Saturday, 24 April 2021

ഭാര്യ സുന്നത്ത് നോമ്പ് അനുഷ്ഠിക്കാൻ ഭർത്താവിന്റെ സമ്മതമാണെന്ന് കേട്ടു ശരിയാണോ

 

ഭാര്യ സുന്നത്ത് നോമ്പ് അനുഷ്ഠിക്കാൻ ഭർത്താവിന്റെ സമ്മതമാണെന്ന് കേട്ടു ശരിയാണോ ❓ സമ്മതമില്ലാതെ നോമ്പ് അനുഷ്ഠിക്കൽ തെറ്റാണോ ❓ എല്ലാ സുന്നത്ത് നോമ്പിനും സമ്മതം വേണോ ❓*


ഭാര്യയുമായി ബന്ധപ്പെടാൻ സൗകര്യമാവുന്ന നിലയിൽ ഭർത്താവ് നാട്ടിലുണ്ടായിരിക്കെ അവന്റെ സമ്മതമോ തൃപ്തിയോ കൂടാതെ ആവർത്തിച്ചു വരുന്ന [തിങ്കൾ, വ്യാഴം] സുന്നത്ത് നോമ്പുകൾ അവൾ അനുഷ്ഠിക്കൽ ഹറാമാണ്. അതേസമയം സമ്മതമില്ലാതെ നോമ്പ് അനുഷ്ഠിച്ചാൽ അത് സ്വഹീആകുന്നതുമാണ്. എന്നാൽ മുഹറം 9,10,അറഫ നോമ്പ് പോലെയുള്ള ആവർത്തിച്ചു വരാത്ത സുന്നത്ത് നോമ്പ് അനുഷ്ഠിക്കാൻ ഭർത്താവിന്റെ സമ്മതം വേണമെന്നില്ല. (ജമൽ: 2/354)

لا تصوم المرأة تطوعا وزوجها حاضر إلا بإذنه لخبر الصحيحين «لا يحل للمرأة أن تصوم وزوجها شاهد إلا بإذنه»

فلها صومها إلا إن منعها

 (قوله: إلا بإذنه) فلو صامت بغير إذنه صح وإن كان حراما كالصلاة في دار مغصوبة، وعلمها برضاه كإذنه وسيأتي في النفقات عدم حرمة صوم نحو عاشوراء عليها بغير إذنه.( حاشية الجمل : ٢/٣٥٤)



അലി അഷ്ക്കർ : 9526765555

സ്ത്രീകൾ ഹജ്ജിന് പോകുമ്പോൾ കൂടെ ഭർത്താവും വേണമെന്നുണ്ടോ

 

ഹജ്ജ് , ഉംറ യാത്രക്ക് പുരുഷന്മാർക്ക് ഇല്ലാത്ത നിബന്ധനകൾ സ്ത്രീകൾക്കുണ്ട്.  

ഫർളായ ഹജ്ജ്, ഉംറക്ക് സ്ത്രീ പുറപ്പെടുമ്പോൾ ഭർത്താവോ , വിവാഹബന്ധം നിഷിദ്ധമായവരോ [ مَحْرَمْ], വിശ്വസ്തരായ സ്ത്രീകളോ കൂടെയുണ്ടാവണം. എങ്കിലേ ഹജ്ജും ഉംറയും നിർബന്ധമുള്ളൂ. ഒരു സ്ത്രീ മാത്രം കൂടെയുണ്ടെങ്കിലും പോകൽ അനുവദനീയമാണെങ്കിലും നിർബന്ധമില്ല. വിവാഹം നിഷിദ്ധമായവരോ, ഭർത്താവോ കൂടെയില്ലാതെ സുന്നത്തായ ഹജ്ജ്, ഉംറക്ക് വേണ്ടി യാത്ര പുറപ്പെടൽ ഹറാമാണ്. (ഇആനത്ത് : 2/320,321)

*وشرط للوجوب أي وجوب الحج ولو قال وشرط للاستطاعة في المرأة الخ لكان أولى قوله مع ما ذكر أي من وجدان الزاد والراحلة وأمن الطريق وغيرها مما تقدم وقوله أن يخرج معها محرم أي بنسب أو رضاع أو مصاهرة ولو فاسقا لأنه مع فسقه يغار عليها من مواقع الريب وقوله أو زوج أي ولو فاسقا لما تقدم وألحق بهما جمع عبدها الثقة إذا كانت هي ثقة أيضا والأجنبي الممسوح الذي لم يبق فيه شهوة للنساء قوله أو نسوة ثقاة بأن بلغن وجمعن صفات العدالة.....أفاد بهذا أن اشتراط جمع من النسوة الثقاة إنما هو للوجوب أما الجواز فلها أن تخرج مع امرأة واحدة ثقة..... أما النفل فليس لها الخروج له مع نسوة وإن كثرن حتى يحرم على المكية الخ اه. (إعانة الطالبين : ٢/٣٢٠-٣٢١)*



അലി അഷ്ക്കർ : 9526765555


മീശ വടിക്കൽ കറാഹത്താണെന്ന് കേട്ടു ശരിയാണോ


അതെ ശരിയാണ്. ചുണ്ടിന്റെ ചുവപ്പ് വെളിവാകുന്നത് വരെ മീശ വെട്ടൽ സുന്നത്താണ്. അതിനെതിരെ നശിപ്പിക്കലും വരണ്ടലും കറാഹത്താണ്. (തുഹ്ഫ : 2/476)

وقص شاربه حتى تبدو حمرة الشفة وهو المراد بالإحفاء المأمور به في خبر الصحيحين ويكره استئصاله وحلقه.( تحفة المحتاج : ٢/٤٧٦)



അലി അഷ്ക്കർ : 9526765555 

സംയോഗം കൊണ്ട് റമളാൻ നോമ്പ് നഷ്ടപ്പെടുത്തിയാൽ എന്തൊക്കെയാണ് നിർബന്ധമാവുക


സംയോഗം കൊണ്ട് റമളാൻ നോമ്പ് നഷ്ടപ്പെടുത്തിയാൽ നോമ്പ് ഖളാഅ് വീട്ടൽ നിർബന്ധമാകുന്നതോടൊപ്പം കഫ്ഫാറത്തും [പ്രായശ്ചിത്തം] നിർബന്ധമാകുന്നതാണ്. മുഅ്മിനായ അടിമയെ മോചിപ്പിക്കുക , അതിന് കഴിയില്ലെങ്കിൽ രണ്ട് മാസം തുടർച്ചയായി നോമ്പ് അനുഷ്ഠിക്കുക , അതിനും കഴിയില്ലെങ്കിൽ 60 മിസ്കീന്മാർക്ക് [ഫഖീറായാലും മതി] ഭക്ഷണം നൽകുകയെന്നതാണ് കഫ്ഫാറത്ത്. 

ഈ പറയപ്പെട്ട കഫ്ഫാറത്ത്.. പുരുഷന് മാത്രം ബാധകമാണ്. 

സ്ത്രീക്ക് ഇല്ല. അവൾ നോമ്പ് ഖളാഅ് വീട്ടിയാൽ മതി. (തുഹ്ഫ & ശർവാനി : 3/448)

(قوله لكن المنقول إلخ) وهو أنه لا تجب الكفارة على الموطوءة مطلقا.( حاشية الشرواني : ٣/٤٤٨)



അലി അഷ്ക്കർ : 9526765555

Tuesday, 13 April 2021

മയ്യിത്തിനെ മയ്യിത്ത് കട്ടിലിൽ കിടത്തിയ ശേഷം മൂടേണ്ടതുണ്ടോ

 

മയ്യിത്ത് കട്ടിലിൽ മയ്യിത്തിനെ കിടത്തിയ ശേഷം മയ്യിത്ത് കട്ടിൽ മൂടൽ.. 

മയ്യിത്ത് പുരുഷനാണെങ്കിൽ സുന്നത്തില്ല. 

സ്ത്രീ ആണെങ്കിൽ സുന്നത്തുമാണ്. (തുഹ്ഫ : 3/186, നിഹായതു സൈൻ : 1/153)

സുന്നത്ത് സ്ത്രീ മയ്യിത്തിന് മാത്രം. പുരുഷ മയ്യിത്തിന് അനുവദനീയം.

*(ويندب للمرأة ما يسترها كتابوت) يعني قبة مغطاة لإيصاء أم المؤمنين زينب - رضي الله عنها - به وكانت قد رأته بالحبشة لما هاجرت.( تحفة المحتاج : ٣/١٨٦)

*ويسن لغير الذكر ما يستره كقبة.( نهاية الزين : ١/١٥٣)



അലി അഷ്ക്കർ : 9526765555

മയ്യിത്തിന്റെ കൂടെ പോകുമ്പോൾ മയ്യിത്തിന്റെ മുന്നിലാണോ പിന്നിലാണോ പോകേണ്ടത്

 

മയ്യിത്തിന്റെ കൂടെ പോകൽ പുരുഷന്മാർക്ക് ശക്തമായ സുന്നത്താണ്. മയ്യിത്തിന്റെ മുന്നിൽ പോകലാണ് കൂടുതൽ പുണ്യം. 

സ്ത്രീകൾ മയ്യിത്തിന്റെ കൂടെ പോകൽ കറാഹത്താണ്. ഹറാമായ കാര്യങ്ങൾ അവളിൽ നിന്നോ അവളുടെ മേലിലോ സംഭവിക്കുമെങ്കിൽ പോകൽ ഹറാമുമാണ്. (ഹാശിയതുൽ ജമൽ : 2/165)

(والمشي وبأمامها وقربها) بحيث لو التفت لرآها (أفضل) من الركوب مطلقا.(جمل ٢/١٦٥)

وتشييع الجنازة سنة مؤكدة ويكره للنساء ما لم يخش منه فتنة أي منهن أو عليهن وإلا حرم.( حاشية الجمل : ٢/١٦٥)


അലി അഷ്ക്കർ : 9526765555

നിസ്കാരത്തിൽ ഇമാമിന് പിഴവ് സംഭവിച്ചാൽ മഅ്മൂം ഇമാമിനെ എങ്ങനെയാണ് ഉണർത്തികൊടുക്കേണ്ടത്

 

മഅ്മൂം പുരുഷനാണെങ്കിൽ തസ്ബീഹ് ചൊല്ലിക്കൊണ്ടാണ് ഇമാമിനെ ഉണർത്തേണ്ടത്. ഉണർത്തുന്ന വേളയിൽ ദിക്ർ എന്നോ അല്ലെങ്കിൽ ദിക്റും ഇമാമിനെ ഉണർത്തലും എന്നോ ആയിരിക്കണം കരുതേണ്ടത്. അതേസമയം ഇമാമിനെ ഉണർത്തൽ മാത്രം കരുതിയാലും പ്രബല വീക്ഷണപ്രകാരം ഒന്നും കരുതിയില്ലെങ്കിലും നിസ്കാരം ബാത്വിലാകുന്നതാണ്. 

സ്ത്രീയാണെങ്കിൽ കൈ കൊട്ടിയാണ് അവൾ ഇമാമിനെ ഉണർത്തേണ്ടത്. അവൾ ഇമാമിനെ ഉണർത്തുന്നു എന്ന് മാത്രം കരുതിയാലും ഒന്നും കരുതിയില്ലെങ്കിലും നിസ്കാരം ബാത്വിലാവുകയില്ല. 

"കൈ കൊട്ടിയത് പുരുഷനാണെങ്കിലും ഇതു തന്നെയാണ് വിധി"(തുഹ്ഫ & ശർവാനി : 2/148)

*( ويسن..... ).......... (أن يسبح) الذكر المحقق أي يقول سبحان الله بقصد الذكر وحده أو مع التنبيه (وتصفق المرأة) والخنثى.( تحفة المحتاج : ٢/١٤٨)

*(وتصفق المرأة) توهم بعض الطلبة أن التصفيق بقصد الإعلام فقط مبطل كالتسبيح بذلك القصد، وهو خطأ بل لا بطلان بالتصفيق وإن قصد به مجرد الإعلام ولو من الذكر م ر اهـ سم (قوله بقصد الذكر وحده إلخ) فإن قصد التفهيم فقط بطلت صلاته وإن قال في المهذب إنها لا تبطل؛ لأنه مأمور به وسكت عليه المصنف، وكذا إن أطلق مغني( حاشية الشرواني : ٢/١٤٨)


അലി അഷ്ക്കർ : 9526765555

ചെറിയ ആൺകുട്ടികളുടെ മൂത്രം നജസല്ല എന്ന് കേട്ടു ശരിയാണോ

 

അല്ല.! മൂത്രം നജസാണ്.! എന്നാൽ അത് ശുദ്ധീകരിക്കുന്ന മസ്അലയിൽ ആൺ - പെൺ കുട്ടികളിൽ വ്യത്യാസം കാണാം. പാലല്ലാത്ത മറ്റൊന്നും ഭക്ഷണമായി തിന്നുകയോ കുടിക്കുകയോ ചെയ്തിട്ടില്ലാത്ത 2വയസ്സ് തികയാത്ത ആൺകുട്ടിയുടെ മൂത്രം കൊണ്ട് നജസായ വസ്തു കഴുകൽ നിർബന്ധമില്ല. മൂത്രമായ സ്ഥലം മുഴുവൻ ഉൾകൊള്ളുന്ന രീതിയിൽ വെള്ളം തെറിപ്പിച്ചാൽ തന്നെ ശുദ്ധിയാകും. ഈ പറഞ്ഞത് പ്രസ്തുത.. 

ആൺകുട്ടിയുടെ മൂത്രത്തിന് മാത്രമുള്ള ഇളവാണ്. 

പെണ്‍കുട്ടിയുടെ മൂത്രത്തിന് യാതൊരു ഇളവും ഇല്ല.(ശറഹുൽ മുഹദ്ദബ് : 2/589) 

قال المصنف رحمه الله

ويجزئ في بول الصبي الذى لم يطعم الطعام النضح وهو أن يبله بالماء وان لم ينزل عنه ولا يجزى في بول الصبية الا الغسل لما روى علي رضي الله عنه أن النبي صلى الله عليه وسلم قال في بول الرضيع '' يغسل من بول الجارية وينضح من بول الغلام''.( شرح المهذب : ٢/٥٨٩)



അലി അഷ്ക്കർ : 9526765555

മുസ്ലിം സ്ത്രീക്ക് അമുസ്ലിമായ സ്ത്രീയുടെ മുമ്പിൽ ഔറത്ത് മറക്കൽ നിർബന്ധമാണോ

 

 സ്ത്രീ - പുരുഷന്മാരുടെ ഔറത്ത് വിഭിന്ന രീതിയിലാണ്. 

പുരുഷന്റെ ഔറത്ത് നിസ്കാരത്തിലും അല്ലാത്തപ്പോഴും മുട്ട് പൊക്കിളിന്റെ ഇടയിലുള്ള ഭാഗമാണ്. മുട്ടും പൊക്കിളും ഔറത്തിൽ പെട്ടതല്ലെങ്കിലും അവയിൽ നിന്ന് അൽപം മറക്കൽ നിർബന്ധമാണ്. 

സ്ത്രീകളുടെ ഔറത്ത് 4 രൂപത്തിലാണ്. 

1. നിസ്കാരത്തിലെ ഔറത്ത്. [മുഖവും മുൻകൈയും ഒഴിച്ചുള്ള ഭാഗമാണ്.] 

2. അന്യ പുരുഷന്റെ മുമ്പിലുള്ള ഔറത്ത്. [അവളുടെ ശരീരം മുഴുവനുമാണ്.] 

3. വിവാഹബന്ധം ഹറാമായവരുടെ മുമ്പിലും തനിച്ചാവുമ്പോഴുമുള്ള ഔറത്ത്. [മുട്ട് പൊക്കിളിന്റെ ഇടയിലുള്ള ഭാഗമാണ്.] 

4. അമുസ്ലിം സ്ത്രീയുടെ മുമ്പിലുള്ള ഔറത്ത്. [വീട്ടിൽ ജോലി ചെയ്യുന്ന സമയത്ത് സാധാരണയിൽ ശരീരത്തിൽ നിന്നും വെളിവാകാത്ത ഭാഗമാണ്.]. (തുഹ്ഫ & ശർവാനി :2/111, 112)

*(وعورة الرجل) ولو قنا وصبيا غير مميز (ما بين سرته وركبتيه)لخبر به له شواهد منها الحديث الحسن «غط فخذك فإن الفخذ عورة» نعم يجب ستر جزء منهما ليتحقق به ستر العورة.( تحفة المحتاج : ٢/١١١)

*أن لها ثلاث عورات عورة في الصلاة وهو ما تقدم وعورة بالنسبة لنظر الأجانب إليها جميع بدنها حتى الوجه والكفين على المعتمد وعورة في الخلوة وعند المحارم كعورة الرجل اهـ. ويزاد رابعة هي عورة المسلمة بالنسبة لنظر الكافرة غير سيدتها ومحرمها وهي ما لا يبدو عند المهنة.( حاشية الشرواني : ٢/١١٢)



അലി അഷ്ക്കർ : 9526765555

ഗുഹ്യരോമം കളയൽ സുന്നത്താണല്ലോ. അത് വെട്ടിക്കളഞ്ഞാൽ സുന്നത്ത് ലഭിക്കുമോ

 

വെട്ടിക്കളഞ്ഞാലും പറിച്ച് കളഞ്ഞാലും സുന്നത്ത് ലഭിക്കുമെങ്കിലും.. 

പുരുഷന്മാർക്ക് ഗുഹ്യരോമം വടിക്കലും 

സ്ത്രീകൾക്ക് പറിക്കലുമാണ് സുന്നത്ത്. അതേസമയം ഗുഹ്യരോമം കളയാൻ ഭർത്താവ് കൽപിച്ചാൽ അവൾക്കത് നിർബന്ധവുമാകുന്നതാണ്ഗുഹ്യരോമം നീക്കുന്ന വിഷയത്തിൽ സുന്നത്ത് എന്ന ഒരു വിധിയാണ് പുരുഷനുള്ളതെങ്കിൽ സ്ത്രീകൾക്കത് സുന്നത്ത്, നിർബന്ധം എന്നീ രണ്ടു വിധിയാണുള്ളത്.(ശർവാനി : 2/476, 9/375)

*ويحلق عانته ويقوم مقام حلقها قصها أو نتفها أما المرأة فتنتف عانتها بل يتعين عليها إزالتها عند أمر الزوج لها به. اهـ. زاد المغني في الأصح، فإن تفاحش وجب قطعا.( حاشية الشرواني : ٢/٤٧٦)

*قال المصنف في تهذيبه والسنة في الرجل حلق العانة وفي المرأة نتفها والخنثى مثلها كما بحثه شيخنا.( حاشية الشرواني : ٩/٣٧٥)



അലി അഷ്ക്കർ : 9526765555

മൊട്ടയടിക്കൽ സുന്നത്താണോ

 

ഹജ്ജ്, ഉംറയുടെ തഹല്ലുലിന്റെ ഭാഗമായിട്ടും മറ്റു ചില സന്ദർഭങ്ങളിലും തലമുടി കളയൽ.. 

പുരുഷന്മാർക്ക് സുന്നത്താണ്. അതാണ് വെട്ടുന്നതിനേക്കാൾ ഉത്തമം. 

സ്ത്രീകൾക്ക് ഉത്തമം മുടി വെട്ടലാണ്. കാരണമില്ലാതെ മൊട്ടയടിക്കൽ അവൾക്ക് കറാഹത്താണ്. (തുഹ്ഫതുൽ ഹബീബ് : 4/346)

وأما حلق جميعها فلا بأس به لمن أراد التنظف ولا يتركه لمن أراد أن يدهنه ويرجله ولا يسن حلقه إلا في النسك أو في حق الكافر إذا أسلم. أو في المولود إذا أريد أن يتصدق بزنة شعره ذهبا أو فضة كما مر، وأما المرأة فيكره لها حلق رأسها إلا لضرورة.( تحفة الحبيب : ٤/٣٤٦)



അലി അഷ്ക്കർ : 9526765555

വുളൂഅ് ചെയ്യുന്ന വെക്തിയോട് സലാം പറയൽ കറാഹത്താണെന്ന് കേട്ടു ശരിയാണോ

 

അല്ല.! വുളൂഅ് ചെയ്യുന്ന വ്യക്തിയോട് സലാം പറയലോ , വുളൂഅ് ചെയ്യുന്ന വെക്തി മറ്റുള്ളവരോട് സലാം പറയലോ  , മറ്റുള്ളവരുടെ സലാം അവൻ മടക്കലോ കറാഹത്തില്ല. വുളൂഅ് ചെയ്യുന്ന വ്യക്തിയോട് സലാം പറഞ്ഞാൽ സലാം മടക്കൽ അവന് നിർബന്ധവുമാണ്. (ഇആനത്ത് : 1/67)

*قوله: ولا يكره سلام عليه) أي ولا يكره على غير المتوضئ أن يسلم عليه

*(قوله: ولا منه) أي ولا يكره صدور السلام منه ابتداء

*وقوله: ولا رده أي ولا يكره على المتوضئ رد السلام إذا سلم عليه

*وفي ع ش ما نصه: سئل شيخ الإسلام: هل يشرع السلام

*على المشتغل بالوضوء وليس له الرد أو لا؟

*فأجاب: بأن الظاهر أنه يشرع السلام عليه ويجب عليه الرد. اه.( إعانة الطالبين : ١/٦٧)



അലി അഷ്ക്കർ : 9526765555

കിടന്നുറങ്ങേണ്ട സുന്നത്തായ രൂപം എങ്ങനെയാണ്

 

ഖിബ് ലയിലേക്ക് മുന്നിട്ട് കൊണ്ട് വലതു ഭാഗത്തിന്റെ മേൽ ചെരിഞ്ഞു കിടക്കലാണ് ഏറ്റവും പുണ്യം. ഖിബ് ലയിലേക്ക് മുന്നിട്ട് ഇടതു ഭാഗത്തിന്റെ മേൽ ചെരിഞ്ഞു കിടന്നാലും സുന്നത്ത് ലഭിക്കും. മുഖവും ഉള്ളൻകാലുകളും ഖിബ് ലയിലേക്കാക്കി മലർന്ന് കിടക്കൽ.. 

പുരുഷന്മാർക്ക് അനുവദനീയവും 

സ്ത്രീകൾക്ക് കറാഹത്തുമാണ്. (ശറഹ് മുറാഖിൽ ഉബൂദിയ്യ: 99)

കാരണം കൂടാതെ കമിഴ്ന്നു ഉറങ്ങൽ കറാഹത്താണ്.

*وهذا الإستلقاء مباح للرجال، ومكروه

*للنساء، وثانيهما وهو سنة ما ذكره بقوله )ونم على يمينك كما يضجع الميت

*في لحده( ويكون وجهك مع قبالة بدنك إلى القبلة وأما النوم على الوجوه،*فهو نوم الشياطين، وهو مكروه وأما النوم على اليسار، فهو مستحب عند

*الأطباء لأنه يسرع هضم الطعام،.( شرح مراقي العبودية: ٩٩)

*نصّ الفقهاء على كراهة نوم المسلم على بطنه، وذلك لما ورد عن رسول الله -صلّى الله عليه وسلّم- حين قال (إنَّ هذِهِ ضِجعةٌ يبغضُها اللَّهُ). وحكم الكراهة هذا في حقّ من يتعمّد النوم على بطنه دون سبب


അലി അഷ്ക്കർ : 9526765555


നിസ്കരിക്കുമ്പോൾ തലമുടി കെട്ടി വെക്കാൻ പറ്റുമോ

 

നിസ്കാരത്തിൽ മുടി ആവശ്യമില്ലാതെ ചുരുട്ടിവെക്കൽ കറാഹത്താണ്. എന്നാൽ ഈ കറാഹത്ത് പുരുഷന്മാർക്ക് മാത്രം ബാധകമാണ്. 

സ്ത്രീകൾക്ക് കറാഹത്തില്ല. അവർ മുടി മൊടഞ്ഞിടലാണ് നല്ലത്. അതേസമയം മുടി മൊടഞ്ഞിട്ടില്ലെങ്കിൽ ഔറത്ത് വെളിവാകുമെങ്കിൽ മൊടഞ്ഞിടൽ നിർബന്ധമാവുകയും ചെയ്യും. (നിഹായ : 2/58, ഖൽയൂബി : 1/220)

وينبغي كما قال الزركشي تخصيصه في الشعر بالرجل، أما المرأة ففي الأمر بنقضها الضفائر مشقة وتغيير لهيئتها المنافية للتجمل.( نهاية المحتاج : ٢/٥٨)

(يكره كف شعره) أي المصلي. نعم يجب كف شعر امرأة، وخنثى توقفت صحة الصلاة عليه.( حاشية القليوبي : ١/٢٢٠)



അലി അഷ്ക്കർ : 9526765555

വെള്ളിയാഴ്ച ജുമുഅക്ക് പോകാതെ ളുഹ്ർ നിസ്കരിച്ചാൽ നിസ്കാരം സ്വഹീആകുമോ

 

കാരണം കൂടാതെ ജുമുഅക്ക് പങ്കെടുക്കാത്തവന് ളുഹ്ർ നിസ്കാരം സമയത്തിന്റെ ആദ്യത്തിൽ നിർവഹിക്കാൻ പാടില്ല. നിസ്കാരം സ്വഹീആവുകയില്ല. ജുമുഅയുടെ ഇമാം രണ്ടാം റക്അത്തിലെ റുകൂഇൽ നിന്ന് തല ഉയര്‍ത്തിയ ശേഷം ളുഹ്ർ നിസ്കരിച്ചാൽ മാത്രമേ ളുഹ്ർ സ്വഹീആവുകയുള്ളൂ.. ഈ നിയമം പുരുഷന്മാർക്ക് മാത്രം ബാധകം. 

സ്ത്രീകൾക്ക് എല്ലാ ദിവസത്തെ പോലെതന്നെ വെള്ളിയാഴ്ചയും ളുഹ്ർ ആദ്യ സമയത്ത് തന്നെ നിസ്കരിക്കാം. അതാണ് ഏറ്റവും പുണ്യവും.(തുഹ്ഫ : 2/417- 419)

(ويندب لمن أمكن زوال عذره) كقن يرجو العتق ومريض يتوقع الشفاء، وإن لم يظن ذلك (تأخير ظهره إلى اليأس من) إدراك (الجمعة) بأن يرفع الإمام رأسه من ركوع الثانية أو يكون بمحل لا يصل منه لمحل الجمعة إلا وقد رفع رأسه منه على الأوجه رجاء لتحصيل فرض أهل الكمال نعم لو أخروها حتى بقي من الوقت قدر أربع ركعات لم يسن تأخير الظهر قطعا كما قاله المصنف ولا يشكل ما هنا بقولهم لو أحرم بالظهر قبل السلام، ولو احتمالا لم يصح؛ لأن الجمعة ثم لازمة له فلا ترتفع إلا بيقين.( تحفة المحتاج : ٢/٤١٧)

(و) يندب (لغيره) وهو من لا يمكن زوال عذره (كالمرأة والزمن) العاجز عن الركوب

وقد عزم على عدم فعل الجمعة، وإن تمكن (تعجيلها) أي الظهر محافظة على فضيلة أول الوقت.( تحفة المحتاج :٢/٤١٩)



അലി അഷ്ക്കർ : 9526765555

വുളൂഇന്റെ ശേഷം സൂറത്തുൽ ഖദ്ർ ഓതൽ സുന്നത്താണെന്ന് കേട്ടു ശരിയാണോ

 

അതെ ശരിയാണ്.! വുളൂഇന്റെ ശേഷമുള്ള പ്രത്യേക ദുആ കഴിഞ്ഞ ശേഷം മൂന്നു പ്രാവശ്യം സൂറത്തുൽ ഖദ്ർ (إنا أنزلناه.... الخ) ഓതൽ സുന്നത്താണെന്ന് മാത്രമല്ല! ഒരു പ്രാവശ്യം ഓതിയാൽ സ്വിദ്ധീഖീങ്ങളിലും രണ്ട് പ്രാവശ്യം ഓതിയാൽ ശുഹദാക്കളുടെ കൂട്ടത്തിലും എഴുതപ്പെടുകയും മൂന്ന് പ്രാവശ്യം ഓതിയാൽ നബിമാരോടൊപ്പം ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്യുന്നതാണ്. (തുഹ്ഫ & ശർവാനി : 1/239)

അല്ലാഹു നമ്മേയും കുടുംബത്തേയും നബിമാരോടൊപ്പം ഒരുമിച്ച് കൂട്ടട്ടെ.. ആമീൻ.

ويسن...... أن يقرأ {إنا أنزلناه [ القدر: 1]

أي ثلاثا كما هو القياس ثم رأيت بعض الأئمة صرح بذلك.( تحفة المحتاج : ١/٢٣٩)

( قوله: ويقرأ إنا أنزلناه إلخ) لما ورد أن من قرأ في أثر وضوئه {إنا أنزلناه في ليلة القدر}* *[ القدر: 1]مرة واحدة كان من الصديقين ومن قرأها مرتين كتب في ديوان الشهداء ومن قرأها ثلاثا حشره الله محشر الأنبياء.( حاشية الشرواني : ١/٢٣٩)

اللهم احشرنا وأهلنا مع الأنبياء والمرسلين.. آمين



അലി അഷ്ക്കർ : 9526765555

ജുമുഅക്ക് വേണ്ടി സുഗന്ധം ഉപയോഗിക്കൽ സുന്നത്താണല്ലോ. സ്ത്രീകൾക്കും സുന്നത്താണോ

 

ഇഹ്റാം ചെയ്തവനോ നോമ്പ്കാരനോ അല്ലെങ്കിൽ ജുമുഅക്ക് വേണ്ടി സുഗന്ധം ഉപയോഗിക്കൽ സുന്നത്താണ്. ഇഹ്റാം ചെയ്തവന് ഹറാമും നോമ്പ് കാരന് കറാഹത്തുമാണ്. ജുമുഅക്ക് നല്ല വസ്ത്രം ധരിക്കലും അതും വെള്ളയായിരിക്കലും സുന്നത്താണ്. ഈ പറഞ്ഞതെല്ലാം.. പുരുഷന്മാർക്ക് മാത്രം ബാധകമാണ്. 

