Sunday, 6 July 2025

മുഹറം പത്തിന് മാത്രം നോമ്പനുഷ്ഠിക്കൽ കറാഹത്തോ?

 

ചില കാരണങ്ങളാൽ ഇന്ന് (മുഹറം ഒമ്പത്) ഞാൻ നോമ്പെടുത്തില്ല, എനിക്ക് നാളെത്തെ ദിവസം നോമ്പെടുത്തു കൂടേ?മുഹറം പത്തിൻ്റെ ദിവസം മാത്രമായി നോമ്പനുഷ്ഠിക്കൽ കറാഹത്താണെന്ന് ചിലർ പറയുന്നുണ്ട്, അപ്പോൾ ആ കറാഹത്ത് എനിക്ക് ഉണ്ടാകുമോ?


ഉണ്ടാകില്ല.

മുഹറം ഒമ്പതിന് നോമ്പനുഷ്ഠിക്കാതെ മുഹറം പത്തിൻ്റെ ദിവസം മാത്രം നോമ്പനുഷ്ഠിക്കൽ കറാഹത്തൊന്നുമില്ല.മുഹറം പത്തിൻ്റെ ദിവസം മാത്രം നോമ്പനുഷ്ഠിക്കലും സുന്നത്തുത്തന്നെയാണ്.

(ഫത്ഹുൽ മുഈൻ,തഅ്ലീഖാത് സഹിതം, പേജ്: 179)



 *وفي الأم لا بأس* اي لا كراهة *ان يفرده* اي يوم عاشوراء

(فتح المعين مع التعليقات ص ١٧٩)

➖➖➖➖➖➖➖➖➖


 

ദുആ വസ്വിയ്യത്തോടെ
പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര 
9846210736


No comments:

Post a Comment