Saturday 24 April 2021

ഭാര്യ സുന്നത്ത് നോമ്പ് അനുഷ്ഠിക്കാൻ ഭർത്താവിന്റെ സമ്മതമാണെന്ന് കേട്ടു ശരിയാണോ

 

ഭാര്യ സുന്നത്ത് നോമ്പ് അനുഷ്ഠിക്കാൻ ഭർത്താവിന്റെ സമ്മതമാണെന്ന് കേട്ടു ശരിയാണോ ❓ സമ്മതമില്ലാതെ നോമ്പ് അനുഷ്ഠിക്കൽ തെറ്റാണോ ❓ എല്ലാ സുന്നത്ത് നോമ്പിനും സമ്മതം വേണോ ❓*


ഭാര്യയുമായി ബന്ധപ്പെടാൻ സൗകര്യമാവുന്ന നിലയിൽ ഭർത്താവ് നാട്ടിലുണ്ടായിരിക്കെ അവന്റെ സമ്മതമോ തൃപ്തിയോ കൂടാതെ ആവർത്തിച്ചു വരുന്ന [തിങ്കൾ, വ്യാഴം] സുന്നത്ത് നോമ്പുകൾ അവൾ അനുഷ്ഠിക്കൽ ഹറാമാണ്. അതേസമയം സമ്മതമില്ലാതെ നോമ്പ് അനുഷ്ഠിച്ചാൽ അത് സ്വഹീആകുന്നതുമാണ്. എന്നാൽ മുഹറം 9,10,അറഫ നോമ്പ് പോലെയുള്ള ആവർത്തിച്ചു വരാത്ത സുന്നത്ത് നോമ്പ് അനുഷ്ഠിക്കാൻ ഭർത്താവിന്റെ സമ്മതം വേണമെന്നില്ല. (ജമൽ: 2/354)

لا تصوم المرأة تطوعا وزوجها حاضر إلا بإذنه لخبر الصحيحين «لا يحل للمرأة أن تصوم وزوجها شاهد إلا بإذنه»

فلها صومها إلا إن منعها

 (قوله: إلا بإذنه) فلو صامت بغير إذنه صح وإن كان حراما كالصلاة في دار مغصوبة، وعلمها برضاه كإذنه وسيأتي في النفقات عدم حرمة صوم نحو عاشوراء عليها بغير إذنه.( حاشية الجمل : ٢/٣٥٤)



അലി അഷ്ക്കർ : 9526765555

No comments:

Post a Comment