വീട് വാടകക്ക് എടുക്കുമ്പോൾ ഡെപ്പോസിറ്റ് അല്ലെങ്കിൽ അഡ്വാൻസ് എന്ന പേരിൽ വീട്ടുടമസ്ഥന് വാടകക്കാരൻ വലിയൊരു തുക നൽകുന്നു. കൂടാതെ വാടകക്കാരൻ വീട്ടിൽ താമസിക്കുന്നിടത്തോളം കാലം വീട്ടുടമസ്ഥൻ ആ തുക ഉപയോഗിക്കുമെന്നും വാടകക്കാരൻ വീട് വിടാൻ ആഗ്രഹിക്കുമ്പോൾ മുഴുവൻ തുകയും തിരികെ നൽകുമെന്നും വീട്ടുടമസ്ഥൻ വാടകക്കാരനിൽ നിന്ന് വാടകയുടെ പേരിൽ പണമൊന്നും ഈടാക്കരുതെന്നും ഇരുവരും തമ്മിൽ ധാരണയുണ്ട്. ഈ രൂപത്തിനാണ് ഒറ്റി (lease) എന്ന് പറയപ്പെടുന്നത്.
ഇസ്ലാമിൽ ഈ രീതി അനുവദനീയമല്ല. കാരണം വാടകക്കാരൻ ഡെപ്പോസിറ്റ് അല്ലെങ്കിൽ അഡ്വാൻസ് എന്ന പേരിൽ വീട്ടുടമസ്ഥന് നൽകുന്ന തുക തിരിച്ചു നൽകുന്നത് കൊണ്ട് തന്നെ അത് കടത്തിന്റെ ഗണത്തിൽ ഉൾപ്പെടും. കടത്തിന്റെ പേരിൽ വീട്ടുടമസ്ഥൻ വാടകക്കാരന് സൗജന്യ താമസസൗകര്യം നൽകുന്നു.അവിടെയുള്ള താമസ സൗകര്യം കടത്തിന്റെ പേരിലാണ് ലഭിക്കുന്നത്. കടത്തിന്റെ പേരിൽ കടക്കാരനിൽ നിന്നും ഒരുതരത്തിലുള്ള ആനുകൂല്യവും കൈപ്പറ്റുന്നത് അനുവദനീയമല്ല.
ചിലപ്പോൾ വീട്ടുടമസ്ഥൻ വാടകക്കാരനിൽ നിന്ന് ഒരു വലിയ തുക ഡെപ്പോസിറ്റ് വാങ്ങുന്നു.മേൽ പറയപ്പെട്ട തുകയെക്കാൾ അൽപ്പം കുറവായിരിക്കും. കൂടാതെ വാടകക്കാരനിൽ നിന്ന് ഒരു ചെറിയ പ്രതിമാസ വാടകയും ഈടാക്കുന്നു. അത് വീടിന്റെ കേവല വാടകയേക്കാൾ കുറവായിരിക്കും. ഉദാ: വീടിന്റെ വാടക അതിന്റെ അവസ്ഥയും സ്ഥലവും മുതലായവയെ പരിഗണിച്ച് പതിനായിരം രൂപയായിരിക്കും.എന്നാൽ 2000 അല്ലെങ്കിൽ 1000 രൂപ മാത്രമേ വാടകയായി എടുക്കുന്നുള്ളു. വാടകക്കാരൻ വീട്ടിൽ താമസിക്കുന്നിടത്തോളം കാലം വീട്ടുടമസ്ഥൻ ഡെപ്പോസിറ്റ് തുക ഉപയോഗിക്കുമെന്നും വാടകക്കാരൻ വീട് വിടാൻ ആഗ്രഹിക്കുമ്പോൾ ഡെപ്പോസിറ്റ് തുക മുഴുവൻ അദ്ദേഹത്തിന് തിരികെ നൽകുമെന്നും തമ്മിൽ ധാരണയുണ്ട്.
ഈ രീതിയും അനുവദനീയമല്ല. കാരണം ഈ സാഹചര്യത്തിൽ വാടകക്കാരന് വായ്പയുടെ അടിസ്ഥാനത്തിൽ സൗജന്യ താമസസൗകര്യം ലഭിക്കുന്നില്ലെങ്കിലും വാടകയിൽ ഇളവ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാണ്. സൗജന്യ താമസ സൗകര്യത്തിന്റെ രൂപത്തിലോ വാടക തുകയിൽ കുറവു വരുത്തുന്ന രൂപത്തിലോ കടത്തിന്റെ പേരിൽ ഏതെങ്കിലും രൂപത്തിൽ ആനുകൂല്യം ലഭിക്കുന്നത് ഷരീഅത് പലിശയായി കണക്കാക്കുന്നു.പറയപ്പെട്ട രണ്ടു രൂപങ്ങളിലും ഡെപ്പോസിറ്റ് തിരികെ നൽകുന്നതോടുകൂടി കടം തീരുന്നു.ലഭിച്ച താമസസൗകര്യം പലിശയായി മറുന്നു.
വാടകക്കാരൻ തന്റെ വീടിന്റെ മുഴുവൻ വാടകയും വീട്ടുടമസ്ഥന് അതിൽ ഒരു കുറവും വരുത്താതെ നൽകുന്നു.എന്നാൽ ഡെപ്പോസിറ്റ് തുക നൽകാതെ വീട്ടുടമസ്ഥൻ വീട് വാടകയ്ക്ക് തരാൻ തയ്യാറല്ലെങ്കിൽ അത്തരമൊരു സാഹചര്യത്തിൽ വാടകക്കാരന് ഡെപ്പോസിറ്റിന്റെ പേരിൽ തുക നൽകൽ അനുവദനീയമാണ്. എന്നിരുന്നാലും ഡെപ്പോസിറ്റ് നൽകുന്നത് കാരണം വാടകയിൽ ഒരു തരത്തിലുള്ള കുറവോ ഇളവോ ഇല്ലാത്ത രൂപത്തിൽ മാത്രമാണ് അനുവാദനീയമാകുന്നത്.
القرض بالشرط حرام ،والشرط لغو بأن يقرض علي أن يكتب به إلي بلد كذا ليوفي دينه قوله:(كل قرض جر نفعاحرام )أي: إذاكان مشروطا
الدر المختار مع رد المحتار: (394/7)
انواع الرِّبَاواما الرِّبَا فَهُوَ ثَلَاثَة اوجه احدها فِي القروض وَالثَّانِي فِي الدُّيُون وَالثَّالِث فِي الرهون الرِّبَا فِي القروض فاما فِي القروض فَهُوَ على وَجْهَيْن احدها ان يقْرض عشرَة دَرَاهِم باحد عشر درهما اَوْ بِاثْنَيْ عشر وَنَحْوهَاوَالْآخر ان يجر الى نَفسه مَنْفَعَة بذلك الْقَرْض اَوْ تجر اليه وَهُوَ ان يَبِيعهُ الْمُسْتَقْرض شَيْئا بارخص مِمَّا يُبَاع اَوْ يؤجره اَوْ يَهبهُ.....وَلَو لم يكن سَبَب ذَلِك هَذَا الْقَرْض لما كَانَ ذَلِك الْفِعْل فان ذَلِك رَبًّا وعَلى ذَلِك قَول ابراهيم النَّخعِيّ كل دين جر مَنْفَعَة لَا خير فِيهِ
[السُّغْدي، النتف في الفتاوى للسغدي، ٤٨٥/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment