Monday 17 August 2020

നരക മോചനത്തിനായി


അനസ് ബ്നു മാലിക്ക് (റ) വിൽ നിന്ന് നിവേദനം നബി ﷺ പറഞ്ഞു: ആരെങ്കിലും രാവിലേയും വൈകുന്നേരവും

اللَّهُمَّ إِنِّي أَصْبَحْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ وَمَلاَئِكَتَكَ وَجَمِيعَ خَلْقِكَ أَنَّكَ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ وَأَنَّ مُحَمَّدًا عَبْدُكَ وَرَسُولُكَ

(അല്ലാഹുവേ, ഞാന്‍ പ്രഭാതത്തിലായിരിക്കുന്നു. നിന്നെ ഞാനിതാ സാക്ഷിയാക്കുന്നു. നിന്റെ അര്‍ശിന്‍റെ വാഹകരേയും മലക്കുകളേയും നിന്റെ മുഴുവന്‍ സൃഷ്ടികളേയും ഞാന്‍ സാക്ഷിയാക്കുന്നു. നിശ്ചയം നീ അല്ലാഹുവാണ്. നീയല്ലാതെ ആരാധ്യനില്ല. തീര്‍ച്ചയായും മുഹമ്മദ് (ﷺ) നിന്റെ ദാസനും ദൂതനുമാണ്) 

എന്ന് ഒരു തവണ പറഞ്ഞാൽ അവന്റെ നാലിൽ ഒരു ഭാഗം അല്ലാഹു ﷻ നരകത്തിൽ നിന്ന് മോചിപ്പിക്കും, രണ്ടു തവണ പറഞ്ഞാൽ അവന്റെ നാലിൽ രണ്ടു ഭാഗം അല്ലാഹു ﷻ നരകത്തിൽ നിന്ന് മോചിപ്പിക്കും, മൂന്ന് തവണ പറഞ്ഞാൽ അവന്റെ നാലിൽ മൂന്ന് ഭാഗം അല്ലാഹു ﷻ നരകത്തിൽ നിന്ന് മോചിപ്പിക്കും, നാല് തവണ പറഞ്ഞാൽ അവനെ അല്ലാഹു ﷻ നരകത്തിൽ നിന്ന് മോചിപ്പിക്കും. (അബൂദാവൂദ് റഹ് : 5069)

حَدَّثَنَا أَحْمَدُ بْنُ صَالِحٍ، حَدَّثَنَا مُحَمَّدُ بْنُ أَبِي فُدَيْكٍ، قَالَ أَخْبَرَنِي عَبْدُ الرَّحْمَنِ بْنُ عَبْدِ الْمَجِيدِ، عَنْ هِشَامِ بْنِ الْغَازِ بْنِ رَبِيعَةَ، عَنْ مَكْحُولٍ الدِّمَشْقِيِّ، عَنْ أَنَسِ بْنِ مَالِكٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ‏ مَنْ قَالَ حِينَ يُصْبِحُ أَوْ يُمْسِي اللَّهُمَّ إِنِّي أَصْبَحْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ وَمَلاَئِكَتَكَ وَجَمِيعَ خَلْقِكَ أَنَّكَ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ وَأَنَّ مُحَمَّدًا عَبْدُكَ وَرَسُولُكَ أَعْتَقَ اللَّهُ رُبْعَهُ مِنَ النَّارِ  فَمَنْ قَالَهَا مَرَّتَيْنِ أَعْتَقَ اللَّهُ نِصْفَهُ وَمَنْ قَالَهَا ثَلاَثًا أَعْتَقَ اللَّهُ ثَلاَثَةَ أَرْبَاعِهِ فَإِنْ قَالَهَا أَرْبَعًا أَعْتَقَهُ اللَّهُ مِنَ النَّارِ ‏

No comments:

Post a Comment