Saturday 24 April 2021

സ്ത്രീകൾ ഹജ്ജിന് പോകുമ്പോൾ കൂടെ ഭർത്താവും വേണമെന്നുണ്ടോ

 

ഹജ്ജ് , ഉംറ യാത്രക്ക് പുരുഷന്മാർക്ക് ഇല്ലാത്ത നിബന്ധനകൾ സ്ത്രീകൾക്കുണ്ട്.  

ഫർളായ ഹജ്ജ്, ഉംറക്ക് സ്ത്രീ പുറപ്പെടുമ്പോൾ ഭർത്താവോ , വിവാഹബന്ധം നിഷിദ്ധമായവരോ [ مَحْرَمْ], വിശ്വസ്തരായ സ്ത്രീകളോ കൂടെയുണ്ടാവണം. എങ്കിലേ ഹജ്ജും ഉംറയും നിർബന്ധമുള്ളൂ. ഒരു സ്ത്രീ മാത്രം കൂടെയുണ്ടെങ്കിലും പോകൽ അനുവദനീയമാണെങ്കിലും നിർബന്ധമില്ല. വിവാഹം നിഷിദ്ധമായവരോ, ഭർത്താവോ കൂടെയില്ലാതെ സുന്നത്തായ ഹജ്ജ്, ഉംറക്ക് വേണ്ടി യാത്ര പുറപ്പെടൽ ഹറാമാണ്. (ഇആനത്ത് : 2/320,321)

*وشرط للوجوب أي وجوب الحج ولو قال وشرط للاستطاعة في المرأة الخ لكان أولى قوله مع ما ذكر أي من وجدان الزاد والراحلة وأمن الطريق وغيرها مما تقدم وقوله أن يخرج معها محرم أي بنسب أو رضاع أو مصاهرة ولو فاسقا لأنه مع فسقه يغار عليها من مواقع الريب وقوله أو زوج أي ولو فاسقا لما تقدم وألحق بهما جمع عبدها الثقة إذا كانت هي ثقة أيضا والأجنبي الممسوح الذي لم يبق فيه شهوة للنساء قوله أو نسوة ثقاة بأن بلغن وجمعن صفات العدالة.....أفاد بهذا أن اشتراط جمع من النسوة الثقاة إنما هو للوجوب أما الجواز فلها أن تخرج مع امرأة واحدة ثقة..... أما النفل فليس لها الخروج له مع نسوة وإن كثرن حتى يحرم على المكية الخ اه. (إعانة الطالبين : ٢/٣٢٠-٣٢١)*



അലി അഷ്ക്കർ : 9526765555


No comments:

Post a Comment