സ്ത്രീകൾക്ക് ജുമുഅ നിർബന്ധമില്ല, ളുഹ്റാണ് അവർക്ക് നിർബന്ധം. അതേസമയം ഒരു സ്ത്രീ ജുമുഅ നിസ്കരിച്ചാൽ അത് സ്വഹീആവുകയും ചെയ്യും. പിന്നീട് ളുഹ്ർ നിസ്കരിക്കേണ്ടതില്ല. അങ്ങനെ ജുമുഅക്ക് ഒരു സ്ത്രീ പോവുകയാണെങ്കിൽ (ഹജ്ജ്, ഉംറ വേളകളിൽ ചില സ്ത്രീകൾ ചെയ്യുന്നത് പോലെ) അവൾ സുഗന്ധം ഉപയോഗിക്കലും ഭംഗിയുള്ള വസ്ത്രം ധരിക്കലും കറാഹത്താണ്. എന്നാൽ മറ്റു മാർഗം സ്വീകരിച്ച് ദുർഗന്ധം ഒഴിവാക്കൽ അവൾക്ക് സുന്നത്താണ്. (ഇആനത്ത് : 2/97)

*(قوله: وتطيب) معطوف على غسل، أي وسن لمريد الجمعة تطيب، أي استعمال الطيب

*(قوله: لغير صائم) أي غير محرم

*أما الأول فيكره له استعمال الطيب

*وأما الثاني فيحرم

*وهذا التفصيل في حق الذكر

*وأما المرأة والخنثى فيكره لهما الطيب عند إرادتهما حضور الجمعة مطلقا، كما يكره لهما الزينة ومفاخر الثياب عندما ذكر

*نعم، يسن لهما قطع الرائحة الكريهة.( إعانة الطالبين : ٢/٩٧)



അലി അഷ്ക്കർ : 9526765555

ജുമുഅ നിസ്കാരം സ്ത്രീകൾക്ക് നിർബന്ധമില്ലെങ്കിലും പോകൽ ഹറാമാണോ

 

ദിവസങ്ങളുടെ നേതാവായ വെള്ളിയാഴ്ച നടത്തപ്പെടുന്ന ജുമുഅ നിസ്കാരം... പുരുഷന്മാർക്ക് മാത്രമാണ് നിർബന്ധം. 

സ്ത്രീകൾക്ക് നിർബന്ധവുമില്ല, സുന്നത്തുമില്ല.എന്നാൽ  നാശം ഭയപ്പെടുമ്പോൾ ജുമുഅ നിസ്കാരത്തിൽ പങ്കെടുക്കൽ അവൾക്ക് ഹറാമാണ്. (ഹാശിയത്തുൽ ജമൽ : 1/503)

ويحرم عليهن بغير إذن، ولي أو حليل أو سيد أو هما في أمة متزوجة، ومع خشية فتنة منها أو عليها.( حاشية الجمل : ١/٥٠٣)



അലി അഷ്ക്കർ : 9526765555


മസ്ജിദുൽ ഹറാമിൽ വെച്ചുള്ള നിസ്കാരത്തിന് മറ്റു പള്ളിയേക്കാൾ പ്രതിഫലമുണ്ടെന്ന് കേട്ടു ശരിയാണോ


അതെ ശരിയാണ്.! ലോകത്ത് ഏറ്റവും മഹത്വമുള്ള പള്ളികൾ മസ്ജിദുൽ ഹറാം ,മസ്ജിദുന്നബവി , മസ്ജിദുൽ അഖ്സ്വാ എന്നീ 3 പള്ളികളാണ്. മറ്റു പള്ളികൾക്ക് സമാന പദവികളാണ്. സാധാരണ പള്ളികളിലുള്ള നിസ്കാരത്തേക്കാൾ 1000 നിസ്കാരത്തിന്റെ പുണ്യം മസ്ജിദുൽ അഖ്സ്വയിലെ നിസ്കാരത്തിനുണ്ട്. മസ്ജിദുൽ അഖ്സ്വയിലെ നിസ്കാരത്തേക്കാൾ 1000 നിസ്കാരത്തിന്റെ പ്രതിഫലം മസ്ജിദുന്നബവിയിലെ നിസ്കാരത്തിനുണ്ട്. അപ്പോൾ സാധാരണ പള്ളികളിലെ നിസ്കാരത്തിനേക്കാൾ 10 ലക്ഷം നിസ്കാരത്തിന്റെ പുണ്യം മസ്ജിദുന്നബവിയിലെ നിസ്കാരത്തിനുണ്ടെന്ന് വെക്തമായി. 10 ലക്ഷത്തിന്റെ പുണ്യമുള്ള മസ്ജിദുന്നബവിയിലെ നിസ്കാരത്തേക്കാൾ 1 ലക്ഷം നിസ്കാരത്തിന്റെ പുണ്യം മസ്ജിദുൽ ഹറാമിലെ ഒരു നിസ്കാരത്തിനുണ്ട്. അപ്പോൾ സാധാരണ പള്ളികളേക്കാൾ 10,000 കോടിയുടെ പുണ്യം മസ്ജിദുൽ ഹറാമിനുണ്ടെന്ന് വെക്തം. 

ഈ വിവരിച്ച വർദ്ധനവ്_പുരുഷന്മാർക്ക് മാത്രം ബാധകമാണ്. 

സ്ത്രീകൾക്കില്ല. അവർക്ക് ഇതിനേക്കാൾ പുണ്യം വീടാണ്. (തുഹ്ഫ : 3/466, ഫതാവൽ കുബ്റ : 1/201)

الصلاة فيه[في المسجد الحرام ]بمائة ألف ألف ألف ثلاثا فيما سوى المسجدين الآتيين[ المسجد النبوي و المسجد الأقصى ] كما أخذته من الأحاديث وبسطته في حاشية الإيضاح.( تحفة المحتاج : ٣/٤٦٦)

صلاة المرأة في بيتها أفضل من صلاتها في مسجد رسول الله - صلى الله عليه وسلم - وإن كانت تعدل ألف صلاة إنما أراد به صلاة الرجال دون النساء.( فتاوى الكبرى : ١/٢٠١)


അലി അഷ്ക്കർ : 9526765555



ഇഅ്തികാഫിരിക്കൽ സുന്നത്താണല്ലോ. സ്ത്രീകൾക്കും സുന്നത്താണോ

 

പുരുഷന്മാർക്ക് പള്ളിയിൽ ഇഅ്തികാഫിരിക്കാൻ ആരുടെയും സമ്മതത്തിന്റെ ആവശ്യമില്ല. 

എന്നാൽ വിവാഹിതയായ സ്ത്രീകൾക്ക് ഇഅ്തികാഫിരിക്കാൻ ഭർത്താവിന്റെ സമ്മതം വേണം. സമ്മതമില്ലാതെ ഇഅ്തികാഫിരിക്കൽ അവൾക്ക് ഹറാമാണ്. (ഇആനത്ത് : 2/292)

"ഹജ്ജ് & ഉംറ സമയങ്ങളിൽ ഇഅ്തികാഫിന് സൌകര്യപ്പെടുമല്ലോ"

(قوله: يسن اعتكاف) وقد يجب بالنذر، ويحرم على الزوجة والرقيق بلا إذن من الزوج أو السيد - مع الصحة.( إعانة الطالبين : ٢/٢٩٢)


അലി അഷ്ക്കർ : 9526765555


നിക്കാഹ് ചെയ്യലോടുകൂടി ചില ആളുകൾ ഭാര്യക്ക് ചിലവ് കൊടുക്കുന്നതായി കാണാം. അത് നിർബന്ധമാണോ

 

ഇല്ല. ഭാര്യ ഭർത്താവിന് സുഖമെടുക്കാൻ സൗകര്യം ചെയ്ത് കൊടുക്കലോടുകൂടിയാണ്  അവൾക്കുള്ള ചിലവ് കൊടുക്കൽ ഭർത്താവിന് നിർബന്ധമാവുക. (നിഹായ : 7/202)

(فصل) في موجب المؤن ومسقطاتها (الجديد أنها) أي المؤن السابقة من نحو نفقة وكسوة (تجب) يوما بيوم وفصلا بفصل أو كل وقت اعتيد فيه التجديد أو دائما بالنسبة للمسكن والخدم على ما مر (بالتمكين) التام.( نهاية المحتاج : ٧/٢٠٢)


അലി അഷ്ക്കർ : 9526765555


മയ്യിത്തിനെ കഫൻ ചെയ്യുമ്പോൾ എത്ര കഫൻ തുണി ഉപയോഗിക്കലാണ് ഉത്തമം

 

മയ്യിത്തിനെ കഫൻ ചെയ്യൽ നിർബന്ധമാണല്ലോ. കഫൻ തുണിയുടെ എണ്ണത്തിലും ആണിന്റേയും പെണ്ണിന്റേയും_ ഇടയിൽ വ്യത്യാസം കാണാം. മയ്യിത്ത്.. 

പുരുഷനാണെങ്കിൽ മയ്യിത്തിന് ധനമുണ്ടാവുകയും അതിനെ മുഴുമിക്കുന്ന കടം ഇല്ലാതിരിക്കുകയുമാണെങ്കിൽ ശരീരമാസകലം മൂടുന്ന മൂന്ന് തുണിയിൽ കഫൻ ചെയ്യലാണ് ഉത്തമം. [മൂന്നിൽ ചുരുക്കലാണ് വർധിപ്പിക്കുന്നതിനേക്കാൾ പുണ്യം] 

സ്ത്രീയാണെങ്കിൽ അഞ്ച് ആണ് പരിപൂർണത. ആദ്യം അരയുടുപ്പ്, ശേഷം നീളക്കുപ്പായം, പിന്നെ മക്കന, ശേഷം ആകെ മൂടുന്ന രണ്ടു തുണി എന്ന ക്രമത്തിലാണ് കഫൻ ചെയ്യേണ്ടത്. (ഫത്ഹുൽ മുഈൻ : 152)

وأكمله للذكر ثلاثة يعم كل منها البدن وجاز أن يزاد تحتها قميص وعمامة وللأنثى إزار فقميص فخمار فلفافتان.(فتح المعين : ١٥٢)


അലി അഷ്ക്കർ : 9526765555


സ്ത്രീകൾക്ക് ഖബർ സിയാറത്ത് സുന്നത്തുണ്ടോ

 

മുസ്‌ലിംകളുടെ ഖബർ സിയാറത്ത് പുരുഷന്മാർക്ക് സുന്നത്താണ്. 

സ്ത്രീകൾക്ക് കറാഹത്തുമാണ്. 

