Monday 12 April 2021

ജുമുഅക്ക് വേണ്ടി സുഗന്ധം ഉപയോഗിക്കൽ സുന്നത്താണല്ലോ. സ്ത്രീകൾക്കും സുന്നത്താണോ

 

ഇഹ്റാം ചെയ്തവനോ നോമ്പ്കാരനോ അല്ലെങ്കിൽ ജുമുഅക്ക് വേണ്ടി സുഗന്ധം ഉപയോഗിക്കൽ സുന്നത്താണ്. ഇഹ്റാം ചെയ്തവന് ഹറാമും നോമ്പ് കാരന് കറാഹത്തുമാണ്. ജുമുഅക്ക് നല്ല വസ്ത്രം ധരിക്കലും അതും വെള്ളയായിരിക്കലും സുന്നത്താണ്. ഈ പറഞ്ഞതെല്ലാം.. പുരുഷന്മാർക്ക് മാത്രം ബാധകമാണ്. 

സ്ത്രീകൾക്ക് ജുമുഅ നിർബന്ധമില്ല, ളുഹ്റാണ് അവർക്ക് നിർബന്ധം. അതേസമയം ഒരു സ്ത്രീ ജുമുഅ നിസ്കരിച്ചാൽ അത് സ്വഹീആവുകയും ചെയ്യും. പിന്നീട് ളുഹ്ർ നിസ്കരിക്കേണ്ടതില്ല. അങ്ങനെ ജുമുഅക്ക് ഒരു സ്ത്രീ പോവുകയാണെങ്കിൽ (ഹജ്ജ്, ഉംറ വേളകളിൽ ചില സ്ത്രീകൾ ചെയ്യുന്നത് പോലെ) അവൾ സുഗന്ധം ഉപയോഗിക്കലും ഭംഗിയുള്ള വസ്ത്രം ധരിക്കലും കറാഹത്താണ്. എന്നാൽ മറ്റു മാർഗം സ്വീകരിച്ച് ദുർഗന്ധം ഒഴിവാക്കൽ അവൾക്ക് സുന്നത്താണ്. (ഇആനത്ത് : 2/97)

*(قوله: وتطيب) معطوف على غسل، أي وسن لمريد الجمعة تطيب، أي استعمال الطيب

*(قوله: لغير صائم) أي غير محرم

*أما الأول فيكره له استعمال الطيب

*وأما الثاني فيحرم

*وهذا التفصيل في حق الذكر

*وأما المرأة والخنثى فيكره لهما الطيب عند إرادتهما حضور الجمعة مطلقا، كما يكره لهما الزينة ومفاخر الثياب عندما ذكر

*نعم، يسن لهما قطع الرائحة الكريهة.( إعانة الطالبين : ٢/٩٧)



അലി അഷ്ക്കർ : 9526765555

No comments:

Post a Comment