം നീങ്ങി."

യുദ്ധം ഖാലിദ് ഇബ്നു വലീദിന് പത്ഥ്യമായിരുന്നു. ഒരു നവവധുവുമായുള്ള മധുവിധു രാത്രിയേക്കാളും, ഒരു പുത്രൻ ജനിച്ച ആഹ്ലാദ സുദിനത്തേക്കാളും താൻ ഇഷ്ടപ്പെടുന്നത് അവിശ്വസികളോട് പൊരുതുന്ന ഒരു ഭീകര രാത്രിയെയാണെന്ന് അദ്ദേഹം ഒരവസത്തിൽ പറയുകയുണ്ടായി...

ജീവിതകാലം മുഴുവൻ കുതിരപ്പുറത്ത് വാളുകളുടെ തീപ്പൊരികൾക്കിടയിൽ ചിലവഴിച്ച ഖാലിദ് ഇബ്നു വലീദിന് യുദ്ധത്തിൽ രക്തസാക്ഷിയാവാൻ കഴിഞ്ഞില്ല. വീട്ടിൽ കിടന്നു മരിക്കേണ്ടി വന്നതിൽ അതീവ ഖിന്നനായിരുന്നു ആ ധീരസേനാനി...

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അദ്ദേഹം പറഞ്ഞു:

"ഞാൻ ഇന്നയിന്ന യുദ്ധങ്ങളിൽ പങ്കെടുത്തു. വാളുകൊണ്ടോ, കുന്തംകൊണ്ടോ, അമ്പുകൊണ്ടോ പരുക്കേൽക്കാത്ത ഒരു സ്ഥലവും എന്റെ ശരീരത്തിലില്ല. ഇപ്പോൾ ഞാനിതാ വിരിപ്പിൽ കിടന്നുമരിക്കുന്നു. ഒട്ടകം ചാവുന്നതുപോലെ"

വീരമൃത്യു വരിക്കാൻ കഴിയാത്തതിലെ വേദനകളാണ് ഈ വാക്കുകളിൽ മുറ്റി നിൽക്കുന്നത്...

മരിക്കുമ്പോൾ ഖാലിദ്ബ്നു വലീദിന്റെ സ്വത്തായി തന്റെ കുതിരയും ആയുധവും തൊപ്പിയും മാത്രമാണുണ്ടായിരുന്നത്. ഇസ്ലാമിനു വേണ്ടി വിജയങ്ങൾ സൃഷ്ടിക്കുന്നതിലല്ലാതെ സ്വന്തമായി സമ്പാദിക്കുന്നതിലോ നേട്ടങ്ങൾ കൈവരിക്കുന്നതിലോ അദ്ദേഹം താൽപരനായിരുന്നില്ല... 

തൊപ്പി, ഒരമൂല്യ നിധിയായിട്ടായിരുന്നു അദ്ദേഹം സൂക്ഷിച്ചിരുന്നത്. യർമുക് യുദ്ധത്തിൽ വീണുപോയ തൊപ്പി കണ്ടെടുക്കാൻ അദ്ദേഹവും സൈന്യവും കുറച്ചൊന്നുമല്ല പാടുപ്പെട്ടത്...

ഒരു തൊപ്പിക്കുവേണ്ടിയുള്ള ഈ സാഹസങ്ങളെ ചിലർ വിമർശിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: 

"അതിൽ നബിതിരുമേനി ﷺയുടെ മൂർദ്ധാവിലെ ഏതാനും മുടിയുണ്ട്. യുദ്ധങ്ങളിൽ ഒരു ശുഭ വസ്തുവായി ഞാനിതിനെ കാണുന്നു."

മരണശയ്യയിൽ വെച്ച് തന്റെ അന്ത്യാഭിലാഷമായി ഖാലിദ് (റ) പറഞ്ഞു:

"എന്റെ സ്വത്തിന്റെയും മറ്റെല്ലാ കാര്യങ്ങളുടെയും ചുമതല ഞാൻ ഉമർ ഖഥാ

ബിനെ ഏൽപിക്കുന്നു." 

ഖാലിദിന്റെ മരണവൃത്താന്തമറിഞ്ഞ് ഖലീഫ ഉമർ പറഞ്ഞു: 

"ഖാലിദിന്റെ മരണം ആർക്കും നികത്താനാവാത്ത ഒരു വിടവാണ്. സൃഷ്ടിച്ചിരിക്കുന്നത് അല്ലാഹുവാണെ, ഇസ്ലാമിന്റെ ശത്രുക്കളുടെ പേടിസ്വപ്നമായിരുന്നു അദ്ദേഹം. അബൂസുലൈമാന് അല്ലാഹു കരുണ ചെയ്യട്ടെ... ശ്ലാഘനീയമായി അദ്ദേഹം ജീവിച്ചു. സൗഭാഗ്യവാനായി അദ്ദേഹം മരിച്ചു."

ഖാലിദി (റ)ന്റെ സമരജീവിതം എന്നെന്നും പടയാളികൾക്ക് മാതൃകയാണ്. അദ്ദേഹത്തിന്റെ സ്ഥൈര്യവും ധൈര്യവും ശത്രുക്കൾ പോലും സമ്മതിച്ചതാണ്...

ക്രൈസ്തവ രാജാവായിരുന്ന അകിദർ ഒരിക്കൽ പറഞ്ഞു:

"ഖാലിദ് ഒരു ജനതയിലേക്ക് തിരിഞ്ഞാൽ, നിസ്സംശയം അദ്ദേഹം അവരെ അതിജയിക്കുന്നു. അവരുടെ എണ്ണം എത്ര തന്നെ വലുതായാലും, അവരുടെ വിഭവശേഷി എത്രമാത്രം കവിഞ്ഞതായാലും ജയം അദ്ദേഹത്തിനു തന്നെ."

ഖാലിദ് ഇബ്നു വലീദ് (റ)യുടെ ജീവിത ചരിത്രത്തിൽ നിന്നും അടർത്തിയെടുത്ത ഏതാനും ചില ഏടുകൾ മാത്രമാണിത് ... തൽക്കാലം ഈ ചരിത്രം ഇവിടെ സമാപിക്കുന്നു...

അല്ലാഹു ആ മഹാനുഭാവന്റെ ബർക്കത്ത് കൊണ്ട് നമ്മിൽ നിന്നും വന്നുപോയ തെറ്റുകുറ്റങ്ങൾ പൊറുത്ത് മാപ്പാക്കി തരട്ടെ.., നമുക്ക് ഐഹികവും പാരത്രികവുമായ സൗഖ്യം പ്രദാനം ചെയ്യട്ടെ...

ആമീൻ യാ റബ്ബൽ ആലമീൻ ... ☝🏼

നമ്മുടെ ദീൻ നിലനിർത്താൻ വേണ്ടി അഹോരാത്രം പോരാടിയ ഖാലിദ് ഇബ്നു വലീദ് (റ) അവർകൾക്ക് ഒരു ഫാതിഹ ഓതി ഹദിയ ചെയ്യുവാൻ താൽപര്യപ്പെടുന്നു ...

ഈ ചരിത്രം നിങ്ങൾക്ക് മുമ്പിൽ എത്താൻ കാരണക്കാരായ എല്ലാവർക്കും വേണ്ടി, നിങ്ങളുടെ വിലപ്പെട്ട ദുആ കളിൽ ഉൾപ്പെടുത്തണം എന്നു വസ്വിയ്യത്ത് ചെയ്യുന്നു ...

No comments:

Post a Comment