Monday 17 August 2020

ആരെയും അവരുടെ അമലുകൾ വെച്ച് അളക്കാൻ തുനിയരുത്


അബൂഹുറൈറ (റ) പറയുന്നു : തിരുനബി (ﷺ) പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. ബനൂ ഇസ്രാഈല്യരിലെ രണ്ട്  സഹോദരർ. ഒരുവൻ കൊടിയ പാപിയും, മറ്റവനാകട്ടെ ആരാധനകളാൽ ജീവിതം ധന്യമാക്കുന്നവനുമായിരുന്നു...

തിന്മയിൽ ജീവിക്കുന്ന തന്റെ സഹോദരനെ കാണുമ്പോഴെല്ലാം രണ്ടാമത്തെയാൾ  അരുതേ.., തെറ്റ് ചെയ്യരുതേ എന്ന് വിലക്കും.

അങ്ങനെ ഒരിക്കൽ തിന്മ ചെയ്യുന്ന സ്വ സഹോദരനെ കണ്ടപ്പോൾ അദ്ദേഹം പതിവ് സ്വരം ആവർത്തിച്ചു. 

"എന്നെയും എന്റെ റബ്ബിനെയും വെറുതെ വിടൂ.. അവൻ നിന്നെ സൃഷ്ടിച്ചത് എന്നെ നിരീക്ഷിക്കാനല്ല"

സഹോദര ഭാഷ്യം കേട്ട് അയാൾ പറഞ്ഞു:

"അല്ലാഹു ﷻ നിന്നെ സ്വീകരിക്കാതിരിക്കുകയോ,സ്വർഗാനുഭൂതിയിൽ അനുഗ്രഹിക്കാതിരിക്കുകയോ തന്നെ ചെയ്യും"

അങ്ങനെ ഇരുവരും മരണശേഷം സൃഷ്ടാവിന്റെ സന്നിധിയിൽ ഒരുമിച്ചു കൂടി...

അല്ലാഹു ﷻ ഇബാദത്ത് ചെയ്തിരുന്നവനോടായി ചോദിച്ചു: "എന്റെ വിധിയെ ചോദ്യം ചെയ്യാൻ നീ ആരായിരുന്നു? അതിന് എന്തധികാരമാണ് നിനക്കുള്ളത്..?

എന്നിട്ട് പാപിയായ മനുഷ്യനോടായി പറഞ്ഞു: എന്റെ കാരുണ്യത്താൽ നീ സ്വർഗത്തിൽ ഉല്ലസിച്ചോളൂ. 

ആബിദായ മനുഷ്യനെ ചൂണ്ടി  "ഇവനെ നരകത്തിലേക്ക് വലിച്ചിഴക്കൂ" എന്നും മലക്കുകളോടായി ആജ്ഞാപിക്കപ്പെടും.

അബൂ ഹുറൈറ (റ) പറയുന്നു: സൃഷ്ടാവ് തന്നെയാണെ സത്യം, അദ്ദേഹം തന്റെ ഐഹികവും പാരത്രികവും നഷ്ടപ്പെടുത്തുന്ന വിധിയായിരുന്നു പ്രസ്താവിച്ചിരുന്നത് 

No comments:

Post a Comment