Monday 12 April 2021

വെള്ളിയാഴ്ച ജുമുഅക്ക് പോകാതെ ളുഹ്ർ നിസ്കരിച്ചാൽ നിസ്കാരം സ്വഹീആകുമോ

 

കാരണം കൂടാതെ ജുമുഅക്ക് പങ്കെടുക്കാത്തവന് ളുഹ്ർ നിസ്കാരം സമയത്തിന്റെ ആദ്യത്തിൽ നിർവഹിക്കാൻ പാടില്ല. നിസ്കാരം സ്വഹീആവുകയില്ല. ജുമുഅയുടെ ഇമാം രണ്ടാം റക്അത്തിലെ റുകൂഇൽ നിന്ന് തല ഉയര്‍ത്തിയ ശേഷം ളുഹ്ർ നിസ്കരിച്ചാൽ മാത്രമേ ളുഹ്ർ സ്വഹീആവുകയുള്ളൂ.. ഈ നിയമം പുരുഷന്മാർക്ക് മാത്രം ബാധകം. 

സ്ത്രീകൾക്ക് എല്ലാ ദിവസത്തെ പോലെതന്നെ വെള്ളിയാഴ്ചയും ളുഹ്ർ ആദ്യ സമയത്ത് തന്നെ നിസ്കരിക്കാം. അതാണ് ഏറ്റവും പുണ്യവും.(തുഹ്ഫ : 2/417- 419)

(ويندب لمن أمكن زوال عذره) كقن يرجو العتق ومريض يتوقع الشفاء، وإن لم يظن ذلك (تأخير ظهره إلى اليأس من) إدراك (الجمعة) بأن يرفع الإمام رأسه من ركوع الثانية أو يكون بمحل لا يصل منه لمحل الجمعة إلا وقد رفع رأسه منه على الأوجه رجاء لتحصيل فرض أهل الكمال نعم لو أخروها حتى بقي من الوقت قدر أربع ركعات لم يسن تأخير الظهر قطعا كما قاله المصنف ولا يشكل ما هنا بقولهم لو أحرم بالظهر قبل السلام، ولو احتمالا لم يصح؛ لأن الجمعة ثم لازمة له فلا ترتفع إلا بيقين.( تحفة المحتاج : ٢/٤١٧)

(و) يندب (لغيره) وهو من لا يمكن زوال عذره (كالمرأة والزمن) العاجز عن الركوب

وقد عزم على عدم فعل الجمعة، وإن تمكن (تعجيلها) أي الظهر محافظة على فضيلة أول الوقت.( تحفة المحتاج :٢/٤١٩)



അലി അഷ്ക്കർ : 9526765555

No comments:

Post a Comment