അതേസമയം നമ്മുടെ നബിയുടെയും മറ്റു അമ്പിയാക്കൾ ഔലിയാക്കൾ പണ്ഡിതന്മാർ എന്നിവരുടെ മഖ്ബറകൾ സിയാറത്ത് ചെയ്യൽ നിബന്ധനകൾ പാലിച്ച് കൊണ്ട് സ്ത്രീകൾക്കും സുന്നത്താണ്. (ഇആനത്ത് : 2/161-162)

*(قوله: ويندب زيارة قبور، لرجل) أي لخبر: كنت نهيتكم عن زيارة القبور، فزوروها فإنها تذكركم الآخرة

*(قوله: لا لأنثى) تصريح بالمفهوم، ومثلها الخنثى

*(قوله: فتكره) أي الزيارة، لأنها مظنة لطلب بكائهن، ورفع أصواتهن، لما فيهن من رقة القلب، وكثرة الجزع، وقلة احتمال المصائب

*(قوله: نعم، يسن لها زيارة قبر النبي - صلى الله عليه وسلم -) أي لأنها من أعظم القربات للرجال والنساء

*(قوله: قال بعضهم) هو ابن الرفعة والقمولي وغيرهما

*(وقوله: وكذا الخ) أي مثل زيارة قبر النبي - صلى الله عليه وسلم -، زيارة سائر قبور الأنبياء والعلماء والأولياء، فتسن لها.( إعانة الطالبين : ٢/١٦١-١٦٢)


അലി അഷ്ക്കർ : 9526765555


വിവാഹം കഴിഞ്ഞാൽ സമ്പത്തിൽ അഭിവൃദ്ധിയുണ്ടാകുമെന്ന് പറഞ്ഞു കേൾക്കുന്നു ശരിയാണോ

 

അതെ ശരിയാണ്. "നിങ്ങൾ സ്ത്രീകളേ വിവാഹം കഴിക്കുക തീർച്ചയായും അവർ സമ്പത്ത് കൊണ്ടുവരുന്നതാണ്." "വിവാഹത്തിലൂടെ വിശുദ്ധി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് അല്ലാഹുവിന്റെ സഹായം ഉണ്ടാവുക തന്നെ ചെയ്യും." എന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട്. (തുഹ്ഫ : 7/185)

الخبر الصحيح «تزوجوا النساء فإنهن يأتينكم بالمال» وصح أيضا «ثلاثة حق على الله أن يعينهم منهم الناكح يريد أن يستعفف».( تحفة المحتاج : ٧/١٨٥)


അലി അഷ്ക്കർ : 9526765555



പ്രസവിക്കപ്പെടുമ്പോളുള്ള ബാങ്ക്


പ്രസവിക്കപ്പെട്ട കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ സുന്നത്താണല്ലോ. കുട്ടി കാഫിറാണെങ്കിലും കൊടുക്കാമോ ❓ ഈ ബാങ്ക് സ്ത്രീകൾക്ക് കൊടുക്കാൻ പറ്റുമോ ❓ അമുസ്ലിമിന് പറ്റുമോ ❓ ഈ ബാങ്കിന് ഉത്തരം നല്‍കണോ ❓ ശബ്ദം ഉയർത്തേണ്ടതുണ്ടോ ❓ ഈ ബാങ്കിന്റെ ഉദ്ദേശ്യമെന്താണ് ❓


പ്രസവിക്കപ്പെട്ട കുട്ടിയുടെ ചെവിയിൽ വിളിക്കുന്ന ബാങ്കിന് ഉത്തരം നല്‍കൽ സുന്നത്തില്ല. ശബ്ദം ഉയർത്തുകയും വേണ്ട. ഈ ബാങ്ക് പുരുഷന്മാർ പതിവാക്കേണ്ട ബാങ്കിന്റെ കൂട്ടത്തിൽ പെട്ടതല്ലാത്തത് കൊണ്ട് സ്ത്രീകൾക്കും കൊടുക്കൽ സുന്നത്താണ്. എങ്കിലും പുരുഷന്മാർ ഉണ്ടെങ്കിൽ അവർ നിർവഹിക്കലാണ് നല്ലത്. അമുസ്ലിമിനും കൊടുക്കാവുന്നതാണ്. കുട്ടി കാഫിറാണെങ്കിലും ഈ ബാങ്ക് സുന്നത്താണ്. സ്ത്രീയാണ് ബാങ്ക് വിളിക്കുന്നതെങ്കിൽ ശബ്ദം ഉയർത്തൽ ഹറാമാണ്. "ഉമ്മു സ്സ്വിബ് യാൻ" എന്ന പിശാചിന്റെ ബാധയേൽക്കാൻ സാധ്യതയുള്ളത് കൊണ്ട് പിശാചിനെ അകറ്റുക , പ്രസവിച്ചതിന് ശേഷം ആദ്യമായി തൌഹീദിന്റെ ധ്വനി കുട്ടിയുടെ ചെവിയിൽ എത്തുക എന്നതുമാണ് ഈ ബാങ്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. (ഇആനത്ത് :2/384, ജമൽ : 5/267, ശർവാനി : 1/461,479)

*(قوله: وإن يؤذن) أي: وسن أن يؤذن أي ولو من امرأة، أو كافر، وذلك لخبر ابن السني: من ولد له مولود فأذن له في أذنه اليمنى، وأقام في اليسرى، لم تضره أم الصبيان،( إعانة الطالبين : ٢/٣٨٤)*

*(قوله وأن يؤذن في أذنه اليمنى إلخ) أي ولو من امرأة؛ لأن هذا ليس الأذان الذي هو من وظيفة الرجال بل المقصود به مجرد الذكر للتبرك، وظاهر إطلاق المصنف فعل الأذان وإن كان المولود كافرا وهو قريب؛ لأن المقصود أن أول ما يقرع سمعه ذكر الله ودفع الشيطان عنه وربما يكون دفعه عنه مؤديا لبقائه على الفطرة حتى يكون ذلك سببا لهدايته بعد بلوغه اهـ ع ش على م ر.( حاشية الجمل : ٥/٢٦٧)*

*فيحرم على المرأة رفع الصوت به ويباح بدون رفع صوتها.( حاشية الشرواني : ١/٤٦١)*

*(فرع)لا تسن إجابة أذان نحو الولادة.( حاشية الشرواني : ١/٤٧٩)*

           الله أعلم بالصواب 


അലി അഷ്ക്കർ : 9526765555

പുതുവസ്ത്രം അലക്കിയതിന് ശേഷമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് ചില ആളുകൾ പറയാറുണ്ട് അതിന് വല്ല അടിസ്ഥാനവും ഉണ്ടോ


പുതുവസ്ത്രം നജസാകാൻ സാധ്യത ഇല്ലെങ്കിൽ ഉപയോഗിക്കുന്നതിന് മുമ്പ് അലക്കൽ അനാചാരമാണ്. (തുഹ്ഫ : 2/131)

يندب غسل ما قرب احتمال نجاسته وقولهم من البدع المذمومة غسل الثوب الجديد محمول على غير ذلك.( تحفة المحتاج : ٢/١٣١)


അലി അഷ്ക്കർ : 9526765555




Tuesday, 6 April 2021

ഉപയോഗിച്ച വസ്ത്രത്തിൽ കഫൻ ചെയ്യാൻ പറ്റുമോ

 

ധരിച്ച് അലക്കിയ കഫനാണ് പുതിയതിനേക്കാൾ ഏറ്റവും നല്ലത്. അബൂബക്കർ സ്വിദ്ധീഖ് (റ) പറഞ്ഞു : ജീവിച്ചിരിക്കുന്നവനാണ് പുതിയതിന് അർഹൻ.(തുഹ്ഫ : 3/185)

(والمغسول) اللبيس (أولى من الجديد) لأنه للصديد والحي أحق بالجديد كما قاله الصديق كرم الله وجهه(تحفة المحتاج : ٣/١٨٥)


അലി അഷ്ക്കർ : 9526765555


ചില ആളുകൾ ഇടുങ്ങിയ (ബോഡീഫിറ്റ്) വസ്ത്രം ധരിക്കുന്നത് കാണാം ഇതിന്റെ ഇസ്ലാമിക വിധി എന്താണ്

 

ശരീരത്തിൽ ഒട്ടിനിൽക്കുന്ന, ഇടുങ്ങിയ വസ്ത്രം ധരിക്കൽ... 

സ്ത്രീകൾക്ക് കറാഹത്തും. പുരുഷന്മാർക്ക് നല്ലതിന് എതിരുമാണ്[ഖിലാഫുൽ ഔല] (ഇആനത്ത് : 1/134)

(قوله: ويكفي ما يحكي لحجم الأعضاء) أي ويكفي جرم يدرك الناس منه قدر الأعضاء كسراويل ضيقة

وقوله: لكنه خلاف الأولى أي للرجل، وأما المرأة والخنثى فيكره لهما.( إعانة الطالبين : ١/١٣٤


അലി അഷ്ക്കർ : 9526765555


വെള്ളിയാഴ്ച പാപമോചനം തേടലാണോ പുണ്യം സ്വലാത്ത് ചൊല്ലലാണോ പുണ്യം

 

നബിയുടെ (സ്വ) മേൽസ്വലാത്തിനെ അധികരിപ്പിക്കാൻ കൽപ്പിക്കപ്പെട്ട ദിവസമാണല്ലോ വെള്ളിയാഴ്ച. എന്നാൽ പാപമോചനം തേടലാണോ പുണ്യം സ്വലാത്ത് ചൊല്ലലാണല്ലോ പുണ്യം.? അതല്ല നന്മകൾ ചെയ്യുന്ന വെക്തിക്ക് പുണ്യം സ്വലാത്തും, തിന്മകൾ ചെയ്യുന്ന വെക്തിക്ക് പുണ്യം പാപമോചനവും നടത്തലാണോ 


നന്മകൾ ചെയ്യുന്ന വ്യക്തിയാവട്ടെ തിന്മകൾ ചെയ്യുന്ന വ്യക്തിയാവട്ടെ പാപമോചനം തേടുന്നതിനേക്കാൾ കൂടുതൽ പുണ്യം നബി തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലലാണ്. (ഫതാവാ റംലി : 4/318)

(سُئِلَ) هَلْ الْأَفْضَلُ الِاشْتِغَالُ بِالِاسْتِغْفَارِ أَمْ بِالصَّلَاةِ وَالسَّلَامِ عَلَى النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَوْ يُفَرَّقُ بَيْنَ مَنْ غَلَبَتْ طَاعَاتُهُ فَالصَّلَاةُ لَهُ أَفْضَلُ أَمْ مَعَاصِيهِ فَالِاسْتِغْفَارُ لَهُ أَفْضَلُ؟

(فَأَجَابَ) بِأَنَّ الِاشْتِغَالَ بِالصَّلَاةِ وَالسَّلَامِ عَلَى النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَفْضَلُ مِنْ الِاشْتِغَالِ بِالِاسْتِغْفَارِ مُطْلَقًا.( فتاوى الرملي : ٤/٣١٨)
 

അലി അഷ്ക്കർ : 9526765555

സ്ത്രീ ബാങ്ക് വിളിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്

 

അഞ്ച് വഖ്ത്ത് നിസ്കാരങ്ങൾക്ക് വേണ്ടി ബാങ്കും ഇഖാമത്തും കൊടുക്കൽ... പുരുഷന്മാർക്ക് സുന്നത്താണ്. സ്ത്രീകൾക്ക് ഇഖാമത്ത് മാത്രമാണ് സുന്നത്ത്. 

പുരുഷന്മാരുടെ ജമാഅത്തിന് വേണ്ടി സ്ത്രീ ബാങ്ക് വിളിച്ചാൽ അത് സ്വഹീഹാവുകയുമില്ല, ഹറാമുമാണ്.

സ്ത്രീകളുടെ ജമാഅത്തിന് വേണ്ടി ഒരു  സ്ത്രീ ഉറക്കെ ബാങ്ക് വിളിക്കൽ ഹറാമാണ്. പതുക്കെ വിളിക്കൽ കറാഹത്തുമില്ല. (ഫത്ഹുൽ മുഈൻ : 98, ഇആനത്ത് : 1/270, ബുശ്റൽ കരീം : 1/184)

أما الأذان فلا يندب للمرأة مطلقا، فإن أذنت إلخ.

وقوله: للنساء.

خرج الرجال والخناثى.

فلو أذنت لهما لم يصح أذانها وأثمت لحرمة نظرهما إليها.

( إعانة الطالبين : ١/٢٧٠)

فإن أذنت للنساء سرا لم يكره أو جهرا حرم.( فتح المعين : ٩٨)

وقضية هذا حرمته عليها وإن لم يسمعه أجنبي؛ إذ التشبه علة للحرمة مستقلة، وخوف الفتنة علة أخرى،( بشرى الكريم : ١/١٨٤


അലി അഷ്ക്കർ : 9526765555




ചില ആളുകൾ സോക്സ് ധരിച്ച് നിസ്കരിക്കുന്നതായി കാണാം ഇതിന്റെ വിധി എന്താണ്

 

നിസ്കാരത്തിൽ രണ്ടു കാൽപാദങ്ങൾ മറക്കൽ കറാഹത്ത് ഇല്ലെങ്കിലും സോക്സ് ഒഴിവാക്കി കാൽപാദങ്ങൾ വെളിവാക്കൽ.. .. 

പുരുഷന്മാർക്ക് സുന്നത്തും. സ്ത്രീകൾക്ക് ഹറാമുമാണ്. 

അവൾ വെളിവാക്കിയാൽ നിസ്കാരം ബാത്വിലാവുകയും ചെയ്യും.(ബുശ്റൽ കരീം : 1/235, ജമൽ : 1/376)

وأما الكفان والقدمان فيسن كشفهما كما سيأتي في الأكمل ولا يكره سترهما كما في ق ل على الجلال.( حاشية الجمل : ١/٣٧٦)

ويسن للذكر..... كشفهما

أما المرأة .. فيسن لها ذلك، إلا التفرقة .. فتكره لها، وإلا كشف القدمين .. فيحرم، وتبطل به صلاتها، ومثلها الخنثى.( بشرى الكريم : ١/٢٣٥


അലി അഷ്ക്കർ : 9526765555


സ്കൂൾ പഠിക്കുന്ന പെൺകുട്ടികൾ മൈലാഞ്ചി ഇടുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്

 

സ്കൂൾ പഠിക്കട്ടെ പഠിക്കാതിരിക്കട്ടെ! ഭർത്യമതികളായ സ്ത്രീകൾക്ക് മൈലാഞ്ചി ഇടൽ സുന്നത്താണ്. എന്നാൽ അവിവാഹിതരായ പെൺകുട്ടികൾ മൈലാഞ്ചി ഇടൽ കറാഹത്താണ്.

പുരുഷന്മാർക്കും ഇദ്ദയിലിരിക്കുന്നവൾക്കും കൈകാലുകളിൽ മൈലാഞ്ചി ഇടൽ ഹറാമാണ്. എന്നാൽ രോഗം പോലെയുള്ള കാരണങ്ങൾക്ക് വേണ്ടി പുരുഷൻ മൈലാഞ്ചി ഇടൽ അനുവദനീയമാണ്. പുരുഷന് നരച്ച തലമുടി - താടി രോമങ്ങളിൽ മൈലാഞ്ചി ഇടൽ സുന്നത്താണ്. (തുഹ്ഫ & ശർവാനി : 4/59, ഫത്ഹുൽ മുഈൻ : 305)

"ചുരുക്കത്തിൽ മൈലാഞ്ചി ഇടുന്നതിന്റെ ഇസ്ലാമിക വിധി ഇങ്ങനെ പറയാം"

സ്ത്രീ വിവാഹതയാണെങ്കിൽ സുന്നത്ത്. 

പുരുഷൻ നരച്ച തല - താടി രോമങ്ങളിൽ സുന്നത്ത്. 

സ്ത്രീ ഇഹ്റാമിന് മുന്നോടിയായി വിവാഹിത - അവിവാഹിത സുന്നത്ത്.  സ്ത്രീ അവിവാഹിതയാണെങ്കിൽ കറാഹത്ത്. 

സ്ത്രീ ഇഹ്റാമിലായിരിക്കെ കറാഹത്ത്. 

സ്ത്രീ ഇദ്ദയിലിരിക്കുന്നവളാണെങ്കിൽ ഹറാം. 

പുരുഷനൻ ഒരു കാരണവും ഇല്ലാതെ കൈകാലുകളിൽ ഹറാം. 

(و) يسن (أن تخضب) المرأة غير المحدة (للإحرام يدها) أي كل يد منها إلى كوعها بالحناء تعميما وكذلك وجهها ولو خلية شابة؛ لأنها تحتاج لكشفهما وذلك يستر لونهما ويكره لها به بعد الإحرام؛ لأنه زينة

وأما المحدة فيحرم عليها وكذا الرجل إلا لضرورة كما نص عليه الشافعي والأصحاب( تحفة المحتاج : ٤/٥٩)

وفي فتاوى السيوطي في باب اللباس خضاب الشعر من الرأس واللحية بالحناء جائز للرجل بل سنة صرح به النووي في شرح المهذب نقلا عن اتفاق أصحابنا وأما خضاب اليدين والرجلين بالحناء فمستحب للمرأة المتزوجة وحرام على الرجال انتهى.( حاشية الشرواني : ٤/٥٩)

ويسن الخضب للمفترشة ويكره للخلية.( فتح المعين : ٣٠٥)


അലി അഷ്ക്കർ : 9526765555


ഭർത്താവ് നിർബന്ധിക്കുന്നു

 

എന്റെ ഭർത്താവ് ആർത്തവ സമയത്ത് ഉറ ഉപയോഗിച്ച് ബന്ധപ്പെടാൻ നിർബന്ധിക്കുന്നു അല്ലെങ്കിൽ ഗുദരതിക്കനുവദിക്കണമെന്ന് വാശിപിടിക്കുന്നു എങ്ങനെ ഞാൻ മനഃശാസ്ത്രപരമായി അദ്ദേഹത്തിനെ ഈ തെറ്റിൽ നിന്ന് പിന്തിരിപ്പിക്കും


നിങ്ങളുടെ ഭർത്താവ് പല തെറ്റുകളാണിവിടെ ചെയ്യുന്നത് ഒന്ന് ആർത്തവ കാലരതിയും ഗുദരതിയും നടത്തുന്നു രണ്ട് അതിന് നിങ്ങളെ നിർബന്ധിക്കുന്നു ആർത്തവരതി തനി തെറ്റാണെന്ന് ഖുർആൻ തന്നെ പറയുന്നുണ്ട് ആരോഗ്യപരമായി അതിന്റെ അപകടം ശാസ്ത്രം സമർത്ഥിക്കുന്നുണ്ട് ജനിക്കുന്ന കുഞ്ഞുങ്ങൾക്കുവരെ ഗുരുതരമായ പ്രശ്നങ്ങൾ വരാമെന്ന് ത്വിബ്ബിന്റെ കിതാബുകൾ പറയുന്നു ജിന്നുകൾ ഭോഗത്തിൽ പങ്കാളികളാകുന്ന വേളയാണിതെന്നാണ് നബിവചനങ്ങളിൽ നിന്ന് ഗ്രഹിക്കാനാകുന്നത് ആർത്തവ സമയത്തെ യോനി മ്ലേഛമാണ് അതേ ന്യായത്താൽ തന്നെ ഗുദരതിയും തെറ്റാണെന്ന് മതനിയങ്ങൾ ശാസിക്കുന്നുണ്ട് സ്വന്തം ഭാര്യയെ ഗുദരതി നടത്തുന്നതിനെ 'ചെറിയ ലിവാത്വ് ' എന്നാണ് പണ്ഡിതർ പരിഹസിക്കുന്നത്  

ഈ വക കാര്യങ്ങൾ ഒരുവേള നിങ്ങളുടെ ഭർത്താവിന് നല്ല  വണ്ണം അറിവുണ്ടാകാം അതുകൊണ്ടാണ് അയാൾ ഉറകളുമായി നിങ്ങളെ സമീപിക്കാൻ ഒരുമ്പെടുന്നത് പക്ഷേ പ്രമാണങ്ങളിൽ ഉറകളുണ്ടെങ്കിൽ ഇവ ആവാമെന്ന് എവിടെയും കാണുന്നില്ല സ്ത്രീയെക്കൂടി പരിഗണിക്കുന്നതാണ് നിയമമെന്നതിനാൽ ഭർത്താവ് ന്യായികരിക്കാൻ ഏത് വിധേന ശ്രമിച്ചാലും ഈ വക ദോശങ്ങൾ അംഗീകരിക്കപ്പെടാവതല്ല  

പക്ഷേ, സഹോദരി ഈ ഘട്ടത്തിൽ വഴങ്ങാതിരിക്കണമെന്നതാണ് മതനിയമം അല്ലാഹുവിന്റെ നിയമത്തിനെതിരെ പ്രിയതമനെ അനുസരിക്കാൻ ന്യായമില്ല ഒരു ബലാൽക്കാരത്തിനാണ് അയാൾ ശ്രമിക്കുന്നതെങ്കിൽ മാത്രമേ ചെയ്യുന്ന തെറ്റിൽ നിന്ന് കൂട്ടുകാരി മുക്തയാകുന്നുള്ളൂ  

പക്ഷേ ഇവിടെ ഒന്നുണ്ട് നിങ്ങളുടെ നിസ്സഹകരണത്തിന് മനഃശാസ്ത്ര മാർഗങ്ങൾ അവലംബിക്കാതിരുന്നാൽ ബന്ധം വഷളാകാൻ മതി നിങ്ങളുടെ ഭർത്താവിനെ പൂർണമായി കുറ്റപ്പെടുത്തുന്നത് എന്തായാലും ശരിയല്ല അയാൾ അമിതാസക്തി ഉള്ള ഗണത്തിൽ പെട്ടവനാകാം അങ്ങനെയെങ്കിൽ അയാളുടെ കാമം തെറ്റായ വഴിയിൽ പൂർത്തീകരിക്കപ്പെടുന്നതിന് തടയിടേണ്ട ബാധ്യത സഹോദരിക്കുണ്ട് അതിനുള്ള വഴി ഭർത്താവിന്റെ മനം കവരുന്ന വിധത്തിൽ രതിരീതിയിൽ പുതിയ ശൈലികൾ നിങ്ങൾ രൂപപ്പെടുത്തുക എന്നതാണ് മ്ലേഛമായ ഇടങ്ങളിൽ വ്യാപരിക്കാൻ അവസരം കിട്ടാത്ത വിധം നിങ്ങൾ അയാളുടെ രഹസ്യം കവർന്നിരിക്കണം അതിന്മേൽ സജീവ ശ്രദ്ധ പതിപ്പിച്ച് പരമാവധി സംതൃപ്തി പകരാൻ നിങ്ങൾ ശ്രമിക്കുക ശുക്ല സ്രവംവരെ അധരവും മറ്റും ഉപയോഗിച്ച് അയാളെ തളർത്തിക്കിടത്തണം അങ്ങനെ അവിഹിത അവസം നഷ്ടപ്പെടുത്തിയും വിഹിത മാർഗത്തിൽ നിന്ന് പുതിയ ഒന്ന് തുറന്ന് കാണിച്ചും നിങ്ങൾക്കയാളെ നേർവഴിക്ക് നയിക്കാം സത്യത്തിൽ നിങ്ങൾക്കു മാത്രമേ അതിനു കഴിയൂ ഇതിന്റെയൊക്കെ കൂടെ അകമഴിഞ്ഞ പ്രാർത്ഥനകൂടി ആയാൽ ഒരു പൊട്ടിത്തെറിയുമില്ലാതെത്തന്നെ നിങ്ങളുടെ സങ്കടത്തിന് അറുതി കാണാം .. നാഥൻ തുണക്കട്ടെ ആമീൻ 



അലി അഷ്ക്കർ : 9526765555

Saturday, 3 April 2021

ഗുഹ്യരോമവും വൃത്തിയാക്കലും

 

കക്ഷത്തിലെയും ഗുഹ്യഭാഗത്തെയും രോമം വടിക്കൽ സ്നേഹബന്ധം സുദൃഢമാക്കുന്നതിന് ഭാര്യഭർത്താക്കന്മാർ ചെയ്യേണ്ട സൗന്ദര്യത്തിന്റെയും വൃത്തിയുടെയും ഒരു സുപ്രധാന ഘടകമാണ് അത് രണ്ടും നീക്കം ചെയ്യല്‍ പ്രവാചക കൽപനയുള്ള കാര്യമാണ് 

ആഇശ (റ) നിവേദനം നബി (സ) പറഞ്ഞു: പത്ത് കാര്യങ്ങൾ ഫിത്റതിൽ പെട്ടതാണ് മീശ വെട്ടൽ, താടി വളർത്തൽ, പല്ല് തേക്കൽ, മൂക്കിൽ വെള്ളം കയറ്റിച്ചീറ്റൽ, നഖം മുറിക്കൽ, വിരലിന്റെ കെണിപ്പുകൾ കഴുകൽ, കക്ഷത്തിന്റെ രോമം നീക്കൽ, ഗുഹ്യരോമം വടിക്കൽ, ചേലാകർമം ചെയ്യൽ (മുസ്ലിം, അഹ്മദ്) 

ഏറ്റവും ചുരുങ്ങിയത് നാല്പത് ദിവസത്തിലൊരിക്കലെങ്കിലും കക്ഷത്തിലെയും ഗുഹ്യഭാഗത്തെയും രോമം നീക്കം ചെയ്തിരിക്കണം  


عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ أَنَسٌ وُقِّتَ لَنَا فِي قَصِّ الشَّارِبِ وَتَقْلِيمِ الأَظْفَارِ وَنَتْفِ الإِبْطِ وَحَلْقِ الْعَانَةِ أَنْ لاَ نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً ‏

അനസ് (റ) പറയുന്നു: മീശ വെട്ടുന്നതിനും നഖം മുറിക്കുന്നതിനും കക്ഷത്തിലെ രോമം പറിക്കുന്നതിനും ഗുഹ്യരോമം വടിക്കുന്നതിനും റസൂൽ (സ) ഞങ്ങൾക്ക് സമയം നിശ്ചയിച്ച് നൽകിയിരുന്നു അത് നാല്പത് രാവുകൾക്കപ്പുറം വൈകിയിരുന്നില്ല (മുസ്ലിം, അഹ്മദ്)

ലിംഗ പരിസരത്ത് വളരുന്ന രോമങ്ങള്‍ (ചില പ്രമുഖരുടെ വീക്ഷണത്തില്‍ പിന്‍ ദ്വാരത്തിന് ചുറ്റുമുള്ളതും) ഏറിയാല്‍ നാല്പത് ദിവസങ്ങള്‍ക്കപ്പുറം വളരാന്‍ വിടരുത്.

സംഗസുഖം തടയുന്ന വിധം ഗുഹ്യ രോമം വളര്‍ന്നാല്‍ അത് ഒഴിവാക്കാന്‍ ഇണകള്‍ക്ക് പരസ്പരം കല്പിക്കാവുന്നതാണ്. മലാവശിഷ്ടങ്ങള്‍ അവശേഷിക്കാന്‍ ഇടവരരുതെന്ന് കരുതിയാണ് മലദ്വാര പരിസരവും വടിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.


ഗുഹ്യ രോമം കളയുന്നതിന്റെ ഫലങ്ങൾ:

ഗുഹ്യഭാഗം വൃത്തിയാക്കുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു
ദുർഗന്ധം കുറയുന്നു.
ലൈംഗികബന്ധം സുഖകരമാക്കുന്നു.
ലൈഗിക ബന്ധം സംവേദനക്ഷമത വർദ്ധിപ്പിക്കുന്നു.

അബൂഹുറൈറ (റ) യിൽ നിന്നുദ്ധരിക്കപ്പെട്ട ഒരു ഹദീസിൽ നബി (സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു. ' ശുദ്ധപ്രകൃതിയുടെ താൽപര്യം അഞ്ചു കാര്യങ്ങളാണ്. ചേലാകർമ്മം, ഗുഹ്യരോമം നീക്കൽ, മീശ വെട്ടൽ, നഖം മുറിക്കൽ, കക്ഷരോമം നീക്കൽ എന്നിവ.' (ബുഖാരി, മുസ്ലിം) 

അനസ് (റ) പറയുന്നു: 'മീശ വെട്ടുക, നഖം മുറിക്കുക, കക്ഷരോമം നീക്കുക, ഗുഹ്യരോമം നീക്കുക എന്നിവ നാൽ പ്പതു ദിവസത്തിലധികം നീട്ടിക്കൊണ്ടു പോകരുതെന്ന് മുസ്ലിംകൾക്ക് സമയം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. (മുസ്ലിം)

 നസാഈ, അഹ്മദ്, അബൂദാവൂദ്, തിർമിദി എന്നിവരുടെ റിപ്പോർട്ടിൽ 'നബി (സ) ഞങ്ങൾക്ക് സമയനിർണ്ണയം ചെയ്തു തന്നിട്ടുണ്ട്' എന്ന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കക്ഷ രോമം ,ഗുഹൃ രോമം എന്നിവ നീക്കൽ സുന്നത്താണ്.വൃാഴാഴ്ച്ച ഉച്ചക്ക് ശേഷമോ ,വെളളിയാഴ്ച്ചയോ നീക്കലാണ് ഉത്തമം.നാൽപ്പത് ദിവസമെങ്കിലും ഈ രോമങ്ങൾ നീക്കാത്തവരുടെ ദുആക്ക് ഉത്തരം ലഭിക്കില്ലന്ന് പണ്ടിതൻമാർ പറഞ്ഞിട്ടുണ്ട്.


ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ 

ഗുഹ്യഭാഗത്തെ രോമം നീക്കം ചെയ്യുമ്പോള്‍ വളരെയധികം കരുതല്‍ ആവശ്യമാണ്‌. സ്‌ത്രീകളിലും പുരുഷന്മാരിലും ഗുഹ്യഭാഗത്തെ ചര്‍മ്മം വളരെ മൃദുലമാണ്‌. അതിനാല്‍ എളുപ്പം മുറിവും വേദനയും നീറ്റലും ഉണ്ടാകാനിടയുണ്ട്‌. ഗുഹ്യരോമം പല മാര്‍ഗങ്ങളിലൂടെ നീക്കം ചെയ്യാം. ഷേവിംഗ്‌, ട്രിമ്മിംഗ്‌, വാക്‌സിന്‍, ഇലക്‌ട്രിക്‌ പ്യൂബിക്‌ ഷേവര്‍, ലേസര്‍ വിദ്യ എന്നിവയെല്ലാം ഉപയോഗിച്ച്‌ ഗുഹ്യഭാഗത്തെ രോമം നീക്കം ചെയ്യാവുന്നതാണ്‌. ഇലക്‌ട്രിക്‌ ഹെയര്‍ റിമൂവര്‍ ഉപയോഗിച്ചാല്‍ മുറിവും വേദന ഉണ്ടാകാനുമുള്ള സാധ്യതയും കുറവാണ്‌. 

ഷേവ്‌ ചെയ്യുന്നത്‌ മുറിയാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും വാക്‌സ് ചെയ്യുന്നത്‌ ചര്‍മ്മത്തിന്റെ പ്രത്യേകതകൊണ്ട്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കുകയും ചെയ്യും. ലേസര്‍ ഹെയര്‍ റിമൂവര്‍ ഉപയോഗിക്കുന്നത്‌ ചെലവ്‌ ഏറും എന്ന പ്രത്യേകതയും ഉണ്ട്‌. ബ്ലേഡ്‌ ഉപയോഗിച്ച്‌ രോമം നീക്കം ചെയ്യുമ്പോള്‍ മുറിയാതെ പ്രത്യേകം നോക്കണം. താങ്കളുടെ ഗുഹ്യഭാഗത്തെ കറുത്ത പാടുകളില്‍ ചൊറിച്ചിലോ മറ്റ്‌ അസ്വസ്‌ഥതകളോ ഇല്ലെങ്കില്‍ ഭയപ്പെടേണ്ടതില്ല. അത്‌ ലൈംഗികതയെ ബാധിക്കുകയുമില്ല.


യോനീഭാഗത്തെ രോമം

ചിലപ്പോള്‍ യോനീഭാഗത്തെ രോമം ഉള്ളിലേയ്ക്കു വളര്‍ന്ന് ഒരു മുഴ പോലെ രൂപപ്പെടാം. ഇളം ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പു ചേര്‍ത്ത് ഇതില്‍ ഇരിയ്ക്കുന്നത് ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ്. ഗുഹ്യരോമങ്ങള്‍ വൃത്തിയായി ഷേവ് ചെയ്താല്‍ ഈ പ്രശ്‌നം ഒരു പരിധി വരെ പരിഹരിയ്ക്കാം.





അലി അഷ്ക്കർ : 9526765555 , http://www.islamicmalayalam.com/ 

പുരുഷന് സ്ത്രീ ഇമാമത്ത് നിന്നാൽ നിസ്കാരം സ്വഹീഹാകുമോ

 

നിസ്കാരം ഫർളാകട്ടെ സുന്നത്താകട്ടെ.. 

പുരുഷൻ (ആൺകുട്ടിയാണെങ്കിലും) സ്ത്രീകൾക്ക്  ഇമാമായി നിസ്കരിച്ചാൽ രണ്ട് കൂട്ടരുടേയും നിസ്കാരം സ്വഹീആകും. എന്നാൽ

സ്ത്രീ പുരുഷന് (ആൺകുട്ടിയാണെങ്കിലും) ഇമാമായി നിസ്കരിച്ചാൽ അവളുടെ നിസ്കാരം സ്വഹീആകും പുരുഷന്റെ നിസ്കാരം ബാത്വിലാവുകയും ചെയ്യും. (ശറഹുൽ മുഹദ്ദബ് : 4/255)

وَاتَّفَقَ أَصْحَابُنَا عَلَى أَنَّهُ لا تَجُوزُ صَلاةُ رَجُلٍ بَالِغٍ وَلا صَبِيٍّ خَلْفَ امْرَأَةٍ . . . وَسَوَاءٌ فِي مَنْعِ إمَامَةِ الْمَرْأَةِ لِلرِّجَالِ صَلاةُ الْفَرْضِ وَالتَّرَاوِيحِ , وَسَائِرُ النَّوَافِلِ , هَذَا مَذْهَبُنَا , وَمَذْهَبُ جَمَاهِيرِ الْعُلَمَاءِ مِنْ السَّلَفِ وَالْخَلَفِ - رحمهم الله

ثُمَّ إذَا صَلَّتْ الْمَرْأَةُ بِالرَّجُلِ أَوْ الرِّجَالِ فَإِنَّمَا تَبْطُلُ صَلاةُ الرِّجَالِ , وَأَمَّا صَلاتُهَا وَصَلاةُ مَنْ وَرَاءَهَا مِنْ النِّسَاءِ فَصَحِيحَةٌ( شرح المهذب : ٤/٢٥٥)


അലി അഷ്ക്കർ : 9526765555

ജമാഅത്തായി നിസ്കരിക്കൽ സ്ത്രീകൾക്ക് സുന്നത്താണോ

 

അതെ! സുന്നത്താണ്. തനിച്ച് നിസ്കരിക്കുന്നതിനേക്കാൾ 27 ഇരട്ടി പ്രതിഫലമാണല്ലോ ജമാഅത്തായി നിസ്കരിക്കുന്നതിന്. എന്നാൽ കാരണം കൂടാതെ ജമാഅത്ത് നിസ്കാരം ഒഴിവാക്കൽ.. 

പുരുഷന്മാർക്ക് കറാഹത്താണ്. 

സ്ത്രീകൾക്ക് കറാഹത്തില്ല. (റൗള : 1/340)

فلا يكره لهن تركها، ويكره تركها للرجال، مع قولنا: هي لهم سنة.( روضة الطالبين : ١/٣٤٠)


അലി അഷ്ക്കർ : 9526765555

കുങ്കുമച്ചായമുള്ള വസ്ത്രം ധരിക്കൽ അനുവദനീയമാണോ

 

ഏത് നിറത്തിലുള്ള വസ്ത്രവും ധരിക്കൽ അനുവദനീയമാണ്. കുങ്കുമച്ചായം കൊടുത്ത വസ്ത്രം ഒഴികെ. കുങ്കുമച്ചായമുള്ള വസ്ത്രം ധരിക്കൽ.. 

പുരുഷന്മാർക്ക് ഹറാമും. 

സ്ത്രീകൾക്ക് അതനുവദനീയവുമാണ്. (റൌള : 2/68)

يحرم على الرجل لبس الثوب المزعفر. ونقل البيهقي وغيره عن الشافعي رحمه الله. أنه نهى الرجل عن المزعفر.( روضة الطالبين : ٢/٦٨)


അലി അഷ്ക്കർ : 9526765555

നിക്കാഹിന്റെ മുമ്പ് രണ്ട് റക്അത്ത് നിസ്കരിക്കൽ സുന്നത്താണെന്ന് കേട്ടു ശരിയാണോ

 

അതെ ശരിയാണ്. നിക്കാഹ് കർമ്മത്തിന്റെ മുമ്പ് 2 റക്അത്ത് നിസ്കരിക്കൽ ഭർത്താവിനും വലിയ്യിനും (കൈകാര്യൻ) സുന്നത്താണ്. 

ഭാര്യക്ക് ഇത് സുന്നത്തില്ല. (ശർവാനി : 2/122)

(قوله: وقبل عقد النكاح) ينبغي أن يكون ذلك للزوج والولي لتعاطيهما العقد دون الزوجة.( حاشية الشرواني : ٢/١٢٢)


അലി അഷ്ക്കർ : 9526765555

കയ്യില്ലാത്ത വ്യക്തി ഖുർആൻ പേജുകൾ കാലുകൊണ്ട് മറിക്കുന്നതിന്റെ വിധി

 

രണ്ട് കയ്യും ഇല്ലാത്ത ഒരു വിദ്യാർത്ഥി. അവന്റെ എഴുത്തും മറ്റു പ്രവർത്തനങ്ങളും കാൽ കൊണ്ടാണ് ചെയ്യുന്നത്. വിശുദ്ധ ഖുർആനിന്റെ പേജുകൾ മറിക്കുന്നതും എഴുതുന്നതും  കാൽ കൊണ്ടാണ്. ഈ വിദ്യാർത്ഥിയെ വിശുദ്ധ ഖുർആനിനെ കാല് കൊണ്ട് സ്പർശിക്കുന്നതിൽ നിന്നും തടയേണ്ടതുണ്ടോ! ഖുർആനിനെ അപമാനിക്കലാകുമോ ❓


വേണ്ട.! തടയേണ്ടതില്ല. കൈയില്ലാത്തതു കൊണ്ടാണല്ലോ കാലു കൊണ്ടെഴുതുന്നത്. ആ നിലക്കു ഖുർആനെഴുതുന്നത് ഖുർആനിനെ അപമാനിക്കലല്ല. അതിനാൽ നിഷിദ്ധവുമല്ല.(ഹാശിയത്തു നിഹായ : 7/416)

[ فائدة] وقع السؤال عن شخص يكتب القرآن برجله لكونه لا يمكنه أن يكتب بيديه لمانع بهما، والجواب عنه كما أجاب عنه شيخنا الشوبري بأنه لا يحرم عليه ذلك والحالة ما ذكر؛ لأنه لا يعد إزراء؛ لأن الإزراء أن يقدر على الحالة الكاملة وينتقل عنها إلى غيرها وهذا ليس كذلك.( حاشية النهاية : ٧/٤١٦)


അലി അഷ്ക്കർ : 9526765555

സംയോഗവേളയിൽ സംസാരിക്കുന്നതിൽ തെറ്റുണ്ടോ

 

കറാഹത്താണ്. അതേസമയം സംയോഗവുമായി ബന്ധപ്പെട്ടതും ആവശ്യവുമായ കാര്യങ്ങൾ സംസാരിക്കൽ കറാഹത്തില്ല. (തുഹ്ഫ & ശർവാനി : 7/217)

ويكره تكلم أحدهما أثناءه لا شيء من كيفياته.(تحفة المحتاج )

(قوله: ولا شيء من كيفياته) أي لا يكره شيء من كيفيات الجماع من كونها مضطجعة، أو مستلقية على الجنب، أو قائمة، أو من جانب القبل أو الدبر، أو غير ذلك اهـ كردي.( حاشية الشرواني : ٧/٢١٧)



അലി അഷ്ക്കർ : 9526765555

സ്ത്രീകളോട് സലാം പറയുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്

 

കണ്ടാൽ ആഗ്രഹിക്കപ്പെടുന്ന ഒരു അന്യസ്ത്രീയോട് പുരുഷൻ സലാം പറയലും അവളുടെ സലാം  മടക്കലും പുരുഷന് കറാഹത്താണ്. 

അതേസമയം മേൽ പറയപ്പെട്ട സ്ത്രീ അന്യപുരുഷനോട് സലാം പറയലും അവന്റെ സലാം  മടക്കലും സ്ത്രീക്ക് ഹറാമുമാണ്. (ഫത്ഹുൽ മുഈൻ : 463)

أما مشتهاة ليس معها امرأة أخرى فيحرم عليها رد سلام أجنبي ومثله ابتداؤه.

ويكره رد سلامها ومثله ابتداؤه أيضا.( فتح المعين : ٤٦٣)


അലി അഷ്ക്കർ : 9526765555