Sunday, 6 July 2025

സർക്കാർ ഉദ്യോഗസ്ഥനായിരുന്ന പിതാവ് മരണപ്പെട്ടതിനുശേഷം ലഭിക്കുന്ന പെൻഷന് ആർക്കൊക്കെയാണ് അവകാശം ഉണ്ടാവുക.? ഇപ്പൊ മാതാവിനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.മക്കൾക്ക് അതിൽ അവകാശം ഉണ്ടാകുമോ.?

 

മരണശേഷം സർക്കാരിൽ നിന്ന് ലഭിക്കുന്ന പെൻഷൻ മരിച്ചയാളുടെ സ്വത്തിൽ കണക്കാക്കില്ല.മറിച്ച് അത് സർക്കാരിൽ നിന്നുള്ള ഒരു സംഭാവനയും ദാനവുമാണ്. ആരുടെ പേരിലാണോ ഈ പെൻഷൻ ലഭിക്കുന്നത് ആ വ്യക്തിക്ക് മാത്രമായിരിക്കും അവകാശം. മറ്റുള്ളവർക്ക് അതിന് അർഹതയില്ല. അതിനാൽ ലഭിക്കുന്ന പെൻഷൻ തുകയുടെ ഏക ഉടമ മാതാവ് മാത്രമാണ്.


العطایا لایورث عنه

( شرح الاشباہ والنظائر ۲/ ۴۹۵ ط: سعید)

لأن الإرث إنما يجري في المتروك من ملك أو ‌حق ‌للمورث على ما قال عليه الصلاة والسلام من ترك مالا أو حقا فهو لورثته

( بدائع الصنائع کتاب الحدود، ج:7، ص:57، ط:سعید)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി 
പത്തനംതിട്ട

No comments:

Post a Comment