- താബിഉകളുടെ നേതാവ് ഇമാം ഹസനുൽ ബസ്വരി (റ) (ഹിജ്റ : 110 റജബ് പ്രഥമ രാത്രിയിലാണ് മഹാൻ വഫാതായത്.)
- സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ (റ) (പാണക്കാട്) റജബ് ഒന്നിനു വഫാത്ത്.
- ഹസ്രത്ത് ഖുത്ബുദ്ദീൻ മൗദൂദ് ചിശ്ത്തി (റ) - (സൂഫീ മണ്ഡലത്തിലെ വെള്ളിനക്ഷത്രമായ മഹാൻ റജബ് ഒന്നിനാണ് വഫാതായത്.)
- പ്രമുഖ താബിഈ പണ്ഡിതൻ ശൈഖ് ഉവൈസുൽ ഖറനി (റ) - പ്രവാചക പ്രേമിയായ മഹാനവർകൾ റജബ് മൂന്നിന്നാണ് വഫാതായത്.
- ഇമാം മുസ്'ലിം (റ) . സ്വഹീഹ് മുസ് 'ലിമിന്റെ രചയിതാവ് . റജബ് അഞ്ച് തിങ്കളാഴ്ച വഫാതായി .
- ഇന്ത്യയുടെ സുൽത്വാൽ ഖാജാ മുഈനുദ്ദീൻ ചിശ്തി അജ്മീർ (റ) -റജബ് ആറിനു വഫാത് .
- ശൈഖ് ശാഹ് നിസാമുദ്ദീൻ ബൽഖി ചിശ്ത്തി (റ) -സൂഫീ ലോകത്തെ മിന്നും താരം റജബ് എട്ടിനു വഫാത്ത്.
- ശൈഖ് ഫത്ഹുല്ലാഹിൽ ഖാദിരി ആംകോല (റ) -പ്രമുഖ ആരിഫ് ,വഫാത്ത് റജബ് എട്ട്.
- ശൈഖ് ശാഹ് മുഹിബില്ലാഹ് ചിശ്തി (റ) റജബ് ഒമ്പതിനു വഫാത്ത്.
- ശൈഖ് ശാഹ് ശരീഫ് സിന്ദനി ചിശ്തി (റ) റജബ് പത്തിന് വഫാത്ത്.
- ശൈഖ് ശാഹ് മുഹമ്മദ് ഹാമിദ് മക്കി (റ) -റജബ് പതിനൊന്നിനു വഫാത്ത്.
- അശ്ശൈഖ്, സുൽത്വാൻ കണ്യാല അബ്ദുല്ലാഹിൽ മൗല (റ) -റജബ് പതിനൊന്നിനു വെള്ളിയാഴ്ച രാവിൽ വഫാത്.
- പ്രമുഖ സ്വഹാബി അബ്ബാസ്(റ). -മുത്ത് നബിﷺയുടെ പിതൃവ്യനും റഈസുൽ മുഫസ്സിരീൻ ഇബ്നു അബ്ബാസ്(റ)വിന്റെ പിതാവുമായ മഹാൻ റജബ് പന്ത്രണ്ടിനു വഫാതായി.
- പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാം തുർമുദി (റ) റജബ് പതിമൂന് തിങ്കളാഴ്ച വഫാത്
- ഖാജാ ഗരീബ് ശാഹ് ചിശ്തി (റ) റജബ് പതിമൂന്നിനു വഫാത്ത്.
- ശൈഖ് കമാലുദ്ദീൻ ഹമദാനി (റ) റജബ് പതിമൂന്നിനു വഫാത്ത്.
- ശൈഖ് ശാഹ് മുഹമ്മദ് ജഹാംഗീർ ശാഹ് ചിശ്തി (റ) റജബ് പതിനഞ്ചിനു വഫാത്.
- ശൈഖ് മുഹമ്മദ് ബ്നു അലാഉദ്ദീൻ ഹിമ്മ സീ (റ) ( ഇടിയങ്ങര ശൈഖ് ) റജബ് പതിനാറിനു വഫാത്ത്.
- ശൈഖ് അലാഉദ്ദീൻ സിംനാനി(റ). റജബ് 22 ന് വഫാത് .
- ഖാതിമതുൽ മുഹഖ്ഖീൻ ഇമാം ഇബ്നു ഹജറിനിൽ ഹൈതമി(റ) - ശാഫിഈ മദ്ഹബിലെ മാസ്റ്റർ പീസ് ഗ്രന്ഥം തുഹ്ഫയുടെ രചയിതാവ്. -വഫാത്ത് : റജബ് ഇരുപത്തിമൂന്ന് തിങ്കൾ
- ശാഫിഈ മദ്ഹബിലെ മുഹർറിർ ഇമാം നവവി(റ) .റജബ് ഇരുപ്പത്തി നാലിനു വഫാതായി.
- ശൈഖുനാ ഇമാം മൂസൽ കാളിം (റ) റജബ് 25 ന് വഫാതായി.
- ശൈഖ് ശാഹ് അള്ദുദ്ദീൻ ചിശ്തി (റ) റജബ് 27 ന് വഫാതായി.
- സുൽത്വാനുൽ ആരിഫീൻ ജുനൈദുൽ ബഗ്ദാദി (റ) റജബ് 27 ന് വഫാതായി.
- ഇമാമുനശ്ശാഫിഈ (റ) റജബ് 29 വെള്ളിയാഴ്ച രാവിൽ വഫാത്ത്.
നാലു മദ്ഹബുകളുടെ ഇമാമുമാരിൽ നബി ﷺ കുടുംബത്തിൽ ജനിക്കാൻ ഭാഗ്യം ലഭിച്ചവർ.
اللهم اجعلنا من الفائزين في الدارين بحقوق الأنبياء والأولياء
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment