Monday 12 April 2021

വുളൂഇന്റെ ശേഷം സൂറത്തുൽ ഖദ്ർ ഓതൽ സുന്നത്താണെന്ന് കേട്ടു ശരിയാണോ

 

അതെ ശരിയാണ്.! വുളൂഇന്റെ ശേഷമുള്ള പ്രത്യേക ദുആ കഴിഞ്ഞ ശേഷം മൂന്നു പ്രാവശ്യം സൂറത്തുൽ ഖദ്ർ (إنا أنزلناه.... الخ) ഓതൽ സുന്നത്താണെന്ന് മാത്രമല്ല! ഒരു പ്രാവശ്യം ഓതിയാൽ സ്വിദ്ധീഖീങ്ങളിലും രണ്ട് പ്രാവശ്യം ഓതിയാൽ ശുഹദാക്കളുടെ കൂട്ടത്തിലും എഴുതപ്പെടുകയും മൂന്ന് പ്രാവശ്യം ഓതിയാൽ നബിമാരോടൊപ്പം ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്യുന്നതാണ്. (തുഹ്ഫ & ശർവാനി : 1/239)

അല്ലാഹു നമ്മേയും കുടുംബത്തേയും നബിമാരോടൊപ്പം ഒരുമിച്ച് കൂട്ടട്ടെ.. ആമീൻ.

ويسن...... أن يقرأ {إنا أنزلناه [ القدر: 1]

أي ثلاثا كما هو القياس ثم رأيت بعض الأئمة صرح بذلك.( تحفة المحتاج : ١/٢٣٩)

( قوله: ويقرأ إنا أنزلناه إلخ) لما ورد أن من قرأ في أثر وضوئه {إنا أنزلناه في ليلة القدر}* *[ القدر: 1]مرة واحدة كان من الصديقين ومن قرأها مرتين كتب في ديوان الشهداء ومن قرأها ثلاثا حشره الله محشر الأنبياء.( حاشية الشرواني : ١/٢٣٩)

اللهم احشرنا وأهلنا مع الأنبياء والمرسلين.. آمين



അലി അഷ്ക്കർ : 9526765555

No comments:

Post a Comment