Saturday 3 April 2021

ഗുഹ്യരോമവും വൃത്തിയാക്കലും

 

കക്ഷത്തിലെയും ഗുഹ്യഭാഗത്തെയും രോമം വടിക്കൽ സ്നേഹബന്ധം സുദൃഢമാക്കുന്നതിന് ഭാര്യഭർത്താക്കന്മാർ ചെയ്യേണ്ട സൗന്ദര്യത്തിന്റെയും വൃത്തിയുടെയും ഒരു സുപ്രധാന ഘടകമാണ് അത് രണ്ടും നീക്കം ചെയ്യല്‍ പ്രവാചക കൽപനയുള്ള കാര്യമാണ് 

ആഇശ (റ) നിവേദനം നബി (സ) പറഞ്ഞു: പത്ത് കാര്യങ്ങൾ ഫിത്റതിൽ പെട്ടതാണ് മീശ വെട്ടൽ, താടി വളർത്തൽ, പല്ല് തേക്കൽ, മൂക്കിൽ വെള്ളം കയറ്റിച്ചീറ്റൽ, നഖം മുറിക്കൽ, വിരലിന്റെ കെണിപ്പുകൾ കഴുകൽ, കക്ഷത്തിന്റെ രോമം നീക്കൽ, ഗുഹ്യരോമം വടിക്കൽ, ചേലാകർമം ചെയ്യൽ (മുസ്ലിം, അഹ്മദ്) 

ഏറ്റവും ചുരുങ്ങിയത് നാല്പത് ദിവസത്തിലൊരിക്കലെങ്കിലും കക്ഷത്തിലെയും ഗുഹ്യഭാഗത്തെയും രോമം നീക്കം ചെയ്തിരിക്കണം  


عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ أَنَسٌ وُقِّتَ لَنَا فِي قَصِّ الشَّارِبِ وَتَقْلِيمِ الأَظْفَارِ وَنَتْفِ الإِبْطِ وَحَلْقِ الْعَانَةِ أَنْ لاَ نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً ‏

അനസ് (റ) പറയുന്നു: മീശ വെട്ടുന്നതിനും നഖം മുറിക്കുന്നതിനും കക്ഷത്തിലെ രോമം പറിക്കുന്നതിനും ഗുഹ്യരോമം വടിക്കുന്നതിനും റസൂൽ (സ) ഞങ്ങൾക്ക് സമയം നിശ്ചയിച്ച് നൽകിയിരുന്നു അത് നാല്പത് രാവുകൾക്കപ്പുറം വൈകിയിരുന്നില്ല (മുസ്ലിം, അഹ്മദ്)

ലിംഗ പരിസരത്ത് വളരുന്ന രോമങ്ങള്‍ (ചില പ്രമുഖരുടെ വീക്ഷണത്തില്‍ പിന്‍ ദ്വാരത്തിന് ചുറ്റുമുള്ളതും) ഏറിയാല്‍ നാല്പത് ദിവസങ്ങള്‍ക്കപ്പുറം വളരാന്‍ വിടരുത്.

സംഗസുഖം തടയുന്ന വിധം ഗുഹ്യ രോമം വളര്‍ന്നാല്‍ അത് ഒഴിവാക്കാന്‍ ഇണകള്‍ക്ക് പരസ്പരം കല്പിക്കാവുന്നതാണ്. മലാവശിഷ്ടങ്ങള്‍ അവശേഷിക്കാന്‍ ഇടവരരുതെന്ന് കരുതിയാണ് മലദ്വാര പരിസരവും വടിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.


ഗുഹ്യ രോമം കളയുന്നതിന്റെ ഫലങ്ങൾ:

ഗുഹ്യഭാഗം വൃത്തിയാക്കുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു
ദുർഗന്ധം കുറയുന്നു.
ലൈംഗികബന്ധം സുഖകരമാക്കുന്നു.
ലൈഗിക ബന്ധം സംവേദനക്ഷമത വർദ്ധിപ്പിക്കുന്നു.

അബൂഹുറൈറ (റ) യിൽ നിന്നുദ്ധരിക്കപ്പെട്ട ഒരു ഹദീസിൽ നബി (സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു. ' ശുദ്ധപ്രകൃതിയുടെ താൽപര്യം അഞ്ചു കാര്യങ്ങളാണ്. ചേലാകർമ്മം, ഗുഹ്യരോമം നീക്കൽ, മീശ വെട്ടൽ, നഖം മുറിക്കൽ, കക്ഷരോമം നീക്കൽ എന്നിവ.' (ബുഖാരി, മുസ്ലിം) 

അനസ് (റ) പറയുന്നു: 'മീശ വെട്ടുക, നഖം മുറിക്കുക, കക്ഷരോമം നീക്കുക, ഗുഹ്യരോമം നീക്കുക എന്നിവ നാൽ പ്പതു ദിവസത്തിലധികം നീട്ടിക്കൊണ്ടു പോകരുതെന്ന് മുസ്ലിംകൾക്ക് സമയം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. (മുസ്ലിം)

 നസാഈ, അഹ്മദ്, അബൂദാവൂദ്, തിർമിദി എന്നിവരുടെ റിപ്പോർട്ടിൽ 'നബി (സ) ഞങ്ങൾക്ക് സമയനിർണ്ണയം ചെയ്തു തന്നിട്ടുണ്ട്' എന്ന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കക്ഷ രോമം ,ഗുഹൃ രോമം എന്നിവ നീക്കൽ സുന്നത്താണ്.വൃാഴാഴ്ച്ച ഉച്ചക്ക് ശേഷമോ ,വെളളിയാഴ്ച്ചയോ നീക്കലാണ് ഉത്തമം.നാൽപ്പത് ദിവസമെങ്കിലും ഈ രോമങ്ങൾ നീക്കാത്തവരുടെ ദുആക്ക് ഉത്തരം ലഭിക്കില്ലന്ന് പണ്ടിതൻമാർ പറഞ്ഞിട്ടുണ്ട്.


ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ 

ഗുഹ്യഭാഗത്തെ രോമം നീക്കം ചെയ്യുമ്പോള്‍ വളരെയധികം കരുതല്‍ ആവശ്യമാണ്‌. സ്‌ത്രീകളിലും പുരുഷന്മാരിലും ഗുഹ്യഭാഗത്തെ ചര്‍മ്മം വളരെ മൃദുലമാണ്‌. അതിനാല്‍ എളുപ്പം മുറിവും വേദനയും നീറ്റലും ഉണ്ടാകാനിടയുണ്ട്‌. ഗുഹ്യരോമം പല മാര്‍ഗങ്ങളിലൂടെ നീക്കം ചെയ്യാം. ഷേവിംഗ്‌, ട്രിമ്മിംഗ്‌, വാക്‌സിന്‍, ഇലക്‌ട്രിക്‌ പ്യൂബിക്‌ ഷേവര്‍, ലേസര്‍ വിദ്യ എന്നിവയെല്ലാം ഉപയോഗിച്ച്‌ ഗുഹ്യഭാഗത്തെ രോമം നീക്കം ചെയ്യാവുന്നതാണ്‌. ഇലക്‌ട്രിക്‌ ഹെയര്‍ റിമൂവര്‍ ഉപയോഗിച്ചാല്‍ മുറിവും വേദന ഉണ്ടാകാനുമുള്ള സാധ്യതയും കുറവാണ്‌. 

ഷേവ്‌ ചെയ്യുന്നത്‌ മുറിയാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും വാക്‌സ് ചെയ്യുന്നത്‌ ചര്‍മ്മത്തിന്റെ പ്രത്യേകതകൊണ്ട്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കുകയും ചെയ്യും. ലേസര്‍ ഹെയര്‍ റിമൂവര്‍ ഉപയോഗിക്കുന്നത്‌ ചെലവ്‌ ഏറും എന്ന പ്രത്യേകതയും ഉണ്ട്‌. ബ്ലേഡ്‌ ഉപയോഗിച്ച്‌ രോമം നീക്കം ചെയ്യുമ്പോള്‍ മുറിയാതെ പ്രത്യേകം നോക്കണം. താങ്കളുടെ ഗുഹ്യഭാഗത്തെ കറുത്ത പാടുകളില്‍ ചൊറിച്ചിലോ മറ്റ്‌ അസ്വസ്‌ഥതകളോ ഇല്ലെങ്കില്‍ ഭയപ്പെടേണ്ടതില്ല. അത്‌ ലൈംഗികതയെ ബാധിക്കുകയുമില്ല.


യോനീഭാഗത്തെ രോമം

ചിലപ്പോള്‍ യോനീഭാഗത്തെ രോമം ഉള്ളിലേയ്ക്കു വളര്‍ന്ന് ഒരു മുഴ പോലെ രൂപപ്പെടാം. ഇളം ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പു ചേര്‍ത്ത് ഇതില്‍ ഇരിയ്ക്കുന്നത് ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ്. ഗുഹ്യരോമങ്ങള്‍ വൃത്തിയായി ഷേവ് ചെയ്താല്‍ ഈ പ്രശ്‌നം ഒരു പരിധി വരെ പരിഹരിയ്ക്കാം.





അലി അഷ്ക്കർ : 9526765555 , http://www.islamicmalayalam.com/ 

No comments:

Post a Comment