റജബ് മാസത്തിൽ പള്ളി ഇമാമുകൾ ഫർളു നിസ്കാര ശേഷം اللهم بارك لنا في رجب എന്ന പ്രാർത്ഥന നിർവ്വഹിക്കാറുണ്ടല്ലോ. തിരു നബി ﷺ നിസ്കാര ശേഷം അങ്ങനെ പ്രാർത്ഥിച്ചിട്ടുണ്ടോ?
നിസ്കാര ശേഷം പ്രസ്തുത പ്രാർത്ഥന തിരുനബി(സ്വ) നിർവ്വഹിച്ചതിന് ഒരൊറ്റ രേഖയും കാണുന്നില്ല. നിസ്കാര ശേഷം അതു പ്രാർത്ഥിക്കൽ പ്രത്യേകം സുന്നത്തൊന്നുമില്ല.പ്രത്യേകം സുന്നത്തുണ്ട് എന്ന നിലയ്ക്കല്ല പള്ളി ഇമാമുകൾ പ്രാർത്ഥിക്കുന്നത്.
റജബിൽ പ്രസ്തുത പ്രാർത്ഥന സുന്നത്തില്ലേ?
അതേ, റജബ് മാസപ്പിറവിക്ക് ശേഷം ചൊല്ലേണ്ട ദിക്റിനു ശേഷം പ്രസ്തുത പ്രാർത്ഥന ചൊല്ലൽ സുന്നത്തുണ്ട്. ( ഇത്ഹാഫ്: പേജ്: 109 )
ഈ വസ്തുത ഇമാം ഇബ്നു ഹജർ ഹൈതമീ (റ) പറയുന്നത് കാണുക:
ويسن لرؤية القمر أعوذ بالله من شر هذا الغاسق إذا وقب ويسن أن يقول في رجب اللهم بارك لنا في رجب وشعبان وبلغنا شهر رمضان
(ഇത്ഹാഫു അഹ്'ലിൽ ഇസ്'ലാം ബി ഖുസൂസിയ്യാത്തി സ്സിയാം : പേജ്: 109 )
ഫർളു നിസ്കാര ശേഷം പ്രസ്തത പ്രാർത്ഥന സുന്നത്തുണ്ടോ?
ഇല്ല,
